Author: News Desk

ശബരിമല: ശരണം വിളികളോടെ കാത്തിരുന്ന ഭക്തർക്ക് ദർശന പുണ്യമായി പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞു. മണിക്കൂറുകൾക്ക് മുമ്പ് തന്നെ സന്നിധാനവും പരിസരവും അയ്യപ്പഭക്തരാൽ നിറഞ്ഞിരുന്നു. വൈകിട്ട് ആറരയോടെ തിരുവാഭരണം ചാർത്തി ദീപാരാധനയ്ക്ക് ശേഷമായിരുന്നു പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിഞ്ഞത്. മകരവിളക്ക് കണ്ട് തൊഴാൻ രണ്ടുലക്ഷത്തോളം ഭക്തർ ശബരിമലയിൽ ഇന്നെത്തി. പൊലീസ് വലിയ സുരക്ഷയാണ് വിവിധയിടങ്ങളിൽ ഒരുക്കിയിട്ടുള്ളത്.പന്തളത്ത് നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്രയ്ക്ക് ശരംകുത്തിയിൽ ആചാരപ്രകാരം വൻവരവേല്പ് നൽകി. ആറുമണിയോടെ ദേവസ്വം പ്രതിനിധികളും അയ്യപ്പസേവാ സംഘം പ്രവർത്തകരും ചേർന്ന് സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിച്ചു.17വരെ തിരുവാഭരണ വിഭൂഷിതനായ അയ്യപ്പസ്വാമിയെ ദർശിക്കാം. നെയ്യഭിഷേകം 18 വരെയുണ്ടാകും. 18ന് മണിമണ്ഡപത്തിൽ നിന്ന് ശരംകുത്തിയിലേക്കുള്ള എഴുന്നള്ളത്ത്. 19ന് രാത്രി 10ന് മാളികപ്പുറത്ത് വലിയ ഗുരുതി. 19ന് രാത്രി നടയടയ്ക്കും വരെ ഭക്തർക്ക് ദർശനം നടത്താം. 20ന് പുലർച്ചെ തിരുവാഭരണ പേടകം തിരിച്ചെഴുന്നെള്ളിക്കും. തുടർന്ന് പന്തളം രാജപ്രതിനിധി ദർശനം നടത്തിയ ശേഷം അയ്യപ്പസ്വാമിയെ ഭസ്മവിഭൂഷിതനാക്കി യോഗദണ്ഡും രുദ്രാക്ഷമാലയും അണിയിച്ച് യോഗനിദ്രയിലാക്കിയ ശേഷം നടയടയ്ക്കും.

Read More

കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാതിക്രമ കേസിൽ ബോബി ചെമ്മണ്ണൂരിന്റെ ജാമ്യ ഉത്തരവ് പുറത്തിറങ്ങി. പ്രഥമ ദൃഷ്‌ട്യാ കുറ്റം നിലനിൽക്കുമെന്ന് വിലയിരുത്തിയ കോടതി, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സമയത്ത് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ബോബിക്ക് നിർദേശം നൽകിയിട്ടുണ്ട്. ജയിലിൽ നിന്ന് പുറത്തിറങ്ങുന്ന ബോബി ചെമ്മണ്ണൂരിനെ സ്വീകരിക്കാൻ മെൻസ് അസോസിയേഷൻ അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിൽ പ്രവർത്തകർ കാത്തുനിൽക്കുകയാണ്.50000 രൂപയുടെ ആൾ ജാമ്യം നൽകാൻ കോടതി നിർദേശിച്ചിട്ടുണ്ട്. സമാനമായ കുറ്റം ആവർത്തിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും ഉത്തരവിലുണ്ട്. അമേരിക്കൻ മോട്ടിവേഷണൽ സ്പീക്കർ ആയ ഡോക്ടർ സ്റ്റീവ് മറബോളിയുടെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ടായിരുന്നു കോടതിയുടെ പരാമർശങ്ങൾ. ഒരു സ്ത്രീയുടെ രൂപം കണ്ടാണ് നിങ്ങൾ അവളെ വിലയിരുത്തുന്നതെങ്കിൽ, നിങ്ങൾക്ക് തെറ്റി, അത് നിങ്ങളെ തന്നെയാണ് വിലയിരുത്തുന്നതെന്നും ഉത്തരവിൽ പറയുന്നു. വ്യത്യസ്തമായ ശരീരപ്രകൃതി ഉള്ളവരാണ് മനുഷ്യർ, ചിലർ തടിച്ചവരാകാം ചിലർ മെലിഞ്ഞവരാകാം, പക്ഷേ അതിന്റെ പേരിൽ ബോഡി ഷെയ്മിംഗ് നടത്തുന്നത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.ബോഡി ഷെയ്മിംഗ് സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയുന്ന…

Read More

ഒറ്റപ്പാലം: സഹകരണ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയംവെക്കാൻ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. വേങ്ങശ്ശേരി സ്വദേശികളായ തണ്ടറോട്ട് പാറയ്ക്കല്‍ പ്രദീപ്കുമാര്‍(51), ചോറോട്ടില്‍ കൃഷ്ണപ്രസാദ്(35) എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് പ്രദീപ്കുമാര്‍ മൂന്ന് പവന്‍ തൂക്കമുണ്ടെന്ന് പറഞ്ഞ് മാലയുമായി ഒറ്റപ്പാലം സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രധാന ശാഖയിലെത്തിയത്. സംശയം തോന്നിയ ജീവനക്കാര്‍ ശാസ്ത്രീയമായി പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് വ്യക്തമായത്. വ്യാജ 916 മുദ്രയോടുകൂടിയ മാലയുടെ കൊളുത്ത് സ്വര്‍ണമാണെന്നും കണ്ടെത്തി.വിവരമറിഞ്ഞ് ബാങ്കിലെത്തിയ പോലീസ് പ്രദീപ്കുമാറിനെ കയ്യോടെ പിടികൂടി. പിന്നീട് ചോദ്യം ചെയ്തപ്പോഴാണ് മാല കൊടുത്തുവിട്ടത് സുഹൃത്ത് കൃഷ്ണപ്രസാദാണെന്ന് മൊഴി ലഭിച്ചത്. തുടര്‍ന്ന് ഇയാളെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഒറ്റപ്പാലം പോലീസ് ഇന്‍സ്പെക്ടര്‍ എ.അജീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Read More

സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ തിരുവനന്തപുരം കണ്ണാശുപത്രിയ്ക്ക് സമീപം സ്റ്റേറ്റ് പബ്ലിക് ഹെല്‍ത്ത് ലാബ് ക്യാമ്പസിലുള്ള ഗവ. അനലിസ്റ്റ്സ് ലബോറട്ടറിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആധുനിക സൗകര്യങ്ങളോട് കൂടിയ മൈക്രോബയോളജി ലാബ് ജനുവരി 15 ബുധനാഴ്ച രാവിലെ 11 മണിക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ആന്റണി രാജു എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.സംസ്ഥാനത്തെ ഭക്ഷ്യസുരക്ഷാ വകുപ്പിന് കീഴിലെ മൂന്നാമത്തെ മൈക്രോബയോളജി ലാബാണ് സജ്ജമായതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എറണാകുളം, കോഴിക്കോട് ജില്ലകളിലെ റീജിയണല്‍ അനലിറ്റിക്കല്‍ ലാബുകളിലെ മൈക്രോബയോളജി ലാബുകള്‍ക്ക് പുറമേയാണ് തിരുവനന്തപുരത്തും സജ്ജമാക്കിയത്. മൂന്ന് ലാബുകളിലെയും മൈക്രോബയോളജി വിഭാഗത്തിന് എന്‍.എ.ബി.എല്‍. അംഗീകാരം സമയബന്ധിതമായി നേടിയെടുക്കാനാണ് പരിശ്രമിക്കുന്നത്. 2022-23, 2023-24 വര്‍ഷങ്ങളില്‍ ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ തുടര്‍ച്ചയായി ഒന്നാം സ്ഥാനത്താണ് കേരളം. മൈക്രോബയോളജി ലബോറട്ടറിയുടെ പ്രവര്‍ത്തനം ആരംഭിക്കുകയും തുടര്‍ന്ന് അക്രഡിറ്റേഷനും ലഭിക്കുന്നതോടെ ഭക്ഷ്യ പരിശോധനയില്‍ ദേശീയ നിലവാരത്തിലുള്ള മികവ് പുലര്‍ത്താന്‍ സംസ്ഥാനത്തിന് സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.ഭക്ഷ്യ…

Read More

തിരുവനന്തപുരം: നടി ഹണി റോസിന്റെ ലൈംഗിക അധിക്ഷേപ പരാതിയിൽ റിമാൻഡിൽ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയെന്ന് ആരോപണം. ബോബി ചെമ്മണ്ണൂരിന്റെ അടുപ്പക്കാർ ഉന്നത ഉദ്യോഗസ്ഥനൊപ്പം ജില്ലാ ജയിലിൽ എത്തി സന്ദർശക പട്ടികയിൽ പേര് ചേർക്കാതെ സൂപ്രണ്ടിന്റെ മുറിയിലിരുന്ന് സംസാരിച്ചുവെന്നാണ് വിവരം. ഈ ആരോപണത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ബോബി ജയിലിൽ എത്തിയപ്പോൾ കയ്യിൽ പണമില്ലായിരുന്നു. ജയിൽ ചട്ടം മറികടന്ന് ബോബിക്ക് ഫോൺ വിളിക്കാൻ 200 നേരിട്ട് നൽകിയെന്നും ഇത് രേഖകളിൽ എഴുതിച്ചേർത്തെന്നും വിവരമുണ്ട്.

Read More

മനാമ: തൃശൂർ കൈപ്പറമ്പ് പുത്തൂർ കാരനാട്ട് മാധവൻ മകൻ സദാനന്ദൻ (48) ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. ഇന്നലെ രാത്രി 11 .30 ന് സൽമാനിയ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏകദേശം ഒരു മാസക്കാലമായി പുതിയ കമ്പനിയിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ : പ്രഭീര മക്കൾ : നക്ഷത്ര, നൃത്ത സഹോദരങ്ങൾ സന്തോഷ്‌, സത്യൻ (ബഹ്റൈൻ)സാമൂഹിക പ്രവർത്തകൻ അമൽദേവിൻറെ നേതൃത്വത്തിൽ സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്.

Read More

കൊച്ചി:ടയർ ഡീലേഴ്സ് ആൻഡ് അലൈൻമെന്റ് അസോസിയേഷൻ കേരള,TDAAK ന്റെ സ്റ്റേറ്റ് എക്സിക്യൂട്ടീവ് മീറ്റിംഗ് ഈ മാസം 16 ന് നടക്കും. എറണാകുളം കോറൽ ഐൽ ഹോട്ടലിൽ നടക്കുന്ന മീറ്റിംഗിൽ വീൽ അലൈൻമെന്റ് സർവീസ് ചാർജിന്റെ പുതുക്കിയ പ്രൈസ് ലിസ്റ്റിന്റെ പ്രകാശനവും, റ്റിഡാക്കിന്റെ അംഗങ്ങൾക്കും, തൊഴിലാളികൾക്കും ഉള്ള ഇൻഷുറൻസ് കാർഡിന്റെ വിതരണവും നടക്കുമെന്ന്സംസ്ഥാന പ്രസിഡന്റ്‌ സി കെ ശിവകുമാർ പാവളം,സംസ്ഥാന സെക്രട്ടറി ഷാജഹാൻ എച്ച് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.

Read More

പത്തനംതിട്ട: ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 44 ആയി. പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആകെ 58 പ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവരെയെല്ലാം വൈകാതെ പിടികൂടുമെന്നും പോലീസ് പറഞ്ഞു.പത്തനംതിട്ട ടൗണ്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പുതിയ അറസ്റ്റുണ്ടായിരിക്കുന്നത്. കേസില്‍ നേരത്തെ അറസ്റ്റിലായ ദീപു എന്നയാള്‍ വഴിയാണ് ചൊവ്വാഴ്ച അറസ്റ്റിലായ യുവാവ് പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇയാളും പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.പെണ്‍കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് നിലവില്‍ 30-ഓളം എഫ്.ഐ.ആറുകളാണ് വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പത്തനംതിട്ട ടൗണ്‍, കോന്നി, റാന്നി, മലയാലപ്പുഴ, പന്തളം സ്റ്റേഷനുകളിലാണ് ഈ എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പത്തനംതിട്ട പോലീസ് എടുത്ത ഒരു കേസ് തുടരന്വേഷണത്തിനായി തിരുവനന്തപുരം കല്ലമ്പലം പോലീസിന് കൈമാറി.62 പേര്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഇതുവരെ 58 പ്രതികളെയാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ബാക്കി നാലുപേര്‍ക്കെതിരേ വ്യക്തമായ വിവരങ്ങള്‍ കിട്ടിയില്ലെന്നാണ് പോലീസ് പറയുന്നത്. പിടിയിലാകാനുള്ളവരില്‍ ഒരു പ്രതി വിദേശത്താണ്. ഇയാളെ അറസ്റ്റു ചെയ്യുന്നതിന്…

Read More

തിരുവനന്തപുരം: തലസ്ഥാനത്ത് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. തിരുവനന്തപുരം കണിയാപുരം കണ്ടലിൽ ഷാനു എന്ന വിജിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വീട്ടിനുള്ളിലെ ഹാളിലെ തറയിലാണ് വിജിയുടെ മൃതദേഹം കണ്ടെത്തിയത്.കഴുത്തിൽ കയർ മുറുക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വസ്ത്രം ഉണക്കാൻ അയ കെട്ടിയിരുന്ന കയർ ഉപയോഗിച്ചാണ് കൊല നടത്തിയതെന്ന് പൊലീസ് പറയുന്നു. യുവതി ധരിച്ചിരുന്ന മാലയും കമ്മലും മൊബൈൽ ഫോണും കാണാനില്ല.വൈകിട്ട് അഞ്ചരയോടെ സ്‌കൂൾ വിട്ട് വീട്ടിലെത്തിയ മക്കളാണ് മൃതദേഹം കണ്ടത്. ഭർത്താവ് മരിച്ച വിജി കുറച്ചുനാളുകളായി തമിഴ്‌നാട് സ്വദേശിയായ രങ്കനൊപ്പം താമസിക്കുകയായിരുന്നു. ഇയാൾ ഹോട്ടൽ ജീവനക്കാരനാണ്. കുട്ടികൾ സ്‌കൂളിൽ പോകുന്നതുവരെ ഇയാൾ വീട്ടിലുണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു.രങ്കൻ തമിഴ്‌നാട്ടിലേയ്ക്ക് കടന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന ഊർജിതമാക്കിയിരിക്കുകയാണ്.

Read More

ബഹ്റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ മലയാളം പാഠശാല, സാഹിത്യ വേദി, സ്പീക്കർസ് ഫോറം എന്നീ ഉപവിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ 76 ആം മത് ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ഭാരതീയം – ഇൻക്രെഡിബിൾ ഇന്ത്യ എന്ന പേരിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ സൽമാനിയയിലുള്ള ആസ്ഥാന മന്ദിരത്തിൽ വച്ച് രണ്ടു ദിവസങ്ങളിലായിട്ടാണ് മത്സരം നടത്തുന്നത്. ജനുവരി 24ന് (വെള്ളിയാഴ്ച്ച) രാവിലെ 10:00 മണി മുതൽ 12:00 മണി വരെയാണ് പ്രാഥമിക റൗണ്ട് എഴുത്തു പരീക്ഷ നടത്തുന്നത്. 1950 വരെയുള്ള ഇന്ത്യൻ സ്വതന്ത്ര്യ ചരിത്രമാണ് ക്വിസ് മത്സര വിഷയം,പ്രാഥമിക റൗണ്ടിലേക്ക് പരമാവധി 30 ടീമിനെയാണ് പങ്കെടുപ്പിക്കുക.പ്രാഥമിക റൗണ്ടിൽ നിന്നും തിരഞ്ഞെടുക്കുന്ന 5 ടീമുകളായിരിക്കും ഫൈനലിൽ മത്സരിക്കുക.ഫൈനൽ മത്സരം 31.01.2025 (വെള്ളിയാഴ്ച്ച) വൈകിട്ട് 07:00 മണിക്കും 10:00 മണിക്കും ഇടയിൽ നടക്കുമെന്നും ,രജിസ്ട്രേഷനുള്ള അവസാന തീയ്യതി 18.01.2025 (തിങ്കളാഴ്ച്ച) രാത്രി 09:00 മണി വരെയാണെന്ന് സംഘാടകർ അറിയിച്ചു.മത്സരത്തിൽ വിജയിക്കുന്നവർക്ക് ആകർഷണീയമായ…

Read More