- “വഴിപാതി അണയുന്നുവോ ” എന്ന ഗാനം സിനിമാറ്റിക് കളക്റ്റീവ് യൂട്യൂബ് ചാനലിലൂടെ റിലീസായി.
- സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ദൈവശാസ്ത്ര ഡിപ്ലോമ : പ്രഥമ ബാച്ചിലെ 22 പേർക്ക് ബിരുദം
- പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ(പാക്ട്) രക്ത ദാന ക്യാമ്പ് വെള്ളിയാഴ്ച്ച.
- ബഹ്റൈൻ കെഎംസിസി. CH സെന്റർ ചാപ്റ്റർ തിരൂർ. CH സെന്ററിനുള്ള സഹായ ഫണ്ട് കൈമാറി.
- സമൂഹമാധ്യമ ദുരുപയോഗം: ബഹ്റൈനില്‍ യുവാവിന് ഒരു മാസം തടവ്
- അല്‍ ബുഹൈര്‍ ആരോഗ്യ കേന്ദ്രത്തിന് സതേണ്‍ മുനിസിപ്പാലിറ്റി സ്ഥലം ഏറ്റെടുത്തു നല്‍കും
- ഇബ്നു അല്‍ ഹൈതം ഇസ്ലാമിക് സ്കൂള്‍ ജീവനക്കാരെ ആദരിച്ചു
- ബഹ്റൈനില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍
Author: News Desk
വാഷിംഗ്ടൺ: സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തെ വൈറ്റ് ഹൗസ് അപലപിച്ചു. സംഭവത്തെക്കുറിച്ച് യുഎസ് നയതന്ത്ര സുരക്ഷാ വകുപ്പ് അന്വേഷിക്കുകയാണെന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ വക്താവ് ജോൺ കെർബി പറഞ്ഞു. അമൃത്പാൽ സിങ്ങിനെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഖലിസ്ഥാൻ പ്രവർത്തകർ ഇന്ത്യൻ കോൺസുലേറ്റ് ആക്രമിച്ചത്. ബ്രിട്ടനും യുഎസിനും പിന്നാലെ ഖലിസ്ഥാൻ അനുകൂലികൾ കാനഡയിലും ഇന്ത്യയ്ക്കെതിരെ പ്രകോപനം സൃഷ്ടിക്കുന്നുണ്ട്. കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ പങ്കെടുക്കേണ്ടിയിരുന്ന സ്ഥലത്തും ഖലിസ്ഥാൻ അനുകൂല പ്രവർത്തകർ പ്രകോപനം ഉണ്ടാക്കി. ഇന്ത്യൻ കോൺസുലേറ്റിൽ ഖലിസ്ഥാൻവാദികൾ നടത്തിയ അക്രമത്തിൽ ഇന്ത്യയിലെ യുഎസ് പ്രതിനിധികളോട് ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നയതന്ത്ര മേഖലയുടെ സുരക്ഷ യുഎസ് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ഇന്ത്യ പറഞ്ഞു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണം. വാഷിംഗ്ടണിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റിനെ പ്രതിഷേധം അറിയിച്ചു. ഖലിസ്ഥാൻ അനുകൂല ട്വിറ്റർ അക്കൗണ്ടുകൾ ഇന്ത്യയിൽ സസ്പെൻഡ് ചെയ്തു. ചില കനേഡിയൻ സർക്കാർ ഉദ്യോഗസ്ഥരുടെ അക്കൗണ്ടുകളും നിരോധിച്ചിട്ടുണ്ട്.
ബയോമെട്രിക് പഞ്ചിംഗ്; നടപ്പാക്കിയില്ലെങ്കിൽ ശമ്പളമില്ലെന്ന മുന്നറിയിപ്പുമായി ചീഫ് സെക്രട്ടറി
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് പുറത്തുള്ള സർക്കാർ ഓഫീസുകളിൽ ബയോമെട്രിക് പഞ്ചിംഗ് നടപ്പാക്കാത്തതിൽ ഉദ്യോഗസ്ഥരെ ചീഫ് സെക്രട്ടറി രൂക്ഷമായി വിമർശിച്ചു. താലൂക്ക് തല അദാലത്തുകൾ വിലയിരുത്താൻ വിളിച്ചുചേർത്ത യോഗത്തിലാണ് കളക്ടർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ ചീഫ് സെക്രട്ടറി രൂക്ഷവിമർശനം ഉന്നയിച്ചത്. പഞ്ചിംഗ് നടപ്പാക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നും പഞ്ചിംഗ് നടപ്പാക്കാത്ത ഓഫീസിലെ ജീവനക്കാർക്ക് ശമ്പളം നഷ്ടപ്പെടുമെന്നും ചീഫ് സെക്രട്ടറി മുന്നറിയിപ്പ് നൽകി. ബയോമെട്രിക് പഞ്ചിംഗ് സംവിധാനം ജനുവരി ഒന്നിന് മുമ്പ് കളക്ടറേറ്റ്, ഡയറക്ടറേറ്റുകൾ, വകുപ്പ് മേധാവികളുടെ ഓഫീസുകൾ എന്നിവിടങ്ങളിൽ നടപ്പാക്കണമെന്നും ശമ്പള വിതരണ സോഫ്റ്റുവെയറായ സ്പാർക്കുമായി ബന്ധിപ്പിക്കണമെന്നുമായിരുന്നു ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. മറ്റെല്ലാ ഓഫീസുകളിലും മാർച്ച് 31ന് മുമ്പ് ഈ സംവിധാനം നടപ്പാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. എല്ലാ കളക്ടറേറ്റുകളിലും പഞ്ചിംഗ് നടപ്പാക്കിയെങ്കിലും മറ്റ് ഓഫീസുകളിൽ നടപടികൾ ഇഴഞ്ഞുനീങ്ങി. ചീഫ് സെക്രട്ടറി നൽകിയ സമയപരിധി അവസാനിക്കാൻ 10 ദിവസം മാത്രം ബാക്കി നിൽക്കെ സംസ്ഥാനത്തെ മിക്ക ഓഫീസുകളിലും പഞ്ചിംഗ് നടപ്പാക്കിയില്ല. 665 ഓഫീസുകൾ മാത്രമാണ് പഞ്ചിംഗ് നടപ്പാക്കി…
ചെന്നൈ: ലക്ഷങ്ങൾ വിലമതിക്കുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടതായി രജനീകാന്തിന്റെ മകൾ ഐശ്വര്യ രജനീകാന്ത് പൊലീസില്‍ പരാതി നൽകിയിരുന്നു. വജ്രം, സ്വർണ്ണാഭരണങ്ങൾ, രത്നങ്ങൾ എന്നിവ കാണാനില്ലെന്നാണ് ഐശ്വര്യ പരാതി നൽകിയത്. മൂന്ന് ജീവനക്കാർക്കെതിരെയാണ് ഇവരുടെ പരാതി. ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന ലോക്കറിന്‍റെ താക്കോൽ എവിടെയാണെന്ന് ജീവനക്കാർക്ക് അറിയാമായിരുന്നു. മൂന്ന് ജീവനക്കാരെ സംശയിക്കുന്നതായി ഐശ്വര്യ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഐശ്വര്യയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ച തേനാംപേട്ട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. 60 പവനോളം ആഭരണങ്ങൾ നഷ്ടപ്പെട്ടതായി പരാതിയിൽ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഐശ്വര്യയുടെ വീട്ടിൽ വീട്ടുജോലിക്കാരിയായിരുന്ന ഈശ്വരി (40) അറസ്റ്റിലായി. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോൾ ഭയം കാരണം വ്യക്തമായ ഉത്തരം നൽകിയില്ലെന്നും പൊലീസ് പറഞ്ഞു. പിന്നീട് സാഹചര്യത്തെളിവുകൾ ഹാജരാക്കിയപ്പോൾ ഇവർ കുറ്റം സമ്മതിച്ചു.
ന്യൂ ഡൽഹി: ദേവികുളം തിരഞ്ഞെടുപ്പ് കേസിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഡി.കുമാർ സുപ്രീംകോടതിയിൽ തടസ്സ ഹർജി നൽകി. ദേവികുളം എം.എൽ.എ എ. രാജയുടെ നിയമസഭാ അംഗത്വം റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ തന്‍റെ വാദം കേൾക്കാതെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്നാണ് ഹർജിയിലെ ആവശ്യം. കുമാറിനു വേണ്ടി അഭിഭാഷകൻ ആൽജോ ജോസഫാണ് തടസ ഹർജി സമർപ്പിച്ചത്. അതേസമയം ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള നടപടികൾ രാജ ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് റദ്ദാക്കിയ നടപടിക്ക് സ്റ്റേയും ആവശ്യപ്പെടും.
പഞ്ചിംഗ് സംവിധാനം കൊണ്ടുവന്നിട്ടും ഉഴപ്പ്; സെക്രട്ടേറിയറ്റിൽ ഇനി ആക്സസ് കൺട്രോൾ സംവിധാനം
തിരുവനന്തപുരം: ഏപ്രിൽ ഒന്നു മുതൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ ആക്സസ് കൺട്രോൾ സംവിധാനം നടപ്പാക്കും. പൊതുഭരണ സെക്രട്ടറി ജ്യോതിലാലാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഉദ്യോഗസ്ഥർ ജോലിയിൽ ഉഴപ്പുന്നത് തടയാൻ നേരത്തെ ഏർപ്പെടുത്തിയ പഞ്ചിംഗ് സംവിധാനവും പര്യാപ്തമല്ലാത്തതിനാലാണിത്. പഞ്ച് ചെയ്ത ശേഷവും ജീവനക്കാർ ജോലിസ്ഥലം വിട്ടുപോകുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇത് തടയാനാണ് ആക്സസ് കൺട്രോൾ കൊണ്ടുവരുന്നത്. ആദ്യ 2 മാസം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതി പിന്നീട് ബയോമെട്രിക് പഞ്ചിംഗുമായി ബന്ധിപ്പിക്കും. ഇതിലൂടെ ഉദ്യോഗസ്ഥർക്ക് അവരുടെ കൈവശമുള്ള ആക്സസ് കാർഡ് ഉപയോഗിച്ചാൽ മാത്രമേ ഓഫീസിൽ പ്രവേശിക്കാനും പുറത്തുപോകാനും കഴിയൂ. ഓരോ ഉദ്യോഗസ്ഥനും വ്യത്യസ്ത കാർഡ് നൽകുന്നതിനാൽ പോകുന്ന സമയവും മടങ്ങുന്ന സമയവും ഡിജിറ്റൽ സംവിധാനത്തിൽ കൃത്യമായി രേഖപ്പെടുത്തും. സെക്രട്ടേറിയറ്റിൽ ജീവനക്കാരുടെ സംഘടനകൾ എതിർപ്പ് ഉയർത്തുന്നതിനിടെ ആണ് പുതിയ പരിഷ്കാരം.
കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിന്‍റെ പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിദഗ്ധരെ ഉൾപ്പെടുത്തി കേരളത്തിൽ മാലിന്യ സംസ്കരണ പദ്ധതി ഊർജിതമാക്കും. ഇതിനായി സഹായം നൽകുമെന്ന് ലോകബാങ്ക് അറിയിച്ചു. സംസ്ഥാനത്തെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളിൽ ഡ്രോൺ സർവേ നടത്താൻ ലോകബാങ്കുമായി ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയനുമായി ലോകബാങ്ക് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ ചേംബറിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം. ബ്രഹ്മപുരം തീപിടിത്തത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ലോകബാങ്ക് വിദഗ്ദ്ധ സഹായവും വായ്പയും വാഗ്ദാനം ചെയ്തു. ലോകബാങ്ക് പദ്ധതിയായ കേരള ഖരമാലിന്യ സംസ്കരണത്തിന്‍റെ ഫണ്ട് അടിയന്തരമായി വിനിയോഗിക്കാനുള്ള സന്നദ്ധതയും അവർ പ്രകടിപ്പിച്ചു. ഇന്‍റർനാഷണൽ സോളിഡ് വേസ്റ്റ് അസോസിയേഷനിൽ (ഐഎസ്ഡബ്ല്യുഎ) നിന്നുള്ള വിദഗ്ധരുടെ സേവനവും അനുവദിക്കും. ലോകബാങ്ക് സംഘം തദ്ദേശ സ്വയംഭരണ മന്ത്രിയുമായും സെക്രട്ടറിയുമായും കൂടിക്കാഴ്ച നടത്തി ഭാവി പരിപാടികൾ ആവിഷ്കരിക്കും. ഡ്രോൺ സർവേയെത്തുടർന്ന് മാലിന്യ നിർമാർജന കേന്ദ്രങ്ങളിൽ ഫയർ ഓഡിറ്റ് നടത്താനും അന്താരാഷ്ട്ര വിദഗ്ധരുടെ സഹായത്തോടെ തുടർനടപടി സ്വീകരിക്കാനും തയ്യാറാണെന്ന് ലോകബാങ്ക് സംഘം അറിയിച്ചു. ഇതിനായി പ്രത്യേക പദ്ധതിനിർവ്വഹണ വിഭാഗം ആരംഭിക്കുന്നതാണ് ഉചിതമെന്ന്…
വഡോദര: പലപ്പോഴും വിസ്മൃതിയിലേക്ക് വഴുതിവീണ പല കാര്യങ്ങളും നമ്മെ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളാണ്. ഇവയിൽ നമ്മുടെ പ്രിയപ്പെട്ട ദിവസങ്ങൾ, ഇവന്‍റുകൾ, ആളുകൾ, ചിത്രങ്ങൾ, വീഡിയോകൾ എന്നിവയും നിറയുന്നു. 21 വർഷങ്ങൾക്ക് ശേഷം അത്തരത്തിൽ വലിയ സ്വീകാര്യത ലഭിച്ച ഒരു ചിത്രം ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. സാമാന്യ ബുദ്ധിയിൽ ചിന്തിക്കാൻ പോലും ആകാത്ത ഒരു കാര്യമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. പുള്ളിപ്പുലിയുടെ കുഞ്ഞിനെ ചേർത്തുപിടിച്ച് തലോടുന്ന ഒരു പശുവിന്‍റെ ചിത്രമായിരുന്നു അത്. ഒരു പ്രകോപനവും കൂടാതെ പുള്ളിപ്പുലി പശുവിനരികിൽ സൗമ്യമായി കിടക്കുന്നു. 21 വർഷം മുമ്പ് ചിത്രം ആദ്യമായി മാധ്യമങ്ങളിൽ വന്നപ്പോൾ ആളുകൾ അമ്പരപ്പോടെയായിരുന്നു സ്വീകരിച്ചത്. ഗുജറാത്തിലെ വഡോദര ജില്ലയിലെ ഒരു ഗ്രാമത്തിൽ നിന്നുള്ള കാഴ്ചയായിരുന്നു അത്. പുള്ളിപ്പുലി പശുവിനെ സമീപിക്കുമ്പോൾ ഗ്രാമവാസികൾ ആദ്യം ഭയപ്പെട്ടിരുന്നു. എന്നാൽ പശു അൽപം പോലും ഭയം കാണിച്ചില്ല. മാത്രമല്ല, പുള്ളിപ്പുലി ഒരിക്കൽ പോലും പശുവിനെയോ മറ്റാരെയെങ്കിലുമോ ആക്രമിക്കാൻ ധൈര്യപ്പെട്ടില്ല. അത് ശാന്തമായി…
കൊച്ചി: അന്ധനായ നായകന്‍റെ കാഴ്ചപ്പാടിൽ നിന്ന് കഥ പറയുന്ന “ബ്ലൈൻഡ് ഫോൾഡ്” എന്ന ചിത്രം ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ഓഡിയോ ചിത്രമായി മാറാൻ ഒരുങ്ങുകയാണ്. ക്രിയേറ്റീവ് ഡിസൈനറും സംവിധായകനുമായ ബിനോയ് കാരമനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്‍റലക്ച്വൽ മങ്കി പ്രൊഡക്ഷൻസും ലക്ഷ്വറി അപ്പാരൽ ബ്രാൻഡായ ക്ലമും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പരമ്പരാഗത ചലച്ചിത്രനിർമ്മാണ രീതികളിൽ നിന്ന് വ്യത്യസ്തമായി, ശബ്ദ സാങ്കേതികവിദ്യകളുടെ നൂതന സഹായത്തോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ഒരു കൊലപാതകത്തിന് സാക്ഷ്യം വഹിക്കുന്ന അന്ധനായ നായകന്‍റെയും പിന്നീട് നടക്കുന്ന സംഭവവികാസങ്ങളുടെയും കഥയാണ് ചിത്രം പറയുന്നത്. വിഷ്വലുകളില്ലാതെ ശബ്ദത്തിലൂടെ മാത്രം പ്രേക്ഷകരെ നയിക്കുന്ന ചിത്രം പ്രേക്ഷകർക്ക് നൂതനമായ അനുഭവം നൽകും. “സിനിമ ഒരു ദൃശ്യ മാധ്യമമാണ്, പക്ഷേ “ബ്ലൈൻഡ് ഫോൾഡിൽ” ദൃശ്യങ്ങൾ ഇല്ല. തിയേറ്ററിലെ പ്രേക്ഷകർക്ക് ഏതൊരു സാധാരണ സിനിമയും ആസ്വദിക്കുന്നതുപോലെ “ബ്ലൈൻഡ് ഫോൾഡിൽ” ആസ്വദിക്കാൻ കഴിയും. സിനിമ എന്ന മാധ്യമം എങ്ങനെയാണ് ഓരോ പ്രേക്ഷകനെയും വ്യത്യസ്തമായി ബാധിക്കുന്നതെന്ന് ഞാൻ എല്ലായ്പ്പോഴും ചിന്തിച്ചിട്ടുണ്ട്.…
തിരുവനന്തപുരം: തിരുവനന്തപുരം പെരുമാതുറ സ്വദേശിയായ പതിനേഴുകാരന്‍റെ മരണത്തിൽ ദുരൂഹത. മയക്കുമരുന്ന് നൽകിയെന്നാണ് അമ്മയുടെ പരാതി. പെരുമാതുറ തെരുവിൽ വീട്ടിൽ സുൽഫിക്കറിന്‍റെയും റജിലയുടെയും മകൻ ഇർഫാൻ (17) ആണ് മരിച്ചത്. ഇർഫാനെ വീട്ടിൽ നിന്ന് ഒരു സുഹൃത്താണ് കൂട്ടിക്കൊണ്ടു പോയത്. ഏഴ് മണിയോടെ ഇർഫാനെ വീടിന് സമീപം ഉപേക്ഷിച്ച് ഒരാൾ കടന്നുകളഞ്ഞു. വീട്ടിലെത്തിയപ്പോൾ ഇർഫാൻ അസ്വസ്ഥത പ്രകടിപ്പിച്ചു. ശക്തമായ ഛർദ്ദിയും ഉണ്ടായിരുന്നു. ചില സുഹൃത്തുക്കൾ ചേർന്ന് എന്തോ മയക്കുമരുന്ന് മണപ്പിച്ചു എന്ന് ഇർഫാൻ അമ്മയോടു പറഞ്ഞതായി മാതാവ് പറഞ്ഞു. അമ്മ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയെങ്കിലും രണ്ട് മണിയോടെ നില വഷളായി. മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും ഇർഫാൻ മരിച്ചിരുന്നു. കഠിനംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിക്കും.
ഇന്ത്യൻ വെൽസ്: റഷ്യയുടെ ഡാനിൽ മെദ്വദേവിനെ പരാജയപ്പെടുത്തി കാർലോസ് അൽകാരാസ് ഇന്ത്യൻ വെൽസ് ഓപ്പൺ കിരീടം നേടി. അങ്ങനെ സ്പാനിഷ് യുവതാരം ലോക ഒന്നാം നമ്പർ സ്ഥാനവും തിരിച്ചുപിടിച്ചു. നൊവാക് ജോക്കോവിച്ചിനെയാണ് അൽകാരാസ് രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയത്. കോവിഡ് വാക്സിൻ എടുക്കാത്തതിനാൽ യുഎസിലേക്ക് പ്രവേശനം ലഭിക്കാത്തതിനെ തുടർന്ന് ജോക്കോവിച്ച് ഇന്ത്യൻ വെൽസ് ഓപ്പണിൽ നിന്ന് പിൻമാറിയിരുന്നു. കഴിഞ്ഞ വർഷം യുഎസ് ഓപ്പൺ കിരീടം നേടിയ ശേഷം ജോക്കോവിച്ച് ലോക ഒന്നാം നമ്പർ താരമായ അൽകാരാസിനെ മറികടന്നിരുന്നു.
