- ഐ.എൽ.എയുടെ സാമൂഹിക സേവനങ്ങൾക്ക് മന്ത്രിയുടെ അഭിനന്ദനം; പൂർണ പിന്തുണ വാഗ്ദാനം ചെയ്തു
- ലൈസൻസുള്ള ഔദ്യോഗിക മാർഗങ്ങളിലൂടെ മാത്രം സംഭാവന നൽകണം; ബോധവൽക്കരണവുമായി അധികൃതർ
- ഒക്ടോബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ബഹ്റൈൻ; പുതിയ നിരക്കുകൾ ഇന്ന് മുതൽ
- ഇന്ത്യൻ സ്കൂൾ രക്ഷിതാക്കൾക്ക് സൗജന്യ തത്സമയ ബസ് ട്രാക്കിംഗ്
- ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ യുഎഇയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ പൂർത്തിയാക്കി
- വിസ്മയ കേരളത്തിൽ വേലി കെട്ടേണ്ടത് മനുഷ്യർക്കോ? ഉദ്യോഗസ്ഥ പ്രഭുക്കൾക്കോ?? ബഹ്റൈൻ എ.കെസി.സി
- മാധ്യമപ്രവർത്തകൻ കെ.എം. ബഷീർ വധക്കേസ്: വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു
- മന്ത്രിയുടെ വാഹനം ആക്രമിച്ചത് സി.പി.എം നേതൃത്വത്തിന്‍റെ അറിവോടെയെന്ന് മുഖ്യമന്ത്രി
Author: News Desk
കണ്ണൂർ: എസ്ഡിപിഐയുമായി ഒരു നീക്കുപോക്കും സിപിഎം ഉണ്ടാക്കിയിട്ടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. അവരുടെ ശൈലി ജനാധിപത്യ പ്രവർത്തനത്തിനു ഗുണം അല്ലെന്നും പിഡിപി പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പിഡിപിയുടെ പഴയ നിലപാട് അല്ല ഇപ്പോഴെന്നും അത് മഅദനി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ബിജെപിയുടെ 5000 വോട്ട് കിട്ടുമെന്നാണ് തെക്കൊരു നേതാവ് പറയുന്നതെന്നും ഇങ്ങനെയാണ് ചില ഡീലുകൾ തെളിഞ്ഞുവരുന്നതെന്നും എം എ ബേബി പറഞ്ഞു. രക്തസാക്ഷികളുടെ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്നവർ സീറ്റ് കിട്ടാതാകുമ്പോൾ പുച്ഛിച്ച് പുറത്തുപോകരുത്. പ്രസ്ഥാനത്തെ അരുംകൊല ചെയ്തവർക്ക് ഒപ്പം പോകുന്നത് അധഃപതനമാണ്. അപൂർവ്വം ചിലരിൽ പാർലമെന്ററി മോഹം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിലും എംഎ ബേബി പ്രതികരിച്ചു. കണക്കുകളിൽ വീഴ്ച്ച ഉണ്ടായാൽ പാർട്ടി നടപടി എടുക്കാറുണ്ടെന്നും പയ്യന്നൂർ ഏരിയ കമ്മിറ്റിയെ കുറിച്ചുള്ള ആക്ഷേപം തെറ്റാണെന്നുമായിരുന്നു പ്രതികരണം. എസ്ഡിപിഐ, ആർഎസ്എസ് ഉൾപ്പെടെയുള്ള ഒരു വർഗീയ ഭ്രാന്തിന്റെയും വോട്ട് വേണ്ടെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി…
കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭിനെതിരായ ലൈംഗിക പീഡന പരാതി; ദൃശ്യങ്ങള്‍ കൈമാറി യുവതി, മൊഴിയെടുത്ത് പൊലീസ്
പാലക്കാട്: പാലക്കാട് കോൺഗ്രസ് കൗൺസിലർ പ്രശോഭിനെതിരായ ലൈംഗിക പീഡന പരാതിയിൽ ദളിത് യുവതിയുടെ മൊഴിയെടുത്ത് പൊലീസ്. പീഡനം തെളിയിക്കുന്ന ദൃശ്യങ്ങൾ യുവതി പൊലീസിന് കൈമാറി. അതേസമയം പ്രശോഭിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്‍റ് എ തങ്കപ്പൻ അറിയിച്ചു. ജോലി വാഗ്ദാനം ചെയ്ത് പാലക്കാട്ടെ കോൺഗ്രസ് കൗൺസിലറായ പ്രശോഭ് പല വട്ടം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഷാഫി പറമ്പിലുമായും രാഹുൽ മാങ്കൂട്ടത്തിലുമായുള്ള അടുത്ത ബന്ധം പറഞ്ഞായിരുന്നു ഭീഷണിയെന്നും പരാതിയിലുണ്ട്. മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തി. മൊഴിയുടെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കും. അതേസമയം പ്രശോഭിനെതിരായ പരാതി തെരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണ വിഷയമാക്കാനാണ് എൽഡിഎഫിന്‍റെയും എൻഡിഎയുടെയും തീരുമാനം. പ്രശോഭിന് ഷാഫി – രാഹുൽ ബന്ധം ഉയർത്തി പിടിച്ചാണ് സിപിഎമ്മിന്‍റെ പ്രചാരണം. ഇത് മുൻകൂട്ടി കണ്ട് ഡിസിസി നേതൃത്വം അടിയന്തിരമായി ഇടപെട്ട് പ്രശോഭിനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. ധാർമികതയുടെങ്കിൽ പ്രശോഭ് കൗൺസിലർ സ്ഥാനം രാജി വെക്കട്ടെയെന്നാണ് നേതൃത്വത്തിന്‍റെ…
തദ്ദേശത്തിലെ ‘കൈ കരുത്ത്’ നിയമസഭയിലും ആവർത്തിക്കുമോ? പത്തനംതിട്ടയിലെ 5 കോട്ടകൾ കാക്കാൻ എൽഡിഎഫ്, അങ്കത്തട്ടിൽ മുന്നണികൾ
പത്തനംതിട്ട ജില്ലയിലെ നിയമസഭ മണ്ഡലങ്ങളിൽ ഇപ്രാവശ്യം തീപ്പാറും പോരാട്ടമായിരിക്കും. അഞ്ച് സീറ്റുകളും നിലനിർത്താൻ എൽഡിഎഫും പിടിച്ചെടുക്കാൻ യുഡിഎഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം തന്നെ നടക്കും. ശബരിമല വിഷയത്തിൽ പോരാടിയ എൻഡിഎ സഖ്യം മാനം കാക്കാൻ ഒന്നെങ്കിലും നേടിയെടുക്കാനും നെട്ടോട്ടമോടുകയാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റിലും എൽഡിഎഫ് വിജയക്കൊടി പാറിച്ചു. എന്നാൽ ലോക്സഭ തെരഞ്ഞെടുപ്പിൽ ലീഡ് നേടി എന്നതാണ് യുഡിഎഫ് വയ്ക്കുന്ന പ്രതീക്ഷ. അതുമാത്രമല്ല 2025ൽ നടന്ന തദ്ദേസ തെരഞ്ഞെടുപ്പിലും മേൽക്കൈ നേടാൻ യുഡിഎഫിന് സാധിച്ചിരുന്നു. ഒരു സംവരണ സീറ്റ് ഉൾപ്പെടെ അഞ്ച് നിയമസഭ സീറ്റുകളാണ് പത്തനംതിട്ട ജില്ലയിലുള്ളത്.പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ യുഡിഎഫ് കാഴ്ചവെച്ച അപ്രതീക്ഷിത മുന്നേറ്റം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിലുടനീളം, പ്രത്യേകിച്ച് തിരുവല്ല മണ്ഡലത്തിൽ വലിയ പ്രതീക്ഷകൾക്ക് വഴിതുറക്കുന്നുണ്ട്. തിരുവല്ല മുനിസിപ്പാലിറ്റിയും കടപ്ര, കവിയൂർ, കുട്ടൂർ, നെടുമ്പ്രം, നിരണം, പെരിങ്ങര, ആനിക്കാട്, കല്ലൂപ്പാറ, മല്ലപ്പള്ളി, പുരമറ്റം, കുന്നന്താനം എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് തിരുവല്ല മണ്ഡലം. നിലവിൽ…
നേമം മണ്ഡലത്തിലെ പരസ്യ സംവാദം: അസൗകര്യമെങ്കിൽ തിയതി മാറ്റാം; രാജീവ് ചന്ദ്രശേഖർ സ്ഥലവും തീയതിയും പറയട്ടെയെന്നും വി ശിവൻകുട്ടി
തിരുവനന്തപുരം: നേമം മണ്ഡലത്തിലെ പരസ്യ സംവാദത്തിൽ തിയതി മാറ്റാൻ തയ്യാറാണെന്ന് ഇടത് സ്ഥാനാർഥി വി ശിവൻകുട്ടി പറഞ്ഞു. 29-ാം തീയതി അസൗകര്യമാണെങ്കിൽ മാറ്റാം, രാജീവ് ചന്ദ്രശേഖർ സ്ഥലവും തീയതിയും പറയട്ടെ എന്നും വി ശിവൻകുട്ടി പ്രതികരിച്ചു. മുഖ്യമന്ത്രിയുമായി മാത്രമേ സംവാദത്തിന് തയ്യാറുള്ളു എന്ന രാജീവ് ചന്ദ്രശേഖറിന്റെ ഇപ്പോഴത്തെ നിലപാട് മര്യാദകേടാണ്. പരസ്യ സംവാദം നടത്തിയാൽ രാജീവ് ചന്ദ്രശേഖറിന് പൂജ്യം ആയിരിക്കും മാർക്കെന്നും തനിക്ക് എ പ്ലസ് കിട്ടുമെന്നും വി ശിവൻകുട്ടി പരിഹസിച്ചു. നേമം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളെ സംബന്ധിച്ച് പരസ്യ സംവാദത്തിന് ബിജെപി സംസ്ഥാന അധ്യക്ഷനായ രാജീവ് ചന്ദ്രശേഖർ തയ്യാറാണോ എന്നായിരുന്നു വി ശിവൻകുട്ടിയുടെ ചോദ്യം. അങ്ങനെയാണെങ്കിൽ 29ന് രാവിലെ പൂജപ്പുര മൈതാനത്ത് വെച്ച് സംവാദം ആകാമെന്നും പറഞ്ഞിരുന്നു. എന്നാൽ അന്ന് പ്രധാന മന്ത്രി കേരളത്തിൽ വരുന്ന ദിവസമാണെന്നും അത് മുന്നിൽക്കണ്ടാണ് വി ശിവൻകുട്ടി ആ ദിവസം തെരഞ്ഞെടുത്തതുമെന്നാണ് രാജീവ് ചന്ദ്രശേഖർ മറുവാദമായി പറഞ്ഞത്. അതേസമയം വി ശിവൻ കുട്ടിയല്ല, മുഖ്യമന്ത്രി ആണ്…
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളളക്കേസില്‍ പ്രത്യേക അന്വേഷണ സംഘം (SIT) അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെ രാഷ്ട്രീയ വിവാദങ്ങള്‍ കൊഴുക്കുന്നു. കേസില്‍ നിര്‍ണായകമായ തെളിവുകള്‍ പരിശോധിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ലാബിലാണ് എന്നതാണ് യു ഡി എഫ് കേന്ദ്രങ്ങൾ ഉയർത്തിക്കാട്ടുന്നത്. ഇവിടെ നിന്നുള്ള പരിശോധനാഫലം ഏപ്രില്‍ അവസാനത്തോടെ മാത്രമേ ലഭിക്കൂവെന്ന് എസ്‌ഐടി സംഘം കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതെത്തുടര്‍ന്ന് കേസ് മേയ് 18 -ലേക്ക് മാറ്റിയിരിക്കുകയാണ്. കേസ് നീട്ടിവച്ചത് സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനും താല്‍ക്കാലിക ആശ്വാസമാണ്. എന്നാല്‍, റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നെങ്കില്‍ അത് എല്‍ഡിഎഫിന് വലിയ തിരിച്ചടിയാകുമായിരുന്നുവെന്നാണ് യുഡിഎഫ് വിമര്‍ശനം. സിപിഎം-ബിജെപി ഡീല്‍ ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഇക്കാര്യവും ചര്‍ച്ചയാവുന്നത്. സ്വര്‍ണ്ണക്കൊള്ള കേസിലെ നിര്‍ണായക വിധി നേരത്തെ വരുമെന്നായിരുന്നു റിപ്പോർട്ടുകൾ. പിന്നീട് കേസ് മെയ് 18-ലേക്ക് മാറ്റുകയായിരുന്നു. 45 ദിവസത്തിനകം പരിശോധന പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടും ശാസ്ത്രീയ പരിശോധനാ ഫലം വൈകുന്നതില്‍ ദുരൂഹതയുണ്ടെന്നാണ് ഉയരുന്ന ആരോപണം. കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയാണ്…
ഐ.പി.എൽ ആവേശം തുടങ്ങാനിരിക്കെ, സൗജന്യ ലൈവ് സ്ട്രീമിംഗ് വാഗ്ദാനം ചെയ്ത് നിങ്ങളെ കാത്തിരിക്കുന്നത് വലിയൊരു ചതിക്കുഴിയാകാം. “XMTV Live” തുടങ്ങിയ വ്യാജ ആപ്പുകളെ തിരിച്ചറിയുക. സൗജന്യമായി ഐ.പി.എൽ കാണാം എന്ന പരസ്യത്തിലൂടെ വ്യാജ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കുന്നു. ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങളുടെ ഫോണിലെ നിയന്ത്രണം തട്ടിപ്പുകാരുടെ കൈകളിലെത്തുകയും ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം നഷ്ടപ്പെടുകയും ചെയ്തേക്കാം. ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ നിന്ന് സുരക്ഷിതരായിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക, സൗജന്യ വാഗ്ദാനങ്ങൾ വിശ്വസിക്കരുത്: “Free Streaming” എന്ന പേരിലുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക. ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ ഒഫീഷ്യൽ ആപ്പ് സ്റ്റോറുകൾ മാത്രം ഉപയോഗിക്കുക. കൂടാതെ ഡൌൺലോഡ് ചെയ്ത അപ്പുകളിൽ അനുമതികൾ നൽകുമ്പോൾ ശ്രദ്ധിക്കുക: അപരിചിതമായ ആപ്പുകൾക്ക് ഫോണിലെ SMS, ബാങ്കിംഗ് വിവരങ്ങൾ, സ്ക്രീൻ ഷെയറിംഗ് എന്നിവയ്ക്കുള്ള അനുമതി നൽകരുത്. ബാങ്ക് വിവരങ്ങൾ ഒ.ടി.പി എന്നിവ ആരുമായും കൈമാറരുത്, അപരിചിതമായ യാതൊരു പ്ലാറ്റ്‌ഫോമിലും നിങ്ങളുടെ UPI പിൻ (PIN) വിവരങ്ങൾ…
മനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ, മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കാതോലിക്കദിനാഘോഷം മാർച്ച് 27 വെള്ളിയാഴ്ച്ച രാവിലെ 6.00 മണി മുതൽ വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം ആഘോഷിച്ചു. വിളംബരജാഥ, പതാക ഉയർത്തൽ, കാതോലിക്ക ദിന പ്രതിജ്ഞ എന്നിവയും ഇടവക വികാരി റവ. ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍ നല്‍കിയ കാതോലിക്ക ദിന സന്ദേശവും നടന്നു. , സഹ വികാരി റവ. ഫാദര്‍ തോമസ്സുകുട്ടി പി. എന്‍., ട്രസ്റ്റി ജോണ്‍ കെ. പി., സെക്രട്ടറി എബി കുരുവിള, മലങ്കര അസ്സോസിയേഷന്‍ അംഗങ്ങള്‍, കത്തീഡ്രല്‍ മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ നേത്യത്വം നല്‍കി. ചിത്രം അടിക്കുറിപ്പ്: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന കാതോലിക്കദിനാഘോഷത്തിന്റെ ഭാഗമായി റവ. ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍ പതാക ഉയർത്തുന്നു. ഭാരവാഹികള്‍ സമീപം.
വയനാട് ടൗണ്‍ഷിപ്പ് നിര്‍മ്മാണം: ഉദ്ഘാടനം കഴിഞ്ഞിട്ടും താമസം തുടങ്ങാൻ കഴിയാതെ ദുരന്തബാധിതർ; ഉദ്ഘാടന ശേഷം നിർമ്മാണ തൊഴിലാളികളുടെ എണ്ണവും കുറച്ചു
വയനാട്: ടൗൺഷിപ്പ് നിർമ്മാണം ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും താമസിക്കാൻ കഴിയാതെ ദുരന്ത ബാധിതർ. നിര്‍മ്മാണം പൂർത്തിയാകാത്തതാണ് കാരണം. മാർച്ച് ഒന്നിനാണ് ടൗൺഷിപ്പ് നിർമ്മാണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചത്. സർക്കാർ വലിയ ആഘോഷത്തോടെ നടത്തിയ പരിപാടി ആയിരുന്നു അത്. വളരെ വേഗത്തിൽ പണി കഴിക്കും ആദ്യ ഘട്ടത്തിൽ തന്നെ 178 കുടുംബങ്ങൾക്ക് താമസിക്കാൻ കഴിയും. ഏപ്രിലോടെ എല്ലാ ദുരന്തബാധിതർക്കും താമസിക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകുമെന്നാണ് സർക്കാർ അന്ന് പറഞ്ഞിരുന്നത്. എന്നാൽ കൈമാറിയ വീടുകളുടെ പണികൾ പോലും പൂർത്തികരിച്ചിട്ടില്ല. പണി എപ്പോൾ പൂർത്തീകരിക്കും എന്നതിനെക്കുറിച്ച് ഇതുവരെ ഒരു വ്യക്തതയും വരുത്തിയിട്ടില്ല. 2300 ഓളം തൊഴിലാളികൾ ഉണ്ടായിരുന്നിടത്ത് ഉദ്ഘാടനത്തിന് ശേഷം തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയും ചെയ്തു. നിർമ്മാണ സാധനങ്ങൾ കിട്ടാതെ ഉപകരാർ എടുത്ത കമ്പനികളും ഇപ്പോൾ പ്രതിസന്ധിയിലാണ്. അതേസമയം ഉദ്ഘാടനം നടത്തുന്ന സമയത്ത് തന്നെ നിരവധി പ്രവർത്തികൾ ഇനിയും ബാക്കിയുണ്ടെന്നും ഉടൻ പ്രവർത്തികൾ പൂർത്തീകരിക്കുമെന്നും സർക്കാർ പറഞ്ഞിരുന്നു. മഴക്കാലം എത്തിയാൽ നിർമ്മാണം…
‘രമേശ് ചെന്നിത്തല പലകാര്യത്തിനും ചിലരോട് മത്സരിക്കുന്ന കാലമാണ്, ഇപ്പോള്‍ നുണ പറയാനും മത്സരിക്കുകയാണ്’; ഡീലും അഴിമതിയാരോപണവും തള്ളി മുഖ്യമന്ത്രി
പാലക്കാട്: സഹകരണ വകുപ്പിന്‍റെ കോമണ്‍ സോഫ്റ്റ്‍വെയര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് 700 കോടി രൂപയുടെ അഴിമതിയ്ക്ക് നീക്കമുണ്ടെന്നും സിപിഎമ്മിന് എസ്‍ഡിപിഐമായി ഡീലുണ്ടെന്നമുള്ള രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. രമേശ് ചെന്നിത്തല പലതിനും പലരോടും മത്സരിക്കുന്ന കാലമാണെന്നും ഇപ്പോള്‍ നുണ പറയാനും മത്സരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പാലക്കാട് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. അഴിമതിയെന്ന നിലയിൽ വസ്തുതക്ക് നിരക്കാത്ത കാര്യങ്ങള്‍ നുണയായി പ്രചരിപ്പിക്കാൻ മത്സരിക്കുകയാണ്. ഇത്തരം കാര്യങ്ങള്‍ക്ക് മറുപടി നൽകുന്നത് അവരുടെ അജണ്ട നടപ്പാക്കുന്നതിന് തുല്യമാണെന്നും പിണറായി വിജയൻ പറഞ്ഞു. സഹകരണ സംഘങ്ങള്‍ക്ക് പൊതുവായ സോഫ്റ്റ്‍വെയര്‍ നടപ്പാക്കാൻ 2021ൽ തന്നെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായിരുന്നു. 2024ൽ ഏകപക്ഷീയമായി ടിസിഎസ് പിന്മാറുകയായിരുന്നു. നടപടികളെല്ലാം സുതാര്യമായിട്ടാണ് നടന്നത്. കേരളത്തിന്‍റെ വികസനമടക്കം മറച്ചുപിടിക്കാൻ പച്ചനുണ പറയുകയാണ്. അതൊന്നും ജനങ്ങളെ ഏശില്ല. അവരുടെ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അവര്‍ തീരുമാനം എടുക്കുക.ഇല്ലാത്ത ഒരു കാര്യം ഉന്നയിച്ച് അതിനകത്ത് എൽഡിഎഫിനെ കുടുക്കിയിടുകയാണ്.നാടിന്‍റെ വികസനത്തെക്കുറിച്ച് പറയുന്നത് അവര്‍ക്ക് പ്രയാസമുണ്ടാക്കും.അതിനുവേണ്ടിയുള്ള കുതന്ത്രമാണ് ഇപ്പോള്‍…
മനാമ: ബഹ്‌റൈനിലെ ജനുസാനില്‍ കഴിഞ്ഞ ഞായറാഴ്ച ഒരു വീട്ടിലുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റ ബഹ്‌റൈനി ബാലന്‍ മരിച്ചു.10 വയസ്സുകാരനായ സയ്യിദ് അല്‍ മഹഫ്ദയാണ് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ ചികിത്സയിലിരിക്കെ മരിച്ചത്. തീപിടിത്തമുണ്ടായപ്പോള്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘവും നാഷണല്‍ ആംബുലന്‍സ് സര്‍വീസും ചേര്‍ന്നാണ് ബാലനെ ആശുപത്രിയിലെത്തിച്ചത്.വിദഗ്ധ ചികിത്സ ലഭിച്ചെങ്കിലും ബാലന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം ബാര്‍ബാറിലെ ശ്മശാനത്തില്‍ സംസ്‌കരിച്ചു.
