Author: News Desk

തിരുവനന്തപുരം: മലയാള ചലച്ചിത്ര നടന്‍ മോഹൻരാജ് അന്തരിച്ചു. നടനും നിര്‍മാതാവുമായ ദിനേശ് പണിക്കരാണ് മരണവിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഇന്ന് വൈകുന്നേരം തിരുവനന്തപുരത്തെ കാഞ്ഞിരംകുളത്തുള്ള വീട്ടില്‍ വച്ചായിരുന്നു അന്ത്യം. വിദേശത്തുള്ള മകള്‍ എത്തിയ ശേഷമാകും സംസ്കാരം നടക്കുക. ഏറെ നാളായി മോഹന്‍രാജിന് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ കാലിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ഇതിന്‍റേതായ ബുദ്ധിമുട്ടുകളും മോഹന്‍രാജ് നേരിട്ടിരുന്നു. സഹപ്രവര്‍ത്തകന്‍റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് നിരവധി പേര്‍ രംഗത്ത് എത്തുകയാണ്. ‘എന്നും മലയാളികളുടെ ഓര്‍മയില്‍ തങ്ങി നില്‍കുന്ന ഒരുപിടി കഥാപാത്രങ്ങള്‍ സമ്മാനിച്ച മോഹന്‍രാജിന്, മലയാള സിനിമയുടെ “കീരികാടന്‍ ജോസിന്” ആദരാഞ്ജലികൾ’, എന്നാണ് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി കുറിച്ചത്. മമ്മൂട്ടിയും മോഹന്‍രാജിന് ആദരാഞ്ജലികൾ അറിയിച്ചിട്ടുണ്ട്. ‘കിരീടം സിനിമയിലെ അതികായകനായ വില്ലൻ. കീരിക്കാടൻ ജോസിനെ അവതരിപ്പിച്ച മോഹൻരാജ് ഓർമ്മയായി. കിരീടം സിനിമയ്ക്കു ശേഷം എന്റെ തന്നെ ചിത്രങ്ങളായ ചെപ്പു കിലുക്കണ ചങ്ങാതി, രജ പുത്രൻ, സ്റ്റാലിൻ ശിവദാസ് എന്നീ ചിത്രങ്ങളിലും…

Read More

മുംബൈ: 52 വയസുകാരനായ വ്യവസായി മുംബൈയിലെ അടൽ സേതുവിന് മുകളിൽ നിന്ന് താഴേക്ക് ചാടി. കാറോടിച്ച് പാലത്തിന് മുകളിലെത്തിയ അദ്ദേഹം വാഹനം നിർത്തി പുറത്തിറങ്ങിയ ശേഷം കടലിലേക്ക് ചാടുകയായിരുന്നു എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്. ബുധനാഴ്ചയായിരുന്നു ഈ സംഭവം. മൂന്ന് ദിവസം മുമ്പാണ് ഒരു പൊതുമേഖലാ ബാങ്ക് ഉദ്യോഗസ്ഥൻ ഇതുപോലെ അടൽ സേതുവിൽ നിന്ന് ചാടി മരിച്ചത്. സെൻട്രൽ മുംബൈയിലെ മാതുംഗയിൽ താമസിക്കുന്ന ഫിലിപ്പ് ഷാ എന്ന വ്യവസായിയാണ് ബുധനാഴ്ച തന്റെ സെഡാൻ കാറിൽ അടൽ സേതു പാലത്തിലെത്തിയത്. കാർ നിർത്തിയ ശേഷം പുറത്തിറങ്ങുകയായിരുന്നു. അടൽ സേതുവിലെ സിസിടിവി കൺട്രോൾ റൂമിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാർ ക്യാമറകളിലൂടെ ഇത് കണ്ടയുടൻ തന്നെ സുരക്ഷാ സേനയെയും രക്ഷാപ്രവ‍ർത്തകരെയും വിവരം അറിയിച്ചു. വ്യവസായി പാലത്തിൽ നിന്ന് കടലിലേക്ക് ചാടിയ സ്ഥലത്ത് പരിശോധന നടത്തി. ഇയാളെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ എത്തുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു. കാറിൽ നിന്ന് കണ്ടെത്തിയ ആധാർ കാർഡ്…

Read More

ദില്ലി: അഭിമുഖത്തിനിടെ ഒരാള്‍ മുറിയിലേക്ക് എത്തിയെന്നും അത് ലേഖികയുടെ കൂടെ വന്ന ആളെന്നാണ് ആദ്യം കരുതിയതെന്നും അങ്ങനെയല്ലെന്ന് അറിഞ്ഞത് പിന്നീടാണെന്നുമുള്ള മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു. ‘ദ ഹിന്ദു’ ലേഖിക എത്തും മുമ്പ് വിനീത് ഹൻഡയും സുബ്രഹ്മണ്യനും കേരള ഹൗസിലെത്തിയെന്നും അഭിമുഖത്തിനായി മുറിയിലേക്ക് കയറിയത് മൂന്നു പേരും ഒരുമിച്ചാണെന്നുമാണ് വിവരം. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത് അഭിമുഖത്തിനിടയിൽ കയറി വന്ന ഒരാൾ എന്ന് സൂചിപ്പിച്ചത് പി ആർ ഏജൻസിയുടെ സിഇഒയെ ആണ്. സുബ്രഹ്മണ്യനൊപ്പം പിആർ ഏജൻസിയുടെ സിഇഒ വിനീത് ഹൻഡയും ഈ അഭിമുഖത്തിന്റെ തുടക്കം മുതലുണ്ടായിരുന്നു എന്ന സൂചനയാണുള്ളത്. എന്നാൽ മുഖ്യമന്ത്രി ഇക്കാര്യം നിഷേധിക്കുകയാണുണ്ടായത്. മുഖ്യമന്ത്രിയുടെ അഭിമുഖത്തിനായി കൂടുതൽ ഇടപെടലുകൾ നടന്നുവെന്ന വിവരവും പുറത്തുവരുന്നുണ്ട്. ദീപക് എന്ന വ്യക്തിയും മറ്റ് ഇംഗ്ലീഷ് മാധ്യമങ്ങളെ സമീപിച്ചിരുന്നു. കൈസനിൽ നിന്നറിയിച്ചാണ് മാധ്യമങ്ങളെ സമീപിച്ചതും മാധ്യമ പ്രവർത്തകർക്ക് സന്ദേശം അയച്ചതും.

Read More

തിരുവനന്തപുരം: തൃശൂർ പൂരവുമായി ബന്ധപ്പെട്ട വിവാദം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കമായിരുന്നു നടന്നതെന്നും, വിഷയത്തിൽ കുറ്റമറ്റരീതിയിൽ അന്വേഷണം നടത്താനാണ് ശ്രമിച്ചതെന്നും പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സെപ്തംബർ 23 ന് ലഭിച്ച എ ഡി ജി പിയുടെ അന്വേഷണ റിപ്പോർട്ട് സമഗ്രമായിരുന്നില്ല. ഭാവിയിൽ ഒരു തരത്തിലുമുള്ള പ്രശ്നങ്ങളില്ലാതെ ഭംഗിയായി പൂരം നടത്തുന്നതിനെപ്പറ്റിയാണ് മന്ത്രിസഭാ യോഗം ചർച്ച ചെയ്തത്. പൂരം അലങ്കോലമാക്കാൻ ശ്രമങ്ങളുണ്ടായി. പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ശ്രമിച്ചിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കമായിരുന്നു നടന്നത്. മൂന്ന് തീരുമാനങ്ങളെടുത്തിട്ടുണ്ട്. തൃശൂർ പൂരം അലങ്കോലമാക്കാൻ ശ്രമിച്ചതിനെപ്പറ്റി ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ വിശദമായി അന്വേഷണമുണ്ടാകും. പൂരവുമായി ബന്ധപ്പെട്ട് ചുമതല നൽകിയിരുന്ന വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അവിടെയുണ്ടായിരുന്നു. ഇവർക്ക് വീഴ്ച പറ്റിയോ എന്ന് അന്വേഷിക്കാൻ ഇന്റലിജൻസ് എ ഡി ജി പി മനോജ് എബ്രഹാം ഐ പി എസിനെ ചുമതലപ്പെടുത്തി. ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി അജിത് കുമാറിന് വീഴ്ച…

Read More

മനാമ: മഹാത്മാഗാന്ധി കൾച്ചറൽ ഫോറം 155-ാംമത്  ഗാന്ധിജയന്തി ദിനം സമുചിതമായി സംഘടിപ്പിച്ചു. സൽമാനിയ ഇന്ത്യൻ ഡിലൈറ്റിൽ നടന്ന ചടങ്ങിൽ വിവിധ തുറകളിൽനിന്നുള്ളവർ സംസാരിച്ചു. വർത്തമാനകാല രാഷ്ട്രീയ നേതൃത്വം സ്വന്തം നേട്ടങ്ങൾക്കായി രാജ്യത്തെയും ജനങ്ങളെയും കാണുമ്പോൾ ലളിതവേഷം ധരിച്ച് ,അഹിംസ കൈമുതലാക്കി, സത്യാന്യേഷിയായി, സ്വജീവിതംകൊണ്ട് സന്ദേശമെഴുതിയ ഗാന്ധിജിയെ മാതൃകയാക്കാൻ പുതുതലമുറ കടന്നു വരണമെന്ന് യോഗം അഭിപ്രായപ്പെട്ടു. ബാബു കുഞ്ഞിരാമൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ദീപ ജയചന്ദ്രൻ സ്വാഗതവും, യു കെ അനിൽ, അബ്രഹാം ജോൺ, ബിജു ജോർജ്ജ്, നിസ്സാർ മുഹമ്മദ്, ജ്യോതിഷ് പണിക്കർ, ഗോപാല പിള്ള, ദീപക് മേനോൻ, ഫസൽ താമരശ്ശേരി, റെജീന തുടങ്ങിയവർ സംസാരിച്ചു. ഒക്ടോബർ 25 ന് മഹാത്മാഗാന്ധി കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന പ്രസംഗ മത്സരത്തിലേക്ക് 18 ന് വയസ്സിന് മുകളിൽ പ്രായമുള്ള ഏവരെയും സ്വാഗതം ചെയ്യുന്നതായും ഒപ്പം നവംബർ 7 ന് നടക്കുന്ന സാംസ്ക്കാരിക സദസ്സിൻ്റെ ഓർഗനൈസിങ് കമ്മിറ്റി രൂപീകരണവും നടന്നു.ദിനേശ് ചോമ്പാല ഗാന്ധിയൻ ഭജൻ അവതരിപ്പിച്ചു.

Read More

തിരുവനന്തപുരം: നെയ്യാറ്റിന്‍കര വെണ്‍ പകലില്‍ വയോധികയുടെ മൃതദേഹം വീട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വെണ്‍ പകല്‍ കൃഷ്ണ ഗോപുരം വീട്ടില്‍ പ്രഭാവതി(63) യെയാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം ശാസ്തമംഗലത്ത് മാനസിക രോഗത്തിന് ചികിത്സയിലായിരുന്നു പ്രഭാവതി. മകളുടെ വീട്ടിലായിരുന്നു താമസം. വീടിന്റെ താഴത്തെ നിലയിലായിരുന്നു പ്രഭാവതി താമസിച്ചിരുന്നത്. മുകളിലത്തെ നിലയില്‍ ഇളയ മകളും താമസിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ ആഹാരം നല്‍കിയ ശേഷം കിടക്കന്ന മകൾ രാവിലെ താഴേക്ക് ഇറങ്ങി വന്നപ്പോഴാണ് കത്തി കരിഞ്ഞ നിലയില്‍ പ്രഭാവതിയെ കണ്ടെത്തിയത്. നെയ്യാറ്റിന്‍കര പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Read More

തിരുവനന്തപുരം: ‘ദ് ഹിന്ദു’വിലെ മുഖ്യമന്ത്രിയുടെ അഭിമുഖത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി. ‘ദ് ഹിന്ദു’ ദിനപത്രത്തിനും പിആർ ഏജൻസിക്കും എതിരെയാണ് പരാതി. മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ ‌വർഗീയ സ്വഭാവമുള്ള പരാമർശമുണ്ടെന്നും പരാതിയിൽ പറയുന്നു. ‘‘ഹിന്ദുവിലെ അഭിമുഖം വർഗീയത നിറഞ്ഞതാണ്. ഇതിന് എന്താണ് കുഴപ്പം എന്ന് മന്ത്രിമാർ ചോദിച്ചു. പിന്നീട് മുഖ്യമന്ത്രി അത് തിരുത്തി. കേരളത്തിൽ ഒരു കലാപ അന്തരീക്ഷം സൃഷ്ടിക്കാൻ അഭിമുഖം കാരണമായി. വ്യാജ വാർത്ത ഉണ്ടാക്കി കലാപം സൃഷ്ടിക്കാൻ ശ്രമിച്ചതിനാണ് പരാതി. എറണാകുളത്തെ മാധ്യമ പ്രവർത്തകർക്കെതിരെ മണിക്കൂറുകൾക്കുള്ളിലാണ്‌ കേസ് എടുത്തത്. ആ ചരിത്രം മറക്കരുത്. ഇവിടെ കലാപാഹ്വാനം നടത്തിയിട്ടും കേസെടുക്കാൻ വൈകുന്നു’’– അബിൻ വർക്കി മാധ്യങ്ങളോട് പറഞ്ഞു.

Read More

തിരുവനന്തപുരം: സൂര്യനും ചന്ദ്രനുമല്ല, കറുത്ത മേഘമായി പിണറായി വിജയൻ മാറിയെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണ് സിപിഎം. പിആര്‍ ഏജൻസിയാണ് പിണറായിയുടെ പ്രധാനപ്പെട്ട ഘടകം എന്ന പ്രതിപക്ഷ ആരോപണം ശരിയായി. പിആര്‍ ഏജൻസിക്കെതിരെ ദേശവിരുദ്ധ പ്രവർത്തനത്തിന് കേസെടുക്കണം. അത് പറയാനുള്ള ധൈര്യം പിണറായിക്ക് ഉണ്ടോയെന്നും മുരളീധരന്‍ ചോദിച്ചു. മലപ്പുറം ജില്ലയുടെ പേരെടുത്ത് പറയുന്നത് ആർഎസ്എസിനെ സന്തോഷിപ്പിക്കാൻ വേണ്ടിയാണ്. മുഖ്യമന്ത്രിക്ക് നേരിട്ട് പറയാൻ മടിയുള്ളത് പിആർ ഏജൻസിയെ കൊണ്ട് പറയിപ്പിക്കുകയാണ്. മോദിയുടെ അനുയായികളാണ് ഈ കൂട്ടർ. ദേശദ്രോഹപരമായ വാർത്തയാണ് പുറത്തുവന്നത്. ആദ്യമായാണ് ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി പിആർ ഏജൻസിയെ ആശ്രയിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനിലെ കാസർഗോഡ് നിവാസികളുടെ കൂട്ടായ്മയായ കാസർഗോഡ് ജില്ലാ പ്രവാസി അസോസിയേഷൻ ഓണാഘോഷം  ‘ഉണ്ണിരാജിന് ഒപ്പരം  ‘ സംഘടിപ്പിച്ചു. പ്രശസ്ത ചലച്ചിത്ര സീരിയൽ താരം ഉണ്ണിരാജ് മുഖ്യാതിഥി ആയിരുന്നു.  ജനറൽ സെക്രട്ടറി രാജീവ് വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു . പ്രസിഡണ്ട് രാജേഷ് കോടോത്ത്  അധ്യക്ഷത വഹിച്ചു. ട്രഷറർ നാസർ ടെക്‌സിം ,ജോയിന്റ് സെക്രട്ടറി മണി മാങ്ങാട്, എന്റര്ടെയിന്റ്മെന്റ് സെക്രട്ടറി  ഹാരിസ് ഉളിയത്തടുക്ക, മെമ്പർഷിപ്പ്ക സെക്രട്ടറി രഞ്ജിത്ത്, കമ്മിറ്റി അംഗങ്ങളായ സുരേഷ് പൂണ്ടൂർ, അബ്ദുൾ റഹ്മാൻ, അഷ്‌റഫ് മാളി , ജയപ്രകാശ്, മണി മാങ്ങാട്, വനിതാ വിഭാഗം കൺവീനർ  അമിതാ സുനിൽ, രക്ഷാധികാരി ഷാഫി പാറക്കട്ട എന്നിവർക്കൊപ്പം വിശിഷ്ടാതിഥികളും  ചേർന്ന് തിരി തെളിയിച്ച് പരിപാടി ഉൽഘാടനം ചെയ്തു . തുടർന്ന് നടന്ന ഓണസദ്യയിൽ ബഹ്‌റൈനിലെ വിവിധ മേഖലകളിൽ നിന്ന് നിരവധി ആളുകൾ ഓണസദ്യയിൽ സംബന്ധിച്ചു. അംഗങ്ങളുടെ വിവിധ കലാപരിപാടികളും  ആരവം മ്യൂസിക് ബാൻഡിന്റെ  സംഗീത പരിപാടിയും നടന്നു. മണികണ്ഠൻ മാങ്ങാട് നന്ദി പറഞ്ഞു.…

Read More

മനാമ : പ്രവാസി എഴുത്തുകാരി ഉമ്മു അമ്മാറിൻ്റെ ‘ഓലമേഞ്ഞ ഓർമകൾ” എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രമുഖ ചിന്തകനും സഞ്ചാരിയുമായ സജി മാർക്കോസ് നിർവഹിച്ചു.  എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ ഷെമിലി പി ജോൺ പുസ്തകം ഏറ്റുവാങ്ങി. ഫ്രൻഡ്‌സ് സർഗവേദി സംഘടിപ്പിച്ച ചടങ്ങിൽ കവിയും കൗൺസിലറുമായ സലീം ഇ.കെ പുസ്തകം പരിചയപ്പെടുത്തി. ഫ്രൻഡ്‌സ്  സോഷ്യൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സർഗവേദി കൺവീനർ അബ്ദുൽ ഹഖ് സ്വാഗതവും ഗഫൂർ മൂക്കുതല നന്ദിയും പറഞ്ഞു. ജനറൽ സെക്രട്ടറി സഈദ് റമദാൻ നദ് വി, വനിതാവിഭാഗം വൈസ് പ്രസിഡന്റ് സാജിദ സലീം, മീഡിയ വൺ ബഹ്റൈൻ റിപോർട്ടർ സിറാജ് പള്ളിക്കര, പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ , എഴുത്തുകാരി ദീപ ജയചന്ദ്രൻ, കവി മനു കാരയാട് , അഡ്വ. ജലീൽ, ജമീല അബ്ദുറഹ്മാൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു . ‘ഓലമേഞ്ഞ ഓർമകൾ’ പുസ്തക രചയിതാവ് ഉമ്മുഅമ്മാർ മറുപടി പ്രസംഗം…

Read More