- തോഷാഖാന അഴിമതിക്കേസില്‍ ഇമ്രാനും ഭാര്യയ്ക്കും 17വര്‍ഷം തടവ്
- ‘മലയാള സിനിമയിലെ വിസ്മയം ശ്രീനിവാസന് വിട’; സംസ്കാരം നാളെ
- പ്ലാറ്റിനം ജൂബിലിയുടെ നിറവിൽഇന്ത്യൻ സ്കൂൾ ഫെയർ ടിക്കറ്റ് പുറത്തിറക്കി
- രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം
- നഞ്ചന്‍കോട്ട് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
- ജെന്‍സീ നേതാവിന്റെ മരണം: ബംഗ്ലദേശില്‍ വീണ്ടും പ്രക്ഷോഭം, മാധ്യമ ഓഫിസുകള്‍ക്കു തീയിട്ടു
- ശബരിമല സ്വർണക്കൊള്ള കേസ് ഇഡി അന്വേഷിക്കും; മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ്
- പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം
Author: News Desk
ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ചരല്‍ തെറിപ്പിച്ചു; നാലാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂരമര്‍ദനം
തൃശൂര്‍: നാലാം ക്ലാസ് വിദ്യാര്‍ഥിനിക്ക് അധ്യാപകന്റെ ക്രൂര മര്‍ദനം. കുന്നംകുളം ആര്‍ത്താറ്റ് ഹോളി ക്രോസ് വിദ്യാലയത്തിലെ വിദ്യാര്‍ഥി ഏദന്‍ ജോസഫി(9)നാണ് മര്‍ദനമേറ്റത്. ഇടവേള സമയത്ത് സഹപാഠികള്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ ചരല്‍ തെറിപ്പിച്ചു എന്നാരോപിച്ചായിരുന്നു സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പാള്‍ ഫാദര്‍ ഫെബിന്‍ കൂത്തൂര്‍ കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. കുട്ടിയെ ചെവിയില്‍ പിടിച്ച് നൂറ് മീറ്ററോളം വലിച്ചിഴച്ച് സ്റ്റാഫ് റൂമിലെത്തിച്ചെന്നും വടികൊണ്ട് ദേഹമാസകലം ക്രൂരമായി മര്‍ദിക്കുകയും കൈകളില്‍ നുള്ളി പരിക്കേല്‍പ്പിച്ചെന്നുമാണ് പരാതി. മര്‍ദനത്തെ തുടര്‍ന്ന് അവശനിലയിലായ കുഞ്ഞിനെ വീട്ടുകാര്‍ കുന്നംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. ആശുപത്രി അധികൃതര്‍ കുന്നംകുളം പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് ജുവനെയില്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസുടുത്ത് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
രാജ്യത്തിനെതിരെ പോരാടുമെന്ന പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
ന്യൂഡൽഹി∙ രാജ്യത്തിനെതിരെ പോരാടുമെന്ന പരാമർശത്തിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസ്. ഗുവാഹത്തിയിലെ പാൻ ബസാർ പൊലീസാണ് കേസെടുത്തത്. ബിജെപിയും ആർഎസ്എസും രാജ്യത്തെ ഓരോ സ്ഥാപനങ്ങളെയും പിടിച്ചെടുത്തെന്നും ബിജെപിയോടും ആർഎസ്എസിനോടും രാജ്യത്തോടും തന്നെ നമ്മൾ പോരാടിക്കൊണ്ടിരിക്കുകയാണ് എന്നുമായിരുന്നു രാഹുലിന്റെ വാക്കുകൾ. കോൺഗ്രസ് പാർട്ടിയുടെ പുതിയ ആസ്ഥാനം ഡൽഹിയിലെ കോട്‌ല റോഡില്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു രാഹുലിന്റെ പരാമർശം. മോൻജിത് ചേതിയ എന്നയാളുടെ പരാതിയുടെ അടിസ്ഥനത്തിലാണ് കേസ്. രാഹുൽ ഗാന്ധിയുടെ പരാമർശം അഭിപ്രായസ്വാതന്ത്രത്തിന്റെ സീമകൾ ലംഘിക്കുന്നുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ പരമാധികാരത്തിനും ഐക്യത്തിനും ഭീഷണിയുണ്ടാക്കിയെന്ന ഭാരതീയ ന്യായ സംഹിതയിലെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
വെടിനിർത്തലിനു പിന്നാലെ നെതന്യാഹു സർക്കാരിന് പിന്തുണ പിൻവലിച്ച് ഒറ്റ്സ്മ യെഹൂദിത് പാർട്ടി; രാജിവച്ച് സുരക്ഷാമന്ത്രി
ടെൽ അവീവ്∙ ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിനു പിന്നാലെ ഇസ്രയേൽ ദേശീയ സുരക്ഷാമന്ത്രിയും ഒറ്റ്സ്മ യെഹൂദിത് പാർട്ടി നേതാവുമായ ഇറ്റാമർ ബെൻ–ഗ്വിർ രാജിവച്ചു. ഗ്വിറിനൊപ്പം യെഹൂദിത് പാർട്ടിയുടെ മറ്റ് അംഗങ്ങളും രാജി സമർപ്പിച്ചിട്ടുണ്ട്. യഹൂദിത് പാർട്ടിക്ക് ആറ് അംഗങ്ങളാണുള്ളത്. ഇതോടെ ഇസ്രയേൽ പാർലമെന്റിൽ നെതന്യാഹു സർക്കാരിന്റെ ഭൂരിപക്ഷം 68ൽ നിന്ന് 62 ആയി കുറഞ്ഞിട്ടുണ്ട്. 61 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. വെടിനിർത്തൽ കരാർ നിലവിൽ വന്നാൽ രാജിവച്ച് സർക്കാരിനുള്ള പിന്തുണ പിൻവലിക്കുമെന്ന് ബെൻ ഗ്വിർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിലവിലെ കരാറിൽ ഭീകരവാദമാണ് വിജയിച്ചിട്ടുള്ളതെന്നും പിന്തുണ പിൻവലിക്കുന്നുവെങ്കിലും സർക്കാരിനെ പുറത്താക്കാൻ ശ്രമിക്കില്ലെന്നും ബെൻഗ്വിർ പറഞ്ഞു.
ഐ.വൈ.സി.സി ബഹ്‌റൈൻ റിപ്പബ്ലിക് ദിനാഘോഷ വെബിനാർ, അഡ്വ : വി പി അബ്ദുൽ റഷീദ് വിഷയാവതരണം നടത്തി
മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വെബിനാർ സംഘടിപ്പിച്ചു .ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ” ഭരണഘടന ശില്പികൾ, ഭരണഘടന പഠനം ” എന്ന വിഷയത്തിൽ കെ പി സി സി അംഗവും, ഇന്ത്യൻ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ : വി പി അബ്ദുൽ റഷീദ് വിഷയാവതരണം നടത്തി. ജവഹർലാൽനെഹ്‌റു, ബി ആർ അംബേദ്കർ, സർദാർ വല്ലഭായി പട്ടേൽ അടക്കമുള്ള ഭരണഘടന ശിൽപ്പികളെ സംബന്ധിച്ചു സംസാരിച്ചു. ഐപിസി സെക്ഷനുകളുടെ പേര് മാറ്റി ഇത് ഞങ്ങളുടെ സംഭാവന ആണെന്ന് ഭാവിയിൽ പറയിപ്പിക്കാനുള്ള ഉദ്ദേശമാണ് കേന്ദ്ര ഭരണ കർത്താക്കൾ ശ്രമിച്ചു പോവുന്നത്, എന്നാൽ ഭരണഘടന സമിതിയുടെ ഏതെങ്കിലും ഒരു ഘട്ടത്തിൽ പോലും ഇന്ന് കേന്ദ്രം ഭരിക്കുന്ന ആളുകളുടെ സംഭാവന ഉണ്ടായിട്ടില്ല.ഇന്ന് ഭരണഘടന തകർക്കാനുള്ള പ്രവർത്തനങ്ങളാണ് കേന്ദ്ര സർക്കാർ നടത്തുന്നത് എന്നതാണ് യാഥാർഥ്യം. സംസ്ഥാന മന്ത്രി തന്നെ ഭരണഘടനയെ അവഹേളിച്ചിട്ടും അദ്ദേഹത്തെ…
പ്രമേഹം ബാധിച്ച കാല് മുറിക്കപ്പെട്ട മാവേലിക്കര കുറത്തികാട് സ്വദേശി ശ്രി പ്രസാദിന് ഉപജീവനോപാതിയായി മുച്ചക്ര വാഹനം നൽകി .മാവേലിക്കര MLA ശ്രി കെ. എസ് അരുൺകുമാർ ആണ് വാഹനം കൈമാറിയത്.ചെങ്ങന്നൂർ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രി. ജെബിൻ വർഗീസ്, തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രി. മോഹൻ കുമാർ, വാർഡ് മെമ്പർ ശ്രീമതി. ഗീത മുരളി എന്നിവർ സന്നിഹിതർ ആയിരുന്നു.2024 ഡിസംബർ 21-23 വരെ നടത്തപെട്ട ക്രിസ്തുമസ് കരോൾ റൌണ്ട്സിൽ നിന്നും സമാഹരിച്ച തുകയിൽ നിന്ന് ആണ് വാഹനം നൽകാൻ സാധിച്ചതെന്ന് എന്ന് കൺവീനർമാരായ ശ്രി റിജോ ചാക്കോ, അജീഷ് സൈമൺ, ബോണി വർഗീസ് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ടെല്‍ അവീവ്: ഇസ്രയേല്‍ വെടിനിര്‍ത്തലിനെത്തുടര്‍ന്ന് മൂന്ന് വനിതകളെയാണ് ഹമാസ് ആദ്യം മോചിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ട്. മോചിപ്പിക്കുന്ന സ്ത്രീകളില്‍ സംഗീത നിശയില്‍ പങ്കെടുക്കുന്നതിനിടയില്‍ ഹമാസ് തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയും മോചിപ്പിക്കുന്ന സ്ത്രീകളില്‍ ഉള്‍പ്പെടും. സംഗീത നിശയ്ക്കിടെ റോമി ഗോനെനെ തട്ടിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ അന്ന് പുറത്തു വന്നിരുന്നു. റോമി ഗോനെനിനെ കൂടാതെ ഡോറോന്‍ സ്‌റ്റൈന്‍ബ്രെച്ചര്‍, എമിലി ദമാരി എന്ന രണ്ട് സ്ത്രീകളെയാണ് ഹമാസ് മോചിപ്പിക്കുക. ഇസ്രയേല്‍ പ്രാദേശിക സമയം വൈകിട്ട് നാലോടെ ഇവരെ റെഡ് ക്രോസിനു കൈമാറുമെന്നാണ് വിവരം. റെഡ് ക്രോസില്‍നിന്ന് ഇവരെ ഇസ്രയേല്‍ സൈന്യം ഏറ്റുവാങ്ങും. തുടര്‍ന്ന് യുവതികളെ ടെല്‍ അവീവിലെ ഷെബ മെഡിക്കല്‍ സെന്ററില്‍ പരിശോധനയ്ക്ക് എത്തിക്കും. നോവ സംഗീതനിശയില്‍ പങ്കെടുക്കുന്നതിനിടെയാണ് റോമിയെ ഹമാസ് ബന്ദിയാക്കുന്നത്. ആക്രമണത്തില്‍ റോമിയുടെ കാലിനും കൈയ്ക്കും വെടിയേറ്റിരുന്നു. ഒപ്പമുണ്ടായിരുന്ന ഇവരുടെ രണ്ടു സുഹൃത്തുക്കള്‍ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. പരുക്കേറ്റ റോമിയെ വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകുന്ന വിഡിയോയും അന്നു പുറത്തുവന്നിരുന്നു. ഇസ്രയേല്‍ റുമേനിയന്‍ പൗരയായ ഡോറോന്‍ വെറ്ററിനറി നഴ്‌സാണ്. 2023…
തൃശൂർ: പതിനാറുകാരനെ എസ്‌ഐ അടക്കമുള്ള പൊലീസുകാർ മർദ്ദിച്ചതായി പരാതി. തൃശൂർ വാടാനപ്പള്ളിയിലാണ് സംഭവം. തൃശൂർ തളിക്കുളം തമ്പാൻകടവ് സ്വദേശി സിഎം ജിഷ്‌ണുവിനാണ് ക്രൂരമർദ്ദനമേറ്റത്.ഉത്സവത്തിനിടെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിന്റെ പേരിലായിരുന്നു പൊലീസിന്റെ മർദ്ദനം.പിന്നാലെ നെഞ്ചുവേദനയും പുറംവേദനയും മൂലം ജിഷ്‌ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വാടാനപ്പള്ളി പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ഉൾപ്പെടെ നാല് ഉദ്യോഗസ്ഥർക്കെതിരെ കുട്ടിയുടെ കുടുംബം പരാതി നൽകി.
മഹാകുംഭമേള വേദിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; നിരവധി ടെന്റുകള്‍ കത്തി നശിച്ചു
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മഹാകുംഭമേള വേദിയിലെ ടെന്റിനുള്ളില്‍ രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ച് തീപിടിത്തം. തീ നിരവധി ടെന്റുകളിലേയ്ക്ക് പടര്‍ന്നു. ടെന്റുകള്‍ കത്തി നശിച്ചു. ആളുകള്‍ക്ക് പരിക്കുകള്‍ പറ്റിയിട്ടില്ലെന്നാണ് പൊലീസ് റിപ്പോര്‍ട്ട്. മഹാകുംഭമേളയിലെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി വേദിക്ക് സമീപം ഫയര്‍ എഞ്ചിനുകള്‍ ഉണ്ടായിരുന്നതിനാല്‍ പെട്ടെന്ന് തന്നെ തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞു. സുരക്ഷയെ കരുതി ചുറ്റുമുള്ള ടെന്റുകളില്‍ താമസിക്കുന്നവരെ ഒഴിപ്പിച്ചു. തീപിടിത്തമുണ്ടായത് വളരെ ദുഃഖകരമാണെന്നും എല്ലാവരെയും ഞെട്ടിച്ചുവെന്നും മഹാകുംഭമേളയുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലില്‍ പോസ്റ്റ് ചെയ്തു. ഭരണകൂടം അടിയന്തര ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
താമരശ്ശേരിയില്‍ കിടപ്പിലായ ഉമ്മയെ വെട്ടിക്കൊലപ്പെടുത്തി; മയക്കുമരുന്നിന് അടിമയായ മകന്‍ പിടിയില്‍
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ രോഗിയായ ഉമ്മയെ വെട്ടി കൊലപ്പെടുത്തിയ മകന്‍ പൊലീസ് പിടിയില്‍. മയക്കുമരുന്നിന് അടിമയായ ആഷിക്കിനെ താമരശ്ശേരി പൊലീസാണ് കസ്റ്റഡിയിലെടുത്തത്. അടിവാരം സ്വദേശി സുബൈദ (53) ആണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 2.30 ന് ശേഷമായിരുന്നു സംഭവം. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച സുബൈദ താമരശ്ശേരി പുതുപ്പാടി ചോയിയോടുള്ള സഹോദരി ഷക്കീലയുടെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ശരീരം തളര്‍ന്ന അവസ്ഥയിലായിരുന്നു സുബൈദ. മയക്കുമരുന്നിന് അടിമയായിരുന്ന ആഷിഖ് ബംഗളുരുവിലെ ഡീഅഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉമ്മയെ കാണാനെത്തിയ മകന്‍, ഷക്കീലയുടെ വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് ഉമ്മയെ കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞു. നാട്ടുകാരാണ് ആഷിക്കിനെ പിടികൂടി പൊലീസിന് കൈമാറിയത്. കഴുത്ത് ഏറെക്കുറെ അറ്റനിലയില്‍ അയല്‍ക്കാരാണ് സുബൈദയെ താമരശ്ശേരി ആശുപത്രിയില്‍ എത്തിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
നെടുമങ്ങാട് അപകടത്തില്‍ കടുത്ത നടപടി, ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്‌നസും പെര്‍മിറ്റും ആര്‍സിയും റദ്ദാക്കി
തിരുവനന്തപുരം: നെടുമങ്ങാട് ഇരിഞ്ചിയത്ത് ഒരാള്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അപകടത്തിന് കാരണമായ ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്‌നസും പെര്‍മിറ്റും ആര്‍സിയും ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കി. ഇന്നലെ രാത്രിയാണ് വിനോദയാത്ര സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് ഇരിഞ്ചയത്ത് വെച്ച് അപകടത്തില്‍പെട്ടത്. അപകടത്തില്‍ 60 വയസുള്ള ദാസിനിയാണ് മരിച്ചത്. സംഭവത്തില്‍ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ഒറ്റശേഖരമംഗലം സ്വദേശി അരുള്‍ ദാസ് (34) ആണ് അറസ്റ്റില്‍ ആയത്. അലക്ഷ്യമായി വാഹനം ഓടിച്ച് ജീവന്‍ നഷ്ടപ്പെടുത്തിയതിനാണ് അരുള്‍ ദാസിനെതിരെ കേസെടുത്തത്. പിന്നാലെയാണ് അരുണ്‍ ദാസിന്റെ ലൈസന്‍സ് മോട്ടോര്‍ വാഹനവകുപ്പ് റദ്ദാക്കിയത്. അപകടത്തില്‍പ്പെട്ട ബസ് അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഒരു ലോറിയെ മറികടക്കുന്നതിനിടെ വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ടാണ് ബസ് മറിഞ്ഞത്. വളവ് തിരിഞ്ഞ ശേഷമാണ് അപകടം സംഭവിച്ചത്. അതുവരെ റോഡിലൂടെ തെന്നി നീങ്ങുകയായിരുന്നെന്നും ബഹളം കേട്ടാണ് നോക്കിയതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ഇന്നലെ രാത്രി 10.20 ഓടെയാണ് അപകടമുണ്ടായത്. 49 പേര്‍ ബസില്‍ ഉണ്ടായിരുന്നതായാണ് വിവരം.…
