Author: News Desk

ടെഹ്റാൻ: അറസ്റ്റ് വാറന്റിന് പകരം ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനും നേതാക്കൾക്കും നൽകേണ്ടത് വധശിക്ഷയാണെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മേധാവിക്കുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാൻ രാജ്യാന്തര ക്രിമിനൽ കോടതി ഉത്തരവിട്ടതിലാണ് ഖമനിയയുടെ പ്രതികരണം.‘‘അവർ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. അതു പോരാ, ഈ ക്രിമിനൽ നേതാക്കൾക്ക് വധശിക്ഷ തന്നെ നൽകണം.’’– ഇറാൻ ജനതയെ അഭിസംബോധന ചെയ്തുകൊണ്ട് ഖമനയി പറഞ്ഞു. സ്ത്രീകളെയും കുട്ടികളെയുമടക്കം കൂട്ടക്കൊല നടത്തുകയും ജനങ്ങളെ പട്ടിണിക്കിടുകയും ആശുപത്രികളടക്കം തകർക്കുകയും ചെയ്യുന്നെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ നെതന്യാഹുവിനെതിരായ രാജ്യാന്തര ക്രിമിനൽ കോടതിയുടെ നടപടി. മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റവും നെതന്യാഹുവിനും മുൻ ഇസ്രയേൽ പ്രതിരോധമന്ത്രി യോവ് ഗാലന്റിനുമെതിരെ കോടതി ആരോപിച്ചിട്ടുണ്ട്. ഹമാസ് മിലിട്ടറി കമാൻഡർ മുഹമ്മദ് ദെയ്ഫിനെതിരെയും കോടതി വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. മുഹമ്മദ് ദെയ്ഫ് ജൂലൈയിൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് ഇസ്രയേൽ സൈന്യം വ്യക്തമാക്കിയിരുന്നത്. എന്നാൽ കോടതിയുടെ വാദങ്ങളെ ഇസ്രയേലും ഹമാസും നിഷേധിച്ചു. 2023 ഒക്ടോബർ…

Read More

ധാക്ക: ബംഗ്ലാദേശിലെ ഹൈന്ദവ ആത്മീയ നേതാവ് ചിന്മയ് കൃഷ്ണദാസ് ബ്രഹ്‌മചാരി എന്ന കൃഷ്ണദാസ് പ്രഭു അറസ്റ്റിലാണെന്ന് റിപ്പോര്‍ട്ട്. ധാക്ക വിമാനത്താവളത്തില്‍നിന്ന് കസ്റ്റഡിയിലെടുത്ത കൃഷ്ണദാസ് പ്രഭുവിനെ അധികൃതര്‍ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയതായാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം, അറസ്റ്റ് സംബന്ധിച്ച് ബംഗ്ലാദേശ് സര്‍ക്കാര്‍ ഔദ്യോഗികമായ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. രാജ്യദ്രോഹക്കുറ്റം ഉള്‍പ്പെടെ ചുമത്തിയാണ് ഇസ്‌കോണ്‍ (ISKCON) അംഗം കൂടിയായ കൃഷ്ണദാസ് പ്രഭുവിനെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അറസ്റ്റിന് പിന്നാലെ ബംഗ്ലാദേശിലെ വിവിധയിടങ്ങളില്‍ വന്‍പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറി. ചിറ്റഗോങ്, ബരിസാല്‍, ഖുല്‍ന എന്നിവിടങ്ങളിലാണ് കൃഷ്ണദാസ് പ്രഭുവിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധപ്രകടനങ്ങള്‍ നടന്നത്. ധാക്കയിലെ ഡിറ്റക്ടീവ് ബ്രാഞ്ച് ഓഫീസിന് മുന്നില്‍ ഇസ്‌കോണിന്റെ നേതൃത്വത്തിലും പ്രതിഷേധം സംഘടിപ്പിച്ചു. കൃഷ്ണദാസ് പ്രഭു അവിടെ അറസ്റ്റിലായെന്ന വിവരം ഇന്ത്യയിലെ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിലെ ഉപദേഷ്ടാവ് കാഞ്ചന്‍ ഗുപ്തയും പങ്കുവെച്ചു. ഹിന്ദുക്കള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരേ പ്രതിഷേധ റാലി സംഘടിപ്പിച്ചതിന് പിന്നാലെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നതെന്നും അദ്ദേഹം സാമൂഹികമാധ്യമമായ എക്‌സില്‍ കുറിച്ചു. സംഭവത്തില്‍ ഇന്ത്യന്‍…

Read More

പാലക്കാട്: ഉപതിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ പാലക്കാട് ബിജെപിയിലെ പൊട്ടിത്തെറി രൂക്ഷമാകുന്നു. പാലക്കാട് നഗരസഭയിലെ വോട്ട് ചോര്‍ച്ചയ്ക്ക് പിന്നാലെ പാര്‍ട്ടിയിലെ ഉള്‍പ്പോര് രൂക്ഷമായിരിക്കുകയാണ്. ഇടഞ്ഞ് നില്‍ക്കുന്ന 18 കൗണ്‍സിലര്‍മാരെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുകയാണെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പനും പാലക്കാട് എംപി വികെ ശ്രീകണ്ഠനും പ്രതികരിച്ചു. ജനപ്രതിനിധികള്‍ക്ക് ബിജെപിയില്‍ തുടരാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും എംപി കുറ്റപ്പെടുത്തി. പാലക്കാട്ടെ തോല്‍വിക്കും നഗരമേഖലലയില്‍ പാര്‍ട്ടി പിന്നില്‍ പോയതിനും കാരണം 18 കൗണ്‍സിലര്‍മാരാണെന്ന് പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെ അനുകൂലിക്കുന്ന വിഭാഗം കുറ്റപ്പെടുത്തിയിരുന്നു. ഇതോടെയാണ് വോട്ട് ചോര്‍ന്നതിന് പിന്നില്‍ കൗണ്‍സിലര്‍മാരാണെന്ന് സുരേന്ദ്ര പക്ഷം ആരോപിച്ചതോടെ നേതൃത്വത്തിനെതിരെ പരസ്യമായി തന്നെ കൗണ്‍സിലര്‍മാര്‍ രംഗത്ത് വന്നു. പി. രഘുനാഥിനും കെ.സുരേന്ദ്രനുമെതിരെ ആഞ്ഞടിച്ച് ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്‍ രംഗത്തെത്തിയിരുന്നു. ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട നേതാക്കളില്‍ പ്രമുഖനാണ് ശിവരാജന്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പാളിച്ചയാണ് തോല്‍വിയ്ക്ക് കാരണമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരനും ആരോപിച്ചിരുന്നു. നടപടിയുമായി മുന്നോട്ടു…

Read More

മനാമ: ബഹ്റൈനിലെ പ്രമുഖ വ്യവസായി ഫാറൂഖ് അൽ മൊയ്യിദ് അന്തരിച്ചു. 80 വയസായിരുന്നു. വൈ.കെ അൽ മുഅയ്യദ് കമ്പനിയുടെ മേധാവിയെന്ന നിലയിൽ ബിസിനസ് രംഗത്ത് സജീവമായിരുന്നു. വൈ.കെ. നിസ്സാൻ, ഫോർഡ്, ഇൻഫിനിറ്റി, ലിങ്കൺ, റെനോൾട്ട് ഉൾപ്പടെ 300-ലധികം അന്താരാഷ്ട്ര ബ്രാൻഡുകളെ അൽമോയിഡ് ആൻഡ് സൺസ് പ്രതിനിധീകരിക്കുന്നു. എൻ.ബി.ബി, ഗൾഫ് ഹോട്ടൽ എന്നിവയുടേതടക്കം നേതൃത്വത്തിലുണ്ടായിരുന്നു. 1944ൽ ജനിച്ച അദ്ദേഹം ബഹ്റൈന്റെ വികസനത്തിൽ നിർണായക പങ്ക് വഹിച്ചയാളാണ്.

Read More

മനാമ: ബഹ്‌റൈനിലെ ന്യൂ മില്ലേനിയം സ്‌കൂള്‍ നവംബര്‍ 23ന് വാര്‍ഷിക ദിനം ആഘോഷിച്ചു. ‘ഡിസ്‌നി വണ്ടേഴ്‌സ് @ എന്‍.എം.എസ്’ എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി, വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച സംഗീതം, നൃത്തം, നാടകം തുടങ്ങിയ കലാപരിപാടികളാല്‍ തിളക്കമാര്‍ന്നതായി.ബഹ്‌റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയായിരുന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിലെ പ്രമുഖര്‍, രാജ്യത്തെ വിവിധ സ്‌കൂളുകളിലെ പ്രിന്‍സിപ്പല്‍മാര്‍, പ്രമുഖ മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. ബഹ്‌റൈന്‍ ദേശീയഗാനാലാപനവും ഇന്ത്യന്‍ ദേശീയഗാനാലാപനവും തുടര്‍ന്ന് വിശുദ്ധ ഖുര്‍ആന്‍ പാരായണവുമായാണ് പരിപാടിക്ക് തുടക്കമായത്. സ്‌കൂള്‍ ചെയര്‍മാന്‍ ഡോ. രവി പിള്ള, മറ്റു വിശിഷ്ടാതിഥികള്‍, പ്രിന്‍സിപ്പല്‍ എന്നിവര്‍ ചേര്‍ന്ന് ദീപം തെളിച്ചു. സ്‌കൂള്‍ ഹെഡ് ബോയ്, ഹെഡ് ഗേള്‍ എന്നിവര്‍ സ്വാഗതപ്രസംഗം നടത്തി. സ്‌കൂള്‍ കൈവരിച്ച സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ വിവരിക്കുന്ന വാര്‍ഷിക റിപ്പോര്‍ട്ട് പ്രിന്‍സിപ്പല്‍ ഡോ. അരുണ്‍ കുമാര്‍ ശര്‍മ അവതരിപ്പിച്ചു. സ്‌കൂളില്‍ ഇരുപത്, പതിനഞ്ച്, പത്ത് വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ ജീവനക്കാര്‍ക്കും കഴിഞ്ഞ അദ്ധ്യയന കാലയളവില്‍ 100% ഹാജര്‍ നേടിയവര്‍ക്കും…

Read More

പത്തനംതിട്ട: തിരുവല്ല മുത്തൂരിൽ കഴുത്തിൽ കയർ കുരുങ്ങി സ്കൂട്ടർ യാത്രികൻ മരിച്ച സംഭവത്തിൽ കരാറുകാരൻ അറസ്റ്റിൽ. മരം മുറിക്കാൻ നഗരസഭയിൽ നിന്ന് കരാറെടുത്ത കവിയൂർ സ്വദേശി പി കെ രാജനാണ് അറസ്റ്റിലായത്.  കരാറുകാരനാണ് അപകടത്തിന്‍റെ ഉത്തരവാദിത്വം. സുരക്ഷാ മുന്നറിയിപ്പുകൾ ഇല്ലാതെ റോഡിന് കുറുകെ കയർ കെട്ടിയത് അപകടകാരണമായെന്ന് പൊലീസ് പറയുന്നു. സ്കൂട്ടർ യാത്രികനായ ആലപ്പുഴ തകഴി സ്വദേശി സിയാദ് കഴുത്തിൽ കയർ കുരുങ്ങി മരിച്ച സംഭവത്തിലാണ് അറസ്റ്റ്. പായിപ്പാട്ടെ ബന്ധുവീട്ടിൽ നിന്ന് ഇന്നലെ വൈകിട്ട് ഭാര്യക്കും മക്കൾക്കും ഒപ്പം സ്കൂട്ടറിൽ വരുമ്പോഴായിരുന്നു അപകടം. മുത്തൂർ സ്കൂൾ വളപ്പിലെ മരങ്ങൾ മുറിച്ച് നീക്കുന്നതിന്റെ ഭാഗമായി വാഹനങ്ങൾ വഴി തിരിച്ചു വിടാൻ റോഡിൽ കയർ കെട്ടിയിരുന്നു. എന്നാല്‍ സ്ഥലത്ത് മുന്നറിയിപ്പ് ബോർഡുകളോ മറ്റ് സുരക്ഷാ മാർഗങ്ങളും ഇല്ലായിരുന്നു. പ്ലാസ്റ്റിക് കയറിൽ കഴുത്ത് കുരുങ്ങി സ്കൂട്ടറിൽ നിന്ന് സിയാദും കുടുംബവും തെറിച്ചു വീണു. തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും സിയാദ് മരിച്ചു. അപകടത്തില്‍ സിയാദിന്‍റെ ഭാര്യക്കും മക്കൾക്കും പരുക്കേറ്റു. …

Read More

കൊച്ചി: കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകത്തിൽ പ്രതികളായ രണ്ട് പേര്‍ പിടിയിൽ. കാക്കനാട് സ്വദേശിയായ ​ ഇന്‍ഫോപാര്‍ക്ക് ജീവനക്കാരന്‍ ഗിരീഷ് ബാബു, സുഹൃത്ത് ഖദീജ എന്നിവരാണ് പിടിയിലായിരിക്കുന്നത്. ജെയ്സിയുടെ സ്വർണ്ണവും പണവും മോഷ്ടിക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ട ജെയ്സി എബ്രഹാമിന്റെ പരിചയക്കാരൻ കൂടിയാണ് ഗിരീഷ്. ഹെൽമെറ്റ് ധരിച്ച് അപ്പാർട്മെന്റിൽ എത്തിയ യുവാവിന്‍റെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്നും പൊലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. ജയ്സിയുടെ പക്കല്‍ പണവും സ്വര്‍ണവും ഉണ്ടെന്ന് തിരിച്ചറിഞ്ഞ്, അത് കൈക്കലാക്കാന്‍ വേണ്ടിയാണ് ഗിരീഷ് ബാബു കൊല നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കുന്നു. കൊലപാതകത്തിന് ശേഷം ഗിരീഷ് ബാബുവും സുഹൃത്ത് ഖദീജയും ജില്ല വിട്ട് മറ്റ് സ്ഥലങ്ങളില്‍ താമസിച്ചു വരികയായിരുന്നു. ഇവിടെ നിന്നാണ് പൊലീസ് ഇവരെ പിടികൂടിയിരിക്കുന്നത്. ഖദീജയ്ക്ക് ഈ കൊലപാതകത്തില്‍ എന്താണെന്ന പങ്കെന്ന കാര്യത്തിലും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. കൊലപാതകം നടന്ന ദിവസം ഇയാൾ അപ്പാർട്ട്മെന്റിലേക്കെത്തുന്നതും രണ്ടു മണിക്കൂറിന് ശേഷം തിരിച്ചു പോകുന്നതും…

Read More

കണ്ണൂർ: വളപട്ടണത്ത് വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് വൻ മോഷണം. 300 പവനും ഒരു കോടിരൂപയും മോഷണം പോയി. വളപട്ടണം മന്നയിൽ അരി മൊത്തവ്യാപാരി കെ.പി.അഷ്റഫിന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു മോഷണം. വീട്ടുകാർ മധുരയിൽ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു. മന്ന കെഎസ്ഇബി ഓഫിസിനു സമീപമാണ് വീട്. കിടപ്പുമുറിയിലെ ലോക്കറിൽ സൂക്ഷിച്ച പണവും സ്വർണവുമാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാത്രി പത്തോടെ വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതായി അറിയുന്നത്. അടുക്കള ഭാഗത്തെ ജനലിന്റെ ഗ്രിൽ മുറിച്ചുമാറ്റിയാണ് മോഷ്ടാക്കൾ അകത്തു കടന്നത്. കിടപ്പുമുറിയിലെ അലമാരയിലാണ് ലോക്കറിന്റെ താക്കോൽ സൂക്ഷിച്ചിരുന്നത്. അലമാര കുത്തിത്തുറന്ന് താക്കോൽ കൈവശപ്പെടുത്തിയാണ് മോഷണം. മൂന്നുപേർ മതിൽചാടി അകത്തു കടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ മുൻവശത്തെ ക്യാമറയിൽനിന്നു ലഭിച്ചു.

Read More

മനില: ഫിലിപ്പീന്‍സ് തലസ്ഥാനമായ മനിലയില്‍ വന്‍ തീപിടിത്തം. തീപിടിത്തത്തില്‍ 1000 വീടുകള്‍ കത്തിനശിച്ചു. മനിലയിലെ ടോണ്ടോയിലെ ഇസ്ലാ പുട്ടിംഗ് ബാറ്റോ എന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് തീപിടിത്തമുണ്ടായത്. രാവിലെ എട്ട് മണിയോടെയാണ് സംഭവം. കുടിയേറ്റക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിത്. തീ നിയന്ത്രണ വിധേയമാക്കുന്നതിന് അഗ്‌നിശമന സേനയെ സഹായിക്കാന്‍ വ്യോമസേന രണ്ട് വിമാനങ്ങള്‍ വിന്യസിച്ചു. ഫയര്‍ ബോട്ടുകളും ഉപയോഗിച്ചു. മനില മേഖലയിലെ മുഴുവന്‍ ഫയര്‍ എഞ്ചിനുകളും തീ അണയ്ക്കാന്‍ എത്തി. തീരദേശ മേഖലയിലുണ്ടായ ശക്തമായ കാറ്റും തീ അതിവേഗം പടരാന്‍ കാരണമായി. തീ ആളിപ്പടര്‍ന്നതോടെ ഇടുങ്ങിയ വഴികളിലൂടെ പുറത്തേക്ക് ഓടാന്‍ ജനങ്ങള്‍ ബുദ്ധിമുട്ടി. കനത്ത പുക ആകാശത്തേക്ക് ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. വന്‍ തീപിടിത്തത്തില്‍ ആറ് പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

Read More

മനാമ: ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സിൻ്റെ (ബി.ഡി.എഫ്) റിസർവ് ഫോഴ്‌സിനായുള്ള വനിതാ സിവിലിയൻ വളണ്ടിയർമാരുടെ ആറാമത്തെ ബാച്ച് കോഴ്‌സ് ഉദ്ഘാടനം ചെയ്തു.ബി.ഡി.എഫ്. യൂണിറ്റുകളിലൊന്നായ റോയൽ റിസർവ് ഫോഴ്‌സ് യൂണിറ്റ് കമാൻഡർ മേജർ ജനറൽ മുനീർ അഹമ്മദ് അൽ സുബൈയ് ചടങ്ങിൽ സന്നിഹിതനായിരുന്നു.ഈ കോഴ്സിൽ പങ്കെടുക്കുന്ന റിസർവ് ഫോഴ്‌സിലെ വനിതാ സിവിലിയൻ വോളണ്ടിയർമാരിൽ ബി.ഡി.എഫിലെയും നാഷണൽ ഗാർഡിലെയും സൈനികരും സിവിലിയൻമാരുമായ സജീവരും വിരമിച്ചവരുമായ ഉദ്യോഗസ്ഥരുടെ ബന്ധുക്കളും ഉൾപ്പെടുന്നു. രാഷ്ട്രത്തെ സംരക്ഷിക്കുന്നതിൽ ബി.ഡി.എഫ്. അംഗങ്ങൾക്കൊപ്പം ദേശീയ കടമ നിറവേറ്റാൻ പ്രാപ്തരാക്കുന്ന സൈനിക പരിശീലനത്തിലൂടെ വനിതകളെ സജ്ജരാക്കുക എന്നതാണ് കോഴ്‌സിൻ്റെ ലക്ഷ്യം.

Read More