Author: News Desk

പത്തനംതിട്ട: കലഞ്ഞൂരിൽ കെഎസ്ആർടിസി ബസും ആംബുലൻസും കൂട്ടിയിടിച്ച് പത്തുപേർക്ക് പരിക്കേറ്റു. ഇതിൽ ഡ്രൈവറുൾപ്പെടെ ആംബുലൻസിൽ വന്ന നാലുപേരെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. കെഎസ്ആർടിസി ഡ്രൈവറുടെ വാരിയെല്ലുകൾക്ക് പരിക്കേറ്റുവെന്നാണ് റിപ്പോർട്ട്. പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കലഞ്ഞൂർ സ്കൂൾ ജംഗ്ഷനിൽ ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്ന് രോഗിയുമായി പോയ ആംബലുൻസാണ് അപകടത്തിൽപ്പെട്ടത്. കൂട്ടിയിടിയിൽ രണ്ടുവാഹനങ്ങളുടെയും മുൻവശം ഏറക്കുറെ പൂർണമായും തകർന്നിട്ടുണ്ട്. ബസ് ഫുട്‌പാത്തിലെ വേലിയിലേക്കും പോസ്റ്റിലേക്കും ഇടിച്ചുകയറുകയായിരുന്നു. പാെലീസിനൊപ്പം നാട്ടുകാരും വഴിയാത്രക്കാരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.സ്ഥിരം അപകടമേഖലയാണ് കലഞ്ഞൂർ സ്കൂൾ ജംഗ്ഷൻ എന്നാണ് നാട്ടുകാർ പറയുന്നത്. റോഡിലെ വളവാണ് അപകടക്കെണിയാവുന്നത്. നിർമാണത്തിലെ അശാസ്ത്രീയതാണ് അപകടകാരണമെന്നും പ്രശ്നങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കമെന്നും നിന്തരം ആവശ്യപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നീക്കവും ഇതുവരെ ഉണ്ടായിട്ടില്ലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. പലപ്പോഴും സ്ഥലത്തെക്കുറിച്ച് പരിചയമില്ലാത്തവരാണ് അപകടത്തിൽപ്പെടുന്നത്.

Read More

മുതിർന്ന പത്ര പ്രവർത്തകനും സാഹിത്യകാരനും, സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ പി.പി ചെറിയാൻ്റെ സപ്തതി ആഘോഷം ഡാളസിൽ നടന്നു. പവിത്രമായ പ്രവാസ പത്രപ്രവർത്തനം മൂന്ന് പതിറ്റാണ്ടിലധികം പിന്നിട്ടിരിക്കുന്ന പി.പി. ചെറിയാൻ്റെ സപ്തതി ആഘോഷം ഡി മലയാളി കൂട്ടായ്മയും സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രവർത്തകരും സംയുക്തമായി ആഘോഷ പരിപാടി സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിക്ക് മാറ്റുകൂട്ടുവാൻ പ്രശസ്ത ഗായകൻ വിൽ സ്വരാജിന്റെ ഗാനങ്ങളും ഉണ്ടായിരുന്നു. തൃശ്ശൂർ നെല്ലിക്കുന്ന് സ്വദേശിയായ പുലിക്കോട്ടിൽ പാവു, അച്ചാമ്മ ദമ്പതികളുടെ ഇളയ മകനായി നവംബർ 1954 ൽ ജനിച്ച പി.പി. ചെറിയാൻ സെൻതോമസ് കോളേജിൽ പ്രീഡിഗ്രിയും ശ്രീ കേരളവർമ കോളേജിൽ നിന്നും ഡിഗ്രി (ഫിസിക്സ് ) പാസായതിനുശേഷം ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജിൽ നിന്നു് 1981 റേഡിയോളജിയിൽ ബിരുദം നേടി. തുടർന്ന് തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമല ക്യാൻസർ സെൻറർ മെഡിക്കൽ കോളേജ്, തൃശ്ശൂർ കോ-ഒപ്പറേറ്റീവ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ റേഡിയോളജിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്. പഠന കാലഘട്ടത്തിൽ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനത്തിലും യുവജനപ്രസ്ഥാനത്തിലും സജീവ…

Read More

തിരുവനന്തപുരം: ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ ഫലമായി കേരളത്തിലും മഴ കനക്കുമെന്ന് മുന്നറിയിപ്പ്. ഈ ആഴ്ച സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. ഇതനുസരിച്ച് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. മഞ്ഞ അലർട്ട് ഇന്ന്: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം 02/12/2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസർകോട് 03/12/2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് 04/12/2024: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഓറഞ്ച് അലർട്ട് 02/12/2024: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് 03/12/2024: മലപ്പുറം,…

Read More

സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ വീട്ടുജോലി ചെയ്യാതെ മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ചെന്ന് ആരോപിച്ച് പതിനെട്ടുകാരിയായ മകൾ ഹെതാലിയെ പ്രഷര്‍ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊന്നു. സംഭവവുമായി ബന്ധപ്പെട്ട് 40കാരനായ ഓട്ടോറിക്ഷ ഡ്രൈവറായ പിതാവ് മുകേഷിനെ പൊലിസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്.

Read More

ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റ് കരതൊട്ടു. ചെന്നൈയിൽ റദ്ദാക്കിയത് നൂറിലേറെ വിമാനങ്ങൾ. 19 വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല. നാളെ പുലർച്ചെ 4 വരെ അടച്ചിടുമെന്ന് അധികൃതർ വ്യക്തമാക്കി. മണിക്കൂറിൽ 7 കിലോമീറ്റർ വേഗതയിലാണ് ഫിൻജാൽ ചുഴലിക്കാറ്റ് ബംഗാൾ ഉൾക്കടലിന്റെ തെക്ക് പടിഞ്ഞാറൻ മേഖലയിലേക്ക് നീങ്ങുന്നത്. തമിഴ്നാട് തീരത്തിന് സമീപത്തായി ചുഴലിക്കാറ്റ് കര തൊടുന്നതായുള്ള ലക്ഷണങ്ങളാണ് നിലവിലുള്ളത്. കാരയ്ക്കൽ മുതൽ മഹാബലിപുരം വരെയുള്ള തീരമേഖലയെ ചുഴലിക്കാറ്റ് സാരമായി ബാധിക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പുകൾ വിശദമാക്കുന്നത്. നവംബർ 30ന് വൈകുന്നേരത്തോടെ ചുഴലിക്കാറ്റ് കര തൊടുമെന്നായിരുന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിശദമാക്കിയത്. തമിഴ്‌നാട്ടിലെ ഏഴ് തീരദേശ ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ടാണ് കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, കല്ലുറിച്ചി, കടലൂർ, പുതുച്ചേരി ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളിൽ, തെക്കൻ ആന്ധ്രാപ്രദേശിലും വടക്കൻ തീരത്തും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തമിഴ്‌നാട്ടിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന്…

Read More

കോഴിക്കോട്: കൊടുവള്ളിയിലെ സ്വർണവ്യാപാരിയിൽനിന്ന് ഒന്നേമുക്കാൽ കിലോഗ്രാം സ്വർണം കവർച്ച ചെയ്ത കേസിൽ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു.കവർച്ചയുടെ മുഖ്യസൂത്രധാരനായ പാലക്കാട് സ്വദേശിയും കൊടുവള്ളിയിലെ സ്വർണ വ്യാപാരിയുമായ രമേശൻ (42), ത‍ൃശൂർ സ്വദേശികളായ എം.വി. വിപിൻ (35), പി.ആർ. വിമൽ(38), എം.സി. ഹരീഷ്(38), പാലക്കാട് സ്വദേശി ലതീഷ് (43) എന്നിവരെയാണ് തൃശൂർ, പാലക്കാട് എന്നിവടങ്ങളിൽനിന്നായി അറസ്റ്റ് ചെയ്തത്.ഈ മാസം 27ന് രാത്രിയായിരുന്നു സംഭവം. കൊടുവള്ളിയിലെ ജ്വല്ലറി അടച്ച ശേഷം ഒന്നേമുക്കാൽ കിലോ സ്വർണവുമായി വീട്ടിലേക്ക് പോകുകയായിരുന്ന ബൈജുവിനെ വ്യാജ നമ്പർ പതിച്ച കാറിലെത്തി പ്രതികൾ ഇടിച്ചുവീഴ്ത്തുകയായിരുന്നു. തുടർന്ന് സ്കൂട്ടറിന് മുൻവശത്ത് വെച്ചിരുന്ന സ്വർണാഭരണങ്ങളടങ്ങിയ കവർ തട്ടിയെടുത്ത് പ്രതികൾ രക്ഷപ്പെട്ടു.കൊടുവള്ളി ടൗണിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് കടയടച്ചു പോകുന്ന ബൈജുവിനെ ഒരാൾ രഹസ്യമായി നിരീക്ഷിക്കുന്നത് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രമേശൻ സ്വന്തം കടച്ചയടച്ച ശേഷം ബൈജുവിനെ ചുറ്റിപ്പറ്റി നടക്കുന്നതും നിരീക്ഷിക്കുന്നതും വ്യക്തമായത്. പിറ്റേന്ന് പാലക്കാട്ടേക്ക് പോയ രമേശനെ പോലീസ് സംഘം…

Read More

മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ ഹിദ്ദ് – അറാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയനാട് ലോകസഭ, പാലക്കാട്, ചേലക്കര നിയമസഭ ഉപ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ പ്രവചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. മികച്ച പങ്കാളിത്തം ഉണ്ടായിരുന്ന മത്സരത്തിൽപാലക്കാട്‌ – നൂറുദ്ധീൻ സി.പിവയനാട് – ധന്യ ബെൻസിചേലക്കര – സരത്ത് വിനോദ്എന്നിവരെയാണ് വിജയികൾ ആയി, പ്രവചനം നടത്തിയതിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തത്. ജനാധിപത്യ സംവിധാനത്തിലെ വോട്ടിന്റെ പ്രാധാന്യം മനസിലാക്കുന്നതിനായി ഇത്തരത്തിലുള്ള പരിപാടി നടത്താൻ മുന്നോട്ടു വന്ന ഏരിയ കമ്മിറ്റിയേയും, മത്സരത്തിൽ വിജയികളായവരെയും ഐ.വൈ.സി.സി ദേശീയ കമ്മിറ്റി അഭിനന്ദിച്ചു. വിജയികൾക്കുള്ള സമ്മാന വിതരണം ഐ.വൈ.സി.സി പൊതുപരിപാടിയിൽ നടക്കുമെന്ന് ഹിദ്ദ് – അറാദ് ഏരിയ പ്രസിഡന്റ്‌ റോബിൻ കോശി, സെക്രട്ടറി നിധിൻ ചെറിയാൻ, ട്രെഷറർ ഷനീഷ് സദാനന്ദൻ, പ്രോഗ്രാം കോർഡിനേറ്റർ നിസാം എൻ.കെ എന്നിവർ അറിയിച്ചു.

Read More

മനാമ: ബഹ്റൈൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് വെർഡിക്റ്റ് എൻഫോഴ്‌സ്‌മെൻ്റ് ആന്റ് ആൾട്ടർനേറ്റീവ് സെന്റൻസിംഗ് നടപ്പിലാക്കുന്ന ഇതര ശിക്ഷാ പദ്ധതി 2024ലെ മികച്ച അറബ് സർക്കാർ സാമൂഹ്യ വികസന പദ്ധതിക്കുള്ള അറബ് ഗവൺമെൻ്റ് എക്‌സലൻസ് അവാർഡ് നേടി.അറബ് ലീഗുമായി അഫിലിയേറ്റ് ചെയ്ത അറബ് അഡ്മിനിസ്ട്രേറ്റീവ് ഡെവലപ്മെൻ്റ് ഓർഗനൈസേഷൻ (എ.ആർ.എ.ഡി.ഒ) സംഘടിപ്പിച്ച ചടങ്ങിനിടെയാണ് അവാർഡ് സമ്മാനിച്ചത്. ജനറൽ ഡയറക്‌ടറേറ്റ് ഓഫ് വെർഡിക്റ്റ് എൻഫോഴ്‌സ്‌മെൻ്റ് ആന്റ് ആൾട്ടർനേറ്റീവ് സെന്റൻസിംഗ് ഡയറക്ടർ ജനറൽ ഷെയ്ഖ് ഖാലിദ് ബിൻ റാഷിദ് അൽ ഖലീഫ, ഈ സുപ്രധാന നേട്ടത്തിൽ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനും അഭിനന്ദനങ്ങൾ അറിയിച്ചു. ഈ ബഹുമതി ലഭിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഉൾക്കാഴ്ചയുള്ള നിർദ്ദേശങ്ങൾ നൽകിയതിന് ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയ്ക്കും അദ്ദേഹം അഭിനന്ദനമറിയിച്ചു.യുവജനങ്ങളെ ശാക്തീകരിക്കുന്നതിനുള്ള മികച്ച അറബ് ഗവൺമെൻ്റ് പ്രോജക്റ്റായി തിരഞ്ഞെടുക്കപ്പെട്ട ലാമിയ പരിപാടിക്ക്…

Read More

തിരുവനന്തപുരം: സി.പി.എം. കായംകുളം ഏരിയ കമ്മിറ്റി മുൻ അംഗവും ജില്ലാ പഞ്ചായത്തംഗവുമായ ബിപിന്‍ സി. ബാബു ബി.ജെ.പിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് നടക്കുന്ന ബി.ജെ.പി. സംസ്ഥാന സംഘടനാ പര്‍വം യോഗത്തിൽ ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗും സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ചേർന്നാണ് ബിപിന്‍ സി. ബാബുവിന് അംഗത്വം നല്‍കിയത്. ശോഭാ സുരേന്ദ്രന്‍, പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.കൂടുതല്‍ സി.പി.എം. നേതാക്കള്‍ ബി.ജെ.പിയിലേക്ക് വരുമെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. ജി. സുധാകരനുള്‍പ്പെടെ പലർക്കും പാര്‍ട്ടിയില്‍ അതൃപ്തിയുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.വര്‍ഗീയ ശക്തികള്‍ സി.പി.എമ്മിനെ ഹൈജാക്ക് ചെയ്യുകയാണെന്ന് വിപിൻ സി. ബാബു പറഞ്ഞു. അതിന്റെ ഭാഗമാണ് ജി. സുധാകരനോടുള്ള അവഗണന. ഇതു സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന് കത്തു നല്‍കിയിരുന്നു. ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവെക്കും. പദവികള്‍ നോക്കിയല്ല ബി.ജെ.പിയില്‍ ചേരുന്നത്. അതൊക്കെ വന്നുചേരുന്നതാണ്. താൻ കുട്ടിക്കാലം മുതല്‍ പൊതുപ്രവര്‍ത്തന രംഗത്തുണ്ട് .നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തു…

Read More

തിരുവനന്തപുരം: വിദേശ യാത്ര നടത്തുന്നവര്‍ അപ്രതീക്ഷിത കഷ്ട-നഷ്ടങ്ങള്‍ നേരിടുന്നതിനും സംരക്ഷണത്തിനും ട്രാവല്‍ ഇന്‍ഷുറന്‍സ് എടുക്കുന്നത് ഉറപ്പാക്കണമെന്ന് നോര്‍ക്കയുടെ ജാഗ്രതാ നിര്‍ദേശം. വിസിറ്റ് വിസ, വ്യാപാരം, പഠനം, ചികിത്സ, വിനോദം, ഡെസ്റ്റിനേഷന്‍ വെഡിംഗ് തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക് വിദേശത്തേക്ക് ഹ്രസ്വസന്ദര്‍ശനം നടത്തുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ട്രാവല്‍ ഇന്‍ഷുറന്‍സ്. അപ്രതീക്ഷിത ചികിത്സാ ചെലവ് വിദേശയാത്രയില്‍ അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന ചികിത്സാ ചെലവ് സ്വന്തം നിലയില്‍ കണ്ടെത്തുക പ്രയാസകരമായിരിക്കും. ഇത്തരം സാഹചര്യങ്ങളില്‍ ഇന്‍ഷുറന്‍സ് കവറേജിലൂടെ സഹായിക്കും. പരിരക്ഷ ബാഗേജ് മോഷണം, ബാഗേജ് വൈകിയെത്തുക, സ്വരാജ്യത്തേക്ക് തിരിച്ചയയ്ക്കുക, ഫ്‌ളൈറ്റ് റദ്ദാകുക, യാത്രയില്‍ കാലതാമസം ഉണ്ടാകുക, മൃതദേഹം നാട്ടിലെത്തിക്കുക തുടങ്ങിയ സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. പാസ്‌പോര്‍ട്ട് നഷ്ടമാകുന്ന സാഹചര്യത്തില്‍ പരാതി നല്‍കുന്നതു മുതല്‍ പുതിയതിന് അപേക്ഷിക്കുന്നതു വരെ നിരവധി സാഹചര്യങ്ങളെ നേരിടുന്നതിന് ഇന്‍ഷുറന്‍സ് കവറേജ് സഹായകമാകും. പോളിസി നിബന്ധനകള്‍ മനസിലാക്കണം വയസ്, യാത്രയുടെ കാലയളവ്, ഏതു രാജ്യത്തേക്കാണ് യാത്ര എന്നിവയെ അടിസ്ഥാനപ്പെടുത്തി പോളിസിയുടെ പ്രീമിയം വ്യത്യസ്തമായിരിക്കും. ഇന്‍ഷുറന്‍സ് പോളിസി എന്തെല്ലാം…

Read More