Author: newadmin3 newadmin3

കളമശേരി∙ ഉണിച്ചിറയിൽ സർവീസ് ലിഫ്റ്റ് തകർന്നു നിർമാണ തൊഴിലാളിക്കു ദാരുണാന്ത്യം. ഉണിച്ചിറ സ്വദേശി നസീറാണ് (42) മരിച്ചത്. സ്വകാര്യ കെട്ടിടത്തിൽ ജോലി ചെയ്യുന്നതിനിടെ ലിഫ്റ്റ് തകർന്നു വീഴുകയായിരുന്നു. ഇന്നു വൈകുന്നേരമാണ് അപകടം. സിഐടിയുക്കാരനാണു നസീർ. കെട്ടിടത്തിലെ മൂന്നാം നിലയിലേക്കു സാധനങ്ങൾ സർവീസ് ലിഫ്റ്റ് വഴി കയറ്റുന്നതിനിടെയാണ് അപകടം നടന്നത്. ലിഫ്റ്റിന് അടിയിൽ നിൽക്കുകയായിരുന്നു നസീർ. ഇതിനിടെ വയർ പൊട്ടുകയും ലിഫ്റ്റ് താഴേക്ക് പതിക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ നസീറിനെ തൃക്കാക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

Read More

കൽപറ്റ: പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഉരുൾപൊട്ടൽ നടന്ന വയനാട് ദുരന്ത മേഖല സന്ദർശിക്കും. കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് എത്തും. ദുരന്ത മേഖലയും ക്യാമ്പും പ്രധാനമന്ത്രി സന്ദർശിക്കും. ദുരന്തത്തെക്കുറിച്ച് അറിഞ്ഞ സമയം മുതല്‍ കേരളത്തിന് മോദി എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നു. ദില്ലിയിൽ നിന്നും പ്രത്യേക വിമാനത്തിലായിരിക്കും മോദി കണ്ണൂർ വിമാനത്താവളത്തിലെത്തുക. ദുരന്തബാധിത പ്രദേശങ്ങൾ അദ്ദേഹം ഹെലികോപ്റ്ററിൽ സന്ദർശിക്കും. അതിന് ശേഷം ദുരിതബാധിതർ താമസിക്കുന്ന ക്യാംപുകളും അദ്ദേഹം സന്ദർശിക്കുമെന്നാണ് ലഭിക്കുന്ന വിവരം. വയനാട്ടിലെ പുനരധിവാസവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനത്തെ വളരെ പ്രതീക്ഷയോടെയാണ് ദുരിതബാധിതരും സർക്കാരും നോക്കിക്കാണുന്നത്.

Read More

കാഠ്മണ്ഡു: നേപ്പാളില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ് അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. നുവക്കോട്ട് ജില്ലയിലെ ശിവപുരി മേഖലയിലായിരുന്നു അപകടം. നാല് ചൈനീസ് പൗരന്മാരും ഹെലികോപ്റ്ററിന്റെ ക്യാപ്റ്റന്‍ അരുണ്‍ മല്ലയുമാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു സംഭവം. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളത്തില്‍നിന്നും സയാഫ്രുബെന്‍സിയിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. ഉച്ചയ്ക്ക് 1.54-നായിരുന്നു ഹെലികോപ്ടര്‍ യാത്ര പുറപ്പെട്ടത്. പറന്ന് ഉയര്‍ന്ന് അധികം വൈകാതെ 1.57-ഓടെ ഹെലികോപ്ടറിന് ഗ്രൗണ്ട് സ്റ്റാഫുമായുള്ള ബന്ധം നഷ്ടപ്പെട്ടു. എയര്‍ ഡൈനാസ്റ്റി കമ്പനിയുടെ ഹെലികോപ്ടറാണ് തകര്‍ന്നുവീണത്. ത്രിഭുവന്‍ വിമാനത്താവളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചാര്‍ട്ടേഡ് സര്‍വീസാണ് എയര്‍ ഡൈനാസ്റ്റി. അരുണ്‍ മല്ലയുടേത് കൂടാതെ, അപകസ്ഥലത്തുനിന്നും രണ്ട് പുരുഷന്മാരുടേയും ഒരു സ്ത്രീയുടേയും മൃതദേഹം ലഭിച്ചതായി പോലീസ് സ്ഥിരീകരിച്ചു. ഒരു മൃതദേഹം തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. നേപ്പാളില്‍ ശൗര്യ എയര്‍ലൈന്‍സിന്റെ ചെറുവിമാനം ടേക്ക് ഓഫിനിടെ റണ്‍വേയില്‍നിന്നു പൊങ്ങി താഴ്ചയിലേക്കുവീണ് 18 പേര്‍ മരിച്ച സംഭവത്തിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒരു വ്യോമാപകടമുണ്ടായിരിക്കുന്നത്.

Read More

കോഴിക്കോട്: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്ക് കോഴിക്കോട് വേങ്ങേരി സഹകരണ ബാങ്കിൽ ജോലി നൽകും. ഇക്കാര്യം ബാങ്ക് അധികൃതർ അർജുന്റെ കുടുംബത്തെ അറിയിച്ചു. ജൂനിയർ ക്ലർക്ക് തസ്തികയിലാണ് നിയമനം. ഇപ്പോൾ താൽക്കാലികമായാണ് നിയമനം നൽകുന്നത്. പിന്നീട് സർക്കാർ ചട്ടങ്ങൾക്കനുസരിച്ച് സ്ഥിരപ്പെടുത്തും. അതേസമയം, അർജുനായുള്ള തിരച്ചിൽ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കർണാടക സർക്കാർ അറിയിപ്പ് നൽകിയിട്ടില്ലെന്നും സംസ്ഥാന സർക്കാർ എല്ലാ സഹായവും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി രേഖാമൂലം കുടുംബത്തെ അറിയിച്ചു. കഴിഞ്ഞ ദിവസം അർജുന്റെ വീട് സന്ദർശിക്കവെ കുടുംബം നൽകിയ നിവേദനത്തിന് രേഖാമൂലം മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ മറുപടി ജില്ലാ കലക്ടർ അർജുന്റെ വീട് സന്ദർശിച്ച് കൈമാറി. അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ അവസാനിപ്പിച്ചിട്ട് ഒരാഴ്ചയിലേറെയായി. തിരച്ചിൽ പുനരാരംഭിക്കണമെന്ന് കർണാടക ഹൈക്കോടതി നിർദേശം നൽകിയിട്ടും മോശം കാലാവസ്ഥ ചൂണ്ടിക്കാട്ടി കർണാടക സർക്കാർ തിരച്ചിൽ നിർത്തിവെച്ചിരിക്കുകയാണ്.

Read More

കൽപ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ കാണാതായവരെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി വയനാട് ജില്ലാ ഭരണകൂടം കരട് പട്ടിക പ്രസിദ്ധീകരിച്ചു. മന്ത്രിസഭാ ഉപസമിതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ജില്ലാ കലക്ടറുടെ മേല്‍നോട്ടത്തില്‍ പട്ടിക തയാറാക്കിയത്. ഉരുള്‍പൊട്ടല്‍ നേരിട്ട് ബാധിച്ചവരും ദുരന്തബാധിത പ്രദേശങ്ങളില്‍ സ്ഥിരതാമസക്കാരുമായ ആളുകളില്‍ ദുരന്തത്തിനു ശേഷം കാണാതായ 138 പേരെ ഉള്‍പ്പെടുത്തിയാണ് പട്ടിക. ദുരന്തബാധിത പ്രദേശങ്ങളിലെ റേഷന്‍ കാര്‍ഡ്, വോട്ടര്‍ പട്ടിക തുടങ്ങിയ രേഖകള്‍ ഇതിനായി പരിശോധിച്ചു. ഗ്രാമപഞ്ചായത്ത്, ഐ.സി.ഡി.എസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസ്, ലേബര്‍ ഓഫീസ്, ജില്ലാ ദുരന്തനിവാരണ അതോറിറ്റി തുടങ്ങിയവയുടെ കൈവശമുള്ള ആധികാരിക രേഖകളുമായി ഒത്തുനോക്കിയ ശേഷമാണ് കാണാതായവരുടെ പട്ടിക തയാറാക്കിയത്. വോട്ടര്‍പട്ടികയിലെയും റേഷന്‍ കാര്‍ഡുകളിലെയും ആളുകളില്‍നിന്ന് നിലവില്‍ ക്യാമ്പുകളിലും ബന്ധുവീടുകളിലും ആശുപത്രികളിലും മറ്റും കഴിയുന്നവരുടെയും മരണം സ്ഥിരീകരിക്കപ്പെട്ടവരുടെയും പേരുകള്‍ നീക്കം ചെയ്ത ശേഷമാണ് കാണാതായവരുടെ പട്ടിക തയാറാക്കിയത്. കാണാതായവരുടെ പേര്, റേഷന്‍കാര്‍ഡ് നമ്പര്‍, വിലാസം, ബന്ധുക്കളുടെ പേര്, വിലാസക്കാരനുമായുള്ള ബന്ധം, ഫോണ്‍ നമ്പര്‍, ഫോട്ടോ എന്നിവ കരട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദുരന്തത്തില്‍…

Read More

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ തടവുകാരന്‍ ചികിത്സയിലിരിക്കെ മരിച്ചത് കൊലപാതകമെന്ന് തെളിഞ്ഞു. ജയിലിലെ പത്താം ബ്ലോക്കിലെ ജീവപര്യന്തം തടവുകാരനായ കോളയാട് ആലച്ചേരി എടക്കോട്ട് പതിയാരത്ത് ഹൗസില്‍ കരുണാകരന്‍ (86) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് ശുചിമുറിയില്‍ വീണ് പരിക്കേറ്റ നിലയില്‍ കരുണാകരനെ കണ്ടെത്തുന്നത്. ചോരയില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയ ഇയാളെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി മരിച്ചു. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കണ്ണൂര്‍ ടൗണ്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ തലയില്‍ വടി കൊണ്ടുള്ള അടിയേറ്റതാണ് മരണ കാരണമെന്ന് കണ്ടെത്തി. സഹതടവുകാരന്‍ വേലായുധന്‍ വടികൊണ്ട് കരുണാകരന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

Read More

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഒരു ലക്ഷം രൂപ സംഭാവന നൽകി. യുഡിഎഫ് എംഎല്‍എമാര്‍ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ തീരുമാനത്തിന്റെ ഭാഗമായാണ് വി ഡി സതീശൻ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. മുന്‍ മുഖ്യമന്ത്രി എകെ ആന്റണി അമ്പതിനായിരം രൂപ സംഭാവന നല്‍കിയിരുന്നു. നേരത്തെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുളള സംഭാവനയുമായി ബന്ധപ്പെട്ട് നേരത്തെ കെ സുധാകരൻ അടക്കമുള്ള കോൺഗ്രസ് നേതാക്കളുടെ പ്രസ്താവന വിവാദമായിരുന്നു. എന്നാൽ വയനാടിനായി ലഭിക്കുന്ന തുക വയനാടിന് നൽകിയാൽ മതിയെന്നും രാഷ്ട്രീയ വിവാദത്തിനില്ലെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടിരുന്നു.

Read More

ഒറ്റപ്പാലം(പാലക്കാട്): പതിനഞ്ചുകാരനുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ 62-കാരന്‍ അറസ്റ്റില്‍. പാലപ്പുറം മധുരക്കാരന്‍ വീട്ടില്‍ ബാലകുമാരനാണ് അറസ്റ്റിലായത്. പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്. രണ്ടാഴ്ചയ്ക്കിടെ പലതവണ അതിക്രമത്തിന് ഇരയായെന്നു കാട്ടിയുള്ള കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. ബാലകുമാരനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ എ. അജീഷ്, എം. സുനില്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

Read More

പത്തനംതിട്ട: കെെകൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ്‌ എൻജിനിയർ പിടിയിൽ. കരാ‍റുകാരനിൽ നിന്ന് കെെകൂലി വാങ്ങുന്നതിനിടെയാണ് എൻജിനീയർ പിടിയിലായത്. പഞ്ചായത്തിലെ കുളം നിർമ്മാണവുമായി ബന്ധപ്പെട്ടാണ് കെെക്കൂലി വാങ്ങിയത്.അസിസ്റ്റന്റ്‌ എൻജിനിയർ വിജിയെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. 37,000 രൂപയാണ് കെെക്കൂലിയായി വാങ്ങിയത്. പത്തനംതിട്ട വെച്ചൂച്ചിറയിലാണ് സംഭവം.

Read More

മലപ്പുറം: തിരൂരിൽ മോഷ്ടിച്ച സ്വർണ്ണാഭരണം വിഴുങ്ങിയ യുവതി പിടിയിൽ. നിറമരുതൂർ സ്വദേശിനി മലയിൽ ദിൽഷാദ് ബീഗത്തെയാണ് (48) തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് സംഭവം. പള്ളിയിൽവെച്ച് കൈകുഞ്ഞിന്റെ അരഞ്ഞാണമാണ് പ്രതി മോഷ്ടിച്ചത്. തിരൂർ പാൻബസാറിലെ പള്ളിയിൽ നമസ്‌കരിക്കാൻ കയറിയ കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന കൈകുഞ്ഞിന്റെ അരഞ്ഞാണമാണ് മോഷ്ടിക്കപ്പെട്ടത്. വിവരം അറിഞ്ഞ തിരൂർ പൊലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്വർണം മോഷ്ടിച്ചതിനെക്കുറിച്ച് പൊലീസ് ചോദ്യം ചെയ്തപ്പോൾ എടുത്തിട്ടില്ലെന്നാണ് യുവതി പറഞ്ഞത്. എന്നാൽ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് സ്വർണം വിഴുങ്ങിയതായി സംശയം തോന്നിയ പൊലീസ്, എക്സ്‌റേ എടുത്തു പരിശോധിച്ചു. ഡോക്ടർ യുവതിയുടെ ശരീരത്തിൽ സ്വർണത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. പ്രതിയെ തിരൂർ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. തിരൂർ സി ഐ കെ ജെ ജിനേഷിന്റെ നേതൃത്വത്തിൽ എസ് ഐ ആർ പി സുജിത്ത്, എ എസ് ഐ ഹൈമാവതി, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ ജിനേഷ് എന്നിവർ…

Read More