Author: News Desk

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിലെ വിധി സിപിഎമ്മിനുള്ള തിരിച്ചടിയെന്ന് ഷാഫി പറമ്പിൽ എം.പി. സിപിഎം തിരക്കഥയെഴുതി സംവിധാനം ചെയ്ത കൊലപാതകമാണെന്നും പാർട്ടിക്ക് പങ്കില്ലെന്ന കള്ളം ജനങ്ങൾക്കുമുന്നിൽ തെളിഞ്ഞെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ‘”ഒരു തരത്തിലുള്ള സഹതാപവും അര്‍ഹിക്കാത്ത പ്രതികളും കൃത്യവുമായിരുന്നു ശരത് ലാലിന്റെയും കൃപേഷിന്റെയും കൊലപാതകം. അതുകൊണ്ട് പരമാവധി ശിക്ഷ അവര്‍ക്ക് കിട്ടണമെന്നാണ് സമാധാനം പുലരണമെന്നാഗ്രഹിക്കുന്ന മുഴുവന്‍ മലയാളികളും ആഗ്രഹിച്ചത്. 19-ഉം 23-ഉം വയസ്സുള്ള രണ്ടു ചെറുപ്പക്കാരാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ആ കൊലപാതകം ഒരു സംഘര്‍ഷത്തിലോ സംഘട്ടനത്തിലോ ഉണ്ടായതുമല്ല. സ്ഥലവും നാളും തീയതിയും കുറിച്ച് ആളുകളെ തീരുമാനിച്ച് അവിടെ കൊണ്ടു വന്ന് പാര്‍ട്ടി തിരക്കഥയെഴുതി പാര്‍ട്ടി അഭിനേതാക്കളെ വിട്ട് സിപിഎം സംവിധാനം ചെയ്തു നടപ്പിലാക്കിയ ഒരു കൊലപാതകമാണ്. സിപിഎമ്മിന്റെ പങ്കാണ് തെളിഞ്ഞത്. സിപിഎം നടത്തിയ കൊലപാതകമെന്ന് തന്നെയാണ് ഇതിനെ വിളിക്കേണ്ടത്. വേറെ ഒരു കാരണവും രാഷ്ട്രീയമല്ലാതെ അതിനില്ല. പാര്‍ട്ടിക്ക് പങ്കില്ലെന്ന കള്ളം ജനങ്ങള്‍ക്ക് മുന്നില്‍ പൊളിഞ്ഞിരിക്കുകയാണ്. ഇരട്ടജീവപര്യന്തം പരമാവധി ആളുകള്‍ക്ക് ലഭിക്കേണ്ടിയിരുന്നു.…

Read More

തിരുവനന്തപുരം: ക്ഷേത്രാചാര വിഷയത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്ക് മറുപടിയുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അനാചാരങ്ങളെ എതിർത്താണ് മന്നത്ത് പത്മനാഭൻ സാമൂഹിക പരിഷകരണം നടത്തിയതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ശിവഗിരി മഠം നിലപാട് തുറന്ന് പറഞ്ഞെങ്കിലും വിഷയത്തിൽ വിവാദം അവസാനിച്ചെന്ന മറുപടിയിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതികരണം ഒതുക്കി. ശിവഗിരി തീർഥാടന സമ്മേളനത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് അധ്യക്ഷൻ സ്വാമി സച്ചിദാനന്ദ നടത്തിയ പരാമർശവും അതിനെ പിന്തുണച്ചുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെയുമാണ് മന്നം ജയന്തി സമ്മേളനത്തിൽ ജി സുകുമാരൻ നായർ വിമർശിച്ചത്. ക്ഷേത്രാചാരങ്ങൾ മാറണമെന്ന സ്വാമി സച്ചിദാനന്ദയുടെ നിലപാടിൽ ശിവഗിരിയെന്ന് എടുത്തു പറഞ്ഞാണ് ജി സുകുമാരൻ നായർ ഇന്നലെ വിമർശനം നടത്തിയത്. എന്നാൽ ക്ഷേത്രാചാര വിഷയത്തിൽ വെള്ളാപ്പള്ളി നടേശൻ നിലപാട് പറയാൻ തയ്യാറായില്ല. മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്ത രമേശ് ചെന്നിത്തലയെ വേദിയിലിരുത്തിയാണ് ക്ഷേത്രാചാര വിഷയത്തിൽ…

Read More

ചെന്നൈ: അണ്ണാ യൂണിവേഴ്സിറ്റി ക്യാമ്പസിനുള്ളിൽ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച മഹിളാ മോർച്ച നേതാക്കളെ അറസ്റ്റ് ചെയ്തു. നടി ഖുശ്ബു ഉൾപ്പടെ ഉള്ളവരാണ് മധുരയിൽ അറസ്റ്റിലായത്. പ്രതിഷേധ റാലി നടത്താൻ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. നിരോധനാജ്ഞ ലംഘിച്ച് ഖുശ്ബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം പ്രതിഷേധം നടത്തിയതോടെയാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്. മധുരയിൽ നിന്ന് ചെന്നൈയിലേക്ക് റാലി നടത്താനായിരുന്നു മഹിളാ മോർച്ചയുടെ ശ്രമം. ഡിസംബർ 23 നാണ് അണ്ണാ സർവകലാശാല ക്യാംപസിൽ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർത്ഥിനി ബലാത്സംഗത്തിനിരയായത്. പള്ളിയിൽ പോയ പെൺകുട്ടി സുഹൃത്തിനൊപ്പം ക്യാംപസിലേക്ക് പോകുന്നതിനിടെയാണ് സംഭവമുണ്ടായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദിച്ച് അവശനാക്കിയതിന് ശേഷമായിരുന്നു ക്രൂരപീഡനം. കോട്ടുപുരം സ്വദേശി ജ്ഞാനശേഖര(37)നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യൂണിവേഴ്സിറ്റിക്ക് സമീപത്തായി കഴിഞ്ഞ കുറേ വർഷങ്ങളായി വഴിയോരക്കട നടത്തുന്ന ജ്ഞാനശേഖരൻ ആണ് വിദ്യാർത്ഥിനിയെ ക്രൂരമായി പീഡിപ്പിച്ചത്. സംഭവം നടന്ന ദിവസം മതിൽ ചാടി പ്രതി കാമ്പസിന് അകത്ത് കടന്നെന്നാണ് പൊലീസ് കണ്ടെത്തൽ. സംഭവം നടക്കുന്ന സമയത്ത്…

Read More

കൊച്ചി: സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന് എതിരായുള്ള ശക്തമായിട്ടുള്ള വിധിയാണ് പെരിയ ഇരട്ടക്കൊലക്കേസിലുണ്ടായിരിക്കുന്നതെന്ന് കെ.സി വേണുഗോപാല്‍ എം.പി. എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് പ്രതികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ട നിമിഷം കൂടിയാണിതെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. കൃപേഷിന്റെയും ശരത്ലാലിന്റെയും കുടുംബത്തിന് മാത്രമല്ല, മാര്‍ക്സിസ്റ്റുക്കാര്‍ അരിഞ്ഞുവീഴ്ത്തിയിട്ടുള്ള നൂറ് കണക്കിന് രക്തസാക്ഷി കുടുംബങ്ങളിലെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും നീതി കിട്ടുന്ന ദിവസം കൂടിയാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി. പെരിയ ഇരട്ടക്കൊലക്കേസിന്റെ ആരംഭം തൊട്ട് പ്രതികളെ സംരക്ഷിക്കാന്‍ സിപിഎം ശ്രമിച്ചിരുന്നു. ഗവണ്‍മെന്റ് പ്രതികള്‍ക്കാണ് സംരക്ഷണ കവചമൊരുക്കിയത്, ഇരകള്‍ക്കല്ല. 1.17 കോടി രൂപ സംസ്ഥാന ഖജനാവില്‍ നിന്ന് ചെലവഴിച്ചാണ് അവര്‍ കേസ് നടത്തിയത്. ആത്മാഭിമാനമുണ്ടെങ്കില്‍ 1.17 കോടി രൂപ മടക്കി നല്‍കാന്‍ സിപിഎം തയ്യാറാകണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍കസിസ്റ്റ് അല്ല, ക്രിമിനല്‍ പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍കസിസ്റ്റ് ആണെന്ന് അവര്‍ ഒന്നുകൂടി തെളിയിച്ചുവെന്നും കെ.സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

Read More

തൃശൂർ: മന്ത്രി സജി ചെറിയാനെതിരെ ഗവർണർക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പരാതി. പുകവലിയെ പ്രോൽസാഹിപ്പിക്കുന്ന മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയാണ് പരാതി. കെപിസിസി സെക്രട്ടറിയും തൃശൂർ കോർപറേഷൻ കൗൺസിലറുമായ ജോൺ ഡാനിയേലാണ് പരാതി നൽകിയത്. പുകവലിയെ പ്രോൽസാഹിപ്പിക്കുന്ന മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയാണ് പരാതി. 2003 ൽ പാർലമെൻ്റ് പാസാക്കിയ കോടതി നിയമത്തെ വെല്ലുവിളിക്കുകയാണ് മന്ത്രി ചെയ്തത്. ഭരണഘടനയേയും നിയമ നിർമാണ സഭകളെയും മന്ത്രി അവഹേളിച്ചു. കുട്ടികളെ പുകവലിക്കാൻ പ്രോത്സാഹിപ്പിക്കുന്നത് കോടതി നിയമപ്രകാരം കുറ്റകരമാണെന്നും മന്ത്രിയ്ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും പരാതിയില്‍ പറയുന്നു.

Read More

കോഴിക്കോട്: കൊലവാൾ താഴെവെയ്ക്കാൻ എന്നാണ് സിപിഎം തയ്യാറാവുകയെന്ന് കെ.കെ. രമ എം.എൽ.എ. പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം നൽകിയ വിധിയിൽ പ്രതികരിക്കുകയായിരുന്നു കെ.കെ.രമ. ‘ഇരട്ടജീവപര്യന്തം എത്ര വര്‍ഷമാണെന്ന് പറഞ്ഞിട്ടില്ല. 14 വര്‍ഷമാണെന്ന് പ്രതീക്ഷിക്കുന്നു. അതിലപ്പുറത്തേക്ക് കടുത്ത ശിക്ഷയുണ്ടോയെന്ന് അറിയേണ്ടിയിരിക്കുന്നു. ശിക്ഷ തൃപ്തികരമല്ലെന്നാണ് കുടുംബം വ്യക്തമാക്കിയിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട് അപ്പീല്‍ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുന്‍ എംഎല്‍എ ഉള്‍പ്പടെ സിപിഎമ്മിലെ സമ്മുന്നത നേതാക്കള്‍ക്ക് ശിക്ഷ ലഭിച്ചു എന്നത് ചെറിയ കാര്യമല്ല. 5 വര്‍ഷം എന്നത് കുറഞ്ഞുപോയി എങ്കിലും എത്രകാലം എന്നതിലേക്കപ്പുറം കോടതി ശിക്ഷിച്ചു എന്നത് പ്രാധാന്യമര്‍ഹിക്കുന്നുണ്ട്”. “സിപിഎമ്മിന്റെ നേതാക്കന്മാര്‍ ഇത്തരത്തില്‍ കൊലപാതകങ്ങളില്‍ പങ്കാളികളാകുന്നു എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്ന വിധിയാണിത്. ചന്ദ്രശേഖരന്റെ കേസ് 2012-ലാണ് നടക്കുന്നത്. വിധി വരുന്നത് 2014-ലും. അന്നും സിപിഎം നേതാക്കന്മാര്‍ക്ക് ശിക്ഷ ലഭിച്ചു. പിന്നീട് 2019-ലാണ് ഈ ചെറുപ്പക്കാരുടെ കൊലപാതകം. ഇത്രയും നേതാക്കന്മാര്‍ ശിക്ഷിക്കപ്പെട്ടിട്ടും സിപിഎം ഇത് അവസാനിപ്പിച്ചിട്ടില്ല എന്നതാണ് കാതലായ കാര്യം. എന്നാണ് സിപിഎം കൊലവാള്‍ താഴവെയ്ക്കാന്‍ തയ്യാറാകുക. ഇത്രയും…

Read More

ബെയ്ജിങ്: കോവിഡ് മഹാമാരിക്ക് അഞ്ച് വർഷങ്ങൾക്കുശേഷം ചൈനയിൽ വീണ്ടും മറ്റൊരു വൈറസ് വ്യാപനം. ഹ്യൂമൻ മെറ്റന്യൂമോവൈറസ് (എച്ച്എംപിവി) വ്യാപകമായി രോഗബാധ ഉണ്ടാക്കുന്നതാണെന്നാണ് സമൂഹമാധ്യമങ്ങൾ, മറ്റു റിപ്പോർട്ടുകൾ എന്നിവയിൽനിന്ന് വ്യക്തമാകുന്നതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ആശുപത്രികൾ ആളുകളെക്കൊണ്ടു നിറഞ്ഞു. ശ്മശാനങ്ങളും നിറഞ്ഞുവെന്നും റിപ്പോർട്ടുകളുണ്ട്. എച്ച്എംപിവി മാത്രമല്ല, ഇൻഫ്ലുവൻസ എ, മൈകോപ്ലാസ്മ ന്യുമോണിയ, കോവിഡ് തുടങ്ങിയവയും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ⚠️ BREAKING: China 🇨🇳 Declares State of Emergency as Epidemic Overwhelms Hospitals and Crematoriums. Multiple viruses, including Influenza A, HMPV, Mycoplasma pneumoniae, and COVID-19, are spreading rapidly across China. pic.twitter.com/GRV3XYgrYX — SARS‑CoV‑2 (COVID-19) (@COVID19_disease) January 1, 2025ചൈനയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുവെന്നും ചില പോസ്റ്റുകൾ അവകാശപ്പെടുന്നു. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. കുട്ടികൾക്കിടയിലും വ്യാപകമായി ന്യൂമോണിയയും മറ്റു രോഗങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ന്യൂമോണിയ പടർന്നുപിടിക്കുന്നതിൽ നിരീക്ഷണ സംവിധാനം ഒരുക്കിയിരിക്കുന്നതായി ചൈനയുടെ രോഗനിയന്ത്രണ…

Read More

കൊച്ചി : പെരിയ ഇരട്ടക്കൊലപാതകത്തിലെ കോടതി വിധി സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. പാർട്ടിക്ക് ബന്ധമില്ലെന്ന് പറഞ്ഞ കേസിൽ സിപിഎം നേതാക്കൾ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. കടുത്ത ശിക്ഷയാണ് പ്രതികൾക്ക് ലഭിച്ചത്. പാർട്ടി കൊല നടത്തുന്നു, പ്രതികളെ സംരക്ഷിക്കുന്നു, കേസ് നടത്തുന്നുവെന്നതാണ് സ്ഥിതി. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് പൂർണ്ണ പിന്തുണ കോൺഗ്രസ് നൽകും. പെരിയ ഇരട്ട കൊലപാതകം അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസാണ്. 10 പേരെ വെറുതെ വിട്ട നടപടിയിൽ അപ്പീൽ പോകും. സ്വന്തം ഗ്രാമത്തിൽ രാഷ്ട്രീയ പ്രവർത്തനം നടത്തിയതിനാണ് സിപിഎം 2 യുവാക്കളെ കൊലപ്പെടുത്തിയത്. തീവ്രവാദ സംഘടനകളെക്കാൾ ഭീകരമായി സിപിഎം മാറിയെന്ന് ഇതിൽ നിന്നും വ്യക്തമാകും. പ്രതികളെ രക്ഷിക്കാൻ സിപിഎം ചിലവാക്കിയ നികുതി പണം ഖജനാവിലേക്ക് തിരിച്ചടയ്ക്കണം. കുടുംബം നടത്തിയ പോരാത്തതിന് ഒപ്പം യുഡിഎഫ് ഉണ്ടായിരുന്നുവെന്നും സതീശൻ ചൂണ്ടിക്കാട്ടി.

Read More

മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സെഗയ കെ സി എ ഹാളിൽ വെച്ച് മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും, കോൺഗ്രസ്‌ നേതാവുമായ മൻമോഹൻ സിങ്ങ് അനുസ്മരണം സംഘടിപ്പിച്ചു. ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽഎം സി എം എ ബഹ്‌റൈൻ പ്രസിഡന്റ്‌ സലാം മമ്പാട്ടുമൂല, പ്രതിഭ ബഹ്‌റൈൻ പ്രസിഡന്റ്‌ ബിനു കുന്നിൽ, കുടുംബ സഹൃദയ വേദി പ്രസിഡന്റ് അജിത്ത് കുമാർ, ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ ഭാരവാഹികളായ അനസ് റഹീം, രാജേഷ് പന്മന, റിച്ചി കളത്തൂരേത്ത്, മുൻ പ്രസിഡന്റ്‌ ബേസിൽ നെല്ലിമറ്റം വിവിധ ഏരിയ പ്രസിഡന്റ്‌മാരായ മണികണ്ഠൻ ചന്ദ്രോത്ത്, നവീൻ ചന്ദ്രൻ, ഷിജിൽ കുമാർ, അഷ്‌റഫ്‌ എന്നിവർ യോഗത്തിൽ മൻമോഹൻ സിങ്ങിനെ അനുസ്മരിച്ചു സംസാരിച്ചു. ഇന്ത്യൻ സമ്പദ്ഘടന മെച്ചപ്പെടുത്താനും രാജ്യത്തെ ജനങ്ങളുടെ ദാരിദ്ര്യവും പട്ടിണിയും കുറച്ചു കൊണ്ടുവരാനും, 72000 കോടി ഇന്ത്യൻ കർഷകരുടെ കട ബാധ്യതകൾ എഴുതിത്തള്ളൽ അടക്കമുള്ള ജനോപകാര പദ്ധതികൾ നടപ്പിലാക്കാനും അദ്ദേഹത്തിന്റെ ഭരണകാലത്ത്…

Read More

കൊച്ചി: കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിൽ സിപിഎം നേതാക്കളടക്കമുള്ള പ്രതികൾക്ക് കൊച്ചി സിബിഐ പ്രത്യേക കോടതി ശിക്ഷ വിധിച്ചു. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കും 10, 15 പ്രതികൾക്കും ഇരട്ട ജീവപര്യന്തം ശിക്ഷയും പിഴയും വിധിച്ചു. 14, 20, 21 പ്രതികൾക്ക് അഞ്ച് വർഷം തടവ് ശിക്ഷ വിധിച്ചു. 2019ലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും(21), ശരത്‌ലാലിനെയും( 23) കൊലപ്പെടുത്തിയത്. ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമനടക്കം 14 പേർ കുറ്റക്കാരാണെന്ന് ഡിസംബർ 28നാണ് ജഡ്ജി എൻ ശേഷാദ്രിനാഥൻ വിധിച്ചത്. പത്തുപേരെ കുറ്റമുക്തരാക്കി. ശിക്ഷ നേരിടേണ്ട പ്രതികളിൽ പത്ത് പേർക്കെതിരെ കൊലപാതകവും ഗൂഢാലോചനയും തെളിഞ്ഞിരുന്നു. സിപിഎം പ്രാദേശിക നേതാവായിരുന്ന എ പീതാംബരനാണ് ഇരട്ടക്കൊലയുടെ മുഖ്യ ആസൂത്രകൻ. ഒന്നാം പ്രതിയായ പീതാംബരനടക്കം എട്ടുപേർ ആക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരാണ്. രാഷ്ട്രീയ ഭിന്നതയും മുൻ വൈരാഗ്യവും കാരണം കൃപേഷിനെയും ശരത്‌ലാലിനെയും വെട്ടിയും മർദ്ദിച്ചും കൊലപ്പെടുത്തിയ കേസ് ആദ്യം അന്വേഷിച്ചത് പൊലീസും ക്രൈം ബ്രാഞ്ചുമാണ്. സിപിഎം നേതാക്കളിലേക്ക്…

Read More