Author: News Desk

ആലപ്പുഴ: റോഡില്‍ വച്ച് വീട്ടമ്മയായ യുവതിയെ കയറിപ്പിടിച്ച് ലൈംഗികമായി ഉപദ്രവിച്ച മധ്യവയസ്‌കന്‍ പിടിയില്‍. പാനൂര്‍ തറയില്‍ വീട്ടില്‍ മുഹമ്മദ് സഹീറാണ് അറസ്റ്റിലായത്. ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ വീട്ടമ്മയെ വെട്ടുകത്തി കാണിച്ച് ഭീഷണിപ്പെടുത്തി പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഇയാള്‍ ഒട്ടേറെ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാലുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Read More

അബുദാബി: രണ്ടാമത് ആഗോള റെയില്‍ ഗതാഗത, അടിസ്ഥാന സൗകര്യ പ്രദര്‍ശനത്തിനും സമ്മേളനത്തിനുമിടയില്‍ ബഹ്‌റൈന്‍ ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ ഗതാഗത സഹകരണം വര്‍ധിപ്പിക്കുന്നതിനു വേണ്ടി മറ്റു രാജ്യങ്ങളിലെ മന്ത്രിമാരുമായും മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ചകള്‍ നടത്തി.യുനൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ഊര്‍ജ്ജ, അടിസ്ഥാനസൗകര്യ മന്ത്രി സുഹൈല്‍ ബിന്‍ മുഹമ്മദ് ഫറജ് ഫാരിസ് അല്‍ മസ്രൂയിയുമായി ഗതാഗത മന്ത്രി കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളില്‍ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കാനും ആധുനിക രീതികളിലൂടെ അടിസ്ഥാനസൗകര്യ കാര്യക്ഷമത മെച്ചപ്പെടുത്താനും സുസ്ഥിര ഗതാഗതത്തിലേക്കുള്ള പരിവര്‍ത്തനത്തിനും ബുദ്ധിപരമായ ഗതാഗത സംവിധാനങ്ങളില്‍ നൂതനമായ സംവിധാനങ്ങള്‍ സ്വീകരിക്കാനുമുള്ള വഴികളെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്തു.

Read More

ദില്ലി: ഇന്ത്യന്‍ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാൽ. ദില്ലിയിലെ ദില്ലി വിഗ്യാൻ ഭവനിൽ വച്ച് നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവാണ് പുരസ്കാരം സമ്മാനിച്ചത്. നിറ കയ്യടികളോടെ ആയിരുന്നു സദസ് മോഹൻലാലിനെ വേദിയിലേക്ക് ആനയിച്ചത്. ഭാര്യ സുചിത്രയും മോഹൻലാലിനൊപ്പം അവാർഡ് ദാന വേദിയിൽ ഉണ്ടായിരുന്നു. https://youtu.be/wHDmLWS0leU 2023ലെ പരമോന്നത പുരസ്ക്കാരമാണ് മോഹൻലാലിന് ലഭിച്ചിരിക്കുന്നത്. പുരസ്‌കാര വിതരണ ചടങ്ങിൽ മോഹൻലാലിനെ ‘ലാലേട്ടൻ’ എന്ന് അഭിസംബോധന ചെയ്താണ് എംഐബി സെക്രട്ടറി സഞ്ജയ്‌ ജാജു സ്വാ​ഗതം ചെയ്തത്. മോഹൻലാലിനെ പ്രശംസിച്ച് കൊണ്ടുള്ള കേന്ദ്ര വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവിന്റെ വാക്കുകളും ഏറെ ശ്രദ്ധനേടിയിരുന്നു. താങ്കൾ ഒരു ഉ​ഗ്രൻ നടനാണെന്ന് ആയിരുന്നു മന്ത്രിയുടെ വിശേഷണം. അവാര്‍ഡ് സമ്മാനിച്ചതിന് പിന്നാലെ മോഹന്‍ലാലിന്‍റെ സിനിമാ ജീവിതം സദസില്‍ സ്ക്രീന്‍ ചെയ്യുകയും ചെയ്തു. ‘എന്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമ’, എന്നായിരുന്നു അവാര്‍ഡ് സ്വീകരിച്ചു കൊണ്ട് മോഹന്‍ലാല്‍ പറഞ്ഞത്

Read More

ഹുസ്റ്റൻ: ഇന്ത്യൻ ഓവർസീസ് കേരള ഘടകം പുനഃസംഘടനയുടെ ഭാഗം ആയി ഹുസ്റ്റൻ ചാപ്റ്റർ പ്രസിഡന്റ്‌ ജെസ്റ്റിൻ ജേക്കബ്, ജനറൽ സെക്രട്ടറി ടോം വിരിപ്പൻ, ട്രഷർ ആയി ജോയ് ൻ സാമൂവൽ, ചെയർമാൻ ജോസഫ് എബ്രഹാം, വൈസ് ചെയർമാൻ മാർട്ടിൻ ജോൺ, ജോയിന്റ് സെക്രട്ടറി വർഗീസ് രാജേഷ് മാത്യു, ജോയിന്റ് ട്രെഷർ ജോജി ജോസഫ്, വൈസ് പ്രസിഡന്റ്‌ മാരായി ജോമോൻ ഇടയാടി, ബിബി പാറയിൽ,ബിജു ഇട്ടൻ, അജി കോട്ടയിൽ സീനിയർ ഫോറം സ്.കെ ചെറിയാൻ, എബ്രഹാം മാത്യു, വുമൺ ഫോറം പൊന്നു പിള്ള, മെർലിൻ സാജൻ സ്പോർട്സ് സെക്രട്ടറി ആയി സന്തോഷ്‌ മാത്യു ആറ്റുപുറം എന്നിവരെ തെരഞ്ഞെടുത്തു. ============================================================= വാർത്തകൾ, പരസ്യം എന്നിവയ്ക്കായി ബന്ധപ്പെടുക… +973 66362900 starvisionpromotions@gmail.com ============================================================= ദേശീയ കമ്മിറ്റി വൈസ് പ്രസിഡന്റ്‌ ആയി മുൻ ഐ ഓ സി ഹുസ്റ്റൻ ഘടകം പ്രസിഡന്റ് തോമസ് ഒലിയാം കുന്നിൽ (ഹുസ്റ്റൻ ചാപ്റ്റർ പി.ർ.ഓ ), സന്തോഷ്‌ കാപ്പിൽ, ദേശീയ സെക്രട്ടറി…

Read More

തിരുവനന്തപുരം: തിരുവോണദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി ദിനമായ ഞായറാഴ്ചയും സംസ്ഥാനത്തെ ബെവ്‌കോ ഔട്ട് ലെറ്റുകള്‍ തുറന്നുപ്രവര്‍ത്തിക്കാത്തതിനാല്‍ ഉത്രാട ദിവസമായ ഇന്ന് മദ്യം വാങ്ങാന്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ ഓണക്കാലത്ത് ബെവ്‌കോയിലൂടെ 818.21 കോടി രൂപയുടെ മദ്യ വില്‍പ്പന നടന്നിരുന്നു. ഇത്തവണയും സമാനമായ രീതിയില്‍ മദ്യവില്‍പ്പന ഉയരാനുള്ള സാധ്യതയാണ് സംസ്ഥാനത്തുള്ളത്.

Read More

കൊച്ചി: ദേശീയപാതയില്‍ ഇടപ്പള്ളി- മണ്ണുത്തി മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകാത്ത സാഹചര്യത്തില്‍ പാലിയേക്കരയില്‍ ടോള്‍ പിരിവ് താത്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്. പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നത് താത്കാലികമായി തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഹരിശങ്കര്‍ വി മേനോന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ദേശീയപാതയിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് നാലാഴ്ചത്തേയ്ക്ക് ടോള്‍ പിരിവ് നിര്‍ത്തിവെയ്ക്കാനാണ് ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നത്. അടിപ്പാതയും സര്‍വീസ് റോഡും പൂര്‍ത്തിയാകാതെ പാലിയേക്കരയില്‍ ടോള്‍ പിരിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ ഘട്ടത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

Read More

തൃശൂര്‍: ടി പി വധക്കേസിലെ ഒന്നാം പ്രതി ടികെ രജീഷിന് പതിനഞ്ചുദിവസത്തേക്ക് പരോള്‍ അനുവദിച്ചു. കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ പ്രവേശിക്കരുതെന്ന ഉപാധികളോടെയാണ് പരോള്‍. രണ്ടുദിവസം മുന്‍പ് രജീഷ് വിയ്യൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. ശിക്ഷിക്കപ്പെട്ട ശേഷം ആദ്യമായാണ് ടിപി രജീഷിന് പരോള്‍ ലഭിക്കുന്നത്. ‘തന്തൂരി ചിക്കന്‍, ലേറ്റസ്റ്റ് സ്മാര്‍ട്ട് ഫോണ്‍… ഇനി സര്‍ക്കാരിനോട് ഒന്നേ പറയാനുള്ളൂ, ചൂട് കാലമൊക്കെ അല്ലേ കൊടിസുനിയുടെ മുറി ഒന്ന് എയര്‍കണ്ടീഷന്‍ കൂടി ചെയ്ത് കൊടുക്കണം. ടിപി വധത്തിന്റെ ഗൂഢാലോചനയില്‍ പങ്കെടുത്ത സിപിഎം നേതാക്കളുടെ പേര് വെളിപ്പെടുത്തുമെന്ന ഭയമാണ് സര്‍ക്കാരിന്. അതുകൊണ്ടാണ് സുനി ചോദിക്കുന്ന സൗകര്യങ്ങള്‍ കേരളത്തെ മുഴുവന്‍ അപമാനിച്ച് സര്‍ക്കാര്‍ നല്‍കുന്നത്’- വിഡി സതീശന്‍ പറഞ്ഞു.

Read More

യെമൻ: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ പുതിയ തിയതി തേടി പ്രോസിക്യൂഷന് തലാലിന്റെ സഹോദരന്റെ കത്ത്. എല്ലാത്തരം മധ്യസ്ഥ ശ്രമങ്ങളെയും ചർച്ചകളെയും തള്ളുന്നു എന്നാണ് കത്തിൽ പറയുന്നത്. വധശിക്ഷ നീട്ടിവെച്ചിട്ട് ഒന്നര മാസം കഴിഞ്ഞെന്നും കത്തിൽ ഓർമ്മപ്പെടുത്തുന്നു. അതേസമയം, നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദായെന്ന അവകാശവാദത്തിന്‍റെ പേരിൽ തർക്കം കടുക്കുകയാണ്. നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് അറിയിക്കുന്നത്. എന്നാല്‍, ഇത്തരം കാര്യങ്ങളിൽ ഔദ്യോഗിക സ്ഥിരീകരണം ഇല്ലെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങളുടെ പ്രതികരണം. അതിനിടെ, വധശിക്ഷ റദ്ദായെന്ന പ്രചാരണങ്ങൾക്കെതിരെ ഇവാഞ്ചലിസ്റ്റ് നേതാവ് ഡോ. കെ എ പോളും രംഗത്തെത്തിയിരുന്നു. വധശിക്ഷ റദ്ദായെന്ന അവകാശവാദത്തിൽ കാന്തപുരം മാപ്പ് പറയണമെന്നായിരുന്നു കെ എ പോളിന്‍റെ ആവശ്യം.

Read More

റിപ്പോർട്ട്: വി. അബ്ദുൽ മജീദ് തിരുവനന്തപുരം: സമരതീക്ഷ്ണമായ ഗതകാല കേരളത്തിൻ്റെ അടയാളമായ ജീവിതത്തിന് അന്ത്യമായി. സി.പി.എം. സ്ഥാപക നേതാക്കളിലൊരാളും മുൻ കേരള മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദൻ (102) അന്തരിച്ചു.ഇന്ന് വൈകീട്ടായിരുന്നു അന്ത്യം. ഏറെക്കാലമായി രോഗബാധിതനായി വിശ്രമത്തിലായിരുന്ന വി.എസിനെ ഹൃദയാഘാതമുണ്ടായി നില ഗുരുതരമായതിനെ തുടർന്ന് ജൂൺ 23ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 2006 മുതൽ 2011 വരെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി. 2016ൽ ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വന്നപ്പോൾ കാബിനറ്റ് റാങ്കോടെ ഭരണപരിഷ്കാര കമ്മീഷൻ അദ്ധ്യക്ഷനായി. 1923 ഒക്‌ടോബർ 20ന് പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റയും അക്കമ്മയുടെയും മകനായി ജനിച്ച വി.എസ്. 1940 മുതൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സഹയാത്രികനാണ്. സി.പി.ഐ. ആലപ്പുഴ ഡിവിഷൻ സെക്രട്ടറി, ജില്ലാ സെക്രട്ടറി, ദേശീയ സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 1964ൽ പാർട്ടി പിളർന്നപ്പോൾ സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗമായി. 1985 മുതൽ 2009 വരെ സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗമായിരുന്നു. മൂന്നു തവണ സംസ്‌ഥാന സെക്രട്ടറിയും രണ്ടു തവണ പ്രതിപക്ഷ നേതാവുമായി.…

Read More

മനാമ: മനാമയിലെ ഉമ്മുൽ ഹസം മേൽപ്പാലത്തിലെ വിപുലീകരണ അറ്റകുറ്റപ്പണികളുടെ ഭാഗമായി ഷെയ്ഖ് ഇസ ബിൻ സൽമാൻ ഹൈവേയിൽനിന്ന് ഷെയ്ഖ് ജബീർ അൽ അഹമ്മദ് അൽ സുബ ഹൈവേയിലേക്ക് സിത്ര ഏരിയ വഴി ഇടതുവശത്തേക്ക് പോകുന്ന സ്ലോ ലെയ്ൻ ജൂലൈ 17 മുതൽ 20 വരെ അടച്ചിടുമെന്നും ഗതാഗതത്തിനായി ഒരു ലെയ്ൻ അനുവദിക്കുമെന്നും മരാമത്ത് മന്ത്രാലയം അറിയിച്ചു. എല്ലാവരുടെയും സുരക്ഷയ്ക്കായി എല്ലാ റോഡ് ഉപയോക്താക്കളും ഗതാഗത നിയമങ്ങൾ പാലിക്കണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.

Read More