- ബഹ്‌റൈൻ എ.കെ.സി.സി ശിശുദിനത്തിൽ കുട്ടികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
- ‘എസ്എസ്കെ ഫണ്ട് കിട്ടിയില്ലെങ്കില്‍ എനിക്ക് ഉത്തരവാദിത്തമില്ല, ഏറ്റെടുക്കേണ്ടവര്‍ ഏറ്റെടുത്തോളണം’ :വി ശിവന്‍കുട്ടി
- ചെങ്കോട്ട സ്ഫോടനം മരണം 13: ഫരീദാബാദ് സർവകലാശാലയിലെ 2 വിദ്യാർത്ഥികൾ കൂടി കസ്റ്റഡിയിൽ
- എന്‍ പ്രശാന്ത് ഐഎഎസിന്റെ സസ്പെന്ഷന് ആറുമാസം കൂടി നീട്ടി
- ബഹ്റൈനില്‍ സ്വകാര്യ ശുചീകരണ സ്ഥാപനങ്ങള്‍ക്കുമേല്‍ സര്‍ക്കാര്‍ നിയന്ത്രണം ശക്തമാക്കാന്‍ നിര്‍ദേശം
- ബഹ്‌റൈനിലെ നാഷണല്‍ റവന്യൂ ഏജന്‍സിക്ക് പൊതുമേഖലാ സൈബര്‍ വിഷന്‍ അവാര്‍ഡ്
- ബഹ്‌റൈനിലെ പൊതുമേഖലാ ജീവനക്കാര്‍ക്ക് കിരീടാവകാശിയുടെ പ്രശംസ
- പാക്കിസ്ഥാനിലെ ഭീകരാക്രമണങ്ങളെ ബഹ്റൈന്‍ അപലപിച്ചു
Author: News Desk
തിരുവനന്തപുരം: കടുത്ത വിമർശനങ്ങൾക്കിടെ പിവി അൻവറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം. ഇനി മുതൽ ഇടത് എംഎൽഎയുടെ പരിഗണനയോ പരിവേഷമോ അൻവറിന് കിട്ടില്ല. അൻവറുമായി ഇനി ഒത്തു പോകാനാകില്ലെന്നും അൻവറിനെ ശക്തമായി പ്രതിരോധിക്കാനുമാണ് പാർട്ടിയുടെ തീരുമാനം. അൻവറിനെ പാർലമെന്ററി പാർട്ടിയിൽ നിന്ന് മാറ്റി നിർത്താനും പാർട്ടി തീരുമാനിക്കും. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ഔദ്യോഗിക അറിയിപ്പ് അൽപ്പസമയത്തിനകം ഉണ്ടാവുമെന്നാണ് കരുതുന്നത്. അതേസമയം, പാർട്ടി ചിഹ്നമല്ലാത്തതിനാൽ അൻവറിനെ ഔദ്യോഗികമായി പുറത്താക്കാൻ സിപിഎമ്മിന് പരിമിതിയുണ്ട്.
ഇനി നിയമസഭയിൽ പറയാൻ കഴിയുമോയെന്ന് തനിക്കറിയില്ല; വനം വകുപ്പ് മന്ത്രിക്ക് മുന്നിൽ ഉദ്യോഗസ്ഥരെ വിമർശിച്ച് അൻവർ
മലപ്പുറം: നിലമ്പൂരിൽ വനം വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ വനം ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് പി.വി അൻവർ. ഇനി നിയമസഭയിൽ പറയാൻ കഴിയുമോയെന്ന് അറിയാത്തത് കൊണ്ടാണ് താൻ സംസാരിക്കുന്നതെന്നും അദ്ദേഹം നിലമ്പൂരിൽ വനം വകുപ്പിൻ്റെ കെട്ടിടത്തിൻ്റെയും സംരക്ഷണ വേലിയുടെയും ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു. നിലമ്പൂരിലെ മുൻ വനം ഉദ്യോഗസ്ഥൻ്റെ ഭാഗത്ത് നിന്നുണ്ടായ ദുരനുഭവത്തിലായിരുന്നു അദ്ദേഹത്തിൻ്റെ പരാതി. ഉദ്യോഗസ്ഥർക്ക് സൗകര്യം വേണമെന്നതിൽ തർക്കമില്ലെന്നും എന്നാലത് ആഡംബരമാകരുതെന്നും അൻവർ ചൂണ്ടിക്കാട്ടി.. റേഞ്ച് ഓഫീസ് പുതിയത് പണിയുമ്പോ പഴയത് റെസ്റ്റ് റൂം ആക്കാം. വീണ്ടുമൊരു കെട്ടിടം പണിയേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. ആന ശല്യത്തെ കുറിച്ച് പരാതി പറയാൻ പോയ ആളോട് ഫോറസ്റ്റ് ഓഫീസർ 10 ലക്ഷം കിട്ടില്ലേയെന്ന് ചോദിച്ചു. താനായിരുന്നെങ്കിൽ അവനെ അപ്പോൾ തന്നെ ചവിട്ടിയേനെ. ഇതൊക്കെ ഇവിടെയേ നടക്കൂ. തമിഴ്നാട്ടിലാണെങ്കിൽ നല്ല അടി കിട്ടും. താനിത് ഇപ്പോൾ പറയുന്നത് മന്ത്രിയുള്ളത് കൊണ്ടാണ്. സാധാരണ നിയമസഭയിലാണ് ഇത് പറയാറ്. എന്നാൽ ഇനി നിയമസഭയിൽ പറയാൻ കഴിയുമോയെന്ന്…
മനാമ: ബഹ്‌റൈൻ ഡയബറ്റിസ് ആൻഡ് ഒബിസിറ്റി കോൺഫറൻസ് നവംബർ 20, 21 തീയതികളിൽ നടക്കും.’ഡയബറ്റിസ് ആൻ്റ് ക്വാളിറ്റി ഓഫ് ലൈഫ്’എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ജി.സി.സി, മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക എന്നിവിടങ്ങളിൽനിന്നുള്ള അന്താരാഷ്ട്ര വിദഗ്ധർ പങ്കെടുക്കുമെന്ന് സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് (എസ്.സി.എച്ച്) ചെയർമാൻ ലെഫ്റ്റനൻ്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാജാവിൻ്റെ ഭാര്യയും സുപ്രീം കൗൺസിൽ ഫോർ വിമൻ പ്രസിഡൻ്റുമായ സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫ രാജകുമാരിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന കോൺഫറൻസിൽ പ്രമേഹവും സ്ത്രീകളുടെ ആരോഗ്യവും സംബന്ധിച്ച സെഷനുകളും സ്കൂൾ സൂപ്പർവൈസർമാർക്കുള്ള ശിൽപശാലകളും ഉൾപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.സമഗ്ര ആരോഗ്യ പരിപാലന സംവിധാനത്തിൻ്റെ ഭാഗമായി ഈ മേഖലയിൽ മന്ത്രാലയം നൽകുന്ന ആരോഗ്യ സേവനങ്ങൾ സമ്മേളനത്തിൽ വിശദീകരിക്കുമെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറി ഡോ. ലോൽവ ഷോവെയ്റ്റർ പറഞ്ഞു.2023ലെ സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നത് പ്രമേഹ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരിൽ 24% സ്ത്രീകളും…
ഇന്ത്യന്‍ സ്കൂള്‍, പിന് സീറ്റ് ഡ്രൈവര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വഴങ്ങി സ്കൂളിനെ നശിപ്പിക്കരുത് യു.പി.പി
മനാമ: ഇന്ത്യന്‍ സ്കൂളിലെ നിലവിലെ ഭരണ സമിതി തങ്ങളെ നിയന്ത്രിക്കുന്ന അദ്യശ്യ ശക്തികളുടെ താളത്തിനൊത്ത് തുള്ളുന്ന വെറും പാവ കമ്മിറ്റി ആകരുതെന്നും പതിനായിരത്തിലധികം വരുന്ന സാധാരണക്കാരായ വിദ്യാര്‍ത്ഥികളുടെ പഠന സൗകര്യത്തിന് തടസ്സം സൃഷ്ടിക്കരുതെന്നും യു.പി.പി പത്രസമ്മേളനത്തിലൂടെ ആവശ്യപ്പെട്ടു. ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ അടിയന്തിരമായിറക്കിയ പത്രകുറിപ്പില്‍ ഇന്ത്യന്‍ സ്കൂള്‍ രക്ഷിതാക്കള്‍ ഫീസ് കുടിശിഖ വരുത്തുന്നത് കാരണം സ്കൂള്‍ നടത്തികൊണ്ടുപോകാന്‍ ബുദ്ധിമുട്ടാണെന്നുള്ള വാര്‍ത്ത തീര്‍ത്തും വിചിത്രപരവും നിരുത്തരവാദപരവുമാണ് . കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഓരോ അദ്ധ്യയന വര്‍ഷം തുടങ്ങുമ്പോഴും ഫീസ് കുടിശ്ശികയുള്ള വിദ്യാര്‍ത്ഥികളെ ഫീസടച്ചു തീര്‍ക്കാതെ പ്രമോഷന്‍ നല്‍കുകയോ പുതിയ ക്ളാസ്സില്‍ കയറ്റുകയോ ചെയ്യാറില്ല, ഓരോ പരീക്ഷകള്‍ കഴിയുമ്പോഴും ഫീസ് അടച്ചു തീര്‍ക്കാതെ കുട്ടികളുടെ പ്രോഗ്രസ് കാര്‍ഡും റിസല്‍ട്ടും ഈ കമ്മറ്റി നല്‍കാറുമില്ല. എന്നിട്ടും പൊതു സമൂഹത്തിന് മുന്നില്‍ മുഴുവന്‍ രക്ഷിതാക്കളേയും ഇകഴ്ത്തുന്ന രീതിയില്‍ വീണ്ടും ഫീസ് കുടിശ്ശിക ഭീതികരമാം വിധം എന്ന രീതിയില്‍ വാര്‍ത്തകള്‍ സ്യഷ്ടിക്കുന്നതിലെ ലക്ഷ്യം എന്താണെന്ന് രക്ഷിതാക്കള്‍ക്കും പൊതു സമൂഹത്തിനും…
റിയാദ്: സൗദി അറേബ്യയിലെ മദീനയില്‍ മൗസലത്ത് ആശുപത്രിയിൽ മലയാളി നഴ്‌സ് കുഴഞ്ഞ് വീണ് മരിച്ചു. തൃശൂര്‍ നെല്ലായി വയലൂര്‍ ഇടശേരിയില്‍ ദിലീപ് – ലീന ദിലീപ് ദമ്പതിമാരുടെ മകള്‍ ഡെല്‍മ ദിലീപ് ആണ് മരണപ്പെട്ടത്. 26 വയസ് ആയിരുന്നു. ഡ്യൂട്ടിയിലായിരിക്കെ ആശുപത്രിയില്‍ വച്ച് കുഴഞ്ഞു വീണ ഡെല്‍മ ദിലീപിനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.തുടര്‍ന്ന് ഡെല്‍മയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം.
മനാമ: ഇന്ത്യൻ സ്‌കൂൾ യുവജനോത്സവമായ തരംഗിന്റെ സ്റ്റേജ് ഇനങ്ങൾക്ക് വ്യാഴാഴ്ച (സപ്തംബർ 26) തിരി തെളിയും. വൈകുന്നേരം 6 മണിക്ക് ഇസ ടൗൺ കാമ്പസിൽ ഉദ്ഘാടന ചടങ്ങു നടക്കും. 120 ഇനങ്ങളിലായി നാലായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഇന്ത്യൻ സ്‌കൂൾ യുവജനോത്സവം ഗൾഫ് രാജ്യങ്ങളിലെ ഏറ്റവും വലിയ സ്കൂൾ യുവജനോത്സവങ്ങളിൽ ഒന്നാണ്. സ്റ്റേജ് ഇനങ്ങൾ രാവും പകലുമായി ഒക്ടോബർ 1 വരെ നീണ്ടുനിൽക്കും. പിന്നീട് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ കലാശ്രീ, കലാരത്ന അവാർഡുകളും ഗ്രൂപ്പ് ചാമ്പ്യൻഷിപ് അവാർഡുകളും സമ്മാനിക്കും. കഴിഞ്ഞ രണ്ടാഴ്ചയായായി വിദ്യാർത്ഥികൾ സ്റ്റേജിതര ഇനങ്ങളിലും ഗ്രൂപ്പ് ഇനങ്ങളുടെ പ്രാഥമിക മത്സരങ്ങളിലും ഏർപ്പെട്ടു വരുന്നു. ഇയ്യിടെ നാല് തലങ്ങളിലായി നടന്ന ഇംഗ്ലീഷ് ഉപന്യാസ രചനാ മത്സരത്തിൽ ഈസ ടൗൺ കാമ്പസിലെ എല്ലാ വിദ്യാർത്ഥികളുടെയും പങ്കാളിത്തം ഉണ്ടായിരുന്നു. ഈ യുവജനോത്സവത്തിൽ വിദ്യാർത്ഥികൾ ആര്യഭട്ട, വിക്രം സാരാഭായ്, ജെ സി ബോസ്, സി വി രാമൻ എന്നിങ്ങനെ നാല് ഹൌസുകളിലായി കലാകിരീടത്തിനായി മത്സരിക്കുന്നു. ഇന്ത്യൻ സ്‌കൂൾ…
തിരുവനന്തപുരം: ഷിരൂർ ദൗത്യത്തില്‍ കർണാടക സർക്കാരിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചാണ് പിണറായി വിജയൻ നന്ദി അറിയിച്ചത്. സംസ്ഥാനത്തിന്റെ അഭ്യർത്ഥനകളോട് കർണാടക ആത്മാർത്ഥമായി പ്രതികരിച്ചു. അതിൽ കേരളത്തിന്റെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നുവെന്ന് പിണറായി വിജയൻ കത്തില്‍ പറഞ്ഞു. 72-ാം ദിവസത്തെ തെരച്ചിലിനൊടുവിലാണ് ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹം ഗംഗാവലിപ്പുഴയിൽ നിന്ന് കണ്ടെത്തിയത്. ലോറിയുടെ ക്യാബിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. പുഴയിൽ നിന്ന് അര്‍ജുന്‍റെ ലോറിയും പുറത്തെടുത്തു. പുഴയിൽ 12 മീറ്റര്‍ ആഴത്തിൽ കണ്ടെത്തിയ ലോറി ഉച്ചയ്ക്ക് മൂന്ന് മണിയോടൊയാണ് പുഴയിൽ നിന്ന് പുറത്തെടുത്തത്. ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് അർജനെ കാണാതായ വാർത്ത ലോകമറിഞ്ഞത്. ജൂലൈ 16 നാണ് അർജുനെ കാണാതായത്. അന്ന് രാവിലെ 8.45 നാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. അതേസമയം, ഷിരൂര്‍ ദൗത്യത്തില്‍ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ എം പി രംഗത്തെത്തി. പലതരത്തിലുള്ള വിമർശനങ്ങള്‍ വന്നിരുന്നു.…
പത്തനംതിട്ട: പത്തനംതിട്ടയിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ആറ് യുവാക്കൾ അറസ്റ്റിൽ. മാനസിക വെല്ലുവിളി നേരിടുന്ന രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥി കൂടിയായ പെൺകുട്ടിയാണ് അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. പത്തനംതിട്ട സ്വദേശികളായ പ്രശാന്ത്, ലിബിൻ, യാസീൻ, ഹരികൃഷ്ണൻ, സഹിൽ, ചെങ്ങന്നൂർ സ്വദേശി സിജു പി മാത്യു എന്നിവരെയാണ് പത്തനംതിട്ട കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തത്. 25നും 30നും ഇടയിൽ പ്രായമുള്ളവരാണ് ആറ് പേരും. പിക്ക് അപ്പ് വാൻ ഡ്രൈവർമാരും ബസുകളിലെ ജീവനക്കാരാണ് പ്രതികള്‍. രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. 2023 ജൂലൈയിലാണ് പെൺകുട്ടിയുമായി ഇൻസ്റ്റഗ്രാം വഴി യുവാക്കൾ സൗഹൃദത്തിലാകുന്നത്. തുടർന്ന് പല തവണ പീഡിപ്പിച്ചു. അതിനിടെ പെൺകുട്ടിയുടെ സുഹൃത്തുക്കളുടെ ഫോൺ നമ്പറുകളും പ്രതികൾ തന്ത്രപൂർവം കൈക്കലാക്കി. അവരെയും ഫോണിൽ വിളിച്ചു. ഇതോടെ മറ്റ് പെൺകുട്ടികൾ കോളേജ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കോയിപ്രം പൊലീസിലും പരാതി നൽകി. കേസിൽ ഇനിയും പ്രതികൾ പിടിയിലാകാനുണ്ട്. പത്തനംതിട്ട, തിരുവല്ല…
സിദിഖിനെ കുറിച്ച് വിവരം ലഭിക്കുന്നവർ അറിയിക്കണം, പൊലീസ് സ്റ്റേഷനുകളിൽ ലുക്ക് ഔട്ട് നോട്ടീസ് പതിക്കാൻ നിർദേശം
തിരുവനന്തപുരം: ബലാത്സംഗക്കേസ് പ്രതി സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. സിദ്ദിഖ് സംസ്ഥാനത്തിന് പുറത്തേക്ക് കടന്നേക്കാമെന്ന സംശയത്തിൽ എല്ലാ സംസ്ഥാന പൊലീസ് മേധാവികൾക്കും സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ സംഘം ലുക് ഔട്ട് നോട്ടീസ് നൽകി. സിദിഖിനെ കുറിച്ച് വിവരം ലഭിക്കുന്നവർ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ, ക്രൈം ബ്രാഞ്ച് എസ് പി എന്നിവരെ ബന്ധപ്പെടണമെന്നാണ് നോട്ടീസിലുളളത്. ഫോട്ടോ സഹിതം എല്ലാ സ്റ്റേഷനിലും പതിക്കാനാണ് നോട്ടീസ്. അതേ സമയം, സിദ്ദിഖ് സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. 8 വർഷത്തിന് ശേഷം യുവതി ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമെന്നെന്നാണ് ബലാത്സംഗക്കേസ് പ്രതി സിദ്ദിഖ് സുപ്രീം കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലുളളത്. ഭയം മൂലം പരാതി പറയാതിരുന്നുവെന്നത് അവിശ്വസിനീയമാണെന്നും 2019 സോഷ്യൽ മീഡിയയിലൂടെ ആരോപണം ഉന്നയിച്ചപ്പോൾ ബലാത്സംഗമെന്ന് പറഞ്ഞിരുന്നില്ലെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടുന്നു. സമൂഹത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന വ്യക്തയാണ് താൻ , മറ്റു ക്രമിനൽ കേസുകൾ ഇല്ല. ഈ സാഹചര്യത്തിൽ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടതില്ല,…
മനാമ: ഇന്ത്യൻ യുവജനകാര്യ, കായിക മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയും ബഹ്‌റൈൻ യുവജനകാര്യ മന്ത്രി റവാൻ ബിൻത് നജീബ് തൗഫീഖിയും ഇന്ന് വെർച്വൽ മീറ്റിംഗ് നടത്തി. യുവാക്കളുടെ പരസ്പര ഇടപഴകലിനും സാംസ്‌കാരിക വിനിമയത്തിനുമായി ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള സഹകരണത്തിൻ്റെ പുതിയ വഴികളെക്കുറിച്ച് മന്ത്രിമാർ ചർച്ച ചെയ്തു. ബഹ്‌റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബും യോഗത്തിൽ പങ്കുചേർന്നു.
