- “വഴിപാതി അണയുന്നുവോ ” എന്ന ഗാനം സിനിമാറ്റിക് കളക്റ്റീവ് യൂട്യൂബ് ചാനലിലൂടെ റിലീസായി.
- സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ദൈവശാസ്ത്ര ഡിപ്ലോമ : പ്രഥമ ബാച്ചിലെ 22 പേർക്ക് ബിരുദം
- പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ(പാക്ട്) രക്ത ദാന ക്യാമ്പ് വെള്ളിയാഴ്ച്ച.
- ബഹ്റൈൻ കെഎംസിസി. CH സെന്റർ ചാപ്റ്റർ തിരൂർ. CH സെന്ററിനുള്ള സഹായ ഫണ്ട് കൈമാറി.
- സമൂഹമാധ്യമ ദുരുപയോഗം: ബഹ്റൈനില്‍ യുവാവിന് ഒരു മാസം തടവ്
- അല്‍ ബുഹൈര്‍ ആരോഗ്യ കേന്ദ്രത്തിന് സതേണ്‍ മുനിസിപ്പാലിറ്റി സ്ഥലം ഏറ്റെടുത്തു നല്‍കും
- ഇബ്നു അല്‍ ഹൈതം ഇസ്ലാമിക് സ്കൂള്‍ ജീവനക്കാരെ ആദരിച്ചു
- ബഹ്റൈനില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍
Author: News Desk
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനാരോഗ്യ തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും. വൈകിട്ടാണ് യോഗം. 1,134 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് ചികിത്സയിലുള്ളവരുടെ എണ്ണം 7,026 ആയി ഉയർന്നു. അഞ്ച് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങളുടെ എണ്ണം 5,30,813 ആയി ഉയർന്നു. നിലവിൽ പ്രതിദിന കോവിഡ് പോസിറ്റിവിറ്റി നിരക്ക് 1.09 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.98 ശതമാനവുമാണ്. കോവിഡ് കേസുകൾ കൂടിയ ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തയച്ചിരുന്നു. പ്രാദേശിക വ്യാപനമാണ് കേസുകൾ ഉയരാൻ കാരണമെന്ന് കത്തിൽ പറയുന്നു.
ഇടുക്കി: ഇടുക്കി ചിന്നക്കനാൽ, ശാന്തൻപാറ മേഖലകളിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പൻ എന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യത്തിന്‍റെ തീയതി മാറ്റി. 26ന് ആയിരിക്കും മയക്ക് വെടി വെയ്ക്കുക. കുങ്കി ആനകൾ എത്താൻ വൈകിയതും പ്ലസ് വൺ പരീക്ഷ നടക്കുന്നതുമാണ് തീയതി മാറ്റാൻ കാരണം. ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളുടെ സംയുക്ത യോഗം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്‍റുമാർ, അംഗങ്ങൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുക്കുക. ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന്‍റെ ഭാഗമായാണ് യോഗം. ഇതിനിടെ അരിക്കൊമ്പനെ പിടിക്കാൻ സൂര്യ എന്ന കുങ്കി ആനയെ ചിന്നക്കനാലിൽ എത്തിച്ചു. ഇന്നലെ വൈകിട്ട് വയനാട്ടിൽ നിന്ന് പുറപ്പെട്ട സൂര്യ 13 മണിക്കൂർ സഞ്ചരിച്ച് ഇന്ന് രാവിലെ 6.30ന് ചിന്നക്കനാലിലെത്തുകയായിരുന്നു. രണ്ട് ദിവസം മുമ്പ് എത്തിയ വിക്രമിനൊപ്പം സിമന്‍റ് പാലത്താണ് സൂര്യയുമിപ്പോഴുള്ളത്. വനംവകുപ്പിന്‍റെ നിരവധി ദൗത്യങ്ങളിൽ പങ്കെടുത്തിട്ടുള്ള കുങ്കിയാനയാണ് സൂര്യ. ടാസ്ക് ഫോഴ്സിലെ പ്രധാന അംഗങ്ങളായ കുഞ്ചുവും കോന്നി സുരേന്ദ്രനും നാളെ വൈകിട്ട് വയനാട്ടിൽ നിന്ന് പുറപ്പെടും. നാല് കുങ്കി…
ന്യൂഡൽഹി: ബ്രഹ്മപുരത്തെ തീപിടുത്തത്തിൽ അന്വേഷണം വേണമെന്ന് ബി.ജെ.പി സംസ്ഥാന പ്രഭാരി പ്രകാശ് ജാവഡേക്കർ. തീപ്പിടുത്തത്തിന് പിന്നിൽ വൻ അഴിമതിയാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു. സോൺട കമ്പനി ഉപകരാറിലൂടെ 32 കോടി രൂപയാണ് അടിച്ചു മാറ്റിയത്. ത്രിപുരയുടെ മാതൃകയിൽ ബ്രഹ്മപുരത്ത് യു.ഡി.എഫും എൽ.ഡി.എഫും അഴിമതിക്ക് കൂട്ടുനിന്നെന്നും ജാവഡേക്കർ ആരോപിച്ചു. മൂന്ന് മരുമക്കളും രണ്ട് കമ്പനികളും ചേർന്ന് നടത്തിയ അഴിമതി സി.ബി.ഐ അന്വേഷിക്കണം. ഇക്കാര്യത്തിൽ ഹൈക്കോടതി നീതി നല്കുമെന്നും ജാവഡേക്കർ പറഞ്ഞു.
ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനം. രണ്ട് സ്ത്രീകൾ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടു. കാഞ്ചീപുരത്തെ കുരുവിമലൈയിൽ ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റ 10 പേരുടെ നില ഗുരുതരമാണ്.
തിരുവനന്തപുരം: കെ.കെ രമയുടെതെന്ന പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച കൈയുടെ എക്സ് റേ വ്യാജമാണെന്ന് ജനറൽ ആശുപത്രിയിലെ ഡോക്ടർ അറിയിച്ചതായി രമയുടെ ഓഫീസ് അറിയിച്ചു. രമയുടെ കൈയിലെ പൊട്ടൽ വ്യാജമാണെന്ന് വ്യക്തമാക്കുന്ന എക്സ് റേ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. കൂടുതൽ പരിശോധനയ്ക്കായി ഇന്ന് ജനറൽ ആശുപത്രിയിൽ എത്തിയപ്പോഴാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ കെ.കെ രമ ഡോക്ടറെ കാണിച്ചത്. ഇത് രമയുടെ എക്സ് റേ അല്ലെന്നും പേര് ഉൾപ്പെടെയുള്ള വിവരങ്ങൾ കൂട്ടിചേർത്തതാണെന്നും ഡോക്ടർ പറഞ്ഞു. ലിഗമെന്‍റിന് പരിക്കുണ്ട്. എത്രമാത്രം പരിക്കുണ്ടെന്ന് അറിയാൻ എംആർഐ സ്കാൻ ചെയ്യണമെന്നും ഡോക്ടർ പറഞ്ഞു. അതുവരെ പ്ലാസ്റ്റർ തുടരണമെന്നും നിർദ്ദേശിച്ചു. സ്കാനിന് ശേഷം തുടർചികിത്സ തീരുമാനിക്കാമെന്ന് ഡോക്ടർ അറിയിച്ചതായി കെ.കെ രമയുടെ ഓഫീസ് അറിയിച്ചു.
തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൊവിഡ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ വർധനവുണ്ടായ സാഹചര്യത്തിലാണ് ജാഗ്രതാ നിർദേശം. കൊവിഡ് സർജ് പ്ലാൻ തയ്യാറാക്കാൻ ആശുപത്രികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ തയ്യാറെടുപ്പുകൾ നടത്താൻ ജില്ലകൾക്കും നിർദേശം നൽകിയിട്ടുണ്ട്. കേസുകൾ വർദ്ധിച്ചാൽ ആശുപത്രികളിൽ ഐസിയു, വെന്‍റിലേറ്റർ സൗകര്യങ്ങൾ ഉപയോഗിക്കാൻ സജ്ജമാക്കണമെന്നും നിർദ്ദേശമുണ്ട്. സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം ഇന്നലെ 172 ആയി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് നിരീക്ഷണം ശക്തമാക്കിയത്. ജിനോമിക് പരിശോധനയും ശക്തിപ്പെടുത്തും. അതേസമയം നിലവിൽ സംസ്ഥാനത്ത് ഒരിടത്തും കൊവിഡ് ക്ലസ്റ്റർ ഇല്ല.
ശക്തമായ പ്രതികരണം നടത്തിയില്ല; ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷന്റെ സുരക്ഷ കുറച്ച് കേന്ദ്രം
ന്യൂഡൽഹി: ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷന് മുന്നിലെ സുരക്ഷ വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ. ബ്രിട്ടീഷ് ഹൈക്കമ്മീഷന് മുന്നിലെയും ഹൈക്കമ്മീഷണറുടെ വസതിയിലെയും സുരക്ഷയാണ് കേന്ദ്ര സർക്കാർ കുറച്ചത്. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിന് നേരെ ഖാലിസ്ഥാൻ അനുകൂലികൾ നടത്തിയ ആക്രമണത്തിൽ ബ്രിട്ടൻ ശക്തമായ പ്രതികരണം നടത്താത്തതിനെ തുടർന്നാണ് ഇന്ത്യയുടെ നീക്കം എന്നാണ് സൂചന. ഇന്ത്യയിലെ ചില രാജ്യങ്ങളുടെ എംബസികൾക്ക് കാര്യമായ സുരക്ഷാ പ്രശ്നമില്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് കേന്ദ്രത്തിന്‍റെ നീക്കമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭീഷണി ഉണ്ടായിരുന്നിട്ടും, യുകെയിലെയും യൂറോപ്പിലെയും ഇന്ത്യൻ നയതന്ത്രജ്ഞർക്ക് മതിയായ സുരക്ഷ നൽകാൻ പല സർക്കാരുകളും തയ്യാറാകുന്നില്ലെന്ന് ദേശീയമാധ്യമങ്ങൾ ട്വീറ്റ് ചെയ്തു. ഖാലിസ്ഥാൻ അനുകൂല പ്രവർത്തകരുടെ ആക്രമണം ഉണ്ടായേക്കാമെന്ന രഹസ്യാന്വേഷണ വിവരങ്ങൾ ഉണ്ടായിരുന്നിട്ടും മതിയായ സുരക്ഷ നൽകാൻ യുകെ തയ്യാറായില്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ. സുരക്ഷാ കാര്യങ്ങള്‍ അല്ലാത്തവയിലും ബന്ധപ്പെട്ട നടപടികൾ സ്വീകരിച്ച് ബ്രിട്ടീഷ് സർക്കാരിന് ശക്തമായ സന്ദേശം നൽകാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം.
തിരുവനന്തപുരം: ഡി.സി.സി, ബ്ലോക്ക് പുനഃസംഘടനാ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ഏഴംഗ ഉപസമിതി രൂപീകരിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി, അഡ്വ.ടി.സിദ്ദിഖ് എം.എൽ.എ, കെ.സി ജോസഫ് മുൻ എം.എൽ.എ, എ.പി അനിൽകുമാർ എം.എൽ.എ, ജോസഫ് വാഴക്കൻ മുൻ എം.എൽ.എ, അഡ്വ.കെ ജയന്ത്, അഡ്വ.എം ലിജു എന്നിവരാണ് ഉപസമിതി അംഗങ്ങൾ. ജില്ലകളിൽ നിന്നുള്ള പുനഃസംഘടനാ സമിതി കെ.പി.സി.സിക്ക് കൈമാറിയ ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്‍റുമാരുടെയും പട്ടികയിൽ നിന്ന് അന്തിമ പട്ടിക തയ്യാറാക്കുകയാണ് ഉപസമിതിയുടെ ചുമതല. ജില്ലാതല ഉപസമിതികൾ കെ.പി.സി.സിക്ക് സമർപ്പിച്ച പട്ടിക പരിശോധിച്ച് ജില്ലാ ബ്ലോക്ക് തല പുനഃസംഘടന പട്ടിക പത്ത് ദിവസത്തിനകം കെ.പി.സി.സിക്ക് കൈമാറണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ ഉപസമിതിക്ക് നിർദ്ദേശം നൽകി. ഇതോടെ കെ.പി.സി.സി പുനഃസംഘടന അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. എല്ലാ വിഭാഗങ്ങളെയും പരിഗണിച്ചും എല്ലാവരുമായും ചർച്ച നടത്തിയും പരാതികളില്ലാതെയുമാണ് കെ.പി.സി.സി പുനഃസംഘടനയുമായി മുന്നോട്ട് പോയതെന്ന് സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ പറഞ്ഞു.
മുംബൈ: വനിതാ പ്രീമിയർ ലീഗ് ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ യുപി വാരിയേഴ്സിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഡൽഹി ക്യാപിറ്റൽസ് ഫൈനലിൽ പ്രവേശിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത യുപി 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുത്തപ്പോൾ ഡൽഹി 17.5 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 142 റൺസെടുത്തു. ജയത്തോടെ പോയിന്‍റ് പട്ടികയിൽ ഒന്നാമതെത്തിയ ഡൽഹി നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടി. ഡൽഹിക്കും മുംബൈ ഇന്ത്യൻസിനും 12 പോയിന്റ് വീതമുണ്ടെങ്കിലും റൺറേറ്റ് മികവിൽ ഡൽഹിയാണ് ഒന്നാമത്. ഫൈനലിൽ മുംബൈയും മൂന്നാം സ്ഥാനത്തുള്ള യുപിയും തമ്മിലുള്ള ക്വാളിഫയർ മത്സരത്തിലെ വിജയിയെ ഡൽഹി നേരിടും. ഫൈനൽ 26ന് നടക്കും. ബാറ്റിങിലും ബൗളിംഗിലും മികവ് പുലർത്തിയ ഡൽഹിയുടെ അലീസ് കാപ്സെയാണ് പ്ലേയർ ഓഫ് ദി മാച്ച്. നാല് ഓവറിൽ 26 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ അലീസ് 31 പന്തിൽ 34 റൺസെടുത്ത് പുറത്താകാതെ നിന്നു. മെഗ് ലാനിങ് (39),…
മൊബൈൽ ഫോണുകളോ സെൽഫികളോ ഇല്ലാത്ത കാലത്ത് പ്രമുഖർ സെൽഫി എടുക്കുകയാണെങ്കിൽ എങ്ങനെയിരിക്കും? ആ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താൻ പുതിയ കാലത്തെ സാങ്കേതികവിദ്യയായ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അല്ലെങ്കിൽ നിർമ്മിത ബുദ്ധി ഉപയോഗിക്കുകയാണ് മലയാളി ചിത്രകാരൻ ജ്യോ ജോൺ മുള്ളൂർ. മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്റു, ബിആർ അംബേദ്കർ, മദർ തെരേസ, ഏണസ്റ്റോ ചെഗുവേര, ജോസഫ് സ്റ്റാലിൻ, എബ്രഹാം ലിങ്കൺ, ആൽബർട്ട് ഐൻസ്റ്റീൻ എന്നിവരാണ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സെൽഫി സീരീസിൽ ഉള്ളത്. ‘എന്‍റെ പഴയ ഹാർഡ് ഡ്രൈവ് വീണ്ടെടുത്തപ്പോൾ പഴയകാല സുഹൃത്തുക്കൾ എനിക്ക് അയച്ച സെൽഫികളുടെ ഒരു ശേഖരം കിട്ടി’ എന്ന അടിക്കുറിപ്പോടെയാണ് ജ്യോ ചിത്രം പങ്കുവച്ചത്. ‘മിഡ്-ജേണി’ എന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപയോഗിച്ചാണ് ചിത്രങ്ങൾ ഒരുക്കിയത്. ചിത്രങ്ങൾ റീപെയ്ന്റ് ചെയ്യാൻ ഫോട്ടോഷോപ്പ് ഉപയോഗിച്ചു. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒറിജിനലിനെ വെല്ലുന്ന ചിത്രങ്ങളാണ് നിർമ്മിച്ചത്. ദേശീയ അന്തർദേശീയ മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.