ദുബായ്: റമദാനിൽ ദുബായിലെ പൊതുഗതാഗത സേവന സമയത്തിൽ മാറ്റം. ബഹുനില പാർക്കിംഗ് കെട്ടിടം എല്ലാ ദിവസവും പ്രവർത്തിക്കും.
ദുബായ് മെട്രോ തിങ്കൾ മുതൽ വ്യാഴം വരെയും, ശനി പുലർച്ചെ 5 മുതൽ രാത്രി 12 വരെയും പ്രവർത്തിക്കും. വെള്ളിയാഴ്ച രാവിലെ 5 മുതൽ പുലർച്ചെ 1 വരെ. ഞായറാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ. ബസ് രാവിലെ 6 മുതൽ പുലർച്ചെ ഒരു മണി വരെ. ഉപഭോക്തൃ സേവന കേന്ദ്രം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ. വെള്ളി രാവിലെ 9 മുതൽ 12 വരെ. ദുബായ് ട്രാം തിങ്കൾ മുതൽ ശനി വരെ രാവിലെ 6 മുതൽ വെളുപ്പിന് ഒരു മണി വരെ. ഞായർ രാവിലെ 9 മുതൽ പുലർച്ചെ ഒരു മണി വരെ.
പ്രധാന ആശുപത്രികളിലെ അത്യാഹിത വിഭാഗം 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് അബുദാബി ആരോഗ്യസേവന വിഭാഗം അറിയിച്ചു.