- സ്റ്റാർ വിഷൻ ഇവന്റ്സ് അവതരിപ്പിക്കുന്ന “ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷഫെയർ” ജനവരി 15,16 തിയ്യതികളിൽ
- ജനവിധി അംഗീകരിക്കുന്നു , ഇടതുപക്ഷം ആവശ്യമായ തിരുത്തലുകൾ വരുത്തി തിരിച്ചു വരും – ബഹ്റൈൻ പ്രതിഭ
- തദ്ദേശത്തിലെ ‘ന്യൂ ജൻ’ തരംഗം; തെരഞ്ഞെടുപ്പ് ഫലം വൈബാക്കിയ ജെൻസികൾ, ഓഫ് റോഡ് റൈഡര്‍ മുതൽ വൈറൽ മുഖങ്ങൾ വരെ
- കണ്ണൂരിൽ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ; വീട്ടിൽ കയറി അക്രമം, ന്യൂനം പറമ്പിൽ സംഘർഷാവസ്ഥ തുടരുന്നു, വിജയാഹ്ലാദത്തിൽ 2 മരണം
- ‘പ്രിയം മലയാളം’! വിടാതെ മോദി, ഒപ്പം കൂടി കേന്ദ്രമന്ത്രിമാരും നേതാക്കളും, തിരുവനന്തപുരം വിജയത്തിൽ അത്രമേൽ ആഹ്ളാദം; ദേശീയ തലത്തിൽ വമ്പൻ പ്രചരണം
- ‘തോല്‍ക്കുമെന്ന് ഉറപ്പായിരുന്നു’, ഫലം വന്നതിന് പിന്നാലെ പോസ്റ്റിട്ട് ലസിത പാലക്കല്‍
- ‘സര്‍ക്കാരിന് തുടരാന്‍ യോഗ്യതയില്ലെന്ന ജനപ്രഖ്യാപനം’; സിപിഎമ്മിന് കനത്ത പ്രഹരമെന്ന് കെ സുധാകരന്
- കാലാവധി കഴിഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കി വിറ്റു; റെസ്റ്റോറന്റ് ഉടമയ്ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് ബഹ്റൈൻ കോടതി
Author: News Desk
വേനൽ കാലത്തെ ബ്രെയ്ൻ ഫുഡ്; നെയ്യ് ചേർത്ത കഞ്ഞി പ്രാതലാക്കുന്നതിന്റെ ഗുണങ്ങൾ വിശദീകരിച്ച് വിദഗ്ധർ
ദിവസം മുഴുവൻ ഊർജ്ജം ലഭിക്കാൻ പ്രാതൽ കഴിക്കേണ്ടത് അനിവാര്യമാണ്. പ്രാതൽ ഒഴിവാക്കുന്നത് പിന്നീട് അമിത വിശപ്പ് തോന്നുന്നതിനും, ശരീരത്തിൽ അമിത കൊഴുപ്പ് അടിയുന്നതിനും കാരണമാകുന്നു. വേനൽകാലത്തെ പ്രാതൽ നെയ്യ് ചേർത്ത കഞ്ഞി ആക്കുന്നതിലെ ആരോഗ്യഗുണങ്ങൾ വിശദമാക്കുകയാണ് പോഷകാഹാര വിദഗ്ധർ. നെയ്യ് ചേർത്ത കഞ്ഞി ശരീരത്തിൽ കൊഴുപ്പിന്റെയും, പഞ്ചസാരയുടെയും അളവ് ഉയർത്തുമെന്ന പലരുടെയും ധാരണ തെറ്റാണെന്നാണ് വിദഗ്ധാഭിപ്രായം. ക്ഷീണം അകറ്റി ദിവസം മുഴുവൻ ചുറുചുറുക്കോടെയിരിക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത മാർഗമാണ് നെയ്യ്. കൂടാതെ തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിനാൽ കുട്ടികൾക്കും കൊടുക്കാൻ കഴിയുന്ന ഈ പ്രാതൽ മികച്ചൊരു ബ്രെയ്ൻ ഫുഡ് എന്നും അറിയപ്പെടുന്നു. കഞ്ഞിയിലെ ഗ്ലൈസമിക് ഇൻഡക്സിനെ സന്തുലിതപ്പെടുത്താനുള്ള കഴിവ് നെയ്യിൽ ഉള്ളതിനാൽ പ്രമേഹസാധ്യത ഉയരുമെന്ന ചിന്തയും വേണ്ട. ശരീരത്തിനാവശ്യമായ ആരോഗ്യകരമായ കൊഴുപ്പാണ് നെയ്യിൽ അടങ്ങിയിട്ടുള്ളത്. അരിഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിലുള്ള കാർബോഹൈഡ്രേറ്റിനെ നിയന്ത്രിക്കാനും നെയ്യ് ഉപയോഗിക്കുന്നതിലൂടെ സാധിക്കും. വേനൽ കാലങ്ങളിൽ എളുപ്പം ദഹിക്കുന്നതും, ആവശ്യമായ ഊർജ്ജം ലഭിക്കുന്നതുമായ ഭക്ഷണങ്ങൾ ശീലമാക്കേണ്ടതിനാൽ നെയ്യ് ചേർത്ത കഞ്ഞി…
ഹൊബാർട്ട്: ഓസ്ട്രേലിയയുടെ മുൻ ടെസ്റ്റ് ക്യാപ്റ്റൻ ടിം പെയ്ൻ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. 2018 മുതൽ 2021 വരെ ഓസ്ട്രേലിയയ്ക്കായി 35 ടെസ്റ്റുകൾ കളിച്ച പെയ്ൻ 23 എണ്ണത്തിൽ നയിച്ചു. പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണറിനും വിലക്ക് ലഭിച്ചതാണ് പെയ്നെ നായക പദവിയിലെത്തിച്ചത്. ലൈംഗികാപവാദക്കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് പെയ്ൻ പിന്നീട് സ്ഥാനമൊഴിയാൻ നിർബന്ധിതനായി. 2021 ൽ പെയ്നിന്‍റെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയൻ ടീമിനെതിരെ ഇന്ത്യ ചരിത്രപരമായ ടെസ്റ്റ് പരമ്പര നേടിയിരുന്നു.
ഹൈദരാബാദ്: സിനിമാ താരങ്ങളുടെ ദേശീയ ക്രിക്കറ്റ് ലീഗായ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ സെമി ഫൈനൽ മത്സരങ്ങൾ ഇന്ന് നടക്കും. ലീഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്തെത്തിയ കർണാടക ബുൾഡോസേഴ്സ് നാലാം സ്ഥാനത്തുള്ള തെലുങ്ക് വാരിയേഴ്സിനെയും രണ്ടാം സ്ഥാനത്തുള്ള ഭോജ്പുരി ദബാംഗ്സ് മൂന്നാം സ്ഥാനത്തുള്ള മുംബൈ ഹീറോസിനെയും നേരിടും. കർണാടക ബുൾഡോസേഴ്സും തെലുങ്ക് വാരിയേഴ്സും തമ്മിൽ ഉച്ചയ്ക്ക് 2.30നും ഭോജ്പുരി ദബാങ്സും മുംബൈ ഹീറോസും തമ്മിൽ രാത്രി ഏഴിനുമാണ് മത്സരം. രണ്ട് മത്സരങ്ങളും ഹൈദരാബാദിലാണ് നടക്കുക. സെമി ഫൈനലിൽ കളിക്കുന്ന നാലില്‍ രണ്ട് ടീമുകളും നാലില്‍ നാല് മത്സരങ്ങളും വിജയിച്ചവരാണ്. കർണാടക ബുൾഡോസേഴ്സ്, ഭോജ്പുരി ദബാങ്സ് എന്നിവയാണ് 100% വിജയമുള്ള ടീമുകൾ. മൂന്ന് മത്സരങ്ങളിൽ മുംബൈ ഹീറോസും രണ്ട് മത്സരങ്ങളിൽ തെലുങ്ക് വാരിയേഴ്സും വിജയിച്ചു. കർണാടകയുടെ നെറ്റ് റൺ റേറ്റ് 2.438 ആണ്. ഭോജ്പുരി ദബാംഗ്സിന്‍റെ നെറ്റ് റൺ റേറ്റ് 2.175, മുംബൈ ഹീറോസ് -0.407, തെലുങ്ക് വാരിയേഴ്സ് 0.746 എന്നിങ്ങനെയാണ്. ഫൈനൽ ഞായറാഴ്ച…
ബെംഗളൂരു: 6 ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത കർണാടകയിലെ ബെംഗളൂരു-മൈസൂരു എക്സ്പ്രസ് ഹൈവേ കനത്ത മഴയിൽ മുങ്ങി. ബെംഗളൂരുവിലെ രാമനഗര ജില്ലയിൽ, വെള്ളിയാഴ്ച രാത്രി പെയ്ത മഴയിൽ, 8,480 കോടി ചെലവിൽ നിർമ്മിച്ച ഹൈവേ റോഡ് മുങ്ങുകയായിരുന്നു. ദേശീയപാതയിലെ അടിപ്പാലത്തിൽ വെള്ളക്കെട്ട് ഉണ്ടായതിനെ തുടർന്ന് അപകടങ്ങളും ഗതാഗതക്കുരുക്കും രൂപപ്പെട്ടു. യാത്രക്കാരിൽ ചിലർ സർക്കാരിനും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്കുമെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. ” കാർ വെള്ളക്കെട്ടിൽ പാതി മുങ്ങിയതോടെ ഓഫ് ആയി. അപ്പോൾ പിന്നിൽ വന്ന ലോറി കാറിൽ ഇടിച്ചു, ആരാണ് ഇതിന് ഉത്തരവാദി? എന്‍റെ കാർ നന്നാക്കാൻ ഞാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയോട് അഭ്യർത്ഥിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഹൈവേ ഉദ്ഘാടനം ചെയ്തത്. പക്ഷെ അദ്ദേഹം ആ വഴി പരിശോധിച്ചോ? വികാസ് എന്ന യാത്രക്കാരൻ ചോദിച്ചു. ബമ്പർ-ടു-ബമ്പർ (വാഹനങ്ങൾ ഒന്നിനു പുറകെ ഒന്നായി ഇടിക്കുന്ന അപകടങ്ങൾ) അപകടങ്ങളിൽ തന്‍റെ വാഹനമാണ് ഒന്നാം സ്ഥാനത്തെന്ന് പറഞ്ഞ നാഗരാജു അപകടങ്ങൾക്ക്…
മസ്കത്ത്: ഈ വർഷം ഒമാനിൽ നിന്ന് ഹജ്ജ് നിർവഹിക്കാൻ അവസരം ലഭിച്ചവർ പ്രതിരോധ കുത്തിവെപ്പെടുക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏപ്രിൽ രണ്ടാം വാരം മുതൽ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്ന് വാക്സിനേഷൻ നൽകും. സൗദി സർക്കാർ നിർദ്ദേശിച്ച ക്വാഡ്രാറ്റിക് വാക്സിൻ, സീസണൽ ഫ്ലൂ വാക്സിൻ, കോവിഡ് -19 വാക്സിൻ എന്നീ മൂന്ന് തരം വാക്സിനുകളാണ് എടുക്കേണ്ടത്. ഈ വർഷം ഒമാനിൽ നിന്ന് 14,000 തീർഥാടകർക്കാണ് ഹജ്ജ് നിർവഹിക്കാൻ അവസരം. ഇതിൽ 13,098 സ്വദേശികളും 500 വിദേശികളുമാണ് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടത്. ഇവരെ കൂടാതെ 402 പേരും ഔദ്യോഗിക ഹജ്ജ് സംഘത്തിലുണ്ടാകും.
തിരുവനന്തപുരം: ലോ കോളേജിലെ എസ്.എഫ്.ഐയുടെ സമര രീതിയോട് യോജിപ്പില്ലെന്നും സമരം ജനാധിപത്യപരമായി നടത്തണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എന്താണ് നടന്നതെന്ന് എസ്.എഫ്.ഐക്കാരോട് ചോദിച്ചിട്ട് പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. അധ്യാപകരെ 10 മണിക്കൂറോളം മുറിയിൽ പൂട്ടിയിട്ട് നടത്തിയ അതിക്രമത്തിൽ അസിസ്റ്റന്‍റ് പ്രൊഫസര്‍ വി.കെ.സഞ്ജുവിന് കൈയ്ക്കും കഴുത്തിനും പരിക്കേറ്റു. അധ്യാപകരെ ഭക്ഷണം കഴിക്കാൻ അനുവദിക്കാതെയും കോളേജിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചും ആയിരുന്നു എസ്.എഫ്.ഐ ഉപരോധം. ചൊവ്വാഴ്ച രാത്രി കെ.എസ്.യു പതാക കത്തിച്ച 24 എസ്.എഫ്.ഐ പ്രവർത്തകരെ സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധിച്ചാണ് ഉച്ച മുതൽ അർദ്ധരാത്രി വരെ എസ്.എഫ്.ഐ ഉപരോധം നടത്തിയത്. 21 അധ്യാപകരെ പോലീസ് എത്തിയാണ് മോചിപ്പിച്ചത്. സമരം ഉടൻ അവസാനിക്കുമെന്ന് കരുതി കാത്തിരുന്ന ശേഷമാണ് പ്രിൻസിപ്പൽ ഡോ.ബിജുകുമാർ പൊലീസിനെ ക്യാമ്പസിലേക്ക് വിളിപ്പിച്ചത്. അധ്യാപകർ ഓർഡർ ചെയ്ത ഭക്ഷണം എത്തിക്കാൻ പൊലീസ് ശ്രമിച്ചപ്പോഴും എസ്.എഫ്.ഐ പ്രതിഷേധിച്ചു. കോളേജിന് പുറത്ത് നിന്നെത്തിയ എസ്.എഫ്.ഐ പ്രവർത്തകരും ക്യാമ്പസിനുള്ളിൽ പ്രതിഷേധവുമായി എത്തിയെന്നാണ് അധ്യാപകർ പറയുന്നത്. അക്രമത്തിൽ…
ഭട്ടിൻഡ: പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ ജയിലിൽ കഴിയുന്ന ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയെ കാണാൻ ശ്രമിച്ചു. മാർച്ച് 16 ബുധനാഴ്ചയാണ് സംഭവം നടന്നത്. ഭട്ടിൻഡ സെൻട്രൽ ജയിലിൽ ലോറൻസ് ബിഷ്ണോയിയെ കാണാനാണ് ഇരുവരും എത്തിയതെന്ന് പഞ്ചാബ് പോലീസ് അറിയിച്ചു. ഇരുവരും ജയിലിന് മുന്നിലെത്തി സെൽഫിയെടുക്കാൻ ശ്രമിച്ചു. ഉടൻ തന്നെ ജയിൽ അധികൃതർ ഇരുവരെയും ജില്ലാ ശിശു സംരക്ഷണ വകുപ്പിന് കൈമാറി. രണ്ട് പെൺകുട്ടികളും ജാർഖണ്ഡ് സ്വദേശികളാണ്. സുഹൃത്തുക്കൾക്ക് കാണിച്ചുകൊടുക്കാനാണ് ഇരുവരും ജയിലിന് പുറത്ത് നിന്ന് സെൽഫിയെടുത്തത്. “ജയിലിൽ എത്തുന്നതിന് മുമ്പ് ഇരുവരും ഭട്ടിൻഡ റെയിൽവേ സ്റ്റേഷനിൽ ഒരു രാത്രി ചെലവഴിച്ചു. പെൺകുട്ടികളെ ചോദ്യം ചെയ്തപ്പോൾ ഇരുവരും ജയിലിന് പുറത്ത് നിന്ന് സെൽഫിയെടുത്തത് സുഹൃത്തുക്കളെ കാണിക്കുന്നതിന് വേണ്ടിയാണ് എന്ന് മനസിലായി. മാത്രമല്ല, ഗുണ്ടാത്തലവൻ ലോറൻസ് ബിഷ്ണോയിയെ സോഷ്യൽ മീഡിയയിലൂടെ ഇരുവരും അറിയുകയും ഇവരിൽ സ്വാധീനം ചെലുത്തുകയും ചെയ്തിട്ടുണ്ട്. ബിഷ്ണോയിയെ ഭട്ടിൻഡ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്,” ഭട്ടിൻഡയിലെ ചൈൽഡ് പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്‍റ് ഓഫീസർ രവ്നീത് കൗർ സിദ്ദു…
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഇന്നും കുത്തനെ ഉയർന്നു. സർവകാല റെക്കോർഡിലാണ് സ്വർണ വില. പവന് 1,200 രൂപയാണ് കൂടിയത്. ഇതോടെ വിപണി വില 44,000 കടന്നു. 44,240 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ വില. ഇന്നലെയും സ്വർണ വില ഉയർന്നിരുന്നു. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പവന് 1,800 രൂപയാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 150 രൂപയാണ് ഇന്ന് വർധിച്ചത്. 5,530 രൂപയാണ് വിപണി വില. 18 കാരറ്റ് സ്വർണത്തിന്‍റെ വില ഗ്രാമിന് 145 രൂപ ഉയർന്നു. 4,600 രൂപയാണ് വിപണി വില. സംസ്ഥാനത്ത് വെള്ളി വിലയും ഉയർന്നു. വെള്ളി വില ഒരു രൂപ ഉയർന്ന് 74 രൂപയിലെത്തി. അതേസമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയ്ക്ക് 90 രൂപയാണ് വില.
തിരുവനന്തപുരം: നിയമസഭാ സംഘർഷത്തിൽ സച്ചിൻ ദേവ് എം.എൽ.എയ്ക്കെതിരെ സ്പീക്കർക്കും സൈബർ സെല്ലിനും പരാതി നൽകി കെ.കെ രമ എം.എൽ.എ. നിയമസഭാ സംഘർഷത്തിൽ തനിക്കെതിരെ വ്യാജപ്രചാരണം നടത്തുകയാണെന്ന് രമ ആരോപിച്ചു. കൈ പൊട്ടിയില്ല എന്ന പേരിൽ വ്യാജപ്രചാരണം നടത്തി സോഷ്യൽ മീഡിയയിൽ അവഹേളിക്കുന്നുവെന്നാണ് പരാതി. സ്ക്രീൻഷോട്ട് സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. തനിക്ക് എന്താണ് സംഭവിച്ചതെന്ന് നേരിട്ട് അന്വേഷിക്കാതെ അപവാദം പ്രചരിപ്പിക്കുകയാണ്. ജനറൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ഫോട്ടോകൾ ചേർത്ത് നുണകൾ പ്രചരിപ്പിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. സച്ചിൻ ദേവിനെതിരെ വ്യാജ നിർമിതി പരാതിയാണ് രമ നൽകിയിരിക്കുന്നത്. ആശുപത്രി രേഖ എന്ന പേരിലെ പ്രചാരണത്തിനെതിരെ യു.ഡി.എഫും രംഗത്തെത്തി.
ന്യൂഡല്‍ഹി/വാഷിങ്ടന്‍: യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ ജൂണിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഔദ്യോഗിക അത്താഴവിരുന്ന് നൽകിയേക്കും. രാഷ്ട്രത്തലവൻമാരെ ആദരിക്കുന്നതിനാണ് യു.എസിൽ ഔദ്യോഗിക അത്താഴവിരുന്ന് സംഘടിപ്പിക്കുന്നത്. ചൈനീസ് വെല്ലുവിളി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ-യു.എസ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ബൈഡൻ നരേന്ദ്ര മോദിക്ക് അത്താഴവിരുന്ന് ഒരുക്കുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു. ചിലപ്പോൾ തീയതി മാറിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. മെയ് മാസത്തിൽ ഓസ്ട്രേലിയയിൽ നടക്കുന്ന ക്വാഡ് സമ്മേളനത്തിനിടെ യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ഡിസംബറിൽ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന് ബൈഡൻ ഔദ്യോഗിക അത്താഴവിരുന്ന് സംഘടിപ്പിച്ചിരുന്നു. ഏപ്രിൽ 26നാണ് ദക്ഷിണ കൊറിയൻ പ്രസിഡന്റിനായി അത്താഴവിരുന്ന് ഒരുക്കുന്നത്. സെപ്റ്റംബറിൽ ഡൽഹിയിൽ ജി 20 നേതാക്കൾക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കും. ഉക്രൈനിലെ റഷ്യയുടെ അധിനിവേശം പ്രധാന ചർച്ചാ വിഷയമാകാനാണ് സാധ്യത. റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ എത്തുമോ എന്ന് വ്യക്തമല്ല. പ്രസിഡന്‍റ് ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യു.എസ് സന്ദർശിക്കാൻ…
