- സമൂഹമാധ്യമ ദുരുപയോഗം: ബഹ്റൈനില്‍ യുവാവിന് ഒരു മാസം തടവ്
- അല്‍ ബുഹൈര്‍ ആരോഗ്യ കേന്ദ്രത്തിന് സതേണ്‍ മുനിസിപ്പാലിറ്റി സ്ഥലം ഏറ്റെടുത്തു നല്‍കും
- ഇബ്നു അല്‍ ഹൈതം ഇസ്ലാമിക് സ്കൂള്‍ ജീവനക്കാരെ ആദരിച്ചു
- ബഹ്റൈനില്‍ വ്യാജ ഡോക്ടര്‍ അറസ്റ്റില്‍
- ബഹ്റൈനില്‍ കടലില്‍ കാണാതായ നാവികനു വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതം
- ഏഷ്യന്‍ യൂത്ത് ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ പലസ്തീന് ഐക്യദാര്‍ഢ്യം
- മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസിന് ബഹ്റൈനില്‍ വര്‍ണ്ണാഭമായ തുടക്കം
- പേരാമ്പ്ര സംഘർഷം: തന്നെ മർദിച്ചത് വടകര കൺട്രോൾ റൂം സിഐ, ഇയാളെ തിരിച്ചറിയാൻ പിണറായിയുടെ എഐ ടൂളിന്റെ ആവശ്യമില്ലെന്ന് ഷാഫി പറമ്പിൽ എം പി
Author: News Desk
ന്യൂഡൽഹി: ‘വാരിസ് പഞ്ചാബ് ദേ’ നേതാവും, ഖലിസ്ഥാൻ അനുകൂലിയുമായ അമൃത്പാൽ സിംഗ് നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പാകിസ്ഥാനിൽ നിന്ന് ഇന്ത്യയിലേക്ക് ആയുധങ്ങൾ കടത്തുന്നതും ഉൾപ്പെടുന്നുവെന്ന് രഹസ്യാന്വേഷണ ഏജൻസികൾ. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ സഹായത്തോടെയാണ് ആയുധങ്ങൾ വിതരണം ചെയ്യുന്നത്. അമൃത്സറിലെ ജല്ലുപൂർ ഖേരയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ലഹരിവിമുക്ത കേന്ദ്രങ്ങളിലും ഗുരുദ്വാരകളിലും ആണ് ആയുധങ്ങൾ സൂക്ഷിക്കുന്നതെന്നും രഹസ്യാന്വേഷണ വൃത്തങ്ങൾ വെളിപ്പെടുത്തി. ലൈസൻസില്ലാതെ ആയുധങ്ങൾ കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാണ്. ‘വാരിസ് പഞ്ചാബ് ദേ’ സംഘടിപ്പിച്ച ഖൽസ വഹീർ പോലുള്ള പരിപാടികളിലൂടെ സമാഹരിച്ച പണത്തിന് കണക്കില്ല. ചെലവിന്‍റെയും പണത്തിന്‍റെയും ഉറവിടം വ്യക്തമാക്കിയിട്ടില്ല. അതേസമയം, വിലയേറിയ വാഹനങ്ങളുടെ ഒരു നിര അമൃത്പാലിനുണ്ട്. പഞ്ചാബിൽ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാനും സമൂഹത്തെ വർഗീയമായി വിഭജിക്കാനുമാണ് ശ്രമിക്കുന്നത്. ഉത്തർപ്രദേശിൽ നിന്നും ബീഹാറിൽ നിന്നുമുള്ള കുടിയേറ്റ സിഖ് ഇതര തൊഴിലാളികളോട് അവർക്ക് അസഹിഷ്ണുതയുണ്ട്. യുവാക്കളെ തോക്ക് സംസ്കാരത്തിലേക്ക് തള്ളിവിടുകയാണെന്നും, നിയമം കൈയിലെടുക്കാൻ പ്രേരിപ്പിക്കുന്നതായും രഹസ്യാന്വോഷണ വൃത്തങ്ങൾ വെളിപ്പെടുത്തി.
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വൈസ് ചാൻസലറുടെ ചുമതല സർക്കാർ അനുമതിയില്ലാതെ ഏറ്റെടുത്തതിന് നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ഡോ.സിസ തോമസ് മറുപടി നൽകി. ചട്ടലംഘനം നടത്തിയിട്ടില്ലെന്നും ഗവർണറുടെ നിർദേശപ്രകാരമാണ് കെ.ടി.യു ഇടക്കാല വി.സി സ്ഥാനം ഏറ്റെടുത്തതെന്നും മറുപടിയിൽ പറയുന്നു. അധിക ചുമതലയാണ് വഹിക്കുന്നത്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഉത്തരവാദിത്തം കൃത്യമായി നിർവഹിച്ചിട്ടുണ്ടെന്നും മറുപടിയിൽ പറയുന്നു. വ്യാഴാഴ്ചയ്ക്ക് മുമ്പ് മറുപടി നൽകാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ വി.സി സ്ഥാനം ഏറ്റെടുത്തതിനാണ് നോട്ടീസ് നൽകിയത്. നടപടി കേരള സർവീസ് ചട്ടങ്ങളുടെ ലംഘനവും പെരുമാറ്റ ദൂഷ്യവുമാണെന്നും അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കുന്നതിന് കാരണം വിശദീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി നോട്ടീസ് നൽകിയത്. 15 ദിവസത്തിനകം രേഖാമൂലം മറുപടി നൽകിയില്ലെങ്കിൽ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറഞ്ഞിരുന്നു. ഈ മാസം സർവീസിൽ നിന്ന് വിരമിക്കാനിരിക്കെയാണ് സിസ തോമസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മരണം ഉണ്ടായെന്ന് വെബ്സൈറ്റിൽ തെറ്റായി രേഖപ്പെടുത്തി ആരോഗ്യവകുപ്പ്. തൃശൂരിൽ മൂന്ന് പേർ കൊവിഡ് ബാധിച്ച് മരിച്ചെന്നാണ് വെബ്സൈറ്റിൽ രേഖപ്പെടുത്തിയത്. എന്നാൽ കൊവിഡ് മരണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും വെബ്സൈറ്റിൽ കണക്കുകൾ ചേർത്തതിൽ തെറ്റ് സംഭവിച്ചതാണെന്നും ആരോഗ്യവകുപ്പ് പിന്നീട് വ്യക്തമാക്കി. അതേസമയം, സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർദ്ധനവ് രേഖപ്പെടുത്തി. ഇന്നലെ 210 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതൽ കേസുകൾ. എറണാകുളത്ത് 50 പേർക്കും തിരുവനന്തപുരത്ത് 36 പേർക്കും രോഗം സ്ഥിരീകരിച്ചു.
നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ചാറ്റ്ജിപിടി ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച കണ്ടുപിടുത്തങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. ഓപ്പൺ എഐ എന്ന സ്റ്റാർട്ടപ്പ് സൃഷ്ടിച്ച ഈ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സെർച്ച് എഞ്ചിനിലെ പ്രധാന നിക്ഷേപകൻ മൈക്രോസോഫ്റ്റാണ്. ചാറ്റ്ജിപിടിയുടെ കഴിവിൽ അമ്പരന്ന പലരും ഭാവിയിൽ ഇത് മനുഷ്യൻ തന്നെ തലവേദനയാകുമെന്ന് പ്രവചിച്ചിട്ടുണ്ട്. ഓപ്പൺ എഐയിലെയും പെൻസിൽവാനിയ സർവകലാശാലയിലെയും ഗവേഷകർ തൊഴിൽ വിപണിയിൽ ചാറ്റ്ജിപിടി പോലുള്ള വലിയ ഭാഷാ മോഡലുകളുടെ (എൽഎൽഎം) സ്വാധീനം പരിശോധിക്കാൻ ഒരു പഠനം നടത്തി. ഇതിൽ നിന്ന് ലഭിച്ച വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. ചാറ്റ്ജിപിടി പോലുള്ള ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ഉപകരണങ്ങളുടെ ജനനം യുഎസിലെ 99 ശതമാനം തൊഴിലാളികളെയും ഏതെങ്കിലും വിധത്തിൽ ബാധിക്കുമെന്ന് പഠനം പറയുന്നു. മൊത്തം തൊഴിലാളികളിൽ 80 ശതമാനം പേരുടെ ജോലിയുടെ 10 ശതമാനത്തെയെങ്കിലും എഐ ബോട്ടുകൾ കവർന്നെടുക്കും. അവശേഷിക്കുന്നതിൽ 19 ശതമാനം തൊഴിലാളികളുടെ തൊഴിലിന്റെ 50 ശതമാനത്തെയും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ടൂളുകളുടെ നുഴഞ്ഞുകയറ്റം ബാധിക്കുമെന്നും പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലിയോ. ‘മാസ്റ്ററി’ന് ശേഷം വിജയും ലോകേഷും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് എല്ലാവരും ചിത്രത്തിനായി കാത്തിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് ലൊക്കേഷനിൽ നിന്ന് വരുന്ന വാർത്തകളെല്ലാം ശ്രദ്ധ നേടാറുണ്ട്. ലിയോയുടെ ചിത്രീകരണം കശ്മീരിൽ പുരോഗമിക്കുകയാണ്. ഇപ്പോൾ, അഫ്ഗാനിസ്ഥാനിൽ ചൊവ്വാഴ്ചയുണ്ടായ ഭൂകമ്പത്തിന്‍റെ തുടര്‍ചലനങ്ങള്‍ കശ്മീരിലുണ്ടായതിനെ പറ്റി പറയുകയാണ് അണിയറ പ്രവർത്തകർ. ഭൂചലനം നേരിട്ടനുഭവിച്ചെന്ന് ഇവർ പറയുന്നു. ലിയോയുടെ നിർമ്മാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. തങ്ങൾ സുരക്ഷിതരാണെന്ന് അവർ ട്വീറ്റ് ചെയ്തു. ചന്ദ്രമുഖിയിൽ വടിവേലു അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ ഒരു ഹ്രസ്വ വീഡിയോയും അവർ ഒപ്പം പങ്കുവച്ചിട്ടുണ്ട്. ലിയോ ടീം നേരിട്ട് ഭൂകമ്പം അനുഭവിച്ചുവെന്നാണ് ഈ വീഡിയോ സൂചിപ്പിക്കുന്നതെന്ന് ആരാധകർ പറയുന്നു. തൃഷയാണ് ലിയോയിലെ നായിക. 14 വർഷത്തെ ഇടവേളയ്ക്ക് ശേഷം വിജയും തൃഷയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഗൗതം വാസുദേവ് മേനോൻ, അർജുൻ, മാത്യു തോമസ്, മിഷ്കിൻ,…
സാങ്കേതിക സർവകലാശാല; നാമനിർദ്ദേശം ചെയ്യപ്പെട്ട സിൻഡിക്കേറ്റ് അംഗങ്ങൾക്ക് തുടരാമെന്ന് സർക്കാർ
തിരുവനന്തപുരം: ഓർഡിനൻസ് അസാധുവായാലും നാമനിർദ്ദേശം ചെയ്യപ്പെട്ട സിൻഡിക്കേറ്റ് അംഗങ്ങൾക്ക് നാലു വർഷം സിൻഡിക്കേറ്റ് അംഗങ്ങളായി തുടരാമെന്ന് സർക്കാർ. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ.സിസ തോമസിനെയാണ് ഇക്കാര്യം അറിയിച്ചത്. മുൻ എം.പി പി.കെ.ബിജു ഉൾപ്പെടെ ആറുപേരെ ഓർഡിനൻസിലൂടെ സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റിലേക്ക് നാമനിർദ്ദേശം ചെയ്തെങ്കിലും ഓർഡിനൻസിന് പകരമായി പാസാക്കിയ ബില്ലിൽ ഗവർണർ ഒപ്പ് വെക്കാത്തതിനാൽ ഇതിനെ കുറിച്ച് വിസി സിസ തോമസ് സംസ്ഥാന സർക്കാരിനോട് വ്യക്തത തേടിയിരുന്നു. ബില്ലിലെ എല്ലാ വ്യവസ്ഥകളും ഓർഡിനൻസിലൂടെ ലാപ്സായതോടെ ആറ് പേരുടെ സിൻഡിക്കേറ്റ് അംഗത്വം റദ്ദാക്കണമെന്ന സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റിയുടെ പരാതിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇതുവരെ തീരുമാനം എടുത്തിട്ടില്ല.
ചെന്നൈ : ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിലും ഗോൾഡൻ ഡക്കായി സൂര്യകുമാർ യാദവ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ആദ്യ പന്തിൽ തന്നെ പുറത്തായ സൂര്യകുമാർ ഇത്തവണ ബാറ്റിങ് ഓർഡറിൽ മാറ്റം വരുത്തിയെങ്കിലും അതിജീവിച്ചില്ല. ഇന്ത്യ 270 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന നിർണായകമായ മൂന്നാം ഏകദിനത്തിൽ 35-ാം ഓവറിലെ രണ്ടാം പന്തിലാണ് സൂര്യകുമാർ പുറത്തായത്. വിരാട് കോഹ്ലി 54 റൺസെടുത്ത് പുറത്തായതോടെയാണ് സൂര്യകുമാർ ക്രീസിലെത്തിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും നാലാമനായി ബാറ്റിങിനിറങ്ങിയ സൂര്യകുമാർ ഇത്തവണ ഏഴാം സ്ഥാനത്താണ്. എന്നാൽ ആദ്യ പന്തിൽ തന്നെ ആഷ്ടൻ അഗറിന് വിക്കറ്റ് നല്കി സൂര്യകുമാർ മടങ്ങി. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും സൂര്യകുമാർ മിച്ചൽ സ്റ്റാർക്കിനായിരുന്നു വിക്കറ്റ് നൽകിയത്. ചെന്നൈയിൽ നടക്കുന്ന മൂന്നാം മത്സരത്തിൽ ഇന്ത്യ ജയത്തിനായി പോരാടുകയാണ്.
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധവും ജാഗ്രതയും വർധിപ്പിക്കാൻ നിർദ്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മാസ്ക് ധരിക്കുന്നതിന് മുൻഗണന നൽകണമെന്നും സാമ്പിളുകൾ ജനിതക ശ്രേണീകരണം നടത്തണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു. കോവിഡ് മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനായി ഇന്ന് വൈകുന്നേരം മുതിർന്ന ഉദ്യോഗസ്ഥരുമായി നടത്തിയ ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിർദ്ദേശം. ടെസ്റ്റ്-ട്രാക്ക്-ട്രീറ്റ്-വാക്സിനേഷൻ, കോവിഡ്-ഉചിതമായ പെരുമാറ്റം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്‍റെ ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. മരുന്നുകൾ ഉൾപ്പെടെയുള്ളവയുടെ ലഭ്യത ഉറപ്പാക്കാനും പ്രധാനമന്ത്രി നിർദ്ദേശം നൽകി. 1,134 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 7,026 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അഞ്ച് പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,30,813 ആയി.
ന്യൂഡൽഹി: ജഡ്ജിമാരുടെ നിയമനം വൈകുന്നതിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി കൊളീജിയം. ആവർത്തിച്ച് ശുപാർശ ചെയ്ത പേരുകൾ പോലും അംഗീകരിക്കാതെ തടഞ്ഞുവയ്ക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കൊളീജിയം വ്യക്തമാക്കി. അഞ്ച് ജില്ലാ ജഡ്ജിമാരെ മദ്രാസ് ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ ശുപാർശ ചെയ്ത് പുറപ്പെടുവിച്ച പ്രമേയത്തിലാണ് കൊളീജിയത്തിന്‍റെ വിമര്‍ശനം. അഡ്വക്കേറ്റ് ആർ ജോൺ സത്യന്‍റെ പേര് മദ്രാസ് ഹൈക്കോടതിയിലേക്ക് വീണ്ടും ശുപാർശ ചെയ്തെങ്കിലും അംഗീകരിക്കാത്തത് പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇത് ആശങ്കാജനകമായ നടപടിയാണ്. ശുപാർശ ചെയ്ത പേരുകൾ ദീർഘകാലത്തേക്ക് തടഞ്ഞുവയ്ക്കുന്നത് സീനിയോറിറ്റി നഷ്ടപ്പെടാൻ കാരണമാകുമെന്നും പ്രമേയത്തിൽ പറയുന്നു.
ന്യൂഡൽഹി: ബിബിസി ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളെ വിലക്കിയ ഡൽഹി സർവകലാശാലയുടെ തീരുമാനത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. ഇത്തരം നടപടികൾ സർവകലാശാലകളുടെ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും രാജ്യത്തിനാകെ അപമാനകരമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഡോക്യുമെന്‍ററിയുടെ പ്രദർശനവുമായി ബന്ധപ്പെട്ട് എൻഎസ്‌യുഐ ദേശീയ സെക്രട്ടറി ലോകേഷ് ചുഗ്, വിദ്യാർത്ഥി രവീന്ദർ എന്നിവരെയാണ് ഒരു വർഷത്തേക്ക് വിലക്കിയത്. മലയാളി വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേർക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. 6 വിദ്യാർത്ഥികൾക്ക് കർശന മുന്നറിയിപ്പും നൽകിയിരുന്നു. വിദ്യാർത്ഥികൾക്കെതിരായ നടപടിയെ വിമർശിച്ച് വിദ്യാർത്ഥി സംഘടനകൾ രംഗത്തെത്തിയിരുന്നു. അതേസമയം, തെറ്റ് മനസിലാക്കിയ ശേഷം ഇത്തരമൊരു തെറ്റ് ആവർത്തിക്കില്ലെന്ന് അധികൃതർക്ക് രേഖാമൂലം നൽകിയാൽ ഇളവ് നൽകാൻ സർവകലാശാല തയ്യാറാണെന്ന് സർവകലാശാല വൈസ് ചാൻസലർ യോഗേഷ് സിങ് വാർത്താ ഏജൻസിയോട് പറഞ്ഞു.