Author: newadmin3 newadmin3

തിരുവനന്തപുരം: ജില്ലയിലെ പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്ട്സും കാനറാ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച ബിസിനസ് ലോൺ ക്യാമ്പില്‍ 3.72 കോടി യുടെ വായ്പകള്‍ക്ക് ശിപാര്‍ശ നല്‍കി. പാളയം ഹസ്സന്‍ മരക്കാര്‍ ഹാളില്‍ (വിവേകാനന്ദ കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട്) സംഘടിപ്പിച്ച ക്യാമ്പില്‍ 117 പ്രവാസിസംരംഭകരാണ് പങ്കെടുക്കാനെത്തിയത്. ഇവരില്‍ 60 പേരുടെ പദ്ധതികള്‍ക്കാണ് വായ്പകള്‍ ലഭ്യമാകുക. നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രകാരമായിരുന്നു ക്യാമ്പ്. രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്തു ജോലിചെയ്തു നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും സഹായിക്കുന്നതാണ് പദ്ധതി. ————————————————— സി. മണിലാല്‍ പബ്ളിക് റിലേഷന്‍സ് ഓഫീസര്‍, നോര്‍ക്ക റൂട്ട്സ്-തിരുവനന്തപുരം ഫോണ്‍: +91-9446317775 www.norkaroots.org, www.nifl.norkaroots.org, www.lokakeralamonline.kerala.gov.in

Read More

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന് (കെസിഎല്‍) ഒരുങ്ങി ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്. തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ടീം ലോഗോ പ്രകാശനം ചെയ്തു. ഹോളിവുഡ് സംവിധായകനും നിർമ്മാതാവും ഏരീസ് ഗ്രൂപ്പ് ചെയര്‍മാനുമായ സര്‍. സോഹന്‍ റോയ് ആണ് ടീമുടമ. ടീം ബ്രാന്‍ഡ് അംബാസിഡറായി മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്ത്, ഐക്കണ്‍ പ്ലയറായി മുന്‍ കേരള രഞ്ജി ടീം ക്യാപ്റ്റനും ഐപിഎല്‍ താരവുമായ സച്ചിന്‍ ബേബി എന്നിവരെ പ്രഖ്യാപിച്ചു. ടീമിന്റെ ഔദ്യോഗിക പതാകയും, ടാഗ് ലൈനും പുറത്തിറക്കി. ‘എടാ മോനെ , കൊല്ലം പൊളിയല്ലേ…’ എന്നതാണ് ടീമിന്റെ ടാഗ് ലൈൻ . ഏരീസ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ ഡോ. എന്‍. പ്രഭിരാജാണ് ടീമിന്റെ സിഇഒ . അദ്ദേഹമാണ് ടീമിനെ മുന്നിൽ നിന്നും നയിക്കുന്നത്. സപ്പോർട്ടിംഗ് താരങ്ങളെയും പരിചയപ്പെടുത്തി. ഫിസിയോ – ആഷിലി ടോമി, ട്രൈനെർ – കിരൺ , വീഡിയോ അനലിസ്റ്റ് – ആരോൺ,…

Read More

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി ചെന്നൈയിൽ നിന്നുള്ള ചലച്ചിത്ര പ്രവർത്തകരുടെ കൂട്ടായ്മ. രാജ്കുമാർ സേതുപതി( കേരള സ്ട്രൈക്കേഴ്സ് ഉടമ), സുഹാസിനി മണിരത്നം ശ്രീപ്രിയ, ഖുശ്‌ബു സുന്ദർ, മീന സാഗർ, ലിസി, ലക്ഷ്‌മി എന്നിവരാണ് മുഖ്യമന്ത്രിക്ക് ചെക്ക് കൈമാറിയത്. രാജ്കുമാർ സേതുപതി, സുഹാസിനി മണിരത്നം, ശ്രീപ്രിയ, ഖുശ്‌ബു സുന്ദർ, മീന സാഗർ, ലിസി, ലക്ഷ്‌മി, ജി സ്ക്വയർ, കല്യാണി പ്രിയദർശൻ, കോമളം, ചാരുഹാസൻ, ശോഭന, റഹ്മാൻ, മൈജോ ജോർജ്ജ്, ചാമ്പ്യൻ വുമൺ തുടങ്ങിയവർ സ്വരൂപിച്ചപണമാണ് കൈമാറിയത്. നേരത്തെ താര സംഘടനയായ ‘അമ്മ’യുടെ മെഗാ ഷോയിൽ നിന്നും കിട്ടുന്ന തുകയുടെ ഒരു വിഹിതം വയനാട് പുനരധിവാസത്തിന് നൽകുമെന്ന് ‘അമ്മ’ ജനറൽ സെക്രട്ടറി സിദ്ധിഖ് അറിയിച്ചിരുന്നു. ഇന്ന് നടന്ന അമ്മയുടെ ജനറൽ ബോഡി മീറ്റിങ്ങിലാണ് തീരുമാനം. കൊച്ചി അങ്കമാലി അഡ്ലക്സ് കൺവെൻഷൻ സെന്ററിൽ വെച്ചാണ് പരിപാടി നടത്തുക. ഷോ നടത്തി കിട്ടുന്ന തുകയിൽ നിന്ന്…

Read More

മനാമ: ഇന്ത്യൻ യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനം, ക്വിറ്റ് ഇന്ത്യ മൂവ്മെന്റ് ദിനം എന്നിവയോട് അനുബന്ധിച്ച് ഐ.വൈ.സി.സി റിഫ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സംഘടനയുടെ നേതൃത്വത്തിൽ നടക്കുന്ന 44 മത് സൗജന്യ മെഡിക്കൽ ക്യാമ്പാണ് റിഫയിൽ വെച്ച് നടന്നത്. റിഫ അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിവിധ രീതിയിലുള്ള ബ്ലഡ് ടെസ്റ്റുകളും, ഡോക്ടറുടെ കൺസൽട്ടേഷൻ സേവനവും സൗജന്യമായാണ് നൽകിയത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ ക്യാമ്പിന്റെ ഗുണഭോക്താക്കളായി.മികച്ച രീതിയിൽ ജനപങ്കാളിത്തം കൊണ്ട് ക്യാമ്പ് ശ്രദ്ധേയമായി. ഐ വൈ സി സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ് വാസ്റ്റിൻ, കെ.എം.സി.സി വൈസ് പ്രസിഡന്റ് അസീസ് കെ.എം.സി.സി റിഫ ഏരിയ ഭാരവാഹികളായ റഫീഖ്, അഷ്‌റഫ്‌, സിദ്ദിഖ്, സാമൂഹിക പ്രവർത്തകരായ ടിപ്പ് ടോപ്പ് ഉസ്മാൻ, സഹീർ എക്സ്പ്രസ് ട്രാവൽസ്, ഐ.വൈ.സി.സി ദേശീയ ഭാരവാഹികളായ ഷംഷാദ് കാക്കൂർ, റിച്ചി…

Read More

തിരുവനന്തപുരം:  വയനാടിലെ പ്രകൃതിദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കിയതായി ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി. എ മുഹമ്മദ് റിയാസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനവും പുനരധിവാസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് പി. എ മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഈ സാഹചര്യത്തിലാണ് ആഘോഷങ്ങള്‍ ഒഴിവാക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

Read More

തിരുവനന്തപുരം: ഭക്ഷ്യസംസ്കരണ മേഖലയുടെ വളര്‍ച്ച ഉപയോഗപ്പെടുത്തുന്നതിന് നവീന സാങ്കേതിക വിദ്യ സ്വീകരിക്കണമെന്ന് വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി.രാജീവ്. ഇത് സാധ്യമാക്കുന്നതിന് നിക്ഷേപകരും സര്‍ക്കാരും വ്യവസായ- അക്കാദമിക് രംഗത്തുള്ളവരും തമ്മിലുള്ള കാര്യക്ഷമമായ സഹകരണം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. ചെന്നൈയില്‍ നടക്കുന്ന ‘ഫുഡ്പ്രോ 2024’ അന്താരാഷ്ട്ര സമ്മേളനത്തിന്‍റെയും പ്രദര്‍ശനത്തിന്‍റെയും 15 ാം പതിപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്ഷ്യസംസ്കരണ മേഖലയില്‍ ബ്ലോക്ക് ചെയിന്‍, ഓട്ടോമേഷന്‍, തുടങ്ങിയ നൂതന സാങ്കേതിക വിദ്യകള്‍ കേരളം കാര്യക്ഷമമായി നടപ്പാക്കുന്നുണ്ട്. ഇതിലൂടെ മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും സംസ്ഥാനത്തിന് സാധിച്ചു. ഈ മേഖലയില്‍ സാങ്കേതികവിദ്യ ഫലപ്രദമായി പ്രയോജനപ്പെടുത്തിയുള്ള അനേകം മികച്ച പദ്ധതികള്‍ കേരളം നടപ്പാക്കിയിട്ടുണ്ട്. കോള്‍ഡ് ചെയിന്‍ ലോജിസ്റ്റിക്സിലും സ്മാര്‍ട്ട് പാക്കേജിംഗിലുമുള്ള നവീന സംരംഭങ്ങള്‍ ഇതിന് മാതൃകകളാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വളര്‍ച്ച, നവീകരണം, സുസ്ഥിരത എന്നിവയിലൂന്നി പുത്തന്‍ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാന്‍ കഴിയുന്ന ശക്തമായ ആവാസവ്യവസ്ഥ പടുത്തുയര്‍ത്തണം. ഇതിനായി ഭക്ഷ്യസംസ്കരണ മേഖലയുടെ വികസനം ത്വരിതപ്പെടുത്തുന്നതിന് മുന്‍കൈ എടുക്കാന്‍ സംരംഭകരെ…

Read More

തിരുവനന്തപുരം: ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് ആശ്വാസവുമായി സംസ്ഥാന സര്‍ക്കാര്‍. ക്യാംപില്‍ കഴിയുന്ന ഓരോ കുടുംബത്തിനും അടിയന്തര ധനസഹായമായി പതിനായിരം രൂപ വീതം അനുവദിക്കും. ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് 300 രൂപ വീതം ദിവസവും നല്‍കും. ഇപ്രകാരം ഒരു കുടുംബത്തിലെ രണ്ടുപേര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. കിടപ്പുരോഗികളോ ആശുപത്രിയില്‍ ദീര്‍ഘനാള്‍ ചികിത്സയില്‍ കഴിയുന്ന രോഗികളോ ഉണ്ടെങ്കില്‍, കുടുംബത്തിലെ മൂന്നുപേര്‍ക്ക് ആനുകൂല്യം ലഭിക്കും. 30 ദിവസത്തേക്കാണ് ഈ തുക നല്‍കുക. മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ ദുരന്തത്തെത്തുടര്‍ന്ന് ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് മറ്റൊരു വാസസ്ഥലത്തേക്ക് തിരിച്ചു പോകുമ്പോള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലോ മറ്റു പൊതു ഉടമസ്ഥതയിലോ മാറാന്‍ കഴിയുന്ന വിധമുള്ള താമസ സൗകര്യം ഒരുക്കാനാകുമോ എന്നതില്‍ കലക്ടറുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. കലക്ടറുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് വാടക നിശ്ചയിച്ച് അനുവദിക്കും. ഉരുള്‍പൊട്ടലില്‍ ഒന്നും അവശേഷിക്കാത്തവര്‍ക്ക് മറ്റൊരു വാസസ്ഥലത്തേക്ക് മാറുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തര സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മുണ്ടക്കൈ, ചൂരല്‍ മല…

Read More

കോഴിക്കോട്: കോഴിക്കോട് കുടരഞ്ഞിയിലും പ്രകമ്പനം ഉണ്ടായതായി. കൂടരഞ്ഞിയില്‍ ഭൂമിക്ക് അടിയിൽ നിന്ന് ഉഗ്ര ശബ്ദം കേട്ടെന്നാണ് നാട്ടുകാർ പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജിന് സമീപവും ഭൂമിക്കടിയിൽ നിന്നും പ്രകമ്പനം കേട്ടതായും വിവരം ലഭിച്ചു. വയനാട്ടിൽ ചില പ്രദേശങ്ങളില്‍ ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടു എന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് കോഴിക്കോട് കുടരഞ്ഞിയിലും സമാനമായ സംഭവം ഉണ്ടായെന്ന വാര്‍ത്ത പുറത്ത് വരുന്നത്. വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, നെൻമേനി, അമ്പലവയൽ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലാണ് വലിയ മുഴക്കവും നേരിയ കുലുക്കവും റിപ്പോ‍‍ർട്ട് ചെയ്തിരിക്കുന്നത്. രാവിലെ 10 മണിയോടെയാണ് സംഭവം. ജിയോളജിക്കൽ സ‍ർവേ ഓഫ് ഇന്ത്യ സംഭവം സ്ഥിരീകരിച്ചു. എന്നാൽ പ്രദേശത്ത് ഭൂകമ്പ സൂചനകളില്ലെന്ന കേരള ഡിസാസ്റ്റർ മാനേജ്മെന്‍റ് അതോറിറ്റി അറിയിച്ചു.

Read More

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പിന് സഹോദരിമാരായ വനിതാ സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്. പണം മടക്കിച്ചോദിച്ചതിന് കുപ്രസിദ്ധ ഗുണ്ടയായ ഗുണ്ടുകാട് സാബു വഴി ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. വിഴിഞ്ഞം കോസ്‌റ്റൽ സ്‌റ്റേഷനിലെ സംഗീത, തൃശൂർ വനിതാ സെല്ലിൽ ജോലി ചെയ്യുന്ന സുനിത എന്നിവർക്കെതിരെയാണ് കേസെടുത്തത്. കാട്ടായിക്കോണം സ്വദേശിനി ആതിരയാണ് പരാതി നൽകിയത്. സൗഹൃദം നടിച്ച് കുടുംബ സുഹൃത്തായി മാറിയ ശേഷം പണം തട്ടിയെന്നാണ് പരാതി. വസ്തു വാങ്ങാനെന്ന് പറഞ്ഞ് പലപ്പോഴായി ആതിരയുടെ ഭർത്താവിൽ നിന്ന് 19 ലക്ഷം സംഗീത കൈപ്പറ്റിയെന്നാണ് പരാതിയിൽ പറയുന്നത്. രേഖകളും ചെക്കുകളും നൽകിയത് സംഗീതയും സഹോദരീ ഭർത്താവ് ജിപ്സൺരാജുമായിരുന്നു. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ നൽകിയ ചെക്കുകൾ ബാങ്കിൽ കൊടുത്തെങ്കിലും പണം ലഭിക്കാതെ മടങ്ങി. അതിനിടെയാണ് ഗുണ്ടുകാട് സാബു എന്നയാൾ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. സംഗീതയ്ക്കു വേണ്ടിയാണ് വിളിക്കുന്നതെന്നും എഗ്രിമെന്‍റുകളടക്കം തിരികെ നൽകണമെന്നും അല്ലെങ്കിൽ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നുമായിരുന്നു ഭീഷണി. പണം തട്ടിയെടുത്തതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും പൊലീസ് പരാതി പരിഹാര സെല്ലിലും…

Read More

നടൻ മോഹൻലാലിനെ അധിക്ഷേപിച്ച യൂട്യൂബർ അജു അലക്‌സ്(ചെകുത്താൻ) പൊലീസ് കസ്റ്റഡിയിൽ. താര സംഘടനയായ അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് ചെകുത്താന്‍ ചാനല്‍ ഉടമ പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അജുവിനെതിരെ ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) എന്നീ വകുപ്പുകളാണ് ചുമത്തിയത്. കേസെടുത്ത പിന്നാലെ അജു അലക്സ് ഒളിവിലായിരുന്നു.അശ്ലീല പദങ്ങൾ ഉപയോഗിച്ച് നടീ നടന്മാരെയും അവരുടെ കുടുംബാംഗങ്ങളെയും സോഷ്യൽ മീഡിയയിൽ അവഹേളിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നടൻ ബാല കഴിഞ്ഞ ദിവസം താരസംഘടനയായ ‘അമ്മ’യിലും പാലാരിവട്ടം പൊലീസിലും പരാതി നൽകിയിരുന്നു. വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ സ്ഥലത്ത് ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാൽ പട്ടാള യൂണിഫോമിൽ സന്ദർശിച്ചതിന് എതിരെയാണ് അജു അലക്സ് ചെകുത്താൻ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിക്കുന്ന തരത്തിൽ പരമാർശം നടത്തിയത്. മോഹൻലാലിന്റെ ആരാധകരില്‍ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലാണ് അജു അലക്സിന്റെ പരാമർശമെന്നും തിരുവല്ല പൊലീസ് റജിസ്ട്രർ…

Read More