Author: News Desk

കൊച്ചി: കേരളാ സർക്കാരിന്റെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ അടിച്ചത് റോഡ് ടാറിങ് ജോലിക്കായി ചോറ്റാനിക്കരയിലെത്തിയ കൊൽക്കത്ത സ്വദേശിയായ എസ്.കെ.ബദേസിന്. ബദേസ് ലോട്ടറിയടിച്ച വിവരമറിഞ്ഞ് പരിഭ്രാന്തനായി ഓടി കയറിയതാകട്ടെ പൊലീസ് സ്റ്റേഷനിലും. സംഭവം വിശദീകരിച്ച് കേരള പൊലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റിട്ടതോടെയാണ് വിവരം പുറംലോകം അറിയുന്നത്. “സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ലഭിച്ചതിന്‍റെ ഞെട്ടലിലാണ് ഇതര സംസ്ഥാന തൊഴിലാളി. ഓടി വന്നതാകട്ടെ പൊലീസ് സ്റ്റേഷനിലേക്കും. കൊൽക്കത്ത സ്വദേശിയായ എസ്.കെ ബദേസാണ് ലോട്ടറിയടിച്ച പരിഭ്രാന്തിയിൽ പൊലീസിന്‍റെ സഹായം തേടി സ്റ്റേഷനിലേക്ക് വന്നത്. ഒന്നാം സമ്മാനം ലഭിച്ച കാര്യം അറിഞ്ഞപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ബദേസ് നേരെ പൊലീസ് സ്റ്റേഷനിൽ പോയി പൊലീസ് ഉദ്യോഗസ്ഥരോട് കാര്യം പറഞ്ഞു. ആരെങ്കിലും തന്റെ കയ്യിലുള്ള ലോട്ടറി ടിക്കറ്റ് തട്ടിയെടുക്കുമോ എന്ന പേടിയിലായിരുന്ന ബദേസിനെ പൊലീസ് ഉദ്യോഗസ്ഥർ ആശ്വസിപ്പിച്ച് കൃത്യമായ നിർദേശങ്ങളും ഉപദേശങ്ങളും നൽകുകയും ചെയ്തു. പണവുമായി കൊൽക്കത്തയിലേക്ക് മടങ്ങാനായി…

Read More

കൊച്ചി: നാവികസേനയുടെ പരിശീലന കേന്ദ്രമായ ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് രാഷ്ട്രപതിയുടെ ഉയർന്ന ബഹുമതിയായ ‘പ്രസിഡന്റ്സ് കളർ’ നൽകാനായതിൽ പരമോന്നത സൈനിക അധികാരി എന്ന നിലയിൽ താൻ സന്തുഷ്ടയാണെന്ന് പ്രസിഡന്‍റ് ദ്രൗപദി മുർമു. സുഹൃദ് രാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരെയും നാവികരെയും പരിശീലിപ്പിച്ചുകൊണ്ട് ഐ.എൻ .എസ് ദ്രോണാചാര്യ സുരക്ഷിതമായ സമുദ്ര മേഖല എന്ന ഇന്ത്യയുടെ കാഴ്ചപ്പാട് വളർത്തിയെടുക്കുന്നുവെന്ന് രാഷ്ട്രപതി പറഞ്ഞു. “രാഷ്ട്രപതിയെന്ന നിലയിലുള്ള എന്‍റെ ആദ്യ കേരള സന്ദർശനത്തിന്‍റെ ഭാഗമായി, ഇന്ത്യൻ നാവികസേനയുടെ പ്രധാന പരിശീലന കപ്പലായ ഐഎൻഎസ് ദ്രോണാചാര്യയ്ക്ക് പ്രസിഡന്റ്സ് കളർ സമ്മാനിക്കാൻ കൊച്ചിയിലെത്താനായതിൽ സന്തോഷമുണ്ട്. യുദ്ധത്തിലും സമാധാനത്തിലും രാഷ്ട്രത്തിന് നൽകിയ അസാധാരണമായ സേവനത്തിനുള്ള അംഗീകാരമായി പ്രസിഡന്റ്സ് കളർ ഐ.എൻ.എസ് ദ്രോണാചാര്യയ്ക്ക് സമർപ്പിക്കുന്നതിൽ പരമോന്നത സൈനിക അധികാരി എന്ന നിലയിൽ സന്തോഷമുണ്ട്. ഇന്നത്തെ ശ്രദ്ധേയമായ പങ്കാളിത്തത്തിനും മികച്ച ഏകോപനത്തോടെയുള്ള പ്രദർശനത്തിനും എല്ലാ ഉദ്യോഗസ്ഥർക്കും അഭിനന്ദനങ്ങൾ. നമ്മുടെ സുഹൃദ് രാജ്യങ്ങളിലെ ഉദ്യോഗസ്ഥരെയും നാവികരെയും പരിശീലിപ്പിക്കുന്നതിലൂടെ സുരക്ഷിത സമുദ്രമേഖലയെന്ന ഇന്ത്യയുടെ കാഴ്ചപ്പാട് ഇത് വളർത്തിയെടുക്കുന്നു” രാഷ്ടപതി പറഞ്ഞു.

Read More

കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് അനിൽ അക്കര സി.ബി.ഐക്ക് പരാതി നൽകി. ഇടപാടുമായി ബന്ധപ്പെട്ട് ലൈഫ് മിഷൻ സിഇഒ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കൈമാറിയ കത്ത് ഉൾപ്പെടെയുള്ള രേഖകൾ സഹിതമാണ് പരാതി നൽകിയത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ അറസ്റ്റ് ചെയ്ത ഘട്ടത്തിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടും കൈമാറി. ലൈഫ് മിഷൻ ഇടപാടിലെ ഗൂഢാലോചനയിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്നും ഈജിപ്ഷ്യൻ പൗരനായ ഖാലിദ് കടത്തിയ ഡോളർ മുഖ്യമന്ത്രിയിൽ നിന്നടക്കം കൈപ്പറ്റിയ അഴിമതി പണമാണെന്നും രേഖകൾ തെളിയിക്കുന്നതായി പരാതിയിൽ പറയുന്നു. വിദേശ നാണയ വിനിമയ ചട്ടത്തിന് പുറമേ അഴിമതി നിരോധന നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്യണം, മുഖ്യമന്ത്രിയെ ചോദ്യം ചെയ്ത് തെളിവുകൾ ശേഖരിച്ച് സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകണം എന്നീ ആവശ്യങ്ങളും പരാതിയിൽ പറയുന്നുണ്ട്.

Read More

തിരുവനന്തപുരം: തനിക്കെതിരെ അപകീർത്തിപരമായ പരാമർശം നടത്തിയ അഭിഭാഷകൻ ബി.എൻ ഹസ്കറിന് വക്കീൽ നോട്ടീസ് അയച്ചതായി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഒരാഴ്ചയ്ക്കകം പരാമർശം പിൻവലിച്ച് നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കിൽ ഹസ്കറിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തന്നോട് ചോദിച്ചതുപോലെ പണമൊന്നും വേണ്ടെന്നും ആരെയും അപമാനിക്കാനും അധിക്ഷേപിക്കാനുമുള്ള ലൈസൻസാണെന്ന് കരുതുന്നവർക്കുള്ള താക്കീത് മാത്രമാണിതെന്നും സ്വപ്ന കുറിപ്പിൽ പറയുന്നു. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എം വി ഗോവിന്ദൻ കഴിഞ്ഞ ദിവസം സ്വപ്ന സുരേഷിന് വക്കീൽ നോട്ടീസ് അയച്ചിരുന്നു. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് നോട്ടീസ് അയച്ചത്.

Read More

ന്യൂഡൽഹി: കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കേരളം ഉൾപ്പെടെ 6 സംസ്ഥാനങ്ങൾക്ക് കേന്ദ്രം മുന്നറിയിപ്പു നൽകി. കേരളത്തിന് പുറമെ മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾക്കും കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചു. കോവിഡ് കേസുകൾ ക്രമാതീതമായി വർദ്ധിക്കുകയാണെന്നും പരിശോധന, ചികിത്സ, നിരീക്ഷണം, വാക്സിനേഷൻ എന്നിവ കർശനമാക്കണമെന്നും കത്തിൽ പറയുന്നു. “ചില സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപന സാഹചര്യം ഉണ്ട്. ഇതുവരെ കരസ്ഥമാക്കിയ നേട്ടം നഷ്ട്ടപ്പെടുത്താതെ കോവിഡിനായുള്ള പോരാട്ടം തുടരേണ്ടതുണ്ട്. അണുബാധ നിയന്ത്രിക്കാനും അപകടസാധ്യത വിലയിരുത്താനുമുള്ള നടപടികൾ സ്വീകരിക്കണം” കത്തിൽ പറഞ്ഞു. രാജ്യത്ത് 700 പുതിയ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. 4 മാസത്തിനിടെ ഇതാദ്യമായാണ് ഒരു ദിവസം ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് ബാധിച്ചവരുടെ എണ്ണം 4,623 ആയി.

Read More

ന്യൂഡൽഹി: കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കേരളം ഉൾപ്പെടെ 6 സംസ്ഥാനങ്ങൾക്ക് കേന്ദ്രം മുന്നറിയിപ്പു നൽകി. കേരളത്തിന് പുറമെ മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾക്കും കേന്ദ്ര ആരോഗ്യ സെക്രട്ടറി കത്തയച്ചു. കോവിഡ് കേസുകൾ ക്രമാതീതമായി വർദ്ധിക്കുകയാണെന്നും പരിശോധന, ചികിത്സ, നിരീക്ഷണം, വാക്സിനേഷൻ എന്നിവ കർശനമാക്കണമെന്നും കത്തിൽ പറയുന്നു. “ചില സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപന സാഹചര്യം ഉണ്ട്. ഇതുവരെ കരസ്ഥമാക്കിയ നേട്ടം നഷ്ട്ടപ്പെടുത്താതെ കോവിഡിനായുള്ള പോരാട്ടം തുടരേണ്ടതുണ്ട്. അണുബാധ നിയന്ത്രിക്കാനും അപകടസാധ്യത വിലയിരുത്താനുമുള്ള നടപടികൾ സ്വീകരിക്കണം” കത്തിൽ പറഞ്ഞു. രാജ്യത്ത് 700 പുതിയ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. 4 മാസത്തിനിടെ ഇതാദ്യമായാണ് ഒരു ദിവസം ഇത്രയധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കോവിഡ് ബാധിച്ചവരുടെ എണ്ണം 4,623 ആയി.

Read More

ദർശന രാജേന്ദ്രൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘പുരുഷ പ്രേതം’. സംസ്ഥാന അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയ ‘ആവാസവ്യൂഹം’ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ക്രിഷാന്ദ് ഒരുക്കുന്ന ചിത്രമാണ് ‘പുരുഷ പ്രേതം’. ചിത്രം നേരിട്ടുള്ള ഒടിടി റിലീസ് ആയിരിക്കും. ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിക്കുകയും ട്രെയിലർ റിലീസ് ചെയ്യുകയും ചെയ്തു. സോണി ലിവിൽ ‘പുരുഷ പ്രേതം’ 24 മുതൽ സ്ട്രീമിംഗ് ആരംഭിക്കും. ജഗദീഷ്, അലക്സാണ്ടർ പ്രശാന്ത് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സംവിധായകൻ ക്രിഷാന്ദ് തന്നെയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നത്. ചിത്രസംയോജനം സുഹൈൽ ബക്കർ. മാൻകൈൻഡ് സിനിമാസിന്‍റെയും ഐൻസ്റ്റീൻ മീഡിയ സിമ്മെട്രി സിനിമാസിന്‍റെയും ബാനറിൽ ജോമോൻ ജേക്കബ്, എയ്ൻസ്റ്റീൻ സാക്ക് പോൾ, ഡിജോ അഗസ്റ്റിൻ, സജിൻ എസ് രാജ്, വിഷ്ണു രാജൻ, അലക്സാണ്ടർ പ്രശാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. നിതിൻ രാജു, ആരോമൽ രാജൻ, സിജോ ജോസഫ്, പോൾ പി ചെറിയാൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. പ്രൊഡക്ഷൻ കൺട്രോളർ…

Read More

എവറസ്റ്റ്: എവറസ്റ്റ് കൊടുമുടി എല്ലായ്പ്പോഴും ലോകമെമ്പാടുമുള്ള പർവതാരോഹകർക്ക് ആവേശം നല്കുന്നതാണ്. എന്നാൽ പുതിയ ഒരു പഠനം സൂചിപ്പിക്കുന്നത് എവറസ്റ്റ് കൊടുമുടി ഇന്ന് ലോകമെമ്പാടുമുള്ള അണുക്കൾ ഉറങ്ങുന്ന സ്ഥലമാണെന്നാണ്. എവറസ്റ്റ് കൊടുമുടി കയറുമ്പോൾ തുമ്മുകയോ തുപ്പുകയോ ചുമക്കുകയോ ചെയ്യുമ്പോൾ പുറന്തളളുന്ന അണുക്കളെ നൂറ്റാണ്ടുകളോളം തണുത്തുറഞ്ഞ ലോകത്ത് സൂക്ഷിക്കാൻ കഴിയുമെന്ന് പുതിയ പഠനം പറയുന്നു.  ഗവേഷകരുടെ അഭിപ്രായത്തിൽ, ഉയർന്ന പ്രദേശങ്ങളിലെ കഠിനമായ അവസ്ഥകളെ ചെറുക്കുന്നതിന് പതിറ്റാണ്ടുകളോ എന്തിന് നൂറ്റാണ്ടുകളോളം മണ്ണിൽ ഉറങ്ങിക്കിടക്കുന്ന സൂക്ഷ്മജീവികളായി അവയെ അവശേഷിപ്പിക്കുകയുമാണ് ചെയ്യുന്നത്. ആർട്ടിക്, അന്‍റാർട്ടിക്, ആൽപൈൻ റിസർച്ച് എന്നിവയിൽ പ്രസിദ്ധീകരിച്ച പഠനമാണ് പുതിയ വിവരങ്ങൾ നൽകുന്നത്. ഭൂമിയിലെ ഏറ്റവും ഉയരമുള്ള പർവതങ്ങളിലെ അവശിഷ്ടങ്ങളിൽ കാണപ്പെടുന്ന സൂക്ഷ്മാണുക്കൾ, അവ ഈ ഉപരിതലങ്ങളിൽ എങ്ങനെ എത്തിച്ചേരുന്നു, അത്തരം ഉയർന്ന കാലാവസ്ഥയിൽ അവ എങ്ങനെ അതിജീവിക്കുകയും സജീവമായി തുടരുകയും ചെയ്യുന്നു എന്നിവയെ കുറിച്ചും പഠനം വിശദീകരിക്കുന്നുണ്ട്. 

Read More

അരുണാചൽ പ്രദേശ് : അരുണാചൽ പ്രദേശിലെ ബോംഡിലയ്ക്ക് സമീപം തകർന്നു വീണ ചീറ്റ ഹെലിക്കോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാർ മരിച്ചു. അരുണാചൽ പ്രദേശിലെ മന്‍ഡാല മലനിരകളിലായിരുന്നു ഹെലിക്കോപ്റ്റർ തകർന്നു വീണത്. രാവിലെ 9.15 ഓടെ ഹെലികോപ്റ്ററുമായുള്ള എയർ ട്രാഫിക് കൺട്രോളിന്റെ ബന്ധം നഷ്ട്ടപ്പെട്ടിരുന്നു. ഹെലിക്കോപ്റ്റർ തകർന്നു വീണയുടനെ തന്നെ കരസേനയുടെ സെർച്ച് പാർട്ടികളായ എസ്എസ്ബി, ഐടിബിപി എന്നിവ സംഭവസ്ഥലത്തെത്തി ഉടൻ തിരച്ചിൽ ആരംഭിച്ചിരുന്നു.

Read More

തിരുവനന്തപുരം: നിയമസഭയിലെ സംഘർഷവുമായി ബന്ധപ്പെട്ട് എം.എൽ.എമാർക്കെതിരെ കേസെടുത്ത പൊലീസ് നടപടിക്കെതിരെ വിമർശനം. എംഎൽഎമാരായ അനൂപ് ജേക്കബ്, റോജി എം.ജോൺ, അൻവർ സാദത്ത്, ഐ.സി.ബാലകൃഷ്ണൻ, പി.കെ. ബഷീർ, കെ.കെ. രമ ഉമ തോമസ് എന്നിവർ സംയുക്ത പ്രസ്താവന പുറത്തിറക്കി. അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കർ തുടർച്ചയായി അനുമതി നിഷേധിച്ചതിനാലാണ് പ്രതിഷേധം ചെയ്തതെന്നും, യാതൊരു പ്രകോപനവുമില്ലാതെ പ്രതിഷേധിച്ച എംഎൽഎമാർക്കെതിരെ വാച്ച് ആന്‍ഡ് വാര്‍ഡ് ബല പ്രയോഗം നടത്തുകയായിരുന്നുവെന്നും പ്രതിപക്ഷ എംഎൽഎമാർ സംയുക്ത പ്രസ്താവനയിലൂടെ കുറ്റപ്പെടുത്തി. ആക്രമിക്കപ്പെട്ട പ്രതിപക്ഷ എം.എൽ.എമാർ നൽകിയ പരാതിയിൽ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ മാത്രമാണ് ചുമത്തിയിരിക്കുന്നത്. അതേസമയം, ഡെപ്യൂട്ടി ചീഫ് മാർഷലും വാച്ച് ആൻഡ് വാർഡും നൽകിയ പരാതികളിൽ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അവകാശങ്ങൾ നിഷേധിക്കുന്നതിനു പുറമേ നീതി നിഷേധത്തിന് പൊലീസും കൂട്ടുനിൽക്കുകയാണ്. ഒരു ജനാധിപത്യ സംവിധാനത്തിൽ ഇത് പാടില്ലെന്നും എംഎൽഎമാർ പറയുന്നു.

Read More