Author: newadmin3 newadmin3

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയ പ്രളയ സഹായത്തെ കുറിച്ചുള്ള ചോദ്യങ്ങളില്‍ കൃത്യമായ മറുപടി കൊടുക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. താനോ കേരളമൊട്ടാകെയുള്ള തന്റെ സഖാക്കളോ ജനങ്ങളില്‍ നിന്ന് പിരിക്കുന്ന ഫണ്ടില്‍ ഇനിയും കയ്യിട്ട് വാരില്ലെന്ന് ജനങ്ങള്‍ക്ക് മുഖ്യമന്ത്രി ഉറപ്പ് കൊടുക്കണമെന്നും സുധാകരന്‍ പറഞ്ഞു. ‘ഭരണകൂടത്തിനെയും ഭരണകൂടത്തിന്റെ ചെയ്തികളെയും കുറിച്ച് വലിയ വിമര്‍ശനങ്ങള്‍ ജനങ്ങളെപ്പോലെ ഞങ്ങള്‍ക്കുമുണ്ട്. പക്ഷേ ആ വിമര്‍ശനങ്ങള്‍ ദുരിതബാധിതര്‍ക്ക് സഹായം എത്തിക്കുന്നതിനെതിരെയുള്ള പ്രചാരണമാക്കാന്‍ മാധ്യമങ്ങള്‍ ഈ അവസരത്തില്‍ ഉപയോഗിക്കരുതെന്നും’ അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വയനാട് ദുരന്തത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച പറയാത്തത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ മൂല്യം കൊണ്ടാണ്. ഷിരൂര്‍ ദൗത്യത്തില്‍ കര്‍ണ്ണാടക സര്‍ക്കാരിനെ സിപിഎം അനാവശ്യമായി പഴിച്ചു. ദുരന്ത മുഖത്ത് പോലും കൊടിയുടെ നിറം നോക്കിയാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ ലാഭത്തെ കുറിച്ചാണ് മുഖ്യമന്ത്രി ചിന്തിക്കുന്നതെന്നും കെ സുധാകരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.

Read More

തിരുവനന്തപുരം: കേരളത്തിലെ സ്‌കൂളുകളുടെ സമയമാറ്റം പ്രായോഗികമല്ലെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഖാദർ കമ്മിറ്റി റിപ്പോർട്ട് വിദഗ്ദ്ധരുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കമ്മിറ്റിയുടെ പല നിർദേശങ്ങളും അപ്രായോഗികമാണെന്നും അദ്ധ്യാപക നിയമനം പിഎസ്‌സിക്ക് വിടുന്നത് ചർച്ച ചെയ്യുമെന്നും വി ശിവൻകുട്ടി പറഞ്ഞു. ഗുണമേമ്മയുള്ള വിദ്യാഭ്യാസം സംബന്ധിച്ച ശുപാർശകൾക്കായി നിയോഗിച്ച കമ്മിറ്റിയാണ് ഖാദർ കമ്മിറ്റി. രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒരു മണിവരെയായി സ്കൂൾ സമയം ക്രമീകരിക്കണമെന്നാണ് ഖാദർ കമ്മിറ്റി ശുപാർശ ചെയ്തത്. നിലവിലെ സർക്കാർ സ്കൂളുകളിൽ ഒൻപതര മുതൽ മൂന്നരവരെയോ 10 മുതൽ നാല് വരെയോ ആണ് പ്രവർത്തിക്കുന്നത്. എന്നാൽ സമയമാറ്റം നിലവിലെ അജണ്ടയിലില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയത്.സ്‌‌കൂൾ സമയമാറ്റം, പരീക്ഷാ കലണ്ടർ പരിഷ്‌കരണം, അദ്ധ്യാപക നിയമന വ്യവസ്ഥകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാൻ നിയുക്തമായിരുന്ന ഖാദർ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന്റെ പകലെത്തിയിട്ട് രണ്ടുവർഷത്തോളമായെങ്കിലും പരിശോധനയ്ക്കു വന്നത് കഴിഞ്ഞ ദിവസം മാത്രമാണ്. റിപ്പോർട്ട് വെളിച്ചം കാണുന്നതിനു മുൻപുതന്നെ അത് വലിയ…

Read More

മനാമ: വയനാട്ടിൽ ഉണ്ടായ പ്രകൃതി ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനും, വയനാട്ടിലെ ദുരന്തത്തിൽ അകപ്പെട്ടവർക്ക് ഐക്യദാർഢ്യം അറിയിക്കാനുമായി സംസ്കൃതി ബഹ്റൈൻ അനുശോചന യോഗം സംഘടിപ്പിച്ചു. പ്രസ്തുത യോഗത്തിൽ വ്യത്യസ്ത രംഗങ്ങളിലെ പ്രമുഖരും അംഗങ്ങളും പങ്കെടുത്തു. പ്രസിഡൻറ് സുരേഷ് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സന്തോഷ്, ഹരീഷ് നായർ, ബാലചന്ദ്രൻ കൊന്നക്കാട്, ഗണേഷ് നമ്പൂതിരി, സോവിച്ചൻ ചെന്നാട്ടുശ്ശേരി, അജികുമാർ, സിജുകുമാർ എന്നിവർ അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ രജീഷ് ടി ഗോപാൽ സ്വാഗതവും, രഞ്ജിത്ത് പാറക്കൽ നന്ദിയും രേഖപ്പെടുത്തി. ഈ ദുരന്തത്തിൽ സഹജീവികൾക്കൊപ്പം നിലകൊള്ളുന്നതിൻ്റെ ഭാഗമായി, സംസ്കൃതി ബഹ്റിൻ ഒരു ദുരിതബാധിത കുടുംബത്തിന് സാന്ത്വനമായി വീട് വെച്ച് നൽകുവാൻ തീരുമാനമെടുത്തു. ഇതിന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നതിനായി ഒരു പ്രത്യേക സമിതിയും രൂപീകരിക്കപ്പെട്ടു. പ്രതികൂല കാലാവസ്ഥയിലും വയനാട്ടിൽ എത്തി ഒരേ മനസ്സോടെ കൈ കോർത്ത് പിടിച്ച് സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ട എല്ലാവരേയും സംസ്കൃതി ബഹ്റൈൻ അഭിനന്ദിച്ചു.

Read More

അബുദാബി: യുഎഇയില്‍ തിങ്കളാഴ്ച പല സ്ഥലങ്ങളിലും കനത്ത മഴ പെയ്തു. ദുബൈ-അല്‍ ഐന്‍ റോഡിലും അല്‍ ഐനിലെ മസകിനിലും മഴക്കൊപ്പം ആലിപ്പഴ വര്‍ഷവുമുണ്ടായതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം അനുസരിച്ച് വരും ദിവസങ്ങളിലും അല്‍ ഐനില്‍ മിതമായതോ തീവ്രത കൂടിയതോ ആയ മഴ ലഭിക്കും. അബുദാബിയിലും മഴയ്ക്ക് സാധ്യതയുണ്ട്. യുഎഇയിലുടനീളം താപനിലയില്‍ 2-3 ഡിഗ്രി സെല്‍ഷ്യസ് കുറവുണ്ടാകും. കാലാവസ്ഥ കണക്കിലെടുത്ത് ഇന്ന് (ഓഗസ്റ്റ് 6) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധമാകാനുമുള്ള സാധ്യത പരിഗണിച്ചാണ് ഓറ‍ഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കിഴക്ക്, തെക്ക് പ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. ബുധനാഴ്ച രാത്രി 7 മണി വരെ കാറ്റിന് സാധ്യതയുണ്ട്.

Read More

മനാമ: ബഹ്റൈനില്‍ വരുന്ന പ്രവാസി ജീവനക്കാര്‍ക്കെല്ലാം സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈനുമായും സ്വകാര്യ മേഖലയുമായും സഹകരിച്ച് ഇന്റര്‍നാഷണല്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ (ഐബാന്‍) നല്‍കുന്നതിന് സൗകര്യമൊരുക്കാന്‍ തുടങ്ങിയതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) അറിയിച്ചു. തൊഴിലുടമകള്‍ക്ക് ഇടപാടുകള്‍ സുഗമമാക്കാനും എല്ലാ കക്ഷികളുടെയും അവകാശങ്ങള്‍ ഉറപ്പാക്കുന്നതിന് കരാര്‍ ഇടപാടുകള്‍ക്കായി ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രവാസി തൊഴിലാളികളില്‍ അവബോധം വളര്‍ത്താനും ഈ നടപടി ലക്ഷ്യമിടുന്നു. എല്ലാ കക്ഷികളുടെയും അവകാശങ്ങള്‍ ഉറപ്പാക്കുന്നതിന് ഇലക്ട്രോണിക് ബാങ്കിംഗ് ഇടപാടുകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്താനുള്ള എല്‍.എം.ആര്‍.എയുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് ഈ സംരംഭമെന്ന് അതോറിറ്റിയുടെ സി.ഇ.ഒയും മനുഷ്യക്കടത്ത് തടയാനുള്ള ദേശീയ സമിതി ചെയര്‍മാനുമായ നിബ്രാസ് താലിബ് പറഞ്ഞു. ബാങ്കിംഗ് മാര്‍ഗങ്ങളിലൂടെ വേതനം കൈമാറ്റം ചെയ്യാന്‍ ഇത് സൗകര്യമൊരുക്കുന്നു. തൊഴിലാളികളുടെ വേതനം ഇലക്ട്രോണിക് രീതിയില്‍ നല്‍കാനും പേയ്മെന്റ് രേഖകളുടെ ഡോക്യുമെന്റേഷന്‍ ഉറപ്പാക്കാനും വേതനം നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമ തര്‍ക്കങ്ങള്‍ കുറയ്ക്കാനും വ്യവഹാര പ്രക്രിയകള്‍ വേഗത്തിലാക്കാനും തൊഴിലുടമകളെ സഹായിക്കുന്നതിന് അധിക സൗകര്യങ്ങളൊരുക്കാനുമാണ്…

Read More

മനാമ: ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്സിബിഷന്‍സ് അതോറിറ്റി (ബി.ടി.ഇ.എ) സംഘടിപ്പിച്ച ബഹ്റൈന്‍ സമ്മര്‍ ടോയ് ഫെസ്റ്റിവല്‍ 2024ന്റെ ആദ്യ പതിപ്പ് എക്സിബിഷന്‍സ് വേള്‍ഡ് ബഹ്റൈനില്‍ വിജയകരമായി സമാപിച്ചതായി പ്രഖ്യാപിച്ചു. ഫെസ്റ്റിവല്‍ കാണാന്‍ സ്വദേശികളും വിദേശികളുമായ 97,000ത്തിലധികം ആളുകള്‍ എത്തിയതായി ബി.ടി.ഇ.എ. റിസോഴ്സ് ആന്‍ഡ് പ്രോജക്ട്സ് ഡെപ്യൂട്ടി സി.ഇ.ഒ. ഡാന ഒസാമ അല്‍ സാദ് അറിയിച്ചു. ബന്ധപ്പെട്ട സര്‍ക്കാര്‍ അധികാരികളുടെയും സ്വകാര്യമേഖലാ സ്ഥാപനങ്ങളുടെയും സഹകരണങ്ങളെ അവര്‍ അഭിനന്ദിച്ചു. അല്‍ ദാന ആംഫി തിയേറ്റര്‍, സ്പേസ്ടൂണ്‍, എക്സിബിഷന്‍ വേള്‍ഡ് ബഹ്റൈന്‍, നാഷണല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍ എന്നിവയുടെ സംയുക്തവും ക്രിയാത്മകവുമായ സഹകരണമുണ്ടായി. ഇത് രാജ്യത്തുടനീളമുള്ള ടൂറിസത്തെ ഗണ്യമായി ശക്തിപ്പെടുത്തുകയും ഹോസ്പിറ്റാലിറ്റി മേഖലയെ ശക്തിപ്പെടുത്തുകയും ചെയ്യും. ടൂറിസം മേഖല വികസിപ്പിക്കാനും 2022-2026 ലെ ടൂറിസം സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാനുമുള്ള പദ്ധതികള്‍ക്ക് അനുസൃതമായി, എല്ലാ പങ്കാളികളുമായും സഹകരിച്ച് ഉത്സവം ഒരു വാര്‍ഷിക പരിപാടിയാക്കാന്‍ ആഗ്രഹിക്കുന്നതായും അവര്‍ പറഞ്ഞു. സമ്മര്‍ ടോയ് ഫെസ്റ്റിവല്‍ 2024ലെ വേനല്‍ക്കാലത്ത് വിനോദസഞ്ചാര പ്രസ്ഥാനത്തെ…

Read More

https://www.alhilalhealthcare.com/ തിരുവനന്തപുരം: ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കെടുതികള്‍ അനുഭവിയ്ക്കുന്ന വയനാടിന് കൈത്താങ്ങുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ എം എ യൂസഫലി കൈമാറി. ദുരന്തത്തില്‍ തകര്‍ന്ന മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായാണ് സഹായം. യൂസഫലിയ്ക്ക് വേണ്ടി ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ ആന്‍ഡ് സി ഇ ഒ എം. എ. നിഷാദ്, ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് തുക കൈമാറിയത്. അതിനിടെ ഓർത്തഡോക്സ്  സഭയുടെ പുനരധിവാസ പദ്ധതിക്ക് രണ്ടേക്കർ സ്ഥലം ഒരാൾ ദാനം ചെയ്തു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, വയനാട് ദുരന്തത്തിൽ പെട്ടവർക്ക് നിർമ്മിച്ച് നൽകുന്ന ഭവനങ്ങൾക്ക് സഭാംഗമായ കെ കെ സക്കറിയാ കാരുചിറയാണ് രണ്ടേക്കർ സ്ഥലം ദാനമായി നൽകിയത്. കൊല്ലം സെ.തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകാംഗമാണ് കെ കെ സക്കറിയാ കാരുചിറ. കോഴിക്കോട് പാലക്കാട്…

Read More

മേപ്പാടി: ദുരന്തബാധിതരായി കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ സമഗ്ര പാക്കേജ് നടപ്പിലാക്കുമെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ. ചൂരൽ മലയിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചതിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ ദുരന്തബാധിതരായി ക്യാമ്പുകളിലടക്കം കഴിയുന്നവരുടെ മാനസികാവസ്ഥയ്ക്കാണ് സംസ്ഥാന സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. തെരച്ചിൽ പ്രവർത്തനങ്ങളടക്കം ഊർജിതമായി തുടരുകയാണ്. പുനരധിവാസത്തിന് വേണ്ട സ്ഥലം, ഭൂമി, വീട്, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ എത്രയും വേഗത്തിൽ പൂർത്തിയാക്കും. രാജ്യത്തുനിന്നാകമാനം പുനരധിവാസത്തിനും അതിജീവനത്തിനുമായി നിരവധി സഹായങ്ങൾ വിവിധ വ്യക്തികളിൽനിന്ന് ലഭ്യമാകുന്നുണ്ട്. സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ കഴിയുന്നത്ര വേഗത്തിൽ ദുരന്തബാധിതരായി കഴിയുന്ന വ്യക്തികൾക്ക് ആവശ്യമായ സഹായങ്ങൾ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

Read More

മനാമ: അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്ററിന്റെ മനാമ സെന്‍ട്രല്‍ ബ്രാഞ്ചും ബഹ്‌റൈനിലെ ഫിലിപ്പീന്‍സ് എംബസിയും സംയുക്തമായി ‘ഹെല്‍ത്തി പിനോയ് 2024’ കാമ്പയിന് തുടക്കം കുറിച്ചു. ബഹ്‌റൈനിലുള്ള ഫിലിപ്പിനോ പൗരര്‍ക്ക് ആരോഗ്യ ബോധവല്‍ക്കരണത്തിനുള്ള കാമ്പയിനാണിത്. അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്ററിന്റെ മനാമ സെന്‍ട്രല്‍ ബ്രാഞ്ചില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ 400ലധികം ഫിലിപ്പിനോ പൗരര്‍ പങ്കെടുത്തു. ചടങ്ങില്‍ പങ്കെടുത്തവര്‍ക്കെല്ലാം അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്ററിലെ ആരോഗ്യപ്രവര്‍ത്തകര്‍ സമഗ്ര ആരോഗ്യ പരിശോധന നടത്തി. കാമ്പയിന്‍ എല്ലാ വര്‍ഷവും നടത്തുമെന്നും ഓരോ വര്‍ഷത്തെയും കാമ്പയിന്‍ ഓഗസ്റ്റ് മാസത്തില്‍ ആരംഭിക്കുമെന്നും ചടങ്ങില്‍ സംബന്ധിച്ച ഫിലിപ്പീന്‍സ് അംബാസിഡര്‍ ആനി ജലാന്‍ഡോ- ഓണ്‍ ലൂയിസ് പറഞ്ഞു. ചടങ്ങില്‍ കോണ്‍സുല്‍ ബ്രയാന്‍ ജെസ് ബാഗിയോ, അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്റര്‍ മനാമ ബ്രാഞ്ച് മേധാവി ഷഫീല്‍, മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി ഉണ്ണികൃഷ്ണന്‍, ഫിലിപ്പിനോ ക്ലബ് പ്രസിഡന്റ് റിക് അഡ്വിന്‍കുല തുടങ്ങിയവരും പങ്കെടുത്തു.

Read More

ധാക്ക: ബംഗ്ലാദേശില്‍ കലാപം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. സഹോദരിക്കൊപ്പം ഷെയ്ഖ് ഹസീന രഹസ്യ കേന്ദ്രത്തിലേക്ക് മാറി എന്നാണ് റിപ്പോര്‍ട്ട്. ഷെയ്ഖ് ഹസീന സഹോദരി ഷെയ്ഖ് രഹാനയ്‍ക്കൊപ്പം രാജ്യം വിട്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് ക്വാട്ട പരിഷ്‌ക്കരണങ്ങൾക്കെതിരായ വിദ്യാർത്ഥി പ്രതിഷേധത്തിനിടെയുണ്ടായ അക്രമാസക്തമായ സംഘർഷത്തിൽ ഞായറാഴ്ച 98 പേർ കൊല്ലപ്പെട്ടു. പോലീസിൻ്റെയും ഡോക്ടർമാരുടെയും കണക്കനുസരിച്ച് മൊത്തം മരണസംഖ്യ 300 ആണ്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് വീണ്ടും വിദ്യാർത്ഥി പ്രക്ഷോഭം ആരംഭിച്ചതോടെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബംഗ്ലാദേശിലേക്ക് പോകരുതെന്ന് ഇന്ത്യ പൗരന്മാരോട് നിർദ്ദേശിച്ചിരുന്നു.

Read More