Author: News Desk

മനാമ: ബുത്തൂർ അൽ ബഹ്‌റൈൻ (ബഹ്‌റൈൻ സീഡ്‌സ്) കാമ്പയിൻ വിജയകരമായി സമാപിച്ചതായി ബഹ്റൈൻ മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയത്തിലെ മുനിസിപ്പാലിറ്റീസ് കാര്യ അണ്ടർസെക്രട്ടറി ഷെയ്ഖ് മുഹമ്മദ് ബിൻ അഹമ്മദ് അൽ ഖലീഫ അറിയിച്ചു. യുണൈറ്റഡ് നേഷൻസ് ഹ്യൂമൻ സെറ്റിൽമെൻ്റ് പ്രോഗ്രാം (യു.എൻ-ഹാബിറ്റാറ്റ്), ഫുഡ് ആന്റ് അഗ്രിക്കൾചറൽ ഓർഗനൈസേഷൻ (എഫ്.എ.ഒ), നാഷണൽ ഇനീഷ്യേറ്റീവ് ഫോർ അഗ്രിക്കൾചറൽ ഡവലപ്‌മെൻ്റ് (എൻ.ഐ.എ.ഡി) എന്നിവയുടെ സഹകരണത്തോടെയാണ് കാമ്പയിൻ നടത്തിയത്. മൂന്ന് മാസത്തെ കാമ്പയിൻ ഹരിത ഇടങ്ങളെ പ്രോത്സാഹിപ്പിക്കുകയും ബഹ്‌റൈൻ്റെ ദേശീയ വനവൽക്കരണ പദ്ധതിക്ക് ഊർജം പകരുകയും ചെയ്തു. 2024 ഒക്ടോബറിൽ ആരംഭിച്ചതിനുശേഷം, കാമ്പയിനിൻ്റെ ട്രക്ക് ബഹ്‌റൈനിലുടനീളം 57ലധികം സൈറ്റുകൾ സന്ദർശിച്ചു. ജനങ്ങൾക്ക് 13,000ത്തിലധികം വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും സുസ്ഥിര നഗര രീതികളെക്കുറിച്ച് അവബോധം വളർത്തുകയും ചെയ്തു. പാരിസ്ഥിതിക ലക്ഷ്യങ്ങളുമായി യോജിപ്പിച്ച് 2035ഓടെ ബഹ്‌റൈനിലെ മരങ്ങളുടെ എണ്ണം 3.6 ദശലക്ഷമായി ഇരട്ടിയാക്കുകയാണ് കാമ്പയിൻ്റെ ലക്ഷ്യം.

Read More

സുൽത്താൻ ബത്തേരി: വയനാട് ഡി.സി.സി. ട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും മരണത്തിൽ ആത്മഹത്യാപ്രേരണയ്ക്ക് പോലീസ് കേസെടുത്തു. കഴിഞ്ഞ മാസം 27ന് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. വിജയന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതോടെയാണ് പ്രേരണാവകുപ്പുകൂടി ചേർത്തത്.ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, കെകെ. ഗോപിനാഥൻ, മുൻ ഡി.സി.സി. പ്രസിഡന്റ് അന്തരിച്ച പി.വി. ബാലചന്ദ്രൻ എന്നിവരുടെ പേരുകളാണ് കത്തിലുള്ളത്. നിലവിൽ ഇവരെ പ്രതിചേർത്തിട്ടില്ല.അർബൻ ബാങ്ക് നിയമന അഴിമതിയുമായി ബന്ധപ്പെട്ട് പോലീസ് രണ്ട് കേസുകൾ റജിസ്റ്റർ ചെയ്തു. വിജയന്റെ മരണത്തെത്തുടർന്ന് ഉയർന്ന നിയമന അഴിമതി ആരോപണങ്ങളിൽ പോലീസ് ആദ്യമായാണ് കേസ് റജിസ്റ്റർ ചെയ്തത്. വിജയനും പ്രതിപ്പട്ടികയിലുണ്ട്. നെൻമേനി പത്രോസ്, പുൽപ്പള്ളി വി.കെ. സായൂജ് എന്നിവരുടെ പരാതികളിലാണ് കേസ് റജിസ്റ്റർ ചെയ്തത്. വിജയന്റെ മൊബൈൽ ഫോൺ ഫൊറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. ആത്മഹത്യാക്കുറിപ്പിലെ കയ്യക്ഷരം പരിശോധിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.

Read More

ഹൈദരാബാദ്: തിരുമല തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ടുണ്ടായ വൻ അപകടത്തിൽ നാലു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുപ്പതി വിഷ്ണു നിവാസം ഭാഗത്ത് വെച്ചാണ് ഇന്ന് വൈകിട്ടോടെ ദുരന്തമുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ റൂയ ആശുപത്രിയിൽ പ്രവേശി്പിച്ചു. വൈകുണ്ഠ ഏകാദശി കൂപ്പണ്‍ വിതരണത്തിനിടെയാണ് തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടായത്. കൂപ്പണ്‍ വിതരണ കൗണ്‍റിന് മുന്നിലേക്ക് ആളുകള്‍ ഉന്തിത്തള്ളി കയറിയതോടെയാണ് അപകടമുണ്ടായത്. തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെയാണ് അപകടമുണ്ടായത്. തിരക്കിൽ പെട്ട് ആളുകള്‍ സ്ഥലത്ത് നിന്ന് പരിഭ്രാന്തരായി ഓടുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. ദക്ഷിണേന്ത്യയിലെ എറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നയാ തിരുപ്പതി ക്ഷേത്രത്തിൽ തിരക്കേറിയ സമയത്താണ് ഇത്തരമൊരു അപകടമുണ്ടായത്. കൂപ്പണ്‍ വിതരണ കൗണ്ടര്‍ തുറക്കാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് ആളുകള്‍ തള്ളികയറിയതോടെയാണ് അപകടമുണ്ടായത്.

Read More

മനാമ: ബഹ്റൈനിൽ ലൈസൻസില്ലാതെ പിറ്റ്-ബുൾ ടെറിയർ, മാസ്റ്റിഫ് തുടങ്ങിയ നായ്ക്കളുടെ ഇനങ്ങളുൾപ്പെടെ വിചിത്രവും അപകടകരവുമായ വളർത്തുമൃഗങ്ങളെ കൈവശം വെക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകാൻ ശുപാർശ. പുതിയ നിർദ്ദിഷ്ട നിയമപ്രകാരം ജീവപര്യന്തം തടവും 70,000 ദിനാർ വരെ പിഴയുമായിരിക്കും ലഭിക്കുക. പാർലമെൻ്റിൻ്റെ സാമ്പത്തിക കാര്യ സമിതി ചെയർമാൻ അഹമ്മദ് അൽ സലൂമിൻ്റെ നേതൃത്വത്തിൽ അഞ്ച് സാമാജികർ ചേർന്നാണ് ഔദ്യോഗിക അനുമതിയില്ലാതെ അപകടകരമായ മൃഗങ്ങളെ കൈവശം വെക്കുന്നത് നിരോധിക്കാനുള്ള കരട് നിയമം തയ്യാറാക്കിയത്.

Read More

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ തൃശൂരിന് സ്വര്‍ണക്കപ്പ്. 26 വര്‍ഷങ്ങള്‍ക്കുശേഷമാണ് തൃശൂർ കലാകിരീടം നേടിയത്. അവസാന ഇനംവരെ സസ്പെന്‍സ് നിലനിര്‍ത്തി ഒരു പോയിന്റ് വ്യത്യാസത്തില്‍ പാലക്കാടിനെ പിന്നിലാക്കിയാണ് തൃശൂരിന്റെ നേട്ടം. തൃശൂര്‍ 1,008 പോയിന്റ് നേടി. പാലക്കാടിന് 1,007 പോയിന്റ്.1999ലാണ് തൃശൂര്‍ അവസാനം ചാമ്പ്യന്‍മാരായത്. തൃശൂരിന്റെ ആറാം കിരീടനേട്ടമാണിത്. 1,003 പോയിന്‍റുമായി കണ്ണൂര്‍ മൂന്നാം സ്ഥാനത്താണ്. നാല് ദിവസമായി ഒന്നാം സ്ഥാനത്ത് നിന്ന നിലവിലെ ചാമ്പ്യന്‍മാരായ കണ്ണൂരിനെ പിന്തള്ളി ഇന്നലെ രാത്രിയാണ് തൃശൂർ ഒന്നാം സ്ഥാനത്തത്തിയത്. പാലക്കാടും അവസാന നിമിഷത്തെ കുതിപ്പിൽ രണ്ടാം സ്ഥാനത്തെത്തി. നാലാം സ്ഥാനം കോഴിക്കോടും അഞ്ചാംസ്ഥാനം എറണാകുളവും നേടി. സ്കൂളുകളില്‍ പാലക്കാട് ആലത്തൂര്‍ ബി.എസ്.എസ്. ഗുരുകുലം എച്ച്.എസ്.എസ് ഒന്നാമതെത്തി. സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനംചെയ്തു. നടന്‍മാരായ ടൊവിനോ തോമസും ആസിഫ് അലിയും മുഖ്യാതിഥികളായി.

Read More

കൊച്ചി: നടി ഹണിറോസ് നല്‍കിയ ലൈംഗിക അധിക്ഷേപ പരാതിയില്‍ ബോബി ചെമ്മണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വയാനാട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ബോബിയെ വൈകുന്നേരം 7.20യോടെ കൊച്ചിയിലെ സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിന് ശേഷം ബോബിയെ നാളെ കോടതിയില്‍ ഹാജരാക്കും എറണാകുളം സെന്‍ട്രല്‍ പൊലീസും വയനാട് എസ്പി തപോഷ് ബസുമതാരിയുടെ സ്‌ക്വാഡും ചേര്‍ന്നാണ് ഇന്നു രാവിലെ ഒന്‍പതു മണിയോടെ ബോബിയെ വയനാട്ടിലെ ഫാം ഹൗസില്‍ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ബോബിയെ മേപ്പാടിക്ക് അടുത്തുള്ള പുത്തൂര്‍വയലിലെ എആര്‍ ക്യാംപിലേക്കു സ്വകാര്യ വാഹനത്തിലാണു കൊണ്ടുപോയത്. ഒന്നര മണിക്കൂറോളം എആര്‍ ക്യാംപില്‍ ചെലവഴിച്ചശേഷം 12 മണിയോടെ പൊലീസ് വാഹനത്തില്‍ എറണാകുളത്തേക്ക് കൊണ്ടുപോകുകയായിരുന്നു. ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണൂരിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സ്ത്രീത്വത്തെ അപമാനിച്ചതിനും ഐടി ആക്ടുമാണ് ബോബി ചെമ്മണൂരിനെതിരെ ചുമത്തിയിട്ടുള്ളത്. ഇന്നലെ വൈകീട്ടാണ് ബോബി ചെമ്മണൂരിനെതിരെ ഹണിറോസ് പൊലീസിന് പരാതി നല്‍കുന്നത്. തന്നെ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയും…

Read More

സുൽത്താൻ ബത്തേരി: ആത്മഹത്യ ചെയ്ത വയനാട് ഡി.സി.സി. ട്രഷറർ എൻ.എം. വിജയന്റെ കുടുംബത്തെ കെ.പി.സി.സി. ഉപസമിതി സന്ദർശിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുടുംബാംഗങ്ങളെ കണ്ടത്.കുടുംബത്തിന്റെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് തിരുവഞ്ചൂർ മാധ്യമങ്ങളോടു പറഞ്ഞു. കുടുംബത്തെ ആശ്വസിപ്പിക്കുക എന്നതിനാണ് പ്രഥമ പരിഗണന നൽകിയത്. കുടുംബത്തിന് പറയാനുള്ളതെല്ലാം കേട്ടു. കെ.പി.സി.സി. നേതൃത്വത്തിന് ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകും. സംഭവവുമായി ബന്ധപ്പെട്ട് പ്രവർത്തകർ പരസ്യ പ്രസ്താവന ഒഴിവാക്കണമെന്നും തിരുവഞ്ചൂർ പറഞ്ഞു.കെ.പി.സി.സി. ഉപസമിതിയുമായി എല്ലാ കാര്യങ്ങളും സംസാരിച്ചെന്ന് വിജയന്റെ മരുമകൾ പത്മജ പറഞ്ഞു. അച്ഛൻ വിശ്വസിച്ച പാർട്ടിയിലാണ് കുടുംബവും വിശ്വസിക്കുന്നത്. തങ്ങളെ രക്ഷിക്കാമെന്ന് ഉറപ്പു നൽകി. എല്ലാ വിഷമങ്ങളും നേരിട്ട് പറഞ്ഞു. സാമ്പത്തിക ബാധ്യത എത്രയുണ്ടെന്ന വിവരം ശേഖരിക്കുമെന്നും തുടർനടപടി സ്വീകരിക്കുമെന്നും സമിതി അറിയിച്ചതായും പത്മജ പറഞ്ഞു.വിജയന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതിനു പിന്നാലെയാണ് വലിയ വിവാദം ഉടലെടുത്തത്. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ എന്നിവരുൾപ്പെടെയുള്ളവരുടെ പേരുകൾ കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചതിനാലാണ് വൻ…

Read More

ഫ്ലോറിഡ: ലാൻഡിംഗിന് പിന്നാലെ വിമാനത്തിൽ രൂക്ഷ ഗന്ധം. വിമാനത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് രണ്ട് മൃതദേഹങ്ങൾ. ചൊവ്വാഴ്ച രാത്രി അമേരിക്കയിലെ ഫോർട്ട് ലോഡർഡെയ്ൽ-ഹോളിവുഡ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ന്യൂയോർക്കിൽ നിന്നുള്ള ജെറ്റ് ബ്ലൂ വിമാനത്തിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ടേക്ക് ഓഫിന് പിന്നാലെ വിമാനത്തിന്റെ ടയറുകൾ തിരിച്ചെത്തുന്ന വീൽ വെല്ലിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളുകൾ ആരാണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. ലാൻഡിംഗിന് പിന്നാലെ നടന്ന പരിശോധനയിലാണ് അസ്വഭാവിക മണത്തിന്റെ ഉറവിടം കണ്ടെത്തിയത്. ഇവർ എങ്ങനെയാണ് വിമാനത്താവളത്തിലും വിമാനത്തിലും കയറിപ്പറ്റിയതെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ട് പുരുഷന്മാരുടെ മൃതദേഹമാണ് കണ്ടെത്തിയിട്ടുള്ളത്. ലാൻഡിംഗ് ഗിയർ ഭാഗത്ത് ആളുകളെ കണ്ടെന്ന് ഗേറ്റ് ടെക്നീഷ്യൻ സംശയം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് സംഭവം. മൃതദേഹങ്ങൾ ബോവാർഡ് കൌണ്ടി മെഡിക്കൽ എക്സാമിനർ പോസ്റ്റ് മോർട്ടം ചെയ്യുമെന്ന് പൊലീസ് വിശദമാക്കി. മരണകാരണം ഇതിലൂടെ കണ്ടെത്താനാകുമെന്നാണ് പൊലീസ് വിശദമാക്കുന്നത്. അഴുകിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുള്ളത്. വിമാന കമ്പനി ജീവനക്കാർക്കോ ക്രൂ അംഗങ്ങൾക്കോ…

Read More

മലപ്പുറം: തിരൂർ പുതിയങ്ങാടി പള്ളിയിലെ യാഹൂ തങ്ങൾ നേർച്ചക്കിടെ ആന ഇടഞ്ഞു. ആൾക്കൂട്ടത്തിലുണ്ടായ ഒരാളെ തുമ്പിക്കൈയിൽ ചുഴറ്റി എറിഞ്ഞു. പാക്കത്ത് ശ്രീക്കുട്ടനെന്ന ആനയാണ് ഇടഞ്ഞത്. പരുക്കേറ്റ തിരൂർ സ്വദേശി കൃഷ്ണൻകുട്ടിയുടെ നില ഗുരുതരമാണ്. ഇയാളെ കോട്ടക്കലിലെ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് പുലർച്ചെ 12.30 ഓടെയാണ് സംഭവം നടന്നത്. അഞ്ച് ആനകളാണ് പോത്തന്നൂരിൽ നിന്നുള്ള നേർച്ചയ്ക്കൊപ്പം തിരൂരിൽ എത്തിയത്. പള്ളിമുറ്റത്ത് ആനകളുടെ ചുറ്റും വൻ ജനാവലിയുണ്ടായിരുന്നു. ഇതിനിടെ പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആന പ്രകോപിതനായത്. ആൾക്കൂട്ടത്തിലേക്ക് തിരിഞ്ഞ ആന സമീപത്തുണ്ടായിരുന്ന ആളെ തുമ്പിക്കയിൽ തൂക്കി ചുഴറ്റി എറിയുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ആൾ കോട്ടയ്ക്കലെ സ്വകാര്യ ആശുപത്രി വെന്റിലേറ്ററിലാണ്. പിന്നീട് രാത്രി 1.45 ഓടെ പാപ്പാന്മാർ ആനയെ തളച്ചു. ചട്ടങ്ങൾ പാലിച്ചാണ് ആനയെ പങ്കെടുപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു. സംഭവത്തിന് പിന്നാലെ കളക്ടർ ഇടപെട്ട് ബാക്കി ചടങ്ങുകളിൽ ആനകളെ എഴുന്നള്ളിക്കുന്നത് വിലക്കി. നേർച്ച ഇന്ന് പുലർച്ചെ സമാപിച്ചു.

Read More

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ സി.പി.എം. നേതാവും ഉദുമ മുൻ എം.എൽ.എയുമായ കെ.വി. കുഞ്ഞിരാമനടക്കം 4 പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. സി.ബി.ഐ. വിചാരണ കോടതി ഉത്തരവിനെതിരെ കുഞ്ഞിരാമനടക്കമുള്ളവർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.5 വർഷം തടവും 10,000 രൂപ വീതം പിഴയുമായിരുന്നു വിചാരണ കോടതി ഇവർക്ക് വിധിച്ചിരുന്നത്. ശിക്ഷ മരവിപ്പിച്ചതോടെ നാലു പ്രതികൾക്കും ജാമ്യം ലഭിക്കും. വിചാരണ കോടതി വിധിക്കെതിരെയുള്ള അപ്പീലിൽ പിന്നീട് വാദം കേൾക്കും. ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജോബിൻ സെബാസ്റ്റ്യൻ എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.14–ാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ. മണികണ്‌ഠൻ, 20–ാം പ്രതി ഉദുമ മുൻ എം.എൽ.എ. കെ.വി. കുഞ്ഞിരാമൻ, 21–ാം പ്രതി രാഘവൻ വെളുത്തോളി എന്ന രാഘവൻ നായർ, 22–ാം പ്രതി കെ.വി. ഭാസ്കരൻ എന്നിവരുടെ ശിക്ഷ നടപ്പാക്കുന്നതാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യം ചെയ്ത പ്രതിയെ പോലീസ് കസ്റ്റഡിയിൽനിന്ന് കടത്തിക്കൊണ്ടുപോയി എന്നതാണ്…

Read More