- “കെസിഎ ഹാർമണി 2025 “
- കയറിലെ തീ അണയാതെ കിടന്നു, ഗ്യാസ് ലീക്കായതും കത്തിപ്പിടിച്ചു; തിരുവനന്തപുരത്തെ ഓട്ടോ മൊബൈൽ വർക്ക് ഷോപ്പിൽ വൻ തീപിടിത്തം, വൻ ദുരന്തം ഒഴിവായി
- അവർ ഒത്തുപാടി ‘കണ്ണും കണ്ണും കാത്തിരുന്നു മന്നിലൊരു പൈതലിനായ്’ മന്ത്രിയോടൊപ്പം കുഞ്ഞു മാലാഖമാരുടെ ക്രിസ്മസ് ആഘോഷം
- ‘തളർന്നു പോകാൻ മനസില്ല ജീവിതമേ…!’ ആറാം മാസത്തിൽ കണ്ടെത്തിയ അപൂർവ രോഗത്തെ ചക്രക്കസേരയിലിരുന്ന് തോൽപ്പിച്ച ‘നൂറ്റാണ്ടിന്റെ നടകളിൽ’
- മുന് ഇന്ത്യന് ഫുട്ബോള് താരം എ ശ്രീനിവാസന് അന്തരിച്ചു
- മുഖ്യമന്ത്രി പ്രഖ്യാപിച്ച പുതിയ വ്യക്തിഗത രേഖ കേരളത്തിൽ നടപ്പാക്കാൻ അനുവദിക്കില്ല, നിയമപരമായി നേരിടും; വിഘടനവാദ രാഷ്ട്രീയമെന്നും രാജീവ് ചന്ദ്രശേഖർ
- മുസ്ലീം ലീഗിന് വഴങ്ങി കോണ്ഗ്രസ്; കൊച്ചി കോര്പ്പറേഷനില് ഡെപ്യൂട്ടി മേയര് സ്ഥാനം പങ്കിടും
- ‘ഞരമ്പിന് മുറിവേറ്റു, വൈകിയിരുന്നെങ്കിൽ ചലനശേഷി നഷ്ടപ്പെട്ടേനെ’; പരിക്കേറ്റ വിനായകൻ ആശുപത്രി വിട്ടു
Author: News Desk
ഇന്ത്യൻ സൂപ്പർ ലീഗിലെ റെഫറിയിങ് പിഴവുകൾ പരിഹരിക്കാൻ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്). യൂറോപ്യൻ രാജ്യമായ ബെൽജിയം നടപ്പാക്കുന്നതിന് സമാനമായി ഇന്ത്യയിൽ വീഡിയോ അസിസ്റ്റ് റെഫറിയിങ് (വാർ) സംവിധാനം അവതരിപ്പിക്കാനാണ് ഫെഡറേഷൻ പ്രസിഡന്‍റ് കല്യാൺ ചൗബെ താൽപ്പര്യപ്പെടുന്നത്. ഐഎസ്എല്ലിൽ വാർ വേണമെന്ന് ആവശ്യം കുറെക്കാലമായി നിലനിൽക്കുന്നുണ്ട്. എന്നാൽ ഇത് നടപ്പിലാക്കുന്നതിനുള്ള വലിയ ചെലവ് ഫെഡറേഷനെ പിന്തിരിപ്പിക്കുകയായിരുന്നു. എന്നാൽ അടുത്തിടെ ചൗബയുടെ നേതൃത്വത്തിലുള്ള ഫെഡറേഷൻ പ്രതിനിധികൾ ബെൽജിയം സന്ദർശിച്ചിരുന്നു. വളരെ ചെലവുകുറഞ്ഞ ഒരു വാർ സംവിധാനമാണ് ബെൽജിയം സ്വന്തമായി നടപ്പാക്കുന്നത്. ചൗബെ ഇപ്പോൾ ഇത് മാതൃകയാക്കാൻ ഒരുങ്ങുകയാണ്. “ബെൽജിയത്തിൽ, 16 മോണിറ്ററുകളും നാല് ആളുകളും ചേർന്നാണ് വാർ സംവിധാനം നടപ്പാക്കുന്നത്. ഇവിടെ ഇന്ത്യയിൽ ധാരാളം ഐടി പ്രൊഫഷണലുകൾ ഉണ്ട്, അവരുടെ സഹായം തേടുകയാണെങ്കിൽ, സ്വന്തമായി അത്തരമൊരു വാർ സംവിധാനം ഇവിടെയും നടപ്പാക്കാൻ കഴിയും,” ചൗബെ പറഞ്ഞു. ഇന്ത്യൻ ഫുട്ബോളിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളും സാങ്കേതികവിദ്യകളും ലഭ്യമാക്കാൻ തയ്യാറാണെന്നും ചൗബെ പറഞ്ഞു.
കോഴിയിറച്ചിവില നിയന്ത്രിക്കാനൊരുങ്ങി സർക്കാർ; 1000 കോഴി ഫാമുകൾ ആരംഭിക്കുമെന്ന് ജെ ചിഞ്ചുറാണി
തിരുവനന്തപുരം: കോഴിയിറച്ചി വില നിയന്ത്രിക്കാൻ പുതിയ പദ്ധതിയുമായി സംസ്ഥാന സർക്കാർ. കുടുംബശ്രീയുടെ സഹകരണത്തോടെ 1000 കോഴി ഫാമുകൾ ഉടൻ ആരംഭിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. 66 കോടി രൂപയുടെ പദ്ധതിയാണ് സർക്കാർ നടപ്പാക്കുന്നത്. കോയമ്പത്തൂർ, നാമക്കൽ, ദിണ്ടിഗൽ എന്നിവിടങ്ങളിലെ കുത്തകകളാണ് കേരളത്തിലെ ഇറച്ചി വില നിശ്ചയിക്കുന്നത്. ഇതിന് അറുതി വരുത്താനാണ് സംസ്ഥാന സർക്കാർ പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ 1000 കോഴി ഫാമുകളാണ് ആരംഭിക്കുക. ഫാമിന്‍റെ തുടർച്ചയായി അവശിഷ്ടങ്ങൾ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്ന യൂണിറ്റുകളും, ഇറച്ചി സംസ്കരണ പ്ലാന്‍റുകളും ആരംഭിക്കും. കേരള ബ്രാൻഡ് ചിക്കൻ കുടുംബശ്രീ യൂണിറ്റുകൾ വഴി പുറത്തിറക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കെപ്കോ, മീറ്റ് പ്രൊഡക്ട് ഓഫ് ഇന്ത്യ, വയനാട്ടിലെ ബ്രഹ്മഗിരി എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക വിഹിതത്തിന് പുറമെ നബാർഡിൽ നിന്നുമാണ് തുക ലഭ്യമാക്കിയത്. പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങാതെ പദ്ധതി കൃത്യമായി നടപ്പാക്കിയാൽ സംസ്ഥാനത്തെ കോഴിയിറച്ചി വിലയിൽ വലിയ മാറ്റമുണ്ടാകും.
ദുരിതാശ്വാസഫണ്ട് വകമാറ്റിയ കേസിൽ വിധിയില്ല; ലോകായുക്തയ്ക്കെതിരെ പരാതിക്കാരൻ ഹൈക്കോടതിയിലേക്ക്
തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന മുഖ്യമന്ത്രിക്കെതിരായ കേസിൽ വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പ്രസ്താവിക്കാത്ത ലോകായുക്ത നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി പരാതിക്കാരൻ. കേസിന്‍റെ വാദം പൂർത്തിയായിട്ട് ഇന്നലെ ഒരു വർഷമായിരുന്നു. കേസിന്‍റെ പശ്ചാത്തലത്തിൽ ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്ന ബിൽ നിയമസഭ പാസാക്കിയെങ്കിലും ഇതുവരെ ഗവർണർ ഒപ്പിട്ടിട്ടില്ല. രാഷ്ട്രീയ കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന കേസാണിത്. കേസിന്‍റെ പേരിൽ ലോകായുക്തയുടെ ചിറകുകൾ ഇളക്കാൻ പോലും സർക്കാർ നിയമം കൊണ്ടുവന്നു. വൻ രാഷ്ട്രീയ കോളിളക്കങ്ങൾക്കിടയിലാണ് കേസിൽ വാദം പൂർത്തിയായിട്ട് ഒരു വർഷം പിന്നിടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ മന്ത്രിസഭയിലെ 18 പേർക്കുമെതിരെയാണ് കേസ്. വാദം പൂർത്തിയായ കേസുകളിൽ ആറ് മാസത്തിനകം വിധി പറയണമെന്ന സുപ്രീം കോടതി നിരീക്ഷണത്തിന് അനുസൃതമായാണ് ലോകായുക്തയ്ക്കെതിരെ പരാതിക്കാരനായ ആർ.എസ് ശശികുമാറിന്‍റെ നീക്കം. ലോകായുക്ത രജിസ്ട്രാർക്കെതിരെയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ഹാറൂൺ അൽ റഷീദ് എന്നിവരാണ് വിധി പ്രസ്താവിക്കേണ്ടത്. വാദത്തിനിടെ സർക്കാരിനെതിരെ ലോകായുക്തയിൽ…
ദില്ലി: ഇക്വഡോറിൽ രാത്രിയുണ്ടായ ഭൂചലനത്തിൽ 12 പേർ മരിച്ചു. റിക്ടർ സ്കെയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പെറുവിലും അനുഭവപ്പെട്ടു. പ്രാദേശിക സമയം രാത്രി 12 മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇക്വഡോറിലെ ബലാവോയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. പെറു അതിർത്തിയോട് ചേർന്നാണ് ഈ പ്രദേശം. ഭൂചലനത്തിൽ വ്യാപക നാശനഷ്ടം ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജനങ്ങൾ ശാന്തരായിരിക്കണമെന്ന് ഇക്വഡോർ പ്രസിഡന്‍റ് ഗ്വുല്ലെർമോ ലാസ്സോ ആവശ്യപ്പെട്ടു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് നടക്കുകയാണ്.
അമൃത്സർ: വിഘടനവാദി നേതാവും ഖാലിസ്ഥാൻ അനുകൂല പ്രവർത്തകനുമായ അമൃത്പാൽ സിങ്ങിനെതിരായ നടപടിയിൽ പഞ്ചാബ് പൊലീസിന് തിരിച്ചടി. അമൃത്പാൽ സിങ്ങിനെ ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഇയാളും മറ്റ് ചിലരും ഇപ്പോഴും ഒളിവിലാണെന്നും തിരച്ചിൽ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. അമൃത്പാൽ സിങ്ങിനെ അറസ്റ്റ് ചെയ്തതായി പൊലീസ് നേരത്തെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. വിഘടനവാദി നേതാവുമായി അടുപ്പമുള്ള 78 പേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അമൃത്പാലിനെ പിടികൂടാൻ ഏഴ് ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ച് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. സംഘർഷാവസ്ഥ കണക്കിലെടുത്ത് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിവിധ ജില്ലകളിൽ ഇന്ന് ഉച്ചവരെ ഇന്‍റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി വിച്ഛേദിച്ചിരിക്കുകയാണ്.
രമയുടെ പരാതിയിൽ സൈബർ പോലീസ് കേസെടുത്തില്ല, മുഖ്യമന്ത്രി വിഡി സതീശനുമായി ചർച്ച നടത്തിയേക്കും
തിരുവനന്തപുരം: സൈബർ ആക്രമണത്തിൽ സച്ചിൻ ദേവ് എം.എൽ.എയ്ക്കെതിരെ കെ.കെ രമ എം.എൽ.എ നൽകിയ പരാതിയിൽ സൈബർ പൊലീസ് തുടർനടപടി സ്വീകരിച്ചില്ല. പരാതി നൽകിയിട്ടും പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് രമ പറഞ്ഞു. പരാതി വിശദമായി പരിശോധിച്ചിട്ടുണ്ടെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നും സൈബർ പൊലീസ് വൃത്തങ്ങൾ അറിയിച്ചു. പരാതിയിൽ സ്പീക്കറുടെ ഓഫീസും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട് രമ നേരത്തെ പൊലീസിൽ നൽകിയ പരാതിയിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല. അതേസമയം, നിയമസഭാ സ്തംഭനം ഒഴിവാക്കുന്നതിന്‍റെ ഭാഗമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പരസ്പരം സംസാരിച്ചേക്കും. വി ഡി സതീശനുമായി ഒത്തുതീർപ്പ് ചർച്ചയ്ക്കെത്തിയ പാർലമെന്‍ററികാര്യ മന്ത്രി കെ രാധാകൃഷ്ണൻ മുഖ്യമന്ത്രി ഉടൻ ചർച്ച നടത്തുമെന്ന് അറിയിച്ചിരുന്നു. അതേസമയം, അടിയന്തര പ്രമേയം തുടർച്ചയായി തള്ളുന്നതിനെതിരെ ഒരു വിട്ടു വീഴ്ചയ്ക്കും ഇല്ലെന്നാണ് പ്രതിപക്ഷം പറയുന്നത്. സമവായം ആയില്ലെങ്കിൽ സഭ നാളെയും സുഗമമായി നടക്കാൻ സാധ്യതയില്ല.
ഗോവ: ഐഎസ്എൽ ഒൻപതാം സീസൺ ഫൈനൽ മത്സരത്തിൽ ആവേശകരമായ പെനാൽറ്റി ഷൂട്ട്ഔട്ടിലൂടെ വിജയം സ്വന്തമാക്കി എടികെ മോഹൻ ബഗാൻ. ഗോവക്കെതിരായ ഫൈനൽ മത്സരത്തിൽ ഇരു ടീമുകളും മുഴുവൻ സമയ കളിയിൽ രണ്ട് ഗോളുകൾ വീതം നേടി സമനിലയിൽ ആകുകയായിരുന്നു. തുടർന്ന് നടന്ന പെനാൽറ്റി ഷൂട്ട്‌ഔട്ടിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് മോഹൻ ബഗാന്റെ ജയം. മുഴുവൻ സമയ കളിയിൽ മോഹൻ ബഗാന് വേണ്ടി ഡിമിട്രി പെട്രാറ്റസ് രണ്ട് ഗോളുകൾ നേടിയപ്പോൾ ബാംഗ്ലൂരിന് വേണ്ടി സുനിൽ ചേത്രിയും റോയ് കൃഷ്ണയും ഓരോ ഗോളുകൾ വീതം നേടി. പെനാൽറ്റിയിൽ ഗോവയുടെ രണ്ട് ഗോൾ ശ്രമങ്ങൾ എടികെയുടെ ഗോളി വിശാൽ കൈത്ത് സേവ് ചെയ്യുകയായിരുന്നു. എടികെ മോഹൻ ബഗാന്റെ ആദ്യ ഐഎസ്എൽ കിരീട നേട്ടമാണിത്.
വനിതാ വാച്ച് ആൻഡ് വാർഡുമാരെ ആക്രമിച്ച പ്രതിപക്ഷ എംഎൽഎമാരെ സസ്പെൻഡ് ചെയ്യണമെന്ന് പികെ ശ്രീമതി
തിരുവനന്തപുരം: നിയമസഭയിൽ വാച്ച് ആൻഡ് വാർഡർമാരെ ആക്രമിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതിപക്ഷ എം.എൽ.എമാരെ നിയമസഭയിൽ നിന്ന് സസ്പെൻഡ് ചെയ്യണമെന്നും ഇത്തരക്കാർ സഭയിലുള്ളത് അപമാനകരമാണെന്നും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രസിഡന്‍റ് പി.കെ ശ്രീമതി പ്രസ്താവനയിൽ പറഞ്ഞു. ലൈംഗികാതിക്രമം നടന്നെന്ന വനിതാ ജീവനക്കാരുടെ വെളിപ്പെടുത്തലിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തണം. ഈ സംഭവത്തെ നീതിപീഠത്തിന് മുന്നിൽ കൊണ്ടുവരണം. ഉന്തിലും തള്ളിലും പെട്ടുണ്ടായ ഒരു സാധാരണ അപകടമായിരുന്നില്ല അവർക്കുണ്ടായത്. മനഃപൂർവവും കനത്തതുമായ ആക്രമണത്തിനാണ് വനിത ജീവനക്കാർ ഇരയായത്. കൈക്കും മുതുകിനും ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റു. വിളപ്പിൽ സ്വദേശിനി നീതു, പേയാട് സ്വദേശിനി മാളവിക, വികാസ് ഭവൻ പൊലീസ് ക്വാർട്ടേഴ്സിലെ അഖില തുടങ്ങിയവരെ നേരിട്ട് സന്ദർശിച്ചു. നടുവിന് ഗുരുതരമായി പരിക്കേറ്റ നീതുവിന് രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്ന ചികിത്സ ആവശ്യമാണ്. കൈക്ക് പരിക്കേറ്റതിനാൽ മാളവികയ്ക്ക് രാത്രി ഉറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ഭർത്താവിനൊപ്പം താമസിക്കുന്ന അഖിലയ്ക്കും ക്രൂരമായ ആക്രമണമാണ് നേരിടേണ്ടി വന്നത്.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ ഫ്യൂഡൽ ചട്ടമ്പിയുടെ ഭാഷ ഉപയോഗിച്ചുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നിയമസഭയിൽ പ്രതിപക്ഷം കോപ്രായം കാണിക്കുകയാണ്. ജനകീയ പ്രതിരോധ ജാഥയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് ലഭിക്കേണ്ട 40,000 കോടി രൂപ നൽകാൻ കേന്ദ്രം തയ്യാറാകുന്നില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. കോച്ച് ഫാക്ടറിയോ എയിംസോ നൽകാതെ സംസ്ഥാനത്തെ പൂർണ്ണമായും അവഗണിച്ചു. 2025 ആർഎസ്എസിന്‍റെ നൂറാം വാർഷികമാണ്. ബി.ജെ.പി വീണ്ടും അധികാരത്തിൽ വന്നാൽ രാജ്യം ഫാസിസത്തിലേക്ക് പോകും. ജനം അതിനെ പ്രതിരോധിക്കണം. കേന്ദ്രം പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുകയാണ്. കടങ്ങൾ എഴുതിത്തള്ളി കോർപ്പറേറ്റുകളെ വളർത്താൻ കേന്ദ്രം ബോധപൂർവം ശ്രമിക്കുകയാണ്. കേന്ദ്രഭരണത്തിൽ സമ്പന്നർ കൂടുതൽ സമ്പന്നരും ദരിദ്രർ കൂടുതൽ ദരിദ്രരും ആകുന്നു. അതിൽ നിന്നും വ്യത്യസ്തമാണ് കേരള മോഡൽ. ജനങ്ങൾക്ക് ജീവിത നിലവാരം നൽകുന്നതിന് ബദലുമായാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
തിരുവനന്തപുരം: മൂന്ന് വർഷത്തിനുള്ളിൽ അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. അംബാനിയെയോ അദാനിയെയോ അല്ല, പാവപ്പെട്ട കുടുംബങ്ങളെയാണ് കേരളം ദത്തെടുക്കുന്നത്. കെ റെയിൽ സംഘം ചേർന്ന് തകർത്തു. ജാഥയ്ക്കെതിരായ വിമർശനങ്ങൾ കാര്യമാക്കിയിട്ടില്ല. ഞാൻ ജനങ്ങളോടൊപ്പം മുന്നോട്ട് പോയി. ജനങ്ങളും കാര്യമാക്കിയിട്ടില്ല, അല്ലാത്തപക്ഷം അവർ വരുമോയെന്നും എം വി ഗോവിന്ദൻ ചോദിച്ചു. പ്രതിപക്ഷം പിണറായിയെ വ്യക്തിപരമായി ആക്രമിക്കുകയാണ്. രാഷ്ട്രീയം പറയാനില്ല. ആർഎസ്എസ് അജണ്ടയുമായി ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. മൂന്നാം തവണയും പിണറായി സർക്കാർ അധികാരത്തിൽ വരാതിരിക്കാൻ എല്ലാ വികസന പ്രവർത്തനങ്ങളും യു.ഡി.എഫ് തടയുകയാണെന്നും അദ്ദേഹം പറഞ്ഞു.
