Author: News Desk

പാരീസ്: രണ്ടായിരത്തിലധികം വർഷങ്ങൾക്ക് മുമ്പ് മഹാനായ അലക്സാണ്ടുടെ കപ്പലുകൾ ബഹ്‌റൈൻ തീരത്ത് നങ്കൂരമിട്ടതു മുതൽ തുടങ്ങുന്ന, ബഹ്റൈനും ഗ്രീസും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരമായ ബന്ധത്തിലേക്ക് വെളിച്ചം വീശുന്നതായി ചൊവ്വാഴ്‌ച പാരീസിലെ യുനെസ്‌കോ ആസ്ഥാനത്ത് നടന്ന ‘ദി കൾചർ ഓഫ് ടൈലോസ്: ബഹ്‌റൈനിലെ ഹെല്ലനിസ്റ്റിക് ആർക്കിയോളജി’ എന്ന സിമ്പോസിയം.ബഹ്‌റൈൻ അതോറിറ്റി ഫോർ കൾചർ ആന്റ് ആൻറിക്വിറ്റീസും ഗ്രീക്ക് സാംസ്‌കാരിക മന്ത്രാലയവും ചേർന്നാണ് യുനെസ്‌കോയിലെ ബഹ്‌റൈന്റെയും ഗ്രീസിന്റെയും സ്ഥിരം പ്രതിനിധികളുടെയും എംബസികളുടെയും സഹകരണത്തോടെ പരിപാടി സംഘടിപ്പിച്ചത്. സിമ്പോസിയത്തിൽ ബഹ്‌റൈൻ അതോറിറ്റി ഫോർ കൾചർ ആൻഡ് ആൻറിക്വിറ്റീസ് പ്രസിഡൻ്റ് ശൈഖ് ഖലീഫ ബിൻ അഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ, യുനെസ്കോയുടെ ഡയറക്ടർ ജനറൽ ഓഡ്രി അസോലെ, പാരീസിലെ ബഹ്‌റൈൻ അംബാസഡറും യുനെസ്‌കോയിലെ ബഹ്‌റൈൻ്റെ സ്ഥിരം പ്രതിനിധിയുമായ ഇസ്സാം അബ്ദുൽ അസീസ് അൽ-ജാസിം, യുനെസ്കോയിലെ ഗ്രീസിലെ സ്ഥിരം പ്രതിനിധി ജോർജിയോസ് കൗമൗട്ട്സാക്കോസ് തുടങ്ങിയവർ പങ്കെടുത്തു. ഈ വിശിഷ്‌ട വേദിയിൽ സിമ്പോസിയം നടത്തുന്നത് ജനങ്ങൾ തമ്മിൽ പങ്കിട്ട…

Read More

ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിന്‍റെ മഹത്വം ഓര്‍ത്തെങ്കിലും പൊതു സമൂഹത്തോട് സംവദിക്കുമ്പോൾ അല്പമെങ്കിലും മാന്യതയും സത്യസന്ധതയും പുലര്‍ത്തേണ്ടതുണ്ടെന്ന് യു.പി.പി ഓര്‍മ്മിപ്പിച്ചു. ഇന്ത്യന്‍ സ്കൂളിലെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ ഒരു അംഗമെന്ന നിലയില്‍ വാര്‍ഷിക വരിസംഖ്യ ആയ അഞ്ചു ദിനാര്‍ മെമ്പർഷിപ്പ് ഫീസ് അടച്ച ഏതൊരു രക്ഷിതാവിനും പങ്കെടുക്കാമെന്നു ഇന്ത്യൻ സ്കൂള്‍ ഭരണഘടനയില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി ഭരിക്കുന്ന കമ്മിറ്റിയംഗങ്ങളുടെ കഴിവുകേടും പിടിപ്പുകേടും കാരണം ചില ആളുകളെ തങ്ങളുടെ വോട്ട് ബാങ്ക് ആയി മാറ്റാനുള്ള ഒറ്റ ഉദ്ദേശ്യത്തില്‍ കൃത്യമായി ഫീസ് പിരിക്കാതിരിക്കുകയും ഫീസ് അടക്കാന്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ തെരഞ്ഞെടുപ്പു ദിവസം വോട്ട് ചെയ്യാന്‍ അനുവദിക്കാത്ത രീതിയുമാണ് തുടരുന്നത് . തങ്ങള്‍ മനപൂര്‍വ്വം ഫീസ് ഒഴിവാക്കി കൊടുക്കുന്ന തങ്ങളുടെ വോട്ട് ബാങ്കായ നല്ല സാമ്പത്തിക ശേഷിയുള്ള ഒരു വിഭാഗത്തിന് മാത്രം ആരുമറിയാതെ വോട്ട് ചെയ്യാനുള്ള സൗകര്യം ചെയ്ത് കൊടുത്ത് കൊണ്ട് സ്കൂളിനെ പരിതാപകരമായ അവസ്ഥയില്‍ എത്തിച്ചതിന്‍റെ പൂര്‍ണ്ണ…

Read More

മനാമ:  ഇന്ത്യൻ സ്‌കൂൾ ബഹ്റൈനെ സ്വാർത്ഥ താല്പര്യാർത്ഥം തകർക്കാൻ  ശ്രമിക്കുന്ന തല്പര വ്യക്തികളെ രക്ഷിതാക്കൾ തിരിച്ചറിയണമെന്ന് ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസും പ്രോഗ്രസീവ് പേരന്റ്സ് അലയൻസ് (പി.പി.എ) നേതാക്കളും സംയുക്ത പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.  ഇന്ത്യൻ സ്കൂൾ വാർഷിക ജനറൽ ബോഡി യോഗം നവംബർ  29നു  വെള്ളിയാഴ്ച കാലത്ത് 8 മണിക്ക് ഇസ ടൗൺ സ്‌കൂൾ  ഓഡിറ്റോറിയത്തിൽ ചേരാൻ  തീരുമാനിച്ചിരിക്കുകയാണ്. സപ്തംബർ  2024  വരെ സ്‌കൂൾ ഫീസ് അടച്ച എല്ലാ രക്ഷിതാക്കളും പ്രസ്തുത യോഗത്തിൽ പങ്കെടുക്കുവാൻ യോഗ്യരാണ്. ഇത് ദീർഘകാലമായി സ്‌കൂളിൽ നിലനിൽക്കുന്ന  കീഴ് വഴക്കമാണ് .  എന്നാൽ ചിലർ അഞ്ച് ദിനാർ വർഷത്തിൽ മെമ്പർഷിപ്  ഫീസ് അടച്ച് സ്കൂൾ ജനറൽ ബോഡിയിൽ പങ്കെടുക്കണമെന്നു  ആവശ്യപ്പെട്ട്  സോഷ്യൽ മീഡിയ വഴി വ്യാപക പ്രചാരണം നടത്തുകയാണ്. ഇത് സ്കൂളിന്റെ നയത്തിനും സുഖമമായ പ്രവർത്തനത്തിനും  വിരുദ്ധമാണ്. സ്കൂൾ പ്രവർത്തിക്കുന്നത് വർഷത്തിൽ കേവലം അഞ്ച് ദിനാർ മെമ്പർഷിപ്പ് ഒരു തവണ അടക്കുന്നത് കൊണ്ട് മാത്രമല്ല.  …

Read More

കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ്. ശ്വാസം മുട്ടിയാണ് യുവതി മരിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. മലപ്പുറം വെട്ടത്തൂർ കാപ്പ് പൊതാക്കല്ലിലെ ഫസീലയെയാണ് (33) ചൊവ്വാഴ്ച ഉച്ചയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റ നിഗമനം. കൂടെയുണ്ടായിരുന്ന യുവാവിനായി അന്വേഷണം നടക്കുകയാണ്.24നാണ് കനോലി കനാലിന് സമീപത്തെ ലോഡ്ജിൽ ഫസീലയും തൃശൂർ സ്വദേശി അബ്ദുൽ സനൂഫും മുറിയെടുത്തത്. ഇന്നലെ മുറിയുടെ വാതിൽ തുറക്കാതെ വന്നതോടെ ലോഡ്ജ് അധികൃതർ നടക്കാവ് പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇൻസ്പെക്ടർ എൻ. പ്രജീഷിന്റെ നേതൃത്വത്തിൽ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.തിങ്കളാഴ്ച രാത്രി പത്തു മണിയോടെ യുവാവ് ലോഡ്ജ് ജീവനക്കാരുമായി വാടക സംബന്ധിച്ച് സംസാരിച്ചിരുന്നു. തുടർന്ന് പുറത്തിറങ്ങിയ ഇയാൾ തിരിച്ചെത്തിയില്ല. യുവാവ് ലോഡ്ജിൽ നൽകിയ വിലാസവും ഫോൺ നമ്പരും വ്യാജമാണെന്ന് പോലീസ് പറഞ്ഞു. അബ്ദുൽ സനൂഫ് ഉപയോഗിച്ചെന്ന് കരുതുന്ന കാർ പാലക്കാട്ട് കണ്ടെത്തിയിട്ടുണ്ട്. സനൂഫിനായി അന്വേഷണം നടക്കുകയാണെന്ന് നടക്കാവ് പോലീസ് അറിയിച്ചു.…

Read More

തിരുവനന്തപുരം: എ.ഡി.എം. നവീൻ ബാബുവിന്റെ മരണത്തെക്കുറിച്ച് സി.ബി.ഐ. അന്വേഷിക്കണമെന്ന കുടുംബത്തിന്റെ ആവേശ്യം തള്ളി സി.പി.എം. ഈ കേസിൽ സി.ബി.ഐ. അന്വേഷണം ആവശ്യമില്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. സി.ബി.ഐ. അന്വേഷണത്തെക്കുറിച്ച്‌ വ്യക്തമായ ധാരണ പാർട്ടിക്കുണ്ട്. സി.ബി.ഐ. കൂട്ടിലടച്ച തത്തയാണ്. എന്നാല്‍ പാർട്ടി എപ്പോഴും നവീന്റെ കുടുംബത്തിനൊപ്പമാണെന്നും ഗോവിന്ദൻ പറഞ്ഞു. അതേസമയം, നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. അടുത്ത മാസം ആറിന് കേസ് ഡയറി ഹാജരാക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ സത്യവാങ്മൂലം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. നവീൻ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഭാര്യ കെ. മഞ്ജുഷ നല്‍കിയ ഹർജി പരിഗണിക്കവെയാണ് കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചത്. ഹർജിയില്‍ അടുത്തമാസം ഒമ്പതിന് വിശദവാദം കേള്‍ക്കും. സർക്കാരിനോടും സി.ബി.ഐയോടും കോടതി നിലപാട് തേടിയിട്ടുമുണ്ട്. കേസില്‍ സി.ബി.ഐക്ക് നോട്ടീസയയ്ക്കും.അന്വേഷണം ശരിയായ ദിശയിലല്ലെന്നാണ് ഹർജിക്കാരിയായ മഞ്ജുഷ കോടതിയെ അറിയിച്ചത്.

Read More

മുഹറഖ് : വയനാട്, പാലക്കാട്‌ ഉപതെരെഞ്ഞെടുപ്പുകളിൽ ഐക്യജനാധിപത്യ മുന്നണിയുടെ വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ചു മുഹറഖിൽ ആഹ്ലാദ സംഗമം സംഘടിപ്പിച്ചു,കെ എം സി സി മുഹറഖ് ഏരിയയും ഐ വൈ സി സി മുഹറഖ് ഏരിയ കമ്മറ്റികളും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്, മുഹറഖ് കെ എം സി സി ഓഫീസിൽ നടന്ന പരിപാടിക്ക് കെ എം സി സി ഏരിയ പ്രസിഡന്റ് യുസുഫ് കെ ടി അധ്യക്ഷൻ ആയിരുന്നു, ഐ വൈ സി സി ഏരിയ പ്രസിഡന്റ് മണികണ്ഠൻ ചന്ദ്രോത്ത് സ്വാഗതം ആശംസിച്ചു,കെ എം സി സി സംസ്ഥാന സെക്രട്ടറി എം കെ നാസർ ഉദ്ഘാടനം ചെയ്തു. യു ഡി എഫ് നേടിയ തിളങ്ങുന്ന വിജയം വർഗീയ ദുഷ്പ്രചാരണങ്ങൾക്കെതിരെ ഉള്ള വിജയം കൂടിയാണ്, പാലക്കാട് നഗരസഭ പോലെയുള്ള ബിജെപി ശക്തി കേന്ദ്രത്തിൽ പോലും രാഹുൽ മാങ്കൂട്ടത്തിൽ ലീഡ് നേടിയത് എല്ലാ വിഭാഗം ജനങ്ങളും വോട്ട് ചെയ്തത് കൊണ്ടാണ് ബി ജെ പി യു…

Read More

മനാമ: പ്രമുഖ വ്യവസായി ഫാറൂഖ് യൂസഫ് അൽമൊയ്യിദിൻ്റെ നിര്യാണത്തിൽ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ അനുശോചിച്ചു. ഫാറൂഖ് അൽ മൊയ്യിദിന്റെ മക്കളായ മുഹമ്മദ്, യൂസഫ്, ഫരീദ് യൂസഫ് അൽമൊയ്യിദ് എന്നിവർക്കും അൽമോയ്യിദ് കുടുംബത്തിലെ മറ്റുള്ളവർക്കും രാജാവ് അനുശോചന സന്ദേശമയച്ചു.

Read More

മുംബയ്: പാകിസ്ഥാന്‍ വേദിയാകുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ടീമിനെ അയക്കില്ലെന്ന ഇന്ത്യയുടെ നിലപാടിന് മുന്നില്‍ ഒടുവില്‍ പാകിസ്ഥാന്‍ വഴങ്ങുന്നതായി സൂചന. ഇന്ത്യ മുന്നോട്ടുവെച്ച ഹൈബ്രിഡ് മോഡലിന് ഒരു കാരണവശാലും വഴങ്ങില്ലെന്ന മുന്‍ നിലപാടില്‍ നിന്ന് പാകിസ്ഥാന്‍ പിന്നോട്ട് പോയതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഐസിസിയും ബിസിസിഐയും പിസിബിയും ചേര്‍ന്ന് നടത്തിയ ചര്‍ച്ചകളില്‍ ഹൈബ്രിഡ് മോഡലിന് പാകിസ്ഥാന്‍ വഴങ്ങിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മുന്‍ പാകിസ്ഥാന്‍ നായകന്‍ റഷീദ് ലത്തീഫ് ആണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. എട്ട് ടീമുകളുടെ ടൂര്‍ണമെന്റ് അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്, എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം ഇന്ത്യന്‍ സര്‍ക്കാര്‍ എന്‍ഒസി നല്‍കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് പാകിസ്ഥാനില്‍ കളിക്കാന്‍ ബിസിസിഐ വിസമ്മതിക്കുകയായിരുന്നു. പാകിസ്ഥാന് മുന്നില്‍ ഐസിസി ചില ഓഫറുകള്‍ വെച്ചതായി മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐസിസിയും രണ്ട് ബോര്‍ഡുകളും തമ്മിലുണ്ടാക്കിയ ധാരണ് പ്രകാരം ഇന്ത്യ അവരുടെ മത്സരങ്ങള്‍ക്കായി പാകിസ്ഥാനിലേക്ക് പോകില്ല. പകരം ഇന്ത്യ തങ്ങളുടെ മത്സരങ്ങള്‍ ദുബായില്‍ കളിക്കും.പിസിബി ഹോസ്റ്റിംഗ് അവകാശങ്ങളില്‍ നിന്ന് നീക്കം…

Read More

മനാമ: സഖീറിലെ എക്‌സിബിഷൻ വേൾഡ് ബഹ്‌റൈനിൽ നടക്കുന്ന ജ്വല്ലറി അറേബ്യ ആന്റ് സെൻ്റ് അറേബ്യ 2024 പ്രദർശനങ്ങൾ ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ ഉദ്ഘാടനം ചെയ്തു. ഇത്തരം പ്രദർശനങ്ങളും കോൺഫറൻസ് മേഖലയും രാജ്യത്തിന് പുതിയ ചക്രവാളങ്ങൾ തുറന്ന് അതിമോഹമായ ചുവടുവെപ്പുകൾ നടത്തിയിട്ടുണ്ടെന്ന് അദ്ദേഹംഅഭിപ്രായപ്പെട്ടു. ഈ പരിപാടികൾ ബഹ്‌റൈൻ്റെ സാമ്പത്തിക ദർശനം 2030ന് അനുസൃതമായി, രാജ്യത്തിൻ്റെ സാമ്പത്തിക വൈവിധ്യവൽക്കരണ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതോടൊപ്പം പ്രാദേശിക, അന്തർദേശീയ പരിപാടികളുടെ ആഗോള കേന്ദ്രമായി ബഹ്‌റൈനെ പ്രതിഷ്ഠിച്ചിച്ചിട്ടുണ്ട്. രാജ്യത്തിൻ്റെ നിക്ഷേപ അന്തരീക്ഷം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ ഇതിന് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് അദ്ദേഹം പ്രദർശനനഗരി സന്ദർശിച്ചു.

Read More

ദില്ലി: നിയുക്ത വയനാട് എംപി പ്രിയങ്ക ഗാന്ധി രണ്ട് ദിവസത്തെ സന്ദർശനത്തിനായി 30 ന് കേരളത്തിലെത്തും. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ വയനാടിന് വേണ്ടി പോരാട്ടം തുടരുമെന്ന് ടി സിദ്ധിഖ് എംഎൽഎ പറ‍ഞ്ഞു. രാഹുൽ ഗാന്ധി തുടങ്ങിവെച്ച ശ്രമങ്ങൾ പ്രിയങ്ക ഗാന്ധിയും തുടരും. പാർലമെൻ്റ് അകത്തും പുറത്തും വയനാടിനായി പോരാട്ടം തുടരുമെന്നും ടി സിദ്ധിഖ് എംഎൽഎ കൂട്ടിച്ചേര്‍ത്തു.

Read More