Author: News Desk

ന്യൂയോർക്: മാതൃത്വ അവധിയിലായിരുന്ന മെറ്റാ ജീവനക്കാരിക്ക് ജോലി നഷ്ടപ്പെട്ടു. ലിങ്ക്ഡ്ഇൻ വഴിയാണ് അവർ തന്‍റെ അനുഭവം പങ്കുവച്ചത്. സക്കർ ബർഗ് തന്റെ ശമ്പളം വെട്ടിക്കുറച്ചോ എന്നും അവർ ചോദിക്കുന്നുണ്ട്. മെറ്റ അടുത്തിടെ രണ്ടാം ഘട്ട പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചിരുന്നു. ഈ ഘട്ടത്തിൽ 10,000 പേരെ പിരിച്ചുവിടും. 2022 നവംബറിൽ 11,000 ജീവനക്കാരെ മെറ്റ പിരിച്ചുവിട്ടിരുന്നു. അവരിൽ താനില്ലെന്ന് യുവതി നേരത്തെ തന്നെ പോസ്റ്റ് ചെയ്തിരുന്നു. “പ്രസവാവധിയിലായിരുന്ന എന്നെ പിരിച്ചുവിട്ടു. മാർക്കറ്റ് ട്രെൻഡുകളിലും ബിസിനസിലും വന്ന മാറ്റങ്ങൾ എനിക്ക് മനസിലാക്കാൻ കഴിയും. എന്നാൽ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടേണ്ടിവരുന്ന തരത്തിൽ മെറ്റയുടെ തലപ്പത്തിരിക്കുന്നവർ എങ്ങനെയാണ് മാറിയത്? മാർക്ക് സക്കർബർഗ് ശമ്പളം വെട്ടിക്കുറച്ചോ?” പിരിച്ചുവിടൽ ഏറ്റുവാങ്ങിയ യുവതി ലിങ്ക്ഡ്ഇൻൽ കുറിച്ചു.

Read More

ബിഗ് ബോസ് സീസൺ 5 ന്‍റെ ഗ്രാന്റ് ലോഞ്ചിംഗ് തീയതി പ്രഖ്യാപിച്ചു. ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മാർച്ച് 26 മുതൽ ആരംഭിക്കും. ഉദ്ഘാടന എപ്പിസോഡിന്‍റെ സംപ്രേക്ഷണം 26ന് വൈകിട്ട് 7 മണി മുതൽ ആരംഭിക്കും. ഏഷ്യാനെറ്റിന് പുറമെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും ബിഗ് ബോസിന്‍റെ 24 മണിക്കൂർ സംപ്രേഷണം ഉണ്ടായിരിക്കും.

Read More

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തം മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ ധനസഹായം കൊച്ചി കോർപ്പറേഷന് കൈമാറി. യൂസഫലിക്ക് വേണ്ടി സെക്രട്ടറി ഇ.എ ഹാരിസ്, ലുലു കൊമേഴ്സ്യൽ മാനേജർ സാദിഖ് കാസിം എന്നിവർ ചേർന്നാണ് മേയർ എം.അനിൽകുമാറിന് ചെക്ക് കൈമാറിയത്. കൊച്ചി നഗരം നേരിടുന്ന ഇപ്പോഴത്തെ പ്രതിസന്ധിയെ നേരിടാൻ ഇത് തനിക്ക് വളരെയധികം ഊർജ്ജം നൽകുന്നുവെന്ന് മേയർ പറഞ്ഞു. കൊച്ചി നഗരത്തിന് വേണ്ടി നിരവധിപേർ ഒരുമിച്ച് വരാനുള്ള മഹത്തരമായ തുടക്കം കുറിക്കുകയാണ് യൂസഫലി ചെയ്തതെന്നും മേയര്‍ പറഞ്ഞു.

Read More

യുഎഇ: ഈ വർഷം അവസാനത്തോടെ ആരോഗ്യ, പ്രതിരോധ മന്ത്രാലയം പുറപ്പെടുവിക്കുന്ന പുതിയ നിയമം അനുസരിച്ച്, എല്ലാ മെഡിക്കൽ സൗകര്യങ്ങളും കുറഞ്ഞത് ഒരു ഓൺലൈൻ ആരോഗ്യ സേവനമെങ്കിലും നൽകണം. മ്യൂസിയം ഓഫ് ഫ്യൂച്ചറിൽ നടന്ന വിദൂര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്ന മൊഹാപ്പിലെ ഡിജിറ്റൽ ഹെൽത്ത് ഡിപ്പാർട്ട്മെന്‍റിലെ സ്ട്രാറ്റജി ആൻഡ് ഇൻവെസ്റ്റ്‌മെന്റ് വിഭാഗം മേധാവി ഷെയ്ഖ ഹസൻ അൽ മൻസൂരിയാണ് ഇക്കാര്യം പറഞ്ഞത്. ആരോഗ്യ സേവനങ്ങൾ നിയന്ത്രിക്കുന്നതിനായി മൊഹാപ്പ് പ്രവർത്തിക്കുന്ന സമഗ്രമായ ആരോഗ്യസംരക്ഷണ ചട്ടക്കൂടിന്‍റെ ഭാഗമാണ് പുതിയ നിയമനിർമ്മാണം. കൺസൾട്ടിംഗ്, മരുന്നുകൾ നിർദ്ദേശിക്കൽ, രോഗികളെ നിരീക്ഷിക്കൽ അല്ലെങ്കിൽ റോബോട്ടിക് ശസ്ത്രക്രിയകൾ – ഈ സേവനങ്ങളിലൊന്ന് ഓൺലൈനിൽ നൽകേണ്ടത് നിർബന്ധമാക്കുമെന്ന് ഷെയ്ഖ് പറഞ്ഞു.

Read More

200 കോടി ക്ലബ്ബിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയ ബോളിവുഡ് താരമാണ് അക്ഷയ് കുമാർ. എന്നാൽ കോവിഡാനന്തരം വൻ തകർച്ചയിലേക്ക് വഴുതി വീണ ബോളിവുഡിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾക്കും രക്ഷയുണ്ടായില്ല. അക്ഷയ് കുമാറിന്‍റെ കോവിഡിന് ശേഷം പുറത്തിറങ്ങിയ സൂര്യവൻശി മാത്രമാണ് വിജയം കണ്ടത്. നേരിട്ടുള്ള ഒടിടി റിലീസായി എത്തിയ അക്ഷയ് കുമാറിന്‍റെ ചിത്രങ്ങളും മികച്ച പ്രതികരണം നേടുന്നതിൽ പരാജയപ്പെട്ടു. ഇപ്പോൾ, ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, അക്ഷയ് കുമാറിന്‍റെ വരാനിരിക്കുന്ന ചിത്രം തീയറ്റർ റിലീസിന് പകരം നേരിട്ട് ഒടിടിയിൽ റിലീസ് ചെയ്യും. അമിത് റായ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷേപഹാസ്യ വിഭാഗത്തിൽ പെടുന്നതാണ്. 2021 സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഫസ്റ്റ് ലുക്കിൽ ശിവനെ അനുസ്മരിപ്പിക്കുന്ന ലുക്കിലാണ് അക്ഷയ് കുമാറിനെ കാണുന്നത്. വൂട്ട്/ ജിയോ സിനിമയാണ് ചിത്രത്തിന്‍റെ ഡയറക്റ്റ് ഒടിടി റൈറ്റ് സ്വന്തമാക്കിയിരിക്കുന്നതെന്ന് ലെറ്റ്സ് സിനിമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ചില പ്രമുഖ ട്രേഡ് അനലിസ്റ്റുകളും ഇതേക്കുറിച്ച്…

Read More

വേനൽക്കാലത്ത് ചൂടിനെ ചെറുക്കുന്നതിന് കഴിക്കാൻ ഏറ്റവും ഉത്തമമായ വെള്ളരിക്ക പോഷകങ്ങളുടെ കലവറയാണ്. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിൽ വെള്ളരിക്ക പ്രധാന പങ്ക് വഹിക്കുന്നു. ലവണങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യമായതിനാൽ, വെള്ളരിക്ക ആഹാരത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും, കഴിക്കേണ്ട രീതിയും വിശദമാക്കുകയാണ് പോഷകാഹാര വിദഗ്ധർ. 95 ശതമാനത്തോളം ജലാംശമുള്ള വെള്ളരിക്ക, കനത്ത ചൂടിൽ ദാഹവും വിശപ്പും ഒരുപോലെ അകറ്റുന്ന നല്ലൊരു പച്ചക്കറിയാണ്. ഉയർന്ന അളവിൽ നാരുകളും കാണപ്പെടുന്നതിനാൽ ആഹാരം അന്നനാളത്തിലൂടെ സുഗമമായി കടന്നുപോകുന്നതിനും, ദഹനപ്രശ്നങ്ങളായ നെഞ്ചെരിച്ചിൽ, അൾസർ, മലബന്ധം തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിനും വെള്ളരിക്ക ഉപയോഗിക്കാവുന്നതാണ്. കലോറി വളരെ കുറവായതിനാൽ അമിതഭാരം കുറക്കാൻ ശ്രമിക്കുന്നവർക്ക്‌ പൂർണ്ണവിശ്വാസത്തോടെ വെള്ളരിക്ക ഉപയോഗിക്കാമെന്നും ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. പൊട്ടാസ്യം, മഗ്നീഷ്യം, നിരവധി ആന്റി ഓക്സിഡന്റുകൾ എന്നിവയുടെ സാന്നിധ്യമുള്ളതിനാൽ രക്തസമ്മർദ്ദം നിയന്ത്രിച്ച്, ഹൃദയത്തെ സംരക്ഷിക്കാനും വെള്ളരിക്കയ്ക്ക്‌ കഴിവുണ്ട്. വെള്ളരിക്ക ജ്യൂസ് ആയും, അല്ലാതെയും ഉപയോഗിക്കാവുന്നതാണ്.

Read More

ന്യൂഡൽഹി: ലണ്ടനിൽ നടത്തിയ ഇന്ത്യാ വിരുദ്ധ പരാമർശത്തിൽ മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെടുമ്പോൾ, അത്തരമൊരു പരാമർശം താൻ നടത്തിയിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് താൻ ഇന്ത്യാ വിരുദ്ധ പരാമർശങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് രാഹുൽ ഗാന്ധി ദേശീയ മാധ്യമത്തോട് പറഞ്ഞത്. വിദേശത്ത് ഇന്ത്യയെ അപമാനിച്ചുവെന്ന ബി.ജെ.പിയുടെ ആരോപണത്തോട് പ്രതികരിക്കുമോ എന്ന ചോദ്യത്തിന് പാർലമെന്‍റിൽ സംസാരിക്കാൻ അനുവദിച്ചാൽ താൻ സംസാരിക്കുമെന്നായിരുന്നു രാഹുലിന്റെ മറുപടി. യുകെയിൽ നടത്തിയ പ്രസംഗത്തിൽ നിരവധി കേന്ദ്രമന്ത്രിമാർ രാഹുൽ രാജ്യത്തോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം മാപ്പ് പറയണമെന്ന ആവശ്യം കോൺഗ്രസ് തള്ളി. പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ വിദേശ യാത്രകളിൽ കോൺഗ്രസിനെ കടന്നാക്രമിച്ചിട്ടുണ്ടെന്നും കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ ചൂണ്ടിക്കാട്ടി.

Read More

കുമളി (ഇടുക്കി): ഇടുക്കി കുമളിയിൽ പതിനാറുകാരി വീട്ടിൽ പ്രസവിച്ചു. ഇന്ന് രാവിലെയാണ് സംഭവം. കുമളി പൊലീസ് സ്ഥലത്തെത്തി അമ്മയെയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രായപൂർത്തിയാകാത്ത സഹപാഠിക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പെൺകുട്ടി പൊലീസിനോട് പറഞ്ഞു. കുട്ടി ഇന്ന് സ്കൂളിൽ പോയില്ല. തനിക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടെന്ന് ഇന്നലെ വൈകുന്നേരം മുതൽ കുട്ടി പറയുന്നുണ്ടായിരുന്നു. കുട്ടി ഗർഭിണിയാണെന്ന് ബന്ധുക്കൾക്ക് യാതൊരു സൂചനയും ഉണ്ടായിരുന്നില്ല. കുട്ടിയോടൊപ്പം പഠിച്ചിരുന്ന ആളാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് കണ്ടെത്തി. ആൺകുട്ടിക്കും പ്രായപൂർത്തിയായിട്ടില്ല. ഇരുവരും പ്രായപൂർത്തിയാകാത്തതിനാൽ പോക്സോ വകുപ്പുകൾ പ്രകാരം കേസെടുക്കുന്നതിൽ ചില സാങ്കേതിക പ്രശ്നങ്ങളുണ്ട്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുമായി അന്വേഷണം നടത്തിയ ശേഷമാണ് കുട്ടിക്കെതിരെ നടപടി സ്വീകരിക്കുക. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തന്നെ മറ്റാരും പീഡിപ്പിച്ചിട്ടില്ലെന്ന് പെൺകുട്ടി തന്നെ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഈ മൊഴി പൊലീസ് പൂർണമായും മുഖവിലയ്ക്കെടുക്കുന്നില്ല. പെൺകുട്ടിയെ മറ്റാരെങ്കിലും പീഡിപ്പിച്ചിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. 

Read More

ഇറ്റാനഗര്‍: കരസേനയുടെ ചീറ്റ ഹെലിക്കോപ്റ്റർ അരുണാചൽ പ്രദേശിൽ തകർന്നു വീണു. മന്‍ഡാല മലനിരകളിലാണ് ഹെലിക്കോപ്റ്റർ തകർന്നു വീണത്. രണ്ട് പേരാണ് ഹെലിക്കോപ്റ്ററിനുള്ളിൽ ഉണ്ടായിരുന്നത്. പൈലറ്റുമാർക്കായി തിരച്ചിൽ തുടരുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. വ്യാഴാഴ്ച രാവിലെ 9.15 മുതൽ എയർ ട്രാഫിക് കൺട്രോളും ഹെലികോപ്റ്ററും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.

Read More

കൊച്ചി: പ്രസിഡന്‍റ് ദ്രൗപദി മുർമു കേരളത്തിലെത്തി. കൊച്ചിയിലാണ് വിമാനമിറങ്ങിയത്. ഇതാദ്യമായാണ് ദ്രൗപദി മുർമു കേരളത്തിലെത്തുന്നത്. കൊച്ചി വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് സ്വീകരിച്ചു. ഐഎൻഎസ് വിക്രാന്ത് സന്ദർശനത്തിന് ശേഷം രാഷ്ട്രപതി ഐഎൻഎസ് ദ്രോണാചാര്യയിലെ പരിപാടിയിലും പങ്കെടുക്കും.

Read More