- ബഹ്റൈനില്‍ ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം കുറഞ്ഞു
- സ്ത്രീകളെ കൊണ്ടുവന്ന് ലൈംഗികത്തൊഴിലിന് നിര്‍ബന്ധിച്ചു; ബഹ്റൈനില്‍ നിശാ ക്ലബ് മാനേജര്‍ക്ക് 3 വര്‍ഷം തടവ്
- ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം ഗുദൈബിയയില്‍ നാലാമത്തെ ലെജിസ്ലേഷന് ഓഫീസ് തുറന്നു
- 3 ലക്ഷത്തിലധികം ചിലവുള്ള ശസ്ത്രക്രിയ സൗജന്യമായി, വയനാട് മെഡി. കോളേജില്‍ ചരിത്രനേട്ടം; ആര്‍ത്രോസ്കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ വിജയകരം
- സാംസ്കാരിക സഹകരണം ശക്തിപ്പെടുത്താൻ ഇന്ത്യയും സൗദിയും, ധാരണാപത്രം ഒപ്പിട്ടു
- പാലത്തായി പോക്സോ കേസ്: കെ പത്മരാജന് കുറ്റക്കാരന്‍, ശിക്ഷാവിധി നാളെ
- ഡോക്ടര്‍ സി എ രാമന് അന്തരിച്ചു
- ബിജെപിക്ക് ഞെട്ടൽ, 3-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു; ബിജെപി എംഎൽഎ അയോഗ്യനാക്കപ്പെട്ട രാജസ്ഥാനിലെ മണ്ഡലത്തിൽ കോൺഗ്രസിന്റെ കുതിപ്പ്
Author: News Desk
ആന എഴുന്നള്ളിപ്പ്; സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; ‘തുടർച്ചയായി 3 മണിക്കൂറിൽ കൂടുതൽ ആനകളെ നിർത്തരുത്’
കൊച്ചി: സംസ്ഥാനത്ത് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വിശദമായ മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി. മതപരിപാടികളിലും ഉത്സവങ്ങളിലും മറ്റു പരിപാടികളിലും ആനകളെ എഴുന്നള്ളിക്കുന്നതിലാണ് ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ഉത്തരവിറക്കിയത്. പരിപാടിയുടെ സംഘാടകര്‍ ആനയുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള എല്ലാ രേഖകളും ഉറപ്പാക്കണമെന്നാണ് പ്രധാന മാര്‍ഗനിര്‍ദേശം. ജില്ലാ തല സമിതി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ചായിരിക്കണം ആന എഴുന്നള്ളിപ്പിന് അനുമതി നല്‍കേണ്ടത്. തുടർച്ചയായി മൂന്ന് മണിക്കൂറിൽ കൂടുതൽ ആനയെ എഴുന്നള്ളത്തിൽ നിര്‍ത്തരുതെന്നത് ഉള്‍പ്പെടെ മറ്റു നിരവധി മാര്‍ഗനിര്‍ദേശങ്ങളും ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ ഗോപിനാഥ് എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് ഉത്തരവിട്ടത്. നല്ല ഭക്ഷണം, വിശ്രമം എന്നിവക്കൊപ്പം എഴുന്നള്ളിക്കാൻ ആവശ്യമായ സ്ഥലം, പൊതുജനങ്ങളിൽ നിന്ന് നിശ്ചിത ദൂരം എന്നിവ പരിശോധിച്ച് ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്. സർക്കാർ തലത്തിൽ ഉള്ള ഡോക്ടർമാർ ആയിരിക്കണം ആനകള്‍ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകേണ്ടത്.ഉത്തരവ് ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ജില്ലകള്‍ തോറും കമ്മിറ്റികള്‍ ഉണ്ടാക്കണം. ഇതിൽ ആനിമൽ വെല്‍ഫെയര്‍…
മനാമ: ഇൻ്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ (ഐ.എ.ടി.എ- അയാട്ട) ആദ്യത്തെ ആഗോള പരിസ്ഥിതി വിശകലന സർട്ടിഷിക്കേഷൻ ബഹ്‌റൈൻ ഇൻ്റർനാഷണൽ എയർപോർട്ടിന് ലഭിച്ചതായി ബഹ്‌റൈൻ എയർപോർട്ട് കമ്പനി (ബി.എ.സി) അറിയിച്ചു,പരിസ്ഥിതി സുസ്ഥിരതയോടും ഉത്തരവാദിത്ത പ്രവർത്തനങ്ങളോടുമുള്ള ബഹ്റൈൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ നൂതനമായ സമീപനത്തിനുള്ള അംഗീകാരമാണ് ഈ ഉജ്ജ്വല നേട്ടം.ബഹ്‌റൈൻ ഇൻ്റർനാഷണൽ എയർഷോയുടെ രണ്ടാം ദിനത്തിൽ ജി.എഫ്.ജി. പവലിയനിൽവെച്ച് ബഹ്‌റൈൻ എയർപോർട്ട് കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മുഹമ്മദ് യൂസിഫ് അൽബിൻഫലയ്ക്ക് അയാട്ടയുടെ ആഫ്രിക്ക ആൻഡ് മിഡിൽ ഈസ്റ്റ് റീജിയണൽ വൈസ് പ്രസിഡൻ്റ് കാമിൽ അലവാദി സർട്ടിഫിക്കേഷൻ കൈമാറി. കൈമാറ്റ ചടങ്ങിൽ ബി.എ.സിയുടെ ആരോഗ്യ സുരക്ഷാ വിഭാഗത്തിലെ പ്രതിനിധികൾ പങ്കെടുത്തു.
തിരുവനന്തപുരംവയനാട് ദുരന്തത്തിന്റെ ഇരകളുടെയും കുടുംബങ്ങളുടെ പുനരധിവാസം ഉറപ്പാക്കാനായി സംസ്ഥാന സർക്കാർ സമർപ്പിച്ച സഹായ അഭ്യർത്ഥന നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിൽ നീതികരണമില്ലാത്ത കടുത്ത വിവേചനമാണ് പ്രകടമാകുന്നതെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കേരളം ഇന്ത്യയിലാണ് എന്ന് കേന്ദ്രസര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കേണ്ട സാഹചര്യമാണ് ഓരോ ദിവസവും സംജാതമാകുന്നത്. മലയാളികളോട് ഇത്ര വൈരാഗ്യം പുലര്‍ത്താന്‍ തക്കവണ്ണം എന്തു തെറ്റാണ് ചെയ്‌തിട്ടുള്ളതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കണം. വയനാട് ദുരന്ത ബാധതിരുടെ കണ്ണീരൊപ്പാൻ കാലണ പോലും നല്‍കില്ലെന്ന കേന്ദ്ര നിലപാട് മലയാളികളോടുള്ള കൊടിയ അനീതിയാണ്. തങ്ങള്‍ക്ക് എന്ത് ധിക്കാരവും ഈ രാജ്യത്ത് കാണിക്കാമെന്ന അഹന്ത കലര്‍ന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.നാനൂറോളം മനുഷ്യരുടെ ജീവന്‍ അപഹരിക്കുകയും നൂറിലധികം പേരെ കാണാതാവുകയും ചെയ്ത ഈ മഹാദുരന്തത്തോട് കേന്ദ്രസര്‍ക്കാര്‍ കടുത്ത നീതി നിഷേധമാണ് കാട്ടുന്നത്. വയനാടുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറിയ ദുരന്തങ്ങള്‍ നടന്ന സംസ്ഥാനങ്ങള്‍ക്ക് പോലും വലിയ തുകകള്‍ അനുവദിച്ചു നല്‍കിയപ്പോള്‍ കേരളത്തിന് കേന്ദ്രം നല്‍കിയത് വട്ടപ്പൂജ്യമാകുന്നു.പ്രധാനമന്ത്രി…
ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ബഹുമാനപ്പെട്ട സുനിൽ കുര്യൻ ബേബി അച്ചന് ഇടവക യാത്രയയപ്പ് നൽകി. കഴിഞ്ഞ മൂന്നു വർഷക്കാലം കത്തീഡ്രലിന്റെ സഹ വികാരിയായും, വികാരിയായും ശുശ്രൂഷ ചെയ്തുവന്ന അച്ചൻ ഇടവകയിലെ തന്റെ ശുശ്രൂഷകൾ പൂർത്തീകരിച്ച് നവംബർ 30 നു ശേഷം തിരികെ ബോംബെയിലേക്ക് യാത്രയാകുകയാണ്. നവംബർ 8 വെള്ളിയാഴ്ച വി. കുർബ്ബാനയ്ക്ക് ശേഷം, കത്തീഡ്രൽ കോ-വികാർ ഫാ ജേക്കബ് തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കത്തീഡ്രൽ ട്രസ്റ്റി റോയി ബേബി സ്വാഗതം ആശംസിച്ചു. കത്തീഡ്രൽ മുതിർന്ന അംഗം സോമൻ ബേബി, 2020-2021 കത്തീഡ്രൽ സെക്രട്ടറി ജോർജ്ജ് വർഗ്ഗീസ്, 2022 കമ്മറ്റി പ്രതിനിധി ശ്രീ സജി ജോർജ്ജ്, 2023 ട്രസ്റ്റി ജീസൻ ജോർജ്ജ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. കത്തീഡ്രൽ സെക്രട്ടറി മാത്യു എം എം നന്ദി അറിയിച്ച യോഗത്തിൽ അനീറ്റ ആൻ വിനോദ് ഗാനം ആലപിച്ചു. കമ്മറ്റി അംഗം മാത്യൂസ് നൈനാൻ യോഗം നിയന്ത്രിച്ചു. ചടങ്ങിൽ…
മനാമ: ഹമദ് രാജാവിന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ഇന്റർനാഷനൽ എയർഷോയുടെ ഏഴാം പതിപ്പിന് ഇന്ന് തുടക്കമാകും. 15 വരെ സാഖിർ എയർ ബേസിൽ നടക്കുന്ന ഇന്റർനാഷനൽ എയർഷോയിൽ 56 രാജ്യങ്ങളിൽനിന്നുള്ള 223ലധികം ഔദ്യോഗിക പ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും. 20 സർക്കാർ സ്ഥാപനങ്ങൾ പ്രദർശനത്തെ പിന്തുണക്കുകയും പങ്കെടുക്കുകയും ചെയ്യും. ലോകോത്തര ഫ്ലൈയിങ് ഡിസ്പ്ലേകളൊരുക്കാൻ വിവിധ രാജ്യങ്ങളുടെ എയറോബാറ്റിക് ടീമുകൾ തങ്ങളുടെ ആധുനിക വിമാനങ്ങളുമായി എത്തി. B52, F35, ടൈഫൂൺ, F16, മിറാഷ് 2000 എന്നിവയുൾപ്പെടെ പുതിയ വിമാനങ്ങൾ പ്രദർശിപ്പിക്കും. 2010ൽ തുടങ്ങിയ എയർഷോക്ക് 14 വർഷം തികയുകയാണ്. കുട്ടികൾക്കും ചെറുപ്പക്കാർക്കും എയർഷോയിൽ പറക്കുന്ന പൈലറ്റുമാരെ കാണാനുള്ള അവസരങ്ങൾ നൽകും. എൻജിനീയർമാർ, പൈലറ്റുമാർ, ബഹിരാകാശയാത്രികർ, ക്രാഫ്റ്റിങ്, സിമുലേറ്ററുകൾ എന്നിവ സംബന്ധിച്ച വർക്ക് ഷോപ്പുകളും നടക്കും. എയ്റോസ്പേസ്, ഡിഫൻസ് ലീഡർമാരുടെ ആഗോള സംഗമവുമുണ്ടാകും. 11 ആഗോള വിമാന നിർമാതാക്കൾ ഉൾപ്പെടെ 135 കമ്പനികളാണ് എയർഷോയിൽ പങ്കെടുക്കുന്നത്. വാണിജ്യ, ബിസിനസ് ജെറ്റുകൾ മുതൽ ചരക്ക്, ചെറുവിമാനങ്ങൾവരെയുള്ള നൂറോളം വിമാനങ്ങൾ…
മനാമ : കോൺഗ്രസ് നേതാവും, മുൻ ഫിഷറീസ് & റെജിസ്‌ട്രേഷൻ വകുപ്പ് മന്ത്രിയും ആയിരുന്ന എം.ടി പത്മയുടെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. കൊയിലാണ്ടി എം എൽ എ, കോഴിക്കോട് കോർപ്പറേഷൻ ജനപ്രതിനിധി, കോൺഗ്രസ് പാർട്ടിയുടെ വിവിധ ഭാരവാഹിത്തങ്ങൾ അടക്കം ഒട്ടേറെ പൊതുപ്രവർത്തന, ഭരണഘടന മേഖലകളിൽ ശ്രദ്ധേയമായ പൊതുപ്രവർത്തന പാരമ്പര്യമുള്ള വ്യക്തിയായിരുന്നു അവർ. ഐ.വൈ.സി.സി ബഹ്‌റൈൻ അനുശോചന കുറിപ്പിൽ അഭിപ്രായപ്പെട്ടു.
മനാമ: ഐസിഐസിഐ ബാങ്കിന്‍റെ ബഹ്റൈനിലെ മനാമ നഗരത്തിലെ ശാഖ ഗവണ്‍മെന്‍റ് അവന്യൂ റോഡില്‍ നിന്ന് സീഫ് ജില്ലയിലേക്ക് മാറ്റി. പ്രധാന ഇടം, പാര്‍ക്കിംഗ് സ്ഥലം, ഉപഭോക്താക്കള്‍ക്കുള്ള മീറ്റിംഗ് റൂമുകള്‍ എന്നിവയുമായി ഉപഭോക്താക്കള്‍ക്ക് മികച്ച സൗകര്യം ലഭ്യമാക്കുന്നതിനാണ് പുതിയ ശാഖ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കൂടാതെ ശാരീരികവൈകല്യമുള്ള ഉപഭോക്താക്കള്‍ക്കായി ഒരു പ്രത്യേക കൗണ്ടറുമുണ്ട്. ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ ജേക്കബും സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈനിലെ റീട്ടെയില്‍ ബാങ്കിംഗ് സൂപ്പര്‍വിഷന്‍ ഡയറക്ടറേറ്റ് ഡയറക്ടര്‍ മുഹമ്മദ് എ റഹ്മാന്‍ ഫഖ്റോയും ചേര്‍ന്ന് ശാഖ ഉദ്ഘാടനം ചെയ്തു. ഐസിഐസിഐ ബാങ്ക് പശ്ചിമേഷ്യ, ആഫ്രിക്ക റീജിയണല്‍ ഹെഡ് അനില്‍ ദാബ്കെ, ഐസിഐസിഐ ബാങ്ക് ബഹ്റൈന്‍ കണ്‍ട്രി ഹെഡ് രാഘവേന്ദ്ര ഷേണായി എന്നിവര്‍ സന്നിഹിതരായിരുന്നു. സീഫ് ഡിസ്ട്രിക്റ്റിലെ ശാഖയുടെ പുതിയ സ്ഥലം, മെച്ചപ്പെട്ട പ്രവേശനക്ഷമതയും ആധുനിക സൗകര്യങ്ങളുമായി ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കും. തങ്ങളുടെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസൃതമായി സമഗ്രമായ ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ പ്രതിജ്ഞാബദ്ധരാണ്. തങ്ങളുമായുള്ള എല്ലാ ഇടപെടലുകളും…
പ്രിയങ്ക ആരാധനാലയങ്ങളും മതചിഹ്നവും പ്രചാരണത്തിന് ഉപയോഗിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി
കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ആരാധനാലയവും മതചിഹ്നങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. എൽ.ഡി.എഫ്. വയനാട് പാർലമെൻ്റ് മണ്ഡലം കമ്മിറ്റിയാണ് പരാതി നൽകിയത്. തെരഞ്ഞെടുപ്പ് ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചാണ് പ്രചാരണമെന്ന് പരാതിയിൽ പറയുന്നു.കഴിഞ്ഞദിവസം പള്ളിക്കുന്ന് ദേവാലയത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രിയങ്ക ദേവാലയത്തിനുള്ളിൽ വൈദികരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ പ്രാർത്ഥന നടത്തുന്നതിന്റെ വീഡിയോയും ചിത്രങ്ങളുമെടുത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതായാണ് പരാതി. ടി. സിദ്ദിഖ്, വയനാട് ഡിസിസി പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചൻ എന്നിവരുൾപ്പെടെയുള്ള നേതാക്കളുടെ നേതൃത്വത്തിൽ ഞായറാഴ്ചയാണ് പ്രിയങ്ക പള്ളിക്കുന്ന് ദേവാലയത്തിലെത്തിയത്.ദേവാലയത്തിനകത്ത് വൈദികർ പ്രത്യേക പ്രാർത്ഥന നടത്തുന്നതിൻ്റെ വീഡിയോ ചിത്രീകരിച്ച് പ്രചാരണത്തിന് ഉപയോഗിച്ചെന്നും ആരാധനാലയത്തിനുള്ളിൽ വിശ്വാസികളോട് വോട്ടഭ്യർത്ഥിച്ചെന്നും നിയമത്തിൻ്റെ നഗ്നമായ ലംഘനമാണിതെന്നും വോട്ടിനായി മതചിഹ്നം ദുരുപയോഗിച്ചെന്നും എൽ.ഡി.എഫ്. പാർലമെൻ്റ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.
മനാമ: ബഹ്റൈനിൽ നവംബർ 2 മുതൽ 9 വരെലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) നടത്തിയ പരിശോധനയിൽ നിയമം ലംഘിച്ചു ജോലി ചെയ്യുന്നതായി കണ്ടെത്തിയ 257 വിദേശികളെ നാടുകടത്തി. ഈ കാലയളവിൽ എൽ.എം.ആർ.എ. 1,481 പരിശോധനാ കാമ്പയിനുകൾ നടത്തി. ക്രമരഹിതമായി ജോലി ചെയ്ത 30 തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. എല്ലാ ഗവർണറേറ്റുകളിലെയും വിവിധ കടകളിൽ പരിശോധനകൾ നടത്തിയതായി അതോറിറ്റി അറിയിച്ചു.
കോഴിക്കോട്: ഇടതുമുന്നണി വിട്ട് യു.ഡി.എഫിൽ ചേർന്നഫറോക്ക് നഗരസഭാ കൗൺസിലറെ ചെരിപ്പുമാല അണിയിക്കാനുള്ള എൽ.ഡി.എഫ്. അംഗങ്ങളുടെ ശ്രമം നഗരസഭാ കൗൺസിൽ ഹാളിൽ നാടകീയരംഗങ്ങൾ സൃഷ്ടിച്ചു. തിങ്കളാഴ്ച കൗൺസിൽ യോഗം ചേരുന്നതിനു മുമ്പാണ് സംഘർഷമുണ്ടായത്. എൽ.ഡി.എഫ്, യു.ഡി.എഫ്. വനിതാ കൗൺസിലർമാർ തമ്മിൽ ഏറെനേരം ഉന്തും തള്ളുമുണ്ടായി. പ്രതിഷേധവും പ്രതിരോധവും കയ്യാങ്കളി വരെയെത്തി. കുന്നത്ത്മൊട്ട 14ാം വാർഡ് കൗൺസിലർ ഷനൂബിയ നിയാസിനു നേരെയാണ് എൽ.ഡി.എഫ്. കൗൺസിലർമാരുടെ അക്രമമുണ്ടായത്. രാവിലെ 10.30ന് കൗൺസിൽ യോഗം തുടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് എൽ.ഡി.എഫ്. അംഗങ്ങൾ മുദ്രാവാക്യം മുഴക്കി പ്രതിഷേധവുമായി ഹാളിലെത്തിയത്. ഇതോടെ യു.ഡി.എഫ്. അംഗങ്ങൾ ഷനൂബിയ നിയാസിന് അഭിവാദ്യം വിളിച്ചു ചുറ്റും വലയം തീർത്തു പ്രതിരോധിച്ചു. എൽ.ഡി.എഫ്. കൗൺസിലർമാർ ചെരിപ്പുമാലയുമായി അടുത്തേക്ക് വന്നതോടെയാണ് കയ്യാങ്കളിയുണ്ടായത്. പിടിവലിക്കിടെ ചില കൗൺസിലർമാർ നിലത്തുവീണു. മുക്കാൽ മണിക്കൂർ നീണ്ട പ്രതിഷേധം എൽ.ഡി.എഫ്. അംഗങ്ങൾ അവസാനിപ്പിച്ചതിനെ തുടർന്നാണ് കൗൺസിൽ യോഗം തുടങ്ങിയത്. ആർ.ജെ.ഡി. അംഗമായിരുന്ന ഷനൂബിയ കഴിഞ്ഞ മാസം 26ന് മുസ്‌ലിം ലീഗിൽ ചേർന്നിരുന്നു. ഇതിനു ശേഷമുള്ള…
