Author: News Desk

കയ്പാണെങ്കിലും വളരെയധികം പോഷകങ്ങൾ നിറഞ്ഞ പച്ചക്കറിയാണ് പാവക്ക. എന്നാൽ പാവക്ക ജ്യൂസ് ഉണ്ടാക്കി കുടിക്കുന്നത് പലവിധ ആരോഗ്യ പ്രശ്നങ്ങളെയും ക്ഷണിച്ചു വരുത്തുമെന്നാണ് വിദഗ്ധർ ഓർമിപ്പിക്കുന്നത്. ശരീരത്തിന് നല്ലതാണെന്നുള്ള ധാരണയിൽ പലരും പാവക്ക ജ്യൂസ് തയ്യാറാക്കി കുടിക്കാറുണ്ട്. രക്തത്തിലെ ഉയർന്ന ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതിനാൽ പ്രമേഹരോഗികളും പാവക്ക ജ്യൂസ് കുടിക്കാറുണ്ട്. എന്നാൽ വെള്ളം ഒട്ടും ചേർക്കാതെ ഇത് കുടിക്കുന്നത് ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് കുറയുന്ന ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥയിലേക്ക് നയിക്കുമെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. യൂട്രസ് ചുരുങ്ങി പോകാനുള്ള സാധ്യത പാവക്ക ജ്യൂസിന്റെ അമിത ഉപയോഗം മൂലം കൂടുമെന്നതിനാൽ ഗർഭകാലത്ത് ഇത് ഉപയോഗിക്കാനേ പാടില്ല. കൂടാതെ അമിതവണ്ണം, ശരീരഭാരം എന്നിവ കുറക്കാൻ കഴിയുമെന്ന ധാരണയിൽ പാവക്ക ജ്യൂസ് കുടിക്കുന്നത് ഛർദി, വയറിളക്കം എന്നിവക്കും കാരണമായേക്കാം. ഒപ്പം, കരൾ വീക്കം, വൃക്കരോഗങ്ങൾ എന്നിവക്കുള്ള സാധ്യതയും കൂടുതലാണ്. പാവക്ക തോരനോ, കറിയോ തയ്യാറാക്കി കഴിക്കുന്നതാണ് എന്നും ഉത്തമം.

Read More

ജൊഹാനസ്ബർഗ്: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ 61 പന്തിൽ നിന്ന് 119 റൺസ് നേടിയ ഹെൻറിച്ച് ക്ലാസന്‍റെ മികവിൽ ദക്ഷിണാഫ്രിക്കയ്ക്ക് 4 വിക്കറ്റിന്റെ വിജയം. സ്കോർ: വെസ്റ്റ് ഇൻഡീസ് – 48.2 ഓവറിൽ 260 റൺസ്. ദക്ഷിണാഫ്രിക്ക 29.3 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 264 റൺസെടുത്തു. 123 പന്ത് ബാക്കി നിൽക്കെയാണ് ദക്ഷിണാഫ്രിക്കയുടെ ജയം. 15 ഫോറും അഞ്ച് സിക്സറുകളുമാണ് ക്ലാസൻ നേടിയത്. പരമ്പര 1-1 സമനിലയിൽ അവസാനിച്ചു.

Read More

അബുദാബി: യു.എ.ഇ.യുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ ഇടിമിന്നലോട് കൂടിയ മഴ പെയ്തു. താഴ്ന്ന പ്രദേശങ്ങളിലെ റോഡുകൾ വെള്ളത്തിൽ മുങ്ങി. ദുബായ്, ജബൽഅലി, ലഹ് ബാബ്, ജുമൈറ, സീഹ് അൽ സലാം, അൽമർമൂം, ഹത്ത, ഷാർജ, മദാം, ഹംരിയ, കൽബ, ഫുജൈറ, അബുദാബി, അൽഐൻ എന്നീ സ്ഥലങ്ങളിൽ മഴ ലഭിച്ചു. മഴ ലഭിച്ചതോടെ ചൂടിൽ കുറവ് രേഖപ്പെടുത്തി. അസ്ഥിരമായ കാലാവസ്ഥ ഇന്നും തുടരും. നാളെ പകൽ പൊടി നിറഞ്ഞ അന്തരീക്ഷമായിരിക്കും. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. ചെറിയ തോതിലുള്ള മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറിൽ 20 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. വെള്ളിയാഴ്ചയോടെ അന്തരീക്ഷം തെളിയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

Read More

മത്ര/മസ്കത്ത് ​: മസ്കത്ത് നഗരത്തിൽ മഴ ദുർബലമായിരുന്നെങ്കിലും ശക്തമായ കാറ്റും ഇടിമിന്നലും പരിഭ്രാന്തി പരത്തി. വൈകിട്ട് 6.30 ഓടെയാണ് ശക്തമായ കാറ്റ് വീശിയത്. കെട്ടിടങ്ങളുടെ മുകളിലെ തകര ഷീറ്റുകൾ ഇളകി പാറിപറന്നത് ഭയാനകമായ കാഴ്ചയായിരുന്നു. മസ്കത്ത് നഗരത്തിലെ ചേംബർ ഓഫ് കൊമേഴ്സ് ഇൻഡസ്ട്രിയുടെ ആസ്ഥാനത്തിന് മുന്നിലെ ഗ്ലോബ് തകർന്നു വീണു. ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. വലിയ ശബ്ദത്തോടെ റോഡിലേക്ക് വീഴുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മഴയുടെ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും കാറ്റ് വീശുമെന്ന് ആരും പ്രതീക്ഷിച്ചില്ല. വൈകുന്നേരം ആകാശം ഭാഗികമായി മേഘാവൃതമാവുകയും പൊടി മഴ പെയ്യുകയും ചെയ്തിരുന്നെങ്കിലും, പിന്നീട് പെട്ടെന്ന് അന്തരീക്ഷം മാറുകയും ഭീകരമായ കാറ്റ് വീശുകയുമായിരുന്നു. കടകൾക്ക് പുറത്ത് ഡിസ്പ്ലേ വച്ചിരുന്ന സാധനങ്ങൾ കാറ്റിൽ പറന്നുപോയി. മത്ര സൂ​ഖി​ൽ മഗ്രിബ് നമസ്കാരത്തിനായി ഭാഗികമായി കട അടച്ച് പോയവർ തിരിച്ചെത്തിയപ്പോൾ ഡിസ്പ്ലേയ്ക്ക് വച്ചതെല്ലാം പാറി പറന്ന കാഴ്ചയാണ് കാണുന്നത്. സൂഖ് ഗേറ്റിൽ വഴിയോരക്കച്ചവടത്തിനായി നിരത്തിയിരുന്ന മധുരപലഹാരങ്ങളും മറ്റും നാശമായി.

Read More

തിരുവനന്തപുരം: കേരളത്തിലെ റോഡുകളുടെയും പാലങ്ങളുടെയും ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള മൊബൈൽ ലാബുകൾ പ്രവർത്തന സജ്ജമായി. റോഡ് പണി നടക്കുന്ന സ്ഥലങ്ങളിൽ എത്തി പരിശോധന നടത്തും. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും തിരുവനന്തപുരത്തെ പ്രവർത്തനം നേരിട്ട് അറിയുന്നതിനായെത്തി. തിരുവനന്തപുരത്ത് പാപ്പനംകോട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് പ്രദേശത്തെ ടാറിങ് ജോലികളുടെ അവസാന ഘട്ടത്തിലാണ് മൊബൈൽ ലാബ് ഉപയോഗിച്ച് പരിശോധന നടത്തിയത്. ടാറിങ് പ്രവർത്തനങ്ങൾ വിലയിരുത്താൻ ആദ്യമെത്തിയത് മന്ത്രിയാണ്. പിന്നീട് രണ്ടാഴ്ച മുമ്പ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത മൊബൈൽ ടെസ്റ്റിംഗ് ലാബും ഉദ്യോഗസ്ഥരും എത്തി. സാമ്പിൾ എടുത്ത് ബസിനുള്ളിലെ ലാബിൽ തന്നെ പരിശോധിച്ചാൽ ഒന്നര മണിക്കൂറിനുള്ളിൽ ഫലം ലഭിക്കും. പാപ്പനംകോട് നിന്നാണ് ടാറിന്‍റെ ഗുണനിലവാരം പരിശോധിച്ചത്. പരാതി ഉയർന്നാൽ നിർമ്മാണ ഘട്ടത്തിൽ തന്നെ ഗുണനിലവാരം ഉറപ്പാക്കുന്നു എന്നതാണ് മൊബൈൽ ലാബിന്‍റെ നേട്ടം. റോഡ്, പാലങ്ങൾ, കെട്ടിടങ്ങൾ എന്നിവയുടെ ഭാഗങ്ങൾ മുറിച്ചെടുക്കാനും അളവ്, തൂക്കം, ചേരുവകൾ എന്നിവ പരിശോധിക്കാനും സംവിധാനമുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലായി മൂന്ന് ബസുകളിലായി…

Read More

കൊച്ചി: ലൈഫ് മിഷൻ കേസിൽ മുൻ സി.ഇ.ഒ യു.വി ജോസിനെതിരെ മൊഴി നൽകി കരാറുകാരൻ സന്തോഷ് ഈപ്പൻ. യു.വി ജോസ് വഴി ചില രേഖകൾ ചോർന്നു കിട്ടിയെന്നാണ് സന്തോഷ് ഈപ്പൻ ഇ.ഡിക്ക് മൊഴി നൽകിയിരിക്കുന്നത്. അതേസമയം സ്വപ്ന സുരേഷിനെ സ്പേസ് പാർക്കിൽ നിയമിച്ചതിലും ഇ.ഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലൈഫ് മിഷൻ അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുൻ സി.ഇ.ഒ യു.വി ജോസിനെ തുടർച്ചയായ രണ്ടാം ദിവസവും ഇഡി വിളിച്ചു വരുത്തി. അറസ്റ്റിലായ കരാറുകാരൻ സന്തോഷ് ഈപ്പന്‍റെ മൊഴിയിൽ യു.വി ജോസിനെതിരെ ചില പരാമർശങ്ങളുണ്ട്. ലൈഫ് മിഷൻ സി.ഇ.ഒയുടെ പൂർണ അറിവോടെയാണ് തങ്ങൾക്ക് കരാർ ലഭിച്ചതെന്ന് സന്തോഷ് ഈപ്പൻ പറഞ്ഞു. കരാർ നടപടികൾക്ക് മുമ്പ് യു.വി ജോസ് വഴി ചില രേഖകൾ ലഭിച്ചിരുന്നു. ഹാബിറ്റാറ്റ് നൽകിയ ചില രേഖകളാണ് ലഭിച്ചത്. ഇത് പരിഷ്കരിച്ച് കരാർ രേഖയായി സമർപ്പിച്ചുവെന്നാണ് മൊഴി. എന്നാൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിന്‍റെ നിർദ്ദേശപ്രകാരമാണ് താൻ എല്ലാം ചെയ്തതെന്നും നടപടിക്രമങ്ങളുടെ ഭാഗമായിരുന്നുവെന്നും…

Read More

കൊച്ചി: ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട തർക്കത്തിൽ സർക്കാർ മധ്യസ്ഥത വഹിക്കണമെന്ന ഹർജി നിലനിൽക്കില്ലെന്ന് ഹൈക്കോടതിയെ അറിയിച്ച് സിറോ മലബാർ സഭ. സഭയിലെ തർക്കങ്ങളിൽ മധ്യസ്ഥത വഹിക്കാൻ സംസ്ഥാന സർക്കാരിനോ ചീഫ് സെക്രട്ടറിക്കോ നിയമപരമായ ചുമതലയില്ല. ഏകീകൃത കുർബാന സിനഡ് ഏകകണ്ഠമായി തീരുമാനിച്ചതാണ്. എറണാകുളം-അങ്കമാലി അതിരൂപതയിലെ ചുരുക്കം ചില ഇടവകകൾ മാത്രമാണ് തീരുമാനം നടപ്പാക്കാത്തത്. ഭരണഘടനയനുസരിച്ച് വിശ്വാസപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ സഭയ്ക്ക് അധികാരമുണ്ട്. ക്രമസമാധാന പാലനത്തിനുള്ള സർക്കാർ നടപടികളിൽ എതിർപ്പില്ലെന്നും സഭ വ്യക്തമാക്കി. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്.

Read More

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരമായ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് നടപടി സ്വീകരിച്ച് ഡൽഹി പോലീസ്. 36 കേസുകളിലായി ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ രണ്ടുപേർക്ക് സ്വന്തമായി പ്രിന്റിംഗ് പ്രസ്സുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടായിരത്തോളം പോസ്റ്ററുകളാണ് പിടിച്ചെടുത്തത്. ‘മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’ തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് പോസ്റ്ററുകളിൽ ഭൂരിഭാഗവും അച്ചടിച്ചിരുന്നത്. പൊതുസ്ഥലം വൃത്തിഹീനമാക്കിയതും പോസ്റ്ററുകളിൽ അച്ചടിച്ച സ്ഥലത്തിന്‍റെയും സ്ഥാപനത്തിന്‍റെയും പേര് ഇല്ലാത്തതും നിയമലംഘനമാണെന്ന് പോലീസ് പറയുന്നു. ചൊവ്വാഴ്ച രജിസ്റ്റർ ചെയ്ത 136 എഫ്ഐആറുകളിൽ 36 എണ്ണം മോദി വിരുദ്ധ പോസ്റ്ററുകളുമായി ബന്ധപ്പെട്ടതാണെന്ന് പോലീസ് വ്യക്തമാക്കി. എ.എ.പി ഓഫീസിലേക്ക് കൈമാറാനുള്ള 2,000 പോസ്റ്ററുകളാണ് പിടിച്ചെടുത്തതെന്ന ആരോപണവും ഉയരുന്നുണ്ട്. മോദി സർക്കാരിൻ്റെ സ്വേച്ഛാധിപത്യം മൂർധന്യത്തിൽ എന്നാണ് ഈ സംഭവത്തെപ്പറ്റി ആം ആദ്മി പാർട്ടി ട്വിറ്ററിലൂടെ വിമർശിച്ചത്.

Read More

തിരുവനന്തപുരം: സി.പി.എം നേതാവ് എ.കെ ഗോപാലനെ അനുസ്മരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ. ജനാധിപത്യ അവകാശങ്ങൾ പുനഃസ്ഥാപിക്കാനും പാർലമെന്‍റും നിയമസഭയും ശരിയായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാനും പാർലമെന്‍ററി വേദി ഫലപ്രദമായി ഉപയോഗിച്ച എ.കെ.ജിയുടെ സ്മരണ ദേശീയ- സംസ്ഥാന ഭരണാധികാരികൾക്ക് പ്രചോദനമാകട്ടെയെന്ന് സുധീരൻ ഫേസ്ബുക്കിൽ കുറിച്ചു. താൻ കെ.എസ്.യു പ്രസിഡന്‍റായിരുന്നപ്പോൾ എം.എൽ.എ ഹോസ്റ്റലിൽ വച്ച് എ.കെ.ജിയെ കണ്ടുമുട്ടിയെന്നും അന്നത്തെ ഹൃദയംഗമമായ ആശയവിനിമയം അവിസ്മരണീയമായ അനുഭവമായി ഇന്നും മനസ്സിൽ തങ്ങിനിൽക്കുന്നുവെന്നും സുധീരൻ കുറിച്ചു. പ്രിയപ്പെട്ട എ.കെ.ജിയുടെ ജ്വലിക്കുന്ന ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അര്‍പ്പിക്കുന്നുവെന്നും സുധീരൻ കുറിച്ചു.

Read More

തൃശൂര്‍: മകളുടെ വിവാഹത്തിനായി റിപ്പർ ജയാനന്ദൻ തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിലെത്തി. കനത്ത സുരക്ഷയിലാണ് ജയാനന്ദനെ ചടങ്ങിൽ പങ്കെടുക്കാൻ എത്തിച്ചത്. ഹൈക്കോടതിയിൽ അഭിഭാഷകയായ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ജയാനന്ദന് പരോൾ അനുവദിച്ചത്. 17 വർഷത്തെ ജയിൽ വാസത്തിനിടെ ഇതാദ്യമായാണ് ജയാനന്ദന് പരോൾ ലഭിക്കുന്നത്. ജയാനന്ദന്‍റെ മകളെ വിവാഹം കഴിച്ചത് ഒറ്റപ്പാലം സ്വദേശിയാണ്. അതീവ സുരക്ഷാ ജയിലിൽ കഴിഞ്ഞിരുന്ന റിപ്പർ ജയാനന്ദൻ ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് പുറത്തിറങ്ങിയത്. മൂത്ത മകളുടെ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ രണ്ട് ദിവസത്തെ എസ്കോർട്ട് പരോളാണ് ഹൈക്കോടതി അനുവദിച്ചത്. പോലീസ് അകമ്പടിയോടെയാണ് വടക്കുന്നാഥ ക്ഷേത്രത്തിൽ നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ അനുമതി നൽകിയത്. മാള ഇരട്ടക്കൊലപാതകം, പെരിഞ്ഞനം, പുത്തൻവേലിക്കര കൊലപാതകം തുടങ്ങി 24 കേസുകളിൽ പ്രതിയാണ് ജയാനന്ദൻ. സ്ത്രീകളെ തലയ്ക്കടിച്ച് ആഭരണങ്ങൾ തട്ടിയെടുക്കുകയായിരുന്നു രീതി. ജീവിതാവസാനം വരെ കഠിനതടവാണ് ശിക്ഷ. ഇയാൾ വളരെ അപകടകാരിയായതിനാൽ പരോൾ പോലും അനുവദിച്ചിരുന്നില്ല. വിവാഹത്തിൽ പങ്കെടുക്കാൻ 15 ദിവസത്തെ പരോളിന് ആദ്യം അപേക്ഷിച്ചെങ്കിലും സർക്കാർ…

Read More