Author: News Desk

മനാമ: ബഹ്‌റൈനിൽ വരാനിരിക്കുന്ന പ്രധാന പരിപാടികളുടെ മുന്നോടിയായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഗതാഗത ക്രമീകരണങ്ങൾ പ്രഖ്യാപിച്ചു.നവംബർ 27 മുതൽ ഡിസംബർ 1 വരെ ബഹ്‌റൈൻ ഇൻ്റർനാഷണൽ എൻഡുറൻസ് വില്ലേജിലും നവംബർ 26 മുതൽ 30 വരെ സിറ്റിസ്‌കേപ്പിലും നടക്കുന്ന ആനിമൽ പ്രൊഡക്ഷൻ ഷോയുടെ ഏഴാമത് എഡിഷൻ (മാരീ 2024), എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ നവംബർ 26 മുതൽ 30 വരെ നടക്കുന്ന ജ്വല്ലറി അറേബ്യയും സെൻ്റ് അറേബ്യയും ഉൾപ്പെടെയുള്ള പ്രധാന പരിപാടികൾഎന്നിവ പ്രമാണിച്ചാണ് ബഹ്‌റൈൻ ബേ റോഡിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കുന്നത്. ഈ സമയത്ത്നിർദിഷ്ട പാർക്കിംഗ് സൗകര്യങ്ങൾ ഉപയോഗിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.ജ്വല്ലറി അറേബ്യ, സിറ്റിസ്‌കേപ്പ് സന്ദർശകർക്ക് ബഹ്‌റൈൻ ഇൻ്റർനാഷണൽ സർക്യൂട്ടിൽ പി9, പി8, പി7 എന്നീ സ്ഥലങ്ങളിൽ പാർക്കിംഗ് സൗകര്യമുണ്ടായിരിക്കും. ഷട്ടിൽ ബസുകൾ വേദികളിലേക്ക് ഗതാഗതം ലഭ്യമാക്കും. എക്സിബിഷൻ വേൾഡ് ബഹ്റൈനിൽ പി1, പി2, പി3, പി4 എന്നീ സ്ഥലങ്ങളിൽ അധിക പാർക്കിംഗ് ലഭ്യമാക്കും.മറായിലെ സന്ദർശകർ…

Read More

ഇടുക്കി: ഇടുക്കി ശാന്തൻപാറയിൽ അച്ഛനും മകനും ചേർന്ന് നടത്തിയ മോഷണത്തിൽ മകൻ പൊലീസ് പിടിയിൽ. കുപ്രസിദ്ധ മോഷ്ടാവ് കാമാക്ഷി ബിജു എന്നറിയപ്പെടുന്ന ബിജുവിൻ്റെ മകൻ കാമാക്ഷി വലിയപറമ്പിൽ വിബിൻ ആണ് പിടിയിലായത്. മൂന്ന് ലക്ഷം രൂപയുടെ ഏലക്കയാണ് ഇരുവരും ചേർന്ന് മോഷ്ടിച്ചത്. അണക്കര സ്വദേശിയുടെ ഉടമസ്ഥതയിൽ ശാന്തൻപാറ പേത്തൊട്ടി ഭാഗത്തുള്ള ഏലം സ്റ്റോറിൽ നിന്നാണ് മൂന്ന് ലക്ഷത്തിലധികം രൂപ വിലവരുന്ന 125 കിലോഗ്രാം ഉണക്ക ഏലക്ക മോഷണം പോയത്. സ്റ്റോറിൻ്റെ പൂട്ട് പൊളിച്ചാണ് ബിജുവും മകൻ വിബിനും ചേർന്ന് മോഷണം നടത്തിയത്. ഉടമയുടെ പരാതിയെ തുടർന്ന് ശാന്തൻപാറ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. കഴിഞ്ഞ ദിവസം ശാന്തൻപാറയിലെ ഓട്ടോ ഡ്രൈവറായ ജോയിയെ സംശയകരമായ സാഹചര്യത്തിൽ ഒരാൾ ഓട്ടം വിളിച്ചു. പേത്തൊട്ടിയിൽ നിന്നും ഏലക്ക കൊണ്ടുപോകാനാണെന്ന് പറഞ്ഞതിനാൽ ജോയി ഓട്ടം പോയില്ല. രാത്രിയിൽ പതിവ് പരിശോധനക്കെത്തിയ ശാന്തൻപാറ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരോട് ജോയി ഇക്കാര്യം പറഞ്ഞു. ജോയിയെ ഓട്ടം വിളിച്ചയാൾ പേത്തൊട്ടി ഭാഗത്തേക്ക് ബൈക്കോടിച്ചു…

Read More

കോഴിക്കോട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ സഹായിച്ചുവെന്ന സിപിഎമ്മിൻ്റെ ആരോപണങ്ങളോട് മറുപടിയുമായി കേരള അമീർ പി മുജീബ് റഹ്മാൻ. പാലക്കാട്‌ തെരഞ്ഞെടുപ്പ് വോട്ടർമാരെ അഭിനന്ദിക്കുന്നുവെന്ന് പി മുജീബ് റഹ്മാൻ പറഞ്ഞു. പാണക്കാട് എത്തിയപ്പോൾ പിന്നിൽ ജമാഅത്തെ ഇസ്ലാമി എന്ന് സിപിഎം പറയുന്നു. ഗോവിന്ദൻ മാഷ് മൂന്നു മാസത്തിനിടയിൽ നടത്തിയ പരാമർശം പരിശോധിക്കാവുന്നതാണ്. യുഡിഫിൻ്റെ കൂടെ നിന്ന് ബിജെപിക്കെതിരെ പ്രവർത്തിച്ചതിന് എന്തിനാണ് സിപിഎമ്മും ഗോവിന്ദൻ മാഷും അസ്വസ്ഥപ്പെടുന്നതെന്നും ഇത് അപകടകരമായ അവസ്ഥയാണെന്നും പി മുജീബ് റഹ്മാൻ പറഞ്ഞു. പാലക്കാട്‌ ഒരു സിഗ്നൽ ആയിരുന്നു. തൃശൂരിനു ശേഷം വിവാദം ഉണ്ടായിരുന്നു. സംഘപരിവാറിന് അക്കൗണ്ട് തുറക്കാൻ. മുനമ്പം വിഷയം മുൻ നിർത്തികൊണ്ട് ഹിന്ദുത്വ ഫാസിസത്തിനേറ്റ മുറിവാണ് പാലക്കാട് തെരഞ്ഞെടുപ്പ് ഫലം. ഇടതു പക്ഷ പാരമ്പര്യം മതേതരമാണ്. എന്നാൽ കുറച്ചു കാലമായി അതിനെതിരെ ഉള്ള പ്രവർത്തനമാണ് നടത്തുന്നത്. സന്ദീപ് പാർട്ടി മാറിയത് ജമാഅത്തെ ഇസ്ലാമിക്ക് ഒരു വിഷയമേ അല്ലെന്നും പി മുജീബ് റഹ്മാൻ പറഞ്ഞു.

Read More

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് അയര്‍ലന്‍ഡ് പൗരനായ ഹോളവെന്‍കോ മരിച്ചു. ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേയില്‍ മരിച്ച നിലയിലാണ് ഈ 74 കാരനെ കണ്ടെത്തിയത്. ഫോര്‍ട്ടുകൊച്ചിയിലെ കുന്നുംപുറത്തെ ഹോം സ്റ്റേയിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. കൊച്ചിയില്‍ എത്തുന്നതിന് മുമ്പ് ഇയാള്‍ കേരളത്തിലെ മറ്റു പല സ്ഥലങ്ങളിലും പോയിട്ടുണ്ടെന്നാണ് വിവരം. പനിബാധിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് ശനിയാഴ്ച ഡെങ്കിപ്പനി സ്ഥിരീകരിക്കുകയായിരുന്നു. ആരോഗ്യനില വിഷളായതിനെ തുടര്‍ന്നാണ് മരണം. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

Read More

മനാമ:  ഇന്ത്യൻ സ്‌കൂൾ  വാർഷിക കായിക മേളയിൽ  ജെ.സി ബോസ് ഹൗസ് ഓവറോൾ ചാമ്പ്യന്മാരായി. ഇസ ടൗൺ  ടൗൺ കാമ്പസിൽ  ഇന്നലെ നടന്ന കായികമേളയിൽ  446 പോയിന്റ്  നേടിയാണ്  ജെ.സി ബോസ് ഹൗസ്   ഓവറോൾ കിരീടം നേടിയത്. 325 പോയിന്റുമായി  സി.വി രാമൻ ഹൗസ് റണ്ണർ അപ്പ് സ്ഥാനം കരസ്ഥമാക്കിയപ്പോൾ 310 പോയിന്റുമായി  ആര്യഭട്ട ഹൗസ് മൂന്നാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷവും ജെ.സി ബോസ് ഹൗസ് ഓവറോൾ ചാമ്പ്യന്മാരായിരുന്നു.   സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്,  സെക്രട്ടറി വി.രാജപാണ്ഡ്യൻ, സ്പോർട്സ് ചുമതല വഹിക്കുന്ന വൈസ് ചെയർമാൻ ഡോ.  മുഹമ്മദ് ഫൈസൽ,  അക്കാദമിക ചുമതലയുള്ള അസി.സെക്രട്ടറി  രഞ്ജിനി മോഹൻ,  ഭരണസമിതി  അംഗങ്ങളായ ബോണി ജോസഫ് (ഫിനാൻസ് & ഐ.ടി), മിഥുൻ മോഹൻ (പ്രോജക്റ്റ്സ് & മെയിന്റനൻസ്), മുഹമ്മദ് നയാസ് ഉല്ല (ഗതാഗതം), ബിജു ജോർജ്, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ…

Read More

തൃശൂർ: പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ബി.ജെ.പിക്ക് വോട്ട് കുറഞ്ഞതിൽ അവരേക്കാളധികം സങ്കടം സി.പി.എമ്മിനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തൃശൂരിൽ സീനിയർ ജേർണലിസ്റ്റ് ഫോറം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. https://youtu.be/LpDAGtT0XaQ 2021ൽ ഇ. ശ്രീധരന് ലഭിച്ച കുറെ വോട്ടുകൾ ഇത്തവണ രാഹുൽ മാങ്കൂട്ടത്തിന് കിട്ടി. എന്നിട്ടും യു.ഡി.എഫ്. ജയിച്ചത് എസ്.ഡി.പി.ഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും വോട്ടുകൊണ്ടാണെന്നാണ് സി.പി.എം. നേതാക്കൾ പറയുന്നത്. മുമ്പ് ജമാഅത്തെ ഇസ്ലാമിക്കാരും എസ്.ഡി.പി.ഐക്കാരും ശ്രീധരനാണോ വോട്ട് ചെയ്തിരുന്നതെന്ന് സി.പി.എം. പറയണം. ഷാഫി പറമ്പിലിനെ വടകരയിൽ സ്ഥാനാർത്ഥിയാക്കിയത് ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള ഡീലിന്റെ ഭാഗമാണെന്ന് സി.പി.എം. പ്രചരിപ്പിച്ചു. വടകരയിൽ ജയിപ്പിച്ചുതരുന്നതിനു പകരം പാലക്കാട്ട് ബി.ജെപി.യെ കോൺഗ്രസ് ജയിപ്പിച്ചുകൊടുക്കുമെന്നായിരുന്നു അവരുടെ പ്രചാരണം. എന്നാൽ രണ്ടിടങ്ങളിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ പഴയതിലധികം വോട്ട് നേടുകയാണ് ചെയ്തത്. ഇങ്ങനെയൊരു ഡീലുണ്ടാകുമോ? വയനാട്ടിലും പാലക്കാട്ടും യു.ഡി.എഫ്. ഭൂരിപക്ഷം വർദ്ധിപ്പിക്കുകയും ചേലക്കരയിൽ എൽ.ഡി.എഫിന്റെ ഭൂരിപക്ഷം മൂന്നിലൊന്നിന് താഴെയായി കുറയ്ക്കുകയും ചെയ്തിട്ടും…

Read More

റബാത്ത്: ആഭ്യന്തര, വിദേശ നയങ്ങളിൽ ബഹ്‌റൈൻ മനുഷ്യാവകാശ സംരക്ഷണത്തിനും അതിന്റെ പ്രോത്സാഹനത്തിനും സുപ്രധാന മുൻഗണന നൽകുന്നുണ്ടെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി പറഞ്ഞു.മൊറോക്കോയിൽ നടക്കുന്ന യു.എൻ. മനുഷ്യാവകാശ കൗൺസിൽ (യു.എൻ.എച്ച്.ആർ.സി) സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.നിയമം, നീതി, സമത്വം എന്നിവ ഉയർത്തിപ്പിടിക്കുന്നതിനും മതം, വംശം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം ഇല്ലെന്ന് ഉറപ്പാക്കുന്നതിനും രാജ്യം പ്രത്യേകം ശ്രദ്ധിക്കുന്നു. എല്ലാ വ്യക്തികൾക്കും തുല്യ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ആസ്വദിക്കാൻ കഴിയുന്ന തരത്തിലുള്ളതാണ് ബഹ്‌റൈൻ്റെ സമീപനം.മനുഷ്യാവകാശങ്ങൾ, സഹവർത്തിത്വം, ആഗോള ഐക്യദാർഢ്യം എന്നിവയെക്കുറിച്ചുള്ള രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ സമഗ്രമായ കാഴ്ചപ്പാട് അദ്ദേഹം വിശദീകരിച്ചു.സമ്മേളനത്തിൽ യു.എൻ. മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്ക്, മനുഷ്യാവകാശ കൗൺസിൽ അംഗരാജ്യങ്ങളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്നു.

Read More

തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ താമസക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പം സമരസമിതിയുമായി നടത്തിയ ഓൺലൈൻ ചർച്ചയിലാണ് മുഖ്യമന്ത്രി ഈ ഉറപ്പ് നൽകിയത്.ഭൂപ്രശ്നത്തിന് ശാശ്വതമായി പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നത്. രേഖകളുള്ള ഒരാളെപ്പോലും കുടിയൊഴിപ്പിക്കില്ല. ഇക്കാര്യങ്ങൾ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമീഷനായി നിയോ​ഗിക്കാൻ തീരുമാനിച്ച വിവരം മുഖ്യമന്ത്രി സമര സമിതിയെ അറിയിച്ചു.നോട്ടീസടക്കമുള്ള നടപടികളൊന്നും നടത്തരുതെന്ന് വഖഫ് ബോർഡിനോട് സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്. ഇക്കാര്യം ബോർഡ് അംഗീകരിച്ചിട്ടുണ്ട്.ഭൂമിയിലെ താമസക്കാരുടെ ഭാഗവും ആവലാതികളും കമ്മീഷന്‍ മുമ്പാകെ കൃത്യമായി ബോധിപ്പിക്കാനുള്ള അവസരമുണ്ടാകും.കോടതിയിലുള്ള കേസിൽ സർക്കാർ നിലപാട് അറിയിക്കും. നിലവിലെ താമസക്കാരുടെ അവകാശങ്ങള്‍ എന്തു വില കൊടുത്തും സംരക്ഷിക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ഹൈക്കോടതി മുമ്പാകെ ഈ വിഷയത്തില്‍ നിലവിലുള്ള കേസുകളില്‍ താമസക്കാര്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ കക്ഷി ചേരുന്നതാണ്. നികുതി അടയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിലവിലെ ഹൈക്കോടതി സ്റ്റേ നീക്കിക്കിട്ടാനുള്ള സാധ്യമായ നടപടികളും സര്‍ക്കാര്‍…

Read More

മനാമ: ലോക ശിശുദിനാഘോഷത്തിന്റെ ഭാഗമായി ബഹ്‌റൈന്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ഷരീഫ അല്‍ അവധി യൂത്ത് ആന്റ് ചില്‍ഡ്രന്‍ ക്ലബ്ബില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സാമൂഹിക വികസന മന്ത്രിയും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനുമായ ഒസാമ ബിന്‍ സാലിഹ് അല്‍ അലവിയും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പങ്കെടുത്തു.കമ്മീഷന്റെ സംരക്ഷണം, പരിചരണം, വികസന പരിപാടികള്‍ എന്നിവയെക്കുറിച്ച് സമൂഹത്തില്‍ അവബോധം വളര്‍ത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആഘോഷമെന്ന് മന്ത്രി പറഞ്ഞു. കുട്ടികളെ ശാക്തീകരിക്കാനും അവര്‍ക്ക് അറിവ് നല്‍കാനും അവരുടെ സാമൂഹിക കഴിവുകള്‍ വികസിപ്പിക്കാനും ഇത്തരം പരിപാടികള്‍ ലക്ഷ്യമിടുന്നു. സുരക്ഷിതവും പിന്തുണ നല്‍കുന്നതും ആരോഗ്യകരവുമായ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിലൂടെ, കമ്മീഷന്‍ കുട്ടികളുടെ കഴിവുകളും കഴിവുകളും പരിപോഷിപ്പിക്കാന്‍ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.എല്ലാ പ്രായത്തിലുമുള്ള കുട്ടികളും അവരുടെ കുടുംബങ്ങളും പരിപാടിയില്‍ പങ്കെടുത്തു. കലാപരിപാടികള്‍, വിനോദ പരിപാടികള്‍, കുട്ടികളുടെ അവകാശങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ചര്‍ച്ചകള്‍, കുട്ടികളുടെ ക്ഷേമത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള വിദ്യാഭ്യാസ നാടകം എന്നിവയും ഉണ്ടായിരുന്നു.

Read More

മനാമ: ജീവകാരുണ്യ, മനുഷ്യാവകാശ തത്ത്വങ്ങള്‍ക്ക് അനുസൃതമായി പുനരധിവാസ കേന്ദ്രങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ബഹ്‌റൈനിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റിഫോര്‍മേഷന്‍ ആന്റ് റീഹാബിലിറ്റേഷന്‍, ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസിന്റെ (ഐ.സി.ആര്‍.സി) സഹകരണത്തോടെ ശില്‍പശാല സംഘടിപ്പിച്ചു.മനുഷ്യാവകാശ സംസ്‌കാരം പ്രോത്സാഹിപ്പിക്കാനും ജീവനക്കാരുടെ കഴിവുകള്‍ വര്‍ധിപ്പിക്കാനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി നടന്ന ശില്‍പശാലയില്‍ പുനരധിവാസ കേന്ദ്രങ്ങള്‍, പ്രീട്രയല്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ എന്നിവയുടെ പ്രതിനിധികളും അന്തേവാസികളുടെ പരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളിലെ ആരോഗ്യപരിപാലന വിദഗ്ധരും പങ്കെടുത്തു.

Read More