Author: News Desk

തഞ്ചാവൂർ: തമിഴ്നാട്ടിലെ തഞ്ചാവൂരിൽ വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ കുത്തി കൊന്നു. ക്ലാസ് മുറിയിൽ പഠിപ്പിക്കുന്നതിനിടെ ആണ്‌ അരുംകൊല. തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി എം രമണി (26) ആണ്‌ മരിച്ചത്. പ്രതിയായ എം. മദനെ (30) പൊലീസ് അറസ്റ്റ് ചെയ്തു. 4 മാസം മുൻപാണ് രമണി മല്ലിപ്പട്ടണം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപികയായെത്തിയത്. ഇന്ന് രാവിലെ ക്ലാസ് മുറിയിൽ പഠിപ്പിച്ചുകൊണ്ടിരുന്ന രമണിയെ പ്രതി മദൻ വിദ്യാർത്ഥികളുടെ മുന്നിൽവെച്ച് കൈയ്യിൽ കരുതിയ കത്തികൊണ്ട് കഴുത്തിൽ കുത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കും മുൻപേ യുവതി മരിച്ചു. കൊലപാതകം നടത്തിയതിന് ശേഷം ഇയാൾ സ്കൂളിൽ നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അധികൃതർ ഇയാളെ പിടികൂടി മല്ലിപ്പട്ടണം പൊലിസിനെ ഏൽപ്പിക്കുകയായിരുന്നു. നിരവധി തവണ ഇയാൾ അധ്യാപികയോട് പ്രണയാഭ്യർത്ഥന നടത്തുകയും കൂട്ടുകാർക്കൊപ്പം ചേർന്ന് പിന്നാലെ നടന്ന് ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തിൽ കൂട്ടുകാരുടെ പരിഹാസം കൂടിയായതോടെ പിന്നീട് ഇയാൾക്ക് അധ്യാപികയോട് പക തോന്നുകയും അതിനെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ.

Read More

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ ലഭിക്കാതെ യുവതി മരിച്ചെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തില്‍ മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിലുണ്ട്. കൃത്യമായി രോഗ നിര്‍ണയം നടത്താതെ ചികിത്സ നല്‍കിയതാണ് മരണത്തിനിടയാക്കിയതെന്നും ന്യൂറോ വിഭാഗത്തില്‍ ചികിത്സ തേടിയ രജനിക്ക് നല്‍കിയത് മനോരോഗ ചികിത്സയാണെന്നും കാണിച്ച് ഭര്‍ത്താവ് ഗിരീഷ് മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. പേരാമ്പ്ര കൂത്താളി സ്വദേശി രജനിയാണ് ചൊവ്വാഴ്ച പുലര്‍ച്ചെ 2.30-ന് മരിച്ചത്. നാവിന് തരിപ്പും രണ്ട് കാലിന് വേദനയുമായി കല്ലോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിയ രജനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. നവംബര്‍ നാലിന് വൈകീട്ടോടെ അത്യാഹിത വിഭാഗത്തില്‍ എത്തിയ രജനിയ്ക്ക് മരുന്നുകള്‍ നല്‍കി തിരിച്ചയച്ചു. അന്ന് രാത്രി രോഗം മൂര്‍ച്ഛിച്ച രജനിയെ വീണ്ടും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ന്യൂറോ…

Read More

വൈക്കം: കൈക്കൂലി കേസിൽ വൈക്കം ഡപ്യൂട്ടി തഹസിൽ‌ദാർ‌ ടി.കെ. സുഭാഷ് കുമാർ (54) അറസ്റ്റിൽ. വൈക്കം താലൂക്ക് ഓഫിസിനു സമീപമുള്ള എസ്ബിഐയുടെ എടിഎമ്മിൽ വച്ച് പ്രവാസി മലയാളിയിൽനിന്നും 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് വിജിലൻസ് അറസ്റ്റ്. ഉച്ചയ്ക്ക് 12.30ന് ആയിരുന്നു സംഭവം. പരാതിക്കാരന്റെ ഭാര്യയുടെ പേരിലുള്ള 24 സെന്റ് വസ്തു പോക്കുവരവ് ചെയ്യാൻ വില്ലേജ് ഓഫിസിൽ എത്തിയപ്പോൾ പോക്കുവരവ് ചെയ്തു ലഭിച്ചത് 11 സെന്റ് മാത്രമായിരുന്നു. ഇത് പരിഹരിക്കാനായി താലൂക്ക് ഓഫിസിൽ അപേക്ഷ നൽകിയപ്പോൾ ഡപ്യൂട്ടി തഹസിൽദാരായ സുഭാഷ് കുമാർ അറുപതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ആദ്യ പടിയായ 25,000 രൂപ ഇന്ന് നൽകാനായിരുന്നു ആവശ്യപ്പെട്ടത്. എടിഎമ്മിൽ പണം നിക്ഷേപിക്കാനായിരുന്നു ആവശ്യം. എടിഎമ്മിൽ പണം നിക്ഷേപിക്കാൻ അറിയില്ലെന്ന് പറഞ്ഞ പരാതിക്കാരനെയും കൂട്ടി സുഭാഷ് തന്നെ എടിഎമ്മിൽ എത്തുകയായിരുന്നു. ഈ സമയത്താണ് വിജിലൻസ് പിടികൂടിയത്.

Read More

കോഴിക്കോട്: പാലക്കാട് നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫിന്റെ പരസ്യ വിവാദത്തിൽ വിമർശനവുമായി സുപ്രഭാതം പത്രത്തിന്റെ വൈസ് ചെയർമാൻ സൈനുൽ ആബിദീൻ. പത്രത്തിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ് പരസ്യമെന്ന് സൈനുൽ ആബിദീൻ ഷാർജയിൽ പറഞ്ഞു.സന്ദീപ് വാര്യരുടെ മാറ്റം എന്തുകൊണ്ട് ഉൾക്കൊള്ളാനാവുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. നല്ലതിലേക്കുള്ള മാറ്റം ഉൾക്കൊള്ളാനാകാതെ നൽകിയ പരസ്യം ബി.ജെ.പിക്ക് ഗുണകരമായി. മുനമ്പം വിഷയത്തിൽ സഹകരിച്ച് മുന്നോട്ടു പോകാമെന്ന് തീരുമാനം വന്നതിനു ശേഷം ആ സ്ഥലം വഖഫ് ഭൂമിയാണെന്ന് ലേഖനം വന്നപ്പോൾ കുറേപ്പേർക്ക് വിഷമമുണ്ടായി. പത്രം ഒരു പണ്ഡിതസഭയുടേത് കൂടിയാണ്. ഈ നിലപാട് സ്വീകാര്യമല്ല. ഉചിതമല്ലാത്ത ഉള്ളടക്കം പത്രത്തിൽ വന്നു. പിഴവുകൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും സൈനുൽ ആബിദീൻ പറഞ്ഞു. ഇന്നലെയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ മുഖപത്രമായ സുപ്രഭാതം, കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറാജ് എന്നീ പത്രങ്ങളിലെ പാലക്കാട് എഡിഷനിൽ സന്ദീപ് വാര്യർക്കെതിരെ സി.പി.എം. പരസ്യം നൽകിയത്. പരസ്യം വിവാദമായതിന് പിന്നാലെയാണ് പത്രത്തിന്റെ നിലാപടിനെ വിമർശിച്ച് വൈസ് ചെയർമാൻ തന്നെ…

Read More

ചേർത്തല: ഹെൽത്ത് കേരള ഇൻസ്പെക്ഷന്റെ ഭാഗമായി തണ്ണീർമുക്കം സി എച്ച് സി ഹെൽത്ത് ഇൻസ്പെക്ടർ ബീനാ ചെറിയാന്റെ നേതൃത്വത്തിൽ വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തു. ബോർഡ് ഇല്ലാത്ത സ്ഥാപനത്തിന് പിഴ ഈടാക്കി. വൃത്തിഹീനമായി കണ്ട ഹോട്ടൽ താൽക്കാലികമായി അടച്ചു. വൃത്തിയാക്കിയതിന് ശേഷം സ്ഥാപനം തുറന്നാൽ മതിയെന്നും നിർദ്ദേശം നൽകി. ഹെൽത്ത് കാർഡ് ഇല്ലാത്ത സ്ഥാപനങ്ങൾക്ക് ഹെൽത്ത് കാർഡ് എടുക്കണമെന്ന് കർശന നിർദേശം നൽകുകയും ചെയ്തു. പരിശോധനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മാരായ ആകാശ്, ശ്രുതി, പ്രസീന, ശ്രീലത പഞ്ചായത്ത് ജെഎച്ച്ഐ വിഷ്ണു എന്നിവർ പങ്കെടുത്തു.

Read More

ചെന്നൈ: രാമേശ്വരത്ത് മേഘവിസ്ഫോടനം. മൂന്ന് മണിക്കൂറിൽ 362 മീല്ലീമീറ്റർ മഴയാണ് രാമേശ്വരത്ത് പെയ്തത്. വടക്കുകിഴക്കൻ മൺസൂൺ ശക്തിപ്രാപിച്ചതിന് പിന്നാലെ തമിഴ്നാട്ടിൽ വ്യാപക മഴയാണ്. തെക്കൻ ജില്ലകളിലാണ് മഴ ശക്തമായിരിക്കുന്നത്. വെള്ളക്കെട്ടും സുരക്ഷാ പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി മുൻകരുതലെന്ന നിലയിൽ പല ജില്ലാ ഭരണകൂടങ്ങളും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.  തിരുനെൽവേലിയിൽ കഴിഞ്ഞ രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് എല്ലാ സർക്കാർ, സ്വകാര്യ സ്‌കൂളുകൾക്കും ജില്ലാ കളക്ടർ കെ.പി കാർത്തികേയൻ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. തൂത്തുക്കുടി, തെങ്കാശി ജില്ലകളിലും സമാനമായ രീതിയിൽ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, ഈ ജില്ലകളിലെ കോളേജുകൾ പതിവുപോലെ പ്രവർത്തിക്കും. രാമനാഥപുരത്ത് കളക്ടർ സിമ്രൻജീത് സിംഗ് കഹ്‌ലോൺ സ്കൂളുകളും കോളേജുകളും നൽകിയിരുന്ന അവധി നീട്ടി. തിരുവാരൂരിൽ കലക്ടർ ടി ചാരുശ്രീ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. കാരയ്ക്കൽ ജില്ലാ കലക്ടർ ടി മണികണ്ഠനും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് 7 ജില്ലകളിൽ വരും മണിക്കൂറിൽ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…

Read More

ശബരിമല: ശബരിമലയിലെത്തുന്ന കുട്ടികൾക്ക് പോലീസിൻ്റെ പ്രത്യേക കരുതൽ. പമ്പയിൽ നിന്ന് മലകയറുന്ന പത്തുവയസിൽ താഴെയുള്ള മുഴുവൻ കുട്ടികളുടെയും കൈയിൽ കുട്ടിയുടെ പേരും കൂടെയുള്ള മുതിർന്ന ആളുടെ മൊബൈൽ നമ്പരും രേഖപ്പെടുത്തിയ ബാൻഡ് കെട്ടിയാണ് വിടുന്നത്.തിരക്കിനിടയിൽ കൂട്ടം തെറ്റിപ്പോയാലും വളരെപ്പെട്ടെന്ന് രക്ഷിതാക്കളെ കണ്ടെത്തി അവരുടെ അടുത്തെത്തിക്കാൻ ഇതുവഴി കഴിയും. കൂട്ടം തെറ്റിയതായി ശ്രദ്ധയിൽപ്പെട്ടാൽ മറ്റ് സ്വാമിമാർക്കും കുട്ടികളെ സഹായിക്കാൻ ഇതുവഴി സാധിക്കും. മല കയറി തിരികെ വാഹനത്തിൽ കയറുന്നതുവരെ കൈയിലെ ഈ തിരിച്ചറിയൽ ബാൻഡ് കളയാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് പോലീസ് അധികൃതർ അറിയിച്ചു.

Read More

മനാമ: ‘ഗ്യാസ്‌ട്രോണമി ടൂറിസം: സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തിന്റെയും ഉള്‍പ്പെടുത്തലിന്റെയും ചാലകശക്തി’ എന്ന പ്രമേയത്തില്‍ ബഹ്‌റൈനില്‍ നടന്ന 9ാമത് യു.എന്‍. വേള്‍ഡ് ഫോറം ഓണ്‍ ഗ്യാസ്‌ട്രോണമി ടൂറിസം 2024 സമാപിച്ചു. ടൂറിസം മന്ത്രി ഫാത്തിമ ബിന്‍ത് ജാഫര്‍ അല്‍ സൈറാഫി പങ്കെടുത്ത ചടങ്ങില്‍ ലോകമെമ്പാടുമുള്ള വിദഗ്ധരും ഒത്തുചേര്‍ന്നു. മദ്ധ്യപൗരസ്ത്യ മേഖലയില്‍ ആദ്യമായി ഈ സുപ്രധാന ആഗോള സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നതില്‍ ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍ അതോറിറ്റി (ബി.ടി.ഇ.എ) റിസോഴ്സ് ആന്റ് പ്രോജക്ട്സ് ഡെപ്യൂട്ടി സി.ഇ.ഒ. ദന ഒസാമ അല്‍ സാദ് അഭിമാനം പ്രകടിപ്പിച്ചു. ബഹ്റൈനിന്റെ സമ്പന്നമായ പാചക പാരമ്പര്യവും ടൂറിസം സാധ്യതകളും പ്രദര്‍ശിപ്പിക്കുന്നതില്‍ ഫോറത്തിന് വലിയ പങ്കുണ്ടെന്നും അവര്‍ പറഞ്ഞു.ഫോറം സംഘടിപ്പിക്കുന്നതിലും അതിന്റെ ആതിഥ്യമര്യാദയിലും ബഹ്‌റൈന്‍ നടത്തുന്ന ശ്രമങ്ങളെ യു.എന്‍. വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്റെ (യു.എന്‍.ഡബ്ല്യു.ടി.ഒ) മിഡില്‍ ഈസ്റ്റിന്റെ റീജിയണല്‍ ഡയറക്ടര്‍ ബസ്മ അല്‍ മെയ്മാന്‍ അഭിനന്ദിച്ചു. ആഗോളതലത്തില്‍ ഗ്യാസ്‌ട്രോണമി ടൂറിസം ആഘോഷിക്കുന്ന പരിപാടികളോടെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന, ഫോറത്തിന്റെ പത്താം പതിപ്പ്…

Read More

മനാമ: ടൈം ഔട്ട് മാര്‍ക്കറ്റ് ബഹ്റൈന്‍ ഡിസംബര്‍ രണ്ടിന് ഉദ്ഘാടനം ചെയ്യും. ദിവസവും രാവിലെ 10 മുതല്‍ അര്‍ദ്ധരാത്രി വരെ സ്ഥാപനം പ്രവര്‍ത്തിക്കും.ബഹ്റൈനിലെ മികച്ച അവാര്‍ഡ് നേടിയ ഷെഫുകള്‍, മികച്ച റെസ്റ്റോറേറ്റര്‍മാര്‍, ഏറെ ഇഷ്ടപ്പെടുന്ന വിഭവങ്ങള്‍ എന്നിവ സ്ഥാപനത്തിന്റെ പ്രത്യേകതകളായിരിക്കും. റൂഫ്ടോപ്പില്‍ ജാപ്പനീസ് ഫ്യൂഷന്‍ അനുഭവിപ്പിക്കുന്ന സര്‍ക്ക, ഫാട്ടോ, ഗുഡ്നെസ്, ബൈ മിറായ് എന്നിവയുണ്ടാകും. വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ തീന്‍മേശയിലെത്തിക്കാന്‍ 14 ഭോജനശാലകള്‍ ഇവിടെയുണ്ടാകും. ബഹ്റൈന്‍ രാജ്യത്തിന്റെ സാംസ്‌കാരിക മാഹാത്മ്യം പ്രതിഫലിപ്പിക്കുന്ന ഭക്ഷണാനുഭവങ്ങള്‍ ഇവിടെ ലഭിക്കും.ഒരു പ്രമുഖ പാചകകേന്ദ്രമെന്ന നിലയ്ക്കപ്പുറം, ബഹ്റൈന്‍ ഡി.ജെകള്‍, ബാന്‍ഡുകള്‍, സംഗീതജ്ഞര്‍ എന്നിവ ഉള്‍പ്പെടുന്ന ആവേശകരമായ സാംസ്‌കാരിക പരിപാടികളും ഇവിടെയുണ്ടാകും. ലൈവ് മ്യൂസിക്കിന് പുറമേ, ശനിയാഴ്ചകളില്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്കായുള്ള വിനോദങ്ങള്‍, ശില്‍പശാലകള്‍, കലാപ്രദര്‍ശനങ്ങള്‍, ബഹ്റൈനിന്റെ സമ്പന്നമായ പൈതൃകവും ചടുലമായ കലാരംഗത്ത് ആഘോഷിക്കുന്ന സംവേദനാത്മക പരിപാടികള്‍ എന്നിവയുമുണ്ടാകും.

Read More

മനാമ: ബഹ്റൈന്‍ സാമൂഹിക വികസന മന്ത്രി ഒസാമ ബിന്‍ സാലിഹ് അല്‍ അലവി ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കുര്യന്‍ ജേക്കബുമായി കൂടിക്കാഴ്ച നടത്തി.വിവിധ മേഖലകളിലായി ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള ദീര്‍ഘകാല ബന്ധം ഇരുപക്ഷവും അവലോകനം ചെയ്തു. പരസ്പര പ്രയോജനത്തിനായി ഈ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ചര്‍ച്ച ചെയ്തു. സാമൂഹിക സംരക്ഷണ, പരിചരണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ ബഹ്റൈന്‍ നടത്തുന്ന ശ്രമങ്ങളും ചര്‍ച്ചാവിഷയമായി.അംബാസഡര്‍ മന്ത്രിയോട് നന്ദി രേഖപ്പെടുത്തുകയും ബഹ്റൈനുമായി ശക്തമായ സഹകരണം വളര്‍ത്തിയെടുക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആവര്‍ത്തിച്ചു പറയുകയും ചെയ്തു.

Read More