- ജി.എസ്.എയും മുനിസിപ്പാലിറ്റീസ് മന്ത്രാലയവും സഹകരണ കരാർ ഒപ്പുവെച്ചു
- കുവൈത്ത് പൗരത്വം റദ്ദാക്കിയ ബഹ്റൈനികൾക്ക് പാസ്പോർട്ട് പുതുക്കിക്കൊടുത്തു
- മാമീർ ക്ലബ്ബിന് സർവീസ് കെട്ടിടം നിർമ്മിക്കാൻ കരാർ ഒപ്പുവെച്ചു
- ശബരിമല സ്വർണ്ണപാളി: 2019ൽ എടുത്തു കൊണ്ട് പോയപ്പോൾ 42 കിലോ, തിരികെ കൊണ്ട് വന്നപ്പോൾ 4 കിലോയോളം കുറഞ്ഞു, അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
- തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധി ഗുരുതരം; വിതരണം പുനസ്ഥാപിച്ചില്ലെങ്കിൽ ശസ്ത്രക്രിയകളടക്കം മുടങ്ങും
- വയനാട് വനം വകുപ്പ് ഉദ്യോഗസ്ഥയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; ഫോറസ്റ്റ് ഓഫീസർ രതീഷ് കുമാറിന് സസ്പെൻഷൻ, നടപടി ശബ്ദരേഖ ഉൾപ്പെടെ പുറത്ത് വന്നതിന് പിന്നാലെ
- ഇന്ത്യൻ ഓവർ സീസ് കോൺഗ്രസ് ഹുസ്റ്റൻ ഘടകം കമ്മിറ്റി നിലവിൽ വന്നു
- പൊലീസ് ഉദ്യോഗസ്ഥരുടെ തലയടിച്ച് പൊട്ടിക്കുമെന്ന ഭീഷണി പ്രസംഗം, വി ടി സൂരജിനെതിരെ കേസെടുത്തു
Author: News Desk
കൊല്ലം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതികൾ പിടിയിൽ. ഷിമാസ്, അരുൺ എന്നിവരാണ് അറസ്റ്റിലായത്. കൊല്ലത്തെ കുടുംബ വീട്ടിലാണ് മോഷണം നടന്നത്. വീടിനോട് ചേർനനുള്ള ഷെഡിൽ നിന്നും പഴയ വസ്തുക്കളാണ് യുവാക്കൾ മോഷ്ടിച്ചത്. നേരത്തെയും പ്രതികൾ ഇവിടെ മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് മോഷണം നടന്നത്. വീടിനോട് ചേർന്നുള്ള ഷെഡിൽ നിന്ന് പൈപ്പും പഴയ പാത്രങ്ങളും ഉൾപ്പെടെയാണ് പ്രതികൾ മോഷ്ടിച്ചത്. തുടർന്ന് നൽകിയ പരാതിയിൽ ഇരവിപുരം പൊലീസാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.
അദ്ധ്യാപികയെ വാഹനമിടിപ്പിച്ചു, സ്കൂൾ വിദ്യാർത്ഥികൾക്കു നേരെ അതിക്രമം: വയനാട്ടിൽ കോളേജ് അദ്ധ്യാപകനെ സസ്പെന്റ് ചെയ്തു
പുൽപ്പള്ളി: രണ്ടു മാസത്തിനിടെ 26 പരാതികൾ ലഭിച്ചതിനെ തുടർന്ന് വയനാട്ടിലെ കോളേജ് അദ്ധ്യാപകന് സസ്പെൻഷൻ. പഴശ്ശിരാജ കോളജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം അധ്യാപകൻ കെ. ജോബിഷ് ജോസഫിനെയാണ് അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തത്.വിദ്യാർത്ഥികളുടെയും സഹപ്രവർത്തകരുടെയും പരാതിയിലാണ് നടപടി.പ്രാഥമികാന്വേഷണം നടത്തിയ കോളേജ് ജുഡീഷ്യൽ എൻക്വയറി കമ്മിറ്റി ഗുരുതരമായ പരാതികളാണ് കണ്ടെത്തിയത്. ഇതിനെ തുടർന്നാണ് വിശദമായ അന്വേഷണത്തിന്റെ ഭാഗമായി സസ്പെന്റ് ചെയ്തത്. വിദ്യാർത്ഥികളോടും അദ്ധ്യാപകരോടും അപമര്യാദയായി പെരുമാറൽ, ഭീഷണിപ്പെടുത്തൽ, മേലധികാരികളെ ധിക്കരിക്കൽ, കോളേജിന്റെ അക്കാദമിക് അന്തരീക്ഷം തകർക്കൽ, സമൂഹമാധ്യമത്തിലൂടെ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തൽ തുടങ്ങി നിരവധി കുറ്റങ്ങൾ ജോബിഷിന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തൽ. സഹപ്രവർത്തകരെ മർദിച്ചതും അദ്ധ്യാപികയെ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതുമുൾപ്പെടെ ഒട്ടേറെ കേസുകളും ഇയാൾക്കെതിരെ റജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്കൂൾ കുട്ടികൾക്ക് നേരെ അതിക്രമം കാണിച്ചതിനാൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്താനുള്ള നീക്കത്തിലാണ് പോലീസ്.
തിരുവനന്തപുരം: രാജ്യത്തിന്റെ പൊതുഫണ്ടിൽ കേരളത്തിന് അർഹമായ പരിഗണന ഉറപ്പാക്കുന്ന ശുപാർശകൾ പതിനാറാം ധനകാര്യ കമ്മിഷനിൽനിന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. രാജ്യത്തിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്ന കേരളത്തിന് ഇതിനുള്ള അവകാശമുണ്ടെന്നും പതിനാറാം ധനകാര്യ കമ്മിഷൻ അംഗങ്ങളുമായി നടന്ന ചർച്ചയിൽ ധനമന്ത്രി ചൂണ്ടിക്കാട്ടി. അനന്യമായ സവിശേഷതകളുള്ള സംസ്ഥാനമാണ് കേരളം. അതിനനുസരിച്ച് നമ്മുടെ ആവശ്യങ്ങളിലും സവിശേഷതകൾ പ്രകടമാണ്. അക്കാര്യങ്ങളെല്ലാം ഉൾക്കൊള്ളിച്ചാണ് സംസ്ഥാനം ധനകാര്യ കമ്മിഷന് നിവേദനം സമർപ്പിച്ചതെന്നും കെ.എൻ.ബാലഗോപാൽ പറഞ്ഞു. കേന്ദ്ര ധനവിഹിതത്തിൽ ഞെട്ടിക്കുന്ന തരത്തിലുള്ള കുറവുണ്ടായിട്ടും കേരളം അടിസ്ഥാന സൗകര്യ വികസന മേഖലയിലും സാമൂഹിക സുരക്ഷയിലും ക്ഷേമത്തിലും വലിയ മുന്നേറ്റമാണ് കാഴ്ച വയ്ക്കുന്നത്. എന്നാൽ, ഇത്തരത്തിൽ അധികകാലം മുന്നോട്ടുപോകാൻ സംസ്ഥാനത്തിനാകില്ല. പത്താം ധനകാര്യ കമ്മിഷൻ മുതൽ ഇങ്ങോട്ട് സംസ്ഥാനത്തിനുള്ള ധനവിഹിതം വെട്ടിക്കുറയ്ക്കുന്ന സ്ഥിതിയാണുള്ളത്. പത്താം ധനകാര്യ കമ്മിഷൻ 3.88 ശതമാനം വിഹിതം അനുവദിച്ചത് പതിനഞ്ചാം ധനകാര്യ കമ്മിഷൻ ശുപാർശകളിലേക്ക് എത്തിയപ്പോഴേയ്ക്കും 1.92 ശതമാനമായി ചുരുങ്ങി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ധനകാര്യ കമ്മിഷൻ ഗ്രാന്റിലും…
കോഴിക്കോട്: റീല്സ് ചിത്രീകരണത്തിനിടെ സുഹൃത്തിന്റെ വാഹനമിടിച്ച് 21കാരന് ദാരുണാന്ത്യം. വടകര കടമേരി സ്വദേശി ടികെ ആല്വിന് ആണ് മരിച്ചത്. ബീച്ച് റോഡില് വെള്ളയില് ഭാഗത്ത് ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം സംഭവിച്ചത്. വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. ഉടന് തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പതിനൊന്ന് മണിയോടെ മരണം സംഭവിച്ചു. റോഡിന്റെ ഇരുവശത്തുനിന്നും വരുന്ന രണ്ട് ആഡംബരവാഹനങ്ങള് ആല്വിന് റോഡിന്റെ നടുവില് നിന്ന് ചിത്രീകരിക്കുകയായിരുന്നു. അതിനിടെ സുഹൃത്തിന്റെ കാര് ആല്വിന്റെ മേലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു. സംഭവത്തെ തുടര്ന്ന് വെള്ളയില് പൊലീസ് വാഹനങ്ങള് കസ്റ്റഡിയില് എടുത്തു.അശ്രദ്ധമായ ഡ്രൈവിങ് ആണ് അപകടകാരണമെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നത്. അപകടത്തില് കേസ് എടുത്തതായി പൊലീസ് അറിയിച്ചു.
വിവാഹവാഗ്ദാനം നൽകി സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; വിദേശത്തേക്ക് പോയ യുവാവ് അറസ്റ്റിൽ
കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കി വിദേശത്തേക്ക് കടന്നുകളഞ്ഞ കേസിലെ പ്രതിയെ കണ്ണൂർ വിമാനത്താവളത്തിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തു.കാഞ്ഞങ്ങാട് പുല്ലൂർ വീട്ടിൽ മുഹമ്മദ് ആസിഫിനെയാണ് കോഴിക്കോട് കസബ പോലീസ് (26) അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥിനിയെ 2022 മുതൽ കോഴിക്കോട്ടുള്ള ഹോട്ടലിലും വയനാട്ടിലെ വിവിധ റിസോട്ടുകളിലുംവെച്ച് പലതവണ പീഡിപ്പിച്ചെന്നാണ് കേസ്.വിദ്യാർത്ഥിനിയുടെ 5 പവൻ സ്വർണം കൈക്കലാക്കുകയും ചെയ്തു. പെൺകുട്ടി ഗർഭിണിയാണന്നറിഞ്ഞപ്പോൾ പ്രതി വിദേശത്തേക്കു കടന്നുകളഞ്ഞു. പ്രതിക്കെതിരെ ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇന്നലെ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ പ്രതിയെ എമിഗ്രേഷൻ വിഭാഗം തടഞ്ഞു. പിന്നീട്കസബ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗോപകുമാറിന്റെ നിർദേശപ്രകാരം എ.എസ്.ഐ. സജേഷ്, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ സുമിത് ചാൾസ്, മുഹമ്മദ് സക്കറിയ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മനാമ: ബഹ്റൈനിലെ ഏറ്റവും വലിയ കേക്ക് മിക്സിംഗ് ചടങ്ങായ മദേഴ്സ് കേക്ക് മിക്സിംഗ് സീസണ് 2 ചടങ്ങില് മൂന്ന് ഗര്ഭിണികള്ക്ക് അല് ഹിലാല് ഹെല്ത്ത് കെയര് സൗജന്യ പ്രസവശുശ്രൂഷാ പാക്കേജുകള് സമ്മാനിച്ചു.രാംലി മാള് ഫുഡ് കോര്ട്ടില് ലുലു ഹൈപ്പര്മാര്ക്കറ്റുമായി സഹകരിച്ചാണ് അല് ഹിലാല് ഹെല്ത്ത് കെയറിര് ഗ്രൂപ്പിന്റെ മദര് ആന്റ് ചൈല്ഡ് യൂണിറ്റ് മദേഴ്സ് കേക്ക് മിക്സിംഗ് ചടങ്ങ് സംഘടിപ്പിച്ചത്. 250ലധികം ഗര്ഭിണികള് ചടങ്ങില് പങ്കെടുത്തു.വൈകുന്നേരം 5ന് രജിസ്ട്രേഷനോടെ പരിപാടി ആരംഭിച്ചു. തുടര്ന്ന് നടന്ന ചോദ്യോത്തരവേളില് ഗര്ഭിണികള്ക്ക് അല് ഹിലാലിന്റെ ഗൈനക്കോളജിസ്റ്റുകളുടെയും നിയോനാറ്റോളജിസ്റ്റുകളുടെയും വിദഗ്ദ്ധ സംഘവുമായി നേരിട്ടുള്ള ആശയവിനിമയത്തിന് അവസരം ലഭിച്ചു. കൂടാതെ പങ്കെടുക്കുന്നവര്ക്ക് അവരുടെ കുടുംബങ്ങളുമായുള്ള ഓര്മ്മകള് പകര്ത്താന് ഫോട്ടോ ബൂത്തും ഗൈനക്കോളജി ടീമുമായി മുഖാമുഖ കണ്സള്ട്ടേഷനുകളും നടന്നു. അല് ഹിലാല് ഹെല്ത്ത് കെയല് ഗ്രൂപ്പ് സി.ഇ.ഒ. ഡോ. ശരത് ചന്ദ്രന്, ലുലു ഹൈപ്പര്മാര്ക്കറ്റിന്റെയും രാംലി മാളിന്റെയും ജനറല് മാനേജര് ഷമീം, അല് ഹിലാല് ഹെല്ത്ത് കെയര് ഗ്രൂപ്പ് വൈസ്…
മുംബയ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ കഴിഞ്ഞ ദിവസം ഉയര്ന്ന വധഭീഷണിയില് നിര്ണായക കണ്ടെത്തലുമായി പൊലീസ്. രാജസ്ഥാനിലെ അജ്മീറില് നിന്നാണ് ഭീഷണി സന്ദേശം വന്നതെന്ന് പൊലീസ് അന്വേഷണത്തില് കണ്ടെത്തിയത്. മുംബയ് ട്രാഫിക്ക് പൊലീസില് കഴിഞ്ഞ ദിവസമാണ് ഭീഷണി സന്ദേശം എത്തിയത്. രണ്ട് തീവ്രവാദികള് പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് ബോംബ് സ്ഫോടനത്തിന് ഗൂഢാലോചന നടത്തിയെന്നാണ് സന്ദേശത്തില് പറയുന്നത്. അജ്മീറില് നിന്നുള്ള സന്ദേശം വ്യാജമാണെന്ന നിഗമനത്തിലാണ് പൊലീസ്. മാനസിക നില തെറ്റിയതോ അല്ലെങ്കില് മദ്യലഹരിയില് വന്നതോ ആകാം വ്യാജ ഭീഷണിയെന്നാണ് കരുതുന്നത്. സംഭവത്തില് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് എഫ്ഐആര് ഇട്ടു. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് അറിയിക്കുന്നത്. സന്ദേശത്തിന് പിന്നില് പ്രവര്ത്തിച്ചവരെ എത്രയും വേഗം നിയമത്തിന് മുന്നില് കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോഴിക്കോട്: ഗെയിം കളിക്കാൻ മൊബൈൽ ഫോൺ നൽകാത്തതിന് പതിനാലു വയസുകാരൻ അമ്മയെ കുത്തി പരിക്കേൽപ്പിച്ചു. തിക്കോടി കാരേക്കാട്ട് ഇന്നലെ രാത്രിയാണ് സംഭവം. മൊബൈൽ ഗെയിമിന് അടിമയാണ് മകനെന്ന് പറയപ്പെടുന്നു. ബാലൻ പഠനം അവസാനിപ്പിച്ചിരുന്നു. ഫോണിൽ നെറ്റ് തീർന്നതിനെ തുടർന്ന് റീചാർജ് ചെയ്തുകൊടുക്കാൻ അമ്മയോട് ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കിൽ അമ്മയുടെ ഫോൺ കൊടുക്കണമെന്നും നിർബന്ധം പിടിച്ചു. ഇതിനു തയാറാകാത്തതിനെ തുടർന്നാണ് ഉറങ്ങിക്കിടന്ന അമ്മയെ കത്തികൊണ്ട് കുത്തിയത്. പരിക്കേറ്റ അമ്മയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
മനാമ: നാലാമത് ഇന്ത്യ- ബഹ്റൈൻ ഉന്നത സംയുക്ത കമ്മീഷൻ (എച്ച്.ജെ.സി) യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കർ ബഹ്റൈനിലെത്തി. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി അദ്ദേഹത്തെ സ്വീകരിച്ചു.
മാര് ജോര്ജ് ജേക്കബ് കൂവക്കാട് കര്ദിനാള് പദവിയില്; സ്ഥാനീയ ചിഹ്നങ്ങൾ അണിയിച്ച് മാര്പാപ്പ
വത്തിക്കാന് സിറ്റി: കത്തോലിക്കാ സഭയുടെ കര്ദിനാളായി അധികാരമേറ്റ് ആര്ച്ച് ബിഷപ്പ് മാര് ജോര്ജ് ജേക്കബ് കൂവക്കാട്. സെന്റ് പീറ്റേഴ്സ് ബസലിക്കയില് നടന്ന ചടങ്ങുകള്ക്ക് ഫ്രാന്സിസ് മാര്പാപ്പയാണ് കാര്മികത്വം വഹിച്ചത്. വൈദികനായിരിക്കെ നേരിട്ട് കര്ദിനാള് പദവിയിലേക്ക് ഉയര്ത്തപ്പെടുന്ന ഇന്ത്യയില് നിന്നുള്ള ആദ്യ പുരോഹിതനായിരിക്കുകയാണ് മാര് ജോര്ജ് ജേക്കബ്. കർദിനാൾ തിരുസംഘത്തിൽ ഒരേ സമയം മൂന്നു മലയാളികൾ വരുന്നത് ഇതാദ്യമായിട്ടാണ്. കര്ദിനാള് പദവിയിലേക്ക് ഉയര്ത്തുന്ന 21 പേരെ അഭിസംബോധന ചെയ്ത് മാര്പാപ്പ സംസാരിച്ചു. സഭയോടുള്ള വിശ്വാസവും കൂറും പ്രഖ്യാപിക്കുന്ന സത്യപ്രതിജ്ഞ ഏറ്റുച്ചൊല്ലി. അതിനു ശേഷമാണ് മാര്പാപ്പ കർദിനാളുമാരെ സ്ഥാന ചിഹ്നങ്ങൾ ധരിപ്പിച്ചത്. ഇരുപതാമനായാണ് മാർ ജോർജ് ജേക്കബ് കൂവക്കാടിനെ സീറോ മലബാര് സഭയുടെ സ്ഥാന ചിഹ്നങ്ങൾ അണിയിച്ചത്. മറ്റുള്ളവരില് നിന്ന് വ്യത്യസ്തമായി കറുപ്പിലും ചുവപ്പിലും വരുന്നതായിരുന്നു ജേര്ജ് ജേക്കബിന്റെ തലപ്പാവ്. കൂടാതെ പത്രോസിന്റെയും പൗലോസിന്റെയും ചിത്രങ്ങൾ പതിച്ചതായിരുന്നു മോതിരം. ദൈവത്തിന് എളിമയോടെ ഹൃദയം സമര്പ്പിക്കാന് കര്ദിനാള്മാരോട് മാര്പാപ്പ ആവശ്യപ്പെട്ടു. എല്ലാവരെയും ഉള്ക്കൊള്ളുക എന്നതാണ് സഭയുടെ ദൗത്യം.…