- കഞ്ചാവ് കടത്തു കേസ് പ്രതി എക്സൈസ് ഉദ്യോഗസ്ഥരെ കുത്തി; പിന്തുടര്ന്ന് പിടികൂടി
- ‘അല്‍ മുന്തര്’ ഭ്രമണപഥത്തില്‍ സ്ഥിരത കൈവരിച്ചു; അഭിമാനത്തോടെ ബഹ്റൈന്‍
- ഉത്സവത്തിനിടെ കൊലക്കേസ് പ്രതികളുടെ ചിത്രമുള്ള പതാകയുമായി സി.പി.എം. പ്രവര്‍ത്തകര്‍
- സെക്രട്ടറിയേറ്റിന് മുന്നില്‍ തല മുണ്ഡനം ചെയ്തും മുടി മുറിച്ചും ആശമാരുടെ പ്രതിഷേധം
- പെരുന്നാൾ ദിനം: തൊഴിലാളികൾക്ക് ബിരിയാണി വിതരണം ചെയ്തു
- എമ്പുരാൻ സിനിമയ്ക്കെതിരെയുള്ള സംഘപരിവാർ നീക്കം ജനാധിപത്യത്തിന് ഭീഷണി – ബഹ്റൈൻ പ്രതിഭ
- “സൂക്ഷ്മത നിലനിർത്തുക” – സമീർ ഫാറൂക്കി
- മലപ്പുറത്ത് യുവതിയുടെ ആത്മഹത്യ: ഭര്‍ത്താവ് അറസ്റ്റില്‍
Author: News Desk
സിസ തോമസിന് നാളെ ഹിയറിങ്; ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറിക്ക് മുമ്പാകെ ഹാജരാകണം
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ കെ.ടി.യു വിസിയുടെ ചുമതല ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് സിസ തോമസിന് നാളെ ഹിയറിങ്. കാരണം കാണിക്കൽ നോട്ടീസിൻ മേലുള്ള തുടർനടപടികളുടെ ഭാഗമായാണ് സിസ തോമസിനോട് ഹാജരാകാൻ സംസ്ഥാന സർക്കാർ നിർദേശിച്ചത്. നാളെ രാവിലെ 11.30ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറിക്ക് മുമ്പാകെയാണ് സിസ തോമസ് ഹാജരാകേണ്ടത്. നാളെ സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് സിസ തോമസിനോട് നേരിട്ട് ഹാജരാകാൻ സർക്കാർ ആവശ്യപ്പെട്ടത്. ഇവർക്കെതിരെ നടപടിയെടുക്കുന്നതിന് മുമ്പ് സിസ തോമസിന്റെ വാദം കേൾക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വൻ വർധനവ്. 765 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഒരു മാസത്തിനിടെ 20 പേർ കൊവിഡ് ബാധിച്ച് മരിച്ചതായും ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഒമിക്രോൺ വകഭേദമാണ് പടരുന്നതെന്ന് വ്യക്തമായി. ആർ.സി.സി, മലബാർ കാൻസർ സെന്റർ, ശ്രീചിത്ര ആശുപത്രി, സ്വകാര്യ ആശുപത്രികൾ എന്നിവയോട് കൊവിഡ് രോഗികൾക്കായി പ്രത്യേക കിടക്കകൾ നീക്കിവയ്ക്കാൻ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. കേസുകൾ പ്രത്യേകം റിപ്പോർട്ട് ചെയ്യാനും ആശുപത്രികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ജീവിതശൈലീ രോഗങ്ങളുള്ളവർ, ഗർഭിണികൾ, പ്രായമായവർ, കുട്ടികൾ എന്നിവരോട് രോഗലക്ഷണങ്ങൾ കാണിച്ചാൽ ഉടൻ പരിശോധന നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ റിപ്പോർട്ട് ചെയ്ത 20 കൊവിഡ് മരണങ്ങളിൽ ഭൂരിഭാഗവും 60 വയസിന് മുകളിലുള്ളവരാണ്. ഐസിയുവിൽ ചികിത്സയിൽ കഴിയുന്നവരിൽ ഭൂരിഭാഗവും പ്രായമായവരാണ്. ഇവരിൽ ഭൂരിഭാഗത്തിനും പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളുണ്ട്. പ്രമേഹം, രക്താതിമർദ്ദം തുടങ്ങിയ ജീവിതശൈലി രോഗങ്ങളുള്ളവർ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ എന്നിവർ മാസ്ക് ശരിയായി ധരിക്കണം. കൊവിഡ് രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധന നടത്തണം.…
റിയാദ്: റമദാനിലെ അവസാന 10ലേക്കുള്ള ഉംറയ്ക്കുള്ള ബുക്കിംഗ് ആരംഭിച്ചതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. നുസ്ക്, തവക്കൽനാ ആപ്ലിക്കേഷനുകളിൽ ബുക്കിംഗ് ലഭ്യമാണ്. എല്ലാവരും നിശ്ചിത തീയതിയും സമയവും പാലിക്കണമെന്നും മന്ത്രാലയം ട്വീറ്റ് ചെയ്തു.
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളപരിഷ്കരണ കുടിശിക വിതരണം വൈകും. ഇത് സംബന്ധിച്ച് സംസ്ഥാന ധനവകുപ്പ് ഉത്തരവിറക്കി. കുടിശ്ശിക തുകയുടെ ആദ്യ ഗഡു ഏപ്രിൽ ഒന്നിന് ജീവനക്കാരുടെ പിഎഫ് അക്കൗണ്ടിൽ ലയിപ്പിക്കുമെന്ന് സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ തീരുമാനം മാറ്റിവച്ച് ഉത്തരവിറക്കി. ശമ്പളപരിഷ്കരണ കുടിശിക നാല് ഗഡുക്കളായി ലയിപ്പിക്കാനാണ് തീരുമാനം.
മുംബൈ: ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ എന്നിവയിൽ നിന്നും 14,000 കോടി രൂപയുടെ സാമ്പത്തിക സഹായം ആവശ്യപ്പെട്ടു. പുതിയ വായ്പകളിലൂടെയും നിലവിലുള്ള കടത്തിന്റെ റീഫിനാൻസ് വഴിയുമാണ് എയർ ഇന്ത്യ ധനസമാഹരണം നടത്തുന്നത്. എയർലൈൻ വ്യവസായത്തെ സഹായിക്കുന്നതിന് ഒരു സ്ഥാപനത്തിന് ലഭിക്കാവുന്ന വായ്പകളുടെ പരിധി സർക്കാർ ഉയർത്തിയിരുന്നു. നേരത്തെ എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരണ്ടി സ്കീം പരിധി 400 കോടി രൂപയായിരുന്നു, എന്നാൽ ഇപ്പോൾ അത് 1,500 കോടി രൂപയാണ്. ഇസിഎൽജിഎസ് വഴി 1,500 കോടി രൂപയും നിലവിലുള്ള വായ്പകളുടെ റീഫിനാൻസിംഗ് വഴി 12,500 കോടി രൂപയും എയർ ഇന്ത്യ സമാഹരിച്ചു. ആഭ്യന്തര, അന്തർദ്ദേശീയ വിപണികളിൽ കൂടുതൽ പ്രവർത്തനങ്ങൾ നടത്താൻ എയർലൈൻ ഈ ഫണ്ട് ഉപയോഗിക്കാൻ സാധ്യതയുണ്ട്.
ഇൻഡോർ (മധ്യപ്രദേശ്): ശ്രീ ബലേശ്വർ മഹാദേവ് ജുലേലാൽ ക്ഷേത്രത്തിലെ പുരാതന ബവ്ഡിയുടെ (വലിയ കിണർ) മേൽത്തട്ട് തകർന്ന് 25 ഓളം പേർ ഉള്ളിൽ കുടുങ്ങി. രാമനവമി ഉത്സവത്തിനിടെ വ്യാഴാഴ്ചയായിരുന്നു സംഭവം. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തനം ആരംഭിച്ചതായി അധികൃതർ അറിയിച്ചു. പുരാതന ബാവഡിയുടെ മേൽത്തട്ടിൽ ധാരാളം ആളുകൾ തടിച്ചുകൂടിയിരുന്നെന്നും ഭാരം താങ്ങാനാവാതെ തകർന്നു വീഴുകയുമായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയ്ക്കെതിരെ മകൻ ബി.വൈ വിജയേന്ദ്രയെ മത്സരിപ്പിക്കുമെന്ന് സൂചന നൽകി ബി.എസ്.യെഡിയൂരപ്പ. ഇന്ന് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് സിദ്ധരാമയ്യയ്ക്കെതിരെ മകനെ മത്സരിപ്പിക്കുമെന്ന് ബി.എസ്.യെഡിയൂരപ്പ സൂചന നൽകിയത്. ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉയർന്നപ്പോൾ വരുണയിൽ വിജയേന്ദ്രയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം സൂചന നൽകി. “ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണ്. ഇക്കാര്യത്തിൽ ദേശീയ നേതൃത്വത്തിന്റെ തീരുമാനമായിരിക്കും അന്തിമം. വരുണയിൽ ശക്തനായ സ്ഥാനാർത്ഥിയെ നിർത്തി കോൺഗ്രസിനെതിരെ കടുത്ത പോരാട്ടം നടത്തുകയും ചെയ്യും. എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം,” യെഡിയൂരപ്പ പറഞ്ഞു. മെയ് മാസത്തിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി അധികാരം നിലനിർത്തുമെന്നും യെഡിയൂരപ്പ അവകാശപ്പെട്ടു. “കർണാടകയിൽ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് ഉറപ്പാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഞങ്ങൾ ഇവിടെ വീണ്ടും അധികാരത്തിലെത്തും. ഏറ്റവും അഴിമതി നിറഞ്ഞ പാർട്ടിയാണ് കോൺഗ്രസ്. അതുകൊണ്ടാണ് 40 ശതമാനം കമ്മിഷന്റെ കാര്യമൊക്കെ അവർ ഉന്നയിക്കുന്നത്. ഇതെല്ലാം…
തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാതിയിൽ ലോകായുക്ത നാളെ വിധി പറയും. കേസിൽ വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പ്രസ്താവിച്ചിരുന്നില്ല. പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസ് പരിഗണിക്കുന്നത്. വിധി എതിരായാൽ പിണറായി വിജയന് മുഖ്യമന്ത്രി സ്ഥാനം പോലും നഷ്ടപ്പെടും.
ന്യൂഡൽഹി: തൈര് പാക്കറ്റുകളിൽ ഹിന്ദി നാമം ഉൾപ്പെടുത്തണമെന്നുള്ള നിർദ്ദേശം പിൻവലിച്ചു. പാക്കറ്റുകളിൽ ‘ദഹി’ എന്ന് ചേർക്കേണ്ടത് നിർബന്ധമല്ലെന്ന് കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ) അറിയിച്ചു. തൈര് എന്ന് ഇംഗ്ലീഷിൽ എഴുതി ഒപ്പം അതത് പ്രാദേശിക വാക്കും ചേർക്കാം. പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കർണാടകയിലും തമിഴ്നാട്ടിലും പ്രതിഷേധം ഉയർന്നതിനെ തുടർന്നാണ് എഫ്എസ്എസ്എഐ ഉത്തരവ് പിൻവലിച്ചത്. തൈരിൽ ഹിന്ദി കലർത്താനുള്ള നീക്കത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രൂക്ഷമായി പ്രതികരിച്ചിരുന്നു. പായ്ക്കറ്റിൽ ‘ദഹി’ എന്ന് നൽകാനും ബ്രാക്കറ്റിൽ പ്രാദേശിക വാക്ക് ഉപയോഗിക്കാനുമുള്ള ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) നിർദ്ദേശത്തെയാണ് സ്റ്റാലിൻ എതിർത്തത്. സ്വന്തം സംസ്ഥാനങ്ങളിൽ ഉപയോഗിക്കുന്ന തൈര് പാക്കറ്റിൽ പോലും ഹിന്ദി അടിച്ചേൽപ്പിക്കുന്ന അവസ്ഥയിലെത്തിയെന്നും മാതൃഭാഷയെ അപമാനിക്കുന്നവരെ ദക്ഷിണേന്ത്യയിൽ നിന്ന് തുടച്ചുനീക്കുമെന്നും സ്റ്റാലിൻ ട്വീറ്റ് ചെയ്തു. തൈരിന് പ്രാദേശികമായി പറയുന്ന മൊസരു എന്ന വാക്ക് ഉപയോഗിക്കണമെന്ന കർണാടക മിൽക്ക് ഫെഡറേഷന്റെ ആവശ്യത്തിന് മറുപടിയായാണ് ഹിന്ദി പദമായ…
തിരുവനന്തപുരം: മാർച്ച് 30 മുതൽ ഏപ്രിൽ മൂന്ന് വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.