Author: News Desk

തിരുവനന്തപുരം: മുഖ്യമന്ത്രി ആരാകണമെന്ന രീതിയിലുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ വേണ്ടെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്‍റണി. ആദ്യം തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യം വയ്ക്കണം. 2026 അവിടെ നില്‍ക്കട്ടെയെന്നും അധികം എടുത്തു ചാടരുതെന്നും ആന്‍റണി നിര്‍ദേശിച്ചു. കേരളത്തിലെ കാര്യങ്ങൾ ഹൈക്കമാൻഡുമായി കൂടിയാലോചിച്ച് കെ.പി.സി.സിക്ക് തീരുമാനിക്കാം. തന്‍റെ ഉപദേശം വേണമെങ്കിൽ സ്വീകരിക്കാം, അല്ലെങ്കിൽ തള്ളിക്കളയാമെന്നും എ.കെ.ആന്റണി പറഞ്ഞു.

Read More

സുൽത്താൻ ബത്തേരി: വയനാട് ഡി.സി.സി. ട്രഷറർ എൻ.എം. വിജയനും മകനും ജീവനൊടുക്കിയ സംഭവത്തിലെ ആത്മഹത്യാപ്രേരണക്കേസിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽഎയെ ഒന്നാം പ്രതിയാക്കി. ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, മുൻ ഡി.സി.സി. ട്രഷറർ കെ.കെ. ഗോപിനാഥൻ, അന്തരിച്ച ഡി.സി.സി. പ്രസിഡന്റ് പി.വി.‌ ബാലചന്ദ്രൻ എന്നിവരാണ് മറ്റു പ്രതികൾ. തന്റെ ജീവന് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ ഈ നാലു നേതാക്കൾക്കുമായിരിക്കും ഉത്തരവാദിത്തമെന്ന് വിജയന്റെ ആത്മഹത്യാക്കുറിപ്പിലുണ്ട്.ഇന്നലെയാണ് ആത്മഹത്യാപ്രേരണക്കുറ്റത്തിന് ബത്തേരി പോലീസ് കേസ് റജിസ്റ്റർ ചെയ്തത്. തുടർന്ന് ഇന്ന് എൻ.എം. വിജയന്റെ കത്തിൽ പരാമർശിക്കുന്നവരെ പ്രതികളാക്കുകയായിരുന്നു.വിജയന്റെയും മകന്റെയും മരണത്തിൽ അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസടുത്തത്.ആത്മഹത്യാക്കുറിപ്പ് വന്നതിനു പിന്നാലെയാണ് ആത്മഹത്യാപ്രേരണക്കുറ്റത്തിന് കേസെടുത്തത്. കേസ് റജിസ്റ്റർ ചെയ്തതോടെ ഐ.സി. ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള പ്രതികൾ പോലീസിനു മുന്നിൽ ഹാജരാകേണ്ടിവരും.

Read More

പത്തനംതിട്ട: പത്തനംതിട്ട തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തിരിച്ചടി. സിപിഎം സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു. സിപിഎമ്മില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത ആര്‍ കൃഷ്ണകുമാര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് അംഗങ്ങളും സിപിഎമ്മില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത നാലുപേരും ഒന്നിച്ചതോടെയാണ് സിപിഎം സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടത്. വിമതനായി വിജയിച്ച ബിനോയി പ്രസിഡന്റായതോടെ, സിപിഎമ്മിലെ അംഗങ്ങള്‍ക്കിടയില്‍ അതൃപ്തി നിലനിന്നിരുന്നു. ഒടുവില്‍ ബിനോയിയെ പുറത്താക്കാന്‍ അവിശ്വാസം കൊണ്ടു വരാന്‍ തീരുമാനിച്ചു. ഇതിനിടെ, എതിര്‍പ്പുള്ള പാര്‍ട്ടി അംഗങ്ങളോട് ആലോചിക്കാതെ ബിനോയിയെ പാര്‍ട്ടിയിലേക്ക് എടുക്കാന്‍ സിപിഎം ജില്ലാ നേതൃത്വം ശ്രമം നടത്തി. ഇതേത്തുടര്‍ന്ന് സിപിഎമ്മിന്റെ വിപ്പ് ലംഘിച്ച് കഴിഞ്ഞമാസം 19 ന് ബിനോയിയെ പ്രസിഡന്റ് സ്ഥാനത്തു നിന്നും അവിശ്വാസത്തിലൂടെ പുറത്താക്കി. അതിനുശേഷം പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുപ്പ് നടക്കുകയായിരുന്നു. സിപിഎം നിശ്ചയിച്ച സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യണമെന്ന് നിര്‍ദേശിച്ച് അംഗങ്ങള്‍ക്ക് പാര്‍ട്ടി വിപ്പ് നല്‍കിയിരുന്നു. എന്നാല്‍ പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്ത നാലുപേരും ഈ വിപ്പ് അനുസരിച്ചില്ല. കോണ്‍ഗ്രസിലെ അംഗങ്ങള്‍ക്കൊപ്പം ചേര്‍ന്നതോടെ, 7 പേരുടെ…

Read More

കോഴിക്കോട്: വടകരയിൽ എലിവിഷം ചേർത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയിൽ. സുഹൃത്തിനെതിരെ പോലീസ് കേസ് എടുത്തു. കുറിഞ്ഞാലിയോട് സ്വദേശി നിധീഷ് (44) ൻ്റെ പരാതിയിലാണ് ഇയാളുടെ സുഹൃത്ത് വൈക്കിലശ്ശേരി സ്വദേശി മഹേഷ് (45) നെതിരെ വടകര പോലീസ് കേസെടുത്തത്. തിങ്കളാഴ്ച രാത്രിയിൽ സുഹൃത്തുക്കളായ ഇരുവരും ചേർന്ന് മദ്യപിച്ചിരുന്നു. മദ്യപിക്കുന്ന സമയത്ത് മഹേഷ് കൊണ്ട് വന്ന ബീഫ് നിധീഷ് കഴിച്ചിരുന്നു. ബീഫിൽ എലിവിഷം ചേർത്തതായി മഹേഷ് നിധീഷിനോട് പറഞ്ഞിരുന്നെങ്കിലും തമാശയാണ് എന്ന് കരുതി കഴിക്കുകയായിരുന്നു. പിറ്റേദിവസം രാവില വയറുവേദനയും മറ്റ് അസ്വസ്ഥതകളുമായി നിധീഷ് ഓർക്കാട്ടേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും ചികിത്സതേടി. സംഭവത്തിൽ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

മുംബൈ ∙ നാഗ്പുരിൽ ഇരുപത്തിയാറാം വിവാഹവാർഷിക ദിനത്തിൽ വിവാഹ വസ്ത്രങ്ങളണിഞ്ഞ് ദമ്പതികളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പ്രമുഖ ഹോട്ടലുകളിൽ ഷെഫ് ആയി ജോലി ചെയ്തിരുന്ന ജെറിൽ ഡാംസൺ (57), ഭാര്യ ആനി (46) എന്നിവരാണു മരിച്ചത്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി വിരുന്ന് നടത്തിയ ഇരുവരുടെയും മരണവാർത്തയാണു പുലർച്ചെ കുടുംബാംഗങ്ങളെ തേടിയെത്തിയത്. ആത്മഹത്യക്കുറിപ്പും വിൽപത്രവും കണ്ടെത്തിയെങ്കിലും എന്തിനാണു ജീവനൊടുക്കിയതെന്നു വ്യക്തമല്ല. മക്കളില്ലാത്തതിന്റെ ദുഃഖം അലട്ടിയിരുന്നതായി ബന്ധുക്കൾ പൊലീസിനോടു പറഞ്ഞു. ആദ്യം ആനിയാണ് ആത്മഹത്യ ചെയ്തെന്നാണു പൊലീസ് നിഗമനം. ഇവരുടെ മൃതദേഹം കട്ടിലിൽ കിടത്തി, വെള്ള പൂക്കൾ കൊണ്ട് കിടക്ക അലങ്കരിച്ച് വെള്ളത്തുണി പുതപ്പിച്ച നിലയിലായിരുന്നു. ഭാര്യയുടെ മൃതദേഹം അലങ്കരിച്ച ശേഷം ജെറിൽ സീലിങ് ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. സമൂഹമാധ്യമത്തിൽ ആത്മഹത്യക്കുറിപ്പും വിൽപത്രവും പങ്കിട്ടിട്ടുണ്ട്. മരണത്തിൽ ആരും ഉത്തരവാദികളല്ലെന്നാണു കുറിപ്പിലുള്ളത്. ഇരുവരുടെയും ആഗ്രഹം പോലെ ഒരേ ശവപ്പെട്ടിയിലാണ് അടക്കം ചെയ്തത്. കോവിഡിനു മുൻപു ഹോട്ടലുകളിൽ ഷെഫ് ആയി ജോലി ചെയ്തിരുന്ന ജെറിൽ പിന്നീട് ജോലി…

Read More

മനാമ: ബുത്തൂർ അൽ ബഹ്‌റൈൻ (ബഹ്‌റൈൻ സീഡ്‌സ്) കാമ്പയിൻ വിജയകരമായി സമാപിച്ചതായി ബഹ്റൈൻ മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയത്തിലെ മുനിസിപ്പാലിറ്റീസ് കാര്യ അണ്ടർസെക്രട്ടറി ഷെയ്ഖ് മുഹമ്മദ് ബിൻ അഹമ്മദ് അൽ ഖലീഫ അറിയിച്ചു. യുണൈറ്റഡ് നേഷൻസ് ഹ്യൂമൻ സെറ്റിൽമെൻ്റ് പ്രോഗ്രാം (യു.എൻ-ഹാബിറ്റാറ്റ്), ഫുഡ് ആന്റ് അഗ്രിക്കൾചറൽ ഓർഗനൈസേഷൻ (എഫ്.എ.ഒ), നാഷണൽ ഇനീഷ്യേറ്റീവ് ഫോർ അഗ്രിക്കൾചറൽ ഡവലപ്‌മെൻ്റ് (എൻ.ഐ.എ.ഡി) എന്നിവയുടെ സഹകരണത്തോടെയാണ് കാമ്പയിൻ നടത്തിയത്. മൂന്ന് മാസത്തെ കാമ്പയിൻ ഹരിത ഇടങ്ങളെ പ്രോത്സാഹിപ്പിക്കുകയും ബഹ്‌റൈൻ്റെ ദേശീയ വനവൽക്കരണ പദ്ധതിക്ക് ഊർജം പകരുകയും ചെയ്തു. 2024 ഒക്ടോബറിൽ ആരംഭിച്ചതിനുശേഷം, കാമ്പയിനിൻ്റെ ട്രക്ക് ബഹ്‌റൈനിലുടനീളം 57ലധികം സൈറ്റുകൾ സന്ദർശിച്ചു. ജനങ്ങൾക്ക് 13,000ത്തിലധികം വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും സുസ്ഥിര നഗര രീതികളെക്കുറിച്ച് അവബോധം വളർത്തുകയും ചെയ്തു. പാരിസ്ഥിതിക ലക്ഷ്യങ്ങളുമായി യോജിപ്പിച്ച് 2035ഓടെ ബഹ്‌റൈനിലെ മരങ്ങളുടെ എണ്ണം 3.6 ദശലക്ഷമായി ഇരട്ടിയാക്കുകയാണ് കാമ്പയിൻ്റെ ലക്ഷ്യം.

Read More

സുൽത്താൻ ബത്തേരി: വയനാട് ഡി.സി.സി. ട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും മരണത്തിൽ ആത്മഹത്യാപ്രേരണയ്ക്ക് പോലീസ് കേസെടുത്തു. കഴിഞ്ഞ മാസം 27ന് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. വിജയന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതോടെയാണ് പ്രേരണാവകുപ്പുകൂടി ചേർത്തത്.ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, കെകെ. ഗോപിനാഥൻ, മുൻ ഡി.സി.സി. പ്രസിഡന്റ് അന്തരിച്ച പി.വി. ബാലചന്ദ്രൻ എന്നിവരുടെ പേരുകളാണ് കത്തിലുള്ളത്. നിലവിൽ ഇവരെ പ്രതിചേർത്തിട്ടില്ല.അർബൻ ബാങ്ക് നിയമന അഴിമതിയുമായി ബന്ധപ്പെട്ട് പോലീസ് രണ്ട് കേസുകൾ റജിസ്റ്റർ ചെയ്തു. വിജയന്റെ മരണത്തെത്തുടർന്ന് ഉയർന്ന നിയമന അഴിമതി ആരോപണങ്ങളിൽ പോലീസ് ആദ്യമായാണ് കേസ് റജിസ്റ്റർ ചെയ്തത്. വിജയനും പ്രതിപ്പട്ടികയിലുണ്ട്. നെൻമേനി പത്രോസ്, പുൽപ്പള്ളി വി.കെ. സായൂജ് എന്നിവരുടെ പരാതികളിലാണ് കേസ് റജിസ്റ്റർ ചെയ്തത്. വിജയന്റെ മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. ആത്മഹത്യാക്കുറിപ്പിലെ കയ്യക്ഷരം പരിശോധിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Read More

ഹൈദരാബാദ്: തിരുമല തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ടുണ്ടായ വൻ അപകടത്തിൽ നാലു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുപ്പതി വിഷ്ണു നിവാസം ഭാഗത്ത് വെച്ചാണ് ഇന്ന് വൈകിട്ടോടെ ദുരന്തമുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ റൂയ ആശുപത്രിയിൽ പ്രവേശി്പിച്ചു. വൈകുണ്ഠ ഏകാദശി കൂപ്പണ്‍ വിതരണത്തിനിടെയാണ് തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടായത്. കൂപ്പണ്‍ വിതരണ കൗണ്‍റിന് മുന്നിലേക്ക് ആളുകള്‍ ഉന്തിത്തള്ളി കയറിയതോടെയാണ് അപകടമുണ്ടായത്. തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെയാണ് അപകടമുണ്ടായത്. തിരക്കിൽ പെട്ട് ആളുകള്‍ സ്ഥലത്ത് നിന്ന് പരിഭ്രാന്തരായി ഓടുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. ദക്ഷിണേന്ത്യയിലെ എറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നയാ തിരുപ്പതി ക്ഷേത്രത്തിൽ തിരക്കേറിയ സമയത്താണ് ഇത്തരമൊരു അപകടമുണ്ടായത്. കൂപ്പണ്‍ വിതരണ കൗണ്ടര്‍ തുറക്കാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് ആളുകള്‍ തള്ളികയറിയതോടെയാണ് അപകടമുണ്ടായത്.

Read More

മനാമ: ബഹ്റൈനിൽ ലൈസൻസില്ലാതെ പിറ്റ്-ബുൾ ടെറിയർ, മാസ്റ്റിഫ് തുടങ്ങിയ നായ്ക്കളുടെ ഇനങ്ങളുൾപ്പെടെ വിചിത്രവും അപകടകരവുമായ വളർത്തുമൃഗങ്ങളെ കൈവശം വെക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകാൻ ശുപാർശ. പുതിയ നിർദ്ദിഷ്ട നിയമപ്രകാരം ജീവപര്യന്തം തടവും 70,000 ദിനാർ വരെ പിഴയുമായിരിക്കും ലഭിക്കുക. പാർലമെൻ്റിൻ്റെ സാമ്പത്തിക കാര്യ സമിതി ചെയർമാൻ അഹമ്മദ് അൽ സലൂമിൻ്റെ നേതൃത്വത്തിൽ അഞ്ച് സാമാജികർ ചേർന്നാണ് ഔദ്യോഗിക അനുമതിയില്ലാതെ അപകടകരമായ മൃഗങ്ങളെ കൈവശം വെക്കുന്നത് നിരോധിക്കാനുള്ള കരട് നിയമം തയ്യാറാക്കിയത്.

Read More

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ തൃശൂരിന് സ്വര്‍ണക്കപ്പ്. 26 വര്‍ഷങ്ങള്‍ക്കുശേഷമാണ് തൃശൂർ കലാകിരീടം നേടിയത്. അവസാന ഇനംവരെ സസ്പെന്‍സ് നിലനിര്‍ത്തി ഒരു പോയിന്റ് വ്യത്യാസത്തില്‍ പാലക്കാടിനെ പിന്നിലാക്കിയാണ് തൃശൂരിന്റെ നേട്ടം. തൃശൂര്‍ 1,008 പോയിന്റ് നേടി. പാലക്കാടിന് 1,007 പോയിന്റ്.1999ലാണ് തൃശൂര്‍ അവസാനം ചാമ്പ്യന്‍മാരായത്. തൃശൂരിന്റെ ആറാം കിരീടനേട്ടമാണിത്. 1,003 പോയിന്‍റുമായി കണ്ണൂര്‍ മൂന്നാം സ്ഥാനത്താണ്. നാല് ദിവസമായി ഒന്നാം സ്ഥാനത്ത് നിന്ന നിലവിലെ ചാമ്പ്യന്‍മാരായ കണ്ണൂരിനെ പിന്തള്ളി ഇന്നലെ രാത്രിയാണ് തൃശൂർ ഒന്നാം സ്ഥാനത്തത്തിയത്. പാലക്കാടും അവസാന നിമിഷത്തെ കുതിപ്പിൽ രണ്ടാം സ്ഥാനത്തെത്തി. നാലാം സ്ഥാനം കോഴിക്കോടും അഞ്ചാംസ്ഥാനം എറണാകുളവും നേടി. സ്കൂളുകളില്‍ പാലക്കാട് ആലത്തൂര്‍ ബി.എസ്.എസ്. ഗുരുകുലം എച്ച്.എസ്.എസ് ഒന്നാമതെത്തി. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനംചെയ്തു. നടന്‍മാരായ ടൊവിനോ തോമസും ആസിഫ് അലിയും മുഖ്യാതിഥികളായി.

Read More