What's Hot
- ‘ബാഹുബലി’ കുതിച്ചുയർന്നു, ഇന്ത്യക്ക് അഭിമാനനേട്ടം; അമേരിക്കൻ ഉപഗ്രഹത്തെ ബഹിരാകാശത്തെത്തിച്ച് ഐഎസ്ആർഒ
- കേരളത്തിൻ്റെ സമഗ്ര വികസന നായകനും ജനകീയ മുഖ്യമന്ത്രിയുമായിരുന്നലീഡർ കെ. കരുണാകരൻ 15ാം ചരമവാർഷികം ലീഡർ കെ. കരുണാകരൻ സ്റ്റഡി സെൻ്റർ ബഹ്‌റൈൻ യൂണിറ്റ്തൊഴിലാളികൾക്ക് പ്രാതൽ ഭക്ഷണവും വസ്ത്ര വിതരണവും നടത്തി ……
- ഇനി പഴയതുപോലെയാകില്ല, വിസ ഫീസുകളിലും നിയമങ്ങളിലും വലിയ മാറ്റം; പുതിയ നിയമാവലി പുറത്തിറക്കി കുവൈത്ത്, പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ
- ആട് 3യുടെ ഷൂട്ടിംഗിനിടെ പരുക്കേറ്റു, നടൻ വിനായകൻ ആശുപത്രിയിൽ
- കണ്ടപാടെ പരസ്പരം കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവച്ച് വിഡി സതീശനും പിവി അൻവറും, ‘ടീം യുഡിഎഫ് 2026 ൽ സെഞ്ച്വറി അടിക്കുന്നതിന്റെ ഭാഗമായതിൽ സന്തോഷം’
- തടവുകാരില്‍ നിന്ന് കൈക്കൂലി വാങ്ങി വഴി വിട്ട സഹായം; ജയില്‍ ഡിഐജി വിനോദ് കുമാറിന് സസ്പെന്ഷന്
- മണ്ഡലപൂജ; 26നും 27നും ശബരിമല ദർശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും
- വൻ തുക കുടിശ്ശിക; പൊതുമേഖല സ്ഥാപനത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി
Author: News Desk
കൊച്ചി: പെരിയ ഇരട്ടക്കൊല കേസിലെ കോടതി വിധി കൊല്ലപ്പെട്ടവരുടെ കുടുംബവും കോണ്‍ഗ്രസ് പാര്‍ട്ടിയും നടത്തിയ പോരാട്ടത്തിന്റെ വിജയമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. കൊല്ലണമെന്ന് തീരുമാനിച്ചതും കൊന്ന് കഴിഞ്ഞ് പ്രതികളെ ഒളിപ്പിച്ചതും തെളിവുനശിപ്പിച്ചതുമെല്ലാം സിപിഎമ്മാണ്. പ്രതികളെ രക്ഷിക്കാന്‍ ചെലവാക്കിയ പണം സിപിഎം സംസ്ഥാന കമ്മിറ്റി സര്‍ക്കാരിലേക്ക് അടക്കണമെന്നും വി.ഡി സതീശന്‍ പറഞ്ഞു. കൊലപാതകം ചെയ്തതും ചെയ്യിപ്പിച്ചതും സിപിഎമ്മാണ്. പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചത് സിപിഎമ്മും സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ്. പൊതുജനങ്ങളുടെ നികുതിപ്പണം വരെ അതിനുവേണ്ടി ചെലവാക്കി. കൊല്ലണമെന്ന് തീരുമാനിച്ചതും കൊന്ന് കഴിഞ്ഞ് പ്രതികളെ ഒളിപ്പിച്ചതുമെല്ലാം സിപിഎമ്മാണ്. തെളിവുനശിപ്പിച്ചതും സിപിഎമ്മാണ്. പ്രതികളെ രക്ഷപ്പെടുത്താനായി പോലീസിനെ ദുരുപയോഗം ചെയ്തത് സര്‍ക്കാരാണ്. ഇതിനെല്ലാം നേതൃത്വം കൊടുത്ത പാര്‍ട്ടിയാണല്ലോ കേരളം ഭരിക്കുന്നതെന്നോര്‍ത്ത് കേരളം ലജ്ജിച്ച് തലതാഴ്ത്തുകയാണ്. – പ്രതിപക്ഷനേതാവ് പറഞ്ഞു. ഇത് കുടുംബവും കോണ്‍ഗ്രസ് പാര്‍ട്ടിയും നടത്തിയ പോരാട്ടത്തിന്റെ വിജയമാണ്. ധാര്‍മികതയുടെ വിജയമാണിത്. പ്രതികളെ രക്ഷിക്കാനായി ഒരുകോടിയോളം രൂപ നികുതിപ്പണത്തില്‍ നിന്ന് ചെലവാക്കി. ഈ പണം സിപിഎം…
പെരിയ ഇരട്ടക്കൊലക്കേസ്: വിധിക്ക് പിന്നാലെ പൊട്ടിക്കരഞ്ഞ് അമ്മമാർ; സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി
കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസിൽ വിധി പുറത്തുവന്നതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് ശരത് ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കൾ. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്ല്യോട്ട് ശരത് ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസിൽ 14 പ്രതികൾ കുറ്റക്കാരാണെന്ന് എറണാകുളം സിബിഐ കോടതി വിധിച്ചിരിക്കുകയാണ്.മകന് നീതി ലഭിച്ചെന്ന് കൃപേഷിന്റെ അമ്മ ബാലാമണി പറഞ്ഞു. പ്രതികൾക്ക് കടുത്ത ശിക്ഷതന്നെ ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. സർക്കാർ കുറെ കളി കളിച്ചു. കേസിൽ കുറെയധികം കഷ്ടപ്പെടേണ്ടി വന്നുവെന്നും ബാലാമണി വ്യക്തമാക്കി. അഭിഭാഷകനുമായി ആലോചിച്ചതിനുശേഷം തുടർനടപടികളുമായി മുന്നോട്ടുപോകുമെന്ന് കൃപേഷിന്റെ അച്ഛൻ കൃഷ്ണൻ പറഞ്ഞു.എല്ലാ പ്രതികൾക്കും കടുത്ത ശിക്ഷതന്നെ ലഭിക്കണമെന്ന് ശരത് ലാലിന്റെ അമ്മ ലത പറഞ്ഞു. എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. വിധി തൃപ്‌തികരമായി തോന്നുന്നില്ല. കോടതിയിൽ വിശ്വസിക്കുന്നുവെന്നും ലത വ്യക്തമാക്കി. പ്രതികളിൽ ഗൂഢാലോചനയിൽ പങ്കെടുത്തവരിൽ ചിലരെ വെറുതെവിട്ടതിൽ അഭിഭാഷകനുമായി ആലോചിച്ച് മുന്നോട്ടുപോകുമെന്ന് ശരത് ലാലിന്റെ അച്ഛൻ സത്യനാരായണൻ പറഞ്ഞു.കുറച്ചുപേർ രക്ഷപ്പെട്ടതിൽ അതിയായ ദുഃഖമുണ്ട്. 14 പേർക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതിൽ അതിയായ സന്തോഷവുമുണ്ട്. മുഴുവൻ…
മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരന് എം.ടി വാസുദേവന്‍ നായരുടെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്‌റൈൻ അനുശോചന യോഗം സംഘടിപ്പിച്ചു
മനാമ : കഥാകൃത്ത്, നോവലിസ്റ്റ്, പത്രപ്രവർത്തകൻ, തിരക്കഥാകൃത്ത്, സംവിധായകൻ, ലേഖകൻ, പ്രഭാഷകൻ, നാടകകൃത്ത്, നടൻ, സംവിധായകൻ, നാടക പരിഭാഷകൻ, ഗാനരചയിതാവ്, ബാലസാഹിത്യകാരൻ, അധ്യാപകന്‍, സംഘാടകൻ, ഭരണാധികാരി, ജ്ഞാനപീഠ ജേതാവ് എന്നിങ്ങനെ സമസ്ത സാംസ്കാരിക മേഖലകളിലും തന്‍റെ കഴിവ് തെളിയിച്ച പ്രതിഭ ആയിരുന്നു എം.ടി വാസുദേവൻ നായർ എന്ന് അനുസ്മരണ യോഗം വിലയിരുത്തി. ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് അധ്യക്ഷത വഹിച്ചു. കെ സി എ ഹാളിൽ നടന്ന ചടങ്ങിൽ ഡോ. പി വി ചെറിയാൻ, മാധ്യമ പ്രവർത്തകരായ രാജി ഉണ്ണികൃഷ്ണൻ, ഈ വി രാജീവൻ, സാമൂഹിക പ്രവർത്തകൻ ലത്തീഫ് കോളിക്കൽ, ഐ.വൈ.സി.സി ദേശീയ ട്രെഷറർ ബെൻസി ഗനിയുഡ്, ജിതിൻ പരിയാരം, നിതീഷ് ചന്ദ്രൻ എന്നിവർ എം.ടി യെ അനുസ്മരിച്ചു സംസാരിച്ചു. ഐ.വൈ.സി.സി ആർട്സ് വിംഗ് കൺവീനർ റിച്ചി കളത്തൂരേത്ത് അവതാരകൻ ആയ ചടങ്ങിൽ ജോയിന്റ് സെക്രട്ടറി രാജേഷ് പന്മന സ്വാഗതവും അസിസ്റ്റന്റ് ട്രഷറർ മുഹമ്മദ് ജസീൽ നന്ദിയും പറഞ്ഞു.
മനാമ: മലയാളത്തിന്റെ ഇതിഹാസ സാഹിത്യകാരൻ എം. ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ ഗുരുദേവ സോഷ്യൽ സൊസൈറ്റി അനുശോചനം രേഖപ്പെടുത്തി. ‘എന്‍റെ ഭാഷ എന്റെ വീടാണ്. എന്റെ ആകാശമാണ്. ഞാൻ കാണുന്ന നക്ഷത്രമാണ്. എന്നെ തഴുകുന്ന കാറ്റാണ്. എന്‍റെ ദാഹം ശമിപ്പിക്കുന്ന കുളിർവെള്ളമാണ്. എന്‍റെ അമ്മയുടെ തലോടലും ശാസനയുമാണ്. എന്റെ ഭാഷ ഞാൻ തന്നെയാണ്’ എന്നെഴുതിയ എം.ടി മടങ്ങുമ്പോള്‍ അനാഥമാകുന്നത് സാഹിത്യത്തിലെ വലിയ ഒരു കാലഘട്ടമാണ് നമ്മൾക്ക് നഷ്ടപ്പെടുന്നത് എന്ന് സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി 92 മത് ശിവഗിരി തീർത്ഥാടന സമ്മേളനം അതിവിപുലമായ രീതിയിൽ സംഘടിപ്പിക്കുന്നു. നാളെ വെള്ളിയാഴ്ച വൈകിട്ട് 8.00 മണിക്ക് സൊസൈറ്റിയിലെ കുമാരനാശാൻ ഹാളിൽ വച്ച് സംഘടിപ്പിക്കുന്ന ചടങ്ങിൽ ശിവഗിരി മഠം ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം ശ്രീമദ് വിശാലാനന്ദ സ്വാമികൾ മുഖ്യാതിഥി ആയിരിക്കും ശ്രീനാരായണീയ ദർശനങ്ങൾ വത്തിക്കാനിൽ എത്തിച്ച, സർവ്വമത സമ്മേളനത്തിന്റെ മുഖ്യ സംഘാടകനായിരുന്ന പ്രമുഖ വ്യവസായി K.G ബാബുരാജിനെ ചടങ്ങിൽ ആദരിക്കും, ശിവഗിരി തീർത്ഥാടനത്തിന്റെ ഘോഷയാത്രയിൽ പങ്കെടുക്കുന്ന GSS ചെയർമാൻ സനീഷ് കൂറുമുള്ളിലിന് ബ്രഹ്മശ്രീ വിശാലാനന്ദ സ്വാമികൾ ധർമ്മപതാക കൈമാറുന്ന ചടങ്ങും നടക്കും. ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം മിഥുൻ മോഹൻ, നരേന്ദ്രമോഡി വിചാർ മഞ്ച് വൈസ് പ്രസിഡണ്ടും സാമൂഹ്യപ്രവർത്തകനുമായ സോവിച്ചൻ ചേന്നാട്ടുശ്ശേരില്‍ എന്നിവർ ചടങ്ങിന് ആശംസ അറിയിക്കും.
മനാമ: മലയാളത്തിൻ്റെ പ്രിയ കഥാകൃത്ത് എം ടി വാസുദേവൻ നായരുടെ നിര്യാണത്തിൽ വടകര സഹൃദയ വേദി അനുശോചനം രേഖപ്പെടുത്തി. സിനിമാ തിരക്കഥയിലൂടെ മലയാളത്തെ ലോകത്തിൻ്റെ നിറുകയിൽ എത്തിച്ച അതുല്യ പ്രതിഭയായിരുന്നു എം.ടി. ‘ സ്പർശിച്ച മേഘലയിലെല്ലാം തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിൻ്റെ സൃഷ്ടികൾ , തലമുറകൾക്ക് മായ്ക്കാനാവാത്ത വിധം നിലകൊള്ളുമെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു. ‘
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ മിഡിൽ ഈസ്റ്റ് ഹോസ്പിറ്റലുമായി ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഡിസംബർ 27 വെള്ളിയാഴ്ച ഹിദ്ദിലെ മിഡിൽ ഈസ്റ്റ് ഹോസ്പിറ്റലിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആരോഗ്യമാണ് സമ്പത്ത്, ആരോഗ്യം സംരക്ഷിക്കുക, ജീവിതശൈലി രോഗങ്ങൾ കണ്ടെത്തി തടയുക എന്ന സന്ദേശത്തോടെ ഡിസംബർ 27 ന് രാവിലെ 9 മണി മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. സൗജന്യ ആയുർവേദ കൺസൾട്ടേഷൻ, ഡെൻ്റൽ സ്ക്രീനിംഗ്, ഗൈനക്കോളജി കൺസൾട്ടേഷൻ, ഓർത്തോപീഡിക് കൺസൾട്ടേഷൻ,ബ്ലഡ് പ്രെഷർ, ബ്ലഡ് ഷുഗർ,പൾസ് റേറ്റ്,ശ്വസന നിരക്ക്,ഉയരവും ഭാരവും* എന്നീ ചെക്കപ്പുകളും ക്യാമ്പിൽ ലഭ്യമായിരിക്കും.ബഹറിനിലെ എല്ലാ ഭാഗത്തുനിന്നും ട്രാൻസ്‌പോർട്ടേഷൻ സൗകര്യവും ലഭ്യമാണ്. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിട്ടുള്ള ഗൂഗിൾ ഫോംമിൽ വിവരങ്ങൾ നൽകി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. https://surveyheart.com/form/676039d82505a317f8d3c1a8 കൂടുതൽ വിവരങ്ങൾക്ക് , 39125828, 38978535,34502044,39655787 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
മനാമ: മലയാളത്തിന്റെ കരുത്തുറ്റ സാഹിത്യകാരനും, തിരക്കഥാകൃത്തും, സിനിമാ സംവിധായകനുമായ എം. ടി. എന്ന മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായരുടെ നിര്യാണത്തിൽ കേരളാ സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. മികച്ച എഴുത്തുകാരൻ, തിരക്കഥാകൃത്ത്, സിനിമ സംവിധായകൻ എന്നുവേണ്ട താൻ കൈവെച്ച എല്ലാ മേഖലകളിലും തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ആധുനിക മലയാള സാഹിത്യ രചയിതാവാണ് എന്ന് നിസംശയം പറയാനാകുമെന്നും അദേഹത്തിന്റെ നിര്യാണം കേരളാ സാഹിത്യത്തിന് തീരാ നഷ്ടം ആണ് എന്നും പ്രസിഡന്റ്, ശ്രീ രാജേഷ് നമ്പ്യാർ തന്റെ അനുശോചനകുറിപ്പിൽ അറിയിച്ചു. തന്റെ ഇരുപതിമൂന്നാം വയസിൽ എഴുതിയ “നാലുകെട്ട്” എന്ന നോവലിന് കേരളസാഹിത്യ അക്കാദമി അവാർഡ് നേടിക്കൊണ്ടാണ് അദ്ദേഹം തന്റെ സാഹിത്യ രചനകളുടെ തുടക്കം കുറിച്ചത്. പിന്നീടങ്ങോട്ട് എഴുതിയ പല നോവലുകളും മലയാളമ്പസാഹിത്യത്തിന്റെ വഴിത്തിരുവുകളായിരി ന്നു എന്നും അദേഹത്തിന്റെ നിര്യാണം മലയാള സാഹിത്യലോകത്ത് കനത്ത വിടവാണ് സൃഷ്ടിച്ചിരിക്കുന്നത് എന്നും ജനറൽ സെക്രട്ടറി ശ്രീ അനിൽ പിള്ള തന്റെ അംശോചന സന്ദേശത്തിൽ അറിയിച്ചു. എം…
ന്യൂഡല്‍ഹി: എം ടി വാസുദേവന്‍ നായരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മു. അദ്ദേഹത്തിന്റെ നിര്യാണത്തോടെ സാഹിത്യ ലോകം കൂടുതല്‍ ദരിദ്രമായിരിക്കുന്നു എന്ന് ദ്രൗപദി മുര്‍മു എക്‌സില്‍ ഓര്‍മ്മിപ്പിച്ചു. ‘പ്രശസ്ത മലയാള എഴുത്തുകാരനായ എം ടി വാസുദേവന്‍ നായരുടെ നിര്യാണത്തോടെ സാഹിത്യ ലോകം കൂടുതല്‍ ദരിദ്രമായി. ഗ്രാമീണ ഇന്ത്യ അദ്ദേഹത്തിന്റെ രചനകളില്‍ സജീവമായി. പ്രധാന സാഹിത്യ അവാര്‍ഡുകള്‍ നല്‍കി അദ്ദേഹത്തെ ആദരിച്ചു. സിനിമ മേഖലയ്ക്ക് നിസ്തുലമായ സംഭാവനയാണ് അദ്ദേഹം നല്‍കിയത്. അദ്ദേഹത്തിന് പത്മഭൂഷണ്‍ ലഭിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കും അദ്ദേഹത്തിന്റെ വായനക്കാര്‍ക്കും ആരാധകര്‍ക്കും എന്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു’- രാഷ്ട്രപതി ദ്രൗപദി മുര്‍മു കുറിച്ചു.
അണ്ണാ സര്‍വകലാശാല ബലാത്സംഗ കേസില്‍ അറസ്റ്റ്; പ്രതി വഴിയോരത്ത് ബിരിയാണി വില്ക്കുന്നയാള്
ചെന്നൈ: അണ്ണാ സര്‍വകലാശാല ക്യാമ്പസിനുള്ളില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതി പിടിയില്‍. സര്‍വകലാശാലയ്ക്ക് സമീപം വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്ന കോട്ടൂര്‍പുരം സ്വദേശി ജ്ഞാനശേഖരന്‍ (37) ആണ് പിടിയിലായത്. ഇയാള്‍ കുറ്റം സമ്മതിച്ചതായി ചെന്നൈ പൊലീസ് അറിയിച്ചു. തിങ്കളാഴ്ച രാത്രിയാണ് പെണ്‍കുട്ടി ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തായ യുവാവിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷമാണ് ഇയാള്‍ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്തത്. തിങ്കളാഴ്ച രാത്രി പള്ളിയില്‍ പോയ ശേഷം ക്യാമ്പസിനുള്ളില്‍ സുഹൃത്തായ മറ്റൊരു വിദ്യാര്‍ത്ഥിക്ക് ഒപ്പം എത്തിയതായിരുന്നു പെണ്‍കുട്ടി. ഈ സമയം ഇരുവരുടേയും അടുത്തേക്ക് എത്തിയ പ്രതി അകാരണമായി ഇരുവരേയും മര്‍ദ്ദിക്കുകയും പെണ്‍കുട്ടിയെ വലിച്ചിഴച്ച് കുറ്റിക്കാട്ടിലേക്ക് കൊണ്ട് പോയി ഉപദ്രവിക്കുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കന്യാകുമാരി സ്വദേശിയായ പെണ്‍കുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായത്.ഒപ്പമുണ്ടായിരുന്ന യുവാവ് പ്രതി മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടി നിരവധി തവണ ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചുവെങ്കിലും പ്രതി അതിന് വഴങ്ങിയില്ല.…
