Author: News Desk

മനാമ: വനിതകളുടെ പുതിയ ബാച്ചിന്റെ റിക്രൂട്ട്മെന്റിന്റെ ഭാഗമായി ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് (ബി.ഡി.എഫ്) ബിരുദദാന ചടങ്ങ് നടത്തി.ഹ്യൂമൻ റിസോഴ്‌സ് അസിസ്റ്റൻ്റ് ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ ഷെയ്ഖ് അലി ബിൻ റാഷിദ് അൽ ഖലീഫ ചടങ്ങിൽ പങ്കെടുത്തു.വിശുദ്ധ ഖുർആനിൽ നിന്നുള്ള ഒരു സൂക്തത്തിന്റെ പാരായണത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. തുടർന്ന് കോഴ്‌സിൻ്റെ സൈദ്ധാന്തികവും പ്രായോഗികവുമായ ഘടകങ്ങൾ ഉൾപ്പെടുത്തിയുള്ള ഒരു അവലോകന പ്രസംഗം നടന്നു.തുടർന്ന് ബിരുദധാരികൾ സൈനിക ഫീൽഡ് ഡ്രിൽ നടത്തി. അവർക്ക് നിയമപരമായ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ചടങ്ങിൻ്റെ സമാപനച്ചടങ്ങിൽ ഹ്യൂമൻ റിസോഴ്‌സ് അസിസ്റ്റൻ്റ് ചീഫ് ഓഫ് സ്റ്റാഫ് ബിരുദധാരികൾക്ക് സർട്ടിഫിക്കറ്റുകളും മികച്ച വിജയം നേടിയവർക്കുള്ള അവാർഡുകളും വിതരണം ചെയ്തു.

Read More

മനാമ: അൽ ഫുർഖാൻ സെന്റർ വർഷങ്ങളായി നടത്തി വരുന്ന രക്തദാന കാമ്പൈയ്നിന്റെ ഭാഗമായി സമൂഹ രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു. സൽമാനിയ മെഡിക്കൽ കോംപ്ലക്സിലായിരുന്നു രക്തദാന ക്യാമ്പ്‌. വനിതകൾ കൂടി രക്തദാനം നിർവ്വഹിച്ച പരിപാടിയിൽ നിരവധി ആളുകൾ പങ്കെടുത്തു. അൽ ഫുർഖാൻ സെന്റർ രക്ഷാധികാരി ബഷീർ മദനി, ജനറൽ സെക്രട്ടറി സുഹൈൽ മേലടി, വൈസ്‌ പ്രസിഡന്റ്‌ ഷറഫുദ്ദീൻ അരൂർ, ജോയിന്റ്‌ സെക്രട്ടറിമാരായ അബ്ദുസ്സലാം ബേപ്പൂർ, മനാഫ്‌ കബീർ, അനൂപ്‌ തിരൂർ, ഇല്യാസ്‌ കക്കയം എന്നിവർ രക്ത ദാന ക്യാമ്പിന്‌ നേതൃത്വം നൽകി. ഫാറൂഖ്‌ മാട്ടൂൽ, യൂസുഫ്‌ കെപി, ഇക്ബാൽ കാഞ്ഞങ്ങാട്‌, ഹനീഫ, അൽ ഫുർഖാൻ വിഷൻ യൂത്ത്‌ പ്രവർത്തകരായ ഹിഷാം കെ ഹമദ്‌, ഷാനിദ്‌ വയനാട്‌, സമീൽ പി, ഫവാസ്‌ സാലിഹ്‌ എന്നിവരും വനിതാ പ്രതിനിധി സബീലാ യൂസുഫും പരിപാടി നിയന്ത്രിച്ചു.

Read More

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങള്‍ ദേശീയ ഡാം സുരക്ഷാ അതോറിട്ടിക്ക് കൈമാറി. ഉത്തരവ് കേന്ദ്ര ജലശക്തി മന്ത്രാലയം പുറത്തിറക്കി. ഇതുവരെ തമിഴ്‌നാടിനായിരുന്നു സുരക്ഷാ കാര്യങ്ങളില്‍ മേല്‍ക്കൈ ഉണ്ടായിരുന്നത്. അണക്കെട്ടിന്റെ സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറുമെന്ന് നേരത്തെ കേന്ദ്ര ജല കമ്മിഷന്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അണക്കെട്ട് വിഷയങ്ങള്‍ പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ മേല്‍നോട്ട സമിതിയും രൂപീകരിച്ചിട്ടുണ്ട്. നിലവിലെ സമിതി പിരിച്ചു വിട്ടാണ് പുതിയ സമിതി രൂപീകരിച്ചിട്ടുള്ളത്. ദേശീയ ഡാം സുരക്ഷ അതോറിട്ടി ചെയര്‍മാനാണ് മേല്‍നോട്ട സമിതിയുടെ പുതിയ അധ്യക്ഷന്‍. നേരത്തെ ജല കമ്മിഷന്‍ ചെയര്‍മാനായിരുന്നു മേല്‍നോട്ട സമിതി അധ്യക്ഷനായിരുന്നത്. മേല്‍നോട്ട സമിതിയില്‍ ഏഴ് അംഗങ്ങളാണ് ഉണ്ടാകുക. കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍നിന്നുമുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, തമിഴ്നാട്ടിലെ കാവേരി സെല്ലിന്റെ ചെയര്‍മാന്‍, കേരളത്തിന്റെ ഇറിഗേഷന്‍ വകുപ്പു ചെയര്‍മാന്‍ എന്നിവര്‍ അംഗങ്ങളാകും. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ സെന്റര്‍ ഫോര്‍ എക്സലന്‍സിലെ ഒരു അംഗത്തിനെയും മേല്‍നോട്ടസമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

Read More

മുംബയ്: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ മൂന്ന് ജീവനക്കാരെ ചോദ്യം ചെയ്യുന്നു. സംഭവസമയത്ത് വീട്ടിൽ ഉണ്ടായിരുന്ന മൂന്ന് ജീവനക്കാരെയാണ് ചോദ്യം ചെയ്യുന്നത്. ഇന്ന് പുലച്ചെയാണ് നടന് കുത്തേറ്റത്. ബാന്ദ്രയിലെ വീട്ടിൽ എത്തിയ അജ്ഞാതനാണ് സെയ്ഫ് അലി ഖാനെ പല തവണ കുത്തി പരിക്കേൽപ്പിച്ചത്.മോഷ്ടിക്കാനാണ് വീട്ടിൽ അതിക്രമിച്ച് കയറിയതെന്നാണ് വിവരം. മോഷണശ്രമമാണോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. പരിക്കേറ്റ നടനെ മുംബയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെയ്ഫ് അലി ഖാന് ആറ് മുറിവുകൾ ഉള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇതിൽ രണ്ടെണ്ണം ആഴമുള്ളതാണ്. ഒരു മുറിവ് നട്ടെല്ലിന് അടുത്താണെന്നും അധികൃതർ വ്യക്തമാക്കി. നടന്റെ വീട്ടിൽ ജോലി ചെയ്യുന്ന മറ്റ് ചിലരെയും പൊലീസ് ചോദ്യം ചെയ്യും. സംഭവത്തിൽ നടന്റെ ടീം പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.’സെയ്ഫ് അലി ഖാന്റെ വസതിയിൽ മോഷണശ്രമം നടന്നു. നിലവിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി നടൻ ആശുപത്രിയിൽ കഴിയുകയാണ്. മാദ്ധ്യമങ്ങളും ആരാധകരും ക്ഷമയോടെയിരിക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ബാക്കി…

Read More

തൃശ്ശൂര്‍: കലാമണ്ഡലത്തിന്റെ ചരിത്രത്തിലെ ആദ്യ നൃത്താധ്യാപകനായി ആര്‍.എല്‍.വി. രാമകൃഷ്ണന്‍. ഭരതനാട്യം വിഭാഗം അസി. പ്രൊഫസറായി വ്യാഴാഴ്ച അദ്ദേഹം ജോലിയില്‍ പ്രവേശിച്ചു. വലിയ അഭിമാനവും സന്തോഷവുമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.1996-മുതല്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജില്‍ മോഹിനിയാട്ട കളരിയില്‍ പഠിച്ച ആര്‍.എല്‍.വി. രാമകൃഷ്ണന്‍ നാല് വര്‍ഷത്തെ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. എം.ജി. യൂണിവേഴ്സിറ്റിയില്‍നിന്ന് എംഎ മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസ്സായി. കേരള കലാമണ്ഡലത്തില്‍ നിന്ന് പെര്‍ഫോമിങ്ങ് ആര്‍ട്സില്‍ എംഫില്‍ ടോപ്പ് സ്‌കോറര്‍ ആയിരുന്ന രാമകൃഷ്ണന്‍ കലാമണ്ഡലത്തില്‍ നിന്നുതന്നെയാണ് പി.എച്ച്.ഡി. പൂര്‍ത്തിയാക്കിയത്. നെറ്റ് യോഗ്യത നേടിയിട്ടുണ്ട്.ദൂരദര്‍ശന്‍ കേന്ദ്രം എ ഗ്രേഡഡ് ആര്‍ട്ടിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 15 വര്‍ഷത്തിലധികമായി കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലും ആര്‍.എല്‍.വി കോളേജിലും മോഹിനിയാട്ട വിഭാഗം ഗസ്റ്റ് ലക്ചററായും സേവനം അനുഷ്ഠിച്ചു. അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ കൂടിയാണ് ആര്‍.എല്‍.വി രാമകൃഷ്ണന്‍.

Read More

കൊച്ചി: സ്‌കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങ്ങിനിടെ വിദ്യാര്‍ത്ഥിനിക്കെതിരെ ദ്വയാര്‍ത്ഥപ്രയോഗം നടത്തിയെന്ന പരാതിയില്‍ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോക്‌സോ കേസെടുത്തു. വനിതാ ശിശു വികസനവകുപ്പ് ഡയറക്ടര്‍ നേരിട്ടു നല്‍കിയ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. ചാനല്‍ കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍ അരുണ്‍കുമാറാണ് ഒന്നാം പ്രതി. അരുൺ കുമാർ, റിപ്പോർട്ടർ ശഹബാസ് അടക്കം മൂന്ന് മാധ്യമ പ്രവർത്തകർക്കെതിരെയാണ് കേസ്. കലോത്സവത്തില്‍ ഒപ്പന മത്സരത്തില്‍ പങ്കെടുത്ത പെണ്‍കുട്ടിയുടെ വാര്‍ത്തയ്ക്ക് പിന്നാലെ, അവതാരകന്‍ അടക്കം നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. ആക്ഷേപമുയര്‍ന്നതോടെ സംഭവത്തില്‍ ശിശുക്ഷേമ വകുപ്പ് വിശദീകരണം തേടിയിരുന്നു. ഇതിനുശേഷമാണ് വനിതാ ശിശുക്ഷേമവകുപ്പ് ഡയറക്ടര്‍ ഡിജിപിക്ക് പരാതി നല്‍കിയത്. പരാതി ഡിജിപി കന്റോണ്‍മെന്റ് പൊലീസിന് കൈമാറുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ആത്മഭിമാനം കളങ്കപ്പെടുത്തുന്ന വിധം വാര്‍ത്തയും ചര്‍ച്ചയും തയ്യാറാക്കി എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

Read More

രാജ്കോട്ട്: ഏകദിന ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ എക്കാലത്തെയും ഉയര്‍ന്ന സ്‌കോര്‍ കുറിച്ച് വനിതാ ടീം ചരിത്രം കുറിച്ചു. പുരുഷ ടീമിനെയും മറികടന്ന പ്രകടനമാണ് ഇന്ത്യന്‍ വനിതകള്‍ കുറിച്ചത്. അയര്‍ലന്‍ഡ് വനിതകള്‍ക്കെതിരായ മൂന്നാം ഏകദിനത്തില്‍ 304 റണ്‍സിന്റെ വമ്പന്‍ വിജയവും ഇന്ത്യ സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 50 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 435 റൺസെടുത്തു. ക്യാപ്റ്റന്‍ സ്മൃതി മന്ധാനയുടെയും ഓപ്പണർ പ്രതിക റാവലിന്റെയും സെഞ്ച്വറികളുടെ പിൻബലത്തിലാണ് ഇന്ത്യൻ വനിതകൾ കൂറ്റൻ സ്കോർ നേടിയത്. ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ പുരുഷ, വനിതാ ടീമുകളിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണിത്. 2011ൽ വെസ്റ്റിൻഡീസിനെതിരെ പുരുഷ ടീം നേടിയ അഞ്ചിന് 418 റൺസെന്ന റെക്കോർഡ് സ്കോറാണ് ഇന്ത്യൻ വനിതകൾ തകർത്തത്. ക്യാപ്റ്റൻ സ്മൃതി മന്ധാന 70 പന്തുകളിൽ നിന്നാണ് അന്താരാഷ്ട്ര ഏകദിനത്തിലെ 10–ാം സെഞ്ച്വറി സ്വന്തമാക്കിയത്. ഏഴു സിക്സുകളും 12 ഫോറുകളും സഹിതമാണ് ഇന്ത്യൻ ക്യാപ്റ്റൻ 135 റൺസെടുത്തത്. 80 പന്തുകളിൽ 135…

Read More

മനാമ: നിയമാനസൃതമായി പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളിൽനിന്നല്ലാതെ മറ്റു സ്ഥാപനങ്ങളിൽ നിന്നോ വ്യക്തികളിൽ നിന്നോ വായ്പ എടുക്കരുതെന്ന് ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിന് ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി.രാജ്യത്ത് അനധികൃതമായി പണം പലിശയ്ക്ക് കൊടുക്കുന്ന ചിലരിൽനിന്ന് ചില ഇന്ത്യക്കാർ വായ്പയെടുക്കുന്നതായി വിവരം ലഭിച്ച സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ് നൽകുന്നതെന്ന് എംബസി വ്യക്തമാക്കി.

Read More

മനാമ: ഇന്ത്യൻ സ്കൂൾ ഇസ ടൗൺ കാമ്പസിൽ തമിഴ് ദിനം നിറപ്പകിട്ടാർന്ന പരിപാടികളോടെ ആഘോഷിച്ചു. തൈപൊങ്കലിന്റെ ഭാഗമായി തമിഴ് വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ തമിഴ് പൈതൃകത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്ന നിരവധി സാംസ്കാരിക പ്രകടനങ്ങളും ആകർഷകമായ കലാപരിപാടികളും ഉണ്ടായിരുന്നു. സ്‌കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ ദീപം തെളിയിച്ചു. തദവസരത്തിൽ സ്‌കൂൾ അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സീനിയർ സ്കൂൾ & അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, പ്രധാന അധ്യാപകർ, വകുപ്പ് മേധാവികൾ, വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായിരുന്നു. പരിപാടിയുടെ ഏകോപനം വകുപ്പ് മേധാവി വിബി ശരത്, തമിഴ് അധ്യാപിക മുത്തരസി അരുൺകുമാർ എന്നിവർ നിർവഹിച്ചു. സാഹിത്യത്തിന്റെ സമ്പന്നമായ പൈതൃകമുള്ള തമിഴ് ഭാഷയുടെ സൗന്ദര്യവും പ്രാധാന്യവും സെക്രട്ടറി വി രാജപാണ്ഡ്യൻ ഉദ്ഘാടന പ്രസംഗത്തിൽ എടുത്തുപറഞ്ഞു. ദേശീയ ഗാനാലാപനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്, തുടർന്ന്…

Read More

ആലത്തൂര്‍: പാലക്കാട് കുഴല്‍മന്ദത്ത് തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുഴല്‍മന്ദം നൊച്ചുള്ളി തെക്കേപരുക്കമ്പള്ളം കോക്കാട് വീട്ടില്‍ കിഷോര്‍ (32) ആണ് മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. കിഷോര്‍ പെട്രോളൊഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നു എന്നാണ് വിവരം. ചൊവ്വാഴ്ച രാത്രി പതിനൊന്നേമുക്കാലോടെ ആയിരുന്നു സംഭവം. രാത്രി തോലമ്പുഴയില്‍ അമ്മാവന്റെ റബ്ബര്‍ തോട്ടത്തിലെത്തിയ കിഷോര്‍, മരിക്കാന്‍ പോകുകയാണെന്ന് സഹോദരന്‍ അനീഷിന് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. പിന്നാലെ ഇയാള്‍ സ്വയം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സന്ദേശം ലഭിച്ചതിന് പിന്നാലെ അന്വേഷിച്ചെത്തിയ സഹോദരനും ബന്ധുക്കളും കിഷോറിനെ തോട്ടത്തിനുള്ളില്‍ പൊള്ളലേറ്റ് നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇവര്‍ ഉടന്‍തന്നെ യുവാവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധചികിത്സയ്ക്കായാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

Read More