- സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്ന കമ്മിറ്റികളിൽ പങ്കാളിത്തമില്ല, യൂത്ത് ലീഗിന്റെ പ്രതിഷേധം ഫലം കണ്ടു; പരിഹരിച്ച് സാദിഖലി തങ്ങൾ
- ഇന്ത്യൻ ടീമില്‍ മുഹമ്മദ് ഷമിക്ക് ഇനിയൊരു തിരിച്ചുവരവുണ്ടാകുമോ, ഒടുവില്‍ നിലപാട് വ്യക്തമാക്കി ശുഭ്മാന്‍ ഗില്‍
- ബഹ്റൈനില്‍ സ്മാര്‍ട്ട് ട്രാഫിക് ക്യാമറകളുടെ ട്രയല്‍ റണ്‍ തുടങ്ങി
- റോഡില്‍ വാഹനാഭ്യാസം: ഡ്രൈവര്‍ അറസ്റ്റില്‍
- പണം തട്ടിപ്പ്: ബഹ്റൈന്‍ പൗരന് 10 വര്‍ഷം തടവ്
- വിജയ സാധ്യതയുള്ള വാർഡിനായി ബിജെപിയിൽ പിടിയും വലിയും; പ്രശാന്തുൾപ്പെടെ 3 നേതാക്കൾ രംഗത്ത്, പാലക്കാട് തർക്കം തുടരുന്നു.
- വൈദ്യുതി പ്രസരണ ശൃംഖല വികസിപ്പിക്കാന്‍ ബഹ്റൈനും കുവൈത്തും കരാര്‍ ഒപ്പുവെച്ചു
- ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ ട്രോഫി കുതിരപ്പന്തയത്തിന് നറുക്കെടുത്തു
Author: News Desk
ഐ.വൈ.സി.സി ബഹ്‌റൈൻ മുഹറഖ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാഘോഷവും, ഏരിയ കൺവെൻഷനും സംഘടിപ്പിക്കുന്നു
മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ മുഹറഖ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാഘോഷവും, ഏരിയ കൺവെൻഷനും സംഘടിപ്പിക്കുന്നു. മുഹറഖ് റുയാൻ ഫാർമസിക്ക് സമീപം പ്രതേകം സജ്ജീകരിച്ച ഹാളിൽ വെച്ച് 2024 ഒക്ടോബർ 4 നു വൈകിട്ട് 4 മണിക്കാണ് പരിപാടി നടക്കുന്നത്. മഹാത്മ ഗാന്ധിയുടെ ചായ ചിത്രത്തിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തും. സാമൂഹിക നന്മക്ക് സമർപ്പിത യുവത്വമെന്ന സംഘടന ആപ്ത വാക്യം മുറുകെ പിടിച്ചുള്ള ഐ.വൈ.സി.സി സംഘടനയുടെ, മുഹറഖ് ഏരിയ കൺവൻഷൻ – ജീവിതം കൊണ്ട് സാമൂഹിക സേവനം എന്താണ് എന്ന് കാണിച്ചു തന്ന,” മഹാത്മാ ഗാന്ധിയുടെ ” ജന്മദിനത്തിൽ നടത്താൻ സാധിക്കുന്നതിൽ വളരെ അഭിമാനം ഉണ്ടെന്ന് ഏരിയ കമ്മിറ്റി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ഏരിയ കമ്മിറ്റി നടത്തിയ ഓൺലൈൻ പ്രസംഗ മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും പരിപാടിയിൽ വെച്ച് നൽകുന്നതാണ്. ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, ബഹ്‌റൈനിലെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക,രാഷ്ട്രീയ നായകർ അടക്കമുള്ളവർ…
മനാമ: ഇന്ത്യൻ സ്‌കൂൾ കലോത്സവമായ തരംഗിന് ഇസ ടൗൺ കാമ്പസിൽ ഉജ്വല പര്യവസാനം. ഇന്നലെ അരങ്ങേറിയ അറബിക് നൃത്തവും വെസ്റ്റേൺ ബാൻഡും കാണികളുടെ മനം കവർന്നു. സിനിമാറ്റിക് ഡാൻസും വെസ്റ്റേൺ ഡാൻസും ഉൾപ്പെടെ വിവിധ സ്റ്റേജ് ഇനങ്ങളിൽ മികച്ച പ്രകടനമാണ് വിദ്യാർഥികൾ കാഴ്ചവെച്ചത്. 120 ഇനങ്ങളിലായി നാലായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ഇന്ത്യൻ സ്‌കൂൾ യുവജനോത്സവം ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സ്കൂൾ യുവജനോത്സവങ്ങളിലൊന്നാണ്. വിദ്യാർത്ഥികൾക്കിടയിൽ സർഗ്ഗാത്മകതയും കലാപരമായ കഴിവും വളർത്തിയെടുക്കുന്നതിനുള്ള വേദിയാണ് ഈ കലോത്സവം ഒരുക്കുന്നത്. ഇന്ത്യൻ സ്‌കൂളിലെ വിദ്യാർത്ഥികൾ ആര്യഭട്ട, വിക്രം സാരാഭായ്, ജെ.സി ബോസ്, സി.വി രാമൻ എന്നിങ്ങനെ നാല് ഹൗസുകളിലാണ് കലാകിരീടത്തിനായി മത്സരിക്കുന്നത്. ഓവറോൾ ചാമ്പ്യന്മാരെ പിന്നീട് നടക്കുന്ന ഫിനാലെയിൽ പ്രഖ്യാപിക്കും. കൂടാതെ ഫിനാലെയിൽ കലാരത്‌ന, കലാശ്രീ പുരസ്കാരങ്ങളും ഗ്രൂപ്പ് ചാമ്പ്യൻഷിപ് അവാർഡുകളും വിതരണം ചെയ്യും. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി.രാജപാണ്ഡ്യൻ,…
മനാമ: സിപിഐഎം സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ രണ്ടാം ചരമ വാർഷികത്തിൽ കോടിയേരി അനുസ്മരണം സംഘടിപ്പിച്ച് ബഹ്‌റൈൻ പ്രതിഭ. പ്രതിഭ വനിതാ വേദി ട്രഷറർ സുജിത രാജൻ അനുസ്മരണ പ്രഭാഷണവും പ്രതിഭ മുഖ്യരക്ഷാധികാരി പി ശ്രീജിത്ത് രാഷ്ട്രീയ വിശദീകരണവും നടത്തി. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ പ്രവർത്തനാരംഭിച്ച് കേരളത്തിലെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലേക്ക് ഉയർന്ന് വന്ന മികച്ച സംഘാടകനും നേതാവും മന്ത്രിയും ആയിരുന്നു കോടിയേരി എന്നും അടിയന്തരാവസ്ഥ കാലത്തു ജയിൽവാസമനുഭവിച്ചും തലശേരി കലാപകാലത്ത് നാടിൻറെ മത മൈത്രി സംരക്ഷിക്കാനും മുന്നിൽ നിന്ന കോടിയേരി ഭരണ രംഗത്തും തൻ്റെ മികവ് തെളിയിച്ചതിന്റെ ഉദാഹരണങ്ങളാണ് ജയിൽ – പോലീസ് രംഗത്തും കൊണ്ടുവന്ന പരിഷ്ക്കരണങ്ങളും ടൂറിസം രംഗത്തു കൊണ്ടുവന്ന മാറ്റങ്ങളും എന്ന് അനുസ്‌മരണ പ്രഭാഷണത്തിൽ ചൂണ്ടിക്കാട്ടി. സമ്പന്നരെ അതിസമ്പന്നരാക്കുകയും അതേ സമയം സാധാരണക്കാരും പാവപ്പെട്ടവരുമായ കോടിക്കണക്കിന് മനുഷ്യരെ ദുരിതത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന നയങ്ങളാണ് രാജ്യം ഭരിക്കുന്ന ബിജെപി സർക്കാരിന്റേത് ഒപ്പം യുവാക്കൾക്ക് പുതിയ…
മനാമ: സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈന്റെ ലൈസന്‍സുള്ള എക്സ്ചേഞ്ചായ ബഹ്റൈന്‍ ബോഴ്സ് ബോര്‍ഡിന്റെ (ബി.എച്ച്.ബി) മെന്റര്‍ഷിപ്പ് പ്രോഗ്രാമിലെ 20 ബിരുദധാരികളെ ആദരിച്ചു. ബി.എച്ച്.ബിയും ബഹ്റൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആന്റ് ഫിനാന്‍സും (ബി.ഐ.ബി.എഫ്) സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ വ്യവസായ, വാണിജ്യ മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫഖ്‌റോ, സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമന്‍ (എസ്.സി.ഡബ്ല്യു) സെക്രട്ടറി ജനറല്‍ ലുല്‍വ സാലിഹ് അല്‍ അവാദി, ലേബര്‍ ഫണ്ട് (തംകീന്‍) ചീഫ് എക്സിക്യൂട്ടീവ് മഹ മൊഫീസ്, ബി.എച്ച്.ബി. സി.ഇ.ഒ. ഷെയ്ഖ് ഖലീഫ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫ, ബി.ഐ.ബി.എഫ്. സി.ഇ.ഒ. ഡോ. അഹമ്മദ് അല്‍ ഷെയ്ഖ് തുടങ്ങിയവര്‍ പങ്കെടുത്തു.ഇത്തരം ഗുണപരമായ പരിശീലന പരിപാടികള്‍ ഭാവിയില്‍ എക്‌സിക്യൂട്ടീവ് ചുമതലകള്‍ ഏറ്റെടുക്കുന്നതിന് ബിരുദധാരികളെ പ്രാപ്തരാക്കുമെന്ന് മന്ത്രി പറഞ്ഞു.
പുനെ: മഹാരാഷ്ട്രയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മരിച്ച മൂന്ന് പേരില്‍ ഒരാള്‍ മലയാളി. കൊല്ലം കുണ്ടറ സ്വദേശിയായ പൈലറ്റ് ഗിരീഷ് പിള്ളയാണ് (56) മരിച്ചത്. വ്യോമസേനയിലെ പൈലറ്റ് ആയി വിരമിച്ചയാളാണ് ഗിരീഷ് പിള്ള. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. പുനെയിലെ ബാവ്ധാനില്‍ ഇന്ന് രാവിലെ 6.45 ഓടെയാണ് അപകടം ഉണ്ടായത്. ഗിരീഷ് പിള്ളയ്ക്ക് പുറമേ മറ്റൊരു പൈലറ്റും ഒരു എന്‍ജിനീയറുമാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. മലയോര മേഖലയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നതെന്ന് പിംപ്രി ചിഞ്ച്വാഡ പൊലീസ് പറഞ്ഞു. ഹെറിറ്റേജ് ഏവിയേഷന്റെ VT-EVV രജിസ്‌ട്രേഷനുള്ള അഗസ്റ്റ 109 ഹെലികോപ്റ്ററാണ് തകര്‍ന്നതെന്ന് ഡിജിസിഎ അറിയിച്ചു. പുനെയിലെ ഒക്‌സ്ഫര്‍ഡ് ഗോള്‍ഫ് ക്ലബ്ബിന്റെ ഹെലിപാഡില്‍ നിന്നാണ് ഹെലികോപ്റ്റര്‍ പറന്നുയര്‍ന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രദേശത്തെ കനത്ത മൂടല്‍മഞ്ഞാണ് അപകടത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എൻസിപി നേതാവിന് വേണ്ടി റായ്ഗഡിലേക്ക് ചാർട്ട് ചെയ്ത ഹെലികോപ്റ്ററായിരുന്നു ഇത്.
ബീവാര്‍ (രാജസ്ഥാന്‍): ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും ആറു മാസം പ്രായം തികയുന്ന ദിവസം മുതല്‍ ഏതു സമയത്തും അവരുടെ വിവാഹം നടത്താം. ആര് ആരെ വിവാഹം കഴിക്കണമെന്ന് കുടുംബങ്ങളിലെ മുതിര്‍ന്നവര്‍ തീരുമാനിക്കും. വിവാഹമോ കുടുംബമോ എന്തെന്നറിയാത്ത പ്രായത്തിലുള്ള കുഞ്ഞുങ്ങള്‍ അതനുസരിക്കാന്‍ നിര്‍ബന്ധിതരാകുന്നു.രാജസ്ഥാനിലെ ബീവാര്‍ ജില്ലയിലുള്ള ദേവ്മാലി ഗ്രാമത്തിലാണ് 21ാം നൂറ്റാണ്ടിലും ഇത് നിര്‍ബാധം തുടരുന്നത്. ഇവിടെ ഈ ഗ്രാമത്തിന്റേതായ ഗോത്രനിയമങ്ങളാണുള്ളത്. അതനുസരിക്കാന്‍ ഗ്രാമവാസികളെല്ലാം ബാധ്യസ്ഥരാണ്. രാജ്യത്ത് നിലനില്‍ക്കുന്ന പൊതുനിയമങ്ങളൊന്നും ഗ്രാമീണരെ സ്പര്‍ശിക്കുന്നില്ല. ഇവിടെ പൊതുനിയമങ്ങള്‍ നടപ്പാക്കാന്‍ ഭരണകൂടം മുതിരാറുമില്ല. മണ്‍വീടുകളിലാണ് ഗ്രാമവാസികളെല്ലാം ജീവിക്കുന്നത്. ചെത്തി പാകപ്പെടുത്താത്ത ചെറുകല്ലുകള്‍ മണ്ണും ചാണകവും കൂട്ടിക്കുഴച്ച് അതു ചേര്‍ത്ത് അടുക്കിവെച്ച് അതിനുമേല്‍ ഈ മിശ്രിതം തന്നെ തേച്ചുമിനുക്കി നിര്‍മിച്ച മനോഹരമായ വീടുകള്‍. അതിനു മുകളില്‍ ഓടു പാകിയ മേല്‍ക്കൂര. സിമന്റ്, മണല്‍, കരിങ്കല്ല് തുടങ്ങിയ ഇതര നിര്‍മാണസാമഗ്രികളുപയോഗിച്ച് വീടുണ്ടാക്കാന്‍ ഗ്രാമത്തിലെ നിയമം അനുവദിക്കുന്നില്ല. ഇങ്ങനെയുള്ള നാനൂറിലധികം വീടുകളുണ്ട് ഈ ഗ്രാമത്തില്‍. മൊത്തം ജനസംഖ്യ മൂവായിരത്തോളം. എല്ലാം ഗുര്‍ജര്‍…
എല്ലാം ഇന്ന് തുറന്ന് പറയും; സിപിഎമ്മിന്റെയടക്കം ഒരു പാര്‍ട്ടിയുടെയും പിന്തുണ ഭാവിയില്‍ വേണ്ട; കെ.ടി.ജലീൽ
മലപ്പുറം: ഭാവിയിൽ ഒരു രാഷ്ട്രീയപ്പാർട്ടിയുടേയും പിന്തുണ തനിക്ക് ആവശ്യമില്ലെന്ന് സിപിഎം സ്വതന്ത്ര എം.എൽ.എ. കെ.ടി. ജലീൽ. താൻ പൂർണസ്വതന്ത്രനാണെന്നും അദ്ദേഹം പറഞ്ഞു. പി.വി. അൻവർ എം.എൽ.എ.യുടെ പല നീരീക്ഷണങ്ങളോടും യോജിപ്പുണ്ടെന്നും എന്നാൽ മറ്റു പല അഭിപ്രായങ്ങളോടും തനിക്ക് ശക്തമായ വിയോജിപ്പുണ്ടെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. തന്റെ 12-ാമത് പുസ്തകം പ്രകാശനം ചെയ്ത ശേഷം അവയൊക്കെ ഇന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.ടി. ജലീൽ പറഞ്ഞത്; മലപ്പുറം ജില്ലയിൽ നിന്ന് 20 വർഷം തുടർച്ചയായി ജയിക്കുന്ന ആദ്യത്തെ ഇടതുപക്ഷ പ്രതിനിധിയാണ് ഞാൻ. പാർലമെന്ററി രാഷ്ട്രീയ പ്രവർത്തനത്തിനപ്പുറം മറ്റുപല കാര്യങ്ങളും ചെയ്യാനുണ്ട്. എനിക്കിനി പാർലമെന്ററി രാഷ്ട്രീയത്തിൽ താത്പര്യമില്ല. ഒരു ബോർഡ് ചെയർമാൻ പോലും ഇനി ആകേണ്ട കാര്യമില്ല. എന്ന് പറഞ്ഞുകൊണ്ട് ചില കാര്യങ്ങൾ വ്യക്തമാക്കേണ്ടതുണ്ട്. ഭാവിയിൽ ഒരാളുടേയും പിന്തുണയോ സഹായമോ വേണ്ടാത്ത ഒരാളാണ് ഞാൻ. മുഖ്യമന്ത്രിയുടേതായാലും സി.പി.എം. പാർട്ടിയുടേതായാലും കോൺഗ്രസിന്റേതായാലും ലീഗിന്റേതായാലും ഏത് പാർട്ടിയുടേതായാലും അങ്ങനെ ഒരു പ്രത്യേക സഹായം എനിക്കോ…
മുഖ്യമന്ത്രി പറഞ്ഞത് ഗൗരവതരം: വാര്‍ത്ത നിഷേധിച്ചിട്ട് കാര്യമില്ല, റിപ്പോര്‍ട്ട് തേടും; ഗവര്‍ണര്‍
കോഴിക്കോട്: സ്വര്‍ണക്കള്ളക്കടത്ത് പണം രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞത് അതീവ ഗൗരവതരമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. രാജ്യവിരുദ്ധ പ്രവര്‍ത്തനം നടക്കുന്നുവെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രി അത് ഗവര്‍ണറോട് മറച്ചുവെച്ചു. മാധ്യമങ്ങളോട് വിശദീകരിച്ചു, ഗവര്‍ണ്ണറെ ഇരുട്ടില്‍ നിര്‍ത്തുകയാണ് ചെയ്തത്. ഇക്കാര്യം സെപറ്റംബര്‍ 21-ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതാണ്. ഹിന്ദു ദിനപ്പത്രത്തിന്റെ വാര്‍ത്ത മുഖ്യമന്ത്രി നിഷേധിച്ചിട്ട് കാര്യമില്ല. ഇതില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കും. ഫോണ്‍ ചോര്‍ത്തലില്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഒരാഴ്ച ആയിട്ടും റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. കുറച്ചുകൂടി കാത്തുനില്‍ക്കും. അതിനുശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും കോഴിക്കോട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ ഗവര്‍ണര്‍ പറഞ്ഞു.
തിരുവനന്തപുരം: ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ ഇല്ലാതെയുള്ള പ്രാക്ടീസ് കുറ്റകരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവിലുള്ള നിയമം അനുസരിച്ച് മാത്രമേ സംസ്ഥാനത്ത് പ്രാക്ടീസ് നടത്താന്‍ പാടുള്ളൂ. മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് ആക്ട് 2021 പ്രകാരം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യാത്തവര്‍ പ്രാക്ടീസ് ചെയ്യുന്നത് കുറ്റകരമാണ്. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമ പ്രകാരം ആശുപത്രിയില്‍ ജോലി ചെയ്യുന്നവര്‍ നിശ്ചിത യോഗ്യതയുള്ളവരാണെന്നും രജിസ്റ്റര്‍ ചെയ്തവരാണെന്നും ഉറപ്പ് വരുത്തേണ്ടത് സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണ്. കോഴിക്കോട് നടന്ന സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നിയമപരമായി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് നടപ്പിലാക്കാന്‍ മന്ത്രി എല്ലാവരുടേയും സഹകരണം അഭ്യര്‍ത്ഥിച്ചു. ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് നടപ്പാക്കുന്നതിലെ സ്റ്റേ ഒഴിവാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്.ജോലിയ്ക്ക് നിയോഗിക്കപ്പെടുന്നവര്‍ക്ക് ആവശ്യമായ യോഗ്യത ഉണ്ടെന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് മാനേജ്‌മെന്റുകള്‍ ഉറപ്പാക്കണം.
കോഴിക്കോട്: പത്തു വയസുകാരിയെ ബലാല്‍സംഗം ചെയ്ത പ്രതിക്ക് 79 വര്‍ഷം കഠിന തടവ്. കോഴിക്കോട് നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതിയാണ് തൊട്ടില്‍പ്പാലം സ്വദേശി ബാലനെ ശിക്ഷിച്ചത്. യുപി സ്കൂള്‍ വിദ്യാര്‍ത്ഥിനി നേരിട്ട കൊടിയ പീഡനം അധ്യാപികയാണ് ആദ്യം അറിഞ്ഞത്. തൊട്ടില്‍പാലം പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പെണ്‍കുട്ടിയെ പ്രതി നിരന്തരം ബലാല്‍സംഗം ചെയ്തെന്നാണ് കേസ്. 79 വര്‍ഷം കഠിന തടവിന് പുറമേ 1,12,000 രൂപ പിഴയും അടയ്ക്കണം . കേസില്‍ പ്രോസിക്യൂഷന്‍ 14 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.
