Author: News Desk

തിരുവനന്തപുരം: അനധികൃതമായി സാമൂഹിക പെൻഷൻ കൈപ്പറ്റിയ കൂടുതൽ സർക്കാർ ഉ​ദ്യോ​ഗസ്ഥർക്കെതിരെ നടപടി. പൊതുമരാമത്തു വകുപ്പിലെ 31 ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഇവർ കൈപ്പറ്റിയ തുക 18 ശതമാനം പലിശ സഹിതം തിരിച്ചു പിടിക്കും. വകുപ്പിൽ 47 പേരാണ് അനധികൃതമായി പെൻഷൻ വാങ്ങിയത്. ഇതിൽ 15 പേർ വിവിധ വകുപ്പുകളിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുകയാണ്. ഒരാൾ ജോലിയിൽ നിന്നു വിരമിച്ചു. വകുപ്പുതല നടപടി സ്വീകരിച്ചു വരുന്നതിനാൽ ഉദ്യോ​ഗസ്ഥരുടെ പേരു വിവരങ്ങൾ പുറത്തു വിടാൻ കഴിയില്ലെന്നാണ് ധന വകുപ്പ് വ്യക്തമാക്കുന്നത്. 1500 ൽ അധികം പേർ ക്ഷേമ പെൻഷൻ അനധികൃതമായി കൈപ്പറ്റിയിട്ടുണ്ടെന്നു ധന വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു.

Read More

ന്യൂഡല്‍ഹി: ഡിജിറ്റല്‍ യുഗത്തില്‍ സ്മാര്‍ട്ട് ഫോണും ലാപ്‌ടോപ്പുകളും ഒഴിച്ചുകൂടാനാകാത്ത ഡിവൈസുകളാണ്. ഓണ്‍ലൈന്‍ ഷോപ്പിങ്ങിനും വിനോദത്തിനും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും ഇവ ഏറെ പ്രയോജനം ചെയ്യുന്നു. എന്നാല്‍ സൈബര്‍ തട്ടിപ്പുകള്‍, ഓണ്‍ലൈന്‍ സ്‌കാം എന്നിവയില്‍ നിന്ന് ഡിവൈസുകള്‍ സുരക്ഷിതമാക്കേണ്ടത് അത്യാവശ്യമാണ്. സമീപകലാത്തായി വര്‍ധിച്ചു വരുന്ന സൈബര്‍ തട്ടിപ്പുകളെ പ്രതിരോധിക്കാന്‍ ശക്തമായ പാസ്‌വേഡുകള്‍ നല്‍കി ഡിവൈസുകള്‍ സുരക്ഷിതമാക്കണമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. രാജ്യത്തെ ദശലക്ഷക്കണിക്കിന് മൊബൈല്‍, ലാപ്‌ടോപ്പ് ഉപയോക്താക്കളോട് കോമണ്‍ പാസ്‌വേഡുകള്‍ നല്‍കുന്നതിന് പകരം ‘സ്‌ട്രോങ് പാസ്‌വേഡുകള്‍’ നല്‍കി ഡിവൈസുകള്‍ സംരക്ഷിക്കണമെന്നാണ് സൈബര്‍ സെക്യൂരിറ്റി വിദഗ്ധരുടെ മുന്നറിയിപ്പ്. പ്രമുഖ സൈബര്‍ സുരക്ഷാ സ്ഥാപനമായ നോര്‍ഡ്പാസ് അടുത്തിടെ ഏറ്റവും സാധാരണയായി ഉപയോഗിക്കുന്നതും ദുര്‍ബലവുമായ 20 പാസ്‌വേഡുകള്‍ പുറത്തുവിട്ടു. എല്ലാവരും സാധാരണയായി ഉപയോഗിക്കുന്ന ഈ പാസ്‌‌‌വേഡുകൾ ഉപയോഗിക്കുന്നത് ഡിവൈസുകള്‍ ഹാക്ക് ചെയ്യാന്‍ എളുപ്പത്തില്‍ സാധിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഉപയോക്താക്കള്‍ കൂടുതലായി ഉപയോഗിക്കുന്ന 20 പാസ്‌‌‌വേഡുകൾ- password, lemonfish, 111111, 12345, 12345678, 123456789,admin,abcd1234,1qaz@WS,qwerty,admin123,Admin@123,1234567,123123,Welcome,abc123,1234567890,india123,Password നിങ്ങളുടെ വ്യക്തിവിവരങ്ങള്‍ സുരക്ഷിതമാക്കുന്നതിന് പാസ്‌വേഡുകളില്‍ സ്‌പെഷ്യല്‍…

Read More

ലോകത്തിന് ആശങ്കയായി ചൈനയിൽ എച്ച് എംപി വൈറസ് പടരുന്നു. ശ്വാസകോശ രോഗവുമായി ആയിരങ്ങൾ ആശുപത്രിയിലായി. എന്നാൽ  രോഗപ്പകർച്ചയുടെ വിശദംശങ്ങൾ ചൈന പുറത്തുവിട്ടിട്ടില്ല.  ഇന്ത്യയിൽ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് മഹാമാരിക്ക് അഞ്ച് വർഷമാകുമ്പോഴാണ് ചൈനയിൽ വീണ്ടും മറ്റൊരു വൈറസ് പകർച്ചയുണ്ടാകുന്നത്. എച്ച്എംപിവി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഹ്യൂമൻ മെറ്റന്യൂമോ വൈറസ് ആയിരങ്ങളെ ബാധിച്ചതായാണ് റിപ്പോർട്ടുകൾ. രോഗികളാൽ നിറഞ്ഞ ആശുപത്രികളുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. എന്നാൽ ചൈനീസ് ഭരണകൂടം ഇതുവരെ രോഗബാധ സമ്മതിച്ചിട്ടില്ല. കൊവിഡ് ബാധ രൂക്ഷമായ കാലത്ത് പോലും അത് അന്താരാഷ്ട്ര സമൂഹത്തെ അറിയിക്കാത്തതിന്റെ പേരിൽ പഴി കേട്ട രാജ്യമാണ് ചൈന. ചില മേഖലകളിൽ ചൈന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. കുട്ടികളെയും പ്രായമുള്ളവരെയുമാണ് വൈറസ് കാര്യമായി ബാധിച്ചത്. ചുമ, ജലദോഷം, പനി, തുമ്മൽ എന്നിവയാണ് എച്ച് എം പിവി ലക്ഷണങ്ങൾ. 2001 മുതൽ ഈ വൈറസ് പല രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട് എങ്കിലും ഇത്ര…

Read More

പത്തനംതിട്ട: സനാതന ധർമ്മം അശ്ലീലം എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞതെന്നും. അത് അജ്ഞത ആണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിയും സിപിഎമ്മും സനാതന ധർമ്മത്തെ സംഘപരിവാറിന് കൊടുക്കുകയാണ്. സനാതനധർമ്മമെന്നത് സംഘപരിവാറിന്‍റെ കീഴിൽ കൊണ്ട് കെട്ടാനുള്ള ഗൂഢ നീക്കമാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി ക്ഷേത്രത്തില്‍ ഷർട്ട് ധരിച്ച് കയറുന്നത് സംബന്ധിച്ച വിവാദം അതാത് സമുദായങ്ങൾ ചർച്ചചെയ്ത് തീരുമാനിക്കണം. അല്ലാതെ പൊതു ചർച്ച അല്ല വേണ്ടത്. മുഖ്യമന്ത്രി അഭിപ്രായം പറയുന്നതിൽ തെറ്റില്ല. എന്നാൽ സനാതന ധർമ്മം ചാതുർവർണ്യം എന്ന് പറയുന്നത് തെറ്റാണ്. കാവി ഉടുത്തവരെല്ലാം ആർഎസ്എസ് അല്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ നേതാക്കന്മാരോടും എല്ലാ സമുദായ നേതാക്കന്മാരോടും നല്ല ബന്ധം സ്ഥാപിക്കാനാണ് പറഞ്ഞിട്ടുള്ളത്. തന്നെ മാർത്തോമ സഭ ഇന്ന് റാന്നിയിൽ പരിപാടിക്ക് വിളിച്ചു. അതൊരു അംഗീകാരമായി കാണുന്നു. നാളെ ഓർത്തഡോക്സ് സഭയുടെ പരിപാടിയിൽ മുഖ്യാതിഥിയാണ്. അതേപോലെയാണ് രമേശ് ചെന്നിത്തലയെ എൻഎസ്എസ് വിളിച്ചത്. ചെന്നിത്തല ഉറപ്പായും മുനമ്പത്ത് പോകണം. മുൻ പ്രതിപക്ഷ…

Read More

ബിജാപുർ (ഛത്തീസ്ഗഡ്): റോഡ് നിർമാണ അഴിമതിയുമായി ബന്ധപ്പെട്ട വിവാദവിവരങ്ങൾ പുറത്തുകൊണ്ടുവന്നതാണ് ഫ്രീലാൻസ് മാധ്യമപ്രവർത്തകൻ മുകേഷ് ചന്ദ്രാകറുടെ (33) മരണത്തിലേക്ക് നയിച്ചതെന്ന് സൂചന. പ്രദേശത്തെ പ്രമുഖ കരാറുകാരന്റെ പുരയിടത്തിലെ സെപ്റ്റിക് ടാങ്കിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. റോഡ് നിർമാണവുമായി ബന്ധപ്പെട്ട അഴിമതി മുകേഷ് ഈയിടെ പുറത്തുകൊണ്ടുവന്നിരുന്നു. ഇതാണ് മരണത്തിൽ കോൺട്രാക്ടർമാരുടെ പങ്ക് സംശയിക്കാൻ കാരണം. കൊലപാതകത്തിനു കേസെടുത്തതായി പൊലീസ് അറിയിച്ചു. ബസ്തർ ജംക്‌ഷൻ എന്ന യുട്യൂബ് ചാനലിലൂടെ പേരെടുത്ത മുകേഷിനെ ജനുവരി ഒന്നിനാണ് കാണാതായത്. മുകേഷിനെ അവസാനമായി ഫോണിൽ വിളിച്ചത് ഒരു കോൺട്രാക്ടറാണ്. ഇക്കാര്യം സുഹൃത്തിനെ മുകേഷ് അറിയിച്ചിരുന്നു. പിന്നീട് ഫോണിൽ ബന്ധപ്പെടാനായില്ല. തുടർന്നു സഹോദരൻ യുകേഷ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ബസ്തർ മേഖലയിലെ മാവോയിസ്റ്റ് സംഘർഷങ്ങൾ സംബന്ധിച്ചുള്ള മുകേഷിന്റെ റിപ്പോർട്ടുകൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read More

മലപ്പുറം; ഭൂരിപക്ഷ വര്‍ഗീയതയ്ക്ക് ന്യൂനപക്ഷ വര്‍ഗീയത മറുമരുന്നാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂരിപക്ഷ വര്‍ഗീയതയുടെ ഭാഗമായി ന്യൂനപക്ഷവര്‍ഗീയത എങ്ങനെയുണ്ടായി അതുപോലെ ന്യൂനപക്ഷ വര്‍ഗീയതയുടെ ഫലമായി ഭൂരിപക്ഷ വര്‍ഗീയത കൂടുതലാകുകയാണ് ചെയ്യുക. പാലക്കാട്ട് ഉപതിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യം രംഗത്തുവന്നത് എസ്.ഡി.പി.ഐ ആണ്. അവരുടെ സ്ഥാനാര്‍ഥിയുടെ വിജയം. അത്ര കണ്ട് ഇഴകിചേര്‍ന്നിരിക്കുന്നു. ലീഗ് ഇതിനെല്ലാം കീഴ്‌പ്പെട്ടുകൊണ്ടിരിക്കുന്നുവെന്നും അപകടം തിരിച്ചറിഞ്ഞില്ലെങ്കില്‍ വര്‍ഗീയത വിഴുങ്ങിയെന്നുവരുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. സിപിഎം മലപ്പുറം ജില്ലാസമ്മേളനത്തോടനുബന്ധിച്ച് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. തിരഞ്ഞെടുപ്പ് വരുമ്പോള്‍ വോട്ടുസമ്പാദിക്കാന്‍ വേണ്ടി വര്‍ഗീയശക്തികളുമായി കൂട്ടുകൂടുന്നത് ചിലരുടെ സ്വഭാവമായി മാറിയിരിക്കുന്നു. താത്കാലികമായ ലാഭങ്ങള്‍ കണ്ടുകൊണ്ട്. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും യു.ഡി.എഫിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. സാധാരണനിലക്ക് ജമാഅത്തെ ഇസ്ലാമിയെ മതനിരപേക്ഷ മുസ്ലിം ജനവിഭാഗം അംഗീകരിക്കുന്നതല്ല. സുന്നി വിഭാഗം ജമാഅത്തെ ഇസ്ലാമിനെ ഒരു ഘട്ടത്തിലും അംഗീകരിച്ചിട്ടില്ല. എന്നാല്‍ ലീഗിന് ഇവരോട് വല്ലാത്ത പ്രതിപത്തി. പലകാര്യങ്ങളും പരസ്പരം ആലോചിച്ച് നീക്കുന്നു. – പിണറായി പറഞ്ഞു. വിട്ടുവീഴ്ചയില്ലാതെ…

Read More

കോവിഡ് -19 പാന്‍ഡെമിക്കിന് അഞ്ച് വര്‍ഷത്തിന് ശേഷം ചൈനയെ ഹ്യൂമന്‍ മെറ്റാപ് ന്യൂമോവൈറസ് കീഴടക്കിയിരിക്കുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. വൈറസ് അതിവേഗം പടരുന്നതായിട്ടാണ് സോഷ്യല്‍ മീഡിയകളിലെ പോസ്റ്റുകളെ സൂചിപ്പിക്കുന്നത്. ചൈനയിലെ ആശുപത്രികളും ശ്മാശാനങ്ങളും നിറഞ്ഞുവെന്നും, കോവിഡിനോട് സമാനമായ അന്തരീക്ഷമാണ് ഇപ്പോള്‍ ചൈനയിലുള്ളതെന്നും ഈ പോസ്റ്റുകള്‍ അവകാശപ്പെടുന്നു. മാത്രമല്ല, വൈറസിന്റെ വ്യാപ്തി കാരണം ചൈന അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പോലും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ഇത്രയധികം ആളുകളെ എളുപ്പത്തില്‍ കീഴടക്കിയ HMPV വൈറസ് എന്താണ്, വൈറസ്സിന്റെ അപകട സാധ്യതകള്‍ എത്രത്തോളമാണെന്ന് പരിശോധിക്കാം. ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന വൈറസാണ് HMPV. എല്ലാ പ്രായത്തിലുമുള്ള വ്യക്തികളെയും വൈറസിന് കീഴ്‌പ്പെടുത്താന്‍ കഴിയും. കൊച്ചുകുട്ടികള്‍, പ്രായമായവര്‍ എന്നിവരെക്കൂടാതെ ഉയര്‍ന്ന പ്രതിരോധ ശേഷി ഉള്ളവര്‍ക്ക് പോലും HMPV യില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ കഴിഞ്ഞെന്നു വരില്ല. 2001 ലാണ് HMPV വൈറസ് ആദ്യമായി കണ്ടെത്തിയത്. മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകളെ പോലെ തന്നെ ചുമ, പനി, ജലദോഷം, ശ്വാസതടസ്സം എന്നിവയാണ് HMPV.യുടെയും…

Read More

മനാമ : ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് ഇടവകയുടെ 2025 വർഷത്തേക്കുള്ള ഭരണ സമിതി പരിശുദ്ധ പാത്രിയർക്കീസ് ബാവായുടെ മലങ്കര അഫയേഴ്സ്‌ സെക്രട്ടറി അഭിവന്ദ്യ മർക്കോസ് മോർ ക്രിസ്റ്റഫോറോസ് മെത്രാപ്പോലീത്തായുടെയും, ഇടവക വികാരി റവ. ഫാ. ജോൺസ് ജോൺസൺ അച്ചന്റെയും മഹനീയ സാന്നിധ്യത്തിൽ ജനുവരി 1 പുതുവത്സരത്തോടാനുബന്ധിച്ച് നടന്ന വി. കുർബാനാനന്തരം അധികാരം ഏറ്റെടുത്തു. അഭിവന്ദ്യ മർക്കോസ് മോർ ക്രിസ്റ്റഫോറോസ്‌ തിരുമേനി, ബഹുമാനപ്പെട്ട ഇടവക വികാരി ജോൺസ് ജോൺസൺ അച്ചൻ, സെക്രട്ടറി മനോഷ് കോര, മുൻ സെക്രട്ടറി ആൻസൺ ഐസക്ക് എന്നിവർ പുതുവത്സര ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. പ്രസിഡന്റ് റവ. ഫാ. ജോൺസ് ജോൺസൺ, വൈസ് പ്രസിഡന്റ് ആയി ശ്രീ. ബെന്നി. പി. മാത്യു. സെക്രട്ടറി ശ്രീ. മനോഷ് കോര, ട്രഷറർ ശ്രീ. ജെൻസൺ ജേക്കബ്, ജോയിന്റ് സെക്രട്ടറി ശ്രീ. എൽദോ വി. കെ, ജോയിന്റ് ട്രഷറർ ശ്രീ. സാബു പൗലോസ്, കമ്മറ്റി അംഗങ്ങളായ ശ്രീ. ബിജു തേലപ്പിള്ളി ജേക്കബ്, ശ്രീ.…

Read More

കേരളാ സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ (എൻ. എസ്. എസ്. ബഹ്‌റൈൻ), വ്യാഴാഴ്ച്ച, (2-1-2025) ഭാരത കേസരി മന്നത്ത് പദ്മനാഭന്റെ 147-ാം മന്നം ജയന്തിയും, 2025 വർഷത്തിന്റെ കടന്നുവരവും ആഘോഷിച്ചു. കെ. എസ്. സി. എ. ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മുതിർന്ന അംഗങ്ങൾ ഉൾപ്പടെ നിരവധിപേർ പങ്കെടുത്തു. സാമൂഹിക മേഖലകളിൽ നിസ്വാർത്ഥ സേവനം നടത്തുന്ന ഡോക്ടർ ബാബു രാമചന്ദ്രൻ ഭദ്രദീപം കൊളുത്തി മുഖ്യ പ്രഭാഷണം നടത്തി. മന്നത്തു പദ്മനാഭൻ, സാർ‌വത്രിക ചിന്തകളുടേയും, സമഗ്രസേവനത്തിന്റെയും പ്രതീകം ആണെന്ന് അദ്ദേഹം നിരീക്ഷിച്ചു. മന്നത്തു പദ്മനാഭന്റെ വീക്ഷണങ്ങൾ, പ്രവർത്തനങ്ങൾ ഒരു സമുദായത്തെ മാത്രം ഉദ്ധരിക്കുന്നതിന് വേണ്ടി ആയിരുന്നില്ല, എന്നാൽ മുഴുവൻ മനുഷ്യ രാശിയുടേയും, സാമൂഹിക മാനവികതയുടേയും പോരാളി ആയിരുന്നു എന്ന് അദ്ദേഹം ഓർമിപ്പിച്ചു. പ്രസിദ്ധ കലാകാരനും, ചിത്രകാരനുമായ സന്തോഷ് പോരുവഴി, ചടങ്ങിൽ വിശിഷ്ട അതിഥിയായിരുന്നു. പുതിയതായി അനാച്ഛാദനം ചെയ്ത മന്നത്തു പദ്മനാഭന്റെ എണ്ണഛായാചിത്രം വരയ്ക്കാനുള്ള അവസരം കിട്ടിയത് തന്റെ ജീവിതത്തിലെ അതുല്യമായ അനുഭവമായിരുന്നെന്ന് അദ്ദേഹം പ്രസ്താവിച്ചു.…

Read More

ആലപ്പുഴ: ആലപ്പുഴയിലെ എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസില്‍ ഹൈക്കോടതി ജാമ്യം റദ്ദാക്കിയ പ്രതികൾ അറസ്റ്റിൽ. രണ്ട് മുതൽ ആറ് വരെയുള്ള പ്രതികളായ വിഷ്ണു, അഭിമന്യു, സാനന്ദ്, അതുൽ, ധനീഷ് എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ പഴനിയിൽ നിന്നാണ് ഇവർ പിടിയിലായത്. ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് ഇവർ ഒളിവിൽ പോയിരുന്നു. പിന്നാലെ ഇവർക്കെതിരെ ആലപ്പുഴ ജില്ലാ സെഷൻസ് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എസ്ഡിപിഐ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. കെ എസ് ഷാനിനെ ബിജെപി, ആർഎസ്എസ് പ്രവർത്തകർ ചേർന്ന് കൊലപ്പെടുത്തിയെന്നാണ് പ്രെസിക്യൂഷൻ കേസ്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാന്‍ 2021 ഡിസംബര്‍ 18ന് രാത്രിയാണ് കൊല്ലപ്പെട്ടത്. ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരായ 11 പേരാണ് കേസിലെ പ്രതികള്‍. തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും പ്രതികള്‍ക്ക് ജാമ്യം ലഭിക്കുകയായിരുന്നു. പിന്നാലെ ജാമ്യം അനുവദിച്ചത് ചട്ട വിരുദ്ധമാണെന്നും കേസ് കൈകാര്യം ചെയ്തിരുന്ന അഭിഭാഷകര്‍ക്ക് വീഴ്ച്ച ഉണ്ടായെന്നും പബ്ലിക് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വാദിച്ചു. പിന്നാലെ ഹൈക്കോടതി പ്രതികളുടെ…

Read More