- കോഴിക്കോട് സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു
- വേതനം വൈകല്‍: ബഹ്റൈനിൽ കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ 2,300ലധികം പരാതികൾ
- നെല്ലുല്പാദനം ബാധ്യതയാണെന്ന നിലപാട് കര്‍ഷകരോടുള്ള വെല്ലുവിളി: കേന്ദ്ര സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി
- അത്യാധുനിക സ്കാനിങ്, റേഡിയേഷന് സൗകര്യങ്ങൾ, 12 ഓപ്പറേഷൻ തിയേറ്ററുകൾ ; കൊച്ചിന് കാന്‍സര്‍ സെന്റര്‍ നാളെ നാടിന് സമര്‍പ്പിക്കും
- ഗള്‍ഫ് കുടിയേറ്റം ഇല്ലായിരുന്നുവെങ്കില്‍, ഇന്ന് കാണുന്ന കേരളം ഉണ്ടാകുമായിരുന്നില്ല: രവി പിള്ള
- എസ്എൻഡിപി-എൻഎസ്എസ് ലയനം ഇനി ചർച്ചയാകേണ്ടതില്ലെന്ന് വെള്ളാപ്പള്ളി; ‘മാധ്യമ വിചാരണ അവസാനിപ്പിക്കണം’
- ‘മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെട്ടില്ല’; ജമാഅത്തെ ഇസ്ലാമി ആർഎസ്എസുമായിട്ടുപോലും ചർച്ച നടത്തിയെന്ന് സമസ്ത നേതാവ് സത്താർ പന്തല്ലൂർ
- ശബരിമലയില്‍ നിന്നും കട്ടെടുത്തത് കിലോക്കണക്കിന് സ്വര്‍ണ്ണം?; വിഎസ് എസ് സി പരിശോധനയുടെ അന്തിമഫലം എസ്ഐടിക്ക്
Author: News Desk
തൃശൂർ: യു.കെ.ജി. വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച കേസിൽ പ്രതിയായ അദ്ധ്യാപിക ഒളിവിൽ. സംഭവത്തിൽ നെടുപുഴ പോലീസാണ് കേസെടുത്തത്. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും കുരിയച്ചിറ സെന്റ് ജോസഫ്സ് സ്കൂളിലെ അദ്ധ്യാപികയായ സെലിനെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ തിങ്കളാഴ്ചയാണ് ബോർഡിലെഴുതിക്കൊടുത്തത് ഡയറിയിലേക്ക് പകർത്തിയെഴുതിയില്ലെന്ന കാരണത്താൽ അഞ്ചു വയസ്സുകാരനെ അദ്ധ്യാപിക ക്രൂരമായി മർദിച്ചത്. ആദ്യം ചൂരൽകൊണ്ട് അടിച്ചെന്നും കരയാത്തതിനെ തുടർന്ന് വീണ്ടും മർദിച്ചെന്നുമാണ് കുട്ടിയുടെ മാതാപിതാക്കൾ പറയുന്നത്. കുട്ടിയുടെ കാലിൽ നിരവധി മുറിവുകളുണ്ട്. സംഭവത്തിൽ പോലീസ് കൃത്യമായ നടപടി സ്വീകരിച്ചില്ലെന്ന ആരോപണമുയർന്നിട്ടുണ്ട്. മാത്രമല്ല, പരാതി പിൻവലിക്കാൻ മാതാപിതാക്കൾക്കു മേൽ സ്കൂൾ അധികൃതർ സമ്മർദം ചെലുത്തിയെന്നും ആരോപണമുണ്ട്. പരാതി പിൻവലിച്ചാൽ കുട്ടിക്ക് 3 വർഷത്തെ സൗജന്യ വിദ്യാഭ്യാസവും 15,000 രൂപയും വാഗ്ദാനം ചെയ്തതായി പറയപ്പെടുന്നു.
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിലെ ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾക്കും വിദ്യാരംഭ ചടങ്ങുകൾക്കും ഭക്തിനിർഭരമായ സമാപനം. വിദ്യാരംഭ ദിവസമായ ഇന്ന് രാവിലെ അഞ്ചു മണി മുതൽ സൊസൈറ്റി ആസ്ഥാനത്ത് നടന്ന വിദ്യാരംഭ ചടങ്ങുകളിൽ പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ ഉണ്ണിമേനോൻ നിരവധി കുരുന്നുകളുടെ നാവിൽ ആദ്യാക്ഷരവും സംഗീതത്തിന്റെ സപ്ത സ്വരങ്ങളും പകർന്നു നൽകി. https://youtu.be/LYNw6-fJxgc?si=4cxfzEO810In3OGn നവരാത്രി ആഘോഷങ്ങളുടെ ജനറൽ കൺവീനർ സുജിത്ത് വാസപ്പനും മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളും ചടങ്ങുകൾക്ക് നേതൃത്വം നൽകി. നാവിൽ ആദ്യാക്ഷരം കുറിച്ച് അക്ഷരങ്ങളുടെ ലോകത്തേക്ക് കടക്കുന്ന എല്ലാ കുട്ടികൾക്കും ഉണ്ണിമേനോൻ ആശംസകൾ നേർന്നു. സംഗീതത്തിന്റെ സപ്ത സ്വരങ്ങളും ആദ്യാക്ഷരം കുറിക്കാനുമായി നിരവധി പേർ എത്തി. ഗുരുദേവ സോഷ്യൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ, ജനറൽ സെക്രട്ടറി ബിനുരാജ് തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃതം നൽകി. വരും ദിവസം തന്നെ ചടങ്ങിൽ പങ്കെടുത്ത കുട്ടികൾക്ക് ഉണ്ണിമേനോൻ ഒപ്പിട്ട സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ…
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയെ എസ്.എഫ്.ഐ.ഒ. (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്) ചോദ്യം ചെയ്തതിൽ പുതുതായി ഒന്നുമില്ലെന്ന് വീണയുടെ ഭർത്താവും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ്.ചോദ്യം ചെയ്യൽ പുതുമയുള്ള ഒന്നായി തോന്നുന്നില്ല. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വന്നപ്പോൾ നേരത്തെ തന്നെ രാഷ്ട്രീയ നിലപാട് പാർട്ടിയും മറ്റുള്ളവരും പറഞ്ഞതാണ്. അതിനപ്പുറത്തേക്ക് ഒന്നും പറയാനില്ല.ഇവിടെ നടന്ന പ്രചാരണം പല ഒത്തുതീർപ്പും നടക്കുന്നു എന്നായിരുന്നു. എന്തൊക്കെ പ്രചാരണമാണ് നടന്നത്. തൃശൂർ സീറ്റിനുവേണ്ടി ചില ഒത്തുതീർപ്പ് നടന്നു എന്ന് പ്രചരിപ്പിച്ചു. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ബി.ജെ.പിയും ആർ.എസ്.എസുമായി ഒത്തുതീർപ്പ് നടത്തുന്നു എന്ന് പ്രചരിപ്പിച്ചു. ആ പ്രചാരണം നടത്തിയവർക്ക് ഇപ്പോൾ എന്താണ് പറയാനുള്ളത്? ഇതെല്ലാം സ്വാഭാവികമായി ജനം ചിന്തിക്കും. കേസിന്റെ രാഷ്ട്രീയ വശങ്ങളെല്ലാം നേരത്തെ പറഞ്ഞതാണ്. ഇത്തരം വിഷയങ്ങളിൽ രാഷ്ട്രീയ അജണ്ട ഉണ്ടെന്നത് നേരത്തെ ചർച്ച ചെയ്തതാണ്. വിഷയത്തിൽ പാർട്ടി നിലപാട് പറഞ്ഞിട്ടുണ്ട്. ആ നിലപാടിൽ പാർട്ടി ഉറച്ചുനിൽക്കുകയാണെന്നും റിയാസ് പറഞ്ഞു.
ആലപ്പുഴ: പ്രീതികുളങ്ങരയിൽ ക്ലബ്ബിന്റെ വിജയദശമി ആഘോഷങ്ങൾക്കിടയിൽ നഴ്സിംഗ് വിദ്യാർത്ഥിനിയായ പെൺകുട്ടിയുടെ മുടി മുറിച്ചതായി പരാതി.രാത്രി ആഘോഷം കഴിഞ്ഞു വീട്ടിലെത്തിയപ്പോഴാണ് മുടി മുറിച്ച കാര്യം ശ്രദ്ധയിൽപ്പെട്ടത്. പെൺകുട്ടിയും കുടുംബവും പോലീസിൽ പരാതി നൽകി.ഇന്നലെ രാത്രിയായിരുന്നു സംഭവം. മുടിയുടെ ഒരു ഭാഗമാണ് മുറിച്ചത്. എപ്പോഴാണ് മുറിച്ചതെന്നോ ആരാണ് മുറിച്ചതെന്നോ വ്യക്തമല്ല. തദ്ദേശവാസികളാണ് ക്ലബ്ബിലെ പരിപാടിക്കെത്തിയത്. അതുകൊണ്ടുതന്നെ കൃത്യം നടത്തിയത് പുറത്തുള്ളവരാകാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. ഇതിനു പിന്നിൽ കുടുംബത്തോടു വൈരാഗ്യമുള്ളവരാണോ എന്ന സംശയവും ഉയരുന്നുണ്ട്. മണ്ണഞ്ചേരി പോലീസ് അന്വേഷണം തുടങ്ങി.
രണ്ടാം വിവാഹത്തിൽ അതൃപ്ത, വിവാഹിതനായ കാമുകനൊപ്പം പോവണം, യുവതിയുടെ ആത്മഹത്യാ നാടകത്തിൽ ജീവൻ പോയത് വയോധികന്
രാജ്കോട്ട്: രണ്ടാം വിവാഹത്തിൽ തൃപ്തയില്ല. കാമുകനൊപ്പം ജീവിക്കാൻ ആത്മഹത്യാ നാടകവുമായി 27കാരി. ആൾമാറാട്ടത്തിനായി കൊന്ന് തള്ളിയത് ഭിക്ഷാടകനെ. ഗുജറത്തിലെ കച്ചിലാണ് സംഭവം. വിവാഹിതനായ കാമുകനൊപ്പമുള്ള സ്വസ്ഥമായ ജീവിതത്തിന് യുവതി കണ്ടെത്തിയ ഒരേയൊരു മാർഗമാണ് ആത്മഹത്യ ചെയ്തതായി വീട്ടുകാരെ വിശ്വസിപ്പിക്കുക എന്നത്. തെരുവിൽ നിന്ന് ഒരാളെ കാറിൽ തട്ടിക്കൊണ്ട് വന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷമായിരുന്നു ആത്മഹത്യാ നാടകം യുവതി നടത്തിയത്. യുവതിയുടെ പ്ലാനുകൾക്ക് പൂർണമായ പിന്തുണയുമായി നിന്ന കാമുകനും 27കാരിയേയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തേക്കുറിച്ച് പൊലീസ് വിശദമാക്കുന്നത് ഇപ്രകാരമാണ്. ജൂലൈ 5നായിരുന്നു 27കാരിയായ റാമി കേസരിയ എന്ന യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ ഭർതൃവീട്ടുകാർ കണ്ടെത്തിയത്. യുവതിയുടെ ഫോണും ചെരിപ്പും വസ്ത്രത്തിന്റെ ഭാഗങ്ങളും അടക്കമുള്ളത് കണ്ടെത്തുകയും ഏറെക്കുറെ ചാരമായ മൃതദേഹം തിരിച്ചറിയാവാത്ത നിലയിലും ആയിരുന്നതിനാൽ ഭർത്താവും വീട്ടുകാരും യുവതിയുടെ വീട്ടുകാരും 27കാരി ജീവനൊടുക്കിയതായി കണ്ട് മരണാനന്തര ചടങ്ങുകൾ ചെയ്യുകയായിരുന്നു. ഖാരി ഗ്രാമത്തിലെ ഭർതൃവീട്ടുകാരുടെ വീടിന് സമീപത്തുള്ള ഒഴിഞ്ഞ സ്ഥലത്തായിരുന്നു കത്തിക്കരിയുന്ന നിലയിൽ…
ശബരിമലയില്‍ സ്പോട്ട് ബുക്കിങ് ഉറപ്പാക്കണം, അനാവശ്യവിവാദം തീര്‍ഥാടനം ദുഷ്കരമാക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: ഭക്തജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി രൂപം കൊടുത്തിട്ടുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് പലപ്പോഴും ഭക്തജനഹിതത്തിനെതിരായ നിലപാടാണ് കൈക്കൊള്ളുന്നതെന്ന് മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് നിർത്തലാക്കിയ ദേവസ്വം ബോർഡിന്‍റെ നടപടിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഓൺലൈൻ വഴി ബുക്ക് ചെയ്തു മാത്രമുള്ള ദർശനമെന്നത് ശബരിമലയിൽ പ്രായോഗികമല്ലെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം ഏറെ ദൂരം യാത്രചെയ്ത് വരുന്നവർക്ക് പലപ്പോഴും നിശ്ചിതസമയത്ത് ശബരിമലയിലെത്തിച്ചേരാൻ കഴിയണമെന്നില്ല. ആചാരപ്രകാരം കാൽനടയായി അയ്യപ്പദർശനത്തിനെത്തുന്ന ഭക്തരുടെ കാര്യവും അതുതന്നെ. സ്പോട്ട് ബുക്കിംഗ് ഒഴിവാക്കുന്നത് ഇത്തരക്കാരായ ആയിരക്കണക്കിന് ഭക്തജനങ്ങൾക്ക് സ്വാമി ദർശനത്തിനുള്ള അവസരം നിഷേധിക്കുന്നതിന് സമമാണ്. അതിനാൽ മുൻ വർഷങ്ങളെപ്പോലെ ഓൺലൈനിനൊപ്പം തന്നെ ഭക്തജനങ്ങൾക്ക് സ്പോട്ട് ബുക്കിങ് സൗകര്യവും ഉറപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തയ്യാറാകണമെന്ന് രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു. സ്ത്രീ പ്രവേശനം മുതൽ സമീപ വര്‍ഷങ്ങളിലെല്ലാം തന്നെ ശബരിമലയുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് തീര്‍ഥാടനം ദുഷ്കരമാക്കുകയാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്…
തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ദേശീയപാതയില്‍ കുഴിയില്‍ വീണ് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ അഴീക്കോട് ചുങ്കം സ്വദേശി നിഖില്‍ (24) ആണ് മരിച്ചത്. ദേശീയപാത നിര്‍മ്മാണത്തിനായി കുഴിച്ച കുഴിയില്‍ വീണാണ് അപകടമുണ്ടായത്. ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസില്‍ ഗൗരീശങ്കര്‍ ജങ്ഷനില്‍ ഇന്നലെ രാത്രിയായിരുന്നു അപകടം സംഭവിച്ചത്. അപകടസാധ്യത അറിയാതെ ബൈക്ക് യാത്രക്കാരന്‍ കുഴിയില്‍ വീഴുകയായിരുന്നു.
ചെന്നൈ: ഏറെ വിവാദമായ മാസപ്പടി വിവാദക്കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ മൊഴി രേഖപ്പെടുത്തി സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്‌ഐഒ). ചെന്നൈയിലെ ഓഫീസിൽ കഴിഞ്ഞ ബുധനാഴ്ച ഹാജരായാണ് വീണാ വിജയൻ മൊഴി നൽകിയത്. അന്വേഷണ ഉദ്യോഗസ്ഥനായ അരുൺ പ്രസാദാണ് വീണയുടെ മൊഴിയെടുത്തത്.പല തവണയായി വീണയുടെ കമ്പനിയായ എക്സാലോജികിൽ നിന്ന് എസ്എഫ്ഐഒ വിവരങ്ങൾ ശേഖരിച്ചിരുന്നു. വീണയുടെ മൊഴി രേഖപ്പെടുത്തിയിരുന്നില്ലെന്ന വിമർശനം മുൻപും നിലനിന്നിരുന്നു. നവംബറിലാണ് കേസിന്റെ അന്തിമ റിപ്പോർട്ട് സമർപ്പിക്കേണ്ടത്. അനധികൃതമായി സിഎംആർഎല്ലിൽ നിന്നും വീണാ വിജയനും കമ്പനിയും പണം നേടിയെടുത്തുവെന്നാണ് കേസ്.1.72 കോടിയാണ് കൊച്ചിയിലെ കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്നും എക്സാലോജിക് മാസപ്പടിയായി കൈപ്പറ്റിയത്. അന്വേഷണത്തിന്റെ അന്തിമഘട്ടവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐഒ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മൊഴിയെടുപ്പ് തുടരുകയായിരുന്നുവെന്നാണ് സൂചന. രണ്ടാഴ്ച മുൻപ് കെഎസ്‌ഐഡിസി ഉദ്യോഗസ്ഥരെയും സിഎംആർഎൽ ഉദ്യോഗസ്ഥരെയും വീണ്ടും ചോദ്യം ചെയ്യുന്നതിന് വിളിച്ചുവരുത്തിയിരുന്നു. കമ്പനിയുമായി ബന്ധപ്പെട്ട് നടത്തിയ എല്ലാ സാമ്പത്തിക ഇടപാടുകളുടെയും രേഖകൾ കൈമാറാൻ വീണാ വിജയനോട് എസ്എഫ്‌ഐഒ കഴിഞ്ഞ…
അയഞ്ഞ് രാജ്ഭവൻ; ‘ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും വ്യക്തിപരമായ ആവശ്യങ്ങൾക്ക് രാജ്ഭവനിലേക്ക് വരാം’
തിരുവനന്തപുരം: സർക്കാരുമായുള്ള പോരിൽ അയഞ്ഞ് ഗവർണ്ണർ. ചീഫ് സെക്രട്ടറിയും ഡിജിപിയും രാജ്ഭവനിലേക്ക് ഇനി വരേണ്ടെന്ന നിലപാടിൽ ഗവർണ്ണർ അയവ് വരുത്തി. വ്യക്തിപരമായ ആവശ്യങ്ങൾക്ക് വരാമെന്നും മുഖ്യമന്ത്രിയുടെ അനുമതിയോടെ ഔദ്യോഗികാവശ്യങ്ങൾക്ക് എത്താമെന്നും രാജ്ഭവൻ വിശദീകരിച്ചു. സംസ്ഥാന സർക്കാറിനെ പിരിച്ചുവിടാൻ വരെ സിപിഎം നേതാക്കൾ ഗവർണ്ണറെ വെല്ലുവിളിച്ചു. ഇതെല്ലാം നാടകമാണെന്നാണ് പ്രതിപക്ഷനേതാവിൻറെ ആരോപണം. ആവശ്യപ്പെട്ടിട്ടും രാജ്ഭവനിലെത്താതിരുന്ന ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും മുന്നിൽ രാജ്ഭവന്റെ വാതിൽ ഇനി തുറക്കില്ലെന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റെ മുന്നറിയിപ്പ്. ഇരുവർക്കുമെതിരെ കേന്ദ്ര സർവ്വീസ് ചട്ടപ്രകാരമുള്ള നടപടിയിലേക്ക് ഗവർണ്ണർ കടക്കുമെന്നും സൂചനകളുണ്ടായി. പക്ഷെ വൈകിട്ട് രാജ്ഭവൻ വിശദീകരണക്കുറിപ്പിറക്കി. വ്യക്തിപരമായ ആവശ്യങ്ങൾക്ക് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും സ്വാഗതം. ഔദ്യോഗിക കാര്യങ്ങൾക്ക് മുഖ്യമന്ത്രിയുടെ അനുമതിയോടെ വരാം. ഒരടി മുന്നോട്ട് വെക്കുമ്പോൾ രണ്ടടി പിന്നോട്ടെന്നാണ് കഴിഞ്ഞ പോരിലെല്ലാം ഗവർണ്ണറുടെ ലൈൻ. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയുള്ള ഗവർണ്ണറുടെ നീക്കത്തിനെതിരെ സിപിഎം കടന്നാക്രമണം നടത്തിയിരുന്നു. ദി ഹിന്ദു ഖേദം പ്രകടിപ്പിച്ചതോടെ ദേശവിരുദ്ധ പരാമർശം അവസാനിച്ചെന്നാണ് മുഖ്യമന്ത്രിയുടേയും സിപിഎമ്മിന്റെയും നിലപാട്. പരാമർശം…
മനാമ: ബഹ്റൈനില്‍ ലോക വെയിറ്റ്‌ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് ഡിസംബര്‍ 4 മുതല്‍ 15 വരെ നടക്കും. 114 രാജ്യങ്ങളില്‍നിന്നായി 1,000 കായികതാരങ്ങള്‍ പങ്കെടുക്കും.രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ജീവകാരുണ്യ- യുവജനകാര്യ പ്രതിനിധിയും സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് (എസ്.സി.വൈ.എസ്) ചെയര്‍മാനുമായ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലാണ് ചാമ്പന്‍ഷിപ്പ് നടക്കുന്നത്. ബഹ്റൈന്‍ ആതിഥേയത്വം വഹിക്കുന്ന സീനിയര്‍ അത്ലറ്റുകള്‍ക്കായുള്ള ആദ്യത്തെ ആഗോള ഒളിമ്പിക് ലെവല്‍ സ്പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പാണിത്.ബഹ്റൈന്റെ കായികമേഖലയെ മുന്നോട്ടു കൊണ്ടുപോകുന്നതിനും അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്നതിലൂടെ ബഹ്റൈന്റെ നിലവാരം ഉയര്‍ത്തുന്നതിനും സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് (എസ്.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി (ജി.എസ.്എ) ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ നടത്തുന്ന ശ്രമങ്ങളെ ശൈഖ് നാസര്‍ ബിന്‍ ഹമദ് അഭിനന്ദിച്ചു.
