Author: News Desk

ന്യൂ ഡൽഹി: ഒടിടി പ്ലാറ്റ്ഫോമുകളിൽ അസഭ്യ കണ്ടന്‍റുകളുടെ എണ്ണം വർദ്ധിക്കുന്നുവെന്ന പരാതികൾ ഗൗരവമായി കാണുന്നുവെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ. നിയമത്തിൽ മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ നടപടിയെടുക്കും. സർഗ്ഗാത്മകതയുടെ പേരിൽ എന്തും അനുവദിക്കാനാവില്ല. സർക്കാർ ഈ വിഷയം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. സർഗ്ഗാത്മകതയുടെ പേരിലുള്ള ദുരുപയോഗം വച്ചുപൊറിപ്പിക്കാനാവില്ല. ഒടിടി പ്ലാറ്റ്ഫോമുകളുടെ വർദ്ധിച്ചുവരുന്ന ദുരുപയോഗത്തെയും അസഭ്യ ഉള്ളടക്കത്തെയും കുറിച്ചുള്ള പരാതികളും പ്രാധാന്യത്തോടെ കാണുന്നു. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെങ്കിൽ അതും മന്ത്രാലയം പരിഗണിക്കും.പരിധി ലംഘിച്ച് സർഗ്ഗാത്മകത ദുരുപയോഗം ചെയ്യാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. പ്രാരംഭ തലത്തിൽ നിർമ്മാതാക്കൾ തന്നെ കൈകാര്യം ചെയ്യണം എന്നതാണ് ഇതുവരെയുള്ള നടപടിക്രമം. 90 മുതൽ 92 ശതമാനം വരെ പരാതികളും ഉള്ളടക്കത്തിൽ മാറ്റങ്ങൾ വരുത്തിയാണ് നിർമ്മാതാക്കൾ കൈകാര്യം ചെയ്യുന്നത്. അതേസമയം സർക്കാരിന് പരാതികൾ വരുമ്പോൾ ചട്ടപ്രകാരം വകുപ്പുതല സമിതി കർശനമായ നടപടി സ്വീകരിക്കുന്നതാണ് രീതി. 

Read More

മക്ക/മദീന: റമദാനെ വരവേൽക്കാനൊരുങ്ങി മക്കയും മദീനയും. മസ്ജിദുൽ ഹറമും മദീനയിലെ മസ്ജിദുന്നബവിയും 24 മണിക്കൂറും പ്രാർത്ഥനയ്ക്കായി തുറന്നുകൊടുക്കും. തീർത്ഥാടകരുടെ തിരക്ക് കണക്കിലെടുത്ത് പ്രാർത്ഥനയ്ക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. നോമ്പ് തുറയ്ക്കുള്ള ഈന്തപ്പഴം, വെള്ളം, ഭക്ഷണം എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങളും ഉറപ്പാക്കി. മക്ക ഡെപ്യൂട്ടി അമീർ ബദർ ബിൻ സുൽത്താൻ രാജകുമാരൻ ഹറം പള്ളി സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. തീർത്ഥാടകരുടെയും സന്ദർശകരുടെയും സഞ്ചാരം സുഗമമാക്കുന്നതിന് പ്രദക്ഷിണ മുറ്റത്തിന്‍റെ തെക്ക് ഭാഗത്ത് മൂന്ന് പ്രവേശന കവാടങ്ങൾ കൂടി സജ്ജീകരിച്ചിട്ടുണ്ട്. ഒരേസമയം 12,500 ലധികം വിശ്വാസികളെ ഉൾക്കൊള്ളാൻ കഴിയുന്ന മേൽക്കൂരയും ഇത്തവണ വിശ്വാസികൾക്കായി തുറന്നുകൊടുക്കും. മണിക്കൂറിൽ 1.07 ലക്ഷം തീർത്ഥാടകരെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിൽ മതാഫ് കെട്ടിടത്തിന്‍റെ വിപുലീകരണവും പുരോഗമിക്കുകയാണ്. നൂറുകണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.

Read More

വയനാട്: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമർശനവുമായി ഇ പി ജയരാജൻ. കെ.പി.സി.സി അധ്യക്ഷന് യോജിച്ച രീതിയിലാണ് വി.ഡി സതീശന്‍റെ ഇപ്പോഴത്തെ പ്രവർത്തനം. ഇതൊക്കെ നോക്കിനിൽക്കുമെന്ന് സതീശൻ കരുതേണ്ടെന്നും ഇ.പി ജയരാജൻ പറഞ്ഞു. നിയമസഭയിൽ അക്രമം നടത്തിയവർ ഉപദേശിക്കേണ്ടതില്ലെന്ന സതീശന്‍റെ പ്രസ്താവനയോടായിരുന്നു ജയരാജന്‍റെ പ്രതികരണം. വി ഡി സതീശനും ആളുകളും തങ്ങളുടെ സ്ത്രീകളെ കയറിപിടിക്കുന്നുവെന്നും ഇത് നോക്കി നിൽക്കുമെന്ന് സതീശൻ കരുതേണ്ടെന്നും ഇ പി ജയരാജൻ പറഞ്ഞു. വനിതാ എം.എൽ.എമാരെ പ്രതിപക്ഷം കയ്യേറ്റം ചെയ്തു. അവരെ ആക്ഷേപിച്ചു. നിയമസഭയിൽ ഞങ്ങൾ ചെയ്തതിനെതിരെ നടപടി എടുത്തു. എന്നാൽ, യുഡിഎഫ് ഭരണകാലത്ത് യുഡിഎഫ് എംഎൽഎമാർ സഭയിൽ ചെയ്തതിനെതിരെ കേസെടുത്തോ എന്നും ഇ പി ചോദിച്ചു.

Read More

പന്തീരാങ്കാവ് (കോഴിക്കോട്): തൊണ്ടയാട് രാമനാട്ടുകര ദേശീയപാത ബൈപ്പാസിലുണ്ടായ വാഹനാപകടത്തിൽ ഫുഡ് ഡെലിവറി കമ്പനി ജീവനക്കാരനായ യുവാവ് മരണപ്പെട്ടു. മലപ്പുറം മുന്നിയൂർ സൗത്ത് വെളിമുക്ക് ആലുങ്കൽ പുതിയ പറമ്പിൽ ഹുസ്‌ന മൻസിൽ പി.ഹുസൈൻ (32) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മെട്രോ ആശുപത്രിക്കും ലാൻഡ്മാർക്ക് ഫ്ലാറ്റിനും സമീപമായിരുന്നു അപകടം. ഹുസൈൻ സഞ്ചരിച്ചിരുന്ന സ്കൂട്ടർ മറിഞ്ഞ് റോഡിലേക്ക് വീണപ്പോൾ പിന്നാലെ വന്ന കോൺക്രീറ്റ് മിക്സർ ലോറി തലയ്ക്ക് മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി. സംസ്കാരം തിങ്കളാഴ്ച. പിതാവ് പരേതനായ അബ്ദുറഹ്മാൻ മുസ്ലിയാർ. മാതാവ് സൈനബ. ഭാര്യ ഷാനിബ. മക്കൾ ഫാത്തിമ നുസൈബ, 10 ദിവസം പ്രായമുള്ള പെൺകുഞ്ഞുമുണ്ട്.

Read More

ഉർവശി, ഭാവന, ഹണി റോസ്, നിയതി കാദമ്പി എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ശങ്കർ രാമകൃഷ്ണൻ ചിത്രമാണ് റാണി. റാണിയിലെ നിയതി കാദമ്പിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ശങ്കർ രാമകൃഷ്ണൻ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ‘റാണി’ കഴിഞ്ഞ കുറച്ച് വർഷങ്ങളായി തനിക്കറിയാവുന്ന ഒരു പ്രോജക്റ്റാണ്. അത് യാഥാർത്ഥ്യമാകുന്നുവെന്നറിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് മഞ്ജു വാര്യർ പറയുന്നു. മോഷൻ പോസ്റ്ററായിട്ടാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്. ശങ്കർ രാമകൃഷ്ണൻ, വിനോദ് മേനോൻ, ജിമ്മി ജേക്കബ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത ‘കേരള കഫേ’യിലെ ‘ഐലൻഡ് എക്സ്പ്രസ്’ ആയിരുന്നു ശങ്കർ രാമകൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. മമ്മൂട്ടി, പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, ആര്യ, പ്രിയാ മണി തുടങ്ങിയ വൻ താരനിര അണിനിരന്ന ‘പതിനെട്ടാംപടി’ യും സംവിധാനം ചെയ്തിരുന്നു.

Read More

തിരുവനന്തപുരം: യു.ഡി.എഫ് സംവിധാനത്തിനെതിരായ അതൃപ്തി പരസ്യമാക്കിയ ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിന് മറുപടിയുമായി വി.ഡി സതീശൻ. യു.ഡി.എഫിൽ ഷിബു ബേബി ജോൺ അഭിപ്രായം പറയണം. മാധ്യമങ്ങളോടല്ല കാര്യങ്ങൾ പറയേണ്ടത്. എല്ലാ മാസവും യു.ഡി.എഫ് യോഗം ചേരാറുണ്ട്. വിമർശനങ്ങൾ യു.ഡി.എഫ് ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പ്രക്ഷോഭത്തിന്റെ കാര്യങ്ങളിൽ യു.ഡി.എഫിന് വീഴ്ച പറ്റിയെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇത്രയധികം പ്രശ്നങ്ങൾ ഉണ്ടായിട്ടും യു.ഡി.എഫ് യോഗം ചേർന്നില്ലെന്നും മുൻകാലങ്ങളിൽ ഇങ്ങനെയായിരുന്നില്ലെന്നും ഷിബു ബേബി ജോൺ വിമർശിച്ചു. ഇക്കാര്യങ്ങൾ അടുത്ത ദിവസം ചേരുന്ന യു.ഡി.എഫ് യോഗത്തിൽ അറിയിക്കുമെന്ന് ആർ.എസ്.പി നേതൃത്വം വ്യക്തമാക്കിയിരുന്നു. യു.ഡി.എഫ് കൂടുതൽ കാര്യക്ഷമമാകണം. സമരങ്ങൾ കൂടുതൽ ശക്തമാകണം. ഇവർ എന്തുകൊണ്ട് പുറത്തിറങ്ങി പ്രതിഷേധിക്കുന്നില്ലെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ഏപ്രിൽ ഒന്നിന് ഹർത്താൽ വേണമെന്നാണ് ആർഎസ്പിയുടെ അഭിപ്രായമെന്നും ഷിബു ബേബി ജോൺ കൂട്ടിച്ചേർത്തു. അതേസമയം, ബ്രഹ്മപുരം തീപിടിത്ത കേസിൽ ഹരിത ട്രൈബ്യൂണൽ വിധി വന്നിട്ടും സർക്കാർ…

Read More

മോസ്കോ: യുക്രൈനിൽ നിന്ന് പിടിച്ചെടുത്ത തുറമുഖ നഗരമായ മരിയുപോൾ സന്ദർശിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ. പിടിച്ചെടുത്തതിന്‍റെ ഒമ്പതാം വാർഷികം ആഘോഷിക്കാൻ ക്രിമിയയിലെത്തിയ പുടിൻ അപ്രതീക്ഷിതമായി മരിയുപോൾ സന്ദർശിക്കുകയായിരുന്നു. ഹെലികോപ്റ്ററിൽ എത്തിയ റഷ്യൻ പ്രസിഡന്‍റ് കാറിൽ മരിയു പോൾ നഗരത്തിന്‍റെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചു. പ്രദേശവാസികളുമായും അദ്ദേഹം ആശയവിനിമയം നടത്തി. മരിയു പോളിന്‍റെ തെരുവുകളിലൂടെ പുടിൻ സ്വയം വാഹനമോടിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. റഷ്യൻ ഉപപ്രധാനമന്ത്രി മാറാത് ഖുസ്നുള്ളിനെയും വീഡിയോയിൽ കാണാം. ശനിയാഴ്ചയായിരുന്നു സന്ദർശനമെന്ന് റഷ്യ അറിയിച്ചു. പിടിച്ചെടുത്ത പ്രദേശങ്ങളിലേക്കുള്ള പുടിന്‍റെ ആദ്യ സന്ദർശനമാണിതെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ 10 മാസമായി മരിയു പോൾ റഷ്യയുടെ കൈവശമാണ്. മരിയുപോളിന് കിഴക്കുള്ള റഷ്യൻ നഗരമായ റോസ്തോവ് ഓൺ ഡോണിലെ ഉന്നത സൈനിക കമാൻഡർമാരുമായും പുടിൻ കൂടിക്കാഴ്ച നടത്തി.

Read More

തിരുവനന്തപുരം: അടിയന്തര പ്രമേയത്തിന് നോട്ടീസ് അനുവദിച്ചില്ലെങ്കിൽ സഹകരിക്കില്ലെന്ന ഉറച്ച നിലപാടുമായി പ്രതിപക്ഷം. സഭ സമാധാനപരമായി സമ്മേളിക്കണമെന്ന് പ്രതിപക്ഷവും ആഗ്രഹിക്കുന്നുണ്ടെങ്കിലും പൂച്ചക്കുട്ടികളെപ്പോലെ നിയമസഭയിൽ ഇരിക്കാൻ കഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. അടിയന്തരപ്രമേയ ചർച്ച പ്രതിപക്ഷത്തിന്‍റെ അവകാശമാണ്, അത് നഷ്ടപ്പെടുത്താൻ അനുവദിക്കില്ല. അതിനായി മുന്നോട്ടുവയ്ക്കുന്ന ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കണം. ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം. സഭ നടത്തണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. എന്നാൽ പൂച്ചക്കുട്ടികളായി ഇരിക്കാൻ കഴിയില്ലെന്നും അവകാശങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും സതീശൻ പറഞ്ഞു. തുടർനടപടികൾ തീരുമാനിക്കാൻ നാളെ രാവിലെ 8 ന് യു.ഡി.എഫ് യോഗം ചേരുമെന്നും സതീശൻ പറഞ്ഞു.  റബറിന്‍റെ വില 300 രൂപയാക്കിയാൽ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ സഹായിക്കുമെന്ന തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയിൽ മയപ്പെടുത്തിയാണ് സതീശന്‍റെ പ്രതികരണം. വികാരനിർഭരമായ പ്രസ്താവനയാണ് ബിഷപ്പിന്‍റേതെന്നും റബർ കർഷകരുടെ ദുഃഖത്തിൽ നിന്നാണ് പ്രസ്താവന വന്നതെന്നും സതീശൻ പറഞ്ഞു. രാജ്യത്തെ ക്രിസ്ത്യൻ ന്യൂനപക്ഷം നേരിടുന്ന…

Read More

കൊച്ചി: നിയമസഭയിലെ പ്രതിഷേധങ്ങളെക്കുറിച്ചുള്ള ഇ.പി ജയരാജന്‍റെ ക്ലാസ് വിചിത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇ.പി ജയരാജൻ തല്ലിത്തകർത്ത നിയമസഭയിലെ കസേര പാലായിലെ ഗോഡൗണിൽ കിടക്കുകയാണ്. തന്‍റെ പ്രസ്താവനയിലൂടെ മുഖ്യമന്ത്രിയെയാണ് പറയാതെ ഇ.പി പരിഹസിക്കുന്നതെന്നും സതീശൻ പറഞ്ഞു. നിയമസഭയിൽ എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ച് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ വിശദമായ ക്ലാസ് എടുത്തിരുന്നു. എം.എൽ.എ ആയിരുന്നപ്പോൾ തകർത്ത സ്പീക്കറുടെ കസേര പാലായിലെ ഗോഡൗണിൽ കിടക്കുകയാണ്. ഒന്നിനും ഉപയോഗിക്കാൻ കഴിയാത്ത കസേരയായി അത്. പാലായിലെ ഒരു ഫർണിച്ചർ കടകാരാണ് നിയമസഭയിലേക്ക് കസേരകളും മറ്റും ചെയ്തിരുന്നത്. ആ കസേര ഇപ്പോൾ അവരുടെ ഗോഡൗണിൽ കിടക്കുകയാണെന്ന് താൻ താഴ്മയോടെ ഇ.പി.യെ ഓർമ്മിപ്പിക്കുന്നുവെന്നും സതീശൻ പറഞ്ഞു.

Read More

ന്യൂയോർക്: വരുന്ന അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ചരിത്ര വിജയം നേടുമെന്ന പ്രഖ്യാപനവുമായി എലോൺ മസ്ക്. ട്രംപിനെ അടുത്തയാഴ്ച അറസ്റ്റ് ചെയ്തേക്കുമെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു മസ്ക്. അറസ്റ്റ് ചെയ്താൽ ട്രംപ് തീർച്ചയായും തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം കരസ്ഥമാക്കുമെന്ന് മസ്ക് ട്വീറ്റ് ചെയ്തു. തന്നെ ജയിലിലടയ്ക്കാൻ സാധ്യതയുണ്ടെന്ന് ട്രംപ് തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തിരുന്നു. നമ്മുടെ രാജ്യത്തെ തിരിച്ചു പിടിക്കണമെന്നും ട്രംപ് കുറിച്ചു. മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണിയുടെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് തന്നെ അറസ്റ്റ് ചെയ്യാനൊരുങ്ങുന്നതെന്ന് ട്രംപ് വ്യക്തമാക്കി. തനിക്കെതിരെ ഒരു കുറ്റവും തെളിയിക്കപ്പെട്ടിട്ടില്ല. രാഷ്ട്രീയ പകപോക്കലാണെന്നും ട്രംപ് ആരോപിച്ചു.

Read More