- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു
Author: News Desk
ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കർണാടകയിൽ വലിയ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം. ബിരുദം വരെ പഠിച്ച എല്ലാവർക്കും തൊഴിലില്ലാ വേതനം ഉറപ്പാക്കാനും അഞ്ച് വർഷത്തിനുള്ളിൽ 10 ലക്ഷം തൊഴിലവസരങ്ങൾ ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് പ്രഖ്യാപനം. രണ്ട് മാസത്തിനിടെ കോൺഗ്രസ് നൽകുന്ന നാലാമത്തെ തിരഞ്ഞെടുപ്പ് വാഗ്ദാനമാണിത്. ബെളഗാവിയിൽ യുവ ക്രാന്തി സമാവേശ റാലിക്ക് നേതൃത്വം നൽകിയാണ് രാഹുൽ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടത്. ഭാരത് ജോഡോ യാത്രയുടെ കർണാടക പര്യടനത്തിനിടെ സംസ്ഥാനത്തെ തൊഴിലില്ലായ്മയെക്കുറിച്ച് നേരിട്ട് മനസിലാക്കിയതിന്‍റെ അടിസ്ഥാനത്തിലാണ് യുവ നിധി പദ്ധതിയെന്ന് രാഹുൽ പറഞ്ഞു. ബിരുദധാരികൾക്ക് പ്രതിമാസം 3,000 രൂപയും ഡിപ്ലോമക്കാർക്ക് പ്രതിമാസം 1,500 രൂപയും രണ്ട് വർഷത്തേക്ക് നൽകുന്നതാണ് യുവനിധി. അധികാരത്തിലെത്തിയാൽ അഞ്ച് വർഷത്തിനുള്ളിൽ 10 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. സർക്കാർ മേഖലയിലെ രണ്ടരലക്ഷം ഒഴിവുകൾ നികത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കൊച്ചി: ബ്രഹ്മപുരം വിഷയത്തിൽ കോർപ്പറേഷന്‍റെ വാദം കേൾക്കാതെയാണ് ദേശീയ ഹരിത ട്രൈബ്യൂണൽ 100 കോടി പിഴ ചുമത്തിയതെന്ന് കോർപ്പറേഷൻ അഭിഭാഷകൻ. തന്നെ ഒന്നും പറയാൻ അനുവദിച്ചില്ല. സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകന് കുറച്ച് മിനിറ്റ് മാത്രമേ വാദിക്കാൻ കഴിഞ്ഞുള്ളൂ. മറുപടി നൽകാൻ അവസരം നൽകുമെന്ന് പറഞ്ഞെങ്കിലും അത് പാലിക്കാതെയാണ് ഉത്തരവിറക്കിയതെന്ന് അഭിഭാഷകൻ പറഞ്ഞു. ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വമേധയാ കേസെടുക്കാൻ ദേശീയ ഹരിത ട്രൈബ്യൂണൽ മാർച്ച് ആറിന് സംസ്ഥാന സർക്കാരിനും കൊച്ചി കോർപ്പറേഷനും നോട്ടീസ് അയച്ചിരുന്നു. 17ന് കേസ് പരിഗണിച്ചപ്പോൾ കോർപ്പറേഷനു വേണ്ടി അഭിഭാഷകൻ ജെയിംസ് പി തോമസാണ് ഹാജരായത്. എന്നാൽ ഒരു വാദവും ഉന്നയിക്കാൻ ട്രൈബ്യൂണൽ അനുവദിച്ചില്ലെന്ന് ജെയിംസ് പി തോമസ് പറഞ്ഞു. സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജഗന്ത് മുത്തുരാജിന് വാദിക്കാൻ മൂന്ന് മിനിറ്റ് മാത്രമാണ് അനുവദിച്ചത്. വിശദമായ മറുപടി സത്യവാങ്മൂലമായി സമർപ്പിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞാണ് കേസ് മാറ്റിയത്. ഇത് പാലിക്കാതെയാണ് ഉത്തരവ് വെബ്സൈറ്റിൽ…
പത്താന് ശേഷം ഷാരൂഖ് ഖാൻ നായകനാകുന്ന ചിത്രമാണ് ‘ജവാൻ ‘. അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻ താരയാണ് നായിക. ജവാന്‍റെ കാസ്റ്റിംഗുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. സഞ്ജയ് ദത്തും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു എന്നതാണ് പുതിയ അപ്ഡേറ്റ്. സഞ്ജയ് ദത്ത് ജവാന്‍റെ വളരെ പ്രധാനപ്പെട്ട ഒരു ആക്ഷൻ സീക്വൻസിലാണ് പ്രത്യക്ഷപ്പെടുക. മുംബൈയിലെ ഒരു സ്റ്റുഡിയോയിലാണ് ചിത്രീകരണം നടക്കുന്നതെന്നാണ് റിപ്പോർട്ട്. ഇത് സിനിമയുടെ ഒരു പ്രധാന ഭാഗമാണെന്നും റിപ്പോർട്ടുകളുണ്ട്. ലോകേഷ് കനകരാജ്-വിജയ് ചിത്രം ‘ലിയോ’യുടെ കശ്മീർ ഷെഡ്യൂൾ പൂർത്തിയാക്കിയ ശേഷമാണ് സഞ്ജയ് ദത്ത് ജവാനോടൊപ്പം ചേർന്നത്. അതേസമയം ദീപിക പദുക്കോണും ചിത്രത്തിന്‍റെ ഭാഗമാകുമെന്നും റിപ്പോർട്ടുകളുണ്ട്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ജവാൻ റിലീസ് ചെയ്യും. അന്വേഷണ ഉദ്യോഗസ്ഥയായി നയൻ താരയും ഇരട്ട വേഷത്തിൽ ഷാരൂഖ് ഖാനും എത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. വിജയ് സേതുപതിയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 120 കോടി രൂപയ്ക്കാണ് ‘ജവാന്‍റെ’ ഒടിടി…
തൊടുപുഴ: ചിന്നക്കനാൽ, ശാന്തൻപാറ എന്നിവിടങ്ങളിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടിക്കാനുള്ള നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് മൂന്നാറിൽ ഉന്നതതല യോഗം ചേരും. വൈകിട്ട് മൂന്നിന് മൂന്നാർ വനംവകുപ്പ് ഓഫീസിലാണ് യോഗം. ജില്ലാ കളക്ടറുടെ അധ്യക്ഷതയിലാണ് യോഗം. അരിക്കൊമ്പനെ പിടികൂടാൻ തീരുമാനിച്ച 25ന് നിരോധനാജ്ഞ പ്രഖ്യാപിക്കുന്ന കാര്യത്തിലും യോഗം തീരുമാനമെടുക്കും. 24ന് മോക്ക് ഡ്രിൽ നടത്തി 25ന് ആനയെ മയക്കുവെടി വെയ്ക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ആദ്യ ശ്രമം പരാജയപ്പെട്ടാൽ 26ന് വീണ്ടും ശ്രമിക്കും. വയനാട്ടിൽ നിന്ന് ഒരു കുങ്കി ആന കൂടി നാളെ ഇടുക്കിയിലേക്ക് തിരിക്കും. മറ്റ് രണ്ട് കുങ്കി ആനകളും ദൗത്യസംഘത്തിലെ ശേഷിക്കുന്ന അംഗങ്ങളും അടുത്ത ദിവസം ഇടുക്കിയിലെത്തും. ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, ഡിഎംഒ, വിവിധ വകുപ്പ് മേധാവികൾ, ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്‍റുമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ, ടാസ്ക് ഫോഴ്സ് മേധാവി ഡോ. അരുൺ സക്കറിയയും യോഗത്തിൽ പങ്കെടുക്കും. ആനയെ പിടിക്കാൻ കഴിയുന്നില്ലെങ്കിൽ ജിഎസ്എം കോളർ സ്ഥാപിക്കാനാണ് വനംവകുപ്പിന്‍റെ…
തിരുവനന്തപുരം: റബ്ബറിന്‍റെ വില 300 രൂപയാക്കിയാൽ ബി.ജെ.പിയെ സഹായിക്കുമെന്ന ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയ്ക്കെതിരെ സി.പി.എം നേതാവ് എം.എ ബേബി. ഇതൊരു ക്രിസ്തീയവിശ്വാസമല്ലെന്നാണ് എംഎ ബേബി പ്രതികരിച്ചത്. കേരളത്തിലുള്ളവർ ക്രിസ്തുവിന്‍റെ നീതിബോധം ഉൾക്കൊള്ളുന്നവരാണ്. ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ വാക്കുകൾ അവർ കേൾക്കില്ലെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ക്രിസ്ത്യാനികൾ ഫാദർ സ്റ്റാൻ സ്വാമിയെക്കുറിച്ചോ ആക്രമിക്കപ്പെട്ട മറ്റ് ക്രിസ്ത്യൻ വിശ്വാസികളെക്കുറിച്ചോ മാത്രമല്ല ചിന്തിക്കേണ്ടത്. നീതിയെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. വിശ്വാസികൾ നീതിയുടെ പക്ഷത്ത് നിൽക്കണമെന്നാണ് ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെടുന്നത്. 300 രൂപയോ അധികാരത്തിൻ്റെ ശീതളഛായയോ നൽകുന്നവർക്കൊപ്പമല്ല നിൽക്കേണ്ടതെന്നും എംഎ ബേബി അഭിപ്രായപ്പെട്ടു.
വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെ ആക്രമണം; കുറ്റപത്രം സമർപ്പിക്കാൻ കേന്ദ്രാനുമതി തേടി പോലീസ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ ആക്രമിക്കാൻ ശ്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിക്കാൻ കേന്ദ്രത്തിൻ്റെ അനുമതി തേടി പോലീസ്. സിവിൽ ഏവിയേഷൻ വകുപ്പ് പ്രതികൾക്കെതിരെ കുറ്റം ചുമത്തിയതിനാലാണ് ഈ നീക്കം. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ.പി ജയരാജൻ ആക്രമിച്ച കേസിലെ റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കും. സ്വർണക്കടത്ത് വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായാണ് വിമാനത്തിനുള്ളിലെ സംഭവം. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ഫർസീൻ മജീദ്, നവീൻ കുമാർ, സുനിത് നാരായണൻ എന്നിവർ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചതായാണ് കേസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.എസ് ശബരീനാഥനും ഗൂഡാലോചനയിൽ പ്രതിയാണ്. വധശ്രമം, ഗൂഡാലോചന എന്നിവയ്ക്കൊപ്പം സിവിൽ ഏവിയേഷൻ ആക്ടിലെ ഒരു വകുപ്പും ചുമത്തിയതിനാലാണ് കേന്ദ്ര സർക്കാരിൻ്റെ അനുമതി തേടുന്നത്. ഇൻഡിഗോ വിമാനത്തിലെ ഉദ്യോഗസ്ഥർ, എയർപോർട്ട് ജീവനക്കാർ, യാത്രക്കാർ എന്നിവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രത്തിന്‍റെ കരടും തയ്യാറാക്കിയിരുന്നു. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ…
തിരുവനന്തപുരം: വഞ്ചിയൂർ മൂലവിളാകത്ത് നടുറോഡിൽ സ്ത്രീക്കെതിരെ അതിക്രമം നടത്തിയ കേസിലെ പ്രതിയെ തിരിച്ചറിയാനാകാതെ പോലീസ്. കഴിഞ്ഞ 13ന് രാത്രിയാണ് യുവതിയെ ബൈക്കിലെത്തിയ അജ്ഞാതൻ ആക്രമിച്ചത്. മൂന്ന് ദിവസത്തിന് ശേഷമാണ് പോലീസ് കേസെടുത്തത്. പോലീസിൻ്റെ വീഴ്ച വിവാദമായതോടെയാണ് വിശദമായ അന്വേഷണം ആരംഭിച്ചത്. ഷാഡോ പോലീസ് ഉൾപ്പെടെയുള്ള അന്വേഷണ സംഘം ഇന്നലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. മൂലവിളാകത്ത് നിന്ന് മുളവനയിലേക്ക് സ്കൂട്ടറിലാണ് അക്രമി പോയത്. അക്രമി ഹെൽമറ്റ് ധരിച്ചിരുന്നു. ഒരു വാഹനം അമിത വേഗതയിൽ നീങ്ങുന്നത് മാത്രമാണ് ദൃശ്യങ്ങളിലുള്ളത്. എന്നാൽ വാഹനത്തിന്‍റെ നമ്പർ തിരിച്ചറിയുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടില്ല. പരാതിക്കാരി നൽകിയ വിവരം അനുസരിച്ച് നേരത്തെ കേസുകളിൽ പ്രതികളായവരെക്കുറിച്ചും അന്വേഷണം തുടരുകയാണ്. അക്രമി രക്ഷപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾക്കായുള്ള തിരച്ചിൽ ഇന്നും തുടരും. രാത്രിയിൽ മരുന്ന് വാങ്ങാൻ പുറത്തുപോയ സ്ത്രീയെ ബൈക്കിൽ പിന്തുടർന്നെത്തിയ ഒരാൾ ആക്രമിക്കുകയായിരുന്നു. സംഭവം നടന്നയുടൻ പേട്ട പോലീസ് സ്റ്റേഷനിൽ വിളിച്ച് സഹായം അഭ്യർത്ഥിച്ചെങ്കിലും പോലീസ് അനങ്ങിയില്ല. ഡിസിപിക്ക്…
തിരുവനന്തപുരം: സമവായ നീക്കങ്ങൾ പരാജയപ്പെട്ടതിനാൽ നിയമസഭാ സമ്മേളനം ഇന്നും പ്രക്ഷുബ്ധമായേക്കും. അടിയന്തരപ്രമേയ നോട്ടീസിനെതിരായ നിലപാട് അവസാനിപ്പിക്കണമെന്നും എം.എൽ.എമാർക്കെതിരായ കേസുകൾ പിൻവലിക്കണമെന്നുമുള്ള പ്രതിപക്ഷത്തിന്‍റെ ആവശ്യങ്ങൾ പരിഗണിക്കാത്തതിനാൽ സഭാനടപടികളുമായി സഹകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം. ഇതോടെ ചോദ്യോത്തരവേള മുതൽ പ്രതിഷേധത്തിന് സാധ്യതയുണ്ട്. സമവായ ചർച്ചകൾക്കുള്ള സൂചനകളൊന്നും ഇതുവരെ ഇല്ല. സ്ത്രീസുരക്ഷ വിഷയം ഉന്നയിച്ച് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാനൊരുങ്ങുകയാണ് പ്രതിപക്ഷം. കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് ശേഷം യുവതി പീഡനത്തിനിരയായ സംഭവം പ്രതിപക്ഷം ഉന്നയിക്കും. സഭ തടസപ്പെടാതിരിക്കാൻ ഇന്നലെ സ്പീക്കർ കാര്യോപദേശക സമിതി യോഗം ചേർന്നെങ്കിലും തീരുമാനമായില്ല. ഇന്നലെയും പ്രതിപക്ഷത്തിന്‍റെ പ്രതിഷേധത്തെ തുടർന്ന് നടപടികൾ വേഗത്തിലാക്കുകയും സഭ നേരത്തെ നിർത്തിവയ്ക്കുകയും ചെയ്തിരുന്നു.
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മൂന്നാം മുന്നണി രൂപീകരിക്കാനുള്ള നീക്കവുമായി ആം ആദ്മി പാർട്ടി മേധാവിയും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ബി.ജെ.പിയുമായി ഇടഞ്ഞുനിൽക്കുന്ന 7 മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്താനായിരുന്നു നീക്കം. അവരിൽ ഭൂരിഭാഗവും സഹകരിക്കാൻ തയ്യാറാകാത്തതിനാൽ ഈ നീക്കം പരാജയപ്പെട്ടു. മാർച്ച് 18ന് ഡൽഹിയിലേക്ക് ക്ഷണിച്ച് കെജ്രിവാൾ ഏഴ് മുഖ്യമന്ത്രിമാർക്ക് കത്തെഴുതിയിരുന്നു. സമാന വിഷയങ്ങളിൽ കേന്ദ്രവുമായി ഇടഞ്ഞുനിൽക്കുന്നവരുടെ സഖ്യം രൂപീകരിക്കുകയായിരുന്നു ലക്ഷ്യം. കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു എന്നിവർക്കാണ് കെജ്രിവാൾ കത്തയച്ചത്. നേരത്തെ കോൺഗ്രസ് ഇതര, ബിജെപി ഇതര സഖ്യത്തിനായി കെ ചന്ദ്രശേഖര റാവു നീക്കങ്ങൾ നടത്തിയിരുന്നു. എന്നാൽ മറ്റ് പാർട്ടികളിൽ നിന്ന് പിന്തുണ ലഭിക്കാത്തതിനാൽ ചന്ദ്രശേഖർ റാവു തന്‍റെ ശ്രമങ്ങൾ ഉപേക്ഷിക്കുകയായിരുന്നു. മൂന്നാം മുന്നണി നീക്കത്തെക്കുറിച്ച് ചർച്ച ചെയ്യാൻ മമത ബാനർജിയും അഖിലേഷ് യാദവും അടുത്തിടെ കൂടിക്കാഴ്ച…
കൊച്ചി: ലൈഫ് മിഷൻ കോഴ കേസിൽ യൂണിടാക്ക് എം ഡി സന്തോഷ് ഈപ്പൻ അറസ്റ്റിൽ. കൊച്ചിയിൽ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് നടപടി. കള്ളപ്പണം വെളുപ്പിക്കലിൽ ഇ ഡി രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയാണ് സന്തോഷ് ഈപ്പൻ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റാണ് സന്തോഷ് ഈപ്പനെ അറസ്റ്റ് ചെയ്തത്. ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ഏറ്റെടുത്ത സന്തോഷ് ഈപ്പനാണ് നാലുകോടിയോളം രൂപ കോഴ നൽകിയതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ലൈഫ്മിഷൻ പദ്ധതിയിൽ സന്തോഷ് ഈപ്പൻ യു.എ.ഇ. കോൺസുൽ ജനറൽ അടക്കമുള്ളവർക്ക് കോഴ നൽകിയെന്നാണ് ഇ.ഡിയുടെ ആരോപണം.
