- ബഹ്റൈനില്‍ മരുന്നു വിലകള്‍ ഏകീകരിക്കാനുള്ള നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ പരസ്യ നിയമം ലംഘിക്കുന്നവര്‍ക്ക് 20,000 ദിനാര്‍ പിഴ; നിയമം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ മുങ്ങല്‍ ഉപകരണ കടകളില്‍ കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തി
- നിയമവിരുദ്ധ മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് കാണാതായയാള്ക്കു വേണ്ടി തിരച്ചില്‍
- കൗമാരക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചു
- എല്‍.എം.ആര്.എ. നവീകരിച്ച വേതന സംരക്ഷണ സംവിധാനം ആരംഭിച്ചു
- രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിലെ അയ്യപ്പ സന്നിധിയിൽ
Author: News Desk
കഴിവുള്ളവർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും, സൂര്യയെ സഞ്ജുവുമായി താരതമ്യം ചെയ്യരുത്: കപിൽ ദേവ്
മുംബൈ: സൂര്യകുമാർ യാദവിനെയും സഞ്ജു സാംസണെയും തമ്മിൽ താരതമ്യം ചെയ്യരുതെന്ന് കപിൽ ദേവ്. ഓസ്ട്രേലിയൻ പരമ്പരയിലെ മോശം പ്രകടനത്തിന് ശേഷം സൂര്യകുമാർ യാദവിന് ഇപ്പോൾ പിന്തുണ ആവശ്യമാണെന്നും ഫോമിലേക്ക് മടങ്ങിവരുമെന്നും കപിൽ ദേവ് പറഞ്ഞു. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നു മത്സരങ്ങളിലും ആദ്യ പന്തിൽ തന്നെ സൂര്യകുമാർ യാദവ് പുറത്തായിരുന്നു. കഴിവുള്ള ക്രിക്കറ്റ് താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും. സൂര്യയെ സഞ്ജു സാംസണുമായി താരതമ്യം ചെയ്യരുത്, അത് ശരിയായ കാര്യമല്ല. സഞ്ജു അത്തരമൊരു മോശം ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെങ്കിൽ, നിങ്ങൾ മറ്റൊരാളുടെ പേര് പറയും. ഇത്തരം കാര്യങ്ങൾ സംഭവിക്കാൻ പാടില്ല. സൂര്യകുമാർ യാദവിനെ പിന്തുണയ്ക്കാൻ ബിസിസിഐ തീരുമാനിച്ചാൽ അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ ലഭിക്കും. ആളുകൾ ഈ കാര്യങ്ങൾ ചർച്ച ചെയ്യുമെന്നത് ശരിയാണ്. അവരുടെ അഭിപ്രായങ്ങൾ പറയും. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ബിസിസിഐയാണെന്നും കപിൽ ദേവ് വ്യക്തമാക്കി. മത്സരത്തിന് ശേഷം എന്തും പറയാൻ എളുപ്പമാണ്. ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ സൂര്യകുമാർ യാദവിനെ ഏഴാമനായി ഉൾപ്പെടുത്തിയത്…
ദുബായ്: റമദാനിൽ ദുബായിലെ പൊതുഗതാഗത സേവന സമയത്തിൽ മാറ്റം. ബഹുനില പാർക്കിംഗ് കെട്ടിടം എല്ലാ ദിവസവും പ്രവർത്തിക്കും. ദുബായ് മെട്രോ തിങ്കൾ മുതൽ വ്യാഴം വരെയും, ശനി പുലർച്ചെ 5 മുതൽ രാത്രി 12 വരെയും പ്രവർത്തിക്കും. വെള്ളിയാഴ്ച രാവിലെ 5 മുതൽ പുലർച്ചെ 1 വരെ. ഞായറാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ. ബസ് രാവിലെ 6 മുതൽ പുലർച്ചെ ഒരു മണി വരെ. ഉപഭോക്തൃ സേവന കേന്ദ്രം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ. വെള്ളി രാവിലെ 9 മുതൽ 12 വരെ. ദുബായ് ട്രാം തിങ്കൾ മുതൽ ശനി വരെ രാവിലെ 6 മുതൽ വെളുപ്പിന് ഒരു മണി വരെ. ഞായർ രാവിലെ 9 മുതൽ പുലർച്ചെ ഒരു മണി വരെ. പ്രധാന ആശുപത്രികളിലെ അത്യാഹിത വിഭാഗം 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് അബുദാബി ആരോഗ്യസേവന വിഭാഗം അറിയിച്ചു.
ന്യൂ ഡൽഹി: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ലോക്സഭാ സെക്രട്ടേറിയറ്റിന്‍റെ വിജ്ഞാപനം തിടുക്കത്തിലുള്ളതാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഈ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ സെക്രട്ടേറിയറ്റിന്‍റെ നടപടിയെ കോൺഗ്രസ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. സൂറത്ത് കോടതി വിധി അവസാന വാക്കല്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കോൺഗ്രസ് ജനാധിപത്യത്തിലും നിയമവാഴ്ചയിലും വിശ്വസിക്കുന്നു. സുപ്രീം കോടതി വരെ നീളുന്ന ഒരു നിയമവ്യവസ്ഥ രാജ്യത്തുണ്ട്. രാഹുൽ ഗാന്ധി നിയമപരമായ വഴിയിലൂടെ തിരിച്ചുവരും. ജനാധിപത്യ മതേതര മൂല്യങ്ങൾക്ക് വേണ്ടി തുടർന്നും ശബ്ദമുയർത്തും. പകപോക്കൽ രാഷ്ട്രീയത്തിനും വിഭാഗീയതയ്ക്കുമെതിരെ കോൺഗ്രസ് ഒറ്റക്കെട്ടായി രാഹുൽ ഗാന്ധിയുമായി കൈകോർക്കുമെന്നും അദ്ദേഹം പറഞ്ഞു. മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്നാണ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയത്. ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്തെങ്കിലും കുറ്റക്കാരൻ എന്ന വിധിയിൽ കോടതി സ്റ്റേ ഉണ്ടായിട്ടില്ല. സെഷൻസ് കോടതിയും ശിക്ഷ സ്റ്റേ ചെയ്തില്ലെങ്കിൽ രാഹുലിന്‍റെ അയോഗ്യത തുടരും. അങ്ങനെയെങ്കിൽ…
ലണ്ടൻ: മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് പ്രശസ്ത കർണാടിക് സംഗീതജ്ഞയും പിന്നണി ഗായികയുമായ ബോംബെ ജയശ്രീ ആശുപത്രിയിൽ. നില ഗുരുതരമല്ലെന്നും താക്കോൽദ്വാര ശസ്ത്രക്രിയ നടന്നുവരികയാണെന്നും കുടുംബവുമായി അടുത്ത വൃത്തങ്ങൾ അറിയിച്ചു. ലിവർപൂൾ സർവകലാശാലയിലെ യോക്കോ ലെനൻ സെന്‍ററിൽ നടക്കുന്ന സംഗീത പരിപാടിയിൽ പങ്കെടുക്കാനാണ് ജയശ്രീ യുകെയിലെത്തിയത്. ഹോട്ടൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ജയശ്രീയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഷാർജ: മാർച്ച് 31 പിഴയിൽ 50 % ഇളവ് പ്രയോജനപ്പെടുത്താനുള്ള അവസാന തീയതിയെന്ന് വാഹനയാത്രക്കാരെ ഓർമ്മിപ്പിച്ച് ഷാർജ പോലീസ്. ഗുരുതരമായ നിയമലംഘനങ്ങൾ ഒഴികെ 2023 മാർച്ച് 31ന് മുമ്പ് നൽകിയ എല്ലാ പിഴകളും ഇതിൽ ഉൾപ്പെടുന്നു. പോലീസ് സ്റ്റേഷനുകളിലോ ഷോപ്പിംഗ് സെന്‍ററുകളിലോ ഉള്ള സഹേൽ ഉപകരണങ്ങൾ വഴിയും പേയ്മെന്‍റുകൾ നടത്താം. എമിറേറ്റിലെ വിവിധ നിയമലംഘനങ്ങൾക്ക് അടയ്ക്കേണ്ട ട്രാഫിക് പിഴ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ ഷാർജ പോലീസ് മാർച്ച് 1ന് എല്ലാ ട്രാഫിക് പിഴകളിലും 50% കിഴിവ് പ്രഖ്യാപിച്ചിരുന്നു. ഈ ഓഫർ മാർച്ച് 1 മുതൽ 31 വരെയാണ്. ഡിസ്കൗണ്ടിന് പുറമെ വാഹനങ്ങൾ പിടിച്ചെടുക്കുന്നതും ബ്ലാക്ക് പോയിന്‍റുകളും ഒഴിവാക്കും. എന്നിരുന്നാലും, ഗുരുതരമായ ലംഘനങ്ങൾ ഈ പദ്ധതിയുടെ പരിധിയിൽ വരുന്നില്ല.
തിരുവനന്തപുരം: ഇടുക്കി, കോന്നി മെഡിക്കൽ കോളേജുകൾക്ക് രണ്ടാം വർഷ എം.ബി.ബി.എസ് കോഴ്സിന് അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഇത് സംബന്ധിച്ച് ദേശീയ മെഡിക്കൽ കമ്മീഷന്‍റെ കത്ത് ലഭിച്ചിട്ടുണ്ട്. മാനദണ്ഡങ്ങൾക്കനുസൃതമായി ക്രമീകരണങ്ങൾ നടത്തുന്നതിനുള്ള തുടർച്ചയായ ഇടപെടലുകളുടെയും തുടർനടപടികളുടെയും അംഗീകാരം കൂടിയാണിത്. കോന്നി, ഇടുക്കി മെഡിക്കൽ കോളേജുകളെ മറ്റ് മെഡിക്കൽ കോളേജുകളെപ്പോലെ ഉയർന്ന നിലവാരത്തിലേക്ക് ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. ഈ സർക്കാരിൻ്റെ നിരന്തര ഇടപെടലിന്‍റെ ഫലമായി കോന്നി, ഇടുക്കി മെഡിക്കൽ കോളേജുകൾക്ക് 100 എം.ബി.ബി.എസ് സീറ്റുകൾക്ക് വീതം ദേശീയ മെഡിക്കൽ കമ്മീഷന്‍റെ അംഗീകാരം ലഭിച്ചു. യു.ഡി.എഫ് ഭരണകാലത്ത് അനുമതി നഷ്ടപ്പെടുമ്പോൾ ഇടുക്കി മെഡിക്കൽ കോളേജിന് 50 എം.ബി.ബി.എസ് സീറ്റുകൾ മാത്രമാണുണ്ടായിരുന്നത്. എന്നാൽ കൃത്യമായ നടപടിയിലൂടെയാണ് 100 സീറ്റുകൾക്ക് അംഗീകാരം നൽകിയത്. രണ്ടാം വർഷ ക്ലാസുകൾ ആരംഭിക്കുന്നതിന് ദേശീയ മെഡിക്കൽ കമ്മീഷൻ നിർദ്ദേശിച്ച സൗകര്യങ്ങൾ ഒരുക്കാൻ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. എൽ ഡി എഫ് സർക്കാരിൻ്റെ കാലത്ത്…
തൃശൂർ: മൈസൂരുവിൽ മലയാളി യുവതിയെ ജോലിസ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഊരകം സ്വദേശി ഷാജിയുടെ മകൾ സബീനയാണ് മരിച്ചത്. സബീനയുടെ ശരീരത്തിൽ മുറിവുകൾ കണ്ടെത്തിയിരുന്നു. കരുവന്നൂർ സ്വദേശിയായ ആൺസുഹൃത്തുമായുള്ള തർക്കമാണ് മരണകാരണമെന്നാണ് പോലീസ് നിഗമനം. സബീനയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സുഹൃത്തിനെ മൈസൂരു പോലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.
കണ്ണൂർ: കണ്ണൂരിൽ കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു. മുഴപ്പിലങ്ങാട് സ്വദേശി ടി.കെ.മാധവനാണ് (89) മരിച്ചത്. കോവിഡിനൊപ്പം മറ്റ് രോഗങ്ങളും മരണകാരണമായെന്ന് ഡിഎംഒ ഡോ.നാരായണ നായക് വ്യക്തമാക്കി. കണ്ണൂരിൽ മൂന്ന് പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പയ്യാമ്പലത്ത് സംസ്കരിച്ചു.
ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടിൽ സംയുക്ത പാർലമെന്‍ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് വിജയ് ചൗക്കിൽ നിന്ന് രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തി കോൺഗ്രസിന്‍റെ നേതൃത്വത്തിൽ പ്രതിപക്ഷ പാർട്ടി എംപിമാർ. ‘ഡെമോക്രസി ഇൻ ഡേഞ്ചർ’ എന്ന ബാനറുമായാണ് ഡൽഹി പോലീസിൻ്റെ കനത്ത സുരക്ഷാ വിന്യാസത്തിനിടയിലും മാർച്ച് നടന്നത്. മാർച്ച് തടഞ്ഞ പോലീസ് എംപിമാരെ അടുത്തുള്ള പോലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി. മാർച്ചിന് അനുമതിയില്ലെന്നും പോലീസ് അറിയിച്ചു. വിഷയത്തിൽ പ്രതിപക്ഷ എംപിമാരുമായി കൂടിക്കാഴ്ച നടത്താനും രാഷ്ട്രപതി സമയം അനുവദിച്ചില്ല. അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിൽ സംയുക്ത പാർലമെന്‍ററി സമിതി (ജെപിസി) അന്വേഷണം നടത്തണമെന്ന ആവശ്യം ആവർത്തിച്ച് പ്രതിപക്ഷ പാർട്ടികൾ പ്രസിഡന്‍റ് ദ്രൗപദി മുർമുവിനെ കാണാൻ ശ്രമിക്കുകയാണ്. അതേസമയം, മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തി കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് രണ്ട് വർഷം തടവിന് ശിക്ഷിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ഡൽഹിയിലെ കോൺഗ്രസ് ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധിച്ചു. കനത്ത സുരക്ഷയാണ് കോൺഗ്രസ്…
ഇസ്‍ലാമബാദ്: ഏഷ്യാ കപ്പിൽ പങ്കെടുക്കാൻ പാകിസ്ഥാനിലേക്ക് പോകില്ലെന്ന ഇന്ത്യയുടെ നിലപാട് സുരക്ഷാ കാരണങ്ങളാലല്ലെന്ന് മുൻ പാക് ക്രിക്കറ്റ് താരം ഇമ്രാൻ നാസിർ. പാകിസ്ഥാന് മികച്ച സുരക്ഷാ സംവിധാനങ്ങളുണ്ടെന്നും പരാജയം ഭയന്നാണ് ഇന്ത്യ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതെന്നും ഇമ്രാൻ പറഞ്ഞു. ഇവിടെ സുരക്ഷാ പ്രശ്നങ്ങളൊന്നുമില്ല. ഏതൊക്കെ ടീമുകളാണ് പാകിസ്താനിൽ കളിക്കാൻ വരുന്നതെന്ന് നോക്കൂവെന്നും ഇമ്രാൻ പറഞ്ഞു. ഓസ്ട്രേലിയ പോലും പാകിസ്ഥാനിൽ കളിക്കാനെത്തി. പാകിസ്താനിൽ കളിച്ച് തോൽക്കുമോ എന്ന ഭയമാണ് ഇന്ത്യക്കുള്ളത്. അതാണ് അവരുടെ പിൻമാറ്റത്തിന് കാരണം. സുരക്ഷാ പ്രശ്നങ്ങൾ വെറുതെ പറയുന്നതാണ്. ഇവിടെ വന്ന് ക്രിക്കറ്റ് കളിക്കൂ. രാഷ്ട്രീയം കളിക്കാൻ ശ്രമിച്ചാൽ പിന്നെ മറ്റൊരു വഴിയുമുണ്ടാകില്ല. ഇന്ത്യ-പാകിസ്ഥാൻ മത്സരം കാണാൻ ആളുകൾ ആഗ്രഹിക്കുന്നു. ലോകം മുഴുവൻ അതറിയാമെന്നും ഇമ്രാൻ വ്യക്തമാക്കി. ഒരു ക്രിക്കറ്റ് കളിക്കാരനെന്ന നിലയിൽ, ഇന്ത്യ-പാകിസ്ഥാൻ മത്സരം നടന്നാൽ മാത്രമേ ക്രിക്കറ്റ് കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുകയുള്ളൂവെന്ന് കരുതുന്നു. പക്ഷേ, ഇന്ത്യക്ക് പരാജയം അംഗീകരിക്കാനാവില്ല. ഇതൊരു മത്സരമാണ്, ചിലപ്പോൾ ജയിക്കും, ചിലപ്പോൾ തോൽക്കുമെന്നും…