- ബഹ്റൈനില്‍ മരുന്നു വിലകള്‍ ഏകീകരിക്കാനുള്ള നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ പരസ്യ നിയമം ലംഘിക്കുന്നവര്‍ക്ക് 20,000 ദിനാര്‍ പിഴ; നിയമം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ മുങ്ങല്‍ ഉപകരണ കടകളില്‍ കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തി
- നിയമവിരുദ്ധ മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് കാണാതായയാള്ക്കു വേണ്ടി തിരച്ചില്‍
- കൗമാരക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചു
- എല്‍.എം.ആര്.എ. നവീകരിച്ച വേതന സംരക്ഷണ സംവിധാനം ആരംഭിച്ചു
- രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിലെ അയ്യപ്പ സന്നിധിയിൽ
Author: News Desk
തലശേരി: തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തി ബി.ജെ.പി നേതാക്കൾ. തലശ്ശേരി ബിഷപ്പ് ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ബി.ജെ.പി നേതാക്കളുമായി ബിഷപ്പ് കൂടിക്കാഴ്ച നടത്തുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. റബ്ബർ വിലയടക്കമുള്ള ആശങ്കകൾ ബിഷപ്പ് യോഗത്തിൽ പങ്കുവെച്ചതായി ബി.ജെ.പി കണ്ണൂർ ജില്ലാ പ്രസിഡന്‍റ് എൻ.ഹരിദാസ് പറഞ്ഞു. അതേസമയം ന്യൂനപക്ഷ കമ്മിഷൻ സിറ്റിംഗിന് പ്രതിനിധികളെ ക്ഷണിക്കാനാണ് ബി.ജെ.പി സംഘം എത്തിയതെന്ന് ബിഷപ്പ് ഹൗസ് വിശദീകരിച്ചു. റബറിന്‍റെ താങ്ങുവില 300 രൂപയായി ഉയർത്തിയാൽ കേരളത്തിൽ ബി.ജെ.പിക്ക് എം.പിമാരില്ലെന്ന ആശങ്ക മലയോര കർഷകർ മാറ്റുമെന്ന മാർ പാംപ്ലാനിയുടെ പരാമർശം ചർച്ചയായതിന് പിന്നാലെയാണ് ബി.ജെ.പി നേതാക്കളുമായുള്ള കൂടിക്കാഴ്ച. 300 രൂപ വില ഉറപ്പാക്കിയാൽ പിന്തുണ നൽകുമെന്ന് ആലക്കോട് നടന്ന കർഷക റാലിയെ അഭിസംബോധന ചെയ്യവെ ബിഷപ്പ് വാഗ്ദാനം ചെയ്തിരുന്നു.
കൊച്ചി: ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കി ഹൈക്കോടതി. എ രാജയ്ക്ക് പട്ടികജാതി സംവരണത്തിന് അർഹതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ക്രിസ്ത്യാനിയായ രാജ വ്യാജരേഖകൾ കാണിച്ചാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ദേവികുളം എം.എൽ.എ എ രാജയുടെ തിരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ട ഡി.കുമാറാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. എ രാജ വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്ത് നിന്ന് തിരഞ്ഞെടുക്കപ്പെടാൻ പട്ടികജാതിക്കാരനല്ലാത്ത എ രാജയ്ക്ക് അവകാശമില്ലെന്ന് ആരോപിച്ചാണ് ഡി കുമാർ ഹർജി നൽകിയത്. ക്രിസ്തുമത വിശ്വാസികളായ ആന്‍റണിയുടെയും എസ്തറിന്‍റെയും മകനായി ജനിച്ച രാജയും, ഭാര്യ ഷൈനിപ്രിയയും ക്രിസ്ത്യൻ വിശ്വാസികളാണെന്നും ക്രിസ്ത്യൻ വിശ്വാസമനുസരിച്ചാണ് ഇവരുടെ വിവാഹം നടന്നതെന്നും ഡി കുമാർ വാദിച്ചു.
കൊൽക്കത്ത: ഐഎസ്എൽ ചാമ്പ്യൻമാരായതിന് പിന്നാലെ പേരിൽ മാറ്റം വരുത്തി എടികെ മോഹൻ ബഗാൻ. അടുത്ത സീസൺ മുതൽ ‘മോഹൻ ബഗാൻ സൂപ്പർ ജയന്‍റ്സ്’ എന്ന പേരിലാണ് മത്സരിക്കുന്നതെന്ന് മോഹൻ ബഗാൻ ഉടമ സഞ്ജീവ് ഗോയങ്ക പറഞ്ഞു. ശനിയാഴ്ച നടന്ന ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ബെംഗളൂരു എഫ്സിയെ പരാജയപ്പെടുത്തിയാണ് മോഹൻ ബഗാൻ ഐഎസ്എൽ കിരീടം നേടിയത്. കൊൽക്കത്തയുടെ പുരാതന ക്ലബ്ബായ മോഹൻ ബഗാനും ഐഎസ്എൽ ക്ലബ്ബായ എടികെയും ഒത്തുചേർന്നപ്പോഴാണ് ടീമിന് എടികെ മോഹൻ ബഗാൻ എന്ന് പേരിട്ടത്. ഇന്ത്യൻ ഫുട്ബോളിന്‍റെ പാരമ്പര്യവും മഹത്വവുമുള്ള മോഹൻ ബഗാന്‍റെ പേരിനോട് എടികെ എന്ന് കൂടി ഉൾപ്പെടുത്തിയതിനോട് ആരാധകർ വിയോജിപ്പറിയിച്ചിരുന്നു. പുതിയ പേരുമാറ്റത്തിലൂടെ നഷ്ടപ്പെട്ട ആരാധക പിന്തുണ വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് ക്ലബ് അധികൃതർ.
തിരുവനന്തപുരം: നിയമസഭാ സമ്മേളനം നേരത്തെ അവസാനിപ്പിക്കാൻ ആലോചന. ഇന്ന് ചേരുന്ന കാര്യോപദേശക സമിതി യോഗത്തിൽ ഇക്കാര്യം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. ഈ മാസം 30 വരെ സമ്മേളനം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. 4 ബില്ലുകൾ കൂടി പാസാക്കാനിരിക്കെ പ്രതിപക്ഷ ബഹളത്തിന്‍റെ പശ്ചാത്തലത്തിലാണ് നിയമസഭാ സമ്മേളനം അവസാനിപ്പിക്കാനുള്ള നീക്കം നടക്കുന്നത്. അതേസമയം 11 മണിക്ക് ചേരുന്ന കാര്യോപദേശക സമിതി യോഗത്തിൽ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷം നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്. അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയില്ലെങ്കിൽ സഹകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷം. ഇന്ന് സഭ വീണ്ടും സമ്മേളിച്ചതോടെ പ്രതിപക്ഷം പ്രതിഷേധിച്ചു. നിയമസഭയിലെ തർക്കത്തിൽ സമയവായമില്ലെന്നും ആവശ്യങ്ങൾ അംഗീകരിക്കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. തങ്ങൾ മുന്നോട്ടുവച്ച ആവശ്യങ്ങളിൽ ഉറപ്പ് വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പ്രതിപക്ഷം. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ ചർച്ചയാകാം. അല്ലാത്തപക്ഷം പാർട്ടി നേതാക്കളുടെ യോഗം വിളിക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.
ചെന്നൈ: ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടതായി രജനീകാന്തിന്‍റെ മകൾ ഐശ്വര്യ രജനീകാന്ത്. രത്നങ്ങളും വജ്ര, സ്വർണ്ണാഭരണങ്ങളും കാണാനില്ലെന്ന് ഐശ്വര്യ പരാതി നൽകിയിട്ടുണ്ട്. മൂന്ന് ജീവനക്കാർക്കെതിരെയാണ് ഇവരുടെ പരാതി. ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന ലോക്കറിന്‍റെ താക്കോൽ എവിടെയാണെന്ന് ജീവനക്കാർക്ക് അറിയാമായിരുന്നു. മൂന്ന് ജീവനക്കാരെ സംശയിക്കുന്നതായും ഐശ്വര്യ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഐശ്വര്യയുടെ പരാതിയിൽ തേനാംപേട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. 60 പവനോളം ആഭരണങ്ങൾ നഷ്ടപ്പെട്ടതായി പരാതിയിൽ പറയുന്നു. 2019 ൽ സഹോദരി സൗന്ദര്യയുടെ വിവാഹത്തിന് ശേഷം ആഭരണങ്ങൾ ലോക്കറിൽ സൂക്ഷിച്ചിരുന്നു. ഈ ലോക്കർ പല തവണ മൂന്ന് സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു. ലോക്കറിന്‍റെ താക്കോൽ അലമാരയിൽ സൂക്ഷിച്ചിരുന്നു. ജീവനക്കാർക്ക് ഇത് അറിയാമായിരുന്നു. ഫെബ്രുവരി 10ന് ലോക്കർ പരിശോധിച്ചപ്പോഴാണ് ആഭരണങ്ങൾ ഇല്ലെന്ന് കണ്ടെത്തിയത്. 18 വർഷം മുമ്പ് തന്‍റെ വിവാഹ സമയത്ത് വാങ്ങിയ ആഭരണങ്ങളാണവ എന്നും ഐശ്വര്യ വ്യക്തമാക്കി.
രാജകുമാരി: ഇടുക്കി ചിന്നക്കനാലിൽ ഭീതി പരത്തുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യം ശനിയാഴ്ച നടപ്പിലാക്കും. വ്യാഴം, വെള്ളി ദിവസങ്ങളിൽ പിടികൂടാനുള്ള ട്രയല്‍ നടത്തുമെന്ന് മൂന്നാർ ഡി.എഫ്.ഒ രമേഷ് ബിഷ്ണോയ് പറഞ്ഞു. അരിക്കെണി വെച്ച് കൊമ്പനെ സിമന്‍റ് പാലത്തിന് സമീപം കൊണ്ടുവരാനാണ് നീക്കം. അതിനുശേഷം മയക്കുവെടി വെക്കും. ദൗത്യ സംഘത്തിലെ മൂന്ന് കുങ്കി ആനകളിൽ ഒന്നായ വിക്രം ചിന്നക്കനാലിലെത്തി. അടുത്ത ദിവസങ്ങളിൽ രണ്ട് ആനകളെ കൂടി കൊണ്ടുവരും. പ്രദേശത്ത് നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിന്‍റെ ഭാഗമായി ചിന്നക്കനാൽ സിമന്‍റ് പാലത്തിനടുത്തുള്ള വീട് താൽക്കാലിക ‘റേഷൻ കട’ ആക്കാൻ ഒരുങ്ങുകയാണ് വനംവകുപ്പ്. ആനയെ കടയിലേക്ക് ആകർഷിച്ച് മയക്കുവെടി വെച്ച് പിടികൂടാനാണ് നീക്കം.
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴ പെയ്തിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് 19ന് വൈകിട്ട് നാലിന് ശേഷം പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പറയുന്നു. കഴിഞ്ഞ ദിവസം ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയും കാറ്റും ഉണ്ടായിരുന്നു.
തിരുവനന്തപുരം: നിയമസഭ ആരംഭിച്ചപ്പോൾ തന്നെ പ്രതിഷേധവുമായി പ്രതിപക്ഷം. ചോദ്യോത്തരവേള ആരംഭിക്കുന്നതിന് മുമ്പ് തന്നെ പ്രതിപക്ഷ അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. നിയമസഭയിലെ തർക്കത്തിൽ സമയവായമില്ലെന്നും ആവശ്യങ്ങൾ അംഗീകരിക്കാതെ വിട്ടുവീഴ്ചയ്ക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. സഭയിൽ ഒരു ചർച്ചയും നടന്നില്ലെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് മോദിയുടെ അതേ മനോഭാവമാണ് പിണറായിക്കുമെന്നും വിമർശിച്ചു. സ്പീക്കർ ഇന്ന് പ്രതിപക്ഷ നേതാവിനെ ഫോണിൽ വിളിച്ച് സഭാ നടപടികളുമായി സഹകരിക്കാൻ ആവശ്യപ്പെട്ടെങ്കിലും സഭ തുടക്കത്തിലെ പ്രക്ഷുബ്ധമായിരുന്നു. പാർലമെന്‍ററികാര്യ മന്ത്രി കെ രാധാകൃഷ്ണനും സതീശനുമായി ഫോണിൽ സംസാരിച്ചു. എന്നാൽ ഉന്നയിച്ച വിഷയങ്ങളിൽ തീരുമാനമുണ്ടാകുന്നതുവരെ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. പ്ലക്കാർഡുമായാണ് പ്രതിപക്ഷം ഇന്ന് സഭയിലെത്തിയത്. രാഹുൽ ഗാന്ധിയുടെ വീട്ടിലേക്ക് പോലീസിനെ അയച്ച മോദിയുടെ നടപടിയുടെ തുടർച്ചയാണ് കേരളത്തിലെന്നും വിഡി സതീശൻ ആരോപിച്ചു. തുടർന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബഹളത്തിനിടയിലും സഭയിൽ ചോദ്യോത്തരവേള തുടർന്നു. ചെയറിന് മുന്നിൽ ബഹളമുണ്ടാക്കരുതെന്ന് സ്പീക്കർ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. ജനങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്ന ചോദ്യങ്ങൾക്കാണ് മറുപടി പറയുന്നതെന്നും സ്പീക്കർ…
തിരുവനന്തപുരം: ടൈറ്റാനിയം തൊഴിൽ തട്ടിപ്പ് കേസിൽ ഇടനിലക്കാരനായ അധ്യാപകൻ പിടിയിൽ. വെള്ളനാട് സ്വദേശി ഷംനാദാണ് അറസ്റ്റിലായത്. അമരവിള എൽ.എം.എസ് സ്കൂളിലെ അറബി അധ്യാപകനാണ് ഷംനാദ്. തട്ടിപ്പ് പുറത്തുവന്നത് മുതൽ ഇയാൾ ഒളിവിലായിരുന്നു. തട്ടിപ്പ് കേസിലെ മുഖ്യപ്രതി നേരത്തെ അറസ്റ്റിലായിരുന്നു. ടൈറ്റാനിയത്തിൽ ഉദ്യോഗാർത്ഥികളുടെ അഭിമുഖം നടത്തിയ ലീഗൽ ഡി.ജി.എം ശശികുമാരൻ തമ്പി കഴിഞ്ഞ മാസം പോലീസിൽ കീഴടങ്ങിയിരുന്നു. ലീഗൽ ഡി.ജി.എം തന്നെ നേരിട്ട് ഇടപെട്ട തൊഴിൽ തട്ടിപ്പ് രാഷ്ട്രീയ നേതൃത്വത്തിലേക്ക് കൂടി നീങ്ങുന്നതിനിടെ പോലീസ് അന്വേഷണം ഇഴഞ്ഞുനീങ്ങി. ഒടുവിൽ പ്രധാന പ്രതിക്ക് കീഴടങ്ങാൻ അവസരവും നൽകുകയായിരുന്നു.
വലിയ ആവേശത്തോടെ റിലീസ് ചെയ്ത കന്നഡ ചിത്രമാണ് കബ്‍സാ. ഉപേന്ദ്ര കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങിയപ്പോൾ കെ.ജി.എഫുമായുള്ള താരതമ്യം പ്രേക്ഷകർ ചൂണ്ടിക്കാണിച്ചിരുന്നു. സിനിമ റിലീസ് ചെയ്തതിന് ശേഷവും ഈ ആരോപണം ഉയർന്നിരുന്നു. ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നായകൻ ഉപേന്ദ്ര. ടീസർ പുറത്തിറങ്ങിയപ്പോൾ ചിത്രം കെ.ജി.എഫ് പോലെയാണെന്ന് ആളുകൾ പറഞ്ഞിരുന്നു. എന്നാൽ കബ്‍സായുടെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ ചിത്രം എങ്ങനെ വ്യത്യസ്തമാണെന്ന് ആളുകൾക്ക് മനസ്സിലായി. സിനിമയെ ഇപ്പോൾ അങ്ങനെ താരതമ്യം ചെയ്യുന്നുണ്ടെന്ന് തോന്നുന്നില്ല. മാത്രമല്ല, സിനിമകളെ താരതമ്യം ചെയ്യരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. അത് നല്ലതല്ല. ഓരോ ചിത്രത്തിനും അതിന്‍റേതായ പ്രത്യേകതകളുണ്ടാകുമെന്നും ഉപേന്ദ്ര പറഞ്ഞു. കബ്‍സാ പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവമായിരിക്കുമെന്നും ഉപേന്ദ്ര പറഞ്ഞു. ആർ ചന്ദ്രുവാണ് ചിത്രം സംവിധാനം ചെയ്തത്. കിച്ച സുദീപും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 1974-84 കാലഘട്ടത്തിലെ അധോലോകത്തിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പീഡനങ്ങൾ സഹിച്ച ഒരു സ്വാതന്ത്രസേനാനിയുടെ മകന്‍റെ കഥയാണ് കബ്സ പറയുന്നത്.
