- ക്രൈസ്തവർക്കെതിരായ ആക്രമണം: ആശങ്കകൾ പങ്കുവെച്ച് സംസ്ഥാനത്തെ സഭാമേലധ്യക്ഷൻമാർ
- അയ്യായിരത്തിലേറെ ഓർക്കിഡുകൾ, നാല്പതിനായിരത്തോളം പൂച്ചെടികൾ; കൊച്ചിൻ ഫ്ലവർ ഷോയ്ക്ക് തുടക്കം
- മേയര്‍ തെരഞ്ഞെടുപ്പ്: കൊല്ലത്തും തര്‍ക്കം, യുഡിഎഫില്‍ കപാലക്കൊടി ഉയര്‍ത്തി ലീഗ്
- ബഹ്റൈനില്‍ 14,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും ഗ്രാന്റുകളും വിതരണം ചെയ്തു
- ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, 3 പേർക്ക് പരിക്ക്
- വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ തസ്തിക ബഹ്റൈനികള്‍ക്കു മാത്രം: നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- സ്വകാര്യ മേഖലയിലെ മികച്ച തൊഴിലാളികളെ തൊഴില്‍ മന്ത്രാലയം ആദരിച്ചു
- സൗദി തലസ്ഥാന നഗരത്തിൽ ആദ്യമായി ക്രിസ്തുമസ്, പുതുവത്സരാഘോഷം
Author: News Desk
തൃശൂർ: പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ബി.ജെ.പിക്ക് വോട്ട് കുറഞ്ഞതിൽ അവരേക്കാളധികം സങ്കടം സി.പി.എമ്മിനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തൃശൂരിൽ സീനിയർ ജേർണലിസ്റ്റ് ഫോറം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. https://youtu.be/LpDAGtT0XaQ 2021ൽ ഇ. ശ്രീധരന് ലഭിച്ച കുറെ വോട്ടുകൾ ഇത്തവണ രാഹുൽ മാങ്കൂട്ടത്തിന് കിട്ടി. എന്നിട്ടും യു.ഡി.എഫ്. ജയിച്ചത് എസ്.ഡി.പി.ഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും വോട്ടുകൊണ്ടാണെന്നാണ് സി.പി.എം. നേതാക്കൾ പറയുന്നത്. മുമ്പ് ജമാഅത്തെ ഇസ്ലാമിക്കാരും എസ്.ഡി.പി.ഐക്കാരും ശ്രീധരനാണോ വോട്ട് ചെയ്തിരുന്നതെന്ന് സി.പി.എം. പറയണം. ഷാഫി പറമ്പിലിനെ വടകരയിൽ സ്ഥാനാർത്ഥിയാക്കിയത് ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള ഡീലിന്റെ ഭാഗമാണെന്ന് സി.പി.എം. പ്രചരിപ്പിച്ചു. വടകരയിൽ ജയിപ്പിച്ചുതരുന്നതിനു പകരം പാലക്കാട്ട് ബി.ജെപി.യെ കോൺഗ്രസ് ജയിപ്പിച്ചുകൊടുക്കുമെന്നായിരുന്നു അവരുടെ പ്രചാരണം. എന്നാൽ രണ്ടിടങ്ങളിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ പഴയതിലധികം വോട്ട് നേടുകയാണ് ചെയ്തത്. ഇങ്ങനെയൊരു ഡീലുണ്ടാകുമോ? വയനാട്ടിലും പാലക്കാട്ടും യു.ഡി.എഫ്. ഭൂരിപക്ഷം വർദ്ധിപ്പിക്കുകയും ചേലക്കരയിൽ എൽ.ഡി.എഫിന്റെ ഭൂരിപക്ഷം മൂന്നിലൊന്നിന് താഴെയായി കുറയ്ക്കുകയും ചെയ്തിട്ടും…
റബാത്ത്: ആഭ്യന്തര, വിദേശ നയങ്ങളിൽ ബഹ്‌റൈൻ മനുഷ്യാവകാശ സംരക്ഷണത്തിനും അതിന്റെ പ്രോത്സാഹനത്തിനും സുപ്രധാന മുൻഗണന നൽകുന്നുണ്ടെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി പറഞ്ഞു.മൊറോക്കോയിൽ നടക്കുന്ന യു.എൻ. മനുഷ്യാവകാശ കൗൺസിൽ (യു.എൻ.എച്ച്.ആർ.സി) സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.നിയമം, നീതി, സമത്വം എന്നിവ ഉയർത്തിപ്പിടിക്കുന്നതിനും മതം, വംശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം ഇല്ലെന്ന് ഉറപ്പാക്കുന്നതിനും രാജ്യം പ്രത്യേകം ശ്രദ്ധിക്കുന്നു. എല്ലാ വ്യക്തികൾക്കും തുല്യ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ആസ്വദിക്കാൻ കഴിയുന്ന തരത്തിലുള്ളതാണ് ബഹ്‌റൈൻ്റെ സമീപനം.മനുഷ്യാവകാശങ്ങൾ, സഹവർത്തിത്വം, ആഗോള ഐക്യദാർഢ്യം എന്നിവയെക്കുറിച്ചുള്ള രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ സമഗ്രമായ കാഴ്ചപ്പാട് അദ്ദേഹം വിശദീകരിച്ചു.സമ്മേളനത്തിൽ യു.എൻ. മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്ക്, മനുഷ്യാവകാശ കൗൺസിൽ അംഗരാജ്യങ്ങളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്നു.
തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ താമസക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പം സമരസമിതിയുമായി നടത്തിയ ഓൺലൈൻ ചർച്ചയിലാണ് മുഖ്യമന്ത്രി ഈ ഉറപ്പ് നൽകിയത്.ഭൂപ്രശ്നത്തിന് ശാശ്വതമായി പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നത്. രേഖകളുള്ള ഒരാളെപ്പോലും കുടിയൊഴിപ്പിക്കില്ല. ഇക്കാര്യങ്ങൾ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമീഷനായി നിയോഗിക്കാൻ തീരുമാനിച്ച വിവരം മുഖ്യമന്ത്രി സമര സമിതിയെ അറിയിച്ചു.നോട്ടീസടക്കമുള്ള നടപടികളൊന്നും നടത്തരുതെന്ന് വഖഫ് ബോർഡിനോട് സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്. ഇക്കാര്യം ബോർഡ് അംഗീകരിച്ചിട്ടുണ്ട്.ഭൂമിയിലെ താമസക്കാരുടെ ഭാഗവും ആവലാതികളും കമ്മീഷന്‍ മുമ്പാകെ കൃത്യമായി ബോധിപ്പിക്കാനുള്ള അവസരമുണ്ടാകും.കോടതിയിലുള്ള കേസിൽ സർക്കാർ നിലപാട് അറിയിക്കും. നിലവിലെ താമസക്കാരുടെ അവകാശങ്ങള്‍ എന്തു വില കൊടുത്തും സംരക്ഷിക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ഹൈക്കോടതി മുമ്പാകെ ഈ വിഷയത്തില്‍ നിലവിലുള്ള കേസുകളില്‍ താമസക്കാര്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ കക്ഷി ചേരുന്നതാണ്. നികുതി അടയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിലവിലെ ഹൈക്കോടതി സ്റ്റേ നീക്കിക്കിട്ടാനുള്ള സാധ്യമായ നടപടികളും സര്‍ക്കാര്‍…
മനാമ: ലോക ശിശുദിനാഘോഷത്തിന്റെ ഭാഗമായി ബഹ്‌റൈന്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ഷരീഫ അല്‍ അവധി യൂത്ത് ആന്റ് ചില്‍ഡ്രന്‍ ക്ലബ്ബില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സാമൂഹിക വികസന മന്ത്രിയും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനുമായ ഒസാമ ബിന്‍ സാലിഹ് അല്‍ അലവിയും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പങ്കെടുത്തു.കമ്മീഷന്റെ സംരക്ഷണം, പരിചരണം, വികസന പരിപാടികള്‍ എന്നിവയെക്കുറിച്ച് സമൂഹത്തില്‍ അവബോധം വളര്‍ത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആഘോഷമെന്ന് മന്ത്രി പറഞ്ഞു. കുട്ടികളെ ശാക്തീകരിക്കാനും അവര്‍ക്ക് അറിവ് നല്‍കാനും അവരുടെ സാമൂഹിക കഴിവുകള്‍ വികസിപ്പിക്കാനും ഇത്തരം പരിപാടികള്‍ ലക്ഷ്യമിടുന്നു. സുരക്ഷിതവും പിന്തുണ നല്‍കുന്നതും ആരോഗ്യകരവുമായ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിലൂടെ, കമ്മീഷന്‍ കുട്ടികളുടെ കഴിവുകളും കഴിവുകളും പരിപോഷിപ്പിക്കാന്‍ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.എല്ലാ പ്രായത്തിലുമുള്ള കുട്ടികളും അവരുടെ കുടുംബങ്ങളും പരിപാടിയില്‍ പങ്കെടുത്തു. കലാപരിപാടികള്‍, വിനോദ പരിപാടികള്‍, കുട്ടികളുടെ അവകാശങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ചര്‍ച്ചകള്‍, കുട്ടികളുടെ ക്ഷേമത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള വിദ്യാഭ്യാസ നാടകം എന്നിവയും ഉണ്ടായിരുന്നു.
ജീവകാരുണ്യ പുനരധിവാസ കേന്ദ്രങ്ങള്‍: ബഹ്‌റൈന്‍ റിഫോര്‍മേഷന്‍ ഡയറക്ടറേറ്റ് ശില്‍പശാല നടത്തി
മനാമ: ജീവകാരുണ്യ, മനുഷ്യാവകാശ തത്ത്വങ്ങള്‍ക്ക് അനുസൃതമായി പുനരധിവാസ കേന്ദ്രങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ബഹ്‌റൈനിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റിഫോര്‍മേഷന്‍ ആന്റ് റീഹാബിലിറ്റേഷന്‍, ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസിന്റെ (ഐ.സി.ആര്‍.സി) സഹകരണത്തോടെ ശില്‍പശാല സംഘടിപ്പിച്ചു.മനുഷ്യാവകാശ സംസ്‌കാരം പ്രോത്സാഹിപ്പിക്കാനും ജീവനക്കാരുടെ കഴിവുകള്‍ വര്‍ധിപ്പിക്കാനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി നടന്ന ശില്‍പശാലയില്‍ പുനരധിവാസ കേന്ദ്രങ്ങള്‍, പ്രീട്രയല്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ എന്നിവയുടെ പ്രതിനിധികളും അന്തേവാസികളുടെ പരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളിലെ ആരോഗ്യപരിപാലന വിദഗ്ധരും പങ്കെടുത്തു.
തിരുവനന്തപുരം: ഭരണഘടനാവിരുദ്ധ പ്രസംഗം സംബന്ധിച്ച ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സി.പി.എം.ധാര്‍മികത മുന്‍നിര്‍ത്തി ഒരിക്കല്‍ രാജിവെച്ച മന്ത്രി പുതിയ സാഹചര്യത്തിൽ രാജിവെക്കേണ്ടെന്ന് ഇന്നു ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. കേസും തുടര്‍നടപടികളും സംബന്ധിച്ച് നിയമോപദേശം തേടും. പ്രതിപക്ഷം സജി ചെറിയാന്റെ രാജി ആവശ്യപ്പെടുന്നതിനിടെയാണ് മന്ത്രിക്ക് പാര്‍ട്ടി പിന്തുണ നല്‍കിയിരിക്കുന്നത്.തന്റെ ഭാഗം കേള്‍ക്കാതെയാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചതെന്ന സജി ചെറിയാന്റെ നിലപാടിനൊപ്പമാണ് പാര്‍ട്ടി എന്ന് സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മന്ത്രി പി. രാജീവ് പറഞ്ഞു. പരാതിയില്‍ പറയുന്ന ആള്‍ മന്ത്രിയായതു കൊണ്ട് വിശ്വസ്തനായ ആള്‍ അന്വേഷിക്കണമെന്നു കോടതി തന്നെ പറയുന്നുണ്ട്. സി.ബി.ഐ. അന്വേഷണം വേണമെന്ന ആവശ്യം തള്ളി ക്രൈംബ്രാഞ്ച് അന്വേഷിക്കട്ടെ എന്നാണ് കോടതി പറഞ്ഞത്. കേരളത്തിലെ പോലീസ് സംവിധാനത്തിലുള്ള വിശ്വാസമാണ് കോടതി പ്രകടിപ്പിച്ചത്. തന്റെ ഭാഗം കേള്‍ക്കണമെന്ന സജി ചെറിയാന്റെ വാദം അദ്ദേഹത്തിന്റെ അവകാശത്തിന്റെ ഭാഗമാണെന്നും രാജീവ് പറഞ്ഞു.
മനാമ: മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ (MCMA)അംഗമായിരുന്ന മാഹീ സ്വദേശി അസീസിന്റെ മരണാനന്തര ധനസഹായമായ രണ്ട് ലക്ഷം രൂപ എം സി എം എ ഓഫീസിൽ വച്ചു നടന്ന ചടങ്ങിൽ പ്രസിഡന്റ് യൂസഫ് മമ്പാട്ട് മൂല വൈസ് പ്രസിഡന്റ് അസീസ് പേരാമ്പ്രയ്ക്ക് കൈമാറി. ചികിത്സക്കായി നാട്ടിൽ പോയപ്പോൾ ആയിരുന്നു മരണം സംഭവിച്ചത്. മനാമ സെൻട്രൽ മാർക്കറ്റിൽ 46 വർഷം ജോലിചെയ്തിരുന്നു.
കൊച്ചി: നെടുമ്പാശ്ശേരി വിമാന താവളത്തിൽ എയർ ഇന്ത്യ വിമാനം വൈകുന്നു. ഡൽഹിയിലേക്ക് പറക്കേണ്ട വിമാനമാണ് വൈകുന്നത്. ഉച്ചയ്ക്ക് 2.00 മണിക്ക് പുറപ്പെടേണ്ട വിമാനം ഇതുവരെ യാത്ര തുടങ്ങിയിട്ടില്ല. 347 യാത്രക്കാരാണ് ദുരിതത്തിലായത്. സാങ്കേതിക തകരാറാണ് വൈകാനുള്ള കാരണമെന്നു അധികൃതർ പറയുന്നു. എന്നാൽ ഭക്ഷണവും വെള്ളവും ഇതുവരെ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നു യാത്രക്കാർ പരാതിപ്പെട്ടു. തുടർ യാത്ര സംബന്ധിച്ചു വ്യക്തത തരാൻ അധികൃതർ തയ്യാറാകുന്നില്ലെന്നും യാത്രക്കാർ ആരോപിച്ചു.
കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന് ഭർത്താവ് ഓടി രക്ഷപ്പെട്ടു; തിരച്ചിൽ ശക്തമാക്കി പൊലീസ്
കണ്ണൂർ: പൊലീസുകാരിയെ ഭർത്താവ് വെട്ടിക്കൊന്നു. കണ്ണൂർ കരിവള്ളൂരിലാണ് ക്രൂരമായ കൊലപാതകം. കരിവള്ളൂർ പലിയേരി ദിവ്യശ്രീയാണ് മരിച്ചത്. കാസർക്കോട് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് മരിച്ച ദിവ്യശ്രീ. ആക്രമണം നടത്തിയ ഭർത്താവ് രാജേഷ് ഒളിവിലാണ്. ഇന്ന് വൈകീട്ടോടെ വീട്ടിലെത്തിയാണ് രാജേഷ് ആക്രമണം നടത്തിയത്. ആസൂത്രിത കൊലപാതകമാണ് അരങ്ങേറിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ദിവ്യശ്രീയുടെ അച്ഛൻ വാസുവിനും വെട്ടേറ്റു. കഴുത്തിനും വയറിനും വെട്ടേറ്റ വാസുവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചു.
തൊടുപുഴ: ഇടുക്കിയിൽ മദ്യത്തില്‍ ബാറ്ററി വെള്ളം ചേര്‍ത്ത് കുടിച്ച യുവാവ് മരിച്ചു. വണ്ടിപ്പെരിയാര്‍ കല്ലുവേലിപ്പറമ്പില്‍ ജോബിനാണ് (40) മരിച്ചത്. അദ്ദേഹത്തിനൊപ്പം മദ്യപിച്ച വണ്ടിപ്പെരിയാര്‍ സ്വദേശി പ്രഭു(40) ഗുരുതരാവസ്ഥയിൽ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നോടെ കുമളിയിലാണ് സംഭവമുണ്ടായത്. തിരുപ്പൂരില്‍ വെച്ച് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച സുഹൃത്തിന്റെ മൃതശരീരവുമായി തമിഴ്നാട്ടിൽ നിന്ന് വരികയായിരുന്നു ജോബിനും പ്രഭുവും മറ്റ് മൂന്ന് സുഹൃത്തുക്കളും. വീട്ടിലേക്ക് വരുന്ന വഴി കുമളിയിൽ വാഹനം നിർത്തിയിരുന്നു. ഈസമയം ഇവരുടെ കൈവശമുണ്ടായിരുന്നു മദ്യം എടുക്കുകയും കുടിവെള്ളമാണെന്നുകരുതി ആംബുലന്‍സില്‍ സൂക്ഷിച്ചിരുന്ന ബാറ്ററിവെള്ളം ചേര്‍ത്ത് കഴിക്കുകയുമായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജോബിനെ രക്ഷിക്കാനായില്ല. പ്രഭുവിനെ പ്രഥമശുശ്രൂഷ നല്‍കി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
