ന്യൂയോർക്: മാതൃത്വ അവധിയിലായിരുന്ന മെറ്റാ ജീവനക്കാരിക്ക് ജോലി നഷ്ടപ്പെട്ടു. ലിങ്ക്ഡ്ഇൻ വഴിയാണ് അവർ തന്റെ അനുഭവം പങ്കുവച്ചത്. സക്കർ ബർഗ് തന്റെ ശമ്പളം വെട്ടിക്കുറച്ചോ എന്നും അവർ ചോദിക്കുന്നുണ്ട്. മെറ്റ അടുത്തിടെ രണ്ടാം ഘട്ട പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചിരുന്നു. ഈ ഘട്ടത്തിൽ 10,000 പേരെ പിരിച്ചുവിടും.
2022 നവംബറിൽ 11,000 ജീവനക്കാരെ മെറ്റ പിരിച്ചുവിട്ടിരുന്നു. അവരിൽ താനില്ലെന്ന് യുവതി നേരത്തെ തന്നെ പോസ്റ്റ് ചെയ്തിരുന്നു.
“പ്രസവാവധിയിലായിരുന്ന എന്നെ പിരിച്ചുവിട്ടു. മാർക്കറ്റ് ട്രെൻഡുകളിലും ബിസിനസിലും വന്ന മാറ്റങ്ങൾ എനിക്ക് മനസിലാക്കാൻ കഴിയും. എന്നാൽ ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിടേണ്ടിവരുന്ന തരത്തിൽ മെറ്റയുടെ തലപ്പത്തിരിക്കുന്നവർ എങ്ങനെയാണ് മാറിയത്? മാർക്ക് സക്കർബർഗ് ശമ്പളം വെട്ടിക്കുറച്ചോ?” പിരിച്ചുവിടൽ ഏറ്റുവാങ്ങിയ യുവതി ലിങ്ക്ഡ്ഇൻൽ കുറിച്ചു.