Author: News Desk

കാബൂൾ: മുൻ ജിഹാദികൾ അഫ്ഗാൻ സർക്കാരിൽ നിന്ന് രാജിവയ്ക്കുന്നതായി ലാഭരഹിത ഗവേഷണ സ്ഥാപനമായ അഫ്ഗാൻ അനാലിസിസ് നെറ്റ്‍വര്‍ക്കിന്റെ റിപ്പോർട്ട്. അഭിമുഖം നടത്തിയ അഞ്ച് താലിബാൻ പോരാളികളെ അടിസ്ഥാനമാക്കിയാണ് മുൻ ജിഹാദികൾ താലിബാൻ സർക്കാരിൽ നിന്ന് രാജിവയ്ക്കുകയാണെന്ന് അഫ്ഗാൻ അനാലിസിസ് നെറ്റ്‍വര്‍ക്കിലെ ഗവേഷകനായ സബാവൂൻ സമീം പറഞ്ഞത്.  താലിബാൻ തീവ്രവാദ ഗ്രൂപ്പിന്‍റെ ഒരു കമാൻഡർ, ഒരു സ്നൈപ്പർ, ഒരു ഡെപ്യൂട്ടി കമാൻഡർ, രണ്ട് പോരാളികൾ എന്നിവരുമായാണ് സബാവൂൻ സമീം അഭിമുഖം നടത്തിയത്. അവർ 24 നും 32 നും ഇടയിൽ പ്രായമുള്ളവരാണ്. അഫ്ഗാനിസ്ഥാനിലുടനീളം 6 മുതൽ 11 വർഷം വരെ താലിബാനുവേണ്ടി വിവിധ പദവികളിൽ പോരാടിയവരാണെന്നും സബാവൂൻ പറഞ്ഞു. ജിഹാദി പോരാളികളായാണ് തങ്ങൾ താലിബാനിൽ ചേർന്നതെന്ന് അഭിമുഖങ്ങളിൽ പങ്കെടുത്തവർ അവകാശപ്പെട്ടു. പക്ഷെ. അഫ്ഗാനിസ്ഥാന്‍റെ നിയന്ത്രണം താലിബാൻ രണ്ടാം തവണയും ഏറ്റെടുത്തപ്പോൾ ജിഹാദി പോരാളികൾ സർക്കാർ ജോലികൾ ചെയ്യാൻ നിർബന്ധിതരായി.  താലിബാൻ അധികാരത്തിൽ വന്ന ശേഷം നിരവധി പേർ രാജ്യം വിട്ടു പോയിരുന്നു. അവരിൽ…

Read More

അഖിൽ സത്യൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഫഹദ് ഫാസിലിന്‍റെ ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. നർമ്മ സ്വഭാവത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. ചിത്രം ഏപ്രിൽ 28ന് തിയേറ്ററുകളിലെത്തും. സത്യൻ അന്തിക്കാടിന്‍റെ മകനായ അഖിൽ അച്ഛനോടൊപ്പം നിരവധി സിനിമകളിൽ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്. ഡോക്യുമെന്‍ററി ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്. എറണാകുളത്തും ഗോവയിലുമാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകൾ. തമിഴ് സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകറാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ശരൺ വേലായുധനാണ് ഛായാഗ്രഹണം. സേതു മണ്ണാർടാണ് ചിത്രം നിർമ്മിക്കുന്നത്. അഖിലിന്‍റെ ഇരട്ട സഹോദരൻ അനൂപ് ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചിരുന്നു.

Read More

മ​സ്ക​ത്ത്​: മസ്കറ്റ് ഗവർണറേറ്റിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ച വൻ തോതിലുള്ള മദ്യം റോയൽ ഒമാൻ പോലീസ് (ആർഒപി) പിടികൂടി. ബൗഷർ വിലായത്തിലെ പ്രവാസി തൊഴിലാളികളുടെ താമസ സ്ഥലത്ത് നിന്ന് 5,000 കുപ്പി മദ്യം ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ൻ​ഡ് റി​സ്ക് അ​സ​സ്മെ​ന്റ് പിടിച്ചെടുത്തതായി ഒമാൻ കസ്റ്റംസ് പ്രസ്താവനയിലൂടെ അറിയിച്ചു. അറസ്റ്റിലായവർക്കെതിരെ നിയമനടപടി ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

Read More

കോട്ടയം: ചങ്ങനാശേരി അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പൗവത്തിൽ കാലം ചെയ്തു. 92 വയസ്സായിരുന്നു. ഉച്ചയ്ക്ക് 1.17ന് ചങ്ങനാശ്ശേരിയിലായിരുന്നു അന്ത്യം. സഭാ വിജ്ഞാനത്തിലെ പാണ്ഡിത്യത്തിലും നിലപാടുകളുടെ മൂർച്ചയാലും അദ്ദേഹം പ്രശസ്തനായിരുന്നു. 1930 ഓഗസ്റ്റ് 14ന് കുറുമ്പനാടം പൗവത്തിൽ കുടുംബത്തിൽ ജനിച്ച മാർ ജോസഫ് പൗവത്തിൽ 1962 ഒക്ടോബർ മൂന്നിനാണ് പൗരോഹിത്യം സ്വീകരിച്ചത്. 1977-ൽ കാഞ്ഞിരപ്പള്ളി രൂപതയുടെ ആദ്യ മെത്രാനായി. 1985 മുതൽ 2007 വരെ ചങ്ങനാശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പായിരുന്നു. സിബിസിഐ – കെസിബിസി അധ്യക്ഷൻ, ഇന്‍റർ ചർച്ച് കൗൺസിൽ ഫോർ എഡ്യൂക്കേഷൻ ചെയർമാൻ എന്നീ നിലകളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. 1962 മുതൽ ഒരു ദശാബ്ദക്കാലം ചങ്ങനാശ്ശേരി എസ്.ബി കോളേജിൽ അധ്യാപകനായിരുന്നു. മുൻ എൻ.എസ്.എസ് പ്രസിഡന്‍റ് പരേതനായ പി.കെ. നാരായണപ്പണിക്കരുടെ സതീർത്ഥ്യനും മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള പ്രമുഖരുടെ ഗുരുവുമായിരുന്നു. 1986ൽ അദ്ദേഹം അതിരൂപതയുടെ അധ്യക്ഷനായി. 2007-ൽ ആർച്ച് ബിഷപ് സ്‌ഥാനത്ത് നിന്ന് വിരമിച്ചു.

Read More

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 800 ലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 4 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. 24 മണിക്കൂറിനിടെ 841 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സ തേടിയത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 5,389 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്ത് ഇതുവരെ 4.46 കോടി കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഝാർഖണ്ഡിലെയും മഹാരാഷ്ട്രയിലെയും രണ്ട് മരണങ്ങളും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതുകൂടാതെ കേരളത്തിൽ നേരത്തെയുണ്ടായ രണ്ട് മരണങ്ങളും കോവിഡ്-19 മൂലമാണെന്ന് കണ്ടെത്തിയിരുന്നു. കേരളം, മഹാരാഷ്ട്ര, കർണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു ദിവസം ശരാശരി ഉണ്ടാകുന്ന പുതിയ കോവിഡ് കേസുകൾ ഫെബ്രുവരിയേക്കാൾ ആറ് മടങ്ങ് വർധിച്ചിരിക്കുകയാണ്. ഫെബ്രുവരി 18 വരെ പ്രതിദിന കോവിഡ് -19 കേസുകളുടെ ശരാശരി എണ്ണം 112 ആയിരുന്നെങ്കിൽ…

Read More

തൃശൂർ: മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ ടി.വി ചന്ദ്രമോഹൻ സഞ്ചരിച്ച കാർ ചെമ്പുത്രയിൽ അപകടത്തിൽപെട്ടു. അദ്ദേഹത്തിനും കാർ ഓടിച്ചിരുന്ന ശരത്തിനും ഗുരുതരമായി പരിക്കേറ്റിട്ടില്ല. പാലക്കാട്ടേക്കുള്ള റോഡിൽ ചെമ്പുത്ര ബസ് സ്റ്റോപ്പിന് സമീപമായിരുന്നു അപകടം. പിക്കപ്പ് വാൻ പിന്നിൽ ഇടിച്ചതിനെ തുടർന്ന് കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. കാറിന്‍റെ മുൻഭാഗം പൂർണമായും തകർന്നെങ്കിലും ഇരുവരും അത്ഭുതകരമായി രക്ഷപ്പെട്ടു.

Read More

വാഷിങ്ടൺ: യുഎസ് സംസ്ഥാനമായ വ്യോമിങ് ഗർഭച്ഛിദ്ര ഗുളികകളുടെ ഉപയോഗം നിരോധിച്ചു. കൺസർവേറ്റീവ് റിപ്പബ്ലിക്കൻ പാർട്ടിയാണ് സംസ്ഥാനത്ത് അധികാരത്തിലുള്ളത്. റിപ്പബ്ലിക്കൻ പാർട്ടി ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ ഗർഭഛിദ്ര ഗുളികൾ നിരോധിക്കണമെന്ന പ്രചാരണം നടപ്പാക്കിയ ആദ്യ സംസ്ഥാനമായി വ്യോമിങ് മാറി. ഗർഭച്ഛിദ്ര ഗുളികകൾ നിരോധിക്കുന്ന ബില്ലിൽ ഒപ്പുവച്ച ശേഷം ഗവർണർ മാർക്ക് ഗോഡൻ സംസ്ഥാന ഭരണഘടനയിൽ ഗർഭച്ഛിദ്രം പൂർണ്ണമായും നിരോധിക്കുന്ന ഒരു നിയമം ഉൾപ്പെടുത്തണമെന്നും അത് വോട്ടർമാർക്ക് അംഗീകാരത്തിനായി നൽകണമെന്നും സാമാജികരോട് ആവശ്യപ്പെട്ടു. വ്യോമിങിലെ ഗർഭച്ഛിദ്ര പ്രശ്നം അവസാനിക്കണമെങ്കിൽ ഗർഭച്ഛിദ്രം നിരോധിക്കണമെന്ന് താൻ കരുതുന്നു. ജനങ്ങളുടെ അഭിപ്രായം ആരാഞ്ഞ് അത് നടപ്പാക്കുകയാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

Read More

മണ്ണാർക്കാട്: അട്ടപ്പാടിയിൽ മധു എന്ന യുവാവിനെ ആൾക്കൂട്ടം മര്‍ദിച്ചു കൊന്നുവെന്ന കേസിൽ അന്തിമ വിധി ഈ മാസം 30ന് പുറപ്പെടുവിക്കും. മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ കോടതിയാണ് വിധി പ്രസ്താവിക്കുക. സംഭവം നടന്ന് അഞ്ച് വർഷത്തിന് ശേഷമാണ് കേസിന്‍റെ വിചാരണ പൂർത്തിയാക്കി വിധി വരുന്നത്. 2018 ഫെബ്രുവരി 22നാണ് മധു കൊല്ലപ്പെട്ടത്. മുക്കാലി, ആനമൂളി, കള്ളമല സ്വദേശികളായ 16 പേരാണ് കേസിലെ പ്രതികൾ. 129 സാക്ഷികളിൽ 100 പേരെ കോടതി വിസ്തരിച്ചു. ഇതിൽ 24 പേർ കൂറുമാറി. ഭീഷണിയെ തുടർന്ന് മധുവിന്‍റെ കുടുംബത്തിനും സാക്ഷികൾക്കും പൊലീസ് സുരക്ഷയൊരുക്കിയാണ് കേസിന്റെ വാദം പൂര്‍ത്തിയാക്കിയത്.

Read More

മ​നാ​മ: ആരോഗ്യ മേഖലയിലെ ചില മേഖലകളിൽ വിദേശികൾക്ക് ലൈസൻസ് നൽകുന്നത് നി​ർ​ത്തി​വെ​ക്കാ​ൻ തീരുമാനിച്ചതായി ബഹ്റൈൻ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോ​റി​റ്റി ചീഫ് എക്സിക്യൂട്ടീവ് ഡോ. മറിയം അദ്ബി അൽ ജലാഹിമ. സ്വദേശി തൊഴിലന്വേഷകരെ ആവശ്യമുള്ള മേഖലകളിൽ വിദേശികളെ നിയന്ത്രിക്കാനാണ് തീരുമാനം. ജനറൽ ഫിസിഷ്യൻ, ഡെന്‍റിസ്റ്റ്, ലാബ് ടെക്നീഷ്യൻ, സ്കാനിംഗ് ടെക്നീഷ്യൻ, ഫിസിയോതെറാപ്പി മേഖലകളിൽ വിദേശികളെ നിയമിക്കരുതെന്ന് കഴിഞ്ഞ മൂന്ന് വർഷമായി ആ​രോ​ഗ്യ​സ്​​ഥാ​പ​ന​ങ്ങ​ൾ​ക്ക്​ സ​ർ​ക്കു​ല​ർ ന​ൽ​കി​യി​രു​ന്നു. ഈ മേഖലകളിൽ ആവശ്യത്തിന് സ്വദേശി തൊഴിലന്വേഷകർ ഉണ്ടെന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു സർക്കുലർ ഇറക്കിയത്. ഈ മേഖലകളിൽ നിയമനം ലഭിക്കാൻ സ്വദേശികളല്ലാത്തവർക്ക് കൂടുതൽ വർഷത്തെ പരിചയം ഉണ്ടായിരിക്കണമെന്നും നിർദ്ദേശിച്ചു. പ്രഗത്ഭരായ തദ്ദേശീയ ഡോക്ടർമാരെയും സാങ്കേതിക വിദഗ്ധരെയും സ്വകാര്യമേഖലയിൽ നിയമിക്കാനാണ് നീക്കമെന്ന് മറിയം അദ്ബി അൽ ജലാഹിമ പറഞ്ഞു.

Read More

മണിരത്നത്തിന്‍റെ ഐതിഹാസിക ചിത്രമായ ‘പൊന്നിയിൻ സെൽവൻ’ രാജ്യത്തുടനീളം ആരാധകരെ നേടിയിരുന്നു. ‘പൊന്നിയിൻ സെൽവന്‍റെ’ രണ്ടാം ഭാഗം ഏപ്രിൽ 28ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ പൊന്നിയിൻ സെൽവന്‍റെ രണ്ടാം ഭാഗത്തിലെ ഗാനം എപ്പോൾ റിലീസ് ചെയ്യുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. മാർച്ച് 20ന് വൈകിട്ട് 6 മണിക്കാണ് ഗാനം റിലീസ് ചെയ്യുന്നത്. ചിത്രത്തിലെ ‘അഗ നാഗ’ എന്ന ഗാനമാണ് റിലീസ് ചെയ്യുന്നത്. ശക്തിശ്രീ ഗോപാലനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇളങ്കോ കൃഷ്ണനാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. തൃഷയും കാർത്തിയും ഒരുമിച്ചുള്ള ചിത്രം ഉൾക്കൊള്ളുന്ന പോസ്റ്റർ പുറത്തിറക്കിയാണ് ഗാനത്തിന്‍റെ റിലീസ് പ്രഖ്യാപിച്ചത്. വിക്രം, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്‍റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യ റായ് ബച്ചൻ, ശോഭിത ധുലിപാല, ജയചിത്ര തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. 125 കോടി രൂപയ്ക്കാണ് ചിത്രത്തിന്‍റെ സ്ട്രീമിംഗ് അവകാശം…

Read More