Author: News Desk

മനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷച്ചടങ്ങിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ആർ.പി ഗ്രൂപ്പ് ഉടമയും പ്രവാസി വ്യവസായികളിൽ ശ്രദ്ധേയനുമായ ഡോ. രവി പിള്ളയ്ക്ക് ബഹ്റൈൻ ഫസ്റ്റ് ക്ലാസ് എഫിഷ്യൻസി അവാർഡ് സമ്മാനിച്ചു. രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനും അദ്ദേഹം നൽകിയ നിർണായക സംഭാവനകൾ മുൻനിർത്തിയാണ് ആദരവ്. രാജാവിൽ നിന്ന് ഈ ബഹുമതി ലഭിച്ച ഏക വിദേശ വ്യവസായിയും ഡോ. രവി പിള്ളയാണ്. റിഫൈനറി മേഖലയിലെ പ്രവർത്തനങ്ങൾ, പ്രാദേശിക കമ്മ്യൂണിറ്റി വികസനം, അടക്കം ബഹ്റൈന്റെ സമഗ്രമേഖലയിലും നിർണ്ണായകമായ ഇടപെടലുകൾ നടത്തി ആഗോളതലത്തിലുള്ള രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തിയതിനുള്ള ഹമദ് രാജാവിന്റെ അംഗീകാരമാണ് ഫസ്റ്റ് ക്ലാസ് എഫിഷ്യൻസി മെഡൽ. രാജ്യത്തിന്റെ അഭിവൃദ്ധിക്കുവേണ്ടിയുള്ള ഡോ. രവി പിള്ളയുടെ സമർപ്പണവും അചഞ്ചലമായ പ്രതിബദ്ധതയും ബഹ്‌റൈന്റെ വിവിധ മേഖലകളിലെ വികസനത്തിന് നിർണായകമായിട്ടുണ്ട്. ഡോ. രവി പിള്ളയുടെ അസാധാരണ സേവനത്തെയും രാജ്യത്തിന് നൽകിയ സംഭാവനകളെയും അഭിനന്ദിക്കുന്നു എന്ന് ഹമദ് രാജാവ് രാജകീയ വിളംബരത്തിൽ പറഞ്ഞു. രാജ്യത്തിന്റെ അഗാധമായ കൃതജ്ഞതയുടെ അടയാളമായി…

Read More

തിരുവനന്തപുരം: കേരളത്തിൽ സ്വകാര്യ ബസിടിച്ച് ആളുകൾ മരിക്കുന്ന സാഹചര്യമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. അശ്രദ്ധമായി വാഹനമോടിച്ച് പരിക്കേൽക്കുന്ന സാഹചര്യമുണ്ടായാൽ 3 മാസം പെർമിറ്റ് റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു.നാല് സ്കൂൾ വിദ്യാർത്ഥികൾ അപകടത്തിൽ മരിച്ച പാലക്കാട് പനയമ്പാടത്ത് സ്ഥിരമായി ഡിവൈഡർ സ്ഥാപിക്കും. ബസ് ബേ മാറ്റി സ്ഥാപിക്കും. ഡിവൈഡർ സ്ഥാപിക്കാൻ ഒരു കോടി രൂപ ദേശീയപാത അതോറിറ്റി അനുവദിക്കും. ഊരാളുങ്കൽ സൊസൈറ്റിയെ നിർമ്മാണമേൽപ്പിക്കും.പാലക്കാട് ഐ.ഐ.ടിയുടെ 5 ശുപാർശകൾ നടപ്പാക്കും. മുണ്ടൂർ റോഡിലും എം.വി.ഡി. നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ മാറ്റം വരുത്തും. അടുത്ത ചൊവ്വാഴ്ചയ്ക്കു മുമ്പ് പി.ഡബ്ലിയു.ഡി. എസ്റ്റിമേറ്റ് സമർപ്പിക്കും. പാലക്കാടിനും കോഴിക്കോടിനുമിടയിൽ 16 സ്ഥലങ്ങളിൽ ബ്ലാക്ക് സ്പോട്ട് കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ എൻ.എച്ച്.എ. മാറ്റം വരുത്തും. ഡിസൈൻ ചെയ്യുന്നവരാണ് ബ്ലാക്ക് സ്പോട്ട് ഉണ്ടാക്കുന്നതെന്നും മന്ത്രി പറഞ്ഞു.സ്വകാര്യ ബസ് ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ക്ലീനർമാർക്കും പോലീസ് ക്ലിയറൻസ് നിർബന്ധമാക്കും. സ്വകാര്യ ബസ് ജീവനക്കാർക്കെതിരെ പരാതി പറയാൻ ഉടമകൾ ബസിൽ…

Read More

മനാമ: ബഹ്റൈനിലെ സിവിൽ സർവീസ് ബ്യൂറോ (സി.എസ്.ബി) രാജ്യത്തിന്റെ ദേശീയ ദിനം ആഘോഷിച്ചു. ആഘോഷ പരിപാടിയിൽ ജീവനക്കാരുടെ ശക്തമായ ദേശാഭിമാനബോധം പ്രതിഫലിപ്പിക്കുന്ന വിവിധ സാംസ്കാരിക, വിനോദ, പൈതൃക പരിപാടികൾ അവതരിപ്പിച്ചു. സർക്കാർ ജീവനക്കാർക്കിടയിൽ ആശയവിനിമയം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ആഘോഷം സംഘടിപ്പിച്ചത്.

Read More

മനാമ: ബഹ്‌റൈൻ ബില്യാർഡ്‌സ്, സ്‌നൂക്കർ ആന്റ് ഡാർട്ട്‌സ് ഫെഡറേഷൻ്റെ (ബി.ബി.എസ്.ഡി.എഫ്) പേരിൽ ഭേദഗതി വരുത്തി സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്‌പോർട്‌സ് (എസ്‌.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി (ജി.എസ്.എ) പ്രസിഡൻ്റും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡൻ്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ ഉത്തരവ് (21) പുറപ്പെടുവിച്ചു.ഇതോടെ ഫെഡറേഷൻ്റെ പേര് ബഹ്‌റൈൻ ബില്യാർഡ്‌സ് ആന്റ് ഡാർട്ട്‌സ് ഫെഡറേഷൻ എന്നായി മാറി. ഫെഡറേഷൻ്റെ നിയമാവലിയിലും രജിസ്‌ട്രേഷൻ റെക്കോർഡുകളിലും പേര് മാറ്റി രേഖപ്പെടുത്തും.

Read More

മനാമ: ബഹ്‌റൈൻ വൈദ്യുതി, ജലകാര്യ മന്ത്രാലയം രാജ്യത്തിന്റെ ദേശീയ ദിനം ആഘോഷിച്ചു.ആഘോഷച്ചടങ്ങിൽ വൈദ്യുതി, ജലകാര്യ മന്ത്രി യാസർ ബിൻ ഇബ്രാഹിം ഹുമൈദാൻ രാജാവിനെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനെയും ബഹ്‌റൈൻ ജനതയെയും അഭിനന്ദിച്ചു. ബഹ്‌റൈൻ്റെ സാമ്പത്തിക ദർശനത്തിനനുസൃതമായി അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തൽ, വിഭവശേഷി ഉറപ്പാക്കൽ എന്നിവയിൽ മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിച്ച് സുസ്ഥിര വികസനം നയിക്കുന്നതിൽ വൈദ്യുതി, ജല മേഖലയുടെ പ്രധാന പങ്ക് വഹിക്കുന്നതായി മന്ത്രി പറഞ്ഞു.

Read More

മനാമ: സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് ഹോട്ടലിൽ വച്ച് നടന്ന ദേശീയ ദിന ആഘോഷ ചടങ്ങുകൾക്കു വോയിസ് ഓഫ് ട്രിവാൻഡ്രം പ്രസിഡന്റ് സിബി കെ കുര്യൻ സെക്രട്ടറി അരവിന്ദ് വൈസ് പ്രസിഡണ്ട് മനോജ് വർക്കല വനിതാ വിഭാഗം പ്രസിഡന്റ് അനുഷ്മ പ്രശോഭ, സെക്രട്ടറി ആയിഷ സിനോജ്, റംസി മുനീർ എന്നിവർ നേതൃത്വം നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികൾ മധുര വിതരണം എന്നിവ ഉണ്ടായിരുന്നു. ബഹറിൻ ദേശീയ ദിനാഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും ജോയിന്റ് സെക്രട്ടറി സെൻ ചന്ദ്ര ബാബു കൃതജ്ഞ രേഖപ്പെടുത്തി

Read More

മനാമ: സിറിയയിൽനിന്ന് ബഹ്‌റൈൻ പൗരരുടെ ആദ്യസംഘത്തെ വിജയകരമായി നാട്ടിലെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദ്ദേശത്തെ തുടർന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ സ്വീകരിച്ച തുടർനടപടികളെ തുടർന്നാണ് ഇവരുടെ സുരക്ഷിതമായ തിരിച്ചുവരവുണ്ടായത്.സുഗമവും സുരക്ഷിതവുമായ പ്രക്രിയ ഉറപ്പാക്കിയ സമഗ്രമായ ക്രമീകരണങ്ങളും നടപടികളുമാണ് ഇതിനുവേണ്ടി സ്വീകരിച്ചത്.സിറിയയിലെയും ജോർദാനിലെയും ബഹ്‌റൈനിലെ നയതന്ത്ര കാര്യാങ്ങളുടെ അശ്രാന്ത പരിശ്രമത്തെയും തുടർച്ചയായ ഏകോപനത്തെയും മന്ത്രാലയം അഭിനന്ദിച്ചു.സിറിയയിലെയും ജോർദാനിലെയും ബന്ധപ്പെട്ട അധികാരികൾ നൽകിയ സഹായത്തിനൊപ്പം പൗരരുടെ മടങ്ങിവരവ് സുഗമമാക്കുന്നതിൽ ഗൾഫ് എയറിൻ്റെയും മറ്റു പങ്കാളികളുടെയും സഹകരണവുമുണ്ടായി.സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരുമെന്നും സിറിയയിൽ അവശേഷിക്കുന്ന എല്ലാ ബഹ്‌റൈൻ പൗരരുടെയും സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Read More

മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ബഹറിൻറെ 53മത് ദേശീയ ദിനം വിപുലമായ രീതിയിൽആഘോഷിച്ചു. രാവിലെ സൊസൈറ്റി അങ്കണത്തിൽ നടന്ന ചടങ്ങിൽ സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളില്‍ ബഹറിൻ ദേശീയ പതാക ഉയർത്തി സൊസൈറ്റി ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ, വൈസ് ചെയർമാൻ സതീഷ് കുമാർ, മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളും കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ കുട്ടികളുടെ ദേശീയ ഗാനാലാപനവും മധുര വിതരണവും ഉണ്ടായിരുന്നു.

Read More

മനാമ: ബഹ്‌റൈൻ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഗതാഗത- ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിൻ്റെ ഭാഗമായ ബഹ്‌റൈൻ പോസ്റ്റ് സ്‌മരണിക സ്റ്റാമ്പുകളുടെ ശേഖരം പുറത്തിറക്കി.എല്ലാ തപാൽ ശാഖകളിലും തപാൽ മ്യൂസിയത്തിലും സ്റ്റാമ്പുകൾ ലഭ്യമാണ്. അഞ്ച് സെറ്റുകളടങ്ങുന്ന ഒരു ഷീറ്റിന് അഞ്ചു ദിനാറും പുറത്തിറക്കുന്ന ആദ്യ ദിവസം വാങ്ങുന്ന എൻവലപ്പിന് ഒന്നര ദിനാറുമാണ് വില.

Read More

മനാമ: രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ജീവകാരുണ്യ- യുവജന കാര്യ പ്രതിനിധിയും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്‌പോർട്‌സ് ചെയർമാനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ ബഹ്റൈനിൽ നടന്ന ലോക ഭാരോദ്വഹന ചാമ്പ്യൻഷിപ്പ് സമാപിച്ചു. സമാപന ചടങ്ങിൽ സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്‌പോർട്‌സ് (എസ്‌.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്‌പോർട്‌സ് അതോറിറ്റി (ജി.എസ്.എ) ചെയർമാനും ബഹ്‌റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡൻ്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ, ജി.എസ്.എ. വൈസ് പ്രസിഡൻ്റ് ഷെയ്ഖ് സൽമാൻ ബിൻ മുഹമ്മദ് അൽ ഖലീഫ,ബി.ഒ.സി. വൈസ് പ്രസിഡന്റ് ഈസ ബിൻ അലി അൽ ഖലീഫ, ഇൻ്റർനാഷണൽ വെയ്റ്റ് ലിഫ്റ്റിംഗ് ഫെഡറേഷൻ പ്രസിഡൻ്റ് മുഹമ്മദ് ജലൂദ് അൽ ഷമ്മാരി എന്നിവരും ഉന്നതോദ്യോഗസ്ഥരും പങ്കെടുത്തു. ഡിസംബർ 4 മുതൽ 15 വരെ നടന്ന പരിപാടിയിൽ വൻ ജനപങ്കാളിത്തമുണ്ടായി.109+ ഭാരോദ്വഹന വിഭാഗത്തിലെ ആദ്യ മൂന്ന്…

Read More