- ദീപാവലി ആഘോഷം: ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്മാന് ഇന്ത്യന്‍ കുടുംബങ്ങളെ സന്ദര്‍ശിച്ചു
- മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസ്: ദേശീയ പതാകയുയര്‍ത്തി
- ബഹ്റൈനില്‍ വൈദ്യുതി, ജല സേവന ആപ്പ് ഇല്ലാതാകുന്നു
- ദീപാവലി ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ബഹ്റൈനി സമൂഹം
- പാക്- അഫ്ഗാന് വെടിനിര്‍ത്തല്‍ കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- മദ്ധ്യപൗരസ്ത്യ മേഖലയിലെ കുടുംബ സംരംഭങ്ങള്‍ക്കായുള്ള കൈപ്പുസ്തകം ബഹ്റൈനില്‍ പുറത്തിറക്കി
- മുഹൂർത്ത വ്യാപാരത്തിൽ തിളങ്ങി ഇന്ത്യൻ ഓഹരി വിപണി; സെൻസെക്സും നിഫ്റ്റിയും കുതിച്ചു
- ടൂറിസം വരുമാനത്തില്‍ ബഹ്റൈന്‍ 12% വളര്‍ച്ച
Author: News Desk
കൊച്ചി: സംസ്ഥാന ലോട്ടറി വകുപ്പിന്‍റെ സമ്മർ ബംപർ നേടിയ ഭാഗ്യശാലിയെ കണ്ടെത്തി. അസം സ്വദേശിയായ ആൽബർട്ട് ടിഗയാണ് സമ്മാനം നേടിയത്. സിനിമാതാരം രാജിനി ചാണ്ടിയുടെ വീട്ടിലെ ജീവനക്കാരനാണ് ആൽബർട്ട് ടിഗ. ടിക്കറ്റ് കൊച്ചിയിലെ ബാങ്കിൽ നൽകി നടപടിക്രമങ്ങൾ പൂർത്തിയാക്കി. 10 കോടി രൂപയാണ് ഒന്നാം സമ്മാനം. ആൽബർട്ട് വർഷങ്ങളായി വീട്ടിലെ സഹായിയാണ് എന്ന് രാജിനി ചാണ്ടി പറഞ്ഞു. ഇന്നലെ വൈകുന്നേരത്തോടെ ഏജൻസിയിൽ നിന്നാണ് വിജയിയായത് അറിഞ്ഞതെന്നും രാജിനി പറഞ്ഞു. രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. നാലാം സമ്മാനം ഒരു ലക്ഷം രൂപയാണ്. 10 കോടി രൂപയുടെ ഒന്നാം സമ്മാനം എസ്.ഇ 222282 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ലഭിച്ചത്. എസ്ബി 152330 നമ്പർ ടിക്കറ്റിനാണ് രണ്ടാം സമ്മാനം. ഒന്നാം സമ്മാനവും രണ്ടാം സമ്മാനവും എറണാകുളത്ത് വിറ്റ ടിക്കറ്റുകൾക്കാണ്.
തിരുവനന്തപുരം: വഞ്ചിയൂരിൽ യുവതി ലൈംഗീകാതിക്രമത്തിന് ഇരയായ സംഭവത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ഇരയായ യുവതിയെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയ നടപടി ശരിയല്ലെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി പറഞ്ഞു. അതേസമയം പൊലീസിനെ കുറ്റപ്പെടുത്താതെ ന്യായീകരിക്കുന്ന നിലപാടാണ് അവർ സ്വീകരിച്ചത്. പൊലീസ് സ്റ്റേഷനിൽ പരാതി ലഭിക്കാൻ വൈകിയതാണ് അന്വേഷണം വൈകാൻ കാരണമെന്ന് അവർ പറഞ്ഞു. കുട്ടി ആദ്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നും പരാതി നൽകിയില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ട് സുരക്ഷിതമാണെന്ന് കേന്ദ്ര ജലകമ്മീഷനും സുപ്രീം കോടതി മേൽനോട്ട സമിതിയും വ്യക്തമാക്കി. ഇതുസംബന്ധിച്ച് ജലകമ്മീഷനും മേൽനോട്ട സമിതിയും സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകി. അണക്കെട്ടിന് പ്രശ്നമുള്ളതായി കേരളവും തമിഴ്നാടും ഉന്നയിച്ചിട്ടില്ലെന്നും മേൽനോട്ട സമിതി കോടതിയെ അറിയിച്ചു. കഴിഞ്ഞവര്‍ഷം മെയ് 9-നാണ് സുപ്രീംകോടതി നിയോഗിച്ച മേല്‍നോട്ട സമിതി മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ച് പരിശോധന നടത്തിയത്. കേരളത്തിന്റെയും തമിഴ് നാടിന്റെയും പ്രതിനിധികള്‍ ഈ പരിശോധനയില്‍ പങ്കെടുത്തിരുന്നു. സുരക്ഷാ പരിശോധനയ്ക്കിടെ, അണക്കെട്ടിന് കാര്യമായ എന്തെങ്കിലും പ്രശ്‌നം ഉണ്ടെന്ന് ആരും മേല്‍നോട്ട സമിതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ലെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടില്‍ പറയുന്നു.
തിരുവനന്തപുരം: ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ എ രാജ നേരിട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്ന് നിയമമന്ത്രി പി രാജീവ്. അപ്പീൽ സാദ്ധ്യതകൾ പൂർണമായും പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിൽ രാജയ്ക്ക് അനുകൂലമായി മുൻ അനുഭവങ്ങൾ മറ്റും ഉണ്ട്. സർക്കാർ കക്ഷിയല്ലാത്തതിനാൽ ഹൈക്കോടതി വിധിയിൽ അഭിപ്രായം പറയുന്നില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം രാജീവ് പറഞ്ഞു. ദേവികുളത്ത് എംഎൽഎയായിരുന്ന എസ്.രാജേന്ദ്രനെ മാറ്റിയാണ് കഴിഞ്ഞതവണ എ.രാജയ്ക്ക് അവസരം നൽകിയത്. ഇതോടെ സി.പി.എം ജില്ലാ നേതൃത്വത്തിനെതിരെ ആരോപണവുമായി രാജേന്ദ്രൻ രംഗത്തെത്തിയിരുന്നു. കോൺഗ്രസിന്‍റെ ഡി കുമാറിനെ 7,848 വോട്ടുകൾക്കാണ് എ രാജ പരാജയപ്പെടുത്തിയത്. 2016ൽ കോൺഗ്രസിലെ എ കെ മാണിയെ 5782 വോട്ടുകൾക്കാണ് എസ് രാജേന്ദ്രൻ പരാജയപ്പെടുത്തിയത്. പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്ത് മത്സരിക്കാൻ രാജ തെറ്റായ ജാതി സർട്ടിഫിക്കറ്റ് സമർപ്പിച്ചുവെന്നാരോപിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി ഡി.കുമാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. രാജയുടെ മാതാപിതാക്കളായ അന്തോണിയും എസ്തറും ക്രിസ്ത്യാനികളാണെന്നും രാജയും അതേ വിശ്വാസമാണ് പിന്തുടരുന്നതെന്നും കുമാർ…
ന്യൂഡൽഹി: ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിങിന് പാകിസ്ഥാനിലെ മയക്കുമരുന്ന് മാഫിയയുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണ സംഘം. ദേശ സുരക്ഷാ കുറ്റം ചുമത്തിയാണ് അമൃത്പാലിനെതിരെ എൻഐഎ അന്വേഷിക്കുന്നത്. ലഹരിവിമുക്ത കേന്ദ്രങ്ങളിലെ യുവാക്കളെ ഉപയോഗിച്ച് ഒരു സ്വകാര്യ സൈന്യം കെട്ടിപ്പടുക്കാനുള്ള നീക്കമാണ് അമൃത്പാൽ നടത്തുന്നത്. അമൃത്പാൽ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള വാരിസ് പഞ്ചാബ് ദേ (ഡബ്ല്യുപിഡി) ലഹരിവിമുക്ത കേന്ദ്രങ്ങളിലേക്ക് വരുന്നവരെ പ്രേരിപ്പിച്ചുകൊണ്ട് അക്രമത്തിലേക്ക് തിരിക്കുകയാണ്. ഇവർക്ക് മയക്കുമരുന്നും വിതരണം ചെയ്യുന്നുണ്ട്. അനുയായികളാകാൻ തയ്യാറാകാത്തവരെ മർദ്ദിക്കും. ഡീ അഡിക്ഷൻ സെന്‍ററുകളിൽ ഡോക്ടർമാരോ മറ്റ് സൗകര്യങ്ങളോ ഇല്ല. നിയമവ്യവസ്ഥയെ വെല്ലുവിളിക്കാനും അക്രമാസക്തമായ പ്രതിഷേധങ്ങളിലൂടെ ക്രമസമാധാനം തകർക്കാനുമാണ് ലക്ഷ്യം. പാകിസ്ഥാൻ ഇന്‍റർ സർവീസസ് ഇന്‍റലിജൻസ് (ഐഎസ്ഐ) സഹായത്തോടെയാണ് മയക്കുമരുന്ന് കടത്തുന്നത്. ദുബായിൽ ട്രക്ക് ഡ്രൈവറായിരിക്കെയാണ് അമൃത്പാൽ ഐഎസ്ഐയുമായി കരാറിൽ ഏർപ്പെട്ടത്. അമൃത്പാൽ പഞ്ചാബിൽ എത്തിയതിനുശേഷം പാകിസ്ഥാനിൽ നിന്ന് ഡ്രോണുകൾ വഴിയുള്ള മയക്കുമരുന്ന് കടത്ത് വർദ്ധിച്ചുവെന്നും പറയുന്നു.
ന്യൂഡൽഹി: ബി.ജെ.പിയുടെ ചിഹ്നമായ താമരയും മതചിഹ്നമാണെന്ന് മുസ്ലിം ലീഗ്. മതചിഹ്നങ്ങൾ ഉപയോഗിക്കുന്നതിനെതിരെ സമർപ്പിച്ച ഹർജിയിലാണ് ലീഗ് സുപ്രീം കോടതിയിൽ ഈ വാദം ഉന്നയിച്ചത്. ഹർജിയിൽ ബി.ജെ.പിയെ കക്ഷി ചേർക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു. മതനാമങ്ങളും ചിഹ്നങ്ങളും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് ലീഗിന്‍റെ വാദം. ശിവസേനയും ശിരോമണി അകാലിദളും ഉൾപ്പെടെ 27 രാഷ്ട്രീയ പാർട്ടികളെ കൂടി കേസിൽ കക്ഷി ചേർക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു. ഹർജി പരിഗണിക്കുന്നത് മെയ് മാസത്തിലേക്ക് മാറ്റി.
കുട്ടികളുടെ അനുവാദമില്ലാതെ ചിത്രങ്ങൾ മാതാപിതാക്കൾ പോസ്റ്റ് ചെയ്യരുത്; നിയമവുമായി ഫ്രാൻസ്
ഫ്രാൻസ് : കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി പുതിയ നിയമവുമായി ഫ്രഞ്ച് നിയമനിർമ്മാതാക്കൾ. ഇതുപ്രകാരം മാതാപിതാക്കൾക്ക് കുട്ടികളുടെ അനുവാദമില്ലാതെ അവരുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഓൺലൈനിൽ പോസ്റ്റ് ചെയ്യാൻ കഴിയില്ല. എംപി ബ്രൂണോ സ്ട്രൂഡറാണ് ഈ നിർദ്ദേശം അവതരിപ്പിച്ചത്. ഇത് മാതാപിതാക്കളെ ശാക്തീകരിക്കുന്നതിനും മാതാപിതാക്കൾക്ക് അവരുടെ ചിത്രങ്ങൾക്ക് മേൽ സമ്പൂർണ്ണ അവകാശമില്ലെന്ന് കുട്ടികളെ പഠിപ്പിക്കുന്നതിനുമാണ് ഇത് ലക്ഷ്യമിടുന്നതെന്ന് പറയുന്നു. ഫ്രഞ്ച് ദേശീയ അസംബ്ലി ഏകകണ്ഠമായാണ് നിയമം അംഗീകരിച്ചത്. 13 വയസ്സുള്ള ഒരു കുട്ടിയുടെ ശരാശരി 1,300 ചിത്രങ്ങൾ ഇന്‍റർനെറ്റിൽ പ്രചരിക്കുന്നുണ്ടെന്ന് സ്ട്രൂഡർ എടുത്തുപറഞ്ഞു. ഈ ചിത്രങ്ങൾ കുട്ടികളുടെ അശ്ലീലചിത്രങ്ങൾക്കായി ഉപയോഗിക്കാം അല്ലെങ്കിൽ സ്കൂളിൽ അവരെ ബുള്ളി ചെയ്യാൻ ഉപയോഗിക്കാം എന്നും പറയുന്നു. ചൈൽഡ് പോണോഗ്രഫിയിൽ ഉപയോഗിക്കുന്ന 50 ശതമാനവും മാതാപിതാക്കൾ സോഷ്യൽ മീഡിയയിൽ പങ്കിടുന്ന ചിത്രങ്ങളാണെന്ന് സ്ട്രൂഡർ പറയുന്നു. ബില്ലിന്‍റെ ആദ്യ രണ്ട് ആർട്ടിക്കിളുകൾ സ്വകാര്യതയുടെ സംരക്ഷണത്തെക്കുറിച്ച് പറയുന്നു. 2022 സെപ്റ്റംബറിൽ സ്ഥാപിതമായ കുട്ടിയുടെ അവകാശങ്ങൾക്കായുള്ള പ്രതിനിധി സംഘത്തിലെ അംഗമാണ് സ്ട്രൂഡർ.
വിശാഖപട്ടണം: ശ്രേയസ് അയ്യർക്ക് പരുക്കേറ്റ സാഹചര്യത്തില്‍ സഞ്ജു സാംസണെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താമായിരുന്നെന്ന് മുൻ ഇന്ത്യൻ താരം വസീം ജാഫർ. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ആദ്യ പന്തിൽ സൂര്യകുമാർ യാദവ് പുറത്തായതിന് പിന്നാലെയാണ് ജാഫറിന്‍റെ പരാമർശം. സൂര്യകുമാർ യാദവിനോട് സഹതാപമുണ്ടെന്നും മിച്ചൽ സ്റ്റാർക്കിന്‍റെ ബോളിങ്ങിനെക്കുറിച്ച് സൂര്യ കണക്കുകൂട്ടേണ്ടതായിരുന്നുവെന്നും വസീം ജാഫർ പറഞ്ഞു. “ശ്രേയസ് അയ്യർക്ക് പകരം സഞ്ജു സാംസണ് അവസരം നൽകുന്നത് മോശം ആശയമല്ല. കാരണം അവസരം ലഭിച്ചപ്പോഴെല്ലാം സഞ്ജു മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അദ്ദേഹമൊരു നല്ല ക്രിക്കറ്റ് താരമാണ്. നിലവിലെ സാഹചര്യത്തിൽ ഇന്ത്യ സൂര്യകുമാർ യാദവിൽ തന്നെ ഉറച്ച് നിൽക്കാനാണ് സാധ്യത,” വസീം ജാഫർ ഒരു കായിക മാധ്യമത്തോട് പറഞ്ഞു. “രണ്ടാം ഏകദിനത്തിൽ ഇന്ത്യയുടെ പ്രകടനം നിരാശാജനകമാണ്. ആദ്യ ഏകദിനത്തിലെ ഇന്ത്യൻ ബാറ്റിങിലും ഇതുതന്നെയാണ് സംഭവിച്ചത്. എന്നാൽ കെ എൽ രാഹുലും രവീന്ദ്ര ജഡേജയും രക്ഷയ്ക്കായി അവിടെയുണ്ടായിരുന്നു. രണ്ടാം ഏകദിനത്തിൽ അതുണ്ടായില്ല. മോശം ഷോട്ട് കളിച്ച്…
തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് നൽകി മത്സരിപ്പിച്ചതിൽ സി.പി.എം മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഉപതിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണെന്നും യു.ഡി.എഫ് വൻ വിജയം കൈവരിക്കുമെന്നും വി.ഡി സതീശൻ തിരുവനന്തപുരത്ത് പറഞ്ഞു. ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കിയതിനോട് പ്രതികരിക്കുകയായിരുന്നു വി ഡി സതീശൻ. തിരഞ്ഞെടുപ്പ് വേളയിൽ തന്നെ എതിർ സ്ഥാനാർത്ഥി ഉന്നയിച്ച വിഷയമാണിത്. അവിടെ ഇരിക്കുന്ന എല്ലാ റിട്ടേണിങ് ഓഫീസർമാരും ഒത്തുകൂടിയാണ് ഇത് ചെയ്യുന്നത്. പട്ടികജാതി സംവരണത്തിൽ പട്ടികജാതിക്കാരന് വിജയിക്കാനുള്ള അവസരമാണ് ഇല്ലാതാക്കിയത്. ഇതിന് പിന്നിൽ വലിയ തട്ടിപ്പാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം എം.എൽ.എ എ. രാജയ്ക്ക് പട്ടികജാതി സംവരണത്തിന് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടി ദേവികുളം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ഹൈക്കോടതി റദ്ദാക്കിയിരുന്നു. ക്രിസ്ത്യാനിയായ രാജ വ്യാജരേഖകൾ കാണിച്ച് തിരഞ്ഞെടുപ്പിൽ മത്സരിച്ചെന്നാരോപിച്ച് യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ഡി.കുമാർ നൽകിയ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ നടപടി.
കൊച്ചി: ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് പത്മലക്ഷ്മി കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ അഭിഭാഷകയായി എൻറോൾ ചെയ്തു. ഒപ്പം നിന്ന എല്ലാവർക്കും പത്മലക്ഷ്മി നന്ദി അറിയിക്കുകയും ചെയ്തു. ഇന്നലെ 1528 അഭിഭാഷകരാണ് എൻറോൾ ചെയ്തത്. നിയമത്തിന്‍റെ കരുത്തിൽ നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദമാകുകയാണ് തന്‍റെ ലക്ഷ്യമെന്നും പത്മലക്ഷ്മി പറഞ്ഞു. വളരെ ചെറുപ്പം മുതലേ അഭിഭാഷകയാകാനുള്ള ആഗ്രഹമുണ്ടായിരുന്നു. 2019 ൽ എറണാകുളം ഗവൺമെന്‍റ് ലോ കോളേജിൽ നിയമ പഠനത്തിനായി ചേർന്നു. ഭൗതികശാസ്ത്രത്തിൽ ബിരുദം പൂർത്തിയാക്കി രണ്ട് വർഷത്തിന് ശേഷമായിരുന്നു ഇത്. എൽഎൽബിയുടെ അവസാന വർഷത്തിലാണ് സ്വന്തം ഐഡന്‍റിറ്റിയെക്കുറിച്ച് അച്ഛനോടും അമ്മയോടും സംസാരിക്കുന്നത്. അത് കേൾക്കാൻ അവർക്ക് ബുദ്ധിമുട്ടുണ്ടാകുമോയെന്ന് പേടിയുണ്ടായിരുന്നു. എന്നാൽ അച്ഛൻ മോഹനകുമാറും അമ്മ ജയയും തനിക്ക് പൂർണ പിന്തുണ നൽകിയെന്നും പത്മലക്ഷ്മി പറഞ്ഞു. പത്മലക്ഷ്മിയെ അഭിനന്ദിച്ച് മന്ത്രി പി രാജീവ് രംഗത്തെത്തി. ആദ്യത്തെ ആളാവുക എന്നത് എല്ലായ്പ്പോഴും ചരിത്രത്തിലെ ഒരു കഠിനമായ നേട്ടമാണ്. ലക്ഷ്യത്തിലേക്കുള്ള വഴിയിൽ മുൻഗാമികളൊന്നുമില്ല. പല പ്രതിസന്ധികളും ഉണ്ടാകും. നിശബ്ദമാക്കാനും പിന്തിരിപ്പിക്കാനും…
