Author: News Desk

തിരുവനന്തപുരം: ലഹരി ഉപയോഗിക്കുന്നത് സംബന്ധിച്ച രഹസ്യ വിവരം അന്വേഷിക്കാൻ ചെന്ന പൊലീസുകാരന് കുത്തേറ്റു. കരമന തീമൻകരയിലെ സ്വകാര്യ ആശുപത്രിക്ക് സമീപത്ത് വച്ചാണ് സംഭവം. ആശുപത്രിക്ക് പിന്നിൽ യുവാക്കൾ ലഹരി ഉപയോഗിക്കുന്നതായി പൊലീസ് സ്റ്റേഷനിലേക്കാണ് വിവരം ലഭിച്ചത്. ഇത് സംബന്ധിച്ച് അന്വേഷിക്കാനാണ് ബൈക്കിൽ ജയചന്ദ്രൻ എന്ന പൊലീസുകാരൻ സ്ഥലത്തെത്തിയത്. എന്നാൽ പൊലീസ് യൂനിഫോമിൽ ജയചന്ദ്രനെ കണ്ട യുവാക്കൾ ഇദ്ദേഹം ഒറ്റയ്ക്കാണെന്ന് മനസിലാക്കിയതോടെ ആക്രമിക്കുകയായിരുന്നു. ജയചന്ദ്രന് വയറിലും കാലിലുമാണ് കുത്തേറ്റത്. യുവാക്കൾ കഞ്ചാവുമായാണ് സ്ഥലത്ത് തമ്പടിച്ചിരുന്നതെന്നാണ് വിവരം. കുത്തേറ്റ് നിലത്ത് വീണ ജയചന്ദ്രനെ നാട്ടുകാരാണ് ഒരു വാഹനത്തിൽ ആശുപത്രിയിലേക്ക് എത്തിച്ചത്. 

Read More

മധുര: മുതിര്‍ന്ന സിപിഎം നേതാവ് എംഎം മണിയെ ശ്വാസ തടസ്സത്തെ തുടര്‍ന്ന് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ തുടരുന്ന എംഎം മണിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന നേതാക്കള്‍ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിനിടെയാണ് എംഎം മണിക്ക് ശ്വാസ തടസ്സം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയയിരുന്നു. 24 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷം മാത്രമെ ആരോഗ്യനില സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയാനാവുകയുള്ളുവെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

Read More

കൊച്ചി: ഇ കൊമേഴ്സ് രംഗത്ത് ഏറെ ശ്രദ്ധേയമായ കാപ്ര ഡെയ്ലി ഇ കൊമേഴ്സ് സ്റ്റോര്‍ കൊച്ചിയിലും പ്രവര്‍ത്തനമാരംഭിച്ചു. ചലച്ചിത്ര താരം അവന്തിക മോഹന്‍ സ്റ്റോർ ഉദ്ഘാടനം ചെയ്ത്. ഗുണമേന്മയുള്ള ഉല്പ്പന്നങ്ങള്‍ വേഗത്തിലും വിലക്കുറവിലും നിങ്ങളുടെ അരികിലേക്ക് എത്തിച്ചുതരുന്നു. മികച്ച ഓഫറോടുകൂടി പര്‍ച്ചെയ്സ് ചെയ്യുവാനുള്ള സൗകര്യവും സ്റ്റോറിലുണ്ട്. കാപ്ര ഡെയ്ലി ആപ്പ് വഴിയുള്ള ഹോം ഡെലിവറിയും മറ്റ് അനുബന്ധ പര്‍ച്ചെയ്സ് സൗകര്യങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കുവാനുള്ള സേവനങ്ങളും കാപ്ര ഡെയ്ലി ഇ കൊമേഴ്സ് സ്റ്റോറില്‍ ഒരുക്കിയിട്ടുണ്ട്.എല്ലാ വിഭാഗം ജനങ്ങൾക്കും ഏറെ പ്രയോജനകരമാണ് കാപ്രയുടെ സേവനങ്ങൾ. വളരെ ലാഭകരവും, ഗുണകരവുമായ ഉത്പന്നങ്ങളാണ്കാപ്ര യുടെ പ്രത്യേകതകൾ. ഒത്തരി ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

Read More

മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാളവിഭാഗം പൊതു ജനങ്ങൾക്കായി സംഘടിപ്പിച്ച ഖുർആൻ വിജ്ഞാന പരീക്ഷയിൽ മികവ് തെളിയിച്ചവർക്കുള്ള സമ്മാന ദാനം ഹൂറ ഈദ് ഗാഹിൽ വെച്ച് ലുലു ഹൈപ്പർ മാർക്കറ്റ് റീജണൽ മാനേജർ അബ്ദുൽ ഷുക്കൂർ നിർവഹിച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ ഷിറിൻ മുഹമ്മദ് ഫൈസ്, ഹസ്ന പൊയ്യാലിൽ, മുഹമ്മദ് മിൻഹാൻ പട്ല, എന്നിവർക്കൊപ്പം ആദ്യത്തെ പതിനൊന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്കുള്ള സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളുമാണ് കൈമാറിയത്. ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിച്ച പൊതു പരീക്ഷ ആളുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു. സെന്റർ ഭാരവാഹികളായ ടി.പി. അബ്ദുൽ അസീസ്, എം.എം. രിസാലുദ്ദീൻ, യാഖൂബ് ഈസ്സ, വി.പി. അബ്ദുൽ റസാഖ്, സമീർ ഫാറൂഖി എന്നിവർ സന്നിഹിതരായിരുന്നു. പരീക്ഷാ കൺട്രോളർ ബിർഷാദ് അബ്ദുൽ ഗനി പരിപാടികൾ നിയന്ത്രിച്ചു.

Read More

കോഴിക്കോട്: സിപിഎം കമ്മിറ്റികളില്‍ പ്രായപരിധി മാനദണ്ഡം എടുത്തുകളയുന്നതാണ് ഭംഗിയെന്ന് ജി. സുധാകരന്‍. പ്രായപരിധി കമ്യൂണിസ്റ്റ് രീതിയല്ലെന്ന് വ്യാപകമായ ആക്ഷേപം ഉയരുന്നുണ്ടെന്നും അതിനാല്‍ പ്രായപരിധിയില്‍ ഇളവ് നല്‍കുന്നതിന് പകരം പ്രായപരിധി എടുത്തുകളയുന്നതാണ് ഭംഗി എന്ന് തോന്നുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് മധുരയില്‍ നടന്നുകൊണ്ടിരിക്കെയാണ് ജി. സുധാകരന്‍ പ്രായപരിധി മാനദണ്ഡം എടുത്തുകളയുന്നതില്‍ തെറ്റില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. പ്രായപരിധിയുടെ പേരില്‍ മൂന്നുവര്‍ഷം മുമ്പ് സംസ്ഥാന സമിതിയില്‍ നിന്നും ജില്ലാ കമ്മിറ്റി ബ്രാഞ്ചിലേക്ക് വന്നു. ഇപ്പോള്‍ അവിടെ സജീവമായി പ്രവര്‍ത്തിച്ചു വരികയാണ്. തിരുവനന്തപുരം മുതല്‍ വടകര വരെ ധാരാളം പൊതു പരിപാടികളില്‍ സംബന്ധിക്കാന്‍ ക്ഷണം കിട്ടുകയും പങ്കെടുക്കുകയും ചെയ്തു. സാധാരണ പാര്‍ട്ടി സഖാക്കള്‍ക്കും ഇടതുപക്ഷക്കാര്‍ക്കും പൊതു സമൂഹത്തിനും എന്നെ മടുത്തിട്ടില്ല എന്നാണ് ഇതു തെളിയിക്കുന്നത്. ഇപ്പോള്‍ പ്രായപരിധി കമ്മ്യൂണിസ്റ്റ് രീതി അല്ല എന്ന വ്യാപകമായ ആക്ഷേപം ഉയരുന്നു. സ. പിണറായിക്ക് ഇനിയും ഇളവ് നല്‍കേണ്ട സാഹചര്യം ആണെന്ന് വിലയിരുത്തുന്നു. സ. എ…

Read More

ദുബായ്: ഫോബ്‌സിന്റെ ലോക ശതകോടീശ്വര പട്ടികയില്‍ 34,200 കോടി ഡോളര്‍ ആസ്തിയുമായി ടെസ്‌ല, സ്‌പേസ്എക്‌സ്, എക്‌സ് മേധാവി ഇലോണ്‍ മസ്‌ക് ലോക സമ്പന്നരില്‍ ഒന്നാമത്. 21,600 കോടി ഡോളര്‍ ആസ്തിയുമായി മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് രണ്ടാമതെത്തി. 21,500 കോടി ഡോളര്‍ ആസ്തിയുള്ള ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ പിന്തള്ളിയാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് രണ്ടാമതെത്തിയത്. ഓറക്കിളിന്റെ ലാറി എലിസണ്‍ (19,200 കോടി ഡോളര്‍), ഫ്രഞ്ച് ഫാഷന്‍ ബ്രാന്‍ഡ് എല്‍വിഎംഎച്ചിന്റെ മേധാവി ബെര്‍ണാഡ് ആര്‍ണോയും കുടുംബവും (17,800 കോടി ഡോളര്‍) എന്നിവരാണ് യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളിലുള്ളത്. 9,250 കോടി ഡോളര്‍ ആസ്തിയുമായി മുകേഷ് അംബാനിയാണ് ഇന്ത്യക്കാരില്‍ മുന്നില്‍. ലോകസമ്പന്ന പട്ടികയില്‍ 18-ാം സ്ഥാനത്താണ് മുകേഷ് അംബാനി. 5630 കോടി ഡോളര്‍ ആസ്തിയോടെ ഗൗതം അദാനി, 3550 കോടി ഡോളര്‍ ആസ്തിയോടെ ജിന്‍ഡാല്‍ ഗ്രൂപ്പ് മേധാവി സാവിത്രി ജിന്‍ഡാല്‍, എച്ച്‌സിഎല്‍ സ്ഥാപകന്‍ ശിവ് നാടാര്‍ (3450 കോടി ഡോളര്‍), സണ്‍ഫാര്‍മ്മ മേധാവി ദിലീപ്…

Read More

കൊല്ലം : കടയ്ക്കൽ ക്ഷേത്രത്തിൽ വിപ്ലവ ഗാനം ആലപിച്ച സംഭവത്തിൽ ഗായകൻ അലോഷിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അനിൽ കുമാറിന്റെ പരാതിയിലാണ് കടയ്ക്കൽ പൊലീസ് കേസെടുത്തത്. ക്ഷേത്രോപദേശക സമിതിയിലെ രണ്ട് പേരും കേസിൽ പ്രതികളാണ്.സംഭവത്തിൽ പൊലീസ് എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി ഇന്ന് കേസ് പരിഗണിച്ചപ്പോൾ പറഞ്ഞിരുന്നു. സംഭവത്തെ ലാഘവത്തോടെ കാണാനാകില്ല, സംഘാടകർക്കെതിരെ കേസ് എടുക്കാവുന്ന കുറ്റങ്ങൾ പ്രകടമാണ്, ഹിന്ദുമത സ്ഥാപനങ്ങളുടെ ദുരുപയോഗം തടയൽ നിയമപ്രകാരം വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. ഡിവിഷൻ ബെഞ്ച് നിയമം മൂലം തടഞ്ഞിട്ടുള്ള പ്രവൃത്തികൾ നടക്കുന്നില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉറപ്പാക്കണമെന്നും നിർദേശിച്ചിരുന്നു. സ്റ്റേജിന് മുന്നിൽ കുപ്പിയും മറ്റും ഉയർത്തിപ്പിടിച്ച് യുവാക്കൾ നൃത്തം വച്ചത് ദൃശ്യങ്ങളിൽ വ്യക്തമാണെന്നും ഇവരെ വിശ്വാസികൾ എന്ന് വിളിക്കാനാകുമോ എന്നും കോടതി ചോദിച്ചിരുന്നു.

Read More

മനാമ: കാൻസർ രോഗികൾക്ക് കീമോ തെറാപ്പി ചികിത്സയുടെ ഭാഗമായി മുടി കൊഴിയുമ്പോൾ ഉപയോഗിക്കാനായി വിഗ് ഉണ്ടാക്കുവാൻ ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് തങ്ങളുടെ മുടി ദാനം ചെയ്തു ബഹ്‌റൈനിലെ ലുലു ഹൈപ്പർ മാർക്കറ്റ് ന്റെ പ്രൊജക്റ്റ് മാനേജരായി ജോലി ചെയ്യുന്ന തിരുവല്ല സ്വദേശി സിജി ഫിലിപ്പും ഭാര്യ ലിജി മേരി മാത്യുവും മാതൃകയായി. ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് നൽകാനായി കാൻസർ കെയർ ഗ്രൂപ്പ് ജനറൽ സെക്രട്ടറി കെ. ടി. സലിം ഇവരിൽ നിന്നും മുടി സ്വീകരിച്ചു. ചുരുങ്ങിയത് 21 സെന്റീ മീറ്റർ നീളത്തിൽ മുടി മുറിച്ചെടുത്ത് ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ഇത്തരത്തിൽ നൽകാൻ താൽപ്പര്യം ഉള്ളവർക്ക് കാൻസർ കെയർ ഗ്രൂപ്പ് നെ 33750999 എന്ന നമ്പറിൽ ബന്ധപ്പെടാം. തികച്ചും സൗജന്യമായാണ് ബഹ്‌റൈൻ കാൻസർ സൊസൈറ്റി കുട്ടികൾ അടക്കമുള്ള കാൻസർ രോഗികൾക്ക് വിഗ് നൽകി വരുന്നത്.

Read More

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനെ വിചാരണ ചെയ്യാന്‍ അനുമതി. കേന്ദ്ര കമ്പനികാര്യ മന്ത്രാലയമാണ് വീണയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കിയത്. ഇടപാടുമായി ബന്ധപ്പെട്ട് സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) തയ്യാറാക്കിയ കുറ്റപത്രത്തില്‍ വീണയെ പ്രതിചേര്‍ത്തിട്ടുണ്ട്. പ്രതികള്‍ക്കെതിരെ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയത്. വീണയെ കൂടാതെ സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍ സിജിഎം ഫിനാന്‍സ് പി സുരേഷ് കുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പ്രോസിക്യൂഷന്‍ അനുമതി. എസ്എഫ്‌ഐഒയുടെ ചാര്‍ജ് ഷീറ്റില്‍ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സിഎംആര്‍എല്‍ കള്ളക്കണക്കിലൂടെ വകമാറ്റിയത് 182 കോടിയാണെന്നും അവ രാഷ്ട്രീയ നേതാക്കള്‍ക്ക് ഉള്‍പ്പടെയുള്ളവര്‍ക്ക് വീതിച്ചുനല്‍കിയെന്നും വീണാ വിജയന്‍ കമ്പനിക്ക് സേവനമൊന്നും നല്‍കാതെ 2. 7 കോടി കൈപ്പറ്റിയെന്നുമാണ് എസ്എഫ്‌ഐഒയുടെ കണ്ടെത്തല്‍.

Read More

മനാമ: ബഹ്‌റൈൻ മുംതലകത്ത് ഹോൾഡിംഗ് കമ്പനിയും (മുംതലകത്ത്) അബുദാബി ആസ്ഥാനമായുള്ള അഡ്വാൻസ്ഡ് മൊബിലിറ്റി ഓപ്പറേറ്ററും നിക്ഷേപ സ്ഥാപനവുമായ സി‌.വൈ‌.വി‌.എൻ. ഹോൾഡിംഗ്‌സും മക്‌ലാരൻ ഓട്ടോമോട്ടീവിന്റെയും മക്‌ലാരൻ റേസിംഗിന്റെയും ഓഹരിയുടെ ഏറ്റെടുക്കൽ പൂർത്തിയാക്കി. 2024 ഡിസംബറിൽ മുംതലകത്തും സി‌.വൈ‌.വി‌.എന്നും ഒപ്പുവച്ച കരാറിനെ തുടർന്നാണിത്. ഇത് പതിവ് ക്ലോസിംഗ് വ്യവസ്ഥകൾക്കും റെഗുലേറ്ററി അംഗീകാരങ്ങൾക്കും വിധേയമായാണ് നടന്നത്.ആഗോളതലത്തിൽ ബന്ധിപ്പിച്ചിട്ടുള്ള ഒരു മുൻനിര മൊബിലിറ്റി പ്ലാറ്റ്‌ഫോം നിർമ്മിക്കുന്നതിനും ഉയർന്ന പ്രകടനമുള്ള ഓട്ടോമോട്ടീവ് മേഖലയിൽ മക്‌ലാരന്റെ മുഴുവൻ സാധ്യതകളും തുറക്കുന്നതിനുമുള്ള ഒരു സുപ്രധാന ചുവടുവെപ്പാണിത്.

Read More