Author: News Desk

മുനമ്പം ഭൂസമരത്തിന് ഐക്യദാർഢ്യവുമായി ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിൻ്റെ ആഭിമുഖ്യത്തിൽ വിവിധ ക്രൈസ്തവ സഭാ ബിഷപ്പുമാരും,നേതാക്കളും തിങ്കളാഴ്ച(18/11/2024) മുനമ്പം സമരപ്പന്തലിൽ എത്തും. മലങ്കര ഓർത്തഡോക്സ് സഭാ ഭദ്രാസനാധിപൻ യൂഹന്നാൻ മാർ.പോളി കാർപോസ് മെത്രാപ്പോലീത്ത, സി.എസ്.ഐ..ബിഷപ്പും ആക്ട്സ് പ്രസിഡന്റുമായ ബിഷപ്പ് ഡോ.ഉമ്മൻ ജോർജ്, ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അതിരൂപതാധ്യക്ഷൻ ബിഷപ്പ് മാത്യുസ് മാർ സിൽവാനിയോസ് ,ലൂതറൻ സഭാ കേരള അധ്യക്ഷൻ ബിഷപ്പ് ഡോ.മോഹൻ മാനുവൽ,മാർത്തോമാ സഭാ വികാരി ജനറൽ റവ ഡോ. സി. എ.വർഗീസ്, സാൽവേഷൻ ആർമി സെക്രട്ടറി ലെഫ്. കേണൽ സാജു ദാനിയൽ,ഐപിസി ഗ്ലോബൽ സെക്രട്ടറി ഡോ.കാച്ചാണത്ത് വർക്കി എബ്രഹാം, കോട്ടപ്പുറം രൂപതാ വികാരി ജനറൽ ഫാദർ റോക്കി,ചർച്ച് ഓഫ് ഗോഡ് സോണൽ ഡയറക്ടർ റവ. പാസ്റ്റർ.ജോൺ ജോസഫ്, ചർച്ച് ഓഫ് ക്രൈസ്റ്റ് വൈസ് പ്രസിഡൻറ് പാസ്റ്റർ. ഡോ.റോയി പി അലക്സാണ്ടർ, യുണൈറ്റഡ് പെന്തകോസ് സിനഡ് ദേശീയ സെക്രട്ടറി ബാബു പറയത്തുകാട്ടിൽ,സിഎസ്ഐ റ്റി എ ഡയറക്ടർ നിബു ജേക്കബ് വർക്കി,മാർത്തോമാ സുവിശേഷ…

Read More

മ​നാ​മ: ബ​ഹ്‌​റൈ​നി​ൽ​നി​ന്ന് കൊ​ച്ചി​യി​ലേ​ക്കു​ള്ള ഫ്ലൈ​റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കാ​മെ​ന്ന് ഇ​ൻ​ഡി​ഗോ മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് ക​ത്ത​യ​ച്ച ഷാ​ഫി പ​റ​മ്പി​ൽ എം.​പി​ക്ക് ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് ഇ​ൻ​ഡി​ഗോ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ ഫ​സ​ലു​ൾ ഹ​ഖും ഐ.​വൈ.​സി ഇ​ന്റ​ർ​നാ​ഷ​ന​ൽ ചെ​യ​ർ​മാ​ൻ നി​സാ​ർ കു​ന്നം കു​ള​ത്തി​ങ്ങ​ലു​മാ​ണ് പ്ര​വാ​സി​ക​ളു​ടെ ദു​രി​തം വി​ശ​ദ​മാ​ക്കി എം.​പി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി കി​ട്ടി​യ​യു​ട​ൻ ഷാ​ഫി പ​റ​മ്പി​ൽ എം.​പി ഇ​ൻ​ഡി​ഗോ​ക്ക് ക​ത്ത് ന​ൽ​കു​ക​യാ​യി​രു​ന്നു. ബ​ഹ്‌​റൈ​നും കൊ​ച്ചി​ക്കും ഇ​ട​യി​ൽ എ​യ​ർ ക​ണ​ക്ടി​വി​റ്റി​യെ ആ​ശ്ര​യി​ക്കു​ന്ന ധാ​രാ​ളം കേ​ര​ളീ​യ​ർ അ​ട​ങ്ങു​ന്ന ബ​ഹ്‌​റൈ​നി​ലെ പ്ര​വാ​സി സ​മൂ​ഹം വി​മാ​ന സ​ർ​വി​സു​ക​ളു​ടെ കു​റ​വു മൂ​ലം ക​ഷ്ട​ത​യ​നു​ഭ​വി​ക്കു​ക​യാ​ണെ​ന്ന് ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ശീ​ത​കാ​ല ഷെ​ഡ്യൂ​ളി​ൽ ഗ​ൾ​ഫ് എ​യ​ർ കൊ​ച്ചി​യി​ലേ​ക്കു​ള്ള ഫ്ലൈ​റ്റ് സ​ർ​വി​സു​ക​ൾ ദി​വ​സ​ത്തി​ൽ​നി​ന്ന് ആ​ഴ്ച​യി​ൽ നാ​ല് ത​വ​ണ​യാ​യി കു​റ​ച്ച​തും എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സും ഈ ​റൂ​ട്ടി​ൽ പ്ര​വ​ർ​ത്ത​നം കു​റ​ച്ച​തും ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. അ​ധി​ക ഫ്ലൈ​റ്റു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തും പ്ര​ത്യേ​കി​ച്ച് വൈ​കു​ന്നേ​രം സ​ർ​വി​സ് തു​ട​ങ്ങു​ന്ന​തും യാ​ത്ര​ക്കാ​ർ​ക്ക് ഏ​റെ പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്നും കൊ​ച്ചി വ​ഴി​യു​ള്ള മ​റ്റു…

Read More

ശബരിമല: അയ്യപ്പഭക്തർക്ക് യാത്രാതടസ്സമുണ്ടാകാത്ത രീതിയിൽ സർവീസ് ക്രമീകരിച്ച് കെ.എസ്.ആർ.ടി.സി. ആദ്യഘട്ടത്തിൽ 383 ബസും രണ്ടാം ഘട്ടത്തിൽ 550 ബസുകളും സർവീസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. നിലയ്ക്കൽ -പമ്പ ചെയിൻ സർവീസ് ഓരോ മിനിറ്റിലും ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. തിരക്കനുസരിച്ച് കൂടുതൽ ബസുകൾ ഓടിക്കും. 192 ബസുകളാണ് ചെയിൻ സർവീസിനായി നിലവിൽ പമ്പയിലെത്തിച്ചിട്ടുള്ളത്. ലോ ഫ്‌ലോർ എ.സി, ലോ ഫ്‌ലോർ നോൺ എ.സി. ബസുകൾ ഉൾപ്പെടെയാണിത്. ശനിയാഴ്ച ആയിരത്തിലധികം ട്രിപ്പുകൾ നിലയ്ക്കൽ – പമ്പ റൂട്ടിൽ സർവീസ് നടത്തി. വലിയ വാഹനങ്ങളിലെത്തുന്ന ഭക്തർ നിലയ്ക്കലിൽ പാർക്ക് ചെയ്തശേഷം കെ.എസ്.ആർ.ടി.സി. ബസ്സിൽ വേണം പമ്പയിലെത്താൻ. നിലയ്ക്കലിലെ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ നിന്ന് വിവിധ പാർക്കിങ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് രണ്ട് മിനി ബസുകൾ സർവീസ് നടത്തുന്നുണ്ട്. ദൂരെയുള്ള കേന്ദ്രങ്ങളിൽ പാർക്കു ചെയ്തിരിക്കുന്ന വാഹനങ്ങൾക്കരികിലേക്ക് തീർഥാടകർക്ക് എത്തുന്നതിന് ഏറെ പ്രയോജനപ്രദമാണിത്. ഇരുനൂറിനടുത്ത് ദീർഘദൂര സർവീസുകളും വിവിധ ഡിപ്പോകളിൽ നിന്ന് പമ്പയിലേക്ക് നടത്തി. തിരുവനന്തപുരം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം തുടങ്ങി പ്രധാന…

Read More

പാലക്കാട് : ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യർ മുസ്ലിം ലീഗ് നേതാക്കളെ കാണാൻ പാണക്കാട് എത്തി. https://youtu.be/rBAsp2yaXp4?si=KaeA05gR91Z4YS8p പാണക്കാട് സാദ്ദിഖ് അലി ശിഹാബ് തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി അടക്കം മുസ്ലിം ലീഗ് നേതാക്കൾ സന്ദീപിനെ സ്വീകരിച്ചു. മുസ്ലിം ലീ​ഗ് മതസാഹോദര്യം ഉയർത്തിപ്പിടിക്കുന്ന പാർട്ടിയാണെന്നായിരുന്നു പാണക്കാട്ടേക്കുള്ള യാത്രക്ക് മുന്നോടിയായി സന്ദീപിന്റെ പ്രതികരണം. പാണക്കാട്ടേക്കുള്ള യാത്ര കെപിസിസിയുടെ നിർദേശ പ്രകാരമാണ്. അതുപോലെ തന്നെ മുൻ നിലപാടുകൾ ബിജെപിയുടെ ഭാ​ഗമായി നിന്നപ്പോൾ കൈക്കൊണ്ടതാണന്നും സന്ദീപ് പറഞ്ഞു. വ്യക്തി ജീവിതത്തിൽ താൻ മത നിരപേക്ഷ നിലപാടുകളാണ് ഉയർത്തിപ്പിടിച്ചതെന്നും സന്ദീപ് പറഞ്ഞു. എംഎൽഎമാരായ എൻ ഷംസുദ്ദീൻ, നജീബ് കാന്തപുരം, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്, കെ.പി.സി.സി സെക്രട്ടറി വി.ബാബുരാജ് എന്നിവരോടൊപ്പമാണ് സന്ദീപ് പാണക്കാട്ടേക്ക് എത്തിയത്. മലപ്പുറം പാലക്കാട്‌ ജില്ലകളിൽ നിന്നുള്ള പ്രദേശിക കോൺഗ്രസ്‌, മുസ്ലീം ലീഗ് നേതാക്കളും സന്ദീപിനൊപ്പമുണ്ട്.

Read More

മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ മുൻ ട്യൂബ്ലി – സൽമാബാദ് ഏരിയ പ്രസിഡന്റും, ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ആയിരുന്ന തൃശൂർ പുള്ള് സ്വെദേശി ലാൽസൺ പുള്ളിന്റെ അഞ്ചാം ചരമ വാർഷികം, ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സംഗമത്തിൽ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും, ആക്ടിങ് ട്രെഷറർ മുഹമ്മദ്‌ ജസീൽ നന്ദിയും പറഞ്ഞു.ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കോർ കമ്മിറ്റി അംഗങ്ങൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, ഏരിയ ഭാരവാഹികൾ, അടക്കമുള്ളവർ ലാൽസനെ അനുസ്മരിച്ചു സംസാരിച്ചു.ലോക വനിത ദിനത്തിൽ അദ്ദേഹത്തിന്റെ പത്നിയെ കുറിച്ച് എഴുതിയ എഴുത്തുകൾ അടക്കം, അദ്ദേഹത്തിന്റെ ക്യാൻസറാനന്തര ജീവിതത്തിലെ എഴുത്തുകളും, ജീവിതവും, ഓരോ ക്യാൻസർ രോഗിക്കും ജീവിക്കാനുള്ള ധൈര്യം പ്രധാനം നൽകിയതിന് തുല്യമാണെന്ന് അനുസ്മരണ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.സഹജീവി സ്നേഹം എന്താണ് എന്നു കൂടെ ലാൽസന്റെ ഇത്തരം, സോഷ്യൽ മീഡിയയിൽ അടക്കമുള്ള എഴുത്തുകളിലൂടെ മനസിലാക്കാൻ…

Read More

ഹെെദരബാദ്: ഗച്ചിബൗളിയിൽ ഒരു നിർമാതാവിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു നടി കസ്‌തൂരി ശങ്കർ അറസ്റ്റിൽ. തമിഴ്നാട്ടിൽ താമസിക്കുന്ന തെലുങ്കർക്കെതിരെ നടത്തിയ അപകീർത്തി പരാമർശത്തിലാണ് നടപടി. തമിഴ്‌നാട്ടിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. നടിയുടെ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹെെക്കോടതി തള്ളിയിരുന്നു.ചോദ്യം ചെയ്യല്ലിന് ഹാജരാകാൻ സമൻസ് നൽകുന്നതിന് എഗ്മൂർ പൊലീസ് പോയസ് ഗാർഡനിലെ നടിയുടെ വീട്ടിലെത്തിയപ്പോൾ പൂട്ടിയ നിലയിലായിരുന്നു. മൊബൈൽ ഫോണും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. ജാതിയുടെയും മതത്തിന്റെയും പേരിൽ കലാപമുണ്ടാക്കാൻ ശ്രമം നടത്തിയത് അടക്കമുള്ള കുറ്റങ്ങൾ നടിക്കെതിരെ ചുമത്തിയിട്ടുണ്ട്.ചെന്നൈ എഗ്മൂറിൽ ഹിന്ദു മക്കൾ കക്ഷി നടത്തിയ പ്രകടനത്തിലായിരുന്നു നടിയുടെ വിവാദ പരാമർശം. 300 വർഷം മുൻപ് തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി വന്ന തെലുങ്കർ, തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്നായിരുന്നു പരാമർശം. തുടർന്ന് ആന്ധ്രയിലും തെലങ്കാനയിലും ഉൾപ്പെടെ പ്രതിഷേധം ഉയർന്നു.അതിനിടെ തന്റെ പരാമർശം വളച്ചൊടിക്കുകയാണെന്ന് ആരോപിച്ച് കസ്തൂരി രംഗത്തെത്തിയിരുന്നു. ചിലരെ മാത്രമാണ് ഉദ്ദേശിച്ചതെന്നും തന്റെ തെലുങ്ക് കുടുംബത്തെ വേദനിപ്പിക്കുകയായിരുന്നില്ല…

Read More

മനാമ: ഗൾഫ് എയർ ഗ്രൂപ്പിൻ്റെ പരിശീലന വിഭാഗമായ ഗൾഫ് ഏവിയേഷൻ അക്കാദമിക്ക് (ജി.എ.എ) ബ്രസീലിയൻ നാഷണൽ സിവിൽ ഏവിയേഷൻ ഏജൻസിയുടെ (എ.എൻ.എ.സി) ട്രെയിനിംഗ് സെൻ്റർ മൂല്യനിർണ്ണയ സർട്ടിഫിക്കറ്റ് ലഭിച്ചു. ഇതോടെ എ.എൻ.എ.സിയുടെ അംഗീകൃത പരിശീലന സ്പെസിഫിക്കേഷനുകൾക്കനുസൃതമായി പൈലറ്റ് ലൈസൻസ് പുതുക്കാനും പുനർമൂല്യനിർണ്ണയ കോഴ്സുകൾ നടത്താനും ജി.എ.എയ്ക്ക് അംഗീകാരം ലഭിച്ചു.നവംബർ 13 മുതൽ 15 വരെ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ നടന്ന ബഹ്‌റൈൻ ഇൻ്റർനാഷണൽ എയർഷോയിൽ ജി.എ.എയുടെ രണ്ടാം ദിവസത്തെ പങ്കാളിത്തത്തിനിടെയാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

Read More

പാലക്കാട്: ബി.ജെ.പി. യുവനേതാവ് സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു. ബി.ജെ.പി. നേതൃത്വത്തോട് ഇടഞ്ഞാണ് പാർട്ടിമാറ്റം.കോൺഗ്രസ് നേതാക്കളുടെ വാർത്താസമ്മേളനം നടക്കുന്നതിനിടെയാണ് മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ സന്ദീപ് വേദിയിലേക്കെത്തിയത്. നേതാക്കൾ കൈ കൊടുത്തും ഷാൾ അണിയിച്ചും ആലിംഗനം ചെയ്തും സ്വീകരിച്ചു. വേദിയിൽ നേതാക്കളുടെ കൂട്ടത്തിൽ സന്ദീപിന് ഇരിപ്പിടം നൽകി. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി തുടങ്ങിയവർ വാർത്താസമ്മേളനത്തിലുണ്ടായിരുന്നു.സന്ദീപ് സി.പി.എമ്മിലേക്കു പോകുമെന്ന അഭ്യൂഹം ശക്തമായിരിക്കെ സി.പി.ഐയുമായി സന്ദീപ് ചർച്ച നടത്തിയെന്നും നേരത്തെ വാർത്തയുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി കോൺഗ്രസിലേക്ക് ചേക്കേറിയത്. ബി.ജെ.പിയുമായി മാനസികമായി അകന്ന സന്ദീപ് തിരിച്ചുവരാൻ സാധ്യത കുറവാണെന്ന നിഗമനത്തിലായിരുന്നു പാർട്ടി സംസ്ഥാന നേതൃത്വം.ആർ.എസ്.എസ്. നേതാവ് ജയകുമാർ അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല.

Read More

യെരേവാൻ: ഗർഷോം ഫൗണ്ടേഷന്റെ 2024ലെ ഗര്‍ഷോം രാജ്യാന്തര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അർമേനിയയൻ തലസ്ഥാനമായ യെരേവാനിലെ ബെസ്റ്റ് വെസ്റ്റേൺ പ്ലസ് കോൺഗ്രസ്സ് ഹോട്ടലിൽ ഇന്ന് (16.11.2024, ശനി) വൈകിട്ട് 6.30 ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. 2024ലെ ഗർഷോം പുരസ്കാരങ്ങൾക്ക് അർഹരായവർ: സന്തോഷ് കുമാർ (യുഎഇ) രവീന്ദ്ര നാഥ് (ഹരിയാന, ഇന്ത്യ) ധനേഷ് നാരായണൻ (അർമേനിയ) ഷൈനി ഫ്രാങ്ക് (കുവൈറ്റ്) മികച്ച മലയാളി സംഘടനയ്ക്കുള്ള അവാർഡിന് ലണ്ടനിലെ ‘മലയാളി അസോസിയേഷൻ ഫോർ ദി യുകെ’ (എം.എ.യു.കെ) അർഹരായി. ============================================================= 18th Garshom International Awards | 2023 ൽ ബഹ്‌റൈനിൽ വച്ച് നടത്തിയ ഗര്‍ഷോം രാജ്യാന്തര പുരസ്കാരത്തിൻറെ പ്രശസ്തഭാഗങ്ങൾ https://youtu.be/csjtMi6tWtw?si=EOGdqNxwmyFuXUEk ============================================================= അർമേനിയൻ പാർലമെന്റ് അംഗം ലിലിത്ത് സ്റ്റഫാനിയാൻ, ഇന്ത്യ പാർലമെൻ്റ് അംഗം സാഗർ ഖന്ധേര എന്നിവർ ഇന്ന് നടക്കുന്ന പുരസ്കാരദാന ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കും. സ്വപ്രയത്‌നംകൊണ്ട് കേരളത്തിന് പുറത്ത് ജീവിത വിജയം നേടുകയും, മലയാളികളുടെ യശ്ശസ് ഉയര്‍ത്തുകയും ചെയ്ത മലയാളികളെ…

Read More

കണ്ണൂർ: കണ്ണൂർ മലയാംപടിയിൽ നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് അപകടത്തിൽ രണ്ട് പേർ മരിച്ചു. കായംകുളം മുതുകുളം സ്വദേശി അഞ്ജലി (32), കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. രാത്രി നാടകം കഴിഞ്ഞ് കടന്നപ്പള്ളിയിൽ നിന്ന് ബത്തേരിയിലേക്ക് പോകുന്ന വണ്ടിയാണ് അപകടത്തില്‍പ്പെട്ടത്. മലയാംപടി എസ് വളവിൽ വെച്ചാണ് മിനി ബസ് മറിഞ്ഞത്. 14 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. 9 പേരെ പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേവ കമ്മ്യൂണിക്കേഷൻ കായംകുളം എന്ന നാടക സംഘം സഞ്ചരിച്ച മിനി ബസാണ് അപകടത്തിൽപ്പെട്ടത്. കായംകുളം സ്വദേശികളായ ഉണ്ണി, ഉമേഷ്, സുരേഷ്, ഷിബു, എറണാകുളം സ്വദേശികളായ വിജയകുമാർ, ബിന്ദു, കല്ലുവാതുക്കൽ സ്വദേശി ചെല്ലപ്പൻ, കൊല്ലം സ്വദേശി ശ്യാം, അതിരുങ്കൽ സ്വദേശി സുഭാഷ് എന്നിവരാണ് അപകടത്തില്‍ പരിക്കേറ്റ് കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. കായംകുളം സ്വദേശി ഉമേഷിന്റെ നില ഗുരുതരമാണ്.

Read More