Author: News Desk

മദീന: റമദാന് മുന്നോടിയായി മദീനയിലെ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന. പരിശോധനയിൽ 277 നിയമലംഘനങ്ങൾ കണ്ടെത്തി. ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ 6,133 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. റമദാനിൽ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത നിരീക്ഷിക്കുന്നതിനും കാലാവധി ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനും ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് പരിശോധനകൾ നടത്തുന്നത്. വിൽപ്പനയ്ക്കായുള്ള ഉത്പ്പന്നങ്ങളിൽ വില വ്യക്തമാക്കുന്ന ടാഗുകളും സ്റ്റിക്കറുകളും ഉണ്ടെന്നും വില കൃത്യമായി ഈടാക്കുന്നുണ്ടെന്നും പരിശോധനയിലൂടെ ഉറപ്പാക്കും.

Read More

ബോക്സ് ഓഫീസിൽ ചരിത്ര വിജയം നേടിയ ഷാരൂഖ് ഖാൻ ചിത്രം ‘പത്താൻ’ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. ഇന്നലെ അർദ്ധരാത്രിയോടെ ചിത്രം ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്തു. ഇന്ത്യൻ ബോക്സോഫീസിൽ 500 കോടി ക്ലബ്ബിലും ആഗോള ബോക്സ് ഓഫീസിൽ 1000 കോടി ക്ലബ്ബിലും ചിത്രം ഇടം നേടിയിരുന്നു. തിയേറ്ററുകളില്‍ 50 ദിവസത്തിലേറെ പിന്നിട്ടതിന് ശേഷം ഒടിടിയില്‍ എത്തിയപ്പോഴും വൻ തോതിലുള്ള പ്രേക്ഷകപ്രീതിയാണ് ചിത്രത്തിന് ലഭിക്കുന്നത്. തിയേറ്റര്‍ കട്ടില്‍ ഇല്ലാതിരുന്ന ചില രംഗങ്ങളും ഒടിടി പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാരൂഖ് ഖാൻ ചിത്രം തിയേറ്ററുകളിൽ എത്തിയത്. ‘സലാം നമസ്തേ’, ‘അഞ്ജാന അഞ്ജാനി, ‘ബാംഗ് ബാംഗ്’, ‘വാർ’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ സിദ്ധാർത്ഥ് ആനന്ദാണ് ചിത്രം സംവിധാനം ചെയ്തത്. ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക. ചിത്രത്തിൽ ജോൺ എബ്രഹാമും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Read More

കോഴിക്കോട്: കൂടത്തായി കേസിൽ ആറ് പേരെയും കൊലപ്പെടുത്തിയത് താനാണെന്ന് ജോളി സമ്മതിച്ചിരുന്നെന്ന് കോടതിയെ അറിയിച്ച് ജോളിയുടെ അടുത്ത സുഹൃത്ത് ജോൺസൺ. കല്ലറയിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കാൻ സഹായം ആവശ്യപ്പെട്ടെന്നും കേസ് നടത്താനുള്ള പണം സ്വരൂപിക്കാൻ ജോളി സ്വർണം നൽകിയതായും ജോൺസൺ പറഞ്ഞു. കേസിൽ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ 2019 ഒക്ടോബർ 2ന് ജോളി തന്നെ വീട്ടിലേക്ക് വിളിപ്പിച്ചു. അന്വേഷണത്തിന്‍റെ ഭാഗമായി കല്ലറകൾ പൊളിക്കുമെന്നും അതിനുമുമ്പ് കല്ലറ പൊളിച്ച് ആറുപേരുടെയും മൃതദേഹാവശിഷ്ടങ്ങൾ അവിടെ നിന്ന് നീക്കം ചെയ്യാൻ സഹായിക്കണമെന്നും അഭ്യർത്ഥിച്ചു. എന്തിനാണ് ഭയക്കുന്നതെന്ന് ചോദിച്ചപ്പോൾ അവശിഷ്ടങ്ങൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചാൽ കുടുങ്ങുമെന്നും ഒരാൾക്ക് വിഷം നൽകിയും ബാക്കി ഉള്ളവരെ ഭക്ഷണത്തിൽ സയനൈഡ് കലർത്തിയും കൊലപ്പെടുത്തിയത് താനാണെന്നും ജോളി പറഞ്ഞതായി കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയിൽ ജോൺസൺ മൊഴി നൽകി.

Read More

തിരുവനന്തപുരം: നിയമസഭാ സംഘർഷത്തിൽ എം.എൽ.എമാർക്കെതിരായ കേസിലെ തുടർനടപടികൾ വിശദമായ പരിശോധനയ്ക്ക് ശേഷം മതിയെന്ന തീരുമാനവുമായി നിയമസഭാ സെക്രട്ടേറിയറ്റ്. തുടർനടപടികൾക്ക് അനുമതി തേടിയുള്ള പോലീസ് അപേക്ഷ ഉടൻ പരിഗണിക്കില്ല. അനുമതി നൽകിയാൽ നിയമപരമായി നേരിടാനായിരുന്നു പ്രതിപക്ഷത്തിന്‍റെ നീക്കം. എം.എൽ.എമാരുടെ മൊഴിയെടുക്കാനും സ്പീക്കറുടെ ഓഫീസിന് മുന്നിലെത്തി മഹസർ തയ്യാറാക്കാനും പോലീസ് അനുമതി തേടിയിരുന്നു. എന്നാൽ വിശദമായ പരിശോധനയ്ക്ക് ശേഷം തുടർനടപടി സ്വീകരിക്കാനാണ് നിയമസഭാ സെക്രട്ടേറിയറ്റിന്‍റെ തീരുമാനം. ബുധനാഴ്ച സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘർഷത്തിൽ തുടർനടപടി സ്വീകരിക്കാൻ മ്യൂസിയം പോലീസാണ് നിയമസഭാ സെക്രട്ടറിയുടെ അനുമതി തേടിയത്. നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ പ്രതിപ്പട്ടികയിലുള്ള എം.എൽ.എമാരുടെയും സാക്ഷികളായ ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്താനും അനുമതി തേടിയിരുന്നു. സഭാ ടിവിയിലെയും സി.സി.ടി.വിയിലെയും ദൃശ്യങ്ങളും ആവശ്യപ്പെട്ടിരുന്നു.

Read More

കട്ടപ്പന: കാഞ്ചിയാർ പേഴുംകണ്ടത്ത് യുവതിയുടെ മൃതദേഹം കമ്പിളിപ്പുതപ്പിൽ പൊതിഞ്ഞ് കിടപ്പുമുറിയിലെ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. പേഴുംകണ്ടം വട്ടമുകളേൽ അനുമോളാണ് (27) മരണപ്പെട്ടത്. ഭാര്യ ഇറങ്ങിപ്പോയെന്ന് എല്ലാവരോടും പറഞ്ഞ ഭർത്താവ് വിജേഷിനെ കാണാനില്ല. കാഞ്ചിയാർ പള്ളിക്കവല ജ്യോതി പ്രീ പ്രൈമറി സ്കൂളിലെ അധ്യാപികയായിരുന്നു അനുമോൾ. വെള്ളിയാഴ്ച സ്കൂളിലെത്തിയ യുവതി ശനിയാഴ്ച നടത്താനിരുന്ന സ്കൂൾ വാർഷികാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയാണ് വീട്ടിലേക്ക് മടങ്ങിയത്. എന്നാൽ വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ അനുമോൾ സ്കൂളിൽ എത്തിയിരുന്നില്ല. അനുമോളുടെ മാതാപിതാക്കളായ പീരുമേട് പാമ്പനാർ പാമ്പാക്കട ജോൺ, ഫിലോമിന എന്നിവരെ ഭർത്താവ് വിജേഷ് ഫോണിൽ വിളിച്ച് മകൾ വീടുവിട്ട് ഇറങ്ങിപ്പോയെന്ന് അറിയിച്ചു. വിവരമറിഞ്ഞ് മാതാപിതാക്കൾ വീട്ടിലെത്തുകയും തുടർന്ന് കട്ടപ്പന പോലീസിൽ പരാതി നൽകുകയുമായിരുന്നു.

Read More

കാലിഫോര്‍ണിയ: ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള വനിതയായി ഗായിക സെലീന ഗോമസ്. 400 മില്യൺ ഫോളോവേഴ്സാണ് സെലീനയ്ക്കുള്ളത്. 30 കാരിയായ കൈലി ജെന്നറെ മറികടന്നാണ് സെലീന ഒന്നാം സ്ഥാനത്ത് എത്തിയത്. ഇതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലയണൽ മെസ്സിക്കും ശേഷം ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള വ്യക്തിയായി സെലീന മാറി. ഫോളോവേഴ്സിനെ ആലിംഗനം ചെയ്യാൻ ആഗ്രഹിക്കുന്നു എന്ന കുറിപ്പിനൊപ്പം ചിത്രങ്ങളും സെലീന ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. 563 മില്യൺ ഫോളോവേഴ്സുള്ള റൊണാൾഡോയും 443 മില്യൺ ഫോളോവേഴ്സുള്ള മെസ്സിയുമാണ് നിലവിൽ സെലീനയെക്കാൾ മുന്നിലുള്ളത്. ‘ഇൻസ്റ്റാഗ്രാമിന്‍റെ രാജ്ഞി’ എന്ന അടിക്കുറിപ്പോടെയാണ് സെലീനയുടെ ആരാധകർ ഈ വാർത്ത ആഘോഷിക്കുന്നത്. “ഒരിക്കൽ രാജ്ഞിയായിക്കഴിഞ്ഞാൽ എല്ലായ്പ്പോഴും രാജ്ഞിയായിരിക്കും,” എന്നാണ് മറ്റൊരു ആരാധകൻ്റെ കമൻ്റ്. അരിയാന ഗ്രാൻഡെ (361 ദശലക്ഷം), കിം കർദാഷിയാൻ (349 ദശലക്ഷം), ക്ലോ കർദാഷിയാൻ (298 ദശലക്ഷം), ബിയോൺസ് (301 ദശലക്ഷം) എന്നിവരാണ് ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള മറ്റ് സെലിബ്രിറ്റികൾ. ഇൻസ്റ്റഗ്രാം സെലിബ്രിറ്റികളുടെ ആദ്യ 10 പട്ടികയിൽ ഇവരും ഉൾപ്പെടുന്നു.

Read More

ബെൽജിയം: ബെൽജിയം ദേശീയ ഫുട്ബോൾ ടീമിന്‍റെ പുതിയ ക്യാപ്റ്റനായി മിഡ്ഫീൽഡർ കെവിൻ ഡി ബ്രുയൻ. ഖത്തറിൽ നടന്ന ലോകകപ്പിന് ശേഷം ഈഡൻ ഹസാർഡ് വിരമിച്ചതോടെയാണ് ബെൽജിയത്തിന് പുതിയ ക്യാപ്റ്റനെ തേടേണ്ടി വന്നത്. സ്വീഡനെതിരായ യൂറോ യോഗ്യതാ മത്സരവും ജർമ്മനിക്കെതിരായ സൗഹൃദ മത്സരവുമാണ് ബെൽജിയം നേരിടാൻ പോകുന്നത്. പരിശീലകൻ ഡൊമെനിക്കോ ടെഡെസ്കോയാണ് മാഞ്ചസ്റ്റർ സിറ്റി താരം ഡി ബ്രുയനെ പുതിയ ക്യാപ്റ്റനായി നിയമിച്ചതായി പ്രഖ്യാപിച്ചത്. റോബർട്ടോ മാർട്ടിനെസിന് പകരം പരിശീലകസ്ഥാനം ഏറ്റെടുത്ത ടെഡെസ്കോയുടെ ആദ്യ മത്സരങ്ങൾ കൂടിയാണിത്. 32 കാരനായ ഡി ബ്രുയൻ ഇതുവരെ ബെൽജിയത്തിനായി 97 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഇതിൽ നിന്ന് 25 ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. റയൽ മാഡ്രിഡ് ഗോൾകീപ്പർ തിബോ കോർട്ട്വ, ഇന്‍റർ മിലാൻ സ്ട്രൈക്കർ റൊമേലു ലുക്കാക്കു എന്നിവരും വൈസ് ക്യാപ്റ്റൻമാരായി നിയമിതരായിട്ടുണ്ട്.

Read More

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ തീപിടിത്തം കേരളത്തിനുള്ള മുന്നറിയിപ്പാണെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് ഖരമാലിന്യ സംസ്കരണ നിയമങ്ങൾ നടപ്പാക്കുന്നതിനുള്ള സമയക്രമവും ഹൈക്കോടതി പ്രഖ്യാപിച്ചു. ചട്ടങ്ങൾ നടപ്പാക്കുന്നതിനും പുരോഗതി വിലയിരുത്തുന്നതിനും കോടതി മേൽനോട്ടം വഹിക്കും. മറ്റൊരു ബ്രഹ്മപുരം ആവർത്തിക്കാതിരിക്കാൻ സംസ്ഥാനത്ത് ഖരമാലിന്യ സംസ്കരണ നിയമങ്ങൾ നടപ്പാക്കുന്നതിന് തദ്ദേശ സെക്രട്ടറി സമർപ്പിച്ച സമയക്രമം കോടതി അംഗീകരിച്ചു. ഉടൻ, ഹ്രസ്വകാലം, ദീർഘകാലം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് ഇത് നടപ്പാക്കുക. ഖരമാലിന്യ സംസ്കരണത്തിന് ജില്ലകളിലുള്ള സൗകര്യങ്ങളും പ്രവർത്തനക്ഷമതയും സംബന്ധിച്ച് കളക്ടർമാർ റിപ്പോർട്ട് നൽകണം. റിപ്പോർട്ട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി മുഖേന കോടതി പരിശോധിക്കും. ഭാവിയിൽ ജില്ലാതല ദുരന്ത നിവാരണ സമിതിയുടെ അംഗീകാരത്തോടെ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ഖരമാലിന്യ സംസ്കരണ സംവിധാനം രൂപകൽപ്പന ചെയ്ത് സ്ഥാപിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

Read More

ഇസ്ലാമാബാദ്: പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ഇന്നലെയുണ്ടായ ശക്തമായ ഭൂചലനത്തിൽ ഒമ്പത് മരണം. 300 ലധികം പേർക്ക് പരിക്കേറ്റു. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുണ്ട്. വടക്കൻ അഫ്ഗാൻ പ്രവിശ്യയായ ബദക്ഷനടുത്തുള്ള ഹിന്ദുകുഷ് പർവ്വത മേഖലയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. ഭൂമിയിൽ നിന്ന് 200 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ മേഖലയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. സ്വാത്ത് മേഖലയിൽ 150 ലധികം പേർക്ക് പരിക്കേറ്റു. കെട്ടിടങ്ങൾ തകർന്ന് വീണത് മൂലമാണ് ഭൂരിഭാഗം പേർക്കും പരിക്കേറ്റത്. ഭൂകമ്പത്തിൽ ഖൈബര്‍ പഖ്തൂണ്‍ പ്രദേശത്തെ ഒരു പോലീസ് സ്റ്റേഷന് കേടുപാടുകൾ സംഭവിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ദുരന്തനിവാരണ സേനയോട് തയ്യാറായിരിക്കാൻ പാകിസ്ഥാൻ പ്രധാനമന്ത്രി നിർദ്ദേശം നൽകി. അഫ്ഗാനിസ്ഥാനിലെ ലെഖ്മാൻ മേഖലയിലാണ് കൂടുതൽ ആഘാതം ഉണ്ടായത്. പല സ്ഥലങ്ങളിലും ഫോൺ, ഇന്‍റർനെറ്റ് സേവനങ്ങൾ ഇല്ലാത്തതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അപകടം റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിലെല്ലാം എത്താനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. ഭൂകമ്പം ഉണ്ടായയുടൻ നിരവധി ആളുകൾ വീടുകൾ…

Read More

ഇടുക്കി: ഇടുക്കി ഇരട്ടയാറിൽ വീണ്ടും കടുവയുടെ സാന്നിധ്യം. കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് വന്ന ആളാണ് കടുവ റോഡരികിൽ നിൽക്കുന്നത് കണ്ടത്. അതേസമയം വാത്തിക്കുടിയിൽ കണ്ടത് പുലി വർഗത്തിൽപ്പെട്ട ജീവിയാകാമെന്ന നിഗമനത്തിലാണ് വനംവകുപ്പ്. കഴിഞ്ഞ ഒരാഴ്ചയായി ഇരട്ടയാർ പഞ്ചായത്തിലെ ഇടിഞ്ഞമല, അടയാളക്കല്ല് പ്രദേശങ്ങൾ കടുവ ഭീതിയിലാണ്. കൃഷിയിടങ്ങളിൽ കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ടെങ്കിലും വനംവകുപ്പ് സ്ഥാപിച്ച ക്യാമറകളിൽ ചിത്രം പതിഞ്ഞിട്ടില്ല. അതേസമയം, തിങ്കളാഴ്ച പുലർച്ചെ ഉദയഗിരി ടവർ ജംഗ്ഷനിൽ രണ്ട് കടുവകളെ കണ്ടതായി ബൈക്ക് യാത്രികൻ വെളിപ്പെടുത്തിയിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് ഇന്നലെ രാത്രി പത്ത് മണിയോടെ ഇരട്ടയാർ വെട്ടിക്കാമറ്റത്തിന് സമീപം റോഡരികിൽ ഒരാൾ കടുവയെ കണ്ടത്.  ചെമ്പകപ്പാറ സ്വദേശി ജോഷി ഓട്ടോറിക്ഷയിൽ വരുമ്പോഴാണ് കടുവ സമീപത്തെ റബ്ബർതോട്ടത്തിലേക്ക് നടക്കുന്നത് കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. കഴിഞ്ഞ ദിവസം കടുവയുടെ സാന്നിധ്യം സംശയിച്ച അടയാളക്കല്ലിന്‍റെ താഴത്തെ ഭാഗമാണ് വെട്ടിക്കാമറ്റം കവല. അവിടെ റോഡരികിലും കൃഷിയിടങ്ങളിലും വന്യമൃഗത്തിന്‍റെ കാൽപ്പാടുകൾ…

Read More