- മുനീറ അല്‍ ദോസേരി കെ.എച്ച്.ജി.സി. എക്സിക്യൂട്ടീവ് ഡയറക്ടര്‍
- തെറ്റായ മാധ്യമ പ്രസ്താവന നടത്തിയയാള്‍ അറസ്റ്റില്‍
- ബഹ്റൈന്‍, സൗദി നാവിക സേനകള്‍ സംയുക്ത അഭ്യാസം നടത്തി
- ചെങ്കോട്ട സ്ഫോടനം; നിർണായക വിവരങ്ങൾ പുറത്ത്, പ്രതികൾ രഹസ്യ വിവരങ്ങൾ പങ്കുവെച്ചത് സ്വിസ് ആപ്ലിക്കേഷനിലൂടെ
- ഐപിഎല്‍ ലേലത്തിന് മുമ്പ് രണ്ട് വമ്പന്‍ താരങ്ങളെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യന്‍സ്
- ഗതാഗത നിയമലംഘകർക്ക് കർശന ശിക്ഷ, 1000 ദിനാർ വരെ പിഴ ചുമത്തുമെന്ന് കുവൈത്ത് അധികൃതർ
- തൃക്കാരയില്‍ എല്‍ഡിഎഫില്‍ ഭിന്നത; ഒറ്റയ്ക്ക് മത്സരിക്കാൻ സിപിഐ
- ബഹ്റൈനില്‍ കുട്ടികള്‍ക്ക് മൊബൈല്‍ പ്രമേഹ ബോധവല്‍ക്കരണ യജ്ഞം ആരംഭിച്ചു
Author: News Desk
ഓംപ്രകാശിനെതിരായ ലഹരിക്കേസ്; തമ്മനം ഫൈസലിനെ ചോദ്യം ചെയ്തു; ഇരുവരും ഫോണില്‍ ബന്ധപ്പെട്ടെന്ന് മരട് പൊലീസ്
കൊച്ചി: കുപ്രസിദ്ധ നേതാവ് ഓംപ്രകാശിനെതിരായ ലഹരിക്കേസിൽ ഗുണ്ടാ നേതാവ് തമ്മനം ഫൈസലിനെ ചോദ്യം ചെയ്ത് പൊലീസ്. മരട് സ്റ്റേഷനിൽ വിളിച്ചു വരുത്തിയാണ് ഫൈസലിലെ ചോദ്യം ചെയ്തത്. ഓംപ്രകാശ് തമ്മനം ഫൈസലിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി വിവരം ലഭിച്ചെന്ന് പൊലീസ് അറിയിച്ചു.
തിരുവനന്തപുരം: തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പും മാര്‍ ഇവാനിയോസ് കോളേജിന്റെ പ്രഥമ പ്രിന്‍സിപ്പലുമായിരുന്ന അര്‍ച്ച് ബിഷപ്പ് ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റെ പേരില്‍ മാര്‍ ഇവാനിയോസ് കോളേജിലെ പൂര്‍വ വിദ്യാരത്ഥി സംഘടനയായ അമിക്കോസ് ഏര്‍പ്പെടുത്തിയ 2024ലെ അവാര്‍ഡ് ഇന്‍ഫോസിസ് സഹസ്ഥാപകനും വൈസ് ചെയര്‍മാനും സി.ഇ.ഒയുമായിരുന്ന ക്രിസ് ഗോപാലകൃഷ്ണന്.മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ. ജയകുമാര്‍ ചെയര്‍മാനും മുന്‍ ഇന്ത്യന്‍ അംബാസഡര്‍ ടി.പി. ശ്രീനിവാസൻ, മുന്‍ ചീഫ് സെക്രട്ടറി ജോണ്‍ മത്തായി എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. നമ്മുടെ രാജ്യത്തെ ആയിരക്കണക്കിന് യുവാക്കള്‍ തൊഴിലന്വേഷിച്ചു വിദേശത്തേക്ക് പോകുന്ന ഇന്നത്തെ സാഹചര്യത്തില്‍ ആയിരക്കണക്കിന് യുവാക്കള്‍ക്ക് നാട്ടില്‍ത്തന്നെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ക്രിസ് ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയിട്ടുള്ള പരിശ്രമങ്ങളെ കാതോലിക്കാ ബാവ പ്രശംസിച്ചു. തിരുവനന്തപുരത്തുവെച്ച് അവാര്‍ഡ് പിന്നീട് സമ്മാനിക്കും.
പയ്യന്നൂർ: കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കുഞ്ഞിമംഗലം പുതിയ പുഴക്കരയിൽ നാടോടി കുടുംബത്തിലെ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി.ചൊവ്വാഴ്ച രാത്രി മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ പെൺകുട്ടിയെ മാതാപിതാക്കൾ ഉണർന്നപ്പോൾ കാണാനില്ലെന്നാണ് പരാതി. പോലീസിന് നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബുധനാഴ്ച പുലർച്ചെ 4ന് കുട്ടി ഒരു സ്കൂട്ടറിന് പിന്നിൽ നടന്നുപോകുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്.കുട്ടി നടന്നുപോകുന്നതിന് തൊട്ടുമുമ്പ് സ്കൂട്ടർ തള്ളി മുന്നോട്ടുപോയത് കർണാടക സ്വദേശിയും കുട്ടിയുടെ ബന്ധുവുമായ യുവാവാണെന്നാണ് പോലീസിന്റെ നിഗമനം. വർഷങ്ങളായി പുതിയപുഴയിലും സമീപ പുഴകളിലും വട്ടത്തോണിയിൽ മീൻ പിടിച്ച് ജീവിക്കുന്ന നാടോടി സംഘത്തിലെ പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്. ഇന്നു പുലർച്ചെ മുതൽ വട്ടത്തോണിയിൽ മീൻ പിടിക്കുന്ന യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
കാട്ടുപന്നിയെ പിടിക്കാൻ വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ച സംഭവത്തിൽ പ്രതി പിടിയിൽ
തൃശൂര്‍: എരുമപ്പെട്ടി വരവൂര്‍ പിലക്കാട് കാട്ടുപന്നിയെ പിടികൂടാന്‍ സ്ഥാപിച്ചിരുന്ന വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് സഹോദരന്മാര്‍ മരിച്ച സംഭവത്തില്‍ പ്രതിയെ എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്തു. പിലക്കാട് എടത്തിക്കര വീട്ടില്‍ 52 വയസ്സുള്ള സന്തോഷിനെയാണ് ഇന്‍സ്‌പെക്ടര്‍ ലൈജുമോന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിനായി പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ചപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയത് സംഘര്‍ഷത്തിനിടയാക്കി. കഴിഞ്ഞ ശനിയാഴ്ച രാവിലെ 10 മണിയോടെയാണ് സഹോദരന്മാരായ കുണ്ടന്നൂര്‍ ചീരമ്പത്തൂര്‍ വീട്ടില്‍ രവീന്ദ്രന്‍, അനിയന്‍ അരവിന്ദാക്ഷന്‍ എന്നിവരെ പാടശേഖരത്തില്‍ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പാടശേഖരത്തില്‍ പന്നിയെ പിടികൂടാന്‍ നിയമവിരുദ്ധമായി സ്ഥാപിച്ച കമ്പിയില്‍ നിന്നാണ് ഇവര്‍ക്ക് ഷോക്കേറ്റത്. പെരുമ്പാവൂര്‍ സ്വദേശിയായ പ്രതി സന്തോഷ് പിലക്കാട് വന്ന് താമസമാക്കിയതാണ്. മരിച്ചവരുടെ ബന്ധുവായ കൃഷ്ണന്‍കുട്ടിയുടെ സ്ഥലത്താണ് ഉടമ അറിയാതെ ഇയാള്‍ വൈദ്യുതി കെണി ഒരുക്കിയിരുന്നത്. പാടശേഖരത്തിന് സമീപമുള്ള വൈദ്യുതി ലൈനില്‍ നിന്നാണ് ഇയാള്‍ ഇതിനായി വൈദ്യുതി എടുത്തിരുന്നതെന്ന് പറയുന്നു. വൈദ്യുതി കമ്പികള്‍ സ്ഥാപിച്ചത് അറിയാതെ രാത്രി മീന്‍ പിടിക്കാന്‍ പോയപ്പോഴാണ്…
കോട്ടയം മുക്കൂട്ടുതറയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക മോഷണം; ട്രാന്‍സ്ഫോര്‍മര്‍ ഫ്യൂസുകള്‍ ഊരി,CCTV ഡിവിആര്‍ തോട്ടിലെറിഞ്ഞു
എരുമേലി: കോട്ടയം മുക്കൂട്ടുതറയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക മോഷണം. ഒക്ടോബര്‍ ഒമ്പത് ബുധനാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് മോഷണം നടന്നത്. രണ്ട് വ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് പണം കവര്‍ന്നതിനുപുറമെ രണ്ടിടത്ത് മോഷണശ്രമവും നടന്നു. മുക്കൂട്ടുതറ ടൗണില്‍ തന്നെയുള്ള വ്യാപാര സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്. മുക്കൂട്ടുതറ ടൗണിലുള്ള ജെന്‍ഔഷധി, പേഴത്തുവയല്‍ സ്റ്റോഴ്സ് എന്നിവിടങ്ങളില്‍ നിന്നാണ് മോഷ്ടാവ് പണം കവര്‍ന്നത്. നീതി മെഡിക്കല്‍സ്, തകടിയേല്‍ ഫിഷ് മാര്‍ട്ട് എന്നിവിടങ്ങളില്‍ മോഷണശ്രമവും നടന്നു. പേഴത്ത് വയലില്‍ സ്റ്റോഴ്‌സിലെ സി.സി.ടി.വി.യില്‍ മോഷ്ടാവ് എന്ന് കരുതുന്നയാളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. തല തോര്‍ത്തുകൊണ്ട് മൂടിക്കെട്ടി മുഖം മൂടി ധരിച്ച ഒരാള്‍ കൈയില്‍ ഉണ്ടായിരുന്ന ആയുധം ഉപയോഗിച്ച് കടയുടെ ഷട്ടര്‍ തുറക്കാന്‍ ശ്രമിക്കുന്നതും അകത്തുകയറി ഡ്രോയറില്‍നിന്ന് പണമെടുക്കുന്ന ദൃശ്യങ്ങളുമാണ് സിസിടിവിയില്‍ നിന്നും ലഭിച്ചത്. എല്ലാ സ്ഥാപനങ്ങളുടെയും പൂട്ട് തകര്‍ത്തായിരുന്നു മോഷണം. ജന്‍ ഔഷധിയിലെ സിസിടിവി ക്യാമറകള്‍ ഊരിമാറ്റിയ മോഷ്ടാവ് ഡിവിആര്‍ തോട്ടിലേയ്ക്ക് എറിയുകയും ചെയ്തു. സമീപത്തായി സ്ഥിതിചെയ്യുന്ന കെ.എസ്.ഇ.ബി.യുടെ വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറുകളുടെ ഫ്യൂസുകള്‍…
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിക്കായി അനുവദിച്ചിട്ടുള്ള ഔദ്യോഗിക വസതിയില്‍ നിന്നും അതിഷിയുടെ സാധനങ്ങള്‍ പബ്ലിക് വര്‍ക്‌സ് ഡിപ്പാര്‍ട്ടുമെന്റ് (പി.ഡബ്ല്യു.ഡി.) ഒഴിപ്പിച്ചതായി ആരോപണം. ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. രണ്ടുദിവസം മുമ്പാണ് ഡല്‍ഹി മുഖ്യമന്ത്രി അതിഷി ഈ വസതിയിലേക്ക് താമസം മാറ്റിയത്. ഇതിനുമുമ്പ് മുന്‍മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളായിരുന്നു ഇവിടെ താമസിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നിന്നും മുഖ്യമന്ത്രിയുടെ തന്നെ സാധനങ്ങള്‍ പി.ഡബ്ല്യു.ഡി. അനധികൃതമായി ഒഴിപ്പിക്കുന്നു എന്ന തലക്കെട്ടോടെയാണ് വീഡിയോ എക്‌സില്‍ പങ്കുവെച്ചിട്ടുള്ളത്. അതേസമയം, ഈ വസതി ഔദ്യോഗികമായി അതിഷിക്ക് നല്‍കിയിട്ടില്ലെന്നും അതുകൊണ്ടാണ് സാധനങ്ങള്‍ ഒഴിപ്പിച്ചതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. ഡല്‍ഹി ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേനയാണ് ഈ നടപടിക്ക് പിന്നിലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ആരോപണം. കെജ്‌രിവാള്‍ ഉപയോഗിച്ചിരുന്ന മുഖ്യമന്ത്രിയുടെ വസതിയെ ചൊല്ലി ഇതിനുമുമ്പും ബിജെപി വിവാദങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. പാവപ്പെട്ടവരുടെ പ്രതിനിധി എന്നുപറഞ്ഞ് അധികാരത്തില്‍ എത്തിയ കെജ്‌രിവാള്‍ ഔദ്യോഗിക വസതിയില്‍ അത്യാഢംബരപൂര്‍ണമായ ജീവിതമാണ് നയിക്കുന്നതെന്നായിരുന്നു ബിജെപിയുടെ…
കൊല്ലം: കൊല്ലത്ത് കോഴിയിറച്ചി കച്ചവടത്തിന്റെ മറവിൽ പുകയില ഉത്പന്നങ്ങളുടെ വിൽപന. മുണ്ടക്കലിലെ വീട്ടിൽ എക്സൈസ് നടത്തിയ പരിശോധനയിൽ 200 കിലോ പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. മുണ്ടക്കൽ സ്വദേശി രാജക്കെതിരെ എക്സൈസ് കേസെടുത്തു. മുണ്ടക്കലിലെ രാജയുടെ വീട്ടിൽ രാത്രിയും പകലും നിരവധിയാളുകൾ വന്നു പോയിരുന്നു. കോഴിയിറച്ചി വ്യാപാരിയായ രാജ കച്ചവടത്തിൻ്റെ മറവിൽ പുകയില ഉത്പന്നങ്ങളുടെ വിൽപന നടത്തുകയായിരുന്നു. കൊല്ലം എക്സൈസ് സംഘം വീടും പരിസരവും നിരീക്ഷണ വലയത്തിലാക്കി. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്നും 200 കിലോ പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. 9 ചാക്കുകളിലായാണ് പുകയില ഉത്പന്നങ്ങൾ സൂക്ഷിച്ചിരുന്നത്. ഇവ തൂക്കാൻ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും പിടിച്ചെടുത്തു. പ്രതി രാജ നിലവിൽ ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ തുടരുകയാണെന്ന് എക്സൈസ് അറിയിച്ചു.
ന്യൂഡൽഹി: പ്രമുഖ വ്യവസായിയും ടാറ്റ സൺസ് ചെയർമാൻ രത്തൻ ടാറ്റ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. മുംബൈയിലെ ആശുപത്രിയിൽ അദ്ദേഹം തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണെന്നും വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. വിശദാംശങ്ങൾ നേരിട്ട് അറിയാവുന്ന രണ്ട് പേരിൽ നിന്ന് ബുധനാഴ്ച ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ടെന്നും റോയിട്ടേഴ്സ് പറയുന്നു. അതേസമയം തിങ്കളാഴ്ച ആശുപത്രിയിൽ പോയത് പതിവ് മെഡിക്കൽ പരിശോധനകളുടെ ഭാഗമാണെന്നും തനിക്ക് പ്രായ സംബന്ധമായ പ്രശ്നങ്ങൾ മാത്രമേ ഉള്ളൂവെന്നും 86കാരനായ രത്തൻ ടാറ്റ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ബുധനാഴ്ച പുറത്തുവന്ന പുതിയ വിവരങ്ങളെക്കുറിച്ച് ടാറ്റ ഗ്രൂപ്പ് പ്രതിനിധികൾ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. രത്തൻ ടാറ്റയുടെ ആരോഗ്യനില സംബന്ധിക്കുന്ന വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. തിങ്കളാഴ്ച രത്തൻ ടാറ്റയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പുറത്തുവന്ന കുറിപ്പ് പ്രകാരം അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനൊന്നും ഇല്ലെന്നായിരുന്നു അറിയിച്ചിരുന്നത്. തന്റെ ആരോഗ്യനില സംബന്ധിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവന്ന പ്രസ്താവനയിൽ പറഞ്ഞിരുന്നു.…
മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ല, തന്റെ അധികാരം ഉടനെ അറിയുമെന്നും ഗവർണർ; പിആർ വിവാദത്തിൽ തുറന്ന പോര്
തിരുവനന്തപുരം: മലപ്പുറം കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് ഹവാല ഇടപാടുകൾ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണെങ്കിൽ എന്തുകൊണ്ട് മുഖ്യമന്ത്രി ഇക്കാര്യം തന്നെ അറിയിച്ചില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രി ദി ഹിന്ദു ദിനപ്പത്രത്തിന് നൽകിയ അഭിമുഖം ആയുധമാക്കി രൂക്ഷമായ ഭാഷയിലാണ് ഗവർണർ രംഗത്ത് വന്നത്. പൊലീസ് വെബ്സൈറ്റിലും ഇക്കാര്യങ്ങൾ പറയുന്നുണ്ട്. മുഖ്യമന്ത്രിയെയാണോ ദി ഹിന്ദു ദിനപ്പത്രത്തെയാണോ ആരെയാണ് പിആർ വിവാദത്തിൽ വിശ്വസിക്കേണ്ടത്? ഹിന്ദുവാണ് കള്ളം പറയുന്നതെങ്കിൽ അവർക്കെതിരെ മുഖ്യമന്ത്രി എന്തുകൊണ്ട് കേസെടുത്തില്ല? തനിക്ക് വിശദീകരണം നൽകാൻ മുഖ്യമന്ത്രിക്ക് ഭരണഘടന ബാധ്യത ഉണ്ട്. രാഷ്ട്രപതിയെ വിവരങ്ങൾ അറിയിക്കേണ്ടത് എന്റെ ഉത്തരവാദിത്തം. തനിക്ക് അധികാരം ഉണ്ടോ ഇല്ലയോ എന്ന് ഉടൻ അറിയും. തൻ്റെ കത്തിനു മറുപടി തരാൻ 20 ലേറെ ദിവസം മുഖ്യമന്ത്രി എടുത്തെന്നും അത് എന്തോ ഒളിക്കാനുള്ളത് കൊണ്ടാണെന്നും ഗവർണർ വിമർശിച്ചു. രാജ്ഭവൻ ആസ്വദിക്കാൻ അല്ല ഞാൻ ഇരിക്കുന്നത്.
ഹെർണിയ ശസ്ത്രക്രിയക്ക് പകരം കാൽഞരമ്പ് മുറിച്ചു; കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സാപിഴവെന്ന് പരാതി
കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയാ പിഴവെന്ന് പരാതി. കാസർകോട് പുല്ലൂർ പെരളത്തെ വി. അശോകന്റെ പത്ത് വയസ്സുകാരനായ മകൻ ആദിനാഥിന് ഹെർണിയ ശസ്ത്രക്രിയ നടത്തേണ്ടതിന് പകരം ഡോക്ടർ മുറിച്ചത് കുട്ടിയുടെ കാലിലേക്കുള്ള ഞരമ്പാണെന്നാണ് പരാതി. സെപ്റ്റംബർ 19 ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ സർജൻ ഡോ. വിനോദ് കുമാറാണ് കുട്ടിയെ ശസ്ത്രക്രിയ നടത്തിയത്. പുല്ലൂർ പെരളത്തെ വി. അശോകന്റെ പത്ത് വയസ്സുകാരനായ മകൻ ആദിനാഥിന് ഹെർണിയ ശസ്ത്രക്രിയ ആയിരുന്നു നടത്തേണ്ടിയിരുന്നത്. പക്ഷേ അബദ്ധത്തിൽ ഞരമ്പ് മാറി മുറിച്ചെന്നും ഉടൻതന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കണമെന്നും ഡോക്ടർ അറിയിച്ചുവെന്ന് കുടുംബം പറഞ്ഞു. കണ്ണൂരിലെ ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് എത്തിയത് കഴിഞ്ഞ ദിവസം. കുട്ടിക്ക് ഇരിക്കാനും നടക്കാനും ബുധിമുട്ടുണ്ടെന്ന് കുടുംബം പറയുന്നു. സംഭവത്തിൽ കാസർകോട് ഡിഎംഒക്ക് പരാതി നൽകിയിട്ടുണ്ട്.
