- നിയമവിരുദ്ധ മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് കാണാതായയാള്ക്കു വേണ്ടി തിരച്ചില്‍
- കൗമാരക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചു
- എല്‍.എം.ആര്.എ. നവീകരിച്ച വേതന സംരക്ഷണ സംവിധാനം ആരംഭിച്ചു
- ദീപാവലി ആഘോഷം: ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്മാന് ഇന്ത്യന്‍ കുടുംബങ്ങളെ സന്ദര്‍ശിച്ചു
- മൂന്നാമത് ഏഷ്യന്‍ യൂത്ത് ഗെയിംസ്: ദേശീയ പതാകയുയര്‍ത്തി
- ബഹ്റൈനില്‍ വൈദ്യുതി, ജല സേവന ആപ്പ് ഇല്ലാതാകുന്നു
- ദീപാവലി ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ബഹ്റൈനി സമൂഹം
Author: News Desk
തിരുവനന്തപുരം: ഹയർ സെക്കൻഡറി സീറ്റുകളുടെ കുറവിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. സീറ്റുകൾ പുനഃക്രമീകരിക്കും. സംസ്ഥാനതലത്തിൽ സീറ്റുകൾക്ക് കുറവില്ല. എന്നാൽ ജില്ലാ, താലൂക്ക് തലങ്ങളിൽ നോക്കുമ്പോൾ സീറ്റുകളുടെ എണ്ണം കുറവാണ്. ഇക്കാര്യം പഠിക്കാൻ സമിതിയെ നിയോഗിച്ചിട്ടുണ്ട്. മലപ്പുറം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലെ സീറ്റുകൾ പുനഃക്രമീകരിക്കും. അപേക്ഷിച്ചാൽ സീറ്റ് നൽകണമെന്നതാണ് സർക്കാർ നിലപാടെന്നും മന്ത്രി വ്യക്തമാക്കി. കൊവിഡ് കാലത്ത് മുടങ്ങിയ ഗ്രേസ് മാർക്ക് പരിഷ്കരിച്ച് ഇത്തവണ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
ന്യൂഡൽഹി: രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത് കേരളത്തിൽ. നിലവിൽ 2,186 പേരാണ് കേരളത്തിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കേരളം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളത് മഹാരാഷ്ട്രയിലാണ്. നിലവിൽ 1,763 പേരാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഗുജറാത്തിലും ആയിരത്തിലധികം പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. അതേസമയം, മിസോറാം, ത്രിപുര, അരുണാചൽപ്രദേശ്, നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര നാഗർഹവേലി ദാമൻ ദിയു, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ എന്നിവിടങ്ങളിൽ ഇതുവരെ രോഗം ബാധിച്ച് ആരും ചികിത്സയിലില്ല. 146 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന കൊവിഡ് കേസുകളാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 910 പേർ കോവിഡിൽ നിന്നും മുക്തി നേടി. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 8,601 ആയി ഉയർന്നു. ആറ് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയിൽ മൂന്ന് പേരും കർണാടക, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരിച്ചത്. കൊവിഡ് പരിശോധന കൂടുതൽ കാര്യക്ഷമമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശമുണ്ട്.
തൊടുപുഴ: ഭൂനിയമ ഭേദഗതി ഓർഡിനൻസ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് ഏപ്രിൽ മൂന്നിന് ഇടുക്കിയിൽ എൽ.ഡി.എഫ് ഹർത്താൽ. എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയാണ് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. യു.ഡി.എഫിന്‍റെ അനാവശ്യ പ്രതിഷേധത്തെ തുടർന്ന് നിയമസഭാ സമ്മേളനം അവസാനിപ്പിക്കേണ്ടി വന്നതാണ് ഭൂപതിവ് ചട്ട ഭേദഗതി നിയമസഭയിൽ വരാത്തതിന് കാരണം. നിയമഭേദഗതി മുന്നിൽ കണ്ടുകൊണ്ട് കോൺഗ്രസ് നടത്തിയ നാടകമായിരുന്നു ഇത്. ഇടുക്കിയിലെ ജനങ്ങളെ യു.ഡി.എഫ് വഞ്ചിച്ചെന്നും എൽ.ഡി.എഫ് ആരോപിച്ചു. മറ്റൊരു നിയമസഭാ സമ്മേളനത്തിന് കാത്തുനിൽക്കാതെ ഓർഡിനൻസിലൂടെയോ പ്രത്യേക മന്ത്രിസഭാ തീരുമാനത്തിലൂടെയോ ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ പ്രത്യേക താത്പര്യം കാണിക്കണം. ഈ പ്രശ്നങ്ങൾ കണക്കിലെടുത്താണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയ നടപടിക്കെതിരെ പോരാടാൻ കോൺഗ്രസിന്‍റെ തീരുമാനം. ഞായറാഴ്ച രാവിലെ 10ന് രാജ്ഘട്ടിൽ കോൺഗ്രസ് സത്യാഗ്രഹം നടത്തും. പാർട്ടി പ്രസിഡന്‍റ് ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും. വിഷയത്തിൽ പ്രതിപക്ഷ ഐക്യം തുടരുമെന്നാണ് പ്രതീക്ഷയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. മോദി പരാമർശ കേസിൽ സൂറത്ത് കോടതി രണ്ട് വർഷം തടവിന് ശിക്ഷിച്ചതിനെ തുടർന്നാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ട് ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെ 18 പ്രതിപക്ഷ പാർട്ടികൾ രാഹുലിനെ പിന്തുണച്ചും കേന്ദ്ര സർക്കാരിനെ വിമർശിച്ചും രംഗത്തെത്തിയിരുന്നു. അദാനിയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കണ്ണുകളിൽ ഭയം കണ്ടതായി രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പാർലമെന്‍റിൽ അദാനി-മോദി ബന്ധം ഉന്നയിച്ചതിനാണ് എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആക്രമിച്ചും അയോഗ്യനാക്കിയും നിശബ്ദമാക്കാമെന്ന് സർക്കാർ കരുതുന്നുണ്ടെങ്കിൽ തെറ്റി. മാപ്പ് ചോദിക്കാൻ താൻ സവർക്കറല്ലെന്നും ഗാന്ധിയാണെന്നും രാഹുൽ വ്യക്തമാക്കി.
പരിനീതി ചോപ്രയുടെയും രാഘവ് ഛദ്ദയുടെയും ഡേറ്റിംഗ് ഗോസിപ്പ് പാർലമെന്‍റിൽ പരാമർശിച്ച് ജഗദീപ് ധൻകർ
ന്യൂഡല്‍ഹി: ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയും നടി പരിനീതി ചോപ്രയും തമ്മിൽ ഡേറ്റിംഗിലാണെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ കുറച്ചു നാളായി പ്രചരിക്കുന്നുണ്ട്. ഇരുവരും ഒന്നിച്ചുള്ള വീഡിയോകൾ ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ ഇടം നേടിയിരുന്നു. ഇപ്പോൾ, പാർലമെന്‍റിൽ പോലും, ഈ ഡേറ്റിംഗ് ഒരു പരാമർശമായി മാറിയിരിക്കുകയാണ്. പരാമർശിച്ചതോ രാജ്യസഭാ ചെയർമാനും വൈസ് പ്രസിഡന്‍റുമായ ജഗദീപ് ധൻകർ. വജ്രവ്യാപാരിയും ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയുമായ മെഹുൽ ചോക്സിക്കെതിരെ ഇന്‍റർപോൾ പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടീസ് (ആർസിഎൻ) പിൻവലിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ ആം ആദ്മി പാർട്ടി (എഎപി) രാജ്യസഭയിൽ നോട്ടീസ് നൽകിയിരുന്നു. ആം ആദ്മി പാർട്ടിക്ക് വേണ്ടി രാഘവ് ഛദ്ദയാണ് നോട്ടീസ് നൽകിയത്. ചോക്സിക്കെതിരെ നടപടിയെടുക്കാൻ ഇന്‍റർപോളിന് മുന്നിൽ ശക്തമായി വാദിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടുവെന്നാണ് നോട്ടീസിൽ ഛദ്ദ പറഞ്ഞത്. ഇതിന് പിന്നാലെയാണ് അടുത്തിടെ നടന്ന ഡേറ്റിംഗ് ഗോസിപ്പിനെക്കുറിച്ച് രാജ്യസഭാ ചെയർമാൻ പരാമർശിച്ചത്. ഛദ്ദ ഇതിനകം തന്നെ വേണ്ടത്ര സോഷ്യൽ മീഡിയ…
ന്യൂഡല്‍ഹി: റിലയൻസ് ഇൻഡസ്ട്രീസിന്‍റെ പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി (സിഎഫ്ഒ) വെങ്കടാചാരി ശ്രീകാന്തിനെ നിയമിച്ചു. 2023 ജൂൺ 1 മുതൽ ചുമതലയേൽക്കും. റിലയൻസ് ഇൻഡസ്ട്രീസിന്‍റെ സിഎഫ്ഒ ആയിരുന്ന അലോക് അഗർവാളിന്‍റെ പിൻഗാമിയായാണ് വി ശ്രീകാന്ത് ചുമതലയേൽക്കുന്നത്. അതേസമയം 65 കാരനായ അലോക് അഗർവാൾ 2023 ജൂൺ 1 മുതൽ സീനിയർ അഡ്വൈസറായി ചുമതലയേൽക്കും. 15 വർഷമായായി സിഎഫ്ഒ സ്ഥാനത്തുണ്ടായിരുന്ന അലോക് അഗർവാൾ, 30 വർഷമായി റിലയൻസിന്റെ ഭാഗമായി പ്രവർത്തിക്കുകയാണ്. “അലോക് അഗർവാൾ ഒരു മികച്ച സാമ്പത്തിക പ്രൊഫഷണലാണ്. 2005 ൽ കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായി അദ്ദേഹം നിയമിതനായി. കമ്പനിയുടെ വളർച്ചയിൽ അലോക് അഗർവാളിന്റെ പങ്ക് അഭിനന്ദനാർഹമാണ്.” റിലയൻസ് പ്രസ്താവനയിൽ പറഞ്ഞു.
തൊടുപുഴ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയെ രൂക്ഷമായി വിമർശിച്ച് സി.പി.എം നേതാവും എം.എൽ.എയുമായ എം.എം മണി. രാഹുൽ ഗാന്ധിയുടെ ശിക്ഷ അസംബന്ധമാണെന്നും ശിക്ഷയിൽ ന്യായമില്ലെന്നും മണി പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരായ ശിക്ഷ ജനാധിപത്യ വിരുദ്ധമാണ്. നരേന്ദ്ര മോദി വലിയ ദ്രോഹം ചെയ്ത ഭരണാധികാരിയാണെന്നാണ് താൻ കരുതുന്നത്. വിമര്‍ശനം നേരിടാൻ മോദിയെന്ന ഭരണാധികാരി ബാധ്യസ്ഥനാണ്. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോൾ ആയിരക്കണക്കിന് മുസ്ലീങ്ങളെ കൊല്ലാൻ കൂട്ടുനിന്നതാണ്. കൊലക്കേസ് പ്രതികളെ വിട്ടയച്ച ആളാണ്. എന്ത് വൃത്തികെടും ചെയ്യുന്ന പ്രധാനമന്ത്രിയാണ് മോദി. അദ്ദേഹത്തിന്‍റെ പാർട്ടിയും അദ്ദേഹത്തിന്‍റെ കാളികൂളി സംഘമായ ആർഎസ്എസുമാണ് എല്ലാത്തിനും പിന്നിലെന്നും മണി പറഞ്ഞു. രാജ്യം വലിയ കുഴപ്പത്തിലാണെന്നും എല്ലാ വിഭാഗങ്ങളും പ്രതിഷേധിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഗാന്ധിജിയെ കൊന്നതിനെ ന്യായീകരിക്കുന്ന ആളുകളാണ് ഇവര്‍. അവരിൽ നിന്ന് മറ്റെന്താണ് പ്രതീക്ഷിക്കാൻ കഴിയുക? സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആയിരക്കണക്കിന് മുസ്ലീങ്ങളെ കൊന്നിട്ടുണ്ട്. ക്രിസ്ത്യാനികളെ ഇപ്പോൾ കൊന്നുകൊണ്ടിരിക്കുകയാണ്. മാർപ്പാപ്പയെ അവിടെ പോയി കെട്ടിപ്പിടിക്കും. എന്നിട്ട്…
ഇന്ദ്രൻസിന്‍റെ പുതിയ ചിത്രം ‘കായ്‍പ്പോള’യുടെ ട്രെയിലര്‍ പുറത്ത്; ഏപ്രിൽ ഏഴിന് തിയേറ്ററുകളിൽ
ഇന്ദ്രൻസിന്‍റെ ഏറ്റവും പുതിയ ചിത്രമായ ‘കായ്‍പ്പോള’ റിലീസിന് ഒരുങ്ങുകയാണ്. കെജി ഷൈജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകൻ ഷൈജുവും ശ്രീകിൽ ശ്രീനിവാസനും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഏപ്രിൽ ഏഴിന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. സർവൈവൽ സ്പോർട്സ് ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രം വീൽചെയർ ക്രിക്കറ്റിനെ അടിസ്ഥാനമാക്കിയുള്ളതാണ്. മെജോ ജോസഫാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഷിജു എം ഭാസ്കറാണ് ഛായാഗ്രാഹകൻ. ഡിക്സൻ പൊടുത്താസാണ് പ്രൊഡക്ഷൻ കൺട്രോളർ. എംആർ ഫിലിംസിന്‍റെ ബാനറിൽ സജിമോനാണ് ചിത്രം നിർമ്മിക്കുന്നത്. കലാസംവിധായകൻ സുനിൽ കുമാരൻ. ഇർഷാദ് ചെറുകുന്നാണ് വസ്ത്രാലങ്കാരം നിർവഹിച്ചിരിക്കുന്നത്. പ്രവീൺ എടവണ്ണപ്പാറയാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്. അഞ്ജു കൃഷ്‍ണ അശോക് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, കോഴിക്കോട് ജയരാജ്, ബിനു കുമാർ, ജോഡി പൂഞ്ഞാർ, സിനോജ് വർഗീസ്, ബബിത ബഷീർ, വൈശാഖ്, ബിജു ജയാനന്ദൻ, മഹിമ, നവീൻ, അനുനാഥ്, പ്രഭ ആർ കൃഷ്‍ണ, വിദ്യ മാർട്ടിൻ തുടങ്ങിയവരും…
പട്ന: രാഹുൽ ഗാന്ധിക്കെതിരെ രാജ്യവ്യാപകമായി പ്രചാരണം നടത്തുമെന്ന് ബി.ജെ.പി എം.പി രവിശങ്കർ പ്രസാദ്. ഒരു സമുദായത്തെയാണ് രാഹുൽ ഗാന്ധി അപമാനിച്ചത്. കോടതി ആവശ്യപ്പെട്ടിട്ടും മാപ്പ് പറയാൻ അദ്ദേഹം വിസമ്മതിച്ചു. യുപിഎ ഭരണകാലത്തും അദാനി ഗ്രൂപ്പ് നിരവധി പദ്ധതികൾ നടപ്പാക്കിയിട്ടുണ്ടെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. രാഹുൽ ഗാന്ധിയുടെ വാർത്താസമ്മേളനത്തിന് തൊട്ടുപിന്നാലെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. അദാനിയെ ബി.ജെ.പി പ്രതിരോധിക്കുന്നില്ല. നുണ പറയുകയും തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നത് രാഹുലിന്‍റെ ശീലമാണ്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാണ് രാഹുൽ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. “രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ തെറ്റായ പ്രസ്താവനകൾ നടത്താൻ ശ്രമിച്ചു. വിഷയത്തെക്കുറിച്ച് സംസാരിച്ചില്ല. 2019ലെ പ്രസംഗത്തിന്റെ പേരിലാണ് രാഹുൽ ശിക്ഷിക്കപ്പെട്ടത്. വിവേകത്തോടെയാണ് താൻ സംസാരിക്കുന്നതെന്ന് ഇന്ന് അദ്ദേഹം പറഞ്ഞു. അതായത്, 2019 ൽ രാഹുൽ സംസാരിച്ചതും വിവേകത്തോടെ തന്നെയാണ്,” അദ്ദേഹം കൂട്ടിചേർത്തു.
സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മധ്യ, തെക്കൻ ജില്ലകളിൽ വേനൽമഴ ശക്തമാകുന്നു. ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ വേനൽമഴയ്ക്ക് സാധ്യത. മധ്യ-തെക്കൻ കേരളം, പാലക്കാട്, വയനാട് ജില്ലകൾ, കിഴക്കൻ മേഖലകൾ എന്നിവിടങ്ങളിലാണ് കൂടുതൽ മഴ സാധ്യതയുള്ളതെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ സാധ്യത കണക്കിലെടുത്ത് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും ഈ രണ്ട് ജില്ലകളിലും മഴ സജീവമാകുമെന്നാണ് അറിയിപ്പ്.