- അറബ് സാമൂഹികകാര്യ മന്ത്രിമാരുടെ കൗണ്‍സിലിന്റെ 44ാമത് സമ്മേളനം സമാപിച്ചു
- എം. ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ ഗുരുദേവ സോഷ്യൽ സൊസൈറ്റി അനുശോചനം രേഖപ്പെടുത്തി
- ഗുരുദേവ സോഷ്യൽ സൊസൈറ്റി 92മത് ശിവഗിരി തീർത്ഥാടനം സംഘടിപ്പിക്കുന്നു
- എം ടി യുടെ നിര്യാണത്തിൽ വടകര സഹൃദയ വേദി അനുശോചനം രേഖപ്പെടുത്തി
- ബിഡികെ മെഗാ മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച
- കേരളാ സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ (NSS Bahrain) അനുശോചനം രേഖപ്പെടുത്തി
- എംടിയുടെ വിയോഗം; സാഹിത്യലോകം കൂടുതല്‍ ദരിദ്രമായി’; അനുശോചിച്ച് രാഷ്ട്രപതി
- അണ്ണാ സര്‍വകലാശാല ബലാത്സംഗ കേസില്‍ അറസ്റ്റ്; പ്രതി വഴിയോരത്ത് ബിരിയാണി വില്ക്കുന്നയാള്
Author: newadmin3 newadmin3
കോട്ടയം: കുഴഞ്ഞുവീണതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഏഴാം ക്ലാസ് വിദ്യാർഥിനി മരിച്ചു. കോട്ടയം കരിപ്പൂത്തട്ട് ചേരിക്കൽ ലാൽ സി. ലൂയിസിൻ്റെ മകൾ ക്രിസ്റ്റൽ (12) ആണ് മരിച്ചത്. ആർപ്പൂക്കര സെൻ്റ് ഫിലോമിന ഗേൾസ് സ്കൂളിലെ വിദ്യാർഥിയായിരുന്നു. കഴിഞ്ഞ ദിവസം സ്കൂളിലെ ഓട്ടമത്സരത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ക്രിസ്റ്റൽ കുഴഞ്ഞുവീണത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ ചികിത്സയിലായിരുന്നു. കുട്ടിക്ക് ഹൃദയ സംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായി ഡോക്ടർമാർ പറഞ്ഞിരുന്നു.
കണ്ണൂർ: കണ്ണൂരിലെ വാഹന ഷോറൂമിൽ നിന്ന് 42 ലക്ഷത്തോളം രൂപ തട്ടിയ അസി. മാനേജർ അറസ്റ്റിൽ. കിഴുത്തള്ളി സ്വദേശി എകെ അഖിലാണ് അറസ്റ്റിലായത്. ഷോറൂമിൻ്റെ പയ്യന്നൂർ ബ്രാഞ്ചിലെ അസി. മാനേജറാണ് അഖിൽ. ബാങ്കിൽ അടക്കേണ്ട 32 ലക്ഷത്തിലധികം രൂപയും കസ്റ്റമേഴ്സിൽ നിന്ന് വാങ്ങിയ 9 ലക്ഷത്തോളം രൂപയും പ്രതി തട്ടിയെന്നാണ് പരാതി. ഷോറൂം ഉടമസ്ഥന്റെ പരാതിയിന്മേലാണ് നടപടിയുണ്ടായത്.
പാലക്കാട്: മലമ്പുഴ അണക്കെട്ടിലെ സ്പില്‍വേ ഷട്ടറുകള്‍ വ്യാഴാഴ്ച രാവിലെ തുറന്നു. അണക്കെട്ടിലെ വെള്ളം പ്രതീക്ഷിത ജലനിരപ്പായ 112.99 മീറ്ററില്‍ എത്തിയതിനാലാണിത്. അണക്കെട്ടിന്റെ നാലുഷട്ടറുകളും തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കാനാണ് ഷട്ടറുകള്‍ ചെറിയതോതില്‍ തുറന്നത്. മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മലമ്പുഴ ജലസേചനവിഭാഗം എക്സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. ഇതിനുമുമ്പ് കനത്ത മഴയെത്തുടര്‍ന്ന് 2022-ല്‍ ജൂലായ്, ഓഗസ്റ്റ്, ഒക്ടോബര്‍ മാസങ്ങളില്‍ മലമ്പുഴ അണക്കെട്ട് തുറന്നിരുന്നു.
കാസർകോട്: മഞ്ചേശ്വരം പഞ്ചായത്ത് ഭരണ സമിതി യോഗത്തില്‍ ഉറക്ക ഗുളിക കഴിച്ച് വാര്‍ഡ് മെമ്പറുടെ ആത്മഹത്യാ ശ്രമം. അങ്കണവാടി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് ഏഴാം വാര്‍ഡ് മെമ്പറായ മുസ്ലീംലീഗിലെ ആയിശത്ത് റുബീന ഉറക്ക ഗുളിക കഴിച്ചത്. ഗുതുരതാവസ്ഥയിലായ ഇവര്‍ മംഗലാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണിപ്പോള്‍. ഇന്നലെ ഭരണ സമിതി യോഗത്തിനിടയ്ക്കാണ് സംഭവം. ഏഴാം വാര്‍ഡില്‍ അങ്കണവാടി സ്ഥാപിക്കുന്നതില്‍ തീരുമാനമാകാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യാ ശ്രമം. ഏഴാം വാർഡിൽ അങ്കണവാടി കെട്ടിടം പണിയാൻ റുബീനയും ആറാം വാർഡിൽ കെട്ടിടം നിർമിക്കാൻ എസ്ഡിപിഐ അംഗവും സ്ഥലം കണ്ടുവെച്ചിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് തര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് അധികൃതര്‍ രണ്ട് സ്ഥലവും യോഗ്യമല്ലെന്ന് കണ്ട് നിര്‍ദേശം തള്ളുകയായിരുന്നു. പ്രദേശ വാസികളുടേയും മറ്റും കടുത്ത സമ്മര്‍ദ്ദമുണ്ടെന്നും ഏഴാം വാർഡില്‍ അങ്കണവാടി സ്ഥാപിക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു റുബീനയുടെ ആവശ്യം.
കൽപ്പറ്റ: പത്തുനാൾ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചൂരൽമല എന്നിവിടങ്ങളിൽ നിന്നും സൈന്യം മടങ്ങുന്നു. വയനാട്ടിൽ നിന്നും മടങ്ങുന്ന സൈന്യത്തിന് സർക്കാരും ജില്ലാ ഭരണകൂടവും യാത്രയയപ്പ് നൽകും. സൈന്യത്തിന്റെ എല്ലാ സംഘങ്ങളും മടങ്ങും. എന്നാൽ രക്ഷാപ്രവർത്തനം പൂർണമായും എൻഡിആർഎഫ്, എസ്ഡിആർഎഫ്, ഫയർഫോഴ്സ്, പൊലീസ് എന്നീ സേനകൾക്ക് കൈമാറുമെന്നും സൈന്യം അറിയിച്ചു. സൈന്യത്തിൻ്റെ 500 അംഗ സംഘമാണ് മടങ്ങുന്നത്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, ബെംഗളുരു എന്നിവിടങ്ങളിൽ നിന്നുള്ള ബറ്റാലിയൻ അംഗങ്ങളാണിവർ. അതേസമയം, താൽക്കാലികമായി നിർമ്മിച്ച ബെയ്ലി പാലം മെയ്ന്റനൻസ് ടീം പ്രദേശത്ത് തുടരും. ഹെലികോപ്റ്റർ സെർച്ച് ടീമും അടുത്ത നിർദേശം വരുന്നത് വരെ തുടരും. ബാക്കിയുള്ളവരാണ് മടങ്ങുകയെന്നും സൈന്യം അറിയിച്ചു. അതേസമയം, ശനിയാഴ്ച പ്രധാനമന്ത്രി എത്തുന്നതിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനകൾ തുടരുകയാണ്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഇന്ന് വയനാട്ടിലെത്തും. ഇതുവരെ 413 മരണമാണ് സ്ഥിരീകരിച്ചത്. 16 ക്യാംപുകളിലായി 1968 പേരുമുണ്ട്. ഇവരുടെ പുനരധിവാസത്തിനായി വാടക വീടുകൾ കണ്ടെത്തുന്ന…
മനാമ: ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മുണ്ടക്കൈയിലെ ജനങ്ങളുടെ പുനരധിവാസം ലക്ഷ്യമിട്ട് കെ.എം.സി.സി ബഹ്റൈൻ നടത്തുന്ന ധനസമാഹരണത്തിലേക്ക് ആദ്യ ഗഡു 10 ലക്ഷം രൂപ നൽകുമെന്ന് കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി അറിയിച്ചു. ജില്ല എക്സിക്യൂട്ടിവും വിവിധ മണ്ഡലം കമ്മിറ്റികളും സമാഹരിച്ച തുകയിൽ നിന്ന് ആദ്യ ഗഡുവായാണ് 10 ലക്ഷം രൂപ നൽകുന്നത്. കെ.എം.സി.സി ബഹ്റൈൻ ആക്ടിങ് പ്രസിഡന്റ് അസ്ലം വടകര, ട്രഷറർ കെ.പി. മുസ്തഫ, വൈസ് പ്രസിഡന്റ് റഫീഖ് തോട്ടക്കര, സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളി എന്നിവരുടെ സാന്നിധ്യത്തിൽ ജില്ല ജനറൽ സെക്രട്ടറി പി.കെ. ഇസ്ഹാഖാണ് തുക പ്രഖ്യാപിച്ചത്. ജില്ല ഭാരവാഹികളായ സുബൈർ പുളിയാവ്, നസീം പേരാമ്പ്ര, മുഹമ്മദ് ഷാഫി വേളം, മൊയ്ദീൻ പേരാമ്പ്ര, തുമ്പോളി അബ്ദുറഹ്മാൻ, ലത്തീഫ് വരിക്കോളി, വിവിധ മണ്ഡലം ഭാരവാഹികളായ അഷ്കർ വടകര, സഹീർ പറമ്പത്ത്, റഫീഖ് പുളിക്കുൽ, അൻവർ വടകര, റാഫി പയ്യോളി, റിയാസ് മണിയൂർ എന്നിവർ സന്നിഹിതരായിരുന്നു.
കോട്ടയം: കോട്ടയം നഗരസഭയിൽ മുൻ ജീവനക്കാരൻ നടത്തിയ 3 കോടി രൂപയുടെ തട്ടിപ്പ് കണ്ടെത്തി. നഗരസഭയിലെ പെൻഷൻ വിഭാഗം മുൻ ക്ലാർക്ക് അഖിൽ സി വർഗീസിനെതിരെ നഗരസഭാ സെക്രട്ടറി പൊലീസിൽ പരാതി നൽകി. ഇയാളുടെ അമ്മയുടെ അക്കൗണ്ടിലേക്ക് ഫാമിലി പെൻഷൻ തുക മാറ്റിയായിരുന്നു തട്ടിപ്പ്. ഓരോ മാസവും 5 ലക്ഷം രൂപ വീതം മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. 2020 മുതൽ 2023 വരെയാണ് തട്ടിപ്പ് നടന്നത്. വൈക്കം നഗരസഭയിലാണ് ഇപ്പോൾ അഖിൽ ജോലി ചെയ്യുന്നത്. കൊല്ലം സ്വദേശിയായ ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ കോട്ടയം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വാര്‍ഷിക കണക്ക് വിശകലനം ചെയ്തപ്പോൾ വലിയ അപാകത ശ്രദ്ധയിൽ പെട്ടിരുന്നു. കോട്ടയം നഗരസഭയിൽ അക്കൗണ്ട്സ് വിഭാഗത്തിൽ നിന്ന് വിരമിച്ച മുനിസിപ്പൽ ജീവനക്കാരുടെ പെൻഷൻ സ്റ്റേറ്റ്മെന്റ് പരിശോധിച്ചതിലാണ് അപാകത കണ്ടെത്തിയത്. പെൻഷനർ അല്ലാത്ത ശ്യാമള പി എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്ക് അനധികൃതമായി പെൻഷൻ തുക ഇനത്തിൽ പണം അയച്ചതായി കണ്ടെത്തി.…
റിയാദ്: റിയാദ് -തിരുവനന്തപുരം റൂട്ടിൽ എയർഇന്ത്യ എക്സ്പ്രസ് സർവീസ് തുടങ്ങുന്നു. ഈ മാസം ഒമ്പതിനായിരിക്കും ഈ റൂട്ടിൽ എയർഇന്ത്യ എക്സ്പ്രസ് സർവീസ് തുടങ്ങുന്നത്. വൈകീട്ട് 5.55ന് തിരുവനന്തപുരത്ത് നിനന്നായിരിക്കും സർവീസ് ആരംഭിക്കുക. 10.40 ഓടെ റിയാദ് കിങ് ഖാലിദ് വിമാനത്താവളത്തിൽ എത്തിച്ചേരും. തിരിച്ച് റിയാദിൽ നിന്ന് രാത്രി 11.40 നായിരിക്കും സർവീസ് തുടങ്ങുക. പിറ്റേന്ന് രാവിലെ 7.30 ഓടെ ഈ വിമാനം തിരുവനന്തപുരത്തെത്തും. പുതിയ സർവീസ് തുടങ്ങുന്നതോടെ പ്രവാസികളുടെ ഏറെ നാളത്തെ കാത്തിരിപ്പിനാണ് അവസാനമാകുന്നത്. സൗദി പ്രവാസികൾക്ക് പുതിയ സർവീസ് ഏറെ ഗുണകരമാവും. കാലങ്ങളായുള്ള പ്രവാസികളുടെ ആവശ്യമാണ് റിയാദ്തിരുവനന്തപുരം റൂട്ടിലെ വിമാന സർവീസ്.
മല്ലപ്പള്ളി: യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ അധ്യക്ഷൻ ഡോ.ഗീവർഗീസ് മാർ കൂറിലോസിന് 15 ലക്ഷം രൂപ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടതായി പരാതി. സിബിഐയിൽ നിന്നാണെന്നു പറഞ്ഞു കഴിഞ്ഞ ദിവസം മാർ കൂറിലോസിന് ഒരു വിഡിയോ കോൾ വരികയായിരുന്നു. മുംബൈ സ്വദേശി നരേഷ് ഗോയൽ എന്നയാളുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മാർ കൂറിലോസ് പ്രതിയാണെന്നു പറഞ്ഞു വ്യാജരേഖകൾ കാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു. മുംബൈയിലെ ബാങ്കിൽ മാർ കൂറിലോസിന്റെ പേരിൽ അക്കൗണ്ടുണ്ടെന്നും ഇതിൽനിന്നു കള്ളപ്പണ ഇടപാടുകൾ നടന്നെന്നും പ്രതി 2 മൊബൈൽ നമ്പരുകളിൽനിന്നു വിളിച്ചു തെറ്റിദ്ധരിപ്പിച്ചു. ഓൺലൈൻ വിചാരണ നടത്തിയെന്നും പണം ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു. ഈ മാസം രണ്ടിനായിരുന്നു സംഭവം. കേസിൽനിന്ന് ഒഴിവാക്കാനെന്ന പേരിൽ 15 ലക്ഷം പിഴ അടയ്ക്കണമെന്നു ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. ഡൽഹിയിലെയും ജയ്പുരിലെയും അക്കൗണ്ടുകളിലേക്കാണു പണം പോയത്. ഇതോടെ ഗീവർഗീസ് മാർ കൂറിലോസ് 15,01,186 രൂപ ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടപ്പെട്ടെന്നു കാണിച്ച് കീഴ്വായ്പൂർ പൊലീസ് സ്റ്റേഷനിലും തുടർന്ന് സൈബർ…
തിരുവനന്തപുരം: മാലിന്യമുക്ത ആശുപത്രി, മാലിന്യമുക്ത പരിസരം എന്ന സന്ദേശമുയർത്തി മെഡിക്കൽ കോളേജ് ക്യാമ്പസ് മാലിന്യമുക്തമാക്കുക എന്ന ഉദ്ദേശത്തോടെ നടത്തുന്ന ശുചീകരണ യജ്ഞത്തിൻ്റെ ഭാഗമായി ശുചിത്വ സന്ദേശ റാലി നടത്തി. ഡെൻ്റൽ കോളേജ് മുതൽ മെഡിക്കൽ കോളേജ് വരെ നടന്ന ശുചിത്വസന്ദേശ റാലിയിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ ലിനറ്റ് ജെ മോറിസ്, മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ ബി എസ് സുനിൽകുമാർ, എസ് എ ടി സൂപ്രണ്ട് ഡോ എസ് ബിന്ദു, വാർഡ് കൗൺസിലർ ഡി ആർ അനിൽ, വിവിധ വകുപ്പു മേധാവികൾ, സെക്യൂരിറ്റി ഓഫീസർ, ക്യാമ്പസിലെ ഹോസ്റ്റൽ ഉൾപ്പെടെയുള്ള സ്ഥാപന ചുമതലക്കാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, മെഡിക്കൽ കോളേജിലേയും എസ് എ ടിയിലേയും ചീഫ് നേഴ്സിംഗ് ഓഫീസർമാർ, നേഴ്സിംഗ് സൂപ്രണ്ടുമാർ , അധ്യാപകർ, വിദ്യാർത്ഥികൾ , ജീവനക്കാർ എന്നിവർ പങ്കെടുത്തു. ശുചീകരണ പരിപാടി മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ ലിനറ്റ് ജെ മോറിസ് ഉദ്ഘാടനം ചെയ്തു. വ്യാഴം, വെള്ളി ദിവസങ്ങളിൽ…