- “വഴിപാതി അണയുന്നുവോ ” എന്ന ഗാനം സിനിമാറ്റിക് കളക്റ്റീവ് യൂട്യൂബ് ചാനലിലൂടെ റിലീസായി.
- സെന്റ് തോമസ് സീറോ മലബാർ ദേവാലയത്തിൽ ദൈവശാസ്ത്ര ഡിപ്ലോമ : പ്രഥമ ബാച്ചിലെ 22 പേർക്ക് ബിരുദം
- പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ(പാക്ട്) രക്ത ദാന ക്യാമ്പ് വെള്ളിയാഴ്ച്ച.
- ബഹ്റൈൻ കെഎംസിസി. CH സെന്റർ ചാപ്റ്റർ തിരൂർ. CH സെന്ററിനുള്ള സഹായ ഫണ്ട് കൈമാറി.
- സമൂഹമാധ്യമ ദുരുപയോഗം: ബഹ്റൈനില്‍ യുവാവിന് ഒരു മാസം തടവ്
- അല്‍ ബുഹൈര്‍ ആരോഗ്യ കേന്ദ്രത്തിന് സതേണ്‍ മുനിസിപ്പാലിറ്റി സ്ഥലം ഏറ്റെടുത്തു നല്‍കും
- ഇബ്നു അല്‍ ഹൈതം ഇസ്ലാമിക് സ്കൂള്‍ ജീവനക്കാരെ ആദരിച്ചു
- ബഹ്റൈനില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍
Author: News Desk
ദില്ലി: പ്രതിപക്ഷത്തിന്‍റെ ശബ്ദം പാർലമെന്‍റിൽ ഉയരാൻ പാടില്ലെന്നു ഭരണകക്ഷി തീരുമാനിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂർ പെരളശ്ശേരിയിൽ ഇ.എം.എസ്, എ.കെ.ജി അനുസ്മരണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് പാർലമെന്‍ററി ജനാധിപത്യം അട്ടിമറിക്കപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തെ ഇളക്കിമറിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്ന സർക്കാരായി കേന്ദ്രസർക്കാർ മാറിയെന്നും മുഖ്യമന്ത്രി വിമർശിച്ചു. എല്ലാം ആർ.എസ്.എസിന്‍റെ കൈകളിലാകണമെന്നാണ് അവർ കരുതുന്നത്. ജുഡീഷ്യറിക്ക് സ്വതന്ത്ര സ്വഭാവം പാടില്ലെന്നും തങ്ങൾക്ക് അലോസരം ഉണ്ടാകാൻ പാടില്ലെന്നതുമാണ് ആർഎസ്എസിന്‍റെ നിലപാട്. സുപ്രീം കോടതിക്ക് പോലും കാര്യങ്ങൾ പരസ്യമായി പറയേണ്ടിവരുന്നുവെന്നും പിണറായി പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന ബിജെപി പാർലമെന്‍റിനെ നോക്കുകുത്തിയാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സംഘപരിവാർ മുസ്ലീങ്ങൾക്കെതിരായ ആക്രമണം തുടരുകയാണ്. ചെറിയ ന്യൂനപക്ഷമായ ക്രിസ്ത്യാനികൾക്കെതിരെ എന്തെല്ലാം ആക്രമണമാണ് സംഘപരിവാർ നടത്തുന്നത്? മറ്റിടങ്ങളിൽ ക്രൈസ്തവർക്ക് കേരളത്തിലെ അന്തരീക്ഷമല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ചില മത വിഭാഗങ്ങളെ പ്രീണിപ്പിക്കാൻ സംഘപരിവാർ ശ്രമിക്കുന്നു. ചില പ്രധാനികളെ ഇവർ സമീപിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കോഴിക്കോട്: ആകാശത്ത് ചന്ദ്രപ്പിറവി ദൃശ്യമായതോടെ കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം. സംയുക്ത ഖാദിമാരായ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരും ഖലീലുൽ ബുഖാരി തങ്ങളുമാണ് മാസപ്പിറവി സ്ഥിരീകരിച്ചത്. കാപ്പാടും കുളച്ചലിലും ആണ് മാസപ്പിറവി കണ്ടത്. ഇസ്‌ലാം മതവിശ്വാസികൾക്ക് ഇനി ഒരു മാസക്കാലം വ്രതശുദ്ധിയുടെ ദിനരാത്രങ്ങളാണ്. സമൂഹ നോമ്പുതുറയും ദാന ധർമങ്ങളുമായി ഉദാരതയുടെ മാസമായാണ് റമദാനെ കാണുന്നത്.
കൊച്ചി: ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ‘2018 എവരി വൺ ഈസ് ഹീറോ’ ഏപ്രിൽ 21 ന് റിലീസ് ചെയ്യും. നീണ്ട കാലത്തെ ചിത്രീകരണം വൻ താരനിര എന്നിവയെല്ലാം ചേർന്നാണ് 2018 ലെ പ്രളയ ദിനങ്ങളെ വീണ്ടും സ്ക്രീനിലേക്ക് കൊണ്ടുവരുന്നത്. നേരത്തെ പൃഥ്വിരാജും ഫഹദ് ഫാസിലും ചേർന്ന് പുറത്തിറക്കിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. വേണു കുന്നപ്പള്ളി, സി കെ പദ്മകുമാർ , ആന്‍റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ , ആസിഫ് അലി, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ , ലാൽ , നരേൻ , സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, ജൂഡ് ആന്തണി ജോസഫ്, അജു വർഗീസ്, ജിബിൻ ഗോപിനാഥ്, ഡോക്ടർ റോണി, അപർണ ബാലമുരളി, ശിവദ, വിനിതാ കോശി, തൻവി റാം, ഗൗതമി നായർ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. …
തിരുവനന്തപുരം: ജൂലൈയിൽ ചീഫ് സെക്രട്ടറി വി.പി.ജോയി വിരമിക്കുമ്പോൾ നിലവിലെ ആഭ്യന്തര അഡി. ചീഫ് സെക്രട്ടറി ഡോ.വി വേണു ചീഫ് സെക്രട്ടറിയായേക്കും. വേണുവിനേക്കാൾ സീനിയോറിറ്റിയുള്ള കേന്ദ്ര ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർ കേരളത്തിലേക്ക് മടങ്ങാൻ സാധ്യതയില്ല. അടുത്ത വർഷം ജനുവരി വരെ സർവീസുള്ള ഗ്യാനേഷ് കുമാർ കേന്ദ്ര സർക്കാരിന്റെ പാർലമെന്‍ററി കാര്യ സെക്രട്ടറിയാണ്. ഭരണപരിഷ്കരണ അഡി. ചീഫ് സെക്രട്ടറി ആശാ തോമസ് ഈ വർഷം ഏപ്രിലിൽ ജോലിയിൽ നിന്ന് വിരമിക്കും. മൂന്ന് വർഷത്തിലേറെ സർവീസുള്ള മനോജ് ജോഷി കേന്ദ്രത്തിൽ നഗരകാര്യ സെക്രട്ടറിയാണ്. കേന്ദ്ര സഹകരണ വകുപ്പ് സെക്രട്ടറി ദേവേന്ദ്ര കുമാർ സിങ്ങിന്‍റെ കാലാവധി ഈ വർഷം ജൂണിൽ അവസാനിക്കും. ധനകാര്യ സെക്രട്ടറി രാജേഷ് കുമാർ സിങിനാണ് വേണുവിനെക്കാൾ സീനിയോറിറ്റി കൂടുതൽ.
ദില്ലി: ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരൻമാരുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ ഏക ഇന്ത്യക്കാരനായി മുകേഷ് അംബാനി. റിലയൻസ് ഇൻഡസ്ട്രീസ് (ആർഐഎൽ) ചെയർമാനും ഏഷ്യയിലെ ഏറ്റവും ധനികനുമായ മുകേഷ് അംബാനി ലോക സമ്പന്ന പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. മുകേഷ് അംബാനിയുടെ സമ്പത്തിൽ 20 ശതമാനം ഇടിവുണ്ടായിട്ടും ആസ്തി 82 ബില്യൺ ഡോളറാണ്. തുടർച്ചയായ മൂന്നാം വർഷമാണ് മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തി എന്ന പദവി നിലനിർത്തുന്നത്. ഇന്ത്യൻ ശതകോടീശ്വരൻമാരിൽ 53 ബില്യൺ ഡോളർ ആസ്തിയുമായി മുകേഷ് അംബാനി ഒന്നാമതും ഗൗതം അദാനി രണ്ടാം സ്ഥാനത്തുമാണ്. 28 ബില്യൺ ഡോളർ ആസ്തിയുള്ള സൈറസ് പൂനവല്ലയാണ് മൂന്നാം സ്ഥാനത്ത്. 27 ബില്യൺ ഡോളറുമായി ശിവ് നാടാറും കുടുംബവും നാലാം സ്ഥാനത്തും 20 ബില്യൺ ഡോളറുമായി ലക്ഷ്മി മിത്തൽ അഞ്ചാം സ്ഥാനത്തുമാണ്.
ബർലിൻ: ജർമ്മൻ ദേശീയ ഫുട്ബോൾ താരമായിരുന്ന മെസൂട് ഓസിൽ ഫുട്ബോളിൽ നിന്ന് വിരമിച്ചു. ആർസനൽ, റയൽ മാഡ്രിഡ് തുടങ്ങിയ ക്ലബ്ബുകളുടെ ഭാഗമായിരുന്നു അദ്ദേഹം. 2014 ൽ ജർമ്മനി ലോകകപ്പ് നേടിയപ്പോഴും ടീമിന്‍റെ ഭാഗമായിരുന്നു അദ്ദേഹം. ജർമ്മൻ ടീം ജയിച്ച 92 മത്സരങ്ങളിലും അദ്ദേഹം കളിക്കാരനായിരുന്നു. 2012 ലെ സ്പാനിഷ് ലാലിഗ ഉൾപ്പെടെ ക്ലബ് മത്സരങ്ങളിൽ ഒമ്പത് കപ്പുകളും അദ്ദേഹം നേടിയിട്ടുണ്ട്. മറക്കാനാവാത്ത അനുഭവങ്ങളും മുഹൂർത്തങ്ങളും നിറഞ്ഞ അതിശയകരമായ യാത്രയായിരുന്നുവെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. 17 വർഷത്തോളം പ്രൊഫഷണൽ കളിക്കാരനായിരിക്കാൻ സാധിച്ചതിൽ നന്ദിയുണ്ട്. സമീപകാലത്തുണ്ടായ പരിക്കുകൾ ഫീൽഡ് വിടേണ്ട സമയമാണിതെന്ന് വ്യക്തമാക്കുന്നതായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
ഹൈദരാബാദ്: തെലുങ്ക് നടൻ കോട്ട ശ്രീനിവാസ റാവു അന്തരിച്ചു എന്ന തരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. തന്‍റെ മരണവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ശ്രീനിവാസ റാവു തന്നെ ചൊവ്വാഴ്ച രംഗത്തെത്തിയിരുന്നു. വിവിധ തെലുങ്ക് മാധ്യമങ്ങൾക്ക് നല്കിയ വീഡിയോ സന്ദേശത്തിലാണ് താരം വാർത്ത നിഷേധിച്ചത്. തന്നെക്കുറിച്ചുള്ള വാർത്തകൾ സങ്കടകരവും അസത്യവുമാണെന്ന് ശ്രീനിവാസ റാവു വീഡിയോയിൽ പറയുന്നു. തെലുങ്കിൽ മാത്രമല്ല, തമിഴ്, കന്നഡ, ഹിന്ദി സിനിമകളിലും വില്ലൻ വേഷങ്ങളിൽ അഭിനയിച്ച നടനാണ് കോട്ട ശ്രീനിവാസ റാവു. “ഉഗാദി ഉത്സവത്തിനുള്ള തയ്യാറെടുപ്പുകളുടെ തിരക്കിലായിരുന്നു ഞാൻ. പെട്ടെന്ന് എനിക്ക് നിരവധി ഫോൺ കോളുകൾ വന്നു. പത്ത് പോലീസുകാർ എന്‍റെ വീടിന് മുന്നിൽ വന്നു. അപ്പോഴാണ് സംഭവത്തെക്കുറിച്ച് അറിഞ്ഞത്. ഇത്തരം വാർത്തകൾ നാട്ടുകാർ വിശ്വസിക്കുമെന്ന് ഞാൻ കരുതുന്നില്ല. ഇത്തരത്തിലുള്ള പ്രചാരണം വളരെ സങ്കടകരമാണ്,” റാവു വീഡിയോയിൽ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് കോട്ട ശ്രീനിവാസ റാവു മരിച്ചുവെന്ന തരത്തിലുള്ള വാർത്ത പുറത്തുവന്നത്.…
തിരുവനന്തപുരം: ധാന്യങ്ങൾ ഒഴികെയുള്ള കാർഷിക ഉൽപന്നങ്ങളിൽ നിന്നും പഴവർഗങ്ങളിൽ നിന്നും കുറഞ്ഞ വീര്യമുള്ള മദ്യം ഉത്പാദിപ്പിക്കാൻ എക്സൈസ് വകുപ്പ് ചട്ടങ്ങൾ രൂപീകരിച്ചെങ്കിലും ആരും ലൈസൻസിനായി അപേക്ഷിച്ചില്ല. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള മദ്യനയം പ്രഖ്യാപിക്കുന്നതോടെ അപേക്ഷകർ എത്തുമെന്നാണ് വകുപ്പിന്‍റെ പ്രതീക്ഷ. ഐ.ടി പാർക്കുകളിൽ മദ്യവിതരണത്തിന് സംവിധാനമൊരുക്കുന്ന പ്രക്രിയയും നിലച്ചിരിക്കുകയാണ്. തിടുക്കപ്പെട്ട് തീരുമാനം എടുക്കേണ്ടെന്നാണ് സർക്കാർ നിലപാട്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കുറഞ്ഞ വീര്യമുള്ള മദ്യം ഉൽപാദിപ്പിക്കുന്നതിനുള്ള നിയമങ്ങൾ പ്രാബല്യത്തിൽ വന്നത്. കേരള സ്മോൾ സ്കെയിൽ വൈനറി (ഫോർ പ്രൊഡക്ഷൻ ഓഫ് ഹോർട്ടി വൈൻ ഫ്രം അഗ്രിക്കൾച്ചർ പ്രൊഡക്ട്റ്റ്സ് ഓഫ് കേരള) ചട്ടങ്ങളാണ് അംഗീകരിച്ചത്. ചക്ക, മാങ്ങ, കശുമാങ്ങ, വാഴപ്പഴം, പൈനാപ്പിൾ, ധാന്യങ്ങൾ ഒഴികെയുള്ള കാർഷിക ഉൽപ്പന്നങ്ങൾ എന്നിവയിൽ നിന്ന് കുറഞ്ഞ വീര്യമുള്ള മദ്യം ഉൽപാദിപ്പിക്കാനായിരുന്നു ആലോചന. നിർമ്മാണ യൂണിറ്റുകൾക്ക് മൂന്ന് വർഷത്തേക്ക് ലൈസൻസ് നൽകാനായിരുന്നു തീരുമാനിച്ചത്. വാർഷിക ഫീസ് 50,000. എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സമിതിയാണ് പരിശോധനയ്ക്ക് ശേഷം ലൈസൻസ് നൽകേണ്ടത്. യൂണിറ്റ്…
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ച് ബ്രിട്ടൻ. ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ചന്ദ്രു അയ്യർ മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് നടത്തിയ കൂടിക്കാഴ്ചയിലാണ് താൽപ്പര്യം അറിയിച്ചത്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും ഈ മേഖലയിൽ ബ്രിട്ടനുമായുള്ള സഹകരണത്തിന് വളരെയധികം സാധ്യതകളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കൂടിക്കാഴ്ചയിൽ സൗത്ത് ഏഷ്യാ ട്രേഡ് കമ്മീഷണർ അലൻ ജെമ്മൽ, ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ്, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല തുടങ്ങിയവർ പങ്കെടുത്തു.
തൃശ്ശൂർ: കനത്ത സുരക്ഷയിൽ മകളുടെ വിവാഹത്തിൽ പങ്കെടുത്ത് റിപ്പർ ജയാനന്ദൻ. രാവിലെ 11.30ന് തൃശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ വച്ചായിരുന്നു ജയാനന്ദന്‍റെ മകളുടെ വിവാഹം. ജയാനന്ദനെ കൊണ്ടുവരുന്നതിന് മുമ്പ് തന്നെ വടക്കുന്നാഥ ക്ഷേത്രത്തിനും പരിസരത്തിനും കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. വിയ്യൂർ അതീവസുരക്ഷാ ജയിലിൽ നിന്ന് 9.30 ഓടെ ഇയാളെ വടക്കുന്നാഥനിലെത്തിച്ചു. തുടർന്ന് വധുവും വരനും ക്ഷേത്രത്തിനുള്ളിലേക്ക് പോയി. ജയാനന്ദനും ഭാര്യയും രണ്ടാമത്തെ മകളും അടുത്ത ബന്ധുക്കളുമായിരുന്നു മകൾക്കൊപ്പമുണ്ടായിരുന്നത്. പട്ടാമ്പി സ്വദേശിയായ അഭിഭാഷക വിദ്യാർത്ഥിയായിരുന്നു വരൻ. ക്ഷേത്ര നട അടച്ചതിനാൽ രാവിലെ 11 മണി വരെ ഇലഞ്ഞിത്തറ ഗോപുരത്തിന് സമീപം വധൂവരന്മാര്‍ കാത്തുനിന്നു. പതിനൊന്നേ കാലോടെ താലികെട്ട്. ജയാനന്ദൻ വധുവിന്‍റെ കൈപിടിച്ച് നല്കി. സദ്യയ്ക്ക് ശേഷം ജയാനന്ദനെ പൊലീസ് ജീപ്പിൽ വിയ്യൂർ ജയിലിലേക്ക് തിരിച്ച് കൊണ്ടുപോയി. ജയാനന്ദന്‍റെ മകളാണ് ഭാര്യയുടെ അപേക്ഷയുമായി ഹൈക്കോടതിയിൽ ഹാജരായത്. രണ്ട് ദിവസത്തെ എസ്കോർട്ട് പരോളായിരുന്നു കോടതി അനുവദിച്ചത്. ഇന്നലെ രാവിലെ മാളയിലെ വീട്ടിലെത്തിച്ച ജയാനന്ദനെ വൈകുന്നേരത്തോടെ തിരികെ…